മുസ്ലീംസമുദായത്തിലെ
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ചുകൊണ്ട് സര്‍ക്കാര്‍ നിയമംപാസാക്കിയതിനെ
തുടര്‍ന്ന് ഇതരസമുദായത്തിലെ ചില
അസൂയക്കാരും,പ്രതിക്രീയാവാദികളും ചുമ്മാ ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. കാര്യം,
സ്ത്രീകളുടെ ചില ആരോഗ്യശാക്തികരണ പ്രശ്നങ്ങളാണ് വിമതര്‍ ഉന്നയിക്കുന്നത്; എന്നാല്‍,
സ്ത്രീവിഷയത്തില്‍ അവര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടും, തങ്ങള്‍ക്ക് ഈ ഭാഗ്യം
നിഷേധിക്കപ്പെട്ടതിലുള്ള മുഴുത്ത കൃമികടിയുമാണ് ഇതിനു പിന്നിലെന്നു സ്ത്രീകളുടെ
സുരക്ഷയെപ്പറ്റി വല്ലാതെ വേവലാതിപ്പെടുന്ന ‘ചില അറിവുള്ളര്‍’ കുറിപ്പിറക്കി
കഴിഞ്ഞു.. സംഗതി ശരിയല്ലേ.....നോക്കൂ.. സമുദായത്തിലെ ആരെങ്കിലും ഈ നിയമത്തിനെതിരെ
ഔദ്യോഗികമായി രംഗത്തുവന്നുകണ്ടില്ല, മുസ്ലീം പെണ്‍കുട്ടികളോ, ആണ്‍കുട്ടികളോ
ഇതിനെതിരെ രംഗത്തുവന്നിട്ടില്ല, ആസ്ഥാന സ്ത്രീപക്ഷക്കാരോ, വനിതാക്കമ്മിക്ഷനോ,പുരോഗമനക്കാരോ
.. അനാചാരങ്ങള്‍ക്കെതിരെ പടപൊരുതുന്ന വിദ്യാര്‍ത്ഥിസംഘടനകളോ കമാന്ന് ഒരഷരം
മിണ്ടിയില്ല. മുഖ്യധാരയില്‍ മിണ്ടിയത് സി.പി.എം നിയന്ത്രിക്കുന്ന കുട്ടികളുടെ
സംഘടനയായ ബാലസന്ഘവും വിടി ബാലറാം എം എല്‍ എ യും മാത്രമാണ്. ബാല്‍റാമിന് മതമില്ല
എന്നദേഹം പറഞ്ഞിട്ടുണ്ട്. വല്യേട്ടന്മ്മാര്‍ അനങ്ങാതിരിക്കുമ്പോള്‍ കുട്ടികള്‍ക്ക്
കല്യാണപ്രശ്നത്തില്‍ എന്തുകാര്യം...
സര്‍ക്കാരില്‍
തന്നെ സമാന്തരസര്‍ക്കാരായിനിന്നുകൊണ്ട് സമുദായത്തിനു ഗുണകരമാകുന്ന എന്തെങ്കിലും
ചെയ്യാമെന്ന് വച്ചാല്‍ സമതിക്കുകേല പഹയന്മ്മാര്‍. കിട്ടാത്ത മുന്തിരിപുളിക്കും
അതാണ് സത്യം. പത്തില്‍ പഠിക്കുന്നകാലത്ത് മുന്‍ബഞ്ചിലിരുന്ന സരിതയെ കെട്ടണമെന്ന് കലശലായി
ആഗ്രഹിച്ചതാണ്; അവള്‍ക്കും സമ്മതമായിരുന്നു. സെന്റ് ഓഫ് നടക്കുന്ന ദിവസം കല്യാണംനടത്തണം ... അതാകുമ്പോള്‍ സഹപാഠികകളുടെയും ടീച്ചര്‍മ്മാരുടെയും സാന്നിദ്ധ്യത്തില്‍
താലികെട്ട് നടത്താം..ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ രാവിലെ കൊട്ടിയൂര്‍നിന്നും
തലശ്ശേരിക്കു പോകുന്ന പീജിയെന്‍ ബസിനു ഒളിച്ചോടാമെന്നുവരെ കരുതിയതാണ്.പക്ഷെ പ്രായം;
അതാണ് തടസ്സമായത്..ഇന്നിപ്പോള്‍ ആ മഹാഭാഗ്യം ചിലര്‍ക്കെങ്കിലും കൈ
വന്നിരിക്കുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ സെന്റ്‌ഓഫിന്‍റെ കൂടെ കല്യാണം...
പുതിയൊരു ജീവിതം ...എത്രയോ സ്വപ്നങ്ങളാണ് പൂവണിയാന്‍ പോകുന്നത്. ഇതൊന്നും ഈ
പുരോഗമന ഉടായിപ്പുകള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. നമ്മുടെ സമുദായത്തില്‍ ഇതെന്തേ
വരാത്തതെന്ന വിഷമത്തിലാണ് നമ്മളിവിടെ. ജാതിയുംമതവും നോക്കി കുറെയെണ്ണത്തിനെ
ജയിപ്പിച്ചുവിട്ടതാണ്. എന്തുകാര്യം..!! ഇതുപോലെ ഉപകാരപ്രദമായ എന്തെങ്കിലും
വരുമ്പോള്‍ ഒറ്റയോരെണ്ണത്തിനെ കാണില്ല.ലെവന്മ്മര്‍ക്ക് സുഖിക്കാം നമ്മക്ക് പാടില്ല...ഈ
നിയമം എല്ലാ സമുദായക്കാര്‍ക്കും ബാധകമാക്കേണ്ടതാണ്...ഒന്നാഞ്ഞുപിടിച്ചാല്‍
ഇന്നുതന്നെ ഓര്‍ഡറിറക്കാം; അതിനുനോക്കാതെ ചുമ്മാ മറ്റുള്ളവരെ കുറ്റംപറഞ്ഞു
നടക്കുന്നത് ശരിയല്ല.
വടക്കേഇന്ത്യയിലുംമറ്റും
ഈ ഏര്‍പ്പാട് മുന്നേ നടക്കുന്നതാണ്.അവര് ഇക്കാര്യത്തില്‍ വളരെ ഫോര്‍വേഡായിക്കഴിഞ്ഞു.
മുലകുടിമാറുന്നതിനു മുന്‍പേ അവിടെ കല്യാണംകഴിഞ്ഞിരിക്കും. ബുക്കിംഗ് നേരത്തെ നടത്തുന്നതിനാല്‍
ഒളിച്ചുപോക്കും, പരപീഡനവും, ബലാല്‍സംഗവും എല്ലാത്തിനും അഡ്രസ്സൂള്ള ഒരാളെകിട്ടും. ഇനി
ബുക്കിംഗ് ലംഘിച്ചുകഴിഞ്ഞാല്‍ രണ്ടിനെയുമങ്ങ് തല്ലിക്കൊല്ലും; ദുരഭിമാനക്കൊല എന്നൊരു
പരിപടിയങ്ങുനടത്തും.ചെറിയരീതിയില്‍ അതും നമ്മളിവിടെ പരീക്ഷിക്കുന്നുണ്ട്.. ഒരായിരം
ജനത, ഒരു സംസ്കാരം എന്ന പദ്ധതിയുടെ ഭാഗമായി ശൈശവവിവാഹം പരിപാടിയുടെ പരീക്ഷണഓട്ടം ഇവിടെയുമൊന്ന്
നടത്തിനോക്കിയതാണ് സമ്മതിക്കൂല.. നാശങ്ങള്‍. പുതിയ നയത്തിന്‍റെ ഭാഗമായി പ്രായത്തിനു
നല്‍ക്കുന്ന സബ്സീഡികള്‍ കുറച്ചുകൊണ്ടുവരികയാണ്; കാലക്രമത്തില്‍ പതിനാറു, പത്ത്,
അഞ്ചു എന്നിങ്ങനെ കുറച്ചുകൊണ്ടുവന്നു തൊട്ടിലില്‍ത്തന്നെ കല്യാണം എന്നതാക്കാനാണ്
ശ്രമം...എല്ലാ പിന്തുണയും നേരുന്നു
ഈ ഇളവ് ഒരു
സമുദായത്തിനുമാത്രം കൊടുക്കുന്നത്, എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഇതരസമുദായങ്ങളിലെ
ആണുങ്ങളോട് ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവുംവലിയ നീതികേടാണിത്. ഈ ‘മൂത്തകഴപ്പ്’ ഒരു
കൂട്ടര്‍ക്ക് മാത്രമല്ലായെന്നു, സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം. സമുദായ എം
എല്‍ എ മാര്‍ എന്ന ബാനറുംതൂക്കി കുറെയെണ്ണം നിയമസഭയില്‍ ഇരുപ്പുണ്ട്;കണ്ടുപഠിക്ക്....നമ്മുടെ
സമുദായകോന്തന്‍മ്മാരെകൊണ്ട് നമുക്കൊരു കൊണവുമില്ല..എല്ലാം സ്വന്തമങ്ങ് ആസ്വദിക്കും...ആ
കുര്യാപ്പിയൊക്കെ എന്തുമാത്രം വിഷമിക്കുന്നു.ആ പ്രായം അങ്ങട് താത്തിയാല്‍ പ്രശ്നംതീര്‍ന്നില്ലേ..പ്രായമല്ലേ
താത്താന്‍ പറഞ്ഞോളൂ അല്ലാതെ വേറെയൊന്നും താത്താന്‍ പറഞ്ഞില്ലല്ലോ..
മൊത്തത്തില്‍
നോക്കിയാല്‍ ഈ നിയമം നടപ്പാക്കിയാല്‍, നമ്മുടെ സ്ത്രീ ശാക്തികരണം ഗംഭിരമാകും.കേസുകള്‍
പരിശോധിക്കുമ്പോള്‍ ആദ്യം ഒളിച്ചോട്ടം, പിന്നെ അഴിഞ്ഞാട്ടം, പിന്നെ പരവേശം,ശര്ദി,ഓക്കാനം
ഒടുവില്‍ അധ്വാനത്തിന്‍റെ ഫലം പുറത്തുവരുമ്പോള്‍
സംഗതിമാറും.... തട്ടിക്കൊണ്ടുപോകാല്‍, പീഡനം, അവിഹിതം,ബലാല്‍സംഗം ഒടുവില്‍
പ്രസവം ഇങ്ങനെയാകുന്നു കഥ. ഇരയും കുട്ടിയും ചിലവിനുകിട്ടാന്‍ തേരാപാര
നടക്കണം. ടി എന്‍ എ ടെസ്റ്റുപോലുള്ള ചിലവുകള്‍ സര്‍ക്കാരിന്‍റെ
തലയിലും വരും. ഗ്രൂപ്പ് പരിപാടിയാണ്
നടക്കുന്നതെങ്കില്‍ എല്ലാത്തിനെയും തപ്പിപിടിക്കാനുള്ള പാടുവേറെ ..ഇതിനൊക്കെ ഏക
പ്രതിവിധി ..സംഗതി മുളയിലെ നുള്ളുക എന്നതാണ്.അനക്കം വരുമ്പോഴേ ബുക്കിംഗ് നടത്തുക. പിന്നെ
അവരായി, അവരുടെ പാടായി........... .. മാതാപിതാക്കള്‍ക്ക്
മക്കളെ നിലയ്ക്ക് നിറുത്താന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാരുതന്നെ ഇടപെട്ടു എന്നുകരുതിയാല്‍
മതി...പക്ഷെ ഈ പ്രശ്നം ഒരു സമുദായത്തില്‍ മാത്രമേയുള്ളൂയെന്ന കണ്ടുപിടുത്തമാണ് ദഹിക്കാത്തത്.
ഹിന്ദുസമുദായത്തിലെ പതിനാറുകാരെ ആരുനോക്കും..??? ക്രിസ്ത്യന്‍ സമുദായത്തിലെ
പതിനാറുകാരെ ആരു സംരക്ഷിക്കും. അവരെ ആര്‍ക്കുവേണമെങ്കിലും ലവ് ചെയ്യാമെന്നാണോ..? ഇതിനെതിരെ
ഒരു ഒപ്പ് ശേഖരണം നടത്തിയാലോയെന്നാ ആലോചിക്കുന്നത്..ഈ പതിനാറില്‍ പരിപാടി എല്ലാ
സമുദായത്തിലും നടപ്പിലാക്കണം.
അതുപോലെ
തികച്ചും യുവജനവിരുദ്ധമാണ് ഇപ്പോള്‍ പാസാക്കിയ നിയമം. പതിനാറില്‍ വിവാഹംമെന്നത് സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായി
ചുരുക്കിയിരിക്കുന്നു. എന്താ ആണ്‍ക്കുട്ടികള്‍ക്ക് ഈ പ്രായത്തില്‍പിക്കപ്പില്ലേ...കുണ്ടന്‍മ്മാരെ തഴഞ്ഞ ഈ പരിപാടി സമതിക്കൂലാ... ഭരണത്തിലുള്ള
വയസന്മ്മാരുടെ ഫുള്‍ടിക്കറ്റ് കളിയാണിത്. ഇതു ശരിയല്ല. കെളവന്‍മാര്‍ക്ക് പതിനാറുതന്നെ
വേണംപോലും ..അതുനടക്കൂലാ..നമ്മുടെ പ്രായവും പതിനാറാക്കണം. ഇതിപ്പോ, നമ്മുടെകിളിയെ
ഏതെങ്കിലും കിളവന്‍ കൊത്തുന്നതുംനോക്കി നില്‍ക്കണമെന്ന്.. എന്തൊരു അന്യായമാണ്...ഒന്നുല്ലേല്‍
നിയമം പതിനാറെ ഈസ്റ്റു പതിനാറുയെന്നു തുല്യമാക്കണം.അല്ലേല്‍ നിലവില്‍ ബുക്കിംഗ്
ഉള്ളവരെ ഈ നിയമത്തില്‍ നിന്നു ഒഴിവാക്കണം. അല്ലേല്‍ നമ്മള് സ്തംഭിപ്പിക്കും.
എല്ലാവരും പിന്തുണതരണം.
ബൂലോകത്തെ
ആസ്ഥാന എഴുത്തുകാരോന്നും ഈ നിയമത്തെ അനുകൂലിച്ചു വാണംവിട്ടില്ലായെന്നു തീര്‍ത്തുപറയാന്‍
പറ്റില്ല. പതിനാറിനും അതിനുതാഴെയും സ്ത്രികള്‍ക്ക് ആര്‍ത്തവം വരുന്നുവെന്നും ആര്‍ത്തവം
വന്നാല്‍പ്പിന്നെ പൂര്‍ണ്ണസ്ത്രീയായിയെന്നും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍
പറഞ്ഞിട്ടുണ്ട്.പുതിയ ഭക്ഷണരീതിയില്‍ പത്തുവയസിലും ആര്‍ത്തവം
തുടങ്ങുന്നുണ്ട്..അതുകൊണ്ട് പതിനാറു എന്നുള്ളത് പത്ത് എന്നാക്കി മാറ്റണമെന്നു
പറഞ്ഞുകണ്ടില്ല. പിന്നെ മതേതരത്വം നിലനില്‍ക്കുന്നതുകൊണ്ട് തോന്നുമ്പോള്‍ കെട്ടാം;
ആര്‍ക്കും ഇടപെടാന്‍ പറ്റില്ല എന്നൊരു
കണ്ടുപിടുത്തവും ഉണ്ടായിട്ടുണ്ട്.ഞമ്മക്ക് തോന്നുമ്പോള്‍ കെട്ടും നിയരടാ
ചോദിക്കാന്‍ എന്നങ്ങു പറഞ്ഞാല്‍ പോരെ മാഷേ...അതുപോലെ പെണ്‍കുട്ടികളുടെ സമ്മതത്തിന്‍റെ
കാര്യം ... അക്കാര്യത്തില്‍ ഒരു കുഴപ്പവുമില്ല.സമ്മതം കിട്ടാത്തതുകൊണ്ട് നടക്കാതെപോയ
ഒരു സംഗതിയെങ്കിലും പറഞ്ഞാല്‍ ഉപകാരമായിരിക്കും.....ഏതായാലും നവോത്ഥാനം,പുരോഗമനം,
സ്ത്രീ ശാക്തികരണം എന്നൊക്കെപറയുന്നത്; ഇതാണ്..........
പുതിയ
വിദ്യാഭ്യാസനിയമപ്രകാരം ആറാം വയസ്സിലാണ് ഒന്നാം ക്ലാസ്.. അതിന്‍പ്രകാരം പതിനാറുവയസ്സില്‍
പത്താം ക്ലാസ്സ്....ആ പ്രായത്തില്‍ വിവാഹത്തിനുള്ള പക്വത ഒരു പെണ്‍കുട്ടിക്കുവന്നുവെന്നു
കരുതാന്‍ കഴിയില്ല. ശാരിരിക വളര്‍ച്ചമാത്രമാണ് വിവാഹത്തിനുള്ള പാകത, എന്നു കരുത്തുന്നത്
കേവലം അജ്ഞതമാത്രമാണ്.സ്കൂളില്‍നിന്നും വിവാഹത്തിനു വേണ്ട ഒരുക്കം കിട്ടുമെന്നുപറഞ്ഞുകൊണ്ട്
ഇരുട്ടാക്കരുത്. നിര്‍ബന്ധമില്ല; മുട്ടി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്, എന്ന
തൊടുന്യായവും ഇതിനു ഉത്തരമല്ല..? മുന്‍കാലത്തുനടന്ന വിവാഹങ്ങള്‍ റെജിസ്റ്റര്‍
ചെയ്യാനുള്ള ഉത്തരവാണെന്നു പറഞ്ഞു തലയൂരാനും കഴിയില്ല. കാരണം ആ ഉത്തരവില്‍
ഒരിടത്തും ഈ പതിനാറില്‍ കല്യാണം അവസാനിപ്പിക്കേണ്ട തിയതി പറയുന്നില്ല. എപ്പോള്‍
വന്നാലും പതിനാറില്‍ നടന്ന വിവാഹം രെജിസ്റ്റെര്‍ ചെയ്യണം.... അതാണ് ഉത്തരവില്‍
പറയുന്നത്...പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് എന്ന സുപ്രീംകോടതിവിധി
നിലനില്‍ക്കെയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..ഏകികൃത സിവില്‍കോഡ് ഇല്ല.മാസമുറ
വന്നാല്‍ കല്യാണം നടത്താമെന്നുമുള്ള ഏതോ വിധിയുമാണ് ന്യായികരണക്കാര്‍ പൊക്കിപിടിക്കുന്നത്...
സ്ത്രീകളുടെയും
കുട്ടികളുടെയും ആരോഗ്യത്തിനുവേണ്ടി കോടികളാണ് ഓരോവര്‍ഷവും ചിലവഴിക്കുന്നത്. ബാലവിവാഹങ്ങള്‍
തടയണമെന്നും ചെറുപ്രായത്തിലെ വിവാഹവും ഗര്‍ഭധാരണവും; പെണ്‍കുട്ടികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും
ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നുമുള്ള പഠനങ്ങള്‍ ഒരുവശത്ത്.പതിനാറില്‍ ലൈംഗികബന്ധമാകാം എന്നാല്‍ വിവാഹം പതിനെട്ടില്‍ മാത്രം,പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള
ലൈംഗിക ബന്ധത്തെ വിവാഹമായി കണക്കാക്കാം ,വിവാഹം കഴിക്കാതെ ഒന്നിച്ചു
താമസിക്കാമെന്നുള്ള നിരീക്ഷണങ്ങള്‍ മറുവശത്ത്. ഇങ്ങനെ മൊത്തത്തില്‍ കണ്ഫ്യുഷനിലാണ്
കാര്യങ്ങള്‍ ..ഉപമയും ഉല്പ്രേക്ഷയും ഒരു പോലെ കടന്നുവരുന്നതിനാല്‍ താന്താന്‍ തോന്നും
പ്രകാരം എന്നതാണ് പരിണാമഗതി.
എന്തൊക്കെയാണെങ്കിലും
സതി, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങളെ കേരളത്തില്‍നിന്നെങ്കിലും പുറംതള്ളിയെന്നു
അഭിമാനിക്കാമായിരുന്നു ഇതുവരെ. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ സമൂഹത്തില്‍
ബോധവല്‍ക്കരണം നടത്തുകയും, ക്രിമിനല്‍കുറ്റമായി നിയമംപാസാക്കുകയും ചെയ്തിരിക്കുന്ന
നമ്മുടെ നാട്ടില്‍; പെണ്‍കുട്ടികളുടെ
വിവാഹപ്രായം കുറച്ചുകൊണ്ട് ശൈശവവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പറയുന്ന
തൊടുന്യായങ്ങള്‍, എന്തിന്‍റെ
പേരിലാണെങ്കിലും പിന്താങ്ങാന്‍ പറ്റില്ല.ഒരു ജനാധിപത്യരാജ്യത്ത് എല്ലാ മതങ്ങള്‍ക്കും,
സാമൂഹ്യ ആചാരങ്ങള്‍ക്കും മേലെയാണ് പൌരന്‍റെ ജീവനും, ആരോഗ്യവും. ആരോഗ്യകരമായ ഒരുജീവിതം
കെട്ടിപ്പടുക്കാന്‍ വ്യക്തികളെയും സമൂഹത്തെയും സഹായിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്.
സമൂഹത്തില്‍നിന്നും പുറംതള്ളേണ്ടതാണെന്ന്
ഉത്തമബോധ്യമുള്ള അനാചാരങ്ങളെ കേവലം വോട്ടുബാങ്കു രാഷ്ട്രിയത്തിന്‍റെ പേരില്‍, വീണ്ടും
മുഖ്യധാരയില്‍ എത്തിക്കാനുള്ള കുത്സിതശ്രമങ്ങള്‍
സര്‍ക്കാരിന്‍റെഭാഗത്തു നിന്നുതന്നെ ഉണ്ടാവുകയയെന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്.വേലിതന്നെ
വിളവുതിന്നുന്ന രീതിയാണിത്. നവോഥാനനായകന്മ്മാരുടെ ചരിത്രം പഠിക്കുന്ന
വിദ്യാലയങ്ങളില്‍തന്നെ ..വിവാഹം രെജിസ്റ്റെര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടയാല്‍
പുരോഗമനത്തിന്‍റെ കണക്കില്‍പ്പെടുത്താം. സ്വന്തമായി യൂണിവേഴ്സിറ്റികള് ഉണ്ടാക്കി തനിക്കുതോന്നിയ വിഷയത്തില്‍
ഡോക്ട്ടറെറ്റു നേടിയ മഹാന്മ്മാര്‍ നാടുഭരിക്കുന്ന ഇക്കാലത്ത്...’പാടുകിളവനും; കിളുന്തു
പെണ്‍കിടാങ്ങള്‍ കിടക്കവിരിക്കണം’ മെന്നു നിയമം ഇറക്കിയാല്‍ അത്ഭുതപ്പെടാനില്ല.. എന്നിരുന്നാലും
ഗാന്ധിജിയുടെ പിന്മുറക്കാര്‍ ഇതിനു ചൂട്ടുപിടിക്കാന്‍ പാടില്ലായിരുന്നു.. ഇത്രയൊക്കെപറഞ്ഞത്;
ആരുടെയങ്കിലും മക്കള്‍ ആര്‍ക്കെങ്കിലും കിടക്കവിരിക്കുന്നതില്‍ പ്രത്യേകിച്ച്
വിഷമമുണ്ടായിട്ടല്ല. സാമുദായിക ഉത്ധാരണത്തെ എതിര്‍ക്കുന്നതുകൊണ്ടുമല്ല.. സ്ത്രീകളുടെ
ശോചാനിയാവസ്ഥയുടെ പേരില്‍ ഹൈക്ലാസ് കൊച്ചമ്മമാരും,സ്ത്രീ
ഉദ്ധാരണക്കാരും ചാനല്‍ ക്യാമറകളുടെ മുന്നിലിരുന്നു സകല ആണുങ്ങളെയും തെറിവിളിക്കുന്നതും,
സ്ത്രീകളുടെസീറ്റില്‍ ഇരിക്കുന്ന പുരുഷന്മ്മാരെ ഏല്‍പ്പിക്കുന്നതും മാത്രമല്ല; ഈ സ്ത്രീശാക്തികരണം; എന്നു തോന്നിയതുകൊണ്ടാണ്...
ആസനം നോക്കിതന്നെയുള്ള വെടി; മച്ചൂ കലക്കി...
ReplyDeleteഅപ്പൊ ഉന്നം തെറ്റിയില്ല അല്ലേ....
Deleteവടക്കേഇന്ത്യയിലുംമറ്റും ഈ ഏര്പ്പാ ട് മുന്നേ നടക്കുന്നതാണ്.അവര് ഇക്കാര്യത്തില്‍ വളരെ ഫോര്വോഡായിക്കഴിഞ്ഞു. മുലകുടിമാറുന്നതിനു മുന്പേ് അവിടെ കല്യാണംകഴിഞ്ഞിരിക്കും. ബുക്കിംഗ് നേരത്തെ നടത്തുന്നതിനാല്‍ ഒളിച്ചുപോക്കും, പരപീഡനവും, ബലാല്സം്ഗവും എല്ലാത്തിനും അഡ്രസ്സൂള്ള ഒരാളെകിട്ടും. ഇനി ബുക്കിംഗ് ലംഘിച്ചുകഴിഞ്ഞാല്‍ രണ്ടിനെയുമങ്ങ് തല്ലിക്കൊല്ലും; ദുരഭിമാനക്കൊല എന്നൊരു പരിപടിയങ്ങുനടത്തും.ചെറിയരീതിയില്‍ അതും നമ്മളിവിടെ പരീക്ഷിക്കുന്നുണ്ട്.. ഹഹാ ലവ് ജിഹാടുകരും ഇറങ്ങിയിട്ടുണ്ട്
ReplyDeleteഅത്യാവശ്യം അവര്‍ക്കും ജീവിക്കേണ്ടേ.
Deleteലോകത്ത് പല രാജ്യങ്കളിലും പെണ് കുടികളുടെ പ്രായ പരിതി എത്ര എന്നത് ഈ നേരത്ത് ഒന്ന് അറിയുന്നത് നന്നാവും ..
ReplyDeleteകാനഡ : 18 , എന്നാൽ കോടതി അനുമതിയോടു കൂടി 15
മെക്സികൊ : ആണ്‍ 16 , പെണ്‍ 15
അമേരിക്ക : 18 , എന്നാൽ പല സ്റ്റെറ്റിലും കോടതി അനുമതിയോടെ 16
വത്തിക്കാൻ സിറ്റി :18 എന്നാൽ കോടതി അനുമതിയോടു കൂടി ആണിന് 16 , പെണ്ണിന് 14
ഇസ്രയേൽ : ആണ്‍ 18 , പെണ്‍ 17
ഇത് ചില രാജ്യങ്ങളുടെ മാത്രം കാര്യം എടുത്തതാണ് . ലോകത്ത് ആദ്യമായി എന്തോ സംഭവിച്ച കാര്യം പോലെ ആണ് ഇവിടെ ചിലരുടെ "ഗോ ഗോ " വിളികൾ ..30 വയസ്സും അതും ഒക്കെ കഴിഞ്ഞു സ്ത്രീധനം കൊടുക്കാൻ കഴിയാതെ ഒരു പാട് സ്ത്രീകള് ഇന്നും പല സമൂഹത്തിലും നില്കുനുന്ദ് .ഇവിടെ സർക്കാർ എടുത്ത ഒരു തീരുമാനത്തിന് ഒരു മൊത്തം സമൂഹത്തെ മുഴുവൻ " എന്തോ ചില സൂകേട് ഉള്ളവർ " കാണിക്കാൻ മിനകെടുന്ന നേരം സ്വന്തം സമൂഹത്തിലെ എങ്കിലും പാവപെട്ട പെണ്‍കുട്ടികളുടെ കണ്ണീർ ഒപ്പാൻ നോക്കുക
ലോകത്ത് പല രാജ്യത്തും പലതും കാണും എന്നാല്‍ നമ്മള്‍ പറഞ്ഞത് നമ്മുടെ രാജ്യത്തെ കാര്യമാണ്..താങ്കള്‍ പറഞ്ഞിരിക്കുന്ന നിരക്കുകള്‍ കണ്ടില്ലേ അതിനുപോലും ഒരു ഏകികരണം ഇല്ല.മാത്രമല്ല ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് പതിനെട്ടിന് മുകളില്‍ നിയമം ബാധകമായ രാജ്യങ്ങളും നോക്കുന്നത് നന്നായിരിക്കും...നമുക്ക് നമുടെ നാട്ടിലെ പഠനങ്ങളും നിയമങ്ങളുമൊക്കെ നോക്കി പറയാമെന്നു കരുതുന്നു...
Deleteഅവിടുത്തെ കുട്ടികള്‍ ആരോഗ്യപരമായി വളരെ മുന്നില്‍ ആണ് ..ആവിശ്യത്തിന് പ്രോഷക ആഹാരം കിട്ടാത്ത അമ്മമാര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ആണ് ഇന്ത്യയില്‍
DeleteWHO ന്റെ ഒരു chart ഉണ്ട് നെറ്റില്‍ കിട്ടും
സാമ്പത്തിക പരാധീനത കാരണം വിവാഹം മുടങ്ങി നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുള്ള നാടാണ് നമ്മുടേത്. സൗജന്യ വിദ്യാഭ്യാസം പരമാവധി നേടുകയും തുടര്‍ വിദ്യാഭ്യാസത്തിനു നാല്‍പ്പതും അന്‍പതും ലക്ഷങ്ങള്‍ മുടക്കാന്‍ കഴിയാതെ മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി മാറുമ്പോള്‍ സ്വാഭാവികമായും മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. എങ്ങനെയെങ്കിലും ഒരു വരനെ കണ്ടുപിടിച്ചു ഭാരമിറക്കാന്‍ ശ്രമിക്കുമ്പോള്‍ പതിനെട്ടു വയസ്സ് തികയാത്ത നിയമ പ്രശ്നങ്ങളില്‍ ജീവിതത്തിന്‍റെ ദിശ മാറുകയും മനസ്സില്‍ തീ നിറച്ചു കാത്തിരിക്കുകയും ചെയ്യുന്ന മാതാപിതാകള്‍ ഒരു മുറിയിലും അപ്പുറത്ത് സ്വന്തം കുടുംബത്തിനും കുടുംബ ജീവിതത്തിനുമിടയില്‍ കുരുങ്ങികിടന്നു വീര്‍പ്പു മുട്ടുകയും ചെയ്യുന്ന പെണ്‍കുട്ടിയും ആര്‍ക്കും അന്യമായ കഥാപാത്രങ്ങളല്ല.
Deleteഅതുപോലെ പതിനാറ് വയസ്സ് തികഞ്ഞ ഒരു പെണ്‍കുട്ടിക്ക് സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍വിവാഹത്തിന് അവസരവും സംരക്ഷണവും ലഭിച്ചാല്‍ പതിനെട്ടിന്‍റെ നൂലാമാലകളില്‍ കുരുക്കി തെരുവിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍ നമ്മുടെ നിയമ വ്യവസ്ഥക്ക് ഉപാധികളോടുകൂടിയ മാറ്റങ്ങള്‍ അനിവാര്യമാണ്.
അല്ലെങ്കില്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍ വിദ്യാഭ്യാസത്തിന്‍റെ അദ്ധ്യായങ്ങള്‍ അടയുമ്പോള്‍ ജീവിത സുരക്ഷയ്ക്ക് വേണ്ടി ഭര്‍ത്താവിനെയും കുടുംബ ജീവിതത്തെയും സ്വപ്നം കാണുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നിറം മുക്കിയ കൊടികളുടെ അനുവാദമുണ്ടെങ്കിലേ ജീവിക്കാനാവൂ എന്ന് വന്നാല്‍ അത് ദാര്‍ഷ്ട്യം നിറഞ്ഞ വ്യവസ്ഥിതിയുടെ നീചമായ ഉറഞ്ഞുതുള്ളലാണ്. അപ്പോള്‍ അത് പതിനെട്ടിന്‍റെ ചങ്ങലകളാല്‍ ജീവിതത്തിന്‍റെ കൈകാലുകള്‍ ബന്ധിക്കപെട്ടു പഴയ അടിമത്തത്തിലേക്കുള്ള മടക്കമാല്ലാതെ പിന്നെയെന്താണ്??
ഇവിടെ സ്ത്രീ വിമോചകരെന്നു സ്വയം പുകഴ്ത്തി ബുദ്ധിശൂന്യതയുടെ കിരീടം വെച്ച് നടക്കുന്ന ശ്രീമതിമാര്‍ കാണിച്ചുകൂട്ടുന്ന പെകൂത്തുകള്‍ കാരണം കാലം പോലും തിരിച്ചു നടക്കുന്നു. ഇത്തരം ശ്രീമതിമാര്‍ സമൂഹത്തിലുള്ളിടത്തോളം കാലം പെണ്‍കുട്ടികള്‍ക്കൊരിക്കലും മോചനം ലഭിക്കില്ലെന്ന് മാത്രമല്ല ഭരണ ഘടനാ പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കുതിരകയറ്റം കൂടിയാണിത്.
നമുക്ക് വേണ്ടത് സ്ത്രീകള്‍ക്ക്സമൂഹത്തില്‍ മാന്യമായ സ്ഥാനവും നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യവുമാണ്. വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തുന്നതോടൊപ്പം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകളും ഉണ്ടായിരിക്കണം. നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനു മറ്റു മാര്‍ഗങ്ങളില്ലെങ്കിലും, അനാഥയോ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലോ നിയമത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭ്യമാകണം. പെണ്‍കുട്ടികള്‍ക്ക് വയസ്സ് കൂടി കൂടി വരുന്നതോടൊപ്പം പേടിയും ആധിയും വര്‍ധിക്കുന്ന സാമൂഹിക ചുറ്റുപാടും മാറണം.
നാസിര്‍ കോട്ടക്കുത്ത്
ജിദ്ദ
അനാവശ്യവിവാദം
ReplyDeleteകുറച്ചാള്കള്‍ക്കെങ്കിലുംഅനാവശ്യമായി തോന്നുന്നുകയില്ല...ചിലര്‍ക്കിതു അനാവശ്യമായി തോന്നുകയും ചെയ്യും,..ഏതായാലും എനിക്കീ നിയമത്തോട് മമതയില്ല...അങ്ങനെ തീര്‍ത്തു പറഞ്ഞ സ്ഥിത്യ്ക്ക് എന്തിനെയോ പേടിക്കുന്നില്ലേ എന്നൊരു സങ്കോചം..വെറും തോന്നലാനേ..
Deleteഒരു ജനാധിപത്യ രാജ്യത്തെ പൌരന്മാര്ക്ക് രണ്ടു തരം നിയമം നിലവിൽ ഉണ്ടാവുന്നത് തെറ്റായ കീഴ്വഴക്കം ആണ്.മുസ്ലിം പെണ്‍കുട്ടികൾക്ക് 16 വയസ്സിൽ നിയമപരമായി വിവാഹം രെജിസ്ടർ ചെയ്യാമെങ്കിൽ,മറ്റു മതത്തിൽ പെട്ട പെണ്‍കുട്ടികൾക്കും ഈ നിയമം ബാധകമാക്കെണ്ടതാണ്.ഉഗാണ്ടയിലെയും ജപ്പാനിലെയും ഇസ്രയെലിലെയും വിവാഹ പ്രായത്തിനെ കുറിച്ച് പറയുന്നതിന് മുൻപ്,അവിടെയൊക്കെ നിയമം എല്ലാവർക്കും ഒരു പോലെയാണെന്ന കാര്യം ഓർക്കേണ്ടതുണ്ട് .ഇവിടെ ഒരു പ്രത്യേക മതത്തിൽ പെട്ടവർക്ക് മാത്രമാണ് ഈ നിയമം ബാധകം എന്നത് തന്നെ ഇതിലെ ഉടായിപ്പ് പുറത്തു കൊണ്ട് വരുന്നു.ഒരു പെണ്‍കുട്ടിയുടെ ഗർഭപത്രത്തിനു പൂർണ വളർച്ച എത്തുവാൻ ഏകദേശം 18 വയസ്സ് ആവണം എന്നിരിക്കെ പതിനാറു വയസ്സിൽ ഗർഭിണി ആവുന്ന പെണ്‍കുട്ടിക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.പെണ്‍കുട്ടികളെ ചെറുപ്പത്തിലെ തന്നെ കെട്ടിച്ചു വിട്ടു ഭാരം ഒഴിവാക്കുന്നതിനു പകരം അവർക്ക് മികച്ച വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനാണ് മുസ്ലിം നേതാക്കൾ ശ്രമിക്കേണ്ടത്.അല്ലാത്തെ സ്ത്രീ വിരുദ്ധമായ നിയമത്തിനെ ന്യായികരിക്കുവാൻ വേണ്ടി പഴയ ശിലായുഗത്തിലെ നിയമവും ആദർശവും കീഴ്വഴക്കവും പറഞ്ഞു തടി ഊരുവാൻ അല്ല നോക്കേണ്ടത്.
ReplyDeleteതാങ്കളുടെ നിഗമാനോത്തോട് യോജിക്കുന്നു.
Deleteനന്നായി പറഞ്ഞു തുളസീവനം.
ReplyDeleteഅഭിപ്രായം പറഞ്ഞതിന് നന്ദി അറിയ്ക്കുന്നു ഷൈജു.
Deleteപതിനാറാകുമ്പോഴത്തേക്കും പിടിച്ച് കല്യാണം കഴിപ്പിച് അയക്കാൻ വേണ്ടീട്ടല്ല ഈ നിയമമെന്നും, മേലിൽ കുഞ്ഞുങ്ങളെ പിടിച്ച് കെട്ടിച്ച് വിടുന്നെങ്കിൽ പതിനാറെങ്കിലും കഴിഞ്ഞിട്ടേ പാടുള്ളു എന്നുമൊക്കെ പറഞ്ഞ് ചില "പുരോഗമന വാദികൾ" അങ്ങുമിങ്ങുമൊക്കെ തലപൊക്കിയിട്ടുണ്ട്..
ReplyDeleteഗ്രഹണ സമയത്ത് ഞാഞ്ഞൂലും തല പോക്കുമെന്നല്ലേ പ്രമാണം...
Delete1) യുനിസെഫ് റിപ്പോര്ട്ട് പ്രകാരം ഇന്ത്യയിൽ പതിനെട്ട് ശതമാനം വിവാഹങ്ങൾ പെണ്കുട്ടികൾക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഇന്നും നടക്കുന്നു. ഏറ്റവും കൂടുതൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നത് ആന്ധ്രപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരപ്രദേശ്, വടക്കൻ കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആണ്. ഇവയിൽ 96 ശതമാനവും ഹിന്ദു വിഭാഗങ്ങളിൽ ആണ്.
ReplyDelete2) ഹിന്ദു വിവാഹ നിയമപ്രകാരവും ക്രിസ്ത്യൻ വിവാഹ നിയമപ്രകാരവും വിവാഹം കഴിക്കാനുള്ള ആണിന്റെ വയസ്സ് 21 ഉം പെണ്ണിന്റെ വയസ്സ് 18 ഉം ആക്കി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ മുസ്ലിം വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കാനുള്ള വയസ്സ് 15 ആണ്. ഇതാകട്ടെ ശൈശവ വിവാഹ നിരോധന നിയമത്തിന്ന് എതിരുമാണ്.
3) ഇത് പ്രകാരം പതിനഞ്ച് വയസ്സിൽ ഒരു മുസ്ലിം പെണ്കുട്ടി വിവാഹിത ആയാൽ ആ വിവാഹത്തിന്നു സാധുത ഉണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. എന്നാൽ അതേ സമയം ഈ വിവാഹം ശൈശവ വിവാഹ നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണ്. അത് കൊണ്ട് തന്നെ ഇത്തരം വിവാഹങ്ങൾക്കെതിരെ ആർക്ക് വേണമെങ്കിലും വിവാഹത്തിന്നു മുൻപോ വിവാഹത്തിന്നു ശേഷമോ പരാതി നൽകാവുന്നതും ശിക്ഷ നേടിക്കൊടുക്കാവുന്നതും ആണ്. ഫലത്തിൽ മുസ്ലിം വിവാഹ നിയമത്തിലെ പതിനഞ്ച് വയസ്സിനു പ്രസക്തി ഇല്ലാതാവുന്നു.
4) ഇനി ശൈശവ വിവാഹ നിരോധന നിയമ പ്രകാരമല്ലാതെ മറ്റു മതക്കാർ വിവാഹിതർ ആയാൽ, അതായത് പെണ്ണ് പതിനെട്ടു വയസ്സിനു മുൻപേ വിവാഹിത ആയാൽ എന്തു ചെയ്യാൻ പറ്റും? ശൈശവ വിവാഹ നിരോധന നിയമം എല്ലാവർക്കും ഒരു പോലെ ആയതിനാൽ ഇത്തരം വിവാഹങ്ങൾക്ക് മുൻപേയൊ, വിവാഹം കഴിഞ്ഞും പരാതി ആർക്കും നല്കാവുന്നത് ആണ്.
5) ഇങ്ങനെ പ്രായമെത്തുന്നത്തിന്നു മുൻപേ വിവാഹഹിതർ ആയാൽ ഏതെങ്കിലും മതവിഭാഗക്കാരുടെ വിവാഹം അസാധു ആകുമോ? ഇല്ലെന്നാണ് ശൈശവ വിവാഹ നിരൊധനനിയമം പറയുന്നത്. ശൈശവ വിവാഹം നടത്തി കൊടുത്തവക്കെതിരെ ശിക്ഷാനടപടി വരുമെങ്കിലും, വിവാഹം അസാധുവല്ല. വിവാഹം അസാധു ആകണമെങ്കിൽ വിവാഹിതർ ആയവർ തന്നെ , ഇരുപത് വയസ്സിനു മുൻപേ നടപടി സ്വീകരിക്കണം.
6) ഈ വിഷയം ഇനിയും കൂടുതൽ പറയാനുണ്ട്. തത്കാലം ഇവിടെ നിര്ത്തുന്നു.
ഇനിയും പറയൂ സുഹൃത്തേ ;കാര്യങ്ങള്‍ ഇങ്ങനെയല്ലേ അറിയുന്നത്...
DeleteThis comment has been removed by the author.
ReplyDeleteനിയമത്തോട് അങ്ങേയറ്റം പുച്ചമുണ്ട്
ReplyDeleteഎന്നിരുന്നാലും പോസ്ടിനോട് അശേഷം താല്പര്യമില്ല ..
കൈയടി നേടാൻ !
നിയമത്തോട് പുച്ഛം ഉണ്ടല്ലോ ശിഹാബ് അതുമതി.അവാര്‍ഡു പടം മാത്രം പിടിച്ചാല്‍ മതിയോ ശിഹാബെ ,ഒരു കൊമേഴ്സ്യല്‍ പടം ആയിക്കോട്ടെ എന്നു കരുതി...മാറ്റാന്‍ ശ്രമിക്കാം
Deleteപതിനാറോടെ ,കെട്ടിച്ചു മകനെ കൊണ്ട് കൊച്ചു പെണ്ണിനെ പ്രസവിപ്പിച്ചാല്‍ ,തന്ദമാര്‍ പെന്നിന്നു ''അതും ഇതും ''മനസ്സിലാവുംബോളെക്കും ,ഒന്ന് ''കൈകാര്യം ചെയ്യാം .അതാണ് ഉത്തേര ഇന്ത്യ .അതല്ലെങ്കില്‍ ഇതിനു ഒരു പണിയും തൊരവും ഇല്ലാത്ത ചെക്കന്മാരെ ഈ ''ദിങ്ങോനാഫിക്ക് '' വിടുമോ
ReplyDeleteനിങ്ങളുടെ വിചാരം ,എപ്പോളും ഇതിന്റെ മേലെയുള്ള തന്നെയുള്ള ''ശയന പ്പണി ''യാണ് ജീവിതം എന്നാണോ ? കെട്ടിയവന്നെ അറിയൂ രാപ്പനിയുടെ ചൂട് ,
വായന അടയാളപ്പെടുത്തുന്നു
ReplyDeleteസെക്സുഅൽ റിലേഷനിൽ ഏർപെടാൻ പ്രായം 16 ആയാല്മതി എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തുകണ്ടില്ല.തുളസിക്കാട് പോലും
ReplyDelete