**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, November 2, 2012

വളപട്ടണത്തെ ജനകീയപോലിസ്‌


   

 

 അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് എങ്ങനെ ഒരു ജനപ്രതിനിധിയ്ക്ക് ജനസേവനം നടത്താം എന്നറിയണമെങ്കില്‍ ഇമ്മടെ കണ്ണൂരിലെ വളപട്ടണം വരെ പോയാല്‍ മതി.അവിടെ പോലിസിന്‍റെ നായാട്ടിനു ഇരയാകുന്ന പാവം മണലൂറ്റുകാരെ  ഒരു  ജനപ്രതിനിധി എങ്ങനെയാണ് രക്ഷിക്കേണ്ടത് എന്ന് കണ്ണൂരിന്‍റെ എംപി സാറ് കാണിച്ചു തരും. മണല്‍ക്കൊള്ള നടത്തി പോകുന്ന വഴിക്ക് പോലീസിനെയും ഇടിച്ചുപോയ ഏതോ ഒരു പാവം പൌരനെ വളപട്ടണം എസ് ഐ സിജു പിടിച്ചു ലോക്കപ്പിലിട്ടു. ലോക്കപ്പിലിട്ട ആളെ വിട്ടയക്കണമെന്ന് പറഞ്ഞു സ്ഥലം ചോട്ടാനേതാവും സംഘവും എസ് ഐ യെ വിരട്ടുന്നു. വിരട്ടലുമൂത്തപ്പോള്‍ ഇറക്കാന്‍ വന്നവനും അകത്തായി. ഇതറഞ്ഞ എം പി സുധാകരന്‍ സാറാണ് എസ് ഐ യെ നിയമം പഠിപ്പിക്കാന്‍ എത്തിയത്.  സി.ആര്‍.പി.സി യിലും ഐ.പി.സി യിലുമൊന്നും കാണാത്ത പ്രത്യേക നിയമമാണ് അദേഹം എസ് ഐ യെ പഠിപ്പിച്ചത്. സാധാരണ ഇത്തരം പരിപാടികള്‍ നമ്മുടെ വിപ്ലവപ്പാര്ട്ടിക്കരാണ് ചെയ്യുകയെന്നായിരുന്നു പരക്കെ ആക്ഷേപം. പക്ഷെ അഹിംസ ലൈനിലും ഇത്തരം കാര്യങ്ങള്‍ പ്രയോഗിക്കാമെന്ന് കണ്ടു കഴിഞ്ഞു.

 മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ലീഗുകാര്‍ക്കെതിരെ നടപടിയെടുത്തതിന്‍റെ പേരിലാണ് എസ് ഐ സിജു വളപട്ടണത്തു എത്തിയത്. ഇനിയിപ്പോള്‍ പാറശാലയോ, അട്ടപ്പാടിയോ പ്രതിക്ഷിക്കാം.ലോക്കപ്പില്‍ കിടന്ന ആളെ ബലമായി ഇറക്കികൊണ്ടുപോയത് ജനങ്ങളുടെ വിജയമാണെന്നാണ് എംപിയുടെ പ്രസ്താവന.ഇതൊക്കെയാണ് ജനങ്ങളുടെ വിജയമെങ്കില്‍ വല്യ കഷ്ടമാണ് സാറേ..............പ്രശ്നത്തില്‍ എസ്.ഐ എടുത്ത നിലപാടിനെ പ്രശംസിക്കാതെ വയ്യ. കൈകാണിച്ചിട്ടും നിറുത്താതെ പോലീസിനെ കൈകാര്യം ചെയ്തു കടന്നു കളഞ്ഞ; മണല്‍ കടത്തുകാരനെയും, വണ്ടിയും കസ്റ്റഡിയില്‍ എടുത്തതാണ് എസ് ഐ ചെയ്തു പ്രഥമകുറ്റം.സ്ഥലം ചോട്ടാനേതാവിന്‍റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ എടുത്ത പ്രതികളെ കേസെടുക്കാതെ വിടാഞ്ഞത് രണ്ടാമത്തെ വലിയ കുറ്റം,എസ് ഐ യെ കൈകാര്യം ചെയ്യാനൊരുങ്ങിയ ചോട്ടാ നേതാവിനെയും അകത്താക്കിയത് ഏറ്റവും വലിയ കുറ്റം. എംപി യുടെ നേതൃത്വത്തില്‍ നടത്തിയ   വഷളത്തരങ്ങള്‍ കേട്ടിട്ടും ഒന്നും പറയാതെ, യാതൊരു ഭാവമാറ്റവും കൂടാതെ നിന്നതിനു; എസ്.ഐ സിജു അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. മറുപടി അര്‍ഹിക്കാത്ത കാര്യങ്ങളില്‍ ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും രാഷ്ട്രിയക്കാരും,ജനങ്ങളും ഒരുപോലെ തെറി വിളിക്കുന്ന പോലീസ് സേനയില്‍ നിന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന മിടുക്കന്മമാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കില്‍ പോലിസ്‌ എങ്ങനെ നന്നാവാനാണ്. ജനങ്ങളും ജനപ്രതിനിധികളും മാറുന്നില്ലെങ്കിലും നമ്മുടെ പോലീസ് സേന മാറി വരുന്നുണ്ടെന്ന് മനസിലായിരിക്കുന്നു.എംപി യ്ക്കുള്ള മറുപടി ജനങ്ങള്‍ കൊടുത്തുകൊള്ളും.യൂണിഫോം അഴിച്ചുവച്ച് പുറത്തേയ്ക്ക് വന്നാല്‍ കാണിച്ചു തരാമെന്നാണ് എംപി പറയുന്നത്.എന്താണാവോ കാണിക്കാന്‍ പോകുന്നത് ??. നീയാരാ സുരേഷ്ഗോപിയോ എന്നാണ് എം പി യുടെ ചോദ്യം.അവിടെ നേതാവിന് തെറ്റി സിനിമയില്‍ സുരേഷ്ഗോപി ചെയ്ത പോലിസ്‌ വേഷങ്ങള്‍ എല്ലാം അഴിമതിയ്ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്നവയായിരുന്നു മറുപക്ഷത്ത് വില്ലാന്‍മ്മരായി വന്നവരെല്ലാം രാഷ്ട്രിയ നേതാക്കളും. അപ്പോള്‍ എംപി യ്ക്കും കാര്യങ്ങള്‍ അറിയാം .

  പോലീസിനെ കൂടുതല്‍ ജനകിയമാക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തരമന്ത്രി എസ് ഐ യ്ക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ്കൊടുത്തിട്ടുണ്ട്പോലും. എന്തിനായിരിക്കും നടപടി; നേതാവ്‌ പറഞ്ഞത് കേട്ട് കള്ളനെ ഇറക്കി വിടാത്തത് കൊണ്ടോ??.അപ്പോള്‍ ഈ ജനകിയ പോലിസ്‌ എന്നുപറഞ്ഞാല്‍ നാട്ടിലെ എല്ലാ കള്ളന്‍മ്മര്‍ക്കും ഒത്താശ ചെയ്യുന്ന പോലിസ്‌ എന്നാണോ അര്‍ത്ഥം.സത്യസന്ധരായ പോലിസ്‌ ഉദ്യോഗസ്ഥരുടെ മനോവീര്യം കൂട്ടുന്ന തരത്തിലുള്ള നടപടി മന്ത്രിയില്‍ നിന്നും നമുക്ക് പ്രതിക്ഷിക്കാം. ഇങ്ങനെ കുറ്റവാളികള്‍ക്ക് ഒത്താശചെയ്യുന്ന ജനകീയഗുണ്ടകള്‍ നാടു ഭരിക്കുന്നതാണോ ജനാധിപത്യം.

സര്‍ക്കാരിന്‍റെ മൌനസമ്മതത്തോടെ നടത്തുന്ന ഇത്തരം ഇറക്കികൊണ്ടുപോകല്‍   നാടകങ്ങള്‍; എംപി മാരുടെയും എംഎല്‍എ മാരുടെയും അവകാശമാക്കി മാറ്റുന്നതരത്തിലുള്ള നിയമനിര്‍മ്മാണം അടിയന്തരമായി നടത്തണമെന്നാണ് അടിയനു പറയാനുള്ളത്. അങ്ങനെയാവുമ്പോള്‍ ഈ ബലപ്രയോഗവും, കുത്തിയിരുപ്പും, തന്തയ്ക്ക് വിളിയുമെല്ലാം ഒഴിവാക്കാം. പോലിസ്‌ പിടിക്കുക.... നേതാവ്‌ വന്നു ഇറക്കുക. പോലീസിനും സന്തോഷം; കള്ളനും സന്തോഷം. പിടിച്ചോന്ന് ചോദിച്ചാല്‍ പിടിച്ചു. വിട്ടോന്ന് ചോദിച്ചാല്‍ വിട്ടു. പോലീസിനും പണിയെളുപ്പമായി കേസ്‌ എഴുതേണ്ട, ലോക്കപ്പില്‍ കാവലുവേണ്ട, കോടതിയില്‍ കൊണ്ടുപോകാന്‍ വണ്ടിവേണ്ട,.ജയിലു വേണ്ട, കോടതി സമയം ലാഭിക്കാം.... അങ്ങനെ നിരവധി മെച്ചങ്ങളാണ് ഇതിലുള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍തന്നെ ഇത് പരിഗണിക്കണം.

 കേരളത്തിലെ ജനങ്ങളില്‍ രാഷ്ട്രിയപ്പാര്‍ട്ടികളില്‍ വിശ്വസിക്കാത്തവര്‍ ചെറിയ ശതമാനം മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍.പറയുന്നത്. ആ ചെറിയ ശതമാനത്തിന്‍റെ കാര്യങ്ങള് മാത്രം പോലിസ്‌ നോക്കട്ടെ. അവരുടെ കാര്യത്തില്‍ ശക്തമായ നിയമംതന്നെ നടത്തട്ടെ. വീടുപണിയാന്‍ വേണ്ടി ഒരു കൊട്ട മണലുകോരിയാല്‍പ്പോലും; ഇത്തരക്കാരെ ഒരുവര്‍ഷം ജയിലില്‍ ഇടണം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രിയം ഇല്ലാത്ത നിഷ്പക്ഷമതികള്‍ എന്ന വിഭാഗം തന്നെ കുറ്റിയറ്റുപോയ്ക്കോളും. എല്ലാവരും നമ്മുടെ കുടക്കീഴിലേക്ക് തന്നെ വന്നുകൊള്ളും. ഇതിനായി  സര്‍ക്കാരുതന്നെ പാര്‍ട്ടിതിരിച്ചു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്ക്കുകയാണെങ്കില്‍, കക്കാന്‍ പോകുമ്പോള്‍ അത് കഴുത്തില്‍ തൂക്കിയാല്‍ മതിയല്ലോ. പോലീസിനു അതുനോക്കി ആളെ പിടിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുകയും ചെയ്യാം. എപ്പടിയിരിക്കുന്നു.... മേല്പ്പടി നിര്‍ദേശങ്ങള്‍...കൊള്ളാമോ ????

18 comments:

  1. Replies
    1. അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു...

      Delete
  2. അവതരണം ഉശാരായിട്ടുണ്ട്.
    സമൂഹം തിരിച്ചറിയട്ടെ..................

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം പറഞ്ഞതിനു ജ്വലയ്ക്ക് നന്ദി പറയുന്നു...

      Delete
  3. നാണംകെട്ടവന്മമാര്‍ ഇവനൊക്കെ നമ്മുടെ നേതാവാണെന്ന് പറയാന്‍ തന്നെ നാണമാകുന്നു.എസ് ഐ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.ഇതുപോലത്തെ ചുണക്കുട്ടികലെയാണ് നാടിനാവശ്യം.............

    ReplyDelete
  4. ആശാന്റെ കൊച്ചുമകനായ പി. സി ജോര്‍ജ്ജും കൂടെ വേണമാരുന്നു.. :)
    പോലിസുകാരുടെ പ്രത്യെക ശ്രധക്ക് ദയവായി സുരെഷ് ഗോപിക്കു പടിക്കരുത് :)
    തലക്കിട്ടൊന്നു കൊടുത്തെക്കണം അല്ല പിന്നെ..!!!

    ReplyDelete
    Replies
    1. ജനാധിപത്യത്തില്‍ ഇതാണ് പോലിസ്‌.............പക്ഷെ ജനാധിപത്യത്തിനു പകരം ഗുണ്ടായിസം ആണെന്നു മാത്രം ...........

      Delete
  5. പക്ഷേ കണ്ണൂരിൽ കീ പോസ്റ്റിൽ ഇരിക്കുന്ന പോലീസ്സുകാരെല്ലാം കമ്മ്യൂണീസ്റ്റുകാർ ആണന്നായിരുന്നൂ എം പി അദ്ദേഹം പറഞ്ഞത്‌. അതായത്‌ മുഖം നോക്കാതെ നിയമം നടപ്പാക്കാൻ കമ്മ്യൂണീസ്റ്റു കാരനെക്കോണ്ടു മാത്രമേ കഴിയൂ എന്നാണു് എം പി അദ്ദേഹം പറഞ്ഞത്‌. എങ്കിൽ ആ ക്മ്മ്യൂണീസ്റ്റ്‌ എസ്‌ ഐ സഖാവിനു് എന്റെ വക "ലാൽ സലാം"

    ReplyDelete
    Replies
    1. എംപി അടുക്കളക്കരെയെല്ലാം പോലിസ്‌ ആക്കാന്‍ പറ്റുമോ അല്ലെ...

      Delete
  6. പക്ഷെ ഈ എസ് ഐ കമ്മ്യുണിസ്റ്റ്കാരുടെ ഹിറ്റ്‌ ലിസ്റ്റില്‍പ്പെട്ട ആളാണ്‌...വെറുക്കപ്പെട്ടവരുടെ പേരു വിളിപ്പെടുത്തിയ കൂട്ടത്തില്‍ ഇങ്ങേരുടെ പേരും ജയരാജന്‍ സാറ് വായിച്ചിരുന്നു....ജയരാജന്‍ന്‍റെ അറസ്റ്റ്‌ നടന്നപ്പോള്‍ മുഖം നോക്കാതെ നടപടിയെടുത്ത ആളാണ്‌ ഈ; എസ് ഐ. അതുകൊണ്ട് സിജു എസ് ഐ ആളൊരു പുലി തന്നെയാണ്...........

    ReplyDelete
  7. സമൂഹമോ രാഷ്ടീയക്കാര്‍ക്ക് കീജയ്‌ വിളിക്കുന്ന വാലാട്ടികളോ ഇതില്‍നിന്നും ഒന്നും പഠിക്കില്ല ..... പ്രതികരണശേഷി നഷ്ടപ്പെട്ട അല്ല ഇത്തരം കാര്യങ്ങളില്‍ പ്രതികരിച്ചിട്ടും കാര്യമില്ല എന്നതുകൊണ്ടോ സമൂഹം മുഖംമൂടി എടുത്തണിയുവാന്‍ നിബന്ധിതരാകുന്നു പ്രതികരിക്കുന്ന വിഭാഗം വിഡ്ഢികളുടെ ലോകത്താണെന്ന് പറയുവാന്‍ അവസരം കണ്ടെത്തുന്നു ....ജനകീയ നേതാക്കള്‍ നീണാള്‍ വാഴട്ടെ ....

    ReplyDelete
    Replies
    1. ഉശിരുള്ളവര്‍ എപ്പോഴും അടങ്ങിക്കിടക്കില്ലായെന്നു നമുക്ക് സമാധാനിക്കാം .............

      Delete
  8. എസ് ഐ സിജു പന്ത് പോലെ തട്ടപ്പെടും

    രാഷ്ട്രീയക്കാരോടാ കളി

    ReplyDelete
    Replies
    1. തട്ടപ്പെടും ഉറപ്പ്..അതാണ് നമ്മുടെ മാത്രം ജനാധിപത്യം.....

      Delete
  9. നിധിഷേ സുഖമായിരിക്കുന്നോ,,,,,,,,,,,,,,,,

    ReplyDelete
  10. പോലീസ്‌ സ്റ്റേഷനില്‍ കയറി എസ്.ഐ യെ തെറി വിളിച്ചു തന്‍റെ പാര്‍ട്ടിക്കാരനെ സിനിമ സ്റ്റൈലില്‍ കണ്ണൂര്‍ എം.പി ഇറക്കി കൊണ്ട് പോയി.. എന്നിട്ടും സുധാകരന്‍ പയറു പോലെ നടക്കുന്നു.. എയര്‍ ഇന്ത്യയുടെ നെറികേടിനെതിരെ പ്രതിഷേധിച്ച പ്രവാസി യാത്രക്കാര്‍ ഇന്നും തീവ്രവാദികള്‍, വിമാന റാഞ്ചികള്‍............
    വനംമന്ത്രിക്കു കാട്ടിലെ നിയമം ബാധകമല്ല പോലും, അത് പോലെ സുധാകരനും നിയമം ബാധകമല്ല എന്ന് അയാള്‍ ധരിച്ചു പോയി. കഷ്ടം ....അല്ലാതെ എന്ത് പറയാന്‍

    ReplyDelete