**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, March 23, 2017

സമരമെന്നുപറഞ്ഞാല്‍ ഇതാണുസമരം മൂക്കില്‍ പഞ്ഞിവെയ്ക്കുന്ന സമരം


  വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സ്വാശ്രയമുതലാളിക്കെതിരെ സ്വാശ്രയ അസോസിയേഷന്‍ നടപടിയെടുത്തൂ..കുട്ടികളെ ഇടിച്ചുപഞ്ഞിക്കിടുന്നതും; ഇടിമുറിയില്‍ക്കയറ്റി തല്ലിക്കൊല്ലുന്നതും ക്രിമിനല്‍കുറ്റമാണെന്നും അങ്ങനെയുള്ളവരെ സംഘടനയില്‍ വെച്ചുപൊറുപ്പിക്കില്ലന്നും അസോസിയേഷന്‍ അറിയിച്ചു... മര്‍ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയോട് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തേയ്ക്ക് കോളേജുകള്‍ അടച്ചിടാനും ..പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്നും; വിദ്യാര്‍ത്ഥിയേയും കുടുംബക്കാരെയും ആശ്വസിപ്പിക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയക്കാനും സ്വാശ്രയഅസോസിയേഷന്‍ തീരുമാനിച്ചു.....     ഹാ ഹഹ എന്തുനല്ല നടക്കാത്ത സ്വപ്നം...  
        ഒര്‍ജിനല്‍ ദേണ്ടെ താഴെ കിടക്കുന്നു
 കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.  എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും.  നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍  അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു....... (മാതൃഭൂമി)

അടിപൊളി.... അല്പം വൈകിയാണെങ്കിലും സംഗതി കലക്കി.. എന്തേ അടച്ചിടാന്‍ വൈകിയതെന്നോര്‍ത്തു വേവലാതിപ്പെട്ടിരിക്കുവായിരുന്നു... ഈ അടച്ചിടല്‍സമരം കുറച്ചുകൂടിനേരത്തെ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ജോറായേനെ... ഏത്,,, നമ്മുടെ റോബിന്‍ പാതിരിയെ പീഡനത്തിന് പിടിച്ച സമയത്ത് ഈ അടച്ചിടല്‍ സമരം നടത്തേണ്ടതായിരുന്നു... അദേഹവും ഒത്തിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍ ആയിരുന്നല്ലോ... പോരാത്തതിന് നമ്മുടെ ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്....ജാമ്യമില്ലാത്ത വകുപ്പ് പോലിസ് ചാര്‍ത്തിയതുകൊണ്ട്; അങ്ങേരിപ്പോള്‍ ചപ്പാത്തി പരത്തി ആശ്വാസം കൊള്ളുകയാണ്... ജാമ്യംകിട്ടുന്നവകുപ്പ് ചാര്‍ത്താന്‍ അന്ന് സമരം നടത്തിയിരുന്നെങ്കില്‍ ഇന്ന് അദേഹവും സഭാപ്രതിനിധിയായി  ഈ സമരത്തിന്‍റെ മുന്‍പന്തിയില്‍ നിന്നേനെ...
 ഇതിപ്പോ; ഈ അടച്ചിടല്‍ സമരത്തില്‍ ദൈവസ്നേഹം മാത്രം പ്രസംഗിക്കുന്ന സഭാ സ്വാശ്രയങ്ങളും,  സമുദായനന്മയ്ക്കും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായസംഘടനാ സ്വാശ്രയങ്ങളും, പിന്നെ അല്ലറചില്ലറ കള്ളുകച്ചവട പ്രമുഖരുടെ സ്വാശ്രയങ്ങളും  എല്ലാം ഒറ്റക്കെട്ടാണ്.. അതാണ്‌ വര്‍ഗ്ഗസ്നേഹം.. സ്വാശ്രയ അടിമുറിഇടിമുറി  കാര്യത്തില്‍ സഭയും, കള്ളും, സമുദായവും എല്ലാം ഒറ്റക്കെട്ടാണ്... നുമ്മടെ കോളേജിലെ വിദ്യാര്‍ത്ഥികളെ തല്ലാനും കൊല്ലാനുമുള്ള അധികാരം നമുക്കുണ്ട്; കേസെടുത്താല്‍ നുമ്മ ഒറ്റക്കെട്ടായി സമരം നടത്തിക്കളയും.... എന്താല്ലേ.........
  
 എന്തിനാണപ്പോ  ഈ അടച്ചിടല്‍... ഒരു സ്വാശ്രയകോളേജ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ അവരുടെ കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിടുന്നു.. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കുന്നു.. കുറ്റത്തിന്‍റെ മെറിറ്റ്‌ നോക്കി പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി... കുറ്റത്തിന്‍റെ കഠിനത പ്രകാരം പ്രതികള്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത കുറവാണ്...അതിനെത്തുടര്‍ന്ന്‍  പോലിസ് ഈ കേസില്‍ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോളേജുകള്‍ അടച്ചിട്ടു സമരം നടത്തുന്നു.. അല്ലപ്പാ.. നിങ്ങ കുറെ സ്വാശ്രയക്കാര്‍ പറയുന്ന വകുപ്പുകള്‍ ചാര്‍ത്തി കേസ് എഴുതിയാ മതിയെങ്കില്‍ ഇന്നാട്ടില്‍ പോലീസും കോടതിയും ഒന്നും വേണ്ടല്ലോ... അല്ലേ.. നിങ്ങള്‍ക്ക് തോന്നിയവരെ തല്ലും നിങ്ങള്‍ക്ക് തോന്നിയവരെ കൊല്ലും ആരും മിണ്ടാന്‍പാടില്ല കൊള്ളാലോ ബ്രോ,,കളെ  നിങ്ങള്‍ പറയുന്ന ആ കിണാശ്ശേരി.....   

  അല്ല ഒരുകണക്കിന് നിങ്ങ പറയുന്നതിലും കാര്യമുണ്ട്; ഒരു വിദ്യാര്‍ത്ഥിയെ ഇടിമുറിയിലിട്ടു തല്ലിക്കൊന്നിട്ടും ജാമ്യം കിട്ടി; ഇതിപ്പോ വെറും തല്ലുമാത്രം കൊടുത്ത കേസില്‍ ജാമ്യമില്ലപോലും... ഇതെന്തൊരു പരിപാടിയാണ്; മ്ലെച്ചം മ്ലെച്ചം...ചിന്തിച്ചുപോകും ആരും ചിന്തിച്ചുപോകും...ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട്.. ആദര്‍ശധീരന്‍ ആന്റണി ചേട്ടന്‍റെ കാലത്ത് രജനി എസ് ആനന്ദ്.....ഇപ്പൊ ജിഷ്ണു പ്രണോയ് എന്നിട്ട് ഇവിടുത്തെ സ്വാശ്രയത്തിനു വല്ല മാറ്റവും ഉണ്ടായോ..? ഇല്ല...  അപ്പൊ  ഇതങ്ങനെ വിട്ടാല്‍ പറ്റില്ല കാശിനുവേണ്ടി പിഴിയാനുള്ള അധികാരം ഉള്ളതുപോലെ തല്ലാനും കൊല്ലാനുമുള്ള അവകാശം കൂടി  സ്വാശ്രയകോളേജുകള്‍ക്ക് പതിച്ചു കിട്ടുന്നതുവരെ അടച്ചിടല്‍ തുടരണം...
  
   ഈ സ്വാശ്രയങ്ങളൊക്കെ തുടങ്ങുന്നത് സാമൂഹ്യ സേവനത്തിനുവേണ്ടിയാണെന്നാണ് ചിലരുടെയൊക്കെ വിചാരം.. സത്യമതാണോ അല്ലേയല്ല...  കാശെറിഞ്ഞു കാശുണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ തുടങ്ങുന്നത്... പത്തുകോടി മുടക്കിയാല്‍ നൂറുകോടി തിരിച്ചുപിടിക്കണം. അതിനുവേണ്ടിയുള്ള  എല്ലാ മാര്‍ഗ്ഗങ്ങളും സ്വികരിക്കും. ഫീസിനത്തില്‍ മാത്രം പിഴിഞ്ഞാല്‍ ഒക്കുന്നില്ലേല്‍ ; താടിവെച്ചാല്‍ ഫൈന്‍,, താടിവടിച്ചാല്‍ ഫൈന്‍,, മുണ്ടുടുത്താല്‍ ഫൈന്‍,, തുമ്മിയാല്‍ ഫൈന്‍ , ചിരിച്ചാല്‍ ഫൈന്‍,, കരഞ്ഞാല്‍ ഫൈന്‍ അങ്ങനെ പറ്റുന്ന രീതിയിലൊക്കെ പൈസ വസൂലാക്കും.. ഇതിനെയൊക്കെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇടിമുറിയില്‍ വച്ച് സ്വികരണം കൊടുക്കും.. സ്ഥാനത്ത് ഇടികൊടുത്താല്‍  ആള് പരലോകം പുല്കുമെന്നൊക്കെ  ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.. അതൊക്കെ അത്രവലിയ ഇഷ്യൂ ആക്കണോ. അതാണല്ലോ  മുന്പ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുന്‍‌കൂര്‍ജാമ്യം കിട്ടിയത്... അതിനു പറ്റിയ വകുപ്പുകള്‍ നുമ്മതന്നെ പോലീസിനു പറഞ്ഞുകൊടുത്തു.. പോലിസ് അതുവെച്ചു കാര്യങ്ങള്‍ നീക്കി. പക്ഷെ ഇവിടിപ്പോ ചെറിയൊരു മര്ധനക്കേസില്‍ ജാമ്യമില്ലപോലും.. എന്തൊരു അനീതിയാണ് ഈ പോലിസ് ചെയ്യുന്നത്. ചേര്‍ക്കേണ്ട വകുപ്പുകള്‍ ഏതെന്നു കൃത്യമായി പറഞ്ഞുകൊടുത്തതാണ്..അതൊന്നും കേള്‍ക്കാതെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നു.. പിടിച്ചാല്‍ ഉണ്ട തിന്നേണ്ടിവരുമെന്ന് ഉറപ്പാണ്‌... പ്രമുഖന്‍റെ ഇടപെടലാണ് ഇനി ആകെയുള്ള പ്രതീക്ഷ..... മോഹന്‍ ഗോമസിന്‍റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാല് നേരവും മൃഷ്ടാന്നം ഭോജിച്ച് ആസനത്തിലെക്ക് വാലും ചുരുട്ടി നടക്കുന്ന ആ കൊത്താഴത്തിലെ പ്രമുഖന്‍ ഉണ്ടല്ലോ; അദേഹം കലിതുള്ളി വിറച്ചിരിക്കുകയാണ്.. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത പോലീസുകാരുടെ വരിയെടുത്തുകളയുമെന്നാണ് ഭീക്ഷണി... അങ്ങനെ വലതും സംഭവിക്കുമോ മുഖ്യാ....
  
   കേസില്‍ പിടിയിലാകുന്ന പ്രതിക്ക് രക്ഷപെടാവുന്ന  വകുപ്പുകള്‍ ചേര്‍ത്തുവേണം കേസ് എഴുതാനെന്ന്...  ഹ ഹഹ എന്തൊരു നിരീക്ഷണം... പരാതിക്കാരന്‍റെ മൊഴിയുടെ മെറിറ്റ്‌ നോക്കി പോലിസ് വകുപ്പുകള്‍ ചാര്‍ത്തുന്നത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുംപോലും... ഇനിയിപ്പോ പ്രതി പറയുന്ന വകുപ്പുകള്‍ ചേര്‍ത്തെ കേസ് എഴുതാവൂ പോലും... ഇല്ലേല്‍ പണി തെറുപ്പിക്കും പോലും... ഈ പ്രമുഖനെയൊക്കെ ഏതു മലരുകളാണോ കൊത്താഴത്തിലേക്ക് തിരഞ്ഞെടുത്തത്..
  
   വന്നുവന്ന് നാട്ടില്‍ ചെറുകിട മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍ക്കും,  ചെറുകിട കൂലിത്തല്ലുകാര്‍ക്കും, വല്ലപ്പോഴും വല്ല ചെറിയചെറിയ  പീഡനങ്ങളൊക്കെ നടത്തുന്നവര്‍ക്കും ജീവിക്കാന്‍ വയ്യാണ്ടായിരിക്കുന്നു... മുട്ടിനില്‍ക്കുമ്പോള്‍  ഒരു സിഗരറ്റ് വലിച്ചാല്‍, ഗുളികവാങ്ങാന്‍ പോണസമയത്ത് ഹെല്‍മറ്റ് മറന്നാല്‍, മതിലേല്‍ മുള്ളിയാല്‍, വഴിയില്‍ തുപ്പിയാല്‍, അടുത്ത പറമ്പില്‍ കയറി രണ്ടു തേങ്ങയിട്ടാല്‍..... നിങ്ങള്‍ പെട്ടത് തന്നെ.. ഇടിയും കിട്ടും, കേസും വരും... നാട്ടില്‍ അത്യാവശ്യം സ്വാശ്രയപ്രമുഖനക്കെയായാല്‍ സ്വന്തമായി ഇടിമുറികള്‍ ഉണ്ടാക്കാം കൈത്തരിപ്പ് തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിടാം, വേണമെങ്കില്‍ കൊല്ലാം ഒരു കുഴപ്പവുമില്ല... ഏതുവകുപ്പുചേര്‍ത്താ കേസ് എടുക്കേണ്ടതെന്ന് ചോദിച്ചു പോലിസ് പിറകെ നടക്കും... അതാണ്‌ നടപ്പ്... തല്ലിയാലും കൊന്നാലും നമുക്കുവേണ്ട വകുപ്പ് നമ്മള്‍ പറയും... അതല്ല വേറെ വകുപ്പ് ചേര്‍ക്കാമെന്നു വച്ചാല്‍ അടച്ചിടല്‍ സമരം നടത്തിക്കളയും...
മണിയും, മസില്‍പവറും, യൂണിയനും കൈയ്യിലുണ്ടെങ്കില്‍ ആരെയും തല്ലാം,; ആരെയും കൊല്ലാം; പ്രതിയാക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയ്ക്കെതിരെ സമരം നടത്താം ഇതിനെയൊക്കെ മൊത്തത്തില്‍ പറയാനുള്ള പദം ഇറ്റലിക്കാര്‍ ലോകത്തിനു കൊടുത്തിട്ടുണ്ട്‌..  മാഫിയ

അപ്പൊ ഈ; നീതി, ന്യായം എന്നൊക്കെ പറയുന്നതോ ..?

അതൊക്കെ വെറും കോമഡിയല്ലേ ചേട്ടാ.....................   


 ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Monday, March 20, 2017

അങ്കമാലിയിലെ പ്രധാനമന്ത്രിമാരേ പരിശോധിച്ചതില്‍ എന്താണ് കുഴപ്പം?


  

  വഴിയെ പോകുന്നവനൊക്കെക്കയറി കൊട്ടിയേച്ചു പോകുന്ന ചെണ്ടയേതെന്നു ചോദിച്ചാല്‍ ഇപ്പൊ ഉത്തരമെയുള്ളൂ കേരളപോലിസ്.. പോകുന്നപോക്കില്‍ സകല അലവലാതികളും തൊഴിക്കുന്നു.. സത്യം പറഞ്ഞാല്‍ കേരളത്തില്‍ നടക്കുന്ന സകല കുറ്റങ്ങള്‍ക്കും കാരണക്കാര്‍ പോലിസാണെന്ന രീതിയിലാണ് മാധ്യമപ്രചരണം... ഉരുളയ്ക്ക് ഉപ്പേരിപോലെ സസ്പെന്‍ഷന്‍ പരിപാടി സകലമാന റെക്കോര്‍ഡും തകര്‍ത്തു മുന്നേറുകയാണ്... എന്നാ വലതും ശരിയായോ... ആ... പോലിസ് എന്നാല്‍ തങ്ങളില്‍പ്പെടാത്ത ഒരു പ്രത്യേക ജീവിവര്‍ഗ്ഗമാണെന്ന ധാരണയിലാണ് പൊതുജനം...സത്യത്തില്‍ ഈ സമൂഹത്തില്‍ത്തന്നെ ജീവിക്കുന്ന കുടുംബനാഥനും, നാഥയും, അച്ഛനും, അമ്മയും, ഭര്‍ത്താവും, ഭാര്യയും, മകനും, മകളും, ആയിത്തന്നെ ജീവിക്കുന്ന പച്ചമനുഷ്യര്‍ത്തന്നെയാണ് പോലീസുകാര്‍.
  
 പള്ളിലച്ചനും, ഉസ്താദും, പൂജരിയുമൊക്കെ പീഡനക്കേസില്‍ അകത്താവുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്ധിക്കാനും, നൊവേന ചൊല്ലിക്കാനും ,തേങ്ങാ ഉടയ്ക്കാനും, അനുഭവം പ്രകടിപ്പിക്കാനും ഭയങ്കര ജനക്കൂട്ടമാണ്... ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയക്നിച്ച പോലീസിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിപ്പിക്കാന്‍പോലും  ഇവിടാരുമില്ല... സകലമാന കേസുകളും അന്വേഷിക്കണം; പ്രതിയെ പിടിച്ചാല്‍ കുറ്റം, പിടിച്ചില്ലെല്‍ കുറ്റം, അടിച്ചാല്‍ കുറ്റം, അടിച്ചില്ലേല്‍ കുറ്റം,.. ഇതിലും ദുഷ്കരമാണ് പ്രതികള്‍ക്ക് കൊടുക്കേണ്ട പരിഗണനകള്‍ ; പള്ളീലച്ചന്‍, ഉസ്താദ്‌, പൂജാരി തുടങ്ങിയ പ്രമുഖ പീഡനക്കാരെ പിടിക്കുമ്പോള്‍ സമുദായത്തിനു വേദനിക്കാതെ നോക്കണം. പള്‍സര്‍ സുനിയെപ്പോലുള്ള ക്വട്ടേഷന്‍ ക്രിമിനലിനെ പിടിക്കുമ്പോള്‍ പിന്നിലുള്ള പ്രമുഖനെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.. മറ്റു തരത്തിലുള്ള പീഡനം, അടിപിടി, കൊലപാതകം ഇവയിലൊക്കെ പ്രതികളെ പിടിക്കുമ്പോള്‍ അവരുടെ പിറകിലുള്ള രാഷ്ട്രിയക്കാര്‍ക്ക് പരിക്ക് പറ്റാതെ നോക്കണം.. സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ മൊഴികൊടുക്കാന്‍ അപ്പനും അമ്മയും തയ്യാറായില്ലേല്‍ ആ പേരിലും പഴികേള്‍ക്കണം... പഠിക്കാന്‍ വിട്ട കൊച്ച് കാമുകനുമായി അടിപിടി കൂടി ആത്മഹത്യാ ചെയ്താല്‍ അതിനും പഴി പോലീസിനാണ്  എന്തൊരു കഷ്ടം..

 തൃശൂര്‍ മുതല്‍ എറണാകുളം വരെ കാറില്‍ സഞ്ചരിച്ചുള്ള പ്രമുഖനടി പീഡനത്തിനിടയില്‍ ഒരു സ്ഥലത്തും  പോലിസ് വാഹനപരിശോധന ഉണ്ടായില്ലാന്നായിരുന്നു മുന്‍പത്തെ പരാതി... എന്നാ ചെക്കിംഗ് തുടങ്ങിക്കളയാമെന്ന് വിചാരിച്ച് പരിശോധന നടത്തിയപ്പോഴോ..? നിയമലംഘനം നടത്തിക്കൊണ്ട്  ഫ്രന്റ് ഗ്ലാസ്‌ ഒഴികെ ബാക്കിയെല്ലാഭാഗവും പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ടുമറച്ച  വാഹനത്തില്‍ കുറച്ചുപ്രമുഖര്‍  യാത്രചെയ്തത് പോലിസ് പരിശോധിച്ചപ്പോള്‍ അത് സ്വകാര്യതയിലെക്കുള്ള കടന്നുകയറ്റമായി..... അങ്കമാലിയിലെ സത്യജിത് റെ അതിനായി പ്രത്യേക ഫേസ്ബുക്ക് പോസ്റ്റ്‌ തന്നെയിറക്കി.. കമന്റായി പോലീസിനു മുട്ടന്‍ തെറിയഭിഷേകം... പച്ചയായ നിയമലംഘനം നടത്തി പൊതുനിരത്തിലൂടെ പോകുന്നവന്‍ ആരാണെന്ന് പരിശോധിക്കാന്‍ പാടില്ലത്രേ.. പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് മറച്ച വാഹനത്തില്‍ ഏറണാകുളത്ത് സംഭവിച്ചപോലെ വല്ല പീഡനവും നടക്കുന്നുണ്ടോയെന്നു പരിശോധിച്ച പോലീസിനു കിട്ടിയത് മുട്ടന്‍ തെറികള്‍ ... സിനിമാക്കാരുടെ യാത്രകള്‍ വളരെ സുതാര്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന സ്ഥിതിക്ക് ഇത്തരം പരിശോധനകള്‍ പാടില്ലായെന്നതാണ് അങ്കമാലി സംവിധായകന്‍റെ ഡിമാണ്ട് .അപ്പൊ പിന്നെ തൃശ്ശൂര്‍ എറണാകുളം യാത്രയില്‍ പോലിസ് ഒരിടത്തും വാഹനം പരിശോധിച്ചില്ലായെന്നു പറഞ്ഞ് അന്ന് കൂവിയത് എന്തിനായിരുന്നു ഹേ...
  ബീച്ചിലും പാര്‍ക്കിലുമൊക്കെ പുരോഗമനക്കാര്‍ പറയുന്നതുപോലെ  വളരെ നല്ലവരായ ആണ്‍കുട്ടികള്‍ വളരെ നല്ലവരായ പെണ്‍കുട്ടികളുടെ നെഞ്ചുവേദനമാറ്റാന്‍ വളരെ അമര്‍ത്തി തിരുമ്മുന്നത്  കണ്ടാല്‍ മക്കളെ വല്ല ആശുപത്രിയിലും കാണിക്കൂ; ആംബുലന്‍സ് വിളിക്കണോയെന്ന് ഏതെങ്കിലും പിങ്ക് പോലിസ് ചോദിച്ചാല്‍ അത് ഭയങ്കര അവകാശ ലംഘനമാകും.. തിരുമ്മിത്തിരുമ്മി  തടി കേടായാല്‍ അപ്പൊ പോലിസ് ഇടപെട്ടില്ലായെന്നായിരിക്കും പരാതി...
  
 രണ്ടുചക്രത്തിന്‍റെ ബാലന്‍സില്‍ റോഡിലൂടെ വിമാനവേഗത്തില്‍ പായുന്ന ഏതെങ്കിലും നല്ല കുട്ടികളെ കൈകാണിച്ചു പിടിച്ചാല്‍ അത് കുറ്റം.. ഏതെങ്കിലും വാറണ്ട് കേസിലെ പ്രതി ബൈക്കില്‍ പോകുന്നത് കണ്ട് പിന്തുടര്‍ന്ന് പിടിച്ചാല്‍ അത് കുറ്റം... അല്ലപ്പാ നിങ്ങള്‍ എന്തിനാണ് ഈ പാച്ചിലുകാരെയൊക്കെ പിടിക്കുന്നത്‌...? അവന്‍ പാഞ്ഞുകെട്ടി ഏതെങ്കിലും വണ്ടിക്കടിയില്‍ പെടുമ്പോള്‍ കുറെ പേര്‍ക്കെങ്കിലും പണിയും, മണിയും കിട്ടുന്നു... ഹോസ്പിറ്റലില്‍ എത്തിക്കുന്ന ആംബുലന്‍സുകാരന്, ആശുപത്രിക്ക്, ചികത്സിച്ച ഡോക്ടര്‍ക്ക്, നേഴ്സിന്, മരുന്നുകടക്കാരന് ഇനി കാറ്റുപോയാല്‍..... ശവപ്പെട്ടിക്കാരന്‍, പന്തലുകാരന്‍, കുഴിവെട്ടുകാരന്‍, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍, പൂവ്, മല, സാമ്പ്രാണി, മെഴുകുതിരി തുടങ്ങി എത്രയെത്ര ആളുകള്‍ക്കാണ് നിങ്ങളുടെ ഒരു നൂറുരൂപ പെറ്റികാരണം  പണിയും, മണിയും ലാപ്സ് ആകുന്നത്.. അതുകൊണ്ട് പിന്നാലെ പോകരുത് ..വെയ്റ്റ് ചെയ്യുക അഞ്ചുമിനിട്ടിനുള്ളില്‍ നൂറില്‍ കോള് വരും.  ആള് പെട്ടു........ അപ്പോഴേ പോകാവൂ..

  ഏതെങ്കിലും കേസില്‍ ഒരുവനെ കാസ്റ്റഡിയില്‍ എടുത്താല്‍ മനുഷ്യാവകാശം പറഞ്ഞ്  അവന്‍റെ കോണകം വരെ കഴുകേണ്ട അവസ്ഥയാണിപ്പോള്‍.. കഷ്ടപ്പെട്ട് ഒരു കേസ് തെളിയിച്ചാലോ അതിന്‍റെ ക്രഡിറ്റ് വല്ലവനും കൊണ്ടുപോകും.. ഹോസ്പിറ്റല്‍നിന്നും മിസ്സ്‌ ആയ കുഞ്ഞിനെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചുകഴിഞ്ഞപ്പോള്‍ അതിന്‍റെ ക്രഡിറ്റും കൊണ്ട് ദൈവം പോയി...

  ഇത്രയധികം പഞ്ചാരപ്പാവങ്ങളുടെ ഇടയില്‍ കുറച്ചുപേര്‍ ചെയ്യുന്ന കുറ്റത്തിന് എല്ലാവരെയും കുറ്റം വിധിക്കരുതെന്നാണ് പൊതുവേ മത സാമൂദായിക രാഷ്ട്രീയ സംഘടനകളില്‍പ്പെട്ട ക്രിമിനലുകളെ ന്യായികരിക്കാന്‍ അതാത് ന്യായികരണ തൊഴിലാളികള്‍ പറയുന്ന ഒരു വാദം ..ഈ വാദപ്രകാരം ഏതാണ്ട് അന്‍പതിനായിരം വരുന്ന പോലിസ് സേനയില്‍ വളരെ കുറച്ചുപേര്‍ ചെയ്യുന്ന കൃത്യവിലോപത്തിനു ബാക്കി പോലീസുകാരെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ന്യായമാണോ... ജനമൈത്രി പോലിസ്, പിങ്ക് പോലിസ് ഇവരൊന്നും ചെയ്യുന്ന സേവനങ്ങള്‍ ആരും കാണുന്നില്ല.. എത്ര വീടുകള്‍ നിര്‍മ്മിച്ചു, എത്ര കുളങ്ങള്‍ നന്നാക്കി, എത്രയെത്ര ചികല്‍സാ സഹായം നല്‍കി, എത്ര കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, .എത്രപേര്‍ക്ക് സൌജന്യ രക്തദാനം നടത്തി, എത്രെയെത്ര ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.. എത്ര പരിസ്ഥിതി സൌഹാര്‍ദ്ദപരിപാടികള്‍ നടത്തി ..അതൊന്നും ആര്‍ക്കും അറിയേണ്ട... ഇതിപ്പോ ഉത്സവം വന്നാലും അടിയന്തരം വന്നാലും വിട്ടിലുള്ളോര്‍ക്ക് കിടക്കപ്പോറുതിയില്ലാന്നു പറഞ്ഞപോലെയായി ..
  
  എന്നിരുന്നാലും നിങ്ങ വിഷമിക്കേണ്ട കേട്ടോ ..ഏതൊരു ഗ്രൂപ്പിലും കാണുന്ന ചെറിയൊരു ശതമാനം കുഴപ്പക്കാരെ മാറ്റി നിറുത്തിയാല്‍ നിങ്ങ നല്ലവരാണ് കേട്ടോ ..നിങ്ങ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെയാണ് ഇവിടെയുള്ള മഹാ ഭൂരിപക്ഷവും  സുഖമായി കിടന്നുറങ്ങുന്നത്.. ഓണവും, വിഷുവും, ക്രിസ്മസും പോലുള്ള എല്ലാ ആഘോഷങ്ങള്‍ക്കും ഞങ്ങള്‍ വീട്ടില്‍ തിമിര്‍ക്കുമ്പോള്‍ നിങ്ങള്‍ അതെല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ക്ക് വേണ്ടി കാവല്‍നില്‍ക്കുകയാണെന്ന് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരയാ ഞങ്ങള്‍ക്കറിയാം.. ബന്ദും ഹര്‍ത്താലും സംഘര്‍ഷങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ അതിനെയൊക്കെ നിയന്ത്രിച്ച് സമാധാനം നിലനിറുത്താന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കുറച്ചു കാണുന്നില്ല..  റെയില്‍വേ ട്രാക്കുകളിലും മരക്കൊമ്പുകളിലും വെള്ളത്തിലും മറ്റ് സാഹചര്യങ്ങളിലുമൊക്കെ ചിന്നിച്ചിതറിയ അഴുകിയ ബിംഭല്‍സമായ മനുഷ്യശരീരങ്ങളെ  വാരിപ്പൊതിഞ്ഞ് ഉറ്റവരുടെ അടുത്ത് എത്തിക്കാനും ആരുമില്ലാത്തവരെ മറവ് ചെയ്യാനും നിങ്ങള്‍ കാണിക്കുന്ന ജാഗ്രത മറക്കാന്‍ കഴിയുന്നതല്ല... അപകടങ്ങള്‍ സംഭവിക്കുമ്പോള്‍, ജീവന് ഭീക്ഷണിവരുമ്പോള്‍; നിങ്ങളെ തെറി വിളിക്കുന്നവനും ആദ്യം ഡയല്‍ ചെയ്യുന്ന നമ്പര്‍ നൂറു ആയിരിക്കും... ഇനിയും; നിങ്ങള്‍  എന്തേ നിങ്ങള്‍ ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പോലിസിനേയേ കിട്ടൂ എന്നതാണ് ഏറ്റവും ശരിയായ ഉത്തരം ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Friday, March 17, 2017

ഒരു വിദ്യാര്‍ത്ഥി മന്ത്രിക്കയച്ച വൈറലായ കത്ത് ...

    
കോത്താഴം സ്കൂളിലെ പത്താംക്ലാസ്സ്‌ വിദ്യാര്‍ത്ഥി ലാലിച്ചന്‍ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്ത് വൈറല്‍ ആകുന്നു

   സര്‍, ഞങ്ങള്‍ അസ്വസ്ഥരാണ്; ഞങ്ങളെന്ന് പറഞ്ഞാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, എ യും കിട്ടാത്ത ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥിസമൂഹം ഈ വ്യവസ്ഥിതിയില്‍ അസ്വസ്ഥരാണ്... അങ്ങേയ്ക്ക് അറിയാമല്ലോ എസ് എസ് എല്‍ സി പരീക്ഷ തുടങ്ങിക്കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം മുന്നോട്ടുള്ള എല്ലാ പരിപാടികളും ഈ പരിക്ഷയ്ക്ക് കിട്ടുന്ന മാര്‍ക്കിനെ ആശ്രയിച്ചാണ്‌ നിലനില്ക്കുന്നത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞുപോയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി അവന്‍റെ സ്വന്തംവീട്ടിലും സമൂഹത്തിലും അവമതിക്കപ്പെടാനുള്ള സാധ്യതകള്‍ ധാരാളം നിലനില്‍ക്കുന്നു...  തുടര്‍ന്നുള്ള പഠനം അവതാളത്തിലാ വുകയും, വല്ല കൈക്കോട്ടുംത്തന്ന് പറമ്പിലേക്ക് ഇറക്കിവിടാനുള്ള സാധ്യതകളുമുണ്ട്... ഭരണചക്രം തിരിക്കാനും, ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുമുള്ള അവസരം അതോടെതീരും... ആയതിനാല്‍ ഞങ്ങളെ അസ്വസ്ഥരാക്കുന്ന, കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന ഈ പരീക്ഷാരീതി മാറ്റപ്പെടണം ..
  
   കഴിഞ്ഞ പരീക്ഷകള്‍ നോക്കിയാല്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്‌. സ്ഥിരമായി ക്ലാസ്സില്‍ കയറാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ഒന്നിനും ഉത്തരം എഴുതാന്‍ കഴിയാത്ത രീതിയാലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.. എല്ലാ ചോദ്യങ്ങളും കേവലം ടെക്സ്റ്റ് പുസ്തകങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വന്നിരിക്കുന്നത്... ഇതെങ്ങനെ ശരിയാകും;... പൊതുവിജ്ഞാനം കൂടി ഉള്‍പ്പെടുത്താതെ എങ്ങനെ ശരിയാകും.. ഈ വര്‍ഷം എത്ര സമരം നടന്നു. നമ്മുടെ യൂണിയന്‍ എത്ര സമരത്തില്‍ പങ്കെടുത്തു. ജനുവരിയില്‍ നടന്ന സമരത്തില്‍ എത്ര പേര്‍ക്ക് പരിക്കുപറ്റി, ജലപീരങ്കി ചീറ്റിച്ചപ്പോള്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിയുടെ പേരെന്ത്,, ലാത്തിയടിയേറ്റ് കൈയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിയുടെ നാടേത്‌..... തുടങ്ങിയ ഒറ്റ ചോദ്യവും ചോദിച്ചിട്ടില്ല... കാര്‍ബണിന്‍റെ രാസനാമം ഏത്, പിരിയോടിക് ടേബിളില്‍ എത്ര മൂലകങ്ങളുണ്ട് തുടങ്ങിയ ബൂര്‍ഷ്വാ ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ സ്വതന്ത്രചിന്താഗതിയുള്ള, പ്രതികരിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ പരീക്ഷ ജയിക്കാനാകും.. നന്നായി എഴുതിയാല്‍ എ പ്ലസ്‌ കിട്ടുമെന്ന് പറയുന്നതുതന്നെ ശരിയാണോ..? നിങ്ങള്‍ നന്നായി ജീവിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാമെന്നുപറയുന്ന മതാത്മകമായ രീതിയല്ലേ അത്. ഒരു മതേതരരാജ്യത്ത് ഇത്തരം നിലപാടുകള്‍ക്ക് സ്ഥാനമുണ്ടോ.. എഴുതുന്ന എല്ലാവര്ക്കും ഒരേപോലെ ജയിക്കാനാവണം; എന്നാലല്ലേ സാമൂഹികസമത്വം നിലവില്‍ വരൂ..

    പരീക്ഷഹാളില്‍ ചെറിയ സംശയങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ ആധുനിക ശാസ്ത്രത്തിന്‍റെ സഹായം പ്രയോജനപ്പെടുത്തി സംശയങ്ങള്‍ ദൂരികരിച്ചാല്‍ അതിനെ തടയുന്ന ഇന്‍വിജിലേറ്റര്‍മാരുടെ നടപടി ആശങ്കയുണര്‍ത്തുന്നു.. ഡിജിറ്റല്‍വാച്ച്, മൊബൈല്‍, ഐ പാഡ് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പറിലെ സംശയങ്ങള്‍ ദൂരികരിക്കുനതിനെ തടയാന്‍പാടില്ല... സര്‍ക്കാര്‍ സര്‍വിസ്സില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളില്‍ പോലും റഫറന്‍സ് ബുക്കുകള്‍ അനുവദിക്കുന്നു; പിന്നെ എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നു... കഴിഞ്ഞ പരീക്ഷയില്‍ ചോദ്യപ്പേപ്പറില്‍ കണ്ട ഒരു സംശയം ദൂരികരിക്കാനായിയെടുത്ത ചെറിയോരു കുറുപ്പ്  ഇന്‍ വിജിലേറ്റര്‍  പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‍  കുറിപ്പ്  പാന്റ്സിനുള്ളില്‍ ഇട്ട വിദ്യാര്‍ത്ഥിയോട് ‘ഊരടാ പാന്റ്’ എന്നാണ് പറഞ്ഞത്... അത് ആ പരീക്ഷാഹാളില്‍ കുറിപ്പുകളുമായിവന്ന അസന്ഖ്യം വരുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം കടുത്ത ആത്മസംഘര്‍ഷമാണ്  ഉണ്ടാക്കിയെന്നു അറിയാമോ.. അതുപോലെ മാര്‍ക്കുകുറഞ്ഞ വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാരെ വിളിപ്പിക്കുന്നു എന്തൊരു കഷ്ടമാണിത്... പരീക്ഷയ്ക്ക് തോറ്റാല്‍ അത് വീട്ടില്‍ അറിയിക്കേണ്ട വല്ല കാര്യവുമുണ്ടോ...സപ്ലിയല്ലേ കിടക്കുന്നത് അപ്പൊ എഴുതാമല്ലോ ..
  
   ചോദ്യപേപ്പറുകള്‍ പലപ്പോഴും ചോദ്യകര്‍ത്താവിന്‍റെ വിജ്ഞാനം വിളമ്പുന്ന രീതിയാലാണ് തയ്യാറാക്കുന്നത്... നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രം ഉത്തരമെഴുതാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ പരമാവധി ഒഴിവാക്കണം... ചോദ്യങ്ങള്‍ക്ക് മുന്നില്‍ വീര്‍പ്പുമുട്ടുന്ന, ഉത്തരം അറിയാതെ പേനയുടെ അറ്റം കടിച്ചിരിക്കുന്ന വിഭാഗത്തെ മുന്നില്‍ കണ്ടുകൊണ്ടുവേണം ഓരോ ചോദ്യപേപ്പറും തയ്യാറാക്കാന്‍... അടുത്തിരിക്കുന്ന എ പ്ലസ്സു കാരന്‍ എക്സ്ട്രാ ഷീറ്റുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ആദ്യത്തെ ഷീറ്റുപോലും മുഴുവനാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി അനുഭവിക്കുന്ന മാനസികസംഘര്‍ഷം വളരെ ഭീകരമാണ്... എക്സ്ട്രാ ഷീറ്റുകള്‍ കണ്ടമാനം വാങ്ങി പേപ്പര്‍ ഉപയോഗം വര്‍ദ്ധിപ്പിച്ച് വനനശീകരണം പ്രോത്സാഹിപ്പിക്കുന്നവരെ നിരുത്സഹാപ്പെടുത്തുകയാണ് വേണ്ടത്... സംശയങ്ങള്‍ ദുരികരിക്കാന്‍ അടുത്തിരിക്കുന്നവരോട് ചോദിക്കാമെന്നുവച്ചാല്‍ അതും തടയപ്പെടുന്നു.. തനിക്കുള്ളത് മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കാനുള്ള ആ വലിയ മനോഭാവത്തെയാണ് ഇവിടെ തടയപ്പെടുന്നത്..
  
   ഇങ്ങനെ പലവിധ ആത്മസംഘര്‍ഷത്തില്‍ പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യനിര്‍ണ്ണയമെങ്കിലും  ലിബറലാക്കണമെന്നാണ് പറയാനുള്ളത് ... ഉത്തരം അറിയാത്തവര്‍ക്ക് ചോദ്യം അതേപടി പകര്‍ത്തി എഴുതാനുള്ള അനുമതി നല്‍കണം. മൂല്യനിര്‍ണ്ണയം നടത്തുന്നവര്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി മാര്‍ക്കു കൊടുക്കുന്ന രീതി നിലവില്‍വരുത്തണം.. അദ്ധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കാന്‍ അദ്ധ്യാപകരേ ഒഴിവാക്കി മൂല്യനിര്‍ണ്ണയം വിദ്യാര്‍ത്ഥികളെത്തന്നെ ഏല്‍പ്പിക്കുന്നത് വളരെ നന്നായിരിക്കും.. വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു പുതിയ അനുഭവം ആയിരിക്കുമെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല..

    മറ്റൊരുകാര്യം പറയാനുള്ളത്; എന്തിനും ഏതിനും വീട്ടുകാരെ വിളിച്ചുവരത്തുന്ന പരിപാടി കര്‍ശനമായി നിരോധിക്കണം...ക്ലാസ്സ്‌ കട്ട് ചെയ്താല്‍, ബോറടിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് പോയാല്‍, അല്പം പ്രണയിക്കാമെന്നു കരുതി പാര്‍ക്കില്‍ പോയാല്‍.... ഇതെല്ലാം വീട്ടുകാരെ വിളിച്ച് പറഞ്ഞുകൊടുക്കുന്ന തരത്തിലുള്ള  മാനസ്സിക പീഡനങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തെ മുഴുവന്‍ ആശങ്കാകുലരാക്കുന്നു... വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രരായിത്തന്നെ വളരണം എങ്കില്‍ മാത്രമേ അവരുടെ നൈസര്‍ഗികമായ ചേതനകള്‍ ഉണരുകയുള്ളൂ.. ഞങ്ങളുടെ അഭിപ്രായത്തില്‍ പരീക്ഷകള്‍ എന്നാല്‍ ട്ടെന്‍ഷന്‍ വളര്‍ത്തുന്നവയാകരുത്, പങ്കുവെച്ച് ഉത്തരം എഴുതാന്‍ കഴിയുന്ന, ആധുനിക ശാസ്ത്രരീതികള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന, റഫറന്‍സ് ഗ്രന്ഥങ്ങള്‍ അനുവദിക്കുന്ന രീതിയിലേക്ക് പരീക്ഷാരീതികള്‍ മാറണം. ഇല്ലേല്‍ വിദ്യാര്‍ത്ഥികള്‍ ആത്മസംഘര്‍ഷത്തില്‍ നീറി നീറി  ആത്മഹത്യപോലുള്ള പരിഹാരമാര്‍ഗങ്ങള്‍  തേടാന്‍ സാധ്യതയുണ്ട്... കാരണം; പുറമേ കാണുന്നതു പോലെയല്ല; ഞങ്ങള്‍ വെറും ലോലരാണ്.. ചിക്കനും ബര്ഗ്ഗരും പിസയുമൊക്കെ കഴിച്ച് ബൊമ്മപോലെ ഇരിക്കുന്നുവെന്നേയുള്ളൂ; ആരേലും വഴക്ക് പറഞ്ഞാല്‍, എന്തേലും വിഷമം തോന്നിയാല്‍ അപ്പൊ ഞങ്ങള്‍ കയറെടുക്കും.. തീയില്‍ കുരുത്താലല്ലേ വെയിലത്ത്‌ വടാതിരിക്കൂ...... അതിനു നിങ്ങള്‍ ഞങ്ങളെ അനുവദിച്ചില്ല അതുകൊണ്ട് ഞങ്ങളുടെ ഡിമാണ്ടുകള്‍  അംഗികരിച്ചേ  ഒക്കൂ,,,,,,,,,,,,,,,,

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....

Monday, March 13, 2017

പീഡനത്തിനെതിരെ റേപ്പുചെയ്ത് പ്രതിഷേധം... പ്രണയിക്കുന്നവരെ തല്ലിയോടിക്കുന്ന സദാചാരംപ്രകടിപ്പിച്ച് ഒരു വിഭാഗം, അതിനെതിരെ  പരസ്യമായി ചുണ്ടുകള്‍ കടിച്ചുപറിച്ച്  ചുംബനം നടത്തി പ്രതിഷേധിക്കുന്ന മറ്റൊരു കൂട്ടര്‍, വനിതാദിനത്തില്‍ യോനിയെക്കുറിച്ചും ആര്‍ത്തവരക്തത്തെക്കുറിച്ചും വനിതകളെ പഠിപ്പിക്കുന്ന മറ്റൊരുകൂട്ടര്‍ ഇവരെല്ലാം സ്ത്രീകളുടെ ഉന്നമനത്തിനാണല്ലോ പ്രവര്‍ത്തിക്കുന്നതോര്‍ത്ത്‌ സന്തോഷിക്കാം.ഇങ്ങനെയാണേല്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരുവാര്‍ത്ത എങ്ങനെയിരിക്കും; അതിങ്ങനെയായിരിക്കാം...

*പറയൂ എന്താണ് സംഭവിച്ചത്..?

*വനിതാദിനത്തില്‍  പീഡനവിരുദ്ധസമരമുണ്ടെന്നും അതില്‍  പ്രതീകാത്മക പീഡനം നടത്തി പ്രതിഷേധിക്കണമെന്നും പറഞ്ഞാണ് അവരെന്നെ വിളിച്ചത്.. എല്ലാവരും എന്‍റെ കൂട്ടുകാരായിരുന്നതിനാല്‍ ഞാനും സംശയിച്ചില്ല ... പക്ഷെ പ്രതീകാത്മക പീഡനമെന്നു പറഞ്ഞുകൊണ്ട് അവരെന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു സര്‍... കണ്ടുനിന്ന ജനക്കൂട്ടം എല്ലാം ക്യാമറയില്‍ പകര്‍ത്തുകയും കൈകൊട്ടി ആര്‍ത്തുവിളിക്കുകയുമാണ്‌ ചെയ്തത് സര്‍.. വേറിട്ടപ്രതിഷേധം അഭിനന്ദനങ്ങള്‍ എന്നാണ് സര്‍ തളര്‍ന്നകിടന്ന എന്നേ നോക്കി അവര്‍ പറഞ്ഞത്....  

  ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാന്നാനം കെ ഇ കോളേജില്‍ നടന്ന പോസ്റ്റര്‍ പ്രദര്‍ശനം  സത്രീത്വത്തെ അപമാനിക്കലാണെന്നും അല്ലെന്നും പറയപ്പെടുന്നു... പ്രതികരണത്തൊഴിലാളികള്‍  മറൈന്‍ഡ്രൈവ് പ്രശ്നത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പോസ്റ്റര്‍ പ്രശ്നം അണ്‍ലോഡ് ചെയ്യപ്പെടാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നു.. സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ വര്‍ണ്ണനയില്‍ തുടങ്ങി ആര്‍ത്തവമുള്ള സ്ത്രീകളെ അമ്പലത്തില്‍ കയറ്റാത്ത പ്രശ്നംവരെ കെ ഇ കോളേജ് പോസ്റ്ററില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളാണ്... ആധുനികയുഗത്തില്‍ ഇമ്മാതിരി പ്രയോഗങ്ങളൊക്കെ ആവാമെന്നാണ് പോസ്റ്റര്‍ ഒട്ടിച്ചവര്‍ പറയുന്നു..കെ ഇ കോളേജിലെ വനിതകള്‍ക്ക് പൂവും കൂവും തിരിച്ചറിയാനുള്ള വര്‍ണ്ണനകള്‍ ധാരാളംനിറഞ്ഞ പോസ്റ്റര്‍  സ്ത്രീത്വത്തെ അപമാനിക്കലാണെന്നു പെണ്‍കുട്ടികളും അധ്യാപികമാരും ഒരുവിഭാഗം അധ്യാപകരും പറയുന്നു... കോളേജ് കാമ്പസില്‍ വനിതാദിനത്തില്‍ വനിതകളെ പ്രബുദ്ധരാക്കാന്‍ നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനം തങ്ങളെ അപമാനിക്കലാണെന്ന പ്രതിഷേധവുമായി അതേ കോളേജിലെ  വനിതകള്‍ത്തനെ രംഗത്തുവന്നെങ്കില്‍ നീയൊക്കെ പിന്നെ ആരുടെ കൂ നോക്കിയാടാ പൂ മക്കളെ ഇതൊക്കെ ചെയ്തതെന്ന് അറിയാതെ ചോദിച്ചുപോകും.. ആധുനികകാലമെന്നും ആവിഷ്കാരസ്വാതന്ത്ര്യമെന്നൊക്കെ  പറഞ്ഞു ഇതൊക്കെ ന്യായികരിക്കുന്നവരുടെ കൂ ചെത്തി അച്ചാര്‍ ഇടുകയാണ് വേണ്ടത്... പൂ കൂ പ്രയോഗത്തില്‍ ആരും വിഷമിക്കേണ്ട പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് ഇതൊക്കെ വെറും ആധുനിക കാലത്തേ പ്രയോഗമാണ്..

  അനാദികാലം മുതല്‍ അപ്പനപ്പൂന്മാരിലൂടെ കൈമാറി ഇങ്ങെത്തിനില്‍ക്കുന്ന    പച്ചതെറികളില്‍ പ്രമുഖരായിരുന്ന മൈ@#$.  കു*&%. പൂ#$@ തുടങ്ങിയ ദിവ്യപദങ്ങളെ ആധുനികാലത്തെ പ്രയോഗങ്ങള്‍ എന്ന് ഏതോ ചില പുരോഗമനക്കാര്‍ പറഞ്ഞുപരത്തുന്നു.. പക്ഷെ അന്നും അപ്പോഴും; ഇന്നും ഇപ്പോഴും ആ വാക്കുകള്‍ അശ്ലീലതയെത്തന്നെയാണ് കുറിക്കുന്നത് .. അത്തരം പദങ്ങളെ കഴുകി വൃത്തിയാക്കി, സഭ്യമാക്കി, ലൈംഗിക അവയവങ്ങളുടെ പര്യായമാക്കി മലയാള നിഘണ്ടുവില്‍ കയറ്റിയിരുത്താനുള്ള ശ്രമങ്ങള്‍ ആ ദിവ്യപദങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്... വല്ലാതെ മുട്ടിനില്‍ക്കുമ്പോള്‍ നിര്‍വൃതിയടയാന്‍ ടോയ് ലറ്റില്‍ പോയി  ടാ മൈ@#$,,,,, പൂ*&$#@ മോനെ…., കൂ@#$, പൂ@#$&** മോനെ എന്നൊക്കെ ആക്രോശിച്ചു ബക്കറ്റു പൊട്ടിക്കുന്നതും, മുഷ്ടിചുരുട്ടി ഭിത്തിക്കിടിക്കുന്നതുമാണ് തരിപ്പ് തീര്‍ക്കാന്‍ ഇപ്പോഴും പ്രാബല്യത്തിലുള്ള   രീതികള്‍ .. നിങ്ങളായിട്ട്‌ ഇമ്മാതിരി പദങ്ങളെ പുണ്യവല്‍ക്കരിച്ചു അവയുടെ വിലകളയരുത് പ്ലീസ് ... നാളെ മുതല്‍ ടാ പൂ@#$ മോനെയെന്ന് വിളിക്കുമ്പോള്‍,  എന്താ ചേട്ടാ ഒരു ഗ്ലാസ്‌ജ്യൂസ് എടുക്കട്ടെയെന്നു ആരെങ്കിലും തിരിച്ചുചോദിച്ചാല്‍; നമ്മള്‍ ആകെ തകര്‍ന്നുപോകും. അതുകണ്ടാ..... പ്ലീസ് ഈ മഹത്വവല്‍ക്കരണം ഉപേക്ഷിക്കൂ.. പൂ@#%  പൂവായിത്തന്നെ തുടരട്ടെ..

  ഒരുകോളേജ് കാമ്പസില്‍ വനിതാദിനം പ്രമാണിച്ച് പെണ്‍കുട്ടികള്‍ക്കായി അവതരിപ്പിക്കാന്‍ കണ്ടുപിടിച്ച പ്രയോഗങ്ങള്‍ കൊള്ളാം... സത്യത്തില്‍ ഇതുകൊണ്ട് എന്താണൂപോലും കപികള്‍ അര്‍ഥമാക്കുന്നത്.. സ്ത്രീലൈംഗിക അവയവത്തിനു ‘യോനി’ എന്നു മലയാളത്തിലും ‘vagina യെന്നു ഇംഗ്ലീഷിലും  പുരുഷനന്‍റെതാണെങ്കില്‍ ‘ലിംഗം’ എന്ന് മലയാളത്തിലും ‘penis’ എന്ന് ഇംഗ്ലീഷിലും പറയപ്പെടുന്നകാര്യം  മാന്നാനം കെ ഇ കോളേജിലെ കുട്ടികള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല... ഈ വാക്കുകള്‍ക്ക് പുതിയ പര്യായം ഉണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ആര്‍ക്കും ഉണ്ടാകാനും സാദ്ധ്യതയില്ല... നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ പച്ചത്തെറികളെന്ന് പരക്കെ വിളിക്കപ്പെടുന്ന ചില അശ്ലീലപദങ്ങളെ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ പര്യായമായി അവതരിപ്പിക്കുക വഴി എന്ത് വനിതാദിനസന്ദേശമാണ് ടീ പുരോഗമനക്കാര്‍ കൊടുക്കുന്നതെന്ന്‍  ഒരു പിടിയുമില്ല...

  യോനിയെക്കുറിച്ചും ആര്‍ത്തവരക്തത്തേക്കുറിച്ചും പോസ്റ്റര്‍ പതിപ്പിക്കാന്‍ വനിതാദിനം തന്നെ തിരഞ്ഞെടുത്ത പുരോഗമനതലമുറയെ നമിക്കാതെ വയ്യ.. സ്ത്രീസമൂഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചോ, സമീപകാലത്ത് നടന്ന ബാലപീഡനങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാതെ, പോസ്റ്റര്‍ പതിക്കാതെ   പ്രതിഷേധനാളങ്ങള്‍ക്ക് തിരി തെളിക്കുകയോ ചെയ്യാതെ.... പൂര്‍, ആര്‍ത്തവരക്തം തുടങ്ങിയയ്ക്ക് വിശദീകരണം ചമയ്ക്കാന്‍ ഇറങ്ങിയ യുവതയ്ക്ക് നല്ല ഭാഷയില്‍ പറഞ്ഞാല്‍ ചൂണ്ടുവിരല്‍ നമസ്കാരം...

  ഒരു വശത്ത് സദാചാരം പഠിപ്പിക്കല്‍, മറുവശത്ത് പൂര്‍, ആര്‍ത്തവരക്ത സംവാദം.. കൊള്ളാം അതിമനോഹരം തന്നെ. കേരളിയ സ്ത്രീസമൂഹം ഇവരുടെ കരങ്ങളിലൂടെ രക്ഷപെടുമെന്ന് ഉറപ്പായി വിശ്വസിക്കാം.. സത്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ ലൈംഗിക അവയവത്തിന്‍റെ മറുഭാഷ പഠിക്കലോ ആര്‍ത്തവരക്തം ഒഴുക്കലോ അല്ല ഇപ്പൊ നേരിടുന്ന പ്രധാനപ്രശ്നം... പുരുഷന്‍ പ്രയോഗിക്കുന്ന ലിംഗാക്രമണമാണ് മാറേണ്ടത്... സ്ത്രീകളുടെ ലൈംഗിക അവയവ വര്‍ണ്ണനയും ആര്‍ത്തവരക്തമൊഴുക്കലും  നിറുത്തി; നീ നിന്‍റെ വിജ്രുംഭിച്ച ലിംഗത്തെ അരിഞ്ഞുമാറ്റുന്ന പടമായിരുന്നു പോസ്റ്ററില്‍ വരയ്ക്കെണ്ടിയിരുന്നത്.. അതിനുള്ള കഴിവില്ല.  പകരം വീണ്ടും സ്ത്രീയുടെ മുതകത്തുതന്നെ പ്രയോഗം..
  
   അമ്പലത്തില്‍പോകാലോ, ആര്‍ത്തവരക്തമൊ അല്ല ഇവിടെ സ്ത്രീകളുടെ പ്രശ്നം; അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്ന വഴിക്കും, കടത്തിണ്ണയിലും, ബസ്‌ സ്റ്റോപ്പിലും അവളെ പിന്തുടരുന്ന കാമംനിറഞ്ഞ നിന്‍റെ കണ്ണുകളാണ് അവളുടെ പ്രശ്നം; ചുഴുന്നുകളയാന്‍ പറ്റുമോ നിനക്കത്.??.. മുട്ടില്‍ ഇഴയുന്ന പിഞ്ചുകുഞ്ഞിനെയും, നിന്‍റെ ചാരത്തുവരുന്ന  പെണ്‍കുട്ടിയെയും, നിന്‍റെ അമ്മയാകാന്‍ പ്രായമുള്ള സ്ത്രീയേയും, എഴുപതു വയസ്സുള്ള വൃദ്ധയേയും കാണുമ്പൊള്‍ മുടിഞ്ഞ ആക്രാന്തത്തോടെ ഫണം വിരിച്ചാടുന്ന നിന്‍റെയാ ലിംഗമുണ്ടല്ലോ അരിഞ്ഞുകളയാന്‍ പറ്റുമോ നിനക്കതിനെ.?? .പറ്റില്ല അല്ലേ .. പൂര്‍ തെറിയല്ല, ആര്‍ത്തവരക്തം അധികാരമാണ്, യോനിയില്‍ നനവുണ്ട് തുടങ്ങിയ ചുക്കിനുംചുണ്ണാമ്പിനും കൊള്ളാത്ത പദപ്രയോഗങ്ങള്‍ നെഞ്ചത്തൊട്ടിച്ചു ഞെളിഞ്ഞു നടക്കുകയെന്നത് മാത്രമാണ് നിനക്കൊക്കെ ആകെ ചെയ്യാന്‍ പറ്റുന്നത്.. അമ്മയായി, ചേച്ചിയായി, പെങ്ങളായി, മകളായി, പ്രണയിനിയായി,  ഭാര്യയായി, സഹപ്രവര്‍ത്തകയായി സ്ത്രീയെകാണാനും അവരെ അംഗികരിക്കാനും സ്നേഹിക്കാനും, പ്രണയിക്കാനും; യോനിയും ആര്‍ത്തവരക്തവും പരിശോധിക്കേണ്ട ഗതികേടൊന്നും ഇനിയും ഇവിടെ വന്നിട്ടില്ല...


   പുരോഗമനപ്രസ്ഥാനം, പുരോഗമന ചിന്താഗതി, ആധുനിക ലോകം തുടങ്ങിയ പദങ്ങളുടെ മറവില്‍ നമ്മുടെ സമൂഹത്തില്‍ വളരെ വിദഗ്ധമായി കടന്നുവരുന്ന അരാഷ്ട്രീയ വാദവും, അരാജകത്വസംസ്കാരവും, ലഹരിയും സെക്സും അക്രമവും കൂട്ടിക്കുഴച്ച ന്യൂജന്‍ ഹിപ്പികളും ഒക്കെക്കൂടി സ്ത്രീസ്വാതന്ത്ര്യമെന്ന സങ്കല്പത്തെ ചവിട്ടിക്കുഴച്ച് ഒരു പരുവത്തിലാക്കുമെന്നുള്ള കാര്യം ഉറപ്പാണ്‌.. പെണ്‍കുട്ടികള്‍ അപമാനം ഭാരമോര്‍ത്തു കരയാതെ ഇനിയെങ്കിലും ലെവന്റെയൊക്കെ ചെള്ളയ്ക്ക് പൊട്ടിക്കുകയാണ് വേണ്ടത് ..  

  ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Saturday, March 11, 2017

ചുംബനസമരത്തില്‍ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
  കൊച്ചിയിലെ ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍;;; വിദ്യാധരന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പെണ്‍കുട്ടി ആ സത്യം വെളിപ്പെടുത്തിയത്. ഇന്റെര്‍വ്യൂവിന്‍റെ പ്രസക്തഭാഗങ്ങള്‍.....
*എന്തുകൊണ്ടാണ് ചുംബനം തന്നെ സമരമുറയായി സ്വീകരിച്ചത് ..പൂക്കള്‍ കൈമാറിയും, ചിത്രംവരച്ചും, പ്രതിഷേധയോഗംകൂടിയും പ്രതികരിക്കാമല്ലോ
*ഒരു വെറൈറ്റിയ്ക്ക് വേണ്ടിയാണ്.. പിന്നെ, നിന്‍റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണന്ന്‍  ഷേക്‌സ്പിയറും പറഞ്ഞിട്ടുണ്ടല്ലോ.. പ്രണയത്തിന്‍റെ  പ്രപഞ്ചഭാഷയാണല്ലോ ചുംബനം.. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്..
*ഓ അതുശരി; കൊച്ചിയിലെ ചുംബനം എങ്ങനെയിരുന്നു..
*ഒന്നുംപറയേണ്ട എന്‍റെ സാറേ; പ്രണയഭാഷ, വീഞ്ഞിനെക്കാള്‍ ലഹരി എന്തെക്കെ പ്രതിക്ഷകള്‍ ആയിരുന്നു പക്ഷെ...............
*പക്ഷെ....
*എന്നെ ചുംബിച്ചവന്‍റെ  വായ്‌ നാറ്റമുണ്ടല്ലോ; അത് കേട്ടറിവിനെക്കാള്‍ ഭയങ്കരമായിരുന്നു,,  ആലിംഗനം ചെയ്തവന്‍റെ വിയര്‍പ്പ് നാറ്റം സഹിക്കാവുന്നതിന്‍റെ അപ്പുറമായിരുന്നു.. പല്ലും തേയ്ക്കില്ല, വായും കഴുകില്ല, കുളിയുമില്ല... നാറികള്‍.... മണത്തിട്ട് പണ്ടാരമടങ്ങിപ്പോയി. ഹോ
*അപ്പൊ ഇനി ഈ പരിപാടി ഉപേക്ഷിച്ചു എന്നാണോ...
*അതേ... നിങ്ങളൊന്നു നോക്കിക്കേ ചുംബനസമരത്തെ പിന്തുണച്ചുകൊണ്ട് എത്ര സ്ത്രീകളാണ് ടീവിയില്‍  പ്രസംഗിച്ചത്... സിനിമാ നടികളും, എഴുത്തുകാരികളും, വനിതാരാഷ്ട്രിയക്കാരുമെല്ലാം ചാനലിലിരുന്നു പ്രസംഗിച്ചു.. എന്നാ സമരത്തില്‍ ഇവര്‍ ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നോ എത്ര സിനിമാനടന്മാരാണ് അനുകൂലിച്ച് ചാനലില്‍ പ്രസംഗിച്ചത്.. ജോയ് മാത്യൂ, ടോവിനോ, പ്രിത്വിരാജ്, വിനായകന്‍... ഇവരില്‍ ഒരെണ്ണമെങ്കിലും സമരത്തിനുവന്നോ,, ഒരുത്തനും വന്നില്ല.. ഇവരെയൊക്കെ ചുംബിക്കാമെന്നു കരുതിയാണ് ഞാന്‍ പോയത്.. ചെന്നപ്പോളല്ലേ,, അലക്കുംകുളിയുമില്ലാത്ത കുറെ അലവലാതികള്‍..... സമരത്തില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്നു ചോദിച്ചു; അതെന്ന്‍ പറഞ്ഞുതീരും മുന്‍പ് ചുംബനം വന്നൂ.. ഹോ എന്‍റെ ഭഗവാനേ .. പ്രസക്ത ഭാഗങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം തുടരും

  സത്യത്തില്‍ മറൈന്‍ഡ്രൈവിലെ ശിവസേനക്കാരുടെ ചൂരല്‍ പ്രകടനത്തില്‍ കേരളത്തിലെ പ്രണയവ്യവസായം വേരറ്റുപോകുമോയെന്ന് ഭയന്നിരിക്കുകയായിരുന്നു.. കുടയുടെ മറപറ്റി ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രികരിച്ച് പൂത്തുതളിര്‍ക്കുന്ന പ്രണയവ്യവസായം സമൂഹത്തിനു വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന കാര്യത്തില്‍ കമിതാക്കളുടെ മാതാപിതാക്കള്‍ക്ക് മാത്രമേ സംശയം ഉണ്ടാകൂ.. സാമൂഹ്യ പുരോഗതിയ്ക്കും യുവതിയുവാക്കളുടെ മാനസികവളര്‍ച്ചയ്ക്കും ഇമ്മാതിരിയുള്ള കുടപിടുത്തങ്ങള്‍ വളരെ അത്യവശ്യമാണെന്ന കാര്യത്തില്‍ ഇവരുടെ തന്തയ്ക്കും തള്ളയ്ക്കും ഒഴികെ ആര്‍ക്കും തര്‍ക്കവുമില്ല... പ്രണയം  തടയാന്‍ ചെന്ന ശിവസേനക്കാരെ തടയാതിരുന്ന പോലീസുകാരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാരും മാതൃക കാണിച്ചിരിക്കുന്നു.. അങ്ങനെ മൊത്തത്തില്‍ പ്രണയവിഷയത്തില്‍ ഭയങ്കര ആശങ്കകള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ അവതരിച്ചത്.. പണ്ടൊരു ചുംബനമേള നടത്തി ഓടിയവഴിക്ക് പുല്ലുമുളയ്ക്കാതെ പോയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് മനസ്സിലാക്കി  അനുകൂലസാഹചര്യം നല്ലോണം മുതലാക്കി ഒന്നാംതരം ലിപ്പ് ലോക്ക് ചുംബനങ്ങള്‍ത്തന്നെ നടത്തിക്കളഞ്ഞു കേരളത്തിന്‍റെ അഭിമാനതാരങ്ങള്‍.. എല്ലാവര്ക്കും ചുംബിക്കാനുള്ള സ്ത്രീപോരാളികള്‍ കുറവായിരുന്നതിനാല്‍ ചുംബിക്കാന്‍ പങ്കാളിയെ കിട്ടാത്തവര്‍  വീണുകിട്ടിയ ഹോട്ട് സീനുകള്‍ മൊബൈലില്‍ പകര്‍ത്തി ആത്മനിര്‍വൃതിയടഞ്ഞു..

 ഏതായാലും ഇമ്മാതിരിയുള്ള പ്രതിഷേധങ്ങളിലൂടെയാണ് ഇനി കേരളം വളരേണ്ടത്.. ആരെങ്കിലുംചെയ്യുന്ന അക്രമങ്ങളെ ആഭാസത്തരങ്ങള്‍ക്കൊണ്ടു തന്നെ നേരിടണം.. മേളയിലെ സ്ത്രീ പങ്കാളിത്തം കൂട്ടാനുള്ള ബോധവല്‍ക്കരണം പഞ്ചായത്തുതലത്തില്‍ നടത്തി അടുത്ത ചുംബനസമരം ഉഷാറാക്കണം .. ചാനലില്‍ പോയിരുന്നു ചുംബനത്തേയും മറൈന്‍ഡ്രൈവ് പ്രണയത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന നമ്മുടെ മാന്യ സ്ത്രീസുഹൃത്തുക്കള്‍ ഇത്തരം പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍നിന്നുകൊണ്ട് ചുംബനങ്ങള്‍ കൈമാറുന്നത് സ്ത്രീകളെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ നല്ലതാണ്..
   
 പോലിസ് സംരക്ഷണത്തില്‍ നടത്തുന്ന ഇത്തരം ചുംബനസമരങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം... വസ്ത്രാധാരണത്തിനെതിരെ ആരെങ്കിലും പറഞ്ഞാല്‍  തുണിയില്ലാതെ നടന്ന് പ്രതിഷേധിക്കണം. സംഭോഗത്തെ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ പരസ്യസംഭോഗം നടത്തി പ്രതിഷേധിക്കണം... ഇത്ര കൊട്ടിഘോഷിച്ചു നടത്തിയിട്ടും പരിപാടിയില്‍ സ്ത്രീ പങ്കാളിത്തം തുലോം കുറവായിരുന്നത് പരിപാടിയുടെ പൊലിമയെ അല്പം ബാധിച്ചുവെങ്കിലും പങ്കെടുത്തവര്‍ അതിന്‍റെ വിടവ് നികത്തി തകര്‍ത്താടിയാതിനാല്‍ സംഗതി വന്‍വിജയമായിരുന്നുവെന്നു വേണം പറയാന്‍.. ഇതൊക്കെ മനുഷ്യന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി വേണം കരുതാന്‍... പൊതുസ്ഥലത്ത് കെട്ടിമറഞ്ഞ്‌ ലിപ്പ് ലോക്ക് ചുംബനം നടത്തുമ്പോള്‍ അതിനെ അശ്ലീലമായോ, അതുകണ്ട് ഉദ്ദാരണം വരാനോ പാടില്ല.. വലിയൊരു സ്വാതന്ത്ര്യത്തിന്‍റെ തുടക്കമായി കണ്ട് എല്ലാവരും ഈ പരിപാടി മൊബൈലില്‍ പകര്‍ത്തി ഒരാള്‍ പത്തുപേര്‍ക്കെന്ന രീതിയില്‍ ഷെയര്‍ ചെയ്ത് ആഘോഷിക്കണം...

 പരസ്യമായി ലിപ്പ് ലോക്ക് നടത്തി കെട്ടിമറിഞ്ഞ് സദാചാരഗുണ്ടയിസത്തിനെതിരെ പ്രതിഷേധിക്കാനുള്ള സാഹചര്യം സംജാതമായ സ്ഥിതിക്ക്; സ്ത്രീയും പുരുഷനും അവരുടെ പൂര്‍ണ്ണമായ സമ്മതത്തോടു കൂടി അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ സംഭോഗം നടത്താനുള്ള സ്വാതന്ത്ര്യം കൂടി അനുവദിക്കണം.. പ്രണയജോടികള്‍ പരസ്പര സമ്മതത്തോടുകൂടി അവരുടെ വികാരവിചാരങ്ങങ്ങളും ശാരീരിക ചേതനകളും അല്‍പസമയത്തേയ്ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ വെച്ചു പ്രാവര്‍ത്തികമാക്കുന്നതില്‍ എന്താണ് തെറ്റ്.. മറ്റുള്ളവരുടെ കാഴ്ചാ സ്വാതന്ത്ര്യത്തിനു മുറിവ് പറ്റാതെ വേണമെങ്കില്‍ ഒരു കാലന്‍കുടയോ അല്ലെങ്കില്‍ ചുരിദാറിന്‍റെ ഷാളോ ഉപയോഗിച്ച് ഒരു മറവ് ഉണ്ടാക്കിയാല്‍ മതിയല്ലോ ..മറൈന്‍ഡ്രൈവിലോ ബീച്ചിലോ പാര്‍ക്കിലോ ഇണകളുടെ പ്രണയ സല്ലാപങ്ങള്‍ക്കോ പരസ്പര സമ്മതത്തോടെ നടത്തുന്ന വേഴ്ച്ചകള്‍ക്കോ തടസ്സം നില്ക്കാന്‍ ആരെയും അനുവദിക്കരുത്. ആക്കാര്യത്തില്‍  കമിതാക്കള്‍ക്ക് പോലിസ് സംരക്ഷണം ഉറപ്പുവരത്തണം..
  
 അതുപോലെ പരിഗണിക്കേണ്ട മറ്റൊരു വിഷയം...പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പ്രണയകാഴ്ചകള്‍ കണ്ട് സിംഗിളായി നടക്കുന്ന പുരുഷനോ സ്ത്രീക്കോ അവരുടെ ചേതനകള്‍ ഉണരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യമായി സ്വയംഭോഗം ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്നും  അത് സദാചാരപരിധിയില്‍ പെടുമോയെന്നതും വ്യക്തമാക്കണം.. ഇതിവിടെ പറയാന്‍ കാരണം പരസ്യമായി നടത്തിയ ആലിംഗന ചുംബനാദി സമരം കണ്ട ആവേശത്തില്‍ ആന്റിന പൊങ്ങിയ ഒരു യുവാവ് മറൈന്‍ഡ്രൈവിലെ വലിയ മരത്തിനു മുകളില്‍ വലിഞ്ഞുകയറി; ഇലകള്‍ക്ക് മറഞ്ഞിരുന്നു സ്വയംഭോഗം നടത്തിയെന്നും സ്വാതന്ത്ര്യത്തിന്‍റെ പരമോന്നതിയില്‍ നിര്‍ഗളിച്ച ജീവസന്ധാരമായ ശുക്ലകണങ്ങള്‍ നിലത്തുവീണു ചിന്നിച്ചിതറുന്നത് ശ്രദ്ധയില്‍പ്പെട്ട സമരക്കാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ആലസ്യത്തില്‍ തൂങ്ങിയാടുന്ന ലിംഗമാണ് കണ്ടതെന്നും ..ഇവിടെയിരുന്നാണോടാ  നായിന്‍റെമോനെ വാണം വിടുന്നതെന്ന ആക്രോശത്തോടെ അതുവരെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച അതേ ആള്‍ക്കൂട്ടം ആരും കാണാതെ കാമപൂരണം നടത്തിയ ആ പാവത്തെ പഞ്ഞിക്കിട്ടെന്നും സംസാരമുണ്ട്... അതുകൊണ്ട് ആര്‍ക്കും ഒരു ശല്യവും വരുത്താതെ കാമപൂരണം നടത്തുന്ന സ്വയഭോഗക്കാര്‍ക്കും പൊതുസ്ഥലങ്ങളില്‍ സദാചാരപീഡനം ഏല്‍ക്കാതെ വേണ്ടത് ചെയ്യണം...

  കഴപ്പ് തീര്‍ക്കാന്‍ അങ്ങ് കാമത്തിപുരയ്ക്ക് പോടാ എന്ന് പറയുമ്പോള്‍ ഓര്‍ക്കുക കേരളത്തില്‍ സെക്സ് റാക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം ഏതാ,,, കൊച്ചിയാണ്.. കൊച്ചി... മറൈന്‍ഡ്രൈവില്‍ കുടക്കീഴില്‍ പൂക്കുന്ന പ്രണയം റാക്കറ്റിലേക്കുള്ള വലയിട്ടുപിടുത്തമാണോയെന്നു പെണ്മക്കള്‍ ഉള്ളവര്‍ ഒന്ന്‍ ശ്രദ്ധിച്ചാല്‍ നന്ന്..
മറൈന്‍ഡ്രൈവില്‍നടന്ന ചൂരല്‍ പ്രയോഗവും തുടര്‍ന്ന്‍ നടന്ന ചുംബന മേളകളും ശ്രദ്ധിച്ചാല്‍ ചില സംശയങ്ങള്‍ സ്വാഭാവികം 
സമീപകാലത്ത് കേരളത്തിലുണ്ടായ എല്ലാ പീഡനങ്ങളെയും പിറകോട്ടു മാറ്റിക്കൊണ്ട് മറൈൻ ഡ്രൈവിലെ യുവതീയുവാക്കളുടെ കണ്ണീരാണ് ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.
സിനിമാനടിക്കു നേരെയുണ്ടായ ആക്രമണം, കൊട്ടിയൂര്‍  പീഡനത്തില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവം,പാലക്കാട്‌ വാളയാറിൽ സഹോദരിമാരായ പിഞ്ചുബാലികമാരുടെ തൂങ്ങിമരണത്തിനിടയക്കിയ പീഡനങ്ങള്‍ ,പാലക്കാടുതന്നെ പീഡനത്തെ തുടര്‍ന്ന്‍ ഇരുപതുകാരിയുടെ ആത്മഹത്യ,  വയനാട് മുട്ടില്‍ യതീംഖാനയിൽ ആറു കുട്ടികളെ നിരന്തരം ബലാൽസംഗം ചെയ്ത സംഭവം, ആലുവായില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവം. വയനാട്ടില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപകന്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ സംഭവം  എല്ലാം ഒറ്റ മറൈന്‍ഡ്രൈവ് സംഭവത്തോടെ ആവിയായിപ്പോയി...

  കേരളം ഇന്നലെവരെ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന ബാലപീഡന വിഷയം ഇപ്പോള്‍ കളത്തിനു പുറത്തായിരിക്കുന്നു.. അതിക്രൂരമായി നടന്ന  ബാലപീഡനങ്ങളിൽ സഹതാപിക്കാനോ പ്രതിഷേധിക്കാനോ എന്തിനേറെ ഒരു മെഴുകുതിരി പോലും കത്തിക്കാത്തവർ  മറൈൻ ഡ്രൈവ് സംഭവത്തിൽ പ്രകോപിതരായി ചുബനമേളയെന്ന ആഭാസം നടത്തി പൊതുജനശ്രദ്ധയെ മാറ്റി മറിച്ചിരിക്കുന്നു.. കഴിഞ്ഞ മേളയോടെ കളംവിട്ട ചുംബനക്കാര്‍ വീണ്ടും ആഭാസത്തരങ്ങളുമായി രംഗത്തുവന്നപ്പോള്‍ എല്ലാ രാഷ്ട്രിയപാര്‍ട്ടികളും  മൌനപിന്തുണയും കൊടുക്കുന്നു.. ബാലപീഡനമെന്നാ അതിഗുരുതരമായ വിഷയത്തെ കേരളിയസമൂഹത്തിന്‍റെ മനസ്സില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ഏതോ നിഗൂഡസംഘം വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത പൊറോട്ട് നാടകമാണോ ഈ മറൈന്‍ഡ്രൈവ് സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....


   കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ ദിവ്യപ്രണയങ്ങളാണ്  പൂത്തുലയുന്നതെന്ന് കൊച്ചിക്കാര്‍ക്കൊക്കെ അറിയാവുന്ന കാര്യങ്ങളാണ്.. മക്കളെ പഠിക്കാന്‍ പറഞ്ഞുവിടുമ്പോള്‍ അവരെന്താണ് പഠിക്കുന്നതെന്നു അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നേരമില്ലെങ്കില്‍ മക്കളവിടെ പ്രണയിച്ചുപഠിക്കട്ടെ. വല്ലവന്റെയും മക്കള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ നടക്കട്ടെയെന്നു കരുതി പൊതുസമൂഹം മാറിനിന്നാല്‍ മതിയാവും. പക്ഷെ  അരാഷ്ട്രീയ വാദവും, സെക്സും, ലഹരിയും അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന ഒരു ന്യൂജന്‍ ഹിപ്പിസംസ്കാരത്തെ ഡി വൈ എഫ് ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ വല്ലാതെ പിന്തുണയ്ക്കുമ്പോള്‍ ചുംബനനേതാവ് പശുപാലനടക്കമുള്ളവര്‍ ചെയ്തുകൂട്ടിയ പെണ് വാണിഭസംസ്ക്കാരവും ന്യായീകരിക്കപ്പെടുന്നുവോയെന്നു സംശയിക്കണം ... തുടര്‍ക്കഥയാവുന്ന ബാലപീഡനങ്ങള്‍ക്കെതിരെ പരസ്യമായി ഒരു പ്രതികരണവും നടത്താതിരുന്ന എം സ്വരാജിനെപോലുള്ള പുരോഗമനനേതാക്കള്‍ കൊച്ചിയില്‍ പ്രണയത്തിനു തടസ്സം നേരിട്ടുവെന്നുപറഞ്ഞ് ഓടിയെത്തി പ്രതിഷേധിക്കുമ്പോള്‍ ബാലപീഡനങ്ങളും ലൈംഗികഅതിക്രമങ്ങളെക്കാളും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം കൊച്ചിയിലെ പ്രണയമാണെന്ന് പറയാതെ പറഞ്ഞുവെക്കുന്നു.. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

Thursday, March 9, 2017

അയ്യോ ദേ; മനുഷ്യാവകാശത്തെ ഓടിക്കുന്നു.............


 
    ചിത്രം കടപ്പാട് മംഗളം 


   അന്താരാഷ്ട്ര സ്ത്രീദിനത്തോട് അനുബന്ധിച്ച് കേരളം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന;പീഡോഫീലിയ ഫ്ലോട്ടുകള്‍ നല്ലരീതിയില്‍ മുന്നേറുന്നുണ്ട്. ഈ ആഴ്ചയില്‍ നാല് കേസുകളിലായി പതിനൊന്നോളം കുരുന്നുകള്‍ പീഡനത്തിനു ഇരയായിയെന്നാണ് പ്രാഥമികകണക്ക്. ഇനിയും  പുറത്തുവരാത്തവ തുടര്‍ ആഴ്ചകളില്‍ പ്രതീക്ഷിക്കാം... എല്ലാ സംഭവങ്ങളിലും പോലിസ് കേസെടുത്ത് മിക്കവാറും പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതിനാല്‍  പീഡനവീരന്മ്മാരെല്ലാം  സുരക്ഷിതരായിരിക്കുന്നു... മുന്തിയതരം മനുഷ്യാവകാശം കൃഷിചെയ്യുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ പീഡനവീരന്മാരുടെ മനുഷ്യാവകാശം കൃത്യമായി രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ പോലീസുകാര്‍ ബാധ്യസ്ഥരാണ്.. തന്മൂലം പീഡനവീരന്മാരൊക്കെ ചെറുതല്ലാത്ത മന്ദഹാസം പൊഴിച്ചുകൊണ്ട്‌ പോലിസ് വണ്ടിയില്‍ കൂളായി യാത്രചെയ്യുന്നുണ്ട്..  ബിരിയാണി വാങ്ങിക്കൊടുത്തെ ചോദ്യംചെയ്യാവൂ എന്നത് നിര്‍ബന്ധമാണ്‌..നുള്ളി നോവിക്കാന്‍ പോലും പാടില്ല... മോനെ,ചക്കരെ,കുട്ടാ,,,, എന്നൊക്കെ  വിളിച്ചേ മൊഴിയെടുക്കാവൂ.... ആ സമയങ്ങളില്‍ കുടിക്കാന്‍ ചായ, ജ്യൂസ്, കരിക്കിന്‍വെള്ളം ഇവയെല്ലാം പ്രതിയുടെ അവകാശവുമാണ്.. ശിക്ഷയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട അതുറപ്പാണ്‌.
  
 മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കുമോശമാകാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചാനലുകാര്‍ ഇരയുടെയും പ്രതിയുടേയും സമൂഹ്യമാനം നോക്കി വാര്‍ത്തകള്‍ ഉയര്‍ത്തിയും താഴ്ത്തിയും ഇടപാടുകള്‍ നടത്തുന്നു.. സിനിമാനടിയുടെ പീഡനത്തില്‍ ഇരയെ ഉയര്‍ത്തി; പാതിരി പീഡനത്തില്‍ പീഡകനെ ഉയര്‍ത്തി; പാലക്കാട് പീഡനത്തില്‍ ഒന്നും ഉയര്‍ത്തിയില്ല... മറ്റൊരുകൂട്ടര്‍ പ്രതികരണ തൊഴിലാളികളാണ്. പീഡനത്തിന്‍റെ മെറിറ്റ്‌ നോക്കിയാണ് അവരുടെ പ്രതികരണം .. നടിയുടെ  പീഡനത്തില്‍ കാന്താരിതിന്ന കുരങ്ങിനെപ്പോലെ നെഞ്ചത്തടിച്ചായിരുന്നു പ്രതികരണം .. പാതിരിപീഡനം വന്നപ്പോള്‍ ആ സൈസുകള്‍ മുങ്ങി ഇടത്തരം പ്രതികരണക്കാരായിരുന്നു പ്രതികരിച്ചത്. യാതിംഖാന പീഡനത്തില്‍ സീറോജോസഫിനെ പോലുള്ളവര്‍ ആണുങ്ങളെ മുഴുവന്‍ അടച്ചു പറഞ്ഞുകളഞ്ഞു... പാലക്കാട്‌ പീഡനത്തില്‍ ഒരു പ്രതികരണക്കാരും ഇതുവരെ വന്നില്ല.. ഇങ്ങനെ കേരളത്തിലിപ്പോള്‍  പീഡനമേളകളും അനുബന്ധ പ്രതികരണപരിപാടികളും തകര്‍ത്തു മുന്നേറുകയാണ്... ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനമെന്നത് ഒരു വാര്‍ത്തയെ അല്ലാതാകും.. വെറും പതിവ് ചായകുടിപോലെ സാധാരണമാകും. സംശയംവേണ്ട... കേരളം; പീഡളം എന്ന പേരിലേക്ക് മാറാനും സാധ്യതയുണ്ട്..

  പീഡനസംഭവങ്ങളില്‍ പുരുഷലോകത്തെ മുഴുവന്‍ തെറിവിളിച്ച് സീറോ ജോസഫ്, മണ്ടുകൃഷ്ണ തുടങ്ങിയ പ്രതികരണത്തൊഴിലാളികള്‍ രംഗത്ത്‌ വന്നിട്ടുണ്ട്.. കേരളത്തിലെ സകലമാന പുരുഷന്മ്മാരും പീഡകര്‍ ആണെന്ന രീതിയിലാണ് പ്രചരണം... പീഡനത്തെപ്പറ്റി പ്രതികരിക്കാന്‍ ഇനിമുതല്‍ സ്ത്രീകള്‍ ആരും പോകരുതെന്ന് സീറോ ജോസഫ് വ്യക്തമാക്കുകയുണ്ടായി... ഒരു സ്ത്രീയും പുരുഷനെ ബലാല്‍സംഗം ചെയ്യുന്നില്ലപോലും.. അഥവാ അങ്ങനെ ചെയ്താല്‍ത്തന്നെ അതിത്ര ഭീകരമാവില്ലായെന്നാണ് സീറോയുടെ അഭിപ്രായം... സീറോയും മണ്ടുവുമൊന്നും കേരളത്തിലെ നട്ടെല്ലുള്ള ആണ്‍ സമൂഹത്തെ ഇനിയും കണ്ടിട്ടില്ലായെന്നാണ് തോന്നുന്നത്.. പുരുഷസമൂഹത്തിലെ  ഒന്നോരണ്ടോ ശതമാനംവരുന്ന ലൈംഗിക മാനസിക രോഗികളെയാണ് ഇത്തരം ഫെമിനിസ്സ്ടുകള്‍ പുരുഷന്‍മ്മരായി കാണുന്നത്.. ഇവരൊന്നും നല്ല ആണുങ്ങളെ കാണാത്തത് ആരുടെ കുഴപ്പമാണ്. ഓരോ പീഡകനെയും കൈയ്യില്‍ കിട്ടിയാല്‍ പഞ്ഞിക്കിടാന്‍ റെഡിയായി നില്‍ക്കുന്ന ഒരു ആണ്‍ സമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ് ഈ പ്രതികള്‍ക്ക് നമ്മുടെ മന്ത്രിമാര്‍ക്ക് കൊടുക്കുന്ന സുരക്ഷ കൊടുക്കാന്‍ പോലിസ് നിര്‍ബന്ധിതരാകുന്നത്. അത് മറക്കേണ്ട..
  
 എന്തേ നമ്മുടെ പെണ്മക്കള്‍ ഏതെങ്കിലും പരിചയക്കാര്‍ വിളിച്ചാല്‍ അപ്പോഴേ കീഴ്പ്പെട്ടു പോകുന്നത്.. ഒരിക്കല്‍ പീഡനം നടന്നാല്‍ പിന്നിടത് പുറത്ത് അറിയാതിരിക്കാന്‍ വീണ്ടും വഴങ്ങുന്നു. ഇവരെന്തേ സ്വന്തം അമ്മയോടുപോലും ഒന്നും തുറന്നു പറയാത്തത്.. എല്ലാ ആണുങ്ങളെയും കുറ്റം പറയുന്ന സീറോയും മണ്ടുവും അതിനുള്ള ഉത്തരം കൂടി പറയണം.. ഓരോ കുഞ്ഞും; ആണായാലും പെണ്ണായാലും അവരുടെ സ്വഭാവരൂപികരണ സമയത്തും ചെറുപ്രായത്തിലും ഏറ്റവും കൂടുതല്‍ ഇടപെടുന്നത് അമ്മയുമായിട്ടാണ്.. അമ്മയില്‍നിന്നും കിട്ടുന്ന അറിവുകളും അമ്മയെക്കണ്ടൂ പഠിക്കുന്ന ശീലങ്ങളും അപ്പനില്‍നിന്നും കിട്ടുന്നതിനേക്കാള്‍ അത്രമേല്‍ മഹത്തരം ആണെങ്കില്‍ പിന്നെയെങ്ങനെ ആ കുട്ടികള്‍  കെണിയില്‍ വീണുപോകുന്നു...   പറഞ്ഞുവന്നത് പീഡനമെന്ന കുറ്റകൃത്യത്തില്‍; പാപഭാരം മുഴുവന്‍ സകലമാന പുരുഷന്മ്മാരുടെ തലയിലും കെട്ടിവയ്ക്കെണ്ടാ.. പകലന്തിയോളം കുടുംബത്തിനു വേണ്ടി അധ്വാനിക്കുകയും ജീവിതം തന്നെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്ന മഹാഭൂരിപക്ഷം പുരുഷന്മ്മാരെയും ചെറിയൊരു ശതമാനം വരുന്ന ഞരമ്പു രോഗികളുടെ ലേബലില്‍ വിലയിരുത്തുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതു പോലെയാണ് സീറോജോസഫ്..

  നടന്ന പീഡനത്തെപ്പറ്റി വലിയ വായില്‍ ഓരിയിടുന്നതിനോടൊപ്പംതന്നെ ഇനിയൊരു പീഡനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും എടുക്കണം. ഇനി ഇതുപോലൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും ഫെമിനിസ്റ്റുകള്‍ പറയണം ... പോലിസ് അറസ്റ്റ്, ചാനല്‍ അലമുറകള്‍ , കുറ്റത്തിനുള്ള ശിക്ഷ ഇതൊക്കെ കുറ്റം നടന്നുകഴിഞ്ഞുള്ള പരിപാടികളാണ്.. കുറ്റം നടക്കാതിരിക്കാന്‍ എന്ത് ചെയ്യണം.. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക മനോരോഗികളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകളോന്നും ഇപ്പൊനിലവില്ല... ചാനലില്‍ പോയിരുന്നു ആണുങ്ങളെ ചീത്ത വിളിക്കാതെ മറുമരുന്നുകള്‍ ആലോചിക്കൂ.. ചില ആലോചനകള്‍ നോക്കാം...
  
 പിടികൂടുന്ന പീഡകരേയെല്ലാം ഒന്നിച്ചിരുത്തി അവരുടെ സ്വഭാവങ്ങളിലെ സമാനതകള്‍ കണ്ടെത്തണം.. ഏതു സമയത്താണ് ആക്രമണം നടത്തുന്നത്, എതു രീതിയിലാണ് ആക്രമണം നടത്തുന്നത്, ഏതു പ്രായക്കാരെയാണ് ആക്രമിക്കുന്നത്, അവരുടെ ഭക്ഷണരീതി, സംസാരം, വസ്ത്രധാരണം, തൊഴില്‍ എന്നിവയിലൊക്കെ എന്തെങ്കിലും സമാനതകള്‍ ഉണ്ടോയെന്നു പഠനം നടത്തുകയും അതിന്‍റെ റിസള്‍ട്ട് പൊതുസമൂഹത്തെ അറിയിക്കുകയും വേണം.. ഏതെങ്കിലും ബഹുരാഷ്ട്രാ കുത്തകകളുടെ ഉത്പന്നങ്ങള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുണ്ടോയെന്ന് പരിശോധിക്കണം .. കൂടാതെ ഓരോ ജില്ലയിലും അറസ്റ്റിലാകുന്ന പീഡനകേസിലെ പ്രതികളുടെ പേരുവിവരം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം .അതില്‍ ജയിലില്‍ ഉള്ളവര്‍ എത്ര, പുറത്തുള്ളവര്‍ ,ഏറ്റവും പേടിക്കെണ്ടവര്‍ എന്നിങ്ങനെ തരംതിരിച്ച് അടയാളപ്പെടുത്തുക..
ഒരിക്കല്‍ പിടിക്കപ്പെടുന്ന പീഡനവീരന്മാരുടെ പീഡനയന്ത്രങ്ങള്‍ നിശ്ചലമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുക. അതിനു കഴിയുന്നില്ലെങ്കില്‍ ഇത്തരക്കാരുടെ പീഡനയന്ത്രങ്ങള്‍ക്ക് ലോക്ക് പിടിപ്പികുകയും അതിന്‍റെ താക്കോല്‍ അതാത് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്യുക.. പീഡനം ഒഴിച്ചുള്ള ആവശ്യങ്ങള്‍ രേഖാമൂലം എഴുതിവാങ്ങിമാത്രം ലോക്ക് തുറന്നു കൊടുത്താല്‍ മതിയാവും...

 പീഡനം നടക്കുന്ന സ്ഥലങ്ങളുടെ അക്ഷാംശരേഖാംശങ്ങള്‍ കണക്കാക്കി അടുത്ത പീഡനം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി കണ്ണൂര്‍, വയനാട്,മലപ്പുറം, പാലക്കാട്‌, എറണാകുളം വരെ ലിസ്റ്റില്‍ ആയിരിക്കുന്നു അടുത്തത് ഏതു ജില്ലയിലായിരിക്കുമെന്നത് കണ്ടുപിടിക്കാന്‍ ശ്രമിക്കുക.. ഇതിനായി ദിവ്യദൃഷ്ടിക്കാരെയും ഭാവി പ്രവചനക്കാരെയും ആശ്രയിക്കുന്നതില്‍ തെറ്റില്ല..ഉറപ്പായും അവര്‍ പറയുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങള്‍ നോക്കിയാല്‍ മതിയാവും.. 

 പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി  ഏറ്റവും നൂതനമായ രീതിയില്‍ പെണ്‍കുട്ടികളുടെ സഞ്ചാരമാര്‍ഗങ്ങള്‍, അവരുമായി സംസാരിക്കുന്നവരുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ശേഖരിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് ചിപ്പുകള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഘടിപ്പിക്കുക.. ബലപ്രയോഗമോ അനാവശ്യ ഇടപെടലുകളോ നടന്നാല്‍ ഉടന്‍ അപായസിഗ്നല്‍ മുഴക്കുന്ന സംവിധാനങ്ങളും ഒരുക്കുക മാത്രമല്ല അപായം ഉണ്ടായാല്‍ ഉടന്‍ റെഡ് അലര്‍ട്ട്  കിട്ടത്തക്കരീതിയില്‍ ഈ ചിപ്പുകളെ പോലിസ് കണ്ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുക.. ഇങ്ങനെയൊക്കെ നോക്കിയാലും കൈയില്‍ ഒരുപൊതി മുളകുപൊടി സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.. സ്പെല്ലിംഗ് മിസ്റ്റെക്ക് തോന്നിയാല്‍ അപ്പോഴേ മുളകുപൊടി പ്രയോഗിക്കുക..

  ആണുംപെണ്ണും ഒന്നിച്ച്; പാര്‍ക്കിലോ, ബീച്ചിലോ, ഐസ്ക്രീം പാര്‍ലറിലോ, ഹോട്ടലിലോ, സിനിമ തിയേറ്ററിലോ; രാവിലേയോ, വൈകുന്നേരമോ, രാത്രിയിലോ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ പാടില്ല.. ചോദ്യം ചെയ്താല്‍ അത് സദാചാര ഗുണ്ടായിസമാകും. നാട്ടുകാരായാലും, പോലിസായാലും അത് കണ്ടില്ലായെന്നു നടിക്കണമെന്നാണ് വാദം... ഈ ഒന്നിച്ചിരുപ്പുകള്‍ ചൂഷണമാണോ, പീഡനമാണോ അതോ സൌഹാര്‍ദ്ദമാണോയെന്നു  തിരിച്ചറിയാനുള്ള വിദ്യകളോന്നും നിലവില്ല.. നേരിട്ടു ചോദിച്ചാല്‍ അത് സദാചാരഗുണ്ടായിസമാകും; അതോടെ ഇതൊക്കെ കാണുന്നവര്‍ കണ്ണടയ്ക്കും. നിലവിളി ഉയര്‍ന്നാല്‍ പോലും ഇടപെടാന്‍ പേടിക്കണം അത്രയ്ക്കും സ്വാതന്ത്ര്യമാണ് ഇടപെടലുകള്‍ക്ക്.. അതുകൊണ്ട് ഒരു കണ്ഫ്യൂഷന്‍ ഒഴിവാക്കാനായി സൌഹാര്‍ദ്ദങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയാല്‍ വളരെനന്നായിരിക്കും. തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നോ പോലിസ് സ്റ്റേഷനില്‍നിന്നോ വേണ്ട തെളിവുകളുമായി ചെന്നാല്‍ ഇത്തരം സൌഹാര്‍ദ്ദകാര്‍ഡുകള്‍ ലഭിക്കാനുള്ള സൌകര്യവും ഒരുക്കണം . ഈ മേഖലയിലെ വ്യാജന്മാരെ കണ്ടുപിടിക്കാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ്... ഇങ്ങനെ എന്തെങ്കിലും ന്യൂജന്‍ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലേ പീഡനമേളകള്‍ക്ക് തിരശ്ശിലയിടാന്‍ കഴിയൂ...

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....