ശ്രദ്ധിക്കുക; ഇടുക്കിയില്‍
ഹൈവോള്‍ട്ടേജാണ് നിങ്ങളുടെ സാധനങ്ങള്‍ അടിച്ചുപോകാന്‍ സാദ്ധ്യതയുണ്ട്
ആശാന്‍ വളരെ സിമ്പിളാണ് ബട്ട് പവര്‍ഫുള്‍ ആണ്..
ശരിക്കും പറഞ്ഞാല്‍ തനതു ഗ്രാമീണഭാഷ നാടന്‍
രീതിയില്‍ വറുത്തരച്ചു മുളകിട്ടു നല്ല വാറ്റു ചാരായത്തിനു തൊട്ടുകൂട്ടാന്‍
പരുവത്തില്‍ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത് മണിയാശാന്‍ മന്ത്രിയായതിനു
ശേഷമാണ്.. അതിനു മുന്‍പ് അങ്ങ് ഇടുക്കിക്കാര്‍ക്ക് മാത്രമാണ് അതിനു ഭാഗ്യമുണ്ടായിരുന്നത്..
ഇപ്പോഴാകട്ടെ ആ ഭാഗ്യം കേരളം മുഴുവന്‍ അലയടിക്കുകയാണ്.. ഈ ഗ്രാമീണഭാഷയെന്നു
പറഞ്ഞാല്‍ അത് വല്ലാത്തൊരു ഭാഷയാണ്. കേള്‍ക്കുന്നവര്‍ക്ക് അവരെക്കുറിച്ചാണെന്നും പറയുന്ന നമുക്ക്
നമ്മളെക്കുറിച്ചാണെന്നും തോന്നിപ്പിക്കണം അതാണ് അതിന്‍റെ ശൈലി.. ആശാന്‍ അക്കാര്യത്തില്‍
കുഞ്ചന്‍നമ്പ്യാര്‍ക്ക് തൊട്ടുപിന്നില്‍ വരും. നമ്മളൊക്കെ ഗ്രാമത്തിലാണ്
ജീവിക്കുന്നതെങ്കിലും ഇമ്മാതിരി ഭാഷാപ്രയോഗത്തില്‍ അത്രയ്ക്ക് പ്രാവിണ്യം പോരാ..
“1,2,3 ഒന്നിനെ വെട്ടിക്കൊന്നു, മറ്റൊന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ
തൊഴിച്ചുകൊന്നു... അന്ന്‍ ആ സമരം നിരോധിച്ച പ്രിന്‍സിപ്പല്‍ ഉണ്ടല്ലോ
കതകടച്ചിരുന്നു മറ്റേ പരിപാടിയാണ്..... മഹിജ കതകടച്ചാല്‍ അത് വേറെ പണിയാകും.......
സബ്കളക്ടര്‍ ചെറ്റ, ഊള അവനെ ഊളമ്പാറയ്ക്ക് വിടണം... പെമ്പിളഒരുമ്മ നടന്നു; അന്ന്‍
കുടീം സകല വൃത്തികേടും നടത്തി മനസ്സിലായില്ലേ അടുത്തുള്ള കാട്ടിലായിരുന്നു അന്നു
പണി......”. തനി ഗ്രാമീണ ഭാഷതന്നെ. സിമ്പിള്‍
ബട്ട് പവര്‍ഫുള്‍....എല്ലാവര്ക്കും മനസ്സിലായില്ലേ..? മനസിലകാത്തവര്‍ ഉണ്ടോ
ഉണ്ടെങ്കില്‍ പറയണം.?.
അടുത്തത് മണിയാശാനെ കുറ്റം
പറഞ്ഞുകൊണ്ട് നിയമസഭയില്‍ നടന്ന ഗ്രാമീണ ശൈലികള്‍
തിരുവഞ്ചൂര്‍ സര്‍----പെണ്
പെണ് പെണ് മ്പിഴ മ്പിഴ ള ള എരുമ മ ... ങ്ങാ പെമ്പിളഒരുമ
മാണി സര്‍-----മണി
രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് ഞാനും
എന്‍റെ പാര്‍ട്ടി അംഗങ്ങളും രാജിവെയ്ക്കുന്നു
സ്പീക്കര്‍ ----ഉറപ്പാണോ
മാണിസാര്‍----സോറി
രാജിവെയ്ക്കുന്നില്ല
പിണറായി സാര്‍---ചപ്പാത്തി
ചോല,,, ചപ്പാത്തിചോല.... ങ്ങേ,, എന്തോന്നാ.. അതേ പാപ്പാത്തിചോല..
മണിയാശാനെ നന്നാക്കാന്‍
ഇറങ്ങിയ എല്ലാവര്ക്കും നാക്ക് കൊഴയുന്നു... ആശാന് മാത്രമല്ല മൊത്തത്തില്‍ ബാധ
പിടിച്ചെന്നു തോന്നുന്നു.. ഉടനെ ഒരു ശത്രുസംഹാര ഹോമമാണ് നടത്തേണ്ടത് ...
മാധ്യമങ്ങള്‍ എഡിറ്റുചെയ്ത് കേള്‍പ്പിച്ച ആശാന്‍റെ പ്രസംഗത്തില്‍
കേള്‍ക്കുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍; എഡിറ്റുചെയ്യാത്ത പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായിട്ടാണ്
തോന്നിക്കുന്നത്; ചുരുക്കത്തില്‍ നമ്മുടെ മാധ്യമ സഖാക്കള്‍ എല്ലാവരുംകൂടി
ആശാനിട്ടു നൈസായിട്ടോന്നു പണിഞ്ഞതല്ലേയെന്നു സംശയം..
വാര്‍ത്തകള്‍ ഏതു രീതിയിലും
സൃഷ്ടിക്കാമെന്നും; നിര്‍മ്മിക്കുന്ന മസാല വാര്‍ത്തകള്‍ക്ക് നല്ല എരിവ് കിട്ടാന്‍
അല്പം സ്ത്രീവിരുദ്ധ പരാമര്‍ശം കൂടി ചേര്‍ത്ത് ഇളക്കിയാല്‍ മതിയെന്നും മംഗളം
കാണിച്ചുതന്നതാണ്.. ആ കലാപരിപാടി മൂന്നാറിലും നടത്തിയിരിക്കുന്നുവെന്നുവേണം
കരുതാന്‍.
ഉത്തരവാദിത്തപ്പെട്ട ഒരു
ജനപ്രതിനിധിയെന്ന നിലയില്‍ വിവാദപ്രശ്നങ്ങളില്‍ ഇടപെട്ടു സംസാരിക്കുമ്പോള്‍ ഇമ്മാതിരി
ഗ്രാമീണഭാഷയെക്കാള്‍ നല്ലത് അച്ചടിഭാഷയാണെന്ന്‍ വെളിവുള്ള സമയത്ത് അറിവുള്ള
ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ നന്നായിരിക്കും... ഗുളികന്‍റെ ഉപദ്രവം നിമിത്തം
വികിടസരസ്വതി മാത്രമാണ് എപ്പോഴും നാവില്‍ വരുന്നതെങ്കില്‍.. വിവരോം
വിദ്യാഭ്യാസവുമുള്ള ഒരു ഉപദേശകനെ
നിയമിച്ചു എഴുതിത്തരുന്നത് വായിച്ചാല്‍ മതിയാകും.. പക്ഷെ ഒരു സംശയം; ആശാനെപ്പോലെ പള്ളിക്കൂടത്തിന്‍റെ
പടി കാണാത്ത, മണ്ണിനോടും തൊഴിലാളികളോടും
ഇടകലര്‍ന്ന്‍ ജീവിച്ചുകൊണ്ടു രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന തനി ഗ്രാമീണരായ എത്രയധികം ആളുകളെ നമുക്ക്
ചുറ്റും കാണാന്‍ സാധിക്കുന്നു...അവരൊന്നും 1,2,3 മോഡല്‍ പ്രസംഗമോ, കതകടച്ചുള്ള
പണിയോ, കാട്ടിലെ പണിയോ അല്ല ജനങ്ങളോട് സംസാരിക്കുന്നത്.. അവരാരും കൃത്യമായ
നിയമനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരേ ചെറ്റയെന്നും ഊളമ്പാറയ്ക്ക് അയക്കണമെന്നും
പറയുന്നില്ല. അങ്ങനെ വരുമ്പോഴാണ് ആശാന്‍ വല്ല മരുന്നും മാറിക്കഴിച്ചോയെന്ന സംശയം
ബാലപ്പെടുന്നത്...
“മലയാള ഭാഷതന്‍ മാതള ഭംഗി നിന്‍
മലര്‍
മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും
നാടിന്‍റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു”
ശ്രീ കുമാരന്‍ തമ്പി എഴുതി ദാസേട്ടന്‍
പാടി മലയാളി ഏറ്റുപാടിയ
ആ ഗ്രാമീണശൈലി ആര്‍ക്കും അരോചകം ഉണ്ടാക്കുന്നതല്ല.. ശുദ്ധമായ ഗ്രാമീണഭാഷയെന്നാല്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളോ,
വെല്ലുവിളികളോ, പച്ചത്തെറികളോ ആണെന്നുള്ള ധാരണ വെറും അബദ്ധമാണ്... ഇടുക്കിയെന്നല്ല ഏതു ജില്ലയിലും ശുദ്ധമായ ഗ്രാമീണ
ഭാഷയെന്നാല്‍ തേനൂറുന്ന ഭാഷയാണ്.. അതില്‍ കണകൊണാന്നുള്ള തള്ളോന്നുമില്ല.. ആശാന്‍
പറയുന്നത് ദിലീപ് സിനിമയിലെപോലെ ദ്വയാര്‍ത്ഥരീതിയിലുള്ള വളിച്ച കോമഡിഭാഷയാണ്. അത്
തനി ന്യൂജന്‍ ഭാഷയാണ്. വേണമെങ്കില്‍ ഒരാശ്വാസത്തിന് കള്ളുഷാപ്പ് ഭാഷ എന്നുവേണേല്‍ പറയാം.. വായില്‍നിന്നും ദുര്‍ഗന്ധം
വമിക്കുന്ന വാക്കുകള്‍ പുറത്തുചാടുമ്പോള്‍ സ്വന്തം കൈകൊണ്ട് സ്വന്തം മോന്തയ്ക്ക്
നന്നായൊന്ന് തേമ്പുക... വായില്‍ ചോരയുടെ രുചി തോന്നിയെങ്കില്‍ ചികല്‍സ ക്ലിക്കായി
യെന്ന് ആശ്വസിക്കാം. അല്ലാതെ എല്ലാ വളിപ്പുകളും ഒരു ഉളുപ്പുമില്ലാതെ പറഞ്ഞിട്ട്
അതെല്ലാം ഗ്രാമീണഭാഷയാണെന്നു പറഞ്ഞാല്‍ ഇത് കേരളമല്ലേ ആശാനെ.. ആശാന്‍ ഇമ്മാതിരി
പ്രയോഗമാണ് നടത്തുന്നതെങ്കില്‍ ആശാന്‍റെ കളരിയില്‍ നിന്നും പുറത്തുവരുന്ന അണികള്‍
എന്തു ഭാഷയായിയിരിക്കും പ്രയോഗിക്കുക. അതുകൊണ്ട് പ്ലീസ് മലയാള ഭാഷയെ നാറ്റിക്കരുത്
ഒരു കണക്കിനുനോക്കിയാല്‍ ആശാനേപ്പോലുള്ളവര്‍ എല്ലാ സര്‍ക്കാരുകളുടെയും അഭിവാജ്യഘടകം തന്നെയാണ്. ഒരു സര്‍ക്കാര്‍ എന്നൊക്കെപ്പറഞ്ഞാല്‍ അല്പം കോമഡിയൊക്കെ വേണ്ടേ... കഴിഞ്ഞ സര്‍ക്കാരില്‍ ആ റോള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോയത് പിസി ജോര്‍ജ് സാറാണ്... എല്ലാ അന്തി ചര്‍ച്ചകളിലും പി സിയുടെ ഒരു കോമഡി കേട്ടില്ലെങ്കില്‍ മലയാളിക്ക് ഉറക്കം വരില്ലായെന്നതായിരുന്നു അവസ്ഥ.. ഇപ്പൊ പി സി ഔട്ട് പകരം ഇപ്പോഴത്തെ കൊമേഡിയനായി ആശാന്‍ രംഗത്തു വന്നിരിക്കുന്നു... ഒരു വാര്‍ത്തയിലും കിട്ടാതെ ചുമ്മാ ചെറ്റപൊക്കാനും കട്ടിലിനടിയില്‍ ക്യാമറ വെച്ച് ബ്രേക്കിംഗ് ഉണ്ടാക്കാനും നടക്കുന്ന മാധ്യമങ്ങള്‍ ആശാനെ പൂവിട്ടുപൂജിക്കുകയാണ് ചെയ്യേണ്ടത്. ജിഷ്ണു സമരം കഴിഞ്ഞു മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെന്ത് ബ്രേക്കിംഗ് എന്നോര്‍ത്തു വാ പൊളിച്ചിരിക്കുമ്പോഴല്ലേ ആശാന്‍ നല്ല നേരിപ്പ് പ്രസംഗവുമായി വരുന്നത്. ഒരാഴ്ച്ചത്തെയ്ക്ക് അലക്കാനുള്ള വക ധാരാളം ... സത്യത്തില്‍ ; ഏതെങ്കിലും കവല പ്രസംഗത്തില്‍ ഉറക്കം തൂങ്ങിയാടുന്ന അണികളെ ഉഷറക്കാന്‍ കുറെ വളിപ്പുകളടിക്കുക അത്രെയേ ഉദേശിച്ചോള്ളൂ.. അല്ലാതെ അഴിമതിനടത്തി, അധികാരദുര്‍വിനിയോഗം ചെയ്ത്,, സ്ത്രീപീഡനത്തില്‍പ്പെട്ട്,,, പാര്‍ട്ടിയെയും അണികളെയും നാറ്റിച്ച്,,,, ജയിലില്‍ പോകുന്ന സീനോന്നും ഉണ്ടാക്കിയില്ലല്ലോ.. കേള്‍ക്കുന്നവനെ ഒന്ന് മൂപ്പിക്കാന്‍ പ്രസംഗത്തില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ചില ചേഷ്ടകളും വളിപ്പ് പ്രയോഗങ്ങളും നടത്തി ഇതൊക്കെ ഇല്ലാതെ എന്ത് രാഷ്ട്രീയം...
അമേരിക്ക സിറിയയില്‍ ബോംബിട്ടാല്‍ അതിനെക്കുറിച്ച് മണിയാശാന്‍ എന്തുപറയുന്നുവെന്നാണ് ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്.. നമ്മുടെ മാധ്യമങ്ങള്‍ക്ക് പറ്റിയ ഒരു ന്യൂസ് മേക്കറാണ് മണിയാശാന്‍. ചുമ്മാകേറി രാജിവെയ്ക്കണമെന്നോന്നും പറഞ്ഞുകളയരുത്... രാജിവെച്ചാല്‍ ഇതുപോലൊരു ന്യൂസ് മേക്കാറെ ഇനി കിട്ടാന്‍ സാദ്ധ്യതയില്ല... ബോക്സര്‍ മുഹമ്മദ് അലി കേരളത്തിന്‍റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയുണ്ടെന്നുമുളള അറിവ് കേരളത്തിന് പകര്‍ന്നുതന്ന ഇ പി ജയരാജന്‍റെ ഒഴിവിലാണ് മണിയാശാന്‍ മന്ത്രിയായതെന്ന് മറക്കരുത്.. മുന്നേ ഗമിച്ച ഗോവുതന്‍ പിന്നെ ഗമിക്കുന്നു ഗോക്കളെല്ലാം അത്രേള്ളൂ...
എന്തുതന്നെ വന്നാലും മണിയാശന്‍ രാജിവെയ്ക്കരുത്. രാജിവെയ്ക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ തനി ഗ്രാമീണ ഭാഷയില്‍ അവര്‍ക്കുള്ള മറുപടിയും കൊടുക്കണം.. ഈ കോണാത്തിലെ മന്ത്രിപ്പണി ചെലവന്മാരുടെ കാട്ടിലെ പണികാരണം മടുത്തു പണ്ടാരമടങ്ങി; പിന്നെ പാര്‍ട്ടിക്കാരുടെ മറ്റേപ്പണിയില്‍ എല്ലാവരും കൂടി എന്നേ ഊമ്പിച്ചു കൈയ്യില്‍ തന്നതിനാല്‍ ..കോപ്പ് ഞാനിതാ രാജിവെയ്ക്കുന്നു ഇതാ കൊണ്ടുപോയി ഏതു മാറ്റെടത്തെയ്ക്കാന്നാ തള്ളിക്കൊട്.... എന്നൊന്നും ഗ്രാമീണ ഭാഷയില്‍ പറഞ്ഞ് രാജി വെച്ചേക്കരുത്. കാരണം അരിയില്ല, പഞ്ചാരയില്ല, മദ്യമില്ലാ, ഉള്ളതിനെല്ലാം തീവില എന്നോക്കെയോര്‍ത്തു വിഷമിക്കുമ്പോള്‍ അല്പം മനസ്സമാധാനത്തിനായി ഒന്ന് മാറിച്ചിന്തിക്കാന്‍ മണിയാശന്‍ ഹിറ്റുകള്‍ക്കായി കേരളം കാത്തിരിക്കുകയാണ്..
ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം
മണിയാശാനേപ്പോലുള്ള ഹൈവോള്‍ട്ടേജ്
സെലിബ്രിറ്റികളെക്കൊണ്ട് പ്രശസ്തിയിലെക്കുയരുന്ന ഒരുപാട് ചെറുമീനുകളുണ്ട്.
ശ്രദ്ധിച്ചില്ലേല്‍ അവരുതന്നെ ആശാനും പാര്‍ട്ടിക്കും കുരിശാകും.. ആശാന്‍ മന്ത്രിയാണെങ്കില്‍ അവര്‍
മുഖ്യമന്ത്രിതന്നെയാകാന്‍ സാദ്ധ്യതയുണ്ട്. കാര്യങ്ങള്‍ ഈ പോക്കുപോയാല്‍ മണിയാശാന്‍
ഗ്രാമീണഭാഷ പറഞ്ഞുപറഞ്ഞ് ഒടുക്കം ഇടുക്കിയില്‍നിന്നും മറ്റൊരു കേജരിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരും..
ആശാന്‍ പഴയ കവലപ്രസംഗവും പശു വളര്‍ത്തലുമായി ശിഷ്ടകാലം കഴിക്കും. പക്ഷെ പാര്‍ട്ടിക്ക്
പരിപ്പുവട തിന്നാനും കട്ടന്‍ചായ കുടിക്കാനും പേരിനുപോലും ഒരു കോട്ടപ്പള്ളിയെ
കിട്ടില്ല. അതുകൊണ്ട് ഭരണം കഴിയുന്നതുവരെയെങ്കിലും ആശാന്‍റെ നാക്ക്; ചൊടിയുമായി
തുന്നിക്കൂട്ടുന്നത് നല്ലതാണ് .
ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....
ഈ ബ്ലോഗിലെ മറ്റുപോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....