**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, December 19, 2013

അമേരിക്ക ഇന്ത്യയെ തുണിയഴിപ്പിച്ചോ..??


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗേഡിനേ അമേരിക്ക തുണിയഴുപ്പിച്ച സാഹചര്യത്തില്‍  കുറച്ച് അരിയും ഗോതമ്പും വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ തീരുമാനിച്ചു..ഏതു അടിയന്തര സാഹചര്യവും നേരിടണമല്ലോ.... മോഡിയും രാഹുലും അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... ദേശിയശിവസേനയെന്നോ മറ്റോ പറയുന്ന ഒരു പറ്റം രാജ്യസ്നേഹികള്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എമ്പസിമുന്‍പില്‍ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു..  അമേരിക്കന്‍ എമ്പസിയുടെ മുന്നിലെ സുരക്ഷ ബാരിക്കേഡുകള്‍ നമ്മള്‍ നീക്കികഴിഞ്ഞു.. പോരാത്തതിന് പ്രത്യേകവകാശമടക്കമുള്ള സര്‍വത്ര അലവന്‍സുകളും പിന്‍വലിച്ചു.. അമേരിക്കയില്‍ നിന്നും കള്ളുകൊണ്ടുവരാനുള്ള എമ്പസിയുടെ ലൈസന്‍സ് റദ്ദാക്കും.... സുരക്ഷപിന്‍വലിക്കും തുടങ്ങി നിരവധി ഭീഷണികള്‍ നമ്മള്‍ മുഴക്കിയിട്ടുണ്ട്.. അമേരിക്കന്‍ എമ്പസിയിലെ സ്വവര്‍ഗ്ഗരതിക്കാരെ അറസ്റ്റ് ചെയ്യണമെന്നാണ് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ പറയുന്നത്.. മോഡിസാര്‍ അമേരിക്കക്കാരെ ഇനി കാണുകയില്ലായെന്നു സത്യംചെയ്തു.. രാഹുല്‍ജി സംഭവമറിഞ്ഞു പൊട്ടിത്തെറിച്ചു.. ആര്‍ക്കും പരിക്കില്ല എന്നത് ആശ്വാസം.. മന്‍മോഹന്‍സിംഗ് പതിവ് രീതിയില്‍ വായ്‌ തുറക്കാതെ കൈ വീശി സംഭവത്തെ അപലപിച്ചു.. ചെറുകിട പാര്‍ട്ടികളും നേതാക്കളും ഊഴമിട്ട്‌ പ്രതിഷേധം രേഖപ്പെടുത്തുന്നു....ഇങ്ങനെ പോകുന്ന കാര്യങ്ങള്‍.. ഇത്രയൊക്കെ കാണിച്ചിട്ടും ഒബാമയൊന്നു വിളിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോളാണ് സങ്കടം.. ഇനിയിപ്പോ അമേരിക്കക്കെതിരെ ഉപരോധം പ്രഖ്യാപിക്കുകയേ രക്ഷയോള്ളൂ.. അങ്ങോട്ടുള്ള കയറ്റുമതി കമ്പ്ലിറ്റായി നിറുത്തണം.. അമേരിക്കയില്‍ പോയി അവര്‍ക്കുവേണ്ടി ജോലി ചെയ്യുന്ന സകല ഇന്ത്യന്‍സിനെയും തിരിച്ചുവിളിക്കണം... അല്ലപിന്നെ...... അവന്മ്മാര്‍ പട്ടിണികിടന്നു ചാകണം; എങ്കിലേ പഠിക്കൂ...
  തുണിയഴിപ്പികുക മാത്രമല്ല അറസ്റ്റ് ചെയ്തു, ചോദ്യംചെയ്തു, വിലങ്ങുവെച്ചു നടത്തി.. മയക്കുമരുന്നുകാരെ താമസിപ്പിക്കുന്ന ജയിലില്‍ താമസിപ്പിച്ചു.. എന്തൊരു കഷ്ടമാണ്.. ഇതിനുമാത്രം എന്താണ് ദേവയാനി ചെയ്ത കുറ്റം..  A-3   വിസപ്രകാരം 4500   ഡോളര്‍ മാസം പ്രതിഫലം കൊടുക്കാമെന്ന കരാറില്‍ ഒരു ജോലിക്കാരിയെ നിയമിക്കുകയും, എന്നാല്‍ 573ഡോളര്‍ മാത്രം ശമ്പളം കൊടുക്കുകയും ചെയ്തതാണ് കുറ്റം.. വിസാനിയമങ്ങളും തൊഴില്‍നിയമങ്ങളും ലംഘിക്കപ്പെട്ടതിനാല്‍ ഫെഡറല്‍ നിയമം അനുസരിച്ച് പതിനഞ്ചുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണിത്.. നമ്മുടെ നാട്ടിലാണേല്‍ ചെറിയൊരുജീവപര്യന്തം..... കഴിഞ്ഞ സെപ്തംബറില്‍തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പത്രക്കുറുപ്പില്‍ പറയുന്നു.. എന്നിട്ടും ഇന്ത്യ പ്രശ്നത്തില്‍ ഇടപെടുകയോ പരാതിയില്‍ തീര്‍പ്പ്‌ ഉണ്ടാക്കുകയോ ചെയ്തില്ല.. പരാതിക്കാരിയും ഇന്ത്യക്കാരിയാണ്... അമേരിക്കന്‍പോലിസ് പരാതിയെപ്പറ്റി അന്വേഷിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയും, ജയിലില്‍ അയക്കുന്നതിനു മുന്പായി നടത്തുന്ന ദേഹപരിശോധന നടത്തുകയും ചെയ്തിരിക്കുന്നു..ഇതാണ് സംഭവം.. പരാതിക്കാരി വീട്ടുവേലക്കാരിയായതുകൊണ്ടും, ദേവയാനി ഐ.എഫ്.എസ് ആയതുകൊണ്ടും അമേരിക്കന്‍നിയമവും ഇന്ത്യന്‍നിയമംപോലെ കണ്ണുംകെട്ടി ഇരുന്നോളുമെന്നു ആരൊക്കെയോ കരുതി. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു അമേരിക്കന്‍നിയമം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ദേവയാനി അകത്തായി... അമേരിക്കയില്‍ താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും ജോലിക്കാര്‍ക്ക് പറയുന്നശമ്പളം കൊടുക്കാതെ ഈ തട്ടിപ്പ് നടത്തുന്നുണ്ട് അതുകൊണ്ട് ഈ നിയമത്തില്‍ നിന്നും ഇന്ത്യക്കാരെ ഒഴിവാക്കണമെന്നാണ് നമ്മുടെ ശക്തമായ വാദം.. ഈ ദേവയനിയെപ്പറ്റി അമേരിക്കന്‍ ഇന്ത്യന്‍സിനും മതിപ്പ് പോര പല അഴിമതി ആരോപണങ്ങളും ആദര്‍ശ്ഫ്ലാറ്റ് അഴിമാതിയുമൊക്കെ ഈ ചെറുപ്രായത്തില്‍ പറഞ്ഞു കേള്‍ക്കുന്നു.... ഇന്ത്യയിലാണേല്‍ ഒക്കെ അസൂയയുടെ പുറത്താണെന്ന് പറഞ്ഞു തള്ളിക്കളയാം.. പക്ഷെ അമേരിക്കയില്‍ നിയമം നിയമത്തിന്‍റെ വഴിക്കേ പോവുകയുള്ളൂവെന്നു ദേവയാനിയടക്കം നമ്മുടെ നേതാക്കള്‍ക്ക് ഇപ്പോഴും മനസിലാവുന്നില്ല...
  
   ഇന്ത്യയിലാണെങ്കില്‍ മന്ത്രിമാര്‍, ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, മറ്റ് വി ഐ പികള്‍  തുടങ്ങിയ മേലാളന്മാര്‍ക്കെല്ലാം നിയമം വേറെയാണ്.. അവര്‍ക്ക് ജയിലില്‍ പഞ്ചനക്ഷത്രസൗകര്യം, വിലങ്ങില്ല,, ചോദ്യം ചെയ്യലെന്നാല്‍; ചോദ്യം എഴുതികൊടുത്ത് ഉത്തരം വാങ്ങല്‍ തുടങ്ങിയ രീതികളാണ് പ്രയോഗത്തില്‍ .. ലക്ഷംകോടി രൂപയുടെ അഴിമതി നടത്തിയ മന്ത്രി രാജ ജയിലില്‍ സുഖവാസം നടത്തുന്നു.. തൊള്ളായിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയ ലാലുവിന് താമസിക്കാന്‍ പുതിയജയില്‍ പണിയുന്നു.. എന്തിനേറെ ഒരുവര്‍ഷം   തടവിനു സുപ്രീംകോടതി ശിക്ഷിച്ച പിള്ളേച്ചന്‍വരെ ആശുപത്രിയില്‍ കിടന്നാണ് ശിക്ഷ പൂര്‍ത്തിയാക്കിയത്,, അപ്പൊപ്പിന്നെ വേലക്കാരിക്ക്‌ ശമ്പളം കൊടുത്തില്ലായെന്ന ചീളുകേസില്‍ നമ്മുടെ ഒരു നയതന്ത്രത്തെ അമേരിക്ക ജയിലില്‍ അടച്ചുവെന്നു പറഞ്ഞാല്‍,,,,, ഇതെന്താണ് വെള്ളരിക്കാപ്പട്ടണമൊ.???. നമ്മുടെ ജയില്‍രീതികളോന്നും ഈ അമേരിക്കക്കാര്‍ക്ക് അറിയില്ല.. അതിനാണുപറയുന്നത് നാലു അമേരിക്കക്കാരെപ്പിടിച്ചുകെട്ടി നമ്മുടെ ജയിലില്‍ ഇടണമെന്ന്. എന്നിട്ട് നമ്മുടെ ട്രീറ്റ് അവരെ കാണിച്ചു കൊടുക്കണം.. ഇറ്റലിക്കാര്‍ക്ക് അതുനേരത്തെ അറിയാം.. രണ്ട് ഇന്ത്യന്‍സിനെ വെടിവച്ചു കൊന്നിട്ട് നമ്മുടെ ജയിലില്‍ക്കിടന്ന ഇറ്റലിക്കാര്‍ക്ക് വേണ്ടി പിസയുണ്ടക്കാന്‍പോലും ആളെ വരുത്തിയവരാണ് നമ്മള്‍.. അത്രയ്ക്കാണ് നമ്മുടെ ആഥിദ്യമര്യാദ.. സായിപ്പിന് ഈ വക മര്യാദകളൊന്നും തൊട്ടുതീണ്ടിയിട്ടില്ല.. മോഡിയും രാഹൂല്‍ജിയും കേട്ടപാടെ ഒബാമയെ വിളിച്ചിട്ടുണ്ട്. അതുകൊണ്ട് പേടിക്കേണ്ട. അടുത്ത ദിവസംതന്നെ അമേരിക്ക ഒരുചാക്ക് മാപ്പ് ഇങ്ങോട്ട് അയക്കാന്‍ സാധ്യതയുണ്ട്...
 അല്ലേല്‍ത്തന്നെ ഇന്ത്യക്കാരുടെ തുണിയഴിപ്പിക്കുന്നത് അമേരിക്കക്കാര്‍ക്ക് ഒരു ഹോബിയായിട്ടുണ്ട്..നമ്മള്‍ ഈ തുണിയഴിക്കലുമായി പണ്ടേ അട്ജസ്റ്റ് ചെയ്തുകഴിഞ്ഞതുമാണ്... നമ്മുടെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ന്നാണ്ടാസ്, പ്രധാനമന്ത്രിയായിരുന്ന  അടല്‍ബിഹാരി ബാജ്പോയി, പ്രസിഡണ്ടായിരുന്ന എ പി ജെ അബ്ദുല്‍കലാം തുടങ്ങിയവരുടെ തുണിയഴിച്ചുള്ള പരിശോധന അമേരിക്ക പണ്ടേ നടത്തിയതാണ്.. നിരുപദ്രവകരമെന്നുകണ്ട് അപ്പോള്‍ത്തന്നെ പറഞ്ഞുവിടുകയും ചെയ്തു.. പിന്നെ താരങ്ങളായ ഷാരുഖ് ഖാനും അമിതാഭ് ബച്ചനും ഇങ്ങു മമ്മൂട്ടിവരെ പരിശോധയ്ക്ക് വിധേയരായി നിന്നുകൊടുത്തു.. വിത്യസ്ത മായതൊന്നും കാണാത്തതിനാല്‍ അവരെയും വെറുതെവിട്ടു..സ്ത്രീകളായി മുന്പ് പരിശോധിക്കപ്പെട്ടത്‌ നിരുപമാറാവൂവായിരുന്നു..ആരും ഒന്നും മിണ്ടിയില്ല.. നമ്മുടെ നേതാക്കളുടെ തുണിക്കകത്ത് കനപ്പെട്ടഎന്തെങ്കിലും കണ്ടേക്കാമെന്നാണ് അവരുടെ ധാരണ...ഇവരെയൊന്നും ഏതെങ്കിലും കുറ്റംചെയ്തിട്ടു ദേഹപരിശോധന നടത്തിയതല്ല..അമേരിക്കയെന്ന രാജ്യത്തിന്‍റെ സുരക്ഷാനിയമങ്ങള്‍ക്ക് വിധേയയമായി നടത്തിയ ഈ പരിശോധനകള്‍ക്കൊന്നും ഇത്ര എതിര്‍പ്പ് നമ്മുടെ രാജ്യത്തുനിന്നും  ഉയര്‍ന്നു കണ്ടില്ല.. ഇതിപ്പോള്‍ വിസാനിയമങ്ങളില്‍ ഗുരുതരമായ ലംഘനം നടത്തിയതിനെത്തുടര്‍ന്ന് പ്രതിയെന്ന രീതിയില്‍ പോലിസ് കസ്റ്റഡിയില്‍ എടുക്കപ്പെട്ട ദേവയാനിക്കുവേണ്ടിയാണ് ബാരിക്കേഡുകള്‍ പൊളിച്ചും സുരക്ഷപിന്‍വലിച്ചും കള്ളുലൈസന്‍സ് റദ്ദാക്കിയുമൊക്കെ നമ്മള്‍ പ്രതിക്ഷേധിക്കുന്നത്...നമ്മുടെ വലിയ നേതാക്കള്‍ക്കുവരെ ഇതിനുമുന്പ് തുണിയഴിക്കേണ്ടിവന്നിട്ടും നമ്മുടെ വിദേശനയത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല അപ്പോള്‍പ്പിന്നെ ഈ ചീളുകേസില്‍ ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ എന്നതാണ് വിഷയം.. നമ്മുടെ നയതന്ത്രപ്രതിനിധിതന്നെ അവരുടെ നിയമം ലംഘിച്ചസ്ഥിതിക്ക് ഇതൊരു നാണക്കേടിന്‍റെ വിഷയം കൂടിയാണ്.. ദേവയാനിയെ എത്രയുംവേഗം ആ സ്ഥാനത്തുനിന്നും പുറത്താക്കുകയാണ് വേണ്ടത്... സ്വകാര്യലാഭത്തിനു വേണ്ടി നിയമലംഘനം നടത്തിയ സ്ഥിതിക്ക് അവര്‍ വിചാരണ നേരിടട്ടെ... വേണ്ട നിയമസഹായങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് മാത്രമാണ് ഇന്ത്യയുടെ റോള്‍... അമേരിക്കയില്‍ താമസമാക്കിയ എല്ലാ ഇന്ത്യക്കാരും ആ രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ബാദ്ധ്യസ്ഥരാണ്.. നിയമം ലഘിക്കുന്നവര്‍ക്കെല്ലാം ശിക്ഷയും കിട്ടുന്നുണ്ട്‌.. അപ്പോഴോന്നും കാണാത്ത ഈ തൊള്ളകീറല്‍ ഇപ്പോള്‍ മാത്രം നടക്കുന്നത് എന്തുകൊണ്ടാണ്.. ഡല്‍ഹിയിലുള്ള അമേരിക്കന്‍ എമ്പസിയുടെ സുരക്ഷ പിന്‍വലിച്ചിട്ട്‌ അവിടെയുള്ളവര്‍ക്ക് വല്ലതും സംഭവിച്ചാല്‍ ലോക പോലീസിന്‍റെ തനിനിറം കാണേണ്ടിവരും..ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന നമ്മുടെ ആശാന്മാര്‍ക്ക് നിക്കറില്‍മുള്ളാന്‍ വേറെ കാരണമൊന്നും വേണ്ട..
 സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം മോഹനേട്ടന്‍ ഒബാമയെ ധരിപ്പിച്ചിട്ടുണ്ട്..അടുത്തനടന്ന എല്ലാ തിരഞ്ഞെടുപ്പിലും എട്ടുനിലയിലാണ്  പൊട്ടിയത്.. ഇനി മെഗാഷോ വരാനിരിക്കുന്നു.. മോഡിയാണ് പ്രധാനശത്രു..അങ്ങേരാണേല്‍ കലക്കവെള്ളത്തില്‍ മീന്‍പ്പിടുത്തം വശമാക്കിയ ആളുമാണ്.. അമേരിക്കക്കയ്ക്കും മോഡിയോടു അത്ര പഥ്യമില്ല..ദേവയാനി വിഷയത്തില്‍ മോഡി ആദ്യവെടി പൊട്ടിച്ചസ്ഥിതിയ്ക്ക് മാറിനിന്നാല്‍ പണികിട്ടും.. ദേശിയത രാജ്യസുരക്ഷ തുടങ്ങിയ വാക്കുകള്‍ക്ക് മാര്‍ക്കറ്റുള്ളസമയമാണ്..അതുകൊണ്ട് നമ്മുടെ രഹൂല്‍ജിയും ഈ വിഷയത്തില്‍ ചില്ലറ തെറിവിളി നടത്തുമെന്ന് ഒബാമയോട് പറഞ്ഞു അനുവാദം വാങ്ങിയിട്ടുണ്ട്.. വൈറ്റ് ഹൌസില്‍ നിന്നും സമ്മതം കിട്ടിയതുകൊണ്ട് ഇനിയിപ്പോ കള്ളുകുടി ലൈസന്‍സ് റദ്ദാക്കും, പട്ടികയറാതിരിക്കാന്‍ വഴിയരുകില്‍ സ്ഥാപിച്ച ഒന്നുരണ്ടുബാരിക്കേടുകള്‍ നീക്കും.. അത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ.. ഇനിയിപ്പോ പകരത്തിനുപകരം അമേരിക്കക്കാരുടെ തുണിയഴിപ്പിക്കാമെന്നുവെച്ചാല്‍ തുണിവേണമെന്ന് അവര്‍ക്ക് ഒരു നിര്‍ബന്ധവും ഇല്ല..അവരെ തുണിയുടുപ്പിക്കാനാണ് പാട്..
 നയതന്ത്രത്തിനു പോകുന്നവര്‍ ആരായാലും  പോകുന്ന രാജ്യത്തെ നിയമം പാലിക്കണമെന്ന് ഉറപ്പുവരുത്തുകയാണ് ഈ വിഷയത്തില്‍ ഇന്ത്യ ആദ്യം ചെയ്യേണ്ടത്.. ആയിരക്കണക്കിനു ഇന്ത്യക്കാര്‍ മാന്യമായി താമസിക്കുന്ന ഒരു  രാജ്യത്തുപോയി സ്വകാര്യലാഭത്തിനുവേണ്ടി നമ്മുടെ രാജ്യത്തിന്‍റെ അന്തസ്സ് കളഞ്ഞുകുളിച്ച നയവും തന്ത്രവും ഇല്ലാത്ത ഇത്തരം തന്ത്രജ്ഞരുടെ തുണിയഴുപ്പിക്കുക മാത്രമല്ല തുടയ്ക്കിട്ട് നാലു പൊട്ടീരും കൂടി കൊടുത്തുവിടണം. . രാജ്യത്തിന്‍റെ പേര് നാറ്റിക്കുന്ന ഇത്തരം തന്ത്രജ്ഞരെക്കൊണ്ട് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമേ ഉണ്ടാകൂ..
 സ്വന്തം രാജ്യത്തിന്‍റെ ഔദ്യോഗികപ്രതിനിധിയായി മറ്റൊരു രാജ്യത്തു ജോലിനോക്കുന്ന ഒരാള്‍ മാതൃരാജ്യത്തിന്‍റെ അന്തസ്സ് എല്ലാ മേഖലയിലും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്..നമ്മുടെ രാജ്യത്തിന്‍റെ മുഖം തന്നെയാണ് നമ്മുടെ നയതന്ത്രപ്രതിനിധികള്‍..അവര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആ കുറ്റത്തിനു തീവ്രതകൂടുന്നു.. നമ്മുടെ രാജ്യത്തു നടക്കുന്ന അളിഞ്ഞ ബ്യൂറോക്രാസിയുടെ മാടമ്പിത്തരം മറ്റൊരു രാജ്യത്തും വകവെച്ചുതരണമെന്നു പറയുന്നത് വിഡ്ഢിത്തരമാണ്.. അവിടെ നിയമലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ അവരുടെ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടും.. തുണി അഴിപ്പികുക മാത്രമല്ല പിടിയിലാവുന്ന സ്ഥലത്തെ നിയമങ്ങള്‍ അനുസരിച്ച് ചിലപ്പോള്‍ കൈയ്യും കഴുത്തും ഒക്കെ നഷ്ടപ്പെടും.. ഞാന്‍ വലിയ പുള്ളിയാണ് എനിക്ക് തടവും വിലങ്ങുമൊന്നും ബാധകമാല്ലായെന്നു പറയാന്‍ അമേരിക്ക കുടുംബസ്വത്തൊന്നുമല്ലല്ലോ.. നിയമം അനുസരിച്ച് ജീവിച്ചില്ലേല്‍ അഴിപ്പിക്കുക മാത്രമല്ല ചിലപ്പോള്‍ തൊട്ടും തലോടിയുമൊക്കെ പരിശോധന നടന്നുവെന്നിരിക്കും അക്കാര്യത്തില്‍ മിടുക്കന്മാരാണ് ലോകപോലിസ്.. അതുകൊണ്ട് വെറുതെ അതുമിതുമൊക്കെ പറഞ്ഞു സ്വയംനാറാതെ; കേടുപാടുകള്‍ വല്ലതും സംഭവിച്ചാല്‍ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.. ഒരു ദേവയാനി; ജോലിക്കാരിക്ക് കൂലികൊടുക്കാതെ പറ്റിച്ച പ്രശ്നത്തില്‍ ലോക പോലീസിനോട് മുട്ടാന്‍ പോകണോ.. ഇറാനില്‍ നിന്നും എണ്ണ വാങ്ങിക്കൊളന്‍ അണ്ണന്‍ സമ്മതം തന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ... ഇനിയിപ്പോ അടുത്ത ഉപരോധം ചോദിച്ചു വാങ്ങണോ... ഇല്ലത്തെ സ്ഥിതി മഹാകഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാല്ലോ.

 മുപ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും, രണ്ടു ലക്ഷത്തില്‍പ്പരം ആളുകളെ നിത്യരോഗികളാക്കുകയും, അഞ്ചുലക്ഷത്തിധികം ആളുകളെ ബാധിക്കുകയും, ഇപ്പോഴും ദുരിതങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ഭോപ്പാല്‍ ദുരന്തകേസിലെ മുഖ്യപ്രതി വാറന്‍ ആണ്ടെഴ്സനെ വെറും ഇരുപത്തയ്യായിരം രൂപ കെട്ടിവെച്ചു രാജ്യം വിടാന്‍ സഹായിച്ചവര്‍.. നൂറ്റിയറുപത്തിയെട്ടു പേരുടെ മരണത്തിനും വലിയ നാശ നഷ്ടങ്ങള്‍ക്കും കാരണമായ മുംബെ ആക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെട്ളിയെ നേരെചൊവ്വേ ചോദ്യംചെയ്യാന്‍ പോലും കഴിയാത്തവര്‍, ബോഫോഴ്സ് കോഴക്കേസ് പ്രതി ക്വത്റോച്ചിയെ ഇന്ത്യയില്‍ എത്തിക്കാന്‍പ്പോലും കഴിയാത്തവര്‍,,, ഒടുവില്‍ രണ്ടു ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍നാവികരെ പരവതാനിവിരിച്ചു സ്വീകരിച്ച ഭരണനേതൃത്വമാണ് വിസാനിയമങ്ങളും തൊഴില്‍നിയമങ്ങളും ലംഘിച്ചവര്‍ക്കുവേണ്ടി  ഇപ്പോള്‍ ചാടുന്നത്...ഉളുപ്പ് ഉണ്ടെങ്കില്‍ സ്വന്തം ജനങ്ങള്‍ മരിക്കാനിടയായ സംഭവങ്ങളിലെ വിദേശികള്‍ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കൂ... സ്വന്തം നട്ടെല്ല് ആരാന്‍റെ കൈയ്യില്‍ ഊരിക്കൊടുത്തിട്ടു നടത്തുന്ന ഈ പാവക്കൂത്ത് അമേരിക്കയുടെ വിരലുകളില്‍ തന്നെയാണെന്ന് ആര്‍ക്കാണറിയാത്തത്...  

33 comments:

  1. ഇന്ത്യയില്‍ കാണിക്കുന്ന അതേ വിളച്ചില്‍ അമേരിക്കയില്‍ എടുത്തുനോക്കിയതാണ് പണി പാളി..

    ReplyDelete
    Replies
    1. നമ്മുടെ അതേ കാലാവസ്ഥയാണ് നിയമലഘനത്തിനു എന്നു കരുതിക്കാണും

      Delete
    2. as an american now, I do see that laws always in favor for the poor people in US, unless it is against the big corporate or creamy politician.. there is no middle level adjustments in USA. :)

      Delete
  2. ഇതേരീതിയില്‍ മറ്റെല്ലാ കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. സത്യം ... എല്ലാക്കാര്യത്തിലും ഇല്ല ....ആളും താരവും നോക്കിയാണ് നമ്മുടെ പ്രതികരണം ...അതിര്‍ത്തിലംഘിച്ചുവെന്നു പറഞ്ഞു നമ്മുടെ മത്സ്യത്തൊഴിലാളികളെ അയല്‍രാജ്യങ്ങള്‍ ജയിലില്‍ അടയ്ക്കുമ്പോള്‍ നോ പ്രോബ് ,,, മറ്റൊരു രാജ്യത്തുപോയി വിസാനിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിക്കുന്നവര്‍ക്ക് ജയ്‌ വിളി .............

      Delete
  3. രഞ്ജിത്December 19, 2013 at 11:52 AM

    ഇവിടെക്കിടന്നു ഈ തിണ്ണമിടുക്ക് കാണിക്കുന്നത് ആരെ കാണിക്കാനാണ് ചുണയുണ്ടെങ്കില്‍ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ ഉന്നയിച്ചു അമേരിക്കയെക്കൊണ്ട് മാപ്പ് പറയിക്കട്ടെ കഴിയുമോ ..വിദേശികള്‍ ഉള്‍പ്പെട്ട എല്ലാ കേസുകളിലും അവര്‍ക്കനുകൂലമായി മാത്രം നില്‍ക്കുന്ന സര്‍ക്കാര്‍ ഇവിടെ ആളുകളെ പറ്റിക്കാന്‍ നടത്തുന്ന നാടകങ്ങള്‍ മാത്രമാണിത്

    ReplyDelete
    Replies
    1. ആത്മാഭിമാനമില്ലാതെ ഇങ്ങനെ എഴുതാൻ നാണമില്ലെ ചേട്ടാ?

      Delete
    2. ആത്മാഭിമാനമുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത് അനോണീ.
      ആത്മാഭിമാനം എന്നത് കുറ്റം ചെയ്തിട്ട് എങ്ങനെയും അതില്‍ നിന്ന് ഊരിപ്പോരുന്ന മിടുക്കല്ല
      നീതിയും ന്യായവും പാലിച്ച് ജീവിക്ക എന്നതാണ്

      Delete
    3. ഒരാള്‍ ഒരാളുടെ സ്വകാര്യലാഭത്തിനു വേണ്ടി നിയമലംഘനം നടത്തിയാല്‍ അതിനെ അനുകൂലിക്കുന്നതില്‍ എന്തു അഭിമാനമാണ് പ്രകടമാകുന്നത്

      Delete
  4. നിയമലഘനം നടത്തുമ്പോള്‍ ഇന്ത്യയില്‍ കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും അമേരിക്കയിലും കിട്ടണമെന്നതാണ് ദേവയാനിയുടെ ന്യായമായ ആവശ്യം ...

    ReplyDelete
  5. അമേരിക്കന് നിയമ പ്രകാരം വീട്ടു ജോലിക്കാരുടെ കുറഞ്ഞ വേതനം 4500 ഡോളറാണ്. അത് മറികടക്കാന് കള്ളാ രേഖ ഉണ്ടാക്കി വെറും 500 ഡോള്ളര് ശമ്പളത്തില് ( അതായത് 500 ഡോളറിൽ കൂടുതല് ശമ്പളം ആവശ്യ പെടൂല്ല എന്ന് ജോലിക്കാരിയായ ആ സ്ത്രീയിൽ നിന്നും എയുതി വാങ്ങി) ഇന്ത്യയില് നിന്ന് തന്നെ ജോലിക്ക് ആളിനെ കൊണ്ട് പോയി. ആ പാവം സ്ത്രീ എങ്ങെയോ അവിടെത്തെ നിയമം അറിഞ്ഞുട്ടണ്ടയിരിക്കണം. അങ്ങനെ അവരുടെ പരാതി പ്രകാരം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്രിമിനല് കേസ് ആയതു കൊണ്ടാണ് അറസ്റ്റ് ചെയ്ത ആളിനെ ക്രിമിനലുല്കൊപ്പം ഇട്ടതു. അത് തന്നെയാണ് വേണ്ടത്. അല്ലാതെ ഇന്ത്യയിലെ പ്പോലെ അധികാരവും പണവും ഉള്ളവന് ഒരു നിയമവും അല്ലാത്തവർക്ക് മറ്റൊരു നിയമവും അല്ല. ഇതിന്റെ പേരില് ഇവിടെ കിടുന്നു തുള്ളുന്നവര് മനസ്സിലാക്കേണ്ടത് അവിടെ പാവപ്പെട്ട ഒരു ഇന്ത്യക്കാരിക്ക്‌ നീധി കിട്ടിയെന്ന കാര്യമാണ്. അതിനു നമ്മള് അവിടെ നിയമത്തെയും, അത് നടപില്ലകാൻ അവർ കാണിക്കുന്ന ശുഷ്കാന്തിയെയും അഭിനെന്തിക്കുകയാണ് വേണ്ടത്. അല്ലാതെ കേവലം രണ്ടു വോട്ടിനു വേണ്ടി ഇതിനു കൂട്ട് നില്ക്കുകയല്ല.

    ReplyDelete
    Replies
    1. പരാതികൊടുത്ത ജോലിക്കാരിയും ഇന്ത്യക്കാരിയാണ് ,,ഇന്ത്യയില്‍ ആണെങ്കില്‍ നിയമം എവിടെനില്‍ക്കുമെന്ന് വ്യക്തം

      Delete
    2. 4500 $ approx 2.75 lakhs / month . Food and accomodation free .... enni valla joliyum avideyundo ... I am ready to go there

      Delete
  6. Unlike our nation, in America every one is required to abide by the law irrespective of status and position.If she was fraudulent let the law take its course...!!!

    ReplyDelete
    Replies
    1. http://www.indiavisiontv.com/2013/12/19/289180.html
      http://zeenews.india.com/news/nation/the-case-of-the-missing-indian-housemaid_897663.html
      http://www.thedailybeast.com/articles/2013/12/19/husain-haqqani-on-america-s-diplomat-shame.html
      http://www.dailymail.co.uk/indiahome/indianews/article-2526067/Decoding-Khobragade-controversy-How-row-maids-visa-sparked-scale-diplomatic-incident.html
      http://www.usatoday.com/story/news/world/2013/08/02/diplomat-kenya-car-crash/2612229/
      http://www.thehindu.com/news/national/india-reworking-system-of-sending-indian-domestic-helps-to-missions/article5474135.ece
      http://www.ndtv.com/article/india/devyani-khobragade-case-don-t-feel-like-domestic-help-sangeeta-richard-reportedly-wrote-in-diary-460951?pfrom=home-lateststories
      http://nypost.com/2013/12/15/inside-the-saudi-911-coverup/
      http://www.fairus.org/issue/illegal-aliens-taking-u-s-jobs
      http://www.americanbazaaronline.com/2013/12/17/mystery-devyani-khobragade-paid-54000-year-sangeeta-richards/
      http://www.dnaindia.com/india/report-us-court-asks-sonia-gandhi-to-respond-to-1984-riots-case-by-january-2-1935919
      http://www.telegraphindia.com/1131218/jsp/frontpage/story_17693673.jsp#.UrGTWtIW2Sp
      http://www.livemint.com/Politics/Taf9stwEmYCKZ5Ni6r6MPK/Madras-HC-dismisses-bail-plea-of-US-crew-ship.html

      Delete
    2. അവര്‍ നിയമലംഘനം നടത്തിയാല്‍ തീര്‍ച്ചയായും ഒരു പരിഗണനയും കൂടാതെ ശിക്ഷിക്കപ്പെടണം

      Delete
  7. നമ്മുടെ നയതന്ത്ര പ്രതിനിധിതന്നെ മറ്റൊരു രാജ്യത്തിന്‍റെ നിയമം സ്വകാര്യ ലാഭത്തിനു വേണ്ടി ലംഘിക്കുക..അതിനു നടപടി വന്നപ്പോള്‍ ആ വ്യക്തിയെ പുറത്താക്കുന്നതിന് പകരം അവരെ കേസില്‍ നിന്നും ഒഴിവാക്കി മാപ്പ് പറയണമെന്ന് നമ്മുടെ സര്‍ക്കാര്‍ പറയുക ഇന്ത്യന്‍ ബ്യൂറോക്രസിയുടെ നാണം കെട്ട മുഖം ഒരിക്കല്‍ കൂടി വെളിവാക്കുന്നു... സ്വന്തം വീട്ടുവേലക്കരിക്ക് വേതനം കൊടുക്കാതെ പറ്റിച്ചതും പോരാ ;അവര്‍ക്ക് തുണയായ അമേരിക്കന്‍ നിയമത്തെയും തെറി പറയുന്നു.. അപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്ന സാധാരണ തൊഴിലാളികളുടെ വിഷയത്തില്‍ നമ്മുടെ നേതാക്കള്‍ എവിടെ നില്‍ക്കും.. മുതിര്‍ന്ന ബ്യൂരോക്രട്ടുകള്‍ക്ക് എന്തും ആവാമെന്നാണോ ..കഷ്ടം..

    ReplyDelete
    Replies
    1. നമുക്ക് ഇവിടെ മാത്രമല്ല ലോകം മുഴുവന്‍ വൃത്തികേടാക്കണം

      Delete
  8. തുളസി തങ്ങള്‍ പറഞ്ഞത് വളരെ ശെരി ആണ്.... ഇവിടുള്ള മേലന്മാര്‍ ഇതുപോലെ നീയമം നടത്താന്‍ അനുവദിക്കില്ല

    ReplyDelete
  9. കൊട്ടിയൂരും അല്ലാത്തവരുമായ എല്ലാ ചേട്ടന്മാരും ഈ ലിങ്കുകൾ ഒക്കെ ഒന്ന് വായിച്ചു നോകിയിറ്റ് ആക്ഷേപഹാസ്യ കലാപരിപാടിയും മലര്ന്നു കെടന്നു തുപ്പുകയും ചെയ്താൽ നല്ലത്.
    http://www.indiavisiontv.com/2013/12/19/289180.html
    http://zeenews.india.com/news/nation/the-case-of-the-missing-indian-housemaid_897663.html
    http://www.thedailybeast.com/articles/2013/12/19/husain-haqqani-on-america-s-diplomat-shame.html
    http://www.dailymail.co.uk/indiahome/indianews/article-2526067/Decoding-Khobragade-controversy-How-row-maids-visa-sparked-scale-diplomatic-incident.html
    http://www.usatoday.com/story/news/world/2013/08/02/diplomat-kenya-car-crash/2612229/
    http://www.thehindu.com/news/national/india-reworking-system-of-sending-indian-domestic-helps-to-missions/article5474135.ece
    http://www.ndtv.com/article/india/devyani-khobragade-case-don-t-feel-like-domestic-help-sangeeta-richard-reportedly-wrote-in-diary-460951?pfrom=home-lateststories
    http://nypost.com/2013/12/15/inside-the-saudi-911-coverup/
    http://www.fairus.org/issue/illegal-aliens-taking-u-s-jobs
    http://www.americanbazaaronline.com/2013/12/17/mystery-devyani-khobragade-paid-54000-year-sangeeta-richards/
    http://www.dnaindia.com/india/report-us-court-asks-sonia-gandhi-to-respond-to-1984-riots-case-by-january-2-1935919
    http://www.telegraphindia.com/1131218/jsp/frontpage/story_17693673.jsp#.UrGTWtIW2Sp
    http://www.livemint.com/Politics/Taf9stwEmYCKZ5Ni6r6MPK/Madras-HC-dismisses-bail-plea-of-US-crew-ship.html

    ReplyDelete
    Replies
    1. താങ്കളുടെ വാരോലയില്‍ മലര്‍ന്നു കിടന്നു തുപ്പിയ ശേഷം അത് അടിച്ചു പരത്തുന്ന രംഗമാണ് കണ്ടത് ... ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായം എഴുതൂ...

      Delete
  10. ദേവയാനി പ്രശ്നത്തിൽ സല്‍മാന്‍ ഖുര്‍ഷിദിനെ പുതിയ നിയമം ഉടൻ!!!! ദേവയാനിമാരുടെ വീടുകളിൽ ജോലിക്ക് നിൽക്കുന്നവർക്ക് അവരുടെ ജോലി തസ്തിക കേന്ദ്ര govt പോസ്റ്റ്‌ ആക്കാൻ പോകുന്നു. എന്നിട്ട് നാട്ടുകാരുടെ കയ്യിൽ നിന്നും tax പിടിച്ച് ദേവയാനിമാരുടെ ജോലിക്കാർക്ക് കൊടുക്കും. Scope ഉണ്ട്.... India യിലെ തൊലിഴിലില്ലായ്മ്മ ഒരുപരുധിവരെ കുറക്കാൻ സഹായിക്കും!!!!

    ReplyDelete
  11. എന്തുകൊണ്ട് ദേവയാനിയെ arrest ചെയ്തുകൂടാ? എന്തിനു വേണ്ടി America മാപ്പ് പറയണം? ഇവിടെ തെറ്റ് ചെയ്തത് ദേവയാനി. ജയിലിൽ കയറ്റുന്നതിനു മുന്പുള്ള ദേഹപരിശോധനക്കായി വസ്ത്രം മാറ്റി പരിശോധിപ്പിച്ചു (ഏതു രാജ്യത്തിൽ ആയാലും അത് അങ്ങനെ തന്നെ ആണ്, ഇന്ത്യ യിലും). ഇവിടെ ന്യായം പറയുമ്പോൾ അത് അമേരിക്കൻ പക്ഷത്ത് തന്നെ... എന്നിട്ടും നമ്മുടെ govt പ്രതിനിധികൾ എന്തിനു വേണ്ടി വാശിപിടിക്കുന്നു? അവർ പറയുന്ന ന്യായം എന്ത്?

    ReplyDelete
  12. AMERIKKAYILE NIYAMANGAL ANUSARIKKAN PATTATHAVAR THIRICHU PORATTE. ITHU NADANNATHU SOUDIYIL AYIRUNNENKIL DEVAYANIYE PURAM LOKAM KANUKAYILLYIRUNNU. MOHANUM MODIYIYUM KURACHALUM PHALAMILLA.. PATTI KURACHAAL PDI THURAKKUMO?. THULASI EZHUTHU.. REACT CHEYYU...

    ReplyDelete
  13. Sangeetha Malayalee annu ketto...
    http://timesofindia.indiatimes.com/india/Who-is-Sangeeta-Richard/articleshow/27688937.cms?utm_source=facebook.com&utm_medium=referral

    ReplyDelete
  14. Fair and reasonable analysis even though it sounds sarcastic. Even "thulasi" missed to mention two things. 1) The whole issue is triggered by a cheap person's unethical effort to get an american green card. 2) The possibility that Mr. or Mrs Richards was an insider for american interests (not calling as a espionage but something of that nature)

    ReplyDelete
  15. SAMMATHICHIRIKKUNNU. ADUTHAKAALATHU ITHRA NALLA THAMAASAYILOODE KAARYAM VYAKTHAMAKKIYA ORU LEEKHANAM VAAYICHITTILLA.

    ABHINANDANANGAL.

    ReplyDelete
  16. ടോപ്പ് ഫോമിൽ കളിയ്ക്കുന്ന സേവാഗിന്റെ ബാറ്റിംഗ് കണ്ട ഒരു സുഖം...മാഷെ, ഗംഭീരമായിരിയ്ക്കുന്നു....!!!

    ReplyDelete
  17. വിദ്യാധരന്‍ മാഷ്‌ പറഞ്ഞത് നൂറുശതമാനവും സത്യമാണ് ....

    ReplyDelete
  18. thulasi ethu lokathanu gulf shaikh mar cheytha kolpathkam muthal mayakku marunnu case vare veruthey vittavaranu americans......karuppanu mattoru neethi...... sinha paranjathu nadappakkiyal america s europeans nu ambassodor illathe pokum....4600 DOLLAR salary vaangunna devayani ...4200 tharamennu orikkalum paranju kaanilla.......appol vanchichu ennu parayaruth.......

    ReplyDelete
  19. കോപ്പ്രാക്കട ദേവയാനിക്ക് വേണ്ടി വാദിക്കുന്നവരെ കണ്ടു മടുത്തു ...സംഗീതക്കും നീതിക്കും വേണ്ടി വാദിക്കുന്നവര്‍ ഉള്ളതാണ് നമ്മുടെ അഭിമാനം ,.....നന്ദി മാഷെ

    ReplyDelete
  20. sarcasm is good. most of the things that you have mentioned is relavant also. the person with diplomatic immunity cannot be searched / arrested EVEN if he commits murder in public. the procedure mandates a request by US to INDIA to SUSPEND the diplomatic priveleges, and/or deport him/her back to India. IF india wishes, she can allow diplomats to be tried under US law. plz refer yesterdays news paper confirming the same to devayani (tht she had full immunity tilll dec 31, NOT partial as claimed by US ) there is no rule for immunity to heads of stats or actors (CONVENTION is there, no hard and fast rule. remember uganda s president arrest and the like) so point is not whethr devayani is a #### or %%%% or a plain criminal, it is that US violated the UN provision( AS THEY ALWAYS DO) and for the first time (BECOZ OF ELECTIONS, unlike nirupama rao issue) India did teh RIGHT thing. the article was a good read, tearing into the perversions of the average indian, but plz understand that US diplomats enjoy FULL immunity (NOT arrested for GAMBLING, LOBBYING, PROSTITUTION, HOMOSEXUALITY, all which is illegal in india, NO body search, no arrests there had been icidents involving road accidents involving US diplomats).
    eventhough done due to elections, this is a good step forward (brazilineyum, argentinayeym okke kandu padikkanam...)
    so devayani is not a person , but any INDIAN diplomat, GOVT did the right thing in standing up, for watever selfish reasons.

    ReplyDelete