**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, February 3, 2013

സൂര്യനെല്ലിയുടെ ബാജി..???.


             

   ഡല്‍ഹിസംഭവത്തെതുടര്‍ന്നുണ്ടായ ജനകിയപ്രതിഷേധങ്ങളും, സ്ത്രീപീഡന കേസുകളിലുണ്ടായ പുനര്‍വിചിന്തനങ്ങളുമെല്ലാം നിര്‍ജീവമായിക്കിടന്ന പല പീഡനക്കേസുകള്‍ക്കും പുതുജീവന്‍വെപ്പിച്ചിരിക്കുന്നു. ജനകിയപ്രതിഷേധങ്ങളും, മാധ്യമങ്ങളുടെ ഇടപെടലും കണ്ടില്ലായെന്ന് നടിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെവന്നിരിക്കുന്നുവെന്നു വേണമെങ്കില്‍ പറയാം. പക്ഷെ ജീവന്‍വെച്ച പല കേസുകളിലും രാഷ്ട്രിയമാന്യദേഹങ്ങള് പ്രതിപ്പട്ടികയില്‍വന്നതോടെ പ്രസ്തുതകേസുകളൊക്കെ തല്ലിക്കെടുത്താനോ, ശ്രദ്ധ തിരിച്ചുവിടാനോയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം മനസിലാക്കാന്‍. സ്ത്രീപീഡനങ്ങളുടെ പൂരപ്പറമ്പായകേരളത്തില്‍തന്നെ ആരോപണങ്ങളുടെ വെടിക്കെട്ട്‌ തുടങ്ങിയിരിക്കുന്നു. പതിനേഴുവര്‍ഷമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന രീതിയില്‍ മുട്ടിന്മേല്‍ ഇഴഞ്ഞ സൂര്യനെല്ലിക്കേസിന് സുപ്രീംകോടതിയുടെ ഇടപെടല്‍ നിമിത്തം ഇപ്പോള്‍ ശാപമോക്ഷം ലഭിച്ചിരിക്കുന്നു. വേണ്ടസമയത്ത് മേല്‍നടപടികള്‍ സ്വികരിക്കാതെയും, സമയത്ത്അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതെയും സര്‍ക്കാരുകള്‍ ഈ കേസിന്‍റെ തുടര്‍നടപടികള്‍ പറ്റുന്നതുപോലെ വൈകിപ്പിച്ചുവെങ്കിലും; പ്രത്യേകസഹചര്യത്തില്‍ കേസ്‌വീണ്ടും കോടതിയില്‍ എത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെമൊഴിയുടെയും, പോലിസിന്‍റെ അന്വേഷണത്തിന്‍റെയും ഫലമായി ചെറുമീനുകള്‍ പലതും വലയില്‍കുടുങ്ങുകയും; എന്നാല്‍ പിന്നിട് വലപൊട്ടിച്ചു രക്ഷപ്പെടുകയും ചെയ്യുന്നത് കേരളം കണ്ടതാണ്.സൂര്യനെല്ലിക്കേസില്‍ അസാധരണമായ വിധിന്യായങ്ങളിലൂടെ നീതിദേവത നഗ്നനയാക്കപ്പെട്ട അവസ്ഥയാണുണ്ടായത്.സുപ്രീംകോടതിയ്ക്കത് ബോധ്യപ്പെട്ടതുകൊണ്ട് നീതിദേവതയുടെ മാനം തിരിച്ചുകിട്ടുമെന്ന് പ്രതിക്ഷിക്കാം.

 സൂര്യനെല്ലിപെണ്‍കുട്ടിക്ക് നീതികിട്ടണമെന്ന കാര്യത്തില്‍ ഇവിടുത്തെ മഹിളാകോണ്ഗ്രസ്സുകാര്‍ക്കുപോലും തര്‍ക്കമില്ല. പെണ്‍കുട്ടിയ്ക്ക് വേണ്ടി മഹിള അസോസിയേഷന്‍കാര്‍ ചെയ്തതുപോലെ; കാശുകൊടുത്തു വക്കീലിനെ വയ്ക്കാനുള്ള സാമ്പത്തികസ്ഥിതിയൊന്നും നമുക്കില്ലല്ലോ. പോരാത്തതിന് നമ്മളെല്ലാം വക്കിലന്മ്മാരും.അതുകൊണ്ട് മണ്ടത്തരം എഴുന്നള്ളിക്കാന്‍ വേറെ വക്കിലിന്‍റെ ആവശ്യവുമില്ല.  നമ്മളെക്കൊണ്ടു പറ്റുന്നതുപോലെ ചാനലിലൊക്കെപോയിരുന്നു; എല്ലാവന്‍റെയും മണിചെത്തണം എന്നൊക്കെ പറയും. പക്ഷെ പണി പാലുംവെള്ളത്തില്‍ കിട്ടുമെന്നു ഉറപ്പായപ്പോള്‍ മുന്‍പ്‌ പറഞ്ഞതൊക്കെ വിഴുങ്ങി. ഒക്കെ ശരിയായിരുന്നു പക്ഷെ പെണ്‍കുട്ടി നമ്മുടെ കുര്യാപ്പിയുടെ പേരുപറഞ്ഞത് ശരിയായില്ല. ആ ഒറ്റ കാരണത്താല്‍ പെണ്‍കുട്ടിയുടെ സ്വഭാവം ദുഷിച്ചുപോയിയെന്നാണ് മഹിളാകൃഷ്ണകള്‍ പറയുന്നത്. പീഡനത്തിനു ഇരയായ പെണ്‍കുട്ടി ഒരുത്തന്‍റെ മുഖത്ത് നോക്കി ഇയാള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് കേരളിയ സമൂഹത്തോട് വിളിച്ചുപറയുമ്പോള്‍ ഒരു വിഭാഗം മഹിളകള്‍ക്ക് അതുതീരെ പിടിക്കുന്നില്ല. പെണ്കുട്ടിക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് മഹിളാകൃഷ്ണ പ്രസ്താവിച്ചു കഴിഞ്ഞു. നേതാവിനു പറ്റിയ ശിഷ്യ തന്നെ.


 വാര്‍ത്തസമ്മേളനം നടത്തിയ മുഖ്യമന്ത്രിപറയുന്നു; പെണ്‍കുട്ടി പതിനേഴു വര്‍ഷമായി ഇതുതന്നെ പറയുന്നുവെന്ന്...ഏതുതന്നെ.....  പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്. പീഡിപ്പിച്ചത് കുര്യന്‍തന്നെയെന്ന് പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍പ്പിന്നെ വേറെ ആരുടെ പേരുപറയണമെന്നാണ് ചാണ്ടിസാര്‍ പറയുന്നത്. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പേരുമാറ്റി പറയണമായിരുന്നോ..  തന്നെ പീഡിപ്പിച്ചവനെ കണ്ടപ്പോള്‍ ഇയാളാണ് ആ പാപി എന്ന് പെണ്‍കുട്ടി പറഞ്ഞത് മഹാ അപരാധമായിപ്പോയിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.പകരം ആരുടെ പേരാണ് പറയേണ്ടിയിരുന്നത് എന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.വിമാനപീഡനം ഒരു വശത്ത്; ഐസ്ക്രീം പീഡനം മറുവശത്ത്; പീഡനസഹവാസം ചെറിയ മാറ്റം ഉണ്ടാക്കിയെന്നുവേണം കരുതാന്‍..............

   ചില സ്വാഭാവിക സംശയങ്ങള്‍ ആര്‍ക്കുംതോന്നാം. കുര്യന്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിപറയുന്ന സമയത്ത് കുര്യന്‍ അവിടെ ഇല്ലായിരുന്നുവെന്നതിനു ഔദ്യോഗിക തെളിവുകളോന്നുമില്ല. കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ പങ്കെടുക്കുന്ന ഔദ്യാഗികപരിപാടികളില്‍ മാത്രമേ; പോലിസ്‌ എസ്കോര്‍ട്ട് ഉണ്ടാകൂ... എന്നവാദം അംഗികരിച്ചാല്‍തന്നെ മന്ത്രി, ജില്ലയില്‍ നടത്തുന്ന എല്ലാ പരിപാടികളും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്(SB) അറിഞ്ഞിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഔദ്യോഗികരേഖകള്‍ പ്രകാരം തിരുവല്ലയിലും അതിനുശേക്ഷം അഞ്ചരമണിക്കൂര്‍ കഴിഞ്ഞ് പത്തനംതിട്ടയിലും പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. ഇതിനിടയിലുള്ള അഞ്ചരമണിക്കൂര്‍ മന്ത്രി എവിടെയായിരുന്നുവെന്നാണ് ചോദ്യം.മന്ത്രിയെ ഈ സമയത്ത് കുമളിഗൌസ്റ്റ്‌ പരിസരത്തുകണ്ടുവെന്ന് പെണ്‍കുട്ടിയുടെഭാഗം സാക്ഷികള്‍ പറയുന്നു. എന്നാല്‍  അന്വേഷണഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ സമയത്ത് മന്ത്രി തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അന്നത്തെ  ബി.ജെ.പി ജില്ലാപ്രസിഡണ്ടും, എന്‍ എസ് എസ്അസിസ്റ്റന്റ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായരും മൊഴിനല്‍കിയിരുന്നു. ഇതൊരു ഔദ്യോഗികതെളിവൊന്നുമല്ല. സാക്ഷിമൊഴികള്‍ മാത്രമാണ്.ഈ മൊഴിക്ക് ബദലായി കുര്യനെ ആ സമയത്തു കുമളിഗസ്റ്റ്‌ഹൗസില്‍ കണ്ടുവെന്നു വാദിഭാഗം സാക്ഷികളും പറയുന്നു.ഇതു പീരുമേട് കോടതിയില്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തങ്ങളോട്‌ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചിട്ടില്ലായെന്നും വാദിഭാഗം സാക്ഷികള്‍ പറയുന്നു. പ്രതിഭാഗം സാക്ഷിമൊഴിയെ അപ്പാടെ വിശ്വസിച്ചുകൊണ്ട്; വാദിഭാഗം സാക്ഷിമൊഴികളെയൊ, പെണ്‍കുട്ടിയുടെമൊഴിയുടെയോ  അടിസ്ഥാനത്തിലുള്ള അന്വേഷണംനടത്താതെ കുര്യനെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്.

   പൊതുപരിപടികള്‍ക്കിടയില്‍നിന്നും മുങ്ങിയ ഈ അഞ്ചരമണിക്കൂര്‍ സമയത്തെ പരിപാടികളെക്കുറിച്ച് വിശദമായ ഒരു അന്വേഷണം സിബിമാത്യു നടത്തിയിട്ടില്ലായെന്നാണ്, അന്വേഷണസംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ ജോഷ്വ വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ സിബിമാത്യു ചില നീക്കുപോക്കുകള്‍ നടത്തിയെന്നാണ് ജോഷ്വ പറഞ്ഞിരിക്കുനത്. എന്തുകൊണ്ട് ജോഷ്വ ഇത് അന്നുപറഞ്ഞില്ലായെന്ന ചോദ്യം, പോലീസിലെകാര്യങ്ങള്‍ അറിയാവുന്ന ആരും ഉയര്‍ത്തുകയില്ല. പോലിസിന്‍റെ ചട്ടക്കൂട് അറിയാവുന്ന ആര്‍ക്കുമറിയാം മേലുദ്യോഗസ്ഥരുടെ കുറിമാനത്തിന് സലാംവയ്ക്കുക മാത്രമാണ് കീഴുദ്യോഗസ്ഥന്‍ ചെയ്യുക. അന്വേഷണത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണവും അന്തിമവാക്കും; സീനിയര്‍ ഓഫീസറുടെതന്നെയായിരിക്കും. അന്നു സിബിമാത്യവിന്‍റെ കീഴുദ്യോഗസ്ഥാന്‍ മാത്രമായിരുന്ന ജോഷ്വ അതൃപ്തി അറിയിച്ചില്ലായെന്നുള്ള അതിരുകടന്ന നീതിബോധത്താല്‍ സിബിസാറു ഇപ്പോള്‍പ്പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങാന്‍ കഴിയില്ല... ഇവരുതമ്മിലുള്ള തര്‍ക്കങ്ങളിലെക്കും പഴിചാരലുകളിലെക്കും സൂര്യനെല്ലിക്കേസിനെ വഴിതിരിച്ചുവിടാന്‍ ചില രാഷ്ട്രിയനേതാക്കള്‍ ശ്രമിക്കുന്നുവെന്നുവേണം കരുതാന്‍. മറ്റൊരുകാര്യം കേസില്‍ പ്രതിയാക്കപ്പെട്ട എല്ലാവരുടെയും തിരിച്ചറിയല്‍ പരേഡ്‌നടത്തിയാണ് പെണ്‍കുട്ടി പ്രതികളെ തിരച്ചറിഞ്ഞത്. എന്നാല്‍ കുര്യന്‍റെ കാര്യത്തില്‍മാത്രം പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടും  തിരിച്ചറിയല്‍ പരേഡ്‌നടന്നില്ല. നടത്തിയില്ല എന്നുപറയുന്നതാവുംകൂടുതല്‍ ശരി. പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ഒരു പഴയ ഫോട്ടോയാണ് പെണ്‍കുട്ടിയെ കാണിച്ചത്. അന്വേഷണറിപ്പോര്‍ട്ടിന്‍റെ ഒരു ഭാഗത്തും കുര്യനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചതായോ, കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുര്യനെതിരെയുള്ള ഒരു പരാമര്‍ശവും വരാതെയുമാണ് അന്വേഷണഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് കുര്യന്‍റെ പേരില്‍ പെണ്‍കുട്ടിക്ക്; കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കേണ്ടി വന്നത്.പെണ്‍കുട്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെയെല്ലാം അറസ്റ്റ്‌ ചെയ്തപ്പോള്‍; മൊഴിയില്‍ ഉള്‍പ്പെട്ട കുര്യന്‍ മാത്രം കേസില്‍നിന്നും ഒഴിവായി. അതെന്തുകൊണ്ടാണ്??ആരാണ് ഈ ഒഴിവാക്കലിനു ചുക്കാന്‍പിടിച്ചത്??? പെണ്‍കുട്ടിയാകട്ടെ അന്നുപറഞ്ഞ മൊഴിയില്‍ (കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്) ഇന്നും ഉറച്ചുനില്‍ക്കുന്നു. കേസിന്‍റെ ആരംഭന്വേഷണത്തില്‍ത്തന്നെ കുര്യനുവേണ്ടി സഭയും, സര്‍ക്കാരും, അന്വേഷണ ഉദ്യോഗസ്ഥനും ഒത്തുകളിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നതാണ്.

 കോടതി വെറുതെവിട്ടതും, ശിക്ഷിച്ചതും, തെളിവില്ലായെന്നുപറഞ്ഞു തള്ളിയ കേസുകളിലും, പുനരന്വേഷണങ്ങള്‍ നടത്തി; സത്യം പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. നക്സല്‍വര്‍ഗീസ്‌ കേസും, ഇടുക്കി മണിയുടെ പ്രസംഗക്കേസും പുനരന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുര്യനെതിരെ പുനരന്വേഷണത്തിനു ഉത്തരവിടാന്‍ മടിക്കുന്നത്. സൂര്യനെല്ലിക്കേസില്‍തന്നെ ഹൈക്കോടതിവെറുതെവിട്ട പ്രതികളെ കുറ്റക്കാരായിതന്നെയാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇയാള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടിപറയുമ്പോള്‍;  കുര്യന്‍ നിരപരാധിയാണെന്ന് കോടതി പണ്ടുപറഞ്ഞിട്ടുണ്ടെന്ന വാദമാണ് സര്‍ക്കാര്‍ പൊക്കിപ്പിടിക്കുന്നത്.....? പീഡനക്കേസില്‍ പേരുവന്ന പാര്‍ട്ടിനേതാക്കള്‍ക്കെല്ലാം  ക്ലീന്‍ചിറ്റ്‌ നല്‍കുന്ന പരിപാടി സര്‍ക്കാരിന്‍റെ നയമാണോയെന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.  പറയേണ്ടയിടത്തു പറഞ്ഞോളാമെന്നുപറഞ്ഞു കുര്യന്‍ മിണ്ടാതിരിക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്കാണ് തിടുക്കം കുര്യനെ വെള്ളപൂശാന്‍. കുര്യന്‍ നിഷ്കളങ്കനാണെന്നു പറയേണ്ടത് കോടതിയാണ്; മുഖ്യമന്ത്രിയല്ല.  മുമ്പ്‌ സുപ്രീംകോടതിയില്‍ ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ നേതൃത്വംകൊടുത്ത  ബെഞ്ചില്‍നിന്ന്  കുര്യനു അനുകൂലമായി കിട്ടിയ വിധിയില്‍ പെണ്‍കുട്ടിയുടെ വാദം കോടതി കേട്ടിട്ടുപോലുമില്ല എന്നതാണ് വാസ്തവം.കേസിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാതെ കുര്യനെതിരായ ഹര്‍ജി തളളുകയാണുണ്ടായത്. അതുപോലെ പീരുമേട്കോടതി കുര്യന്‍റെ പേരില്‍ പ്രഥമദ്രിഷ്ട്യാ തന്നെ കേസുണ്ടെന്നും പറഞ്ഞതാണ്... പക്ഷെ ഹൈക്കോടതി ഇതെല്ലാം തള്ളി എന്നതാണ് കാര്യം. പ്രതിയായി പെണ്‍കുട്ടി ആരോപിക്കുന്ന ഈ വ്യക്തിയുടെ രാഷ്ട്രിയ ബലവും, സാമൂഹ്യ, സാമൂദായിക,സാമ്പത്തിക പിന്‍ബലവും ഈ കേസിനെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.....
 കേരളത്തിലെ മറ്റു രാഷ്ട്രിയക്കാരുടെ പേരുകളോന്നും പെണ്‍കുട്ടി പറഞ്ഞിട്ടില്ല. പെണ്‍കുട്ടി പറഞ്ഞ പേരുകളെല്ലാം പ്രതികളുടെതായിരുന്നു. അക്കൂട്ടത്തില്‍ കുര്യന്‍മാത്രം പ്രതിയല്ലാതായി. കുര്യന്‍റെ നിരപരാധിത്വം കുര്യന്‍ തെളിയിക്കട്ടെ; സര്‍ക്കാര്‍ എന്തിനാണ് ഇക്കാര്യത്തില്‍ വാട്ടം പിടിക്കുന്നത്‌. കോണ്ഗ്രസ്സിന്‍റെ കോട്ടയം ജില്ലാക്കമ്മിറ്റിയിലെ ഒരംഗവും, മാണിക്കൊന്ഗ്രസിലെ ഒരു ചോട്ടാനേതാവുമാണ് പ്രതിപ്പട്ടികയിലെ മറ്റു രാഷ്ട്രിയക്കാര്‍..കേസില്‍ ഒരാളൊഴികെ എല്ലാപ്രതികളും ഹൈക്കോടതി വിധിയോടെ നിരപരാധികളായി. ശിക്ഷിക്കപ്പെട്ട ധര്‍മ്മരാജനാകട്ടെ പരോളില്‍ ഇറങ്ങി മുങ്ങിയിട്ട് കാലംകുറെയായി. നിയമം നിയമത്തിന്‍റെ വഴിക്കുപോയ ഒരു കേസിന്‍റെ അവസ്ഥയാണിത്.പെണ്‍കുട്ടിക്ക് നീതികിട്ടി എന്നാരെങ്കിലും പറഞ്ഞാല്‍ അവനെ എന്തു ചെയ്യണം................????  

 പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തന്‍റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കേസ്‌ പുനരന്വേഷണത്തിനു വിടാന്‍ എന്തിനാണ് സര്‍ക്കാര്‍ പേടിക്കുന്നത്. നിരപരാധി എന്തിനാണ് അന്വേഷണങ്ങളെ ഭയപ്പെടുന്നത്. ഒരു സ്വതന്ത്ര അന്വേഷണം വന്നാല്‍ കുര്യനും, അന്നത്തെ അന്വേഷകരും കുടുങ്ങും എന്ന പേടിയായിരിക്കാം കാരണം.. കൊട്ടിഘോഷിക്കപ്പെട്ട സത്യസന്ധഅന്വേഷണങ്ങള്‍ എല്ലാം വിജയമായിരുന്നുവെന്നുപറയാന്‍ പറ്റുമോ. സൂര്യനെല്ലിക്കു മുന്നേ; ഐ.എസ്.ആര്‍.ഒ കേസിലും അന്വേഷണ സത്യസന്ധത സംശയം ജനിപ്പിച്ചിരുന്നു. എല്ലാവരെയും സുഖിപ്പിച്ച് ഏറ്റവും നല്ലവന്‍ എന്ന പേര് സമ്പാദിച്ചിട്ട് കാര്യമില്ല. എല്ലാ രാഷ്ട്രിയക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവന്‍ എന്നാല്‍; എല്ലാവര്ക്കും ഒരുപോലെ വീടുപണി ചെയ്യുന്നവന്‍ എന്ന അര്‍ഥത്തിലും ഉപയോഗിക്കാം. രാഷ്ട്രിയക്കാരും, സമുദായവും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുമ്പോള്‍ ഒരാള്‍ നല്ലവനും, സത്യസന്ധനുമാകുന്നു. അതില്‍ ജനത്തിന് എന്തുമാത്രം വിശ്വാസമുണ്ടെന്ന് കണ്ടറിയണം. ടി എന്‍ ശേഷനെയും, രാജുനാരായണ സ്വാമിയേയും പോലുള്ള സത്യസന്ധരെ ഇങ്ങനെ ഒരു രാഷ്ട്രിയക്കാരും പ്രമോട്ട് ചെയ്തു കണ്ടില്ല.......

  നമ്മുടെ നിയമങ്ങളുടെ ശക്തിയും, അശക്തിയും തിരിച്ചറിയപ്പെടുന്ന സമയമാണിത്. തന്നെ ഇയാള്‍ പീഡിപ്പിച്ചുവെന്ന് ഇരതന്നെ വിളിച്ചു പറയുമ്പോഴും; കുറ്റാരോപിതന്‍ ജനാധിപത്യത്തിന്‍റെ പ്രമുഖസ്ഥാനങ്ങളില്‍ വിലസുന്നു. ആണുംപെണ്ണും രാഷ്ട്രിയത്തിന്‍റെ മറവില്‍ പ്രതിയ്ക്കുവേണ്ടി ഓശാനപാടുന്നു. ഇരയെ പരസ്യമായി അവഹേളിക്കുന്നു. ലോക്സഭയിലൂടെ പാര്‍ലമെന്റില്‍ എത്താമെന്ന മോഹം ജനങ്ങള്‍ തള്ളുമെന്നറിഞ്ഞ നേതൃത്വം; കുര്യനുവേണ്ടി രാജ്യസഭയുടെ വാതില്‍ തുറന്നുകൊടുത്തു. അവിടെ ആശാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന പദവിയിലിരുന്നുകൊണ്ട് ജനാധിപത്യത്തെ സേവിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ലമെന്റിലാണെന്നു കരുതുന്ന രാഷ്ട്രിയക്കാരോട്, ആരാണ് ചോദിക്കേണ്ടത്. ഇവരുടെ കൈയ്യില്‍ സ്ത്രീകളുടെ സുരക്ഷിത്വം ഉറപ്പായിരിക്കുമെന്നു വിശ്വസിക്കാം.കോഴിക്കൂടിന്‍റെ കാവല്‍ കുറുക്കനെ എല്പ്പിച്ചപോലെ.  വിശ്വാസം അതല്ലേ എല്ലാം ..............

 ചാനലുകളിലെ എ.സി മുറിയിലിരുന്നു സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പ്രസംഗിച്ചവരും ,നടുറോഡില്‍ മെഴുകുതിരിപ്രകടനം നടത്തിയവരും, രാത്രിയില്‍ പോലിസ്‌ അകമ്പടിയോടെ സെക്കന്‍ഡ്‌ഷോകണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരുമൊന്നും ഈ ജീവിക്കുന്ന ഇരയ്ക്കുവേണ്ടി രംഗത്ത് വന്നു കണ്ടില്ല. മാത്രമല്ല മഹിളാകൃഷ്ണമാരൊക്കെ പരസ്യമായി പ്രതിയെ ന്യായികരിച്ചുകൊണ്ട് ഇരയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നു.ഇതാണ് യഥാര്‍ത്ഥവിശ്വരൂപം. മര്‍മ്മത്തു അടികിട്ടുമെന്നു കണ്ടപ്പോള്‍ രാഷ്ട്രിയക്കാരുടെ വിശ്വരൂപം പുറത്തു വന്നിരിക്കുന്നു................

22 comments:

 1. നന്നായിരിക്കുന്നു...അധികാരം ഉണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും എന്തും ചെയ്യാം....സ്ത്രീകള്‍ക്ക് വേണ്ടി ചാനലില്‍ ഇരുന്നു കാറുന്ന ബിന്ദുകൃഷ്ണയെയൊക്കെ കുറ്റിച്ചൂലിനു തല്ലണം...........

  ReplyDelete
 2. peedana veeran kuryan thulayatte..............

  ReplyDelete
 3. Dear All,

  We have sympath for the lady and the guilty should be punished,
  let the judicial process follow.
  However, there is one doubt while seeing the overenthusiasm
  of leftist and Left Mahila Wings.
  i.e. If a sexual harassment is done by a leftist, they will conduct
  a party enquiry and de-promote or remove him from party post and later on re-appoint him on party committees. The girl/ lady is not even allowed to file a police case because of fear.
  Why this double standard?
  Shall judicial enquiry applicable in case of Sasi, Gopi Kottamurikkal etc.?

  ReplyDelete
 4. നാല്പ്പതോന്നാള്‍ക്കാരുടെ പേര് പറഞ്ഞ പെണ്‍കുട്ടിയെ വിശ്വാസത്തില്‍ എടു ക്കാമെങ്കില്‌ അത് നാല്‍പ്പത്തി രണ്ടാമനും ബാധകമാണ് !

  അല്ലെങ്കില്‍ ഈ ബാജിയെ മാത്രം എങ്ങനെ പിടികിട്ടാതായി ?

  ReplyDelete
 5. കുര്യാപ്പി ഇന്നലെ പറയുന്നു തിരുവല്ലയിലെങ്ങാണ്ട് ബാജീന്നു പേരുള്ള ഒരു ഓട്ടോഡ്രൈവര്‍ ഉണ്ടന്ന്, ആ പാവം ബാജിക്ക് രോമ സംഋദ്ധമായ ശരീരവും, തോളില്‍ മറുകും നരച്ച കൃതാവും വെള്ള മാരുതിക്കാറും ഉണ്ടോ ആവോ???

  ആ ബാജിക്ക് ചെങ്ങന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ സൂര്യനെല്ലി കേസിലെ മറ്റോരു പ്രതിയായ റെജിക്ക് റിഫ്രഷ്മെന്റ് സ്റ്റാള്‍ അനുവദിച്ച് കൊടുക്കുവാന്‍ തക്ക പിടിപാടോക്കെ ഉണ്ടായിരിക്കും അല്ലേ???

  റെജിക്കും സഹോദരങ്ങള്‍ക്കും ഇപ്പോഴത്തെ മുഖ്യനുമായി യാതൊരു തരത്തിലുമുള്ള സാമ്പത്തിക / രാഷ്ട്രീയ ഇടപാടുകളും ഇല്ല!!!!

  കേസില്‍ പ്രതിഭാഗത്തിനു വേണ്ടി അന്ന് വാദിച്ചത് മനോരമയുടെ സ്വന്തം ദണ്ഡപാണി!!! (അതേ അവന്‍ തന്നെ മുല്ലപ്പെരിയാര്‍ കേസില്‍ മുഴുവന്‍ മലയാളികളെയും വഞ്ചിച്ച "$​‍്*&$#") അതേ ദണ്ഡപാണി ആയിരിക്കും സര്‍ക്കാരിന് പുനരന്വേഷണ നിയമോപദേശം നല്‍കാന്‍ പോകുന്നത്, ഇനി അപ്പീല്‍ പോകാന്‍ നിര്‍ബന്ധിതരായാല്‍ പോസിക്യൂഷനു വേണ്ടി വാദിക്കേണ്ടത് അയാളുറ്റെ നിര്‍ദേശത്തിനനുസരിച്ച്.

  നെറികേടുകളുടെ നാള്‍‌വഴികള്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചേക്കാം അത്രമാത്രം.

  ReplyDelete
  Replies
  1. മിന്നല്‍ വാസുFebruary 6, 2013 at 1:33 PM

   വളരെ ശരിയാണ് മാഷേ ...പക്ഷെ എന്തു ചെയ്യാം ആസനം താങ്ങികള്‍ ഇനിയും ബാജിക്ക് ഓശാന പാടും

   Delete
 6. നമ്മുടെ നാട്ടില്‍ ഏത്‌ കേസിലും രണ്ട്‌ നീതി ഉണ്ട്‌. ഒന്ന്‌ സാധാരണക്കാരനുള്ളത്‌, മറ്റൊന്ന്‌ ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ക്കുള്ളത്‌. രണ്ടാമത്തെ കൂട്ടത്തില്‍ രാഷ്ട്രീയക്കാര്‍, ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍, ബന്ധുക്കള്‍, പൂത്ത പണമുള്ളവര്‍ എല്ലാവരും പെടും.

  ദില്ലി കേസില്‍ പെട്ടെന്ന്‌ അന്വേഷണം നടക്കുകയും കുറ്റവാളികളെ പിടിക്കുകയും ചെയ്യാന്‍ ഒരു കാരണം അവര്‍ സാധാരണക്കാരായിരുന്നു, എന്നുള്ളതാണ്‌. ജെസ്സീക്ക ലാല്‍ കേസ്‌ പോലെ, അനുരാധാ ബാലി കേസ്‌ പോലെ ഉന്നതന്‍മാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിരുന്നെങ്കില്‍ കേസിണ്റ്റെ വഴി മറ്റൊന്നാകുമായിരുന്നു, എന്ന്‌ വേണം സംശയിക്കാന്‍.

  സൂര്യനെല്ലി കേസില്‍ സംഭവിച്ചത്‌ ഇതിന്‍ സമാനമായിട്ടാണ്‌. ഒരു പക്ഷേ ദില്ല്‌ കേസ്‌ ഇത്ര വലിയ സംഭവമായി വന്നിരുന്നില്ലെങ്കില്‍ സുപ്രീം കോടതി പോലും ഇത്ര ശക്തമായി വിധിക്കുമായിരുന്നോ എന്ന്‌ സംശയം. അങ്ങനെ സംഭവിച്ചു എന്നത്‌ നല്ല കാര്യം.

  സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക്‌ ഈ കേസിണ്റ്റെ ആദ്യം മുതല്‍ ശ്രദ്ധിച്ചവര്‍ക്ക്‌ കാര്യങ്ങള്‍ അന്നും ഇന്നും വ്യകതം

  ReplyDelete
  Replies
  1. ഞാന്‍ നിങ്ങളോട് യോജിക്കുന്നു............

   Delete
 7. കേ ജീ ബാലകൃഷ്ണന്‍...ങ്ഹൂം
  സുകുമാരന്‍ നായര്...ങ്ഹൂം ങ്ഹൂം

  പറ്റിയ പാര്‍ട്ടികളാ...!!

  ReplyDelete
 8. അധികാരം ഉണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും എന്തും ചെയ്യാം...

  ReplyDelete
 9. A girl who slept with somany people for 40 days and nights without trying to escape from there , now pointing people who slept with her.... Her family also never tried to locate her for all these 40 days... what is this ??? Is this " വെള്ളരിക്കാപ്പട്ടണം " It is a state of 100% literacy ..How can we believe all this ... Somebody wants to tarnish people who may be blocking their path, wants to eliminate them, with a girl who enjoyed 40 days with somany people without any complaint during these 40 days.... Are we " മന്ദബുദ്ധികള്‍ l " ????

  ReplyDelete
  Replies
  1. തനിക്ക് നാണമില്ലേ.....

   Delete
  2. നിന്റെ തള്ളക്കും പെങ്ങക്കും ഇത് വന്നാലും ഇങ്ങനെ തന്നെ കൊരയ്ക്കണം നായേ, നീ. ബ്ധൂ....!!!

   Delete
 10. JIJO,

  I dont know abt others but iam sure you are a reall മന്ദബുദ്ധി.

  ReplyDelete
  Replies
  1. അത് കലക്കി

   Delete
 11. കുര്യൻ സാറിന്റെ ആരാ..മോൻ

  ReplyDelete
 12. Kali kazhinju .... Ellavarkum santhosaham.....Angere vidunneee......Eee ezhuthunnavarakke ara ..... Ikkili blogumayi nadakkuvalle.. Pani edukkan nokku..... Blog okke ozhivakkai / Kettiyontem/ Kettiyoladem/ Makkadem okke koode nadakkan nokku....

  ReplyDelete
  Replies
  1. മിന്നല്‍ വാസു..February 6, 2013 at 1:30 PM

   താനാണോ കുര്യന്‍റെ ഇപ്പോഴത്തെ ആസനം താങ്ങി.അതോ വീട്ടുകാര്‍ മുഴുവന്‍ താങ്ങാന്‍ കൊടുക്കുന്നുണ്ടോ .....കുര്യന്‍റെ കളി കഴിഞ്ഞു.അതുകൊണ്ട് നീ ഈ ഉപദേശം അങ്ങേരുടെ വീട്ടില്‍ ചെന്ന് പറ....സന്തോഷം നിനക്കും നിന്‍റെ വീട്ടുകാര്‍ക്കും ആണ് .മറ്റാര്‍ക്കും ഇല്ല.മൂഞ്ചി മൂഞ്ചി എന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ കണ്ടു.ഇക്കിളി നിന്‍റെ എവിടെയാടാ .............കെട്ടിയോളെയും മകളെയും കെട്ടിപ്പിടിച്ചു നടന്നോ അല്ലെങ്കില്‍ കുര്യന്മാര്‍ കളി നടത്തും ....ഇവനേതാ കൂതറ അമ്മേം പെങ്ങളും ഇല്ലാത്ത തെണ്ടി..

   Delete
  2. പാക്കരന്‍February 6, 2013 at 1:38 PM

   വാസുവേ ആ അനോണിമസ് പട്ടിയെ തല്ലിക്കൊല്ലെടാ.......പറനാറി.അവന്‍ ഏതോ വേശ്യാലയം നടത്തിപ്പുകാരനാ.....

   Delete
  3. കളി കഴിഞ്ഞോ എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല,എല്ലാവര്‍ക്കും സന്തോഷമായി എന്നും തോന്നുന്നില്ല.ഇക്കിളി ബ്ലോഗുമായി ഞാന്‍ താങ്കളുടെ കുടുംബത്തു കയറി വന്ന് വായിച്ചോ എന്നു പറഞ്ഞിട്ടുമില്ല.താങ്കള്‍ പറഞ്ഞ തരം 'പണി'യോട്‌ എനിക്ക് താല്പര്യവുമില്ല.ബ്ലോഗ്‌ ഒഴിവാക്കി നടക്കാനും മക്കളെ നോക്കാനും പറഞ്ഞുകൊണ്ടുള്ള താങ്കളുടെ അപ്പിയിടല്‍ ഇവിടെ കാണിക്കണമെന്ന് എനിക്ക് തീരെ താല്പര്യവുമില്ല.........അതുകൊണ്ട് ദയവായി അനോണിമസ് എന്ന ആനുകൂല്യം കമറ്റ്‌ ബോക്സില്‍ അപ്പിയിടാന്‍ ഉപയോഗിക്കാതിരിക്കുക..

   Delete
 13. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.....

  ReplyDelete