നമ്മുടെ ബഹുമാന്യരായ മന്ത്രിമാര്‍ ലൈറ്റിട്ടു
വെളിച്ചത്തുജീവിക്കുന്നത്, ചിലര്‍ക്കൊന്നും തീരെ പിടിക്കുന്നില്ല.ഓരോ മാസത്തെയും കറന്‍റ്
ബില്ലാണ് പൊക്കിപ്പിടിക്കുന്നത്.അവരുടെ കായ്,,, അവരുടെ വീട്,,, അവരുടെ കറന്‍റ്,,പിന്നെ
നമ്മളെന്തിനു വെറുതേ ഭയക്കുന്നു..? ശരിയല്ലേ..??
നമ്മുടെതാന്നു പറയാന്‍ രേഖ വല്ലതും കൈയ്യിലുണ്ടോ....?ഉണ്ടേല്‍ കാണിക്ക്..? ബില്ല് കഴിഞ്ഞ
തവണത്തേക്കാള്‍ കൂടിപോലും.... കൂടലല്ലാതെ കുറയലൊന്നും ഒരുകാലത്തും സംഭവിക്കില്ല . ‘…ഭരണം…’എന്നൊക്കെ
പറഞ്ഞാല് ഇങ്ങനെതന്നെയാണ്. രാജാവിന്
എന്തുമാകാം ആരും ചോദിക്കില്ല. അഥവാ ചോദിക്കാന്‍ പാടില്ല..കാരണവര്‍ക്ക് അടുപ്പിലും
അപ്പിയിടാം എന്നല്ലേ പ്രമാണം.... ഇതൊക്കെ
അറിയാവുന്നവരുതന്നെ; കണ്ടോ,,, കണ്ടോ... ധൂര്‍ത്ത്... എന്നുപറഞ്ഞു പൊക്കിപ്പിടിച്ചാല്‍,
ഞങ്ങള്‍ പാവം ജനങ്ങള്‍ എന്നാ ചെയ്യാനാ..
വല്ലതും ചെയ്യാന്‍പറ്റുമോ..ഇല്ല...നാളെ സെക്രട്ടറിയേറ്റിലേക്ക് ഇതില്‍
പ്രതിക്ഷേധിച്ച് ഒരു മാര്‍ച്ചുനടത്താം എന്നു വിചാരിച്ചാല്‍ നടക്കുമോ? വെറുതെ
പോലിസിന്‍റെ തല്ലുകൊള്ളാം എന്നതൊഴിച്ചാല്‍ വല്ലതും സംഭവിക്കുമോ .....വോട്ടു
കഴിഞ്ഞാല്‍ അവിടെത്തീര്‍ന്നു ജനാധിപത്യം. അതുകൊണ്ട് നമുക്ക് മന്ത്രിമാര്‍ക്ക്
അനുഭാവം പ്രഖ്യാപിക്കാം.....
മൂന്നാലുകോടി ജനങ്ങളുടെ കാര്യംനോക്കുന്ന ആളുകളാ... പകല് ‘വര്‍ക്ക്’
തീരാത്തതുകൊണ്ടാണ്, രാത്രിയിലും ബള്‍ബിട്ട് കാര്യം നടത്തുന്നത്. അതിനെയാണ്
മാധ്യമശിങ്കങ്ങള്‍ വലിയ അപരാധമായി പറയുന്നത്.കൃഷി മന്ത്രിയാണ് ഏറ്റവുംകൂടുതല്‍
ബില്ലടയ്ക്കുന്നതുപോലും..ഫൂള്‍സ്................. സെക്രട്ടറിയേറ്റ് പരിസരത്തെ
കൃഷിനിലങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ...തെങ്ങും, കവുങ്ങും, മാവും, പ്ലാവും ഇടതിങ്ങിവളരുന്ന
കാര്‍ഷികചാരുത നിറഞ്ഞ ഏക്കറുകള്‍............. കേരളത്തനിമ പ്രകടമാക്കുന്ന നെല്‍പ്പാടങ്ങള്‍............
കാന്റിനിലേക്കുള്ള പച്ചക്കറിവരെ ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറിത്തോട്ടങ്ങള്‍.... ഇതിനൊക്കെ തളിക്കാനുള്ള വെള്ളം കരമനയാറ്റില്‍നിന്നും
വലിച്ചു കയറ്റണമെങ്കില്‍ പഴയ പാളയുംകയറും, തേവുകുട്ടയും മതിയെന്നാ,,, ഫൂള്‍സ്
വിചാരിച്ചിരിക്കുന്നത്. പതിനഞ്ചു എച്ച്.പി യുടെ മോട്ടറാ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നത്;
അറിയാമോ....ഇതൊക്കെ ആരാ നടത്തുന്നത്? നമ്മുടെ കൃഷിമന്ത്രി..അല്ലാണ്ടാരാ...... ആ
മന്ത്രിയേയാണ്; നിങ്ങ, മാധ്യമങ്ങള്‍ കുറ്റം പറയുന്നത്....ഞങ്ങ, സഹിക്കില്ല
കേട്ടോ...
ബില്ല്
കൃത്യമായി അടയ്ക്കുന്നില്ലേ..!! ഏതു സ്ലാബിട്ടാലും,ഇട്ടില്ലെങ്കിലും, എത്ര
കൂട്ടിയാലും, യൂണിറ്റിനു ആയിരം വേണമെന്ന് പറഞ്ഞാലും അടയ്ക്കുന്നില്ലേ..?(ആരുടെ
കീശയില്‍ നിന്നാണെന്നുള്ള കാര്യം അവിടെ നില്‍ക്കട്ടെ അതിനിവിടെ പ്രസക്തിയില്ല) ......എന്താകാര്യം
കെ.എസ്.ഇ.ബി- യെ രക്ഷിക്കാന്‍.... അതാണ്,,,, അതാണുരാജ്യസ്നേഹം.....ആദ്യത്തെ
മുന്നൂറുയൂണിറ്റുവരെ ചെറിയതുകയേ ആകൂ. എന്നാലോ, അതിനുമുകളിലേക്കും അതേ കറന്‍റ്
തന്നെയാണ് ഉപയോഗിക്കുന്നത്. വോള്‍ട്ടേജിലും ആമ്പിയറിലും ഒരു വിത്യാസവുമില്ല. പക്ഷെ
ബില്ല് കൂടും. അങ്ങനെവരുമ്പോള്‍, അധികതുക ആര്‍ക്കുകിട്ടും? ബോര്‍ഡിനു കിട്ടും... അങ്ങനെ
ചെറിയ പൈസയുടെ സാധനം വലിയവിലയ്ക്ക് വാങ്ങി ഉപയോഗിക്കുമ്പോള്‍ ബോര്‍ഡിനു ലാഭംകൂടുന്നു.
അങ്ങനെ കടംകൊണ്ട് കുത്തുപാളയെടുത്തുകിടക്കുന്ന ബോര്‍ഡിനെ രക്ഷിക്കാന്‍ മന്ത്രിമാരുടെ
വക ഒരു എളിയശ്രമം.....അത്രയേയുള്ളു........ആ, ഉദാരവല്‍ക്കരണത്തെയാണ് ....ധൂര്‍ത്ത്...
ധൂര്‍ത്ത്.... എന്നൊക്കെപ്പറഞ്ഞുകൊണ്ട് മാധ്യമമൂരാച്ചികള്‍ കരി വാരിത്തേയ്ക്കുന്നത്.
മുല്ലപ്പെരിയാര്‍ വെള്ളപ്രശ്നത്തില്‍, ഇവിടുത്തെ ചില മാധ്യമയൂദാസുകള്‍ കേരളത്തെ
ഒറ്റുകൊടുത്തുവെന്ന പ്രശ്നത്തില്‍, പോലിസ് അന്വേഷണം നടക്കുകയാണ്..അപ്പൊ അതിനെ
ഒതുക്കാന്‍ നമ്മള്‍ ഇങ്ങനെ ചില ബില്ലുമായി ഇനിയും വരും...അത്രയേയുള്ളു.
നിങ്ങള്,
ട്വന്റിഫോര്‍ അവറും ധൈര്യമായി ലൈറ്റ് കത്തിച്ചോ മന്ത്രിമാരെ.. ഞമ്മക്കിപ്പോ ഇതൊരു
പ്രശ്നമേ അല്ല..വെളിച്ചം ദുഖമാണുണ്ണി ഇരുട്ടല്ലോ സുഖപ്രദം എന്നല്ലേ.....
തമസ്സാണ്
ഞമ്മക്കുസുഖപ്രദം... പക്ഷെ ഒരു കാര്യം പറഞ്ഞേക്കാം.. ജനസംഖ്യ
നൂറ്റിയിരുപത്തിയൊന്നുകോടി കഴിഞ്ഞുവെന്നും പറഞ്ഞു, നമ്മുടെ മേലെ മെക്കിട്ടു കേറാനൊന്നും
പാടില്ല. ഇരുട്ടിന്‍റെ സുഖങ്ങള്‍ ആസ്വദിക്കുമ്പോള്‍ അങ്ങനെ ചില പെരുക്കങ്ങളും
ഉണ്ടാകും...നെവെര്‍ മൈന്‍ഡ്,,,,,, ഈസ് എ നാച്ചുറല്‍ പ്രോസസ്സ്...
ഓക്കേയ്..........................
പകലുമുഴുവന്‍ കറണ്ടില്ലെങ്കിലും പ്രശ്നമില്ല.
പക്ഷെ രാത്രി കറണ്ടില്ലാതെ എങ്ങനെ ജീവിക്കും..പാട്ടവിളക്ക് കത്തിക്കാമെന്നുവച്ചാല്‍
അടുപ്പിലൊ ഴിക്കാനുള്ള മണ്ണെണ്ണപോലും കിട്ടുന്നില്ല. മെഴുകുതിരി
വാങ്ങുന്നതിനേക്കാള്‍ ലാഭം ഒരു ജനറേറ്റര്‍ വാങ്ങുന്നതാണ്. അതുകൊണ്ട്
ഇരുട്ടുവീഴുമ്പോഴെ, ഉള്ള കഞ്ഞിംചമ്മന്തിയും കഴിച്ച്, പായ് വിരിക്കും...പിന്നെ
ഉറക്കം വരേണ്ടേ...... ഉഷ്ണവുംചൂടും സഹിച്ചു തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോള്‍
കഴിഞ്ഞ സീരിയലിലെ ലാസ്റ്റ് എപ്പിസോഡ് ഓര്‍മ്മവരും...അയല്‍ക്കാരന്‍റെ ഭാര്യയുമായി
അവിഹിതം നടത്താന്‍ രാത്രിയില്‍ വേലിചാടുന്ന ‘ശംഖുപുഷ്പത്തിലെ വാസവന്‍’......
കാമുകിയെ ബലാത്സംഗം ചെയ്യുന്ന ‘പാരിജാതത്തിലെ നാണപ്പന്‍’...... പ്രേമിച്ച
പെണ്ണുമായി ഒളിച്ചോടി ആദ്യരാത്രി ആഘോഷിക്കുന്ന ‘കുത്തുവിളക്കിലെ പങ്കജാക്ഷന്‍’....
ഇവരൊക്കെ ആവേശിക്കാന്‍ തുടങ്ങും... പിന്നെ, തട്ടിയുംമുട്ടിയും കഥയിലെ രാജകുമാരനും
രാജകുമാരിയും ഒന്നാവാന്‍ വലിയതാമസ്സം വരില്ല. തമസ്സല്ലോ സുഖപ്രദം... എന്ന
കവിവാക്യം മനസ്സിനെയുംശരീരത്തെയും
പ്രക്ഷുബ്ധമാക്കും..കാറ്റും കോളും ഒരു പേമാരിയുടെ രൂപത്തില്‍ ഭൂമിയിലേക്ക്
പെയ്തിറങ്ങുന്ന ആലസ്യത്തിലാണ് ഉറക്കം കടന്നുവരിക...ഇങ്ങനെ എല്ലാ രാവുകളിലും
ഇടതടവില്ലാതെ ഭൂമിയിലേക്ക് വൃഷ്ടിവര്‍ഷം ഉണ്ടാകുമ്പോള്‍ അണക്കെട്ടുകള്‍
നിറയുന്നതും , വൃഷ്ടിപ്രദേശത്ത് ജീവന്‍റെ
തുടിപ്പുകളുണ്ടാവുന്നതും സ്വാഭാവികം മാത്രം... അതിനെ പരിപോഷിപ്പിച്ചു
പുറത്തെടുക്കുമ്പോഴേക്കും, ഇതാ അടുത്തവേനല്‍ വന്നെത്തി..അണക്കെട്ടു കാലിയാകുന്നു.അതോടെ
വീണ്ടും കറണ്ടുകട്ട് തുടങ്ങുന്നു..വീണ്ടും പഴയ ചര്യതന്നെ ആവര്‍ത്തിക്കും..... സമ്മതിക്കില്ല
അല്ലേ..............
എന്നിട്ട്
ജനസംഖ്യ നൂറ്റിയിരുപത്തിയെന്നുകോടി കഴിഞ്ഞുവെന്നു പറഞ്ഞാല്‍ മതി....കട്ട് ഇങ്ങനെ
തുടരുകയാണെങ്കില്‍ എപ്പോ അഞ്ഞൂറു കോടി കവിഞ്ഞുവെന്നുചോദിച്ചാല്‍ മതി...ജീവിതത്തില്‍
എന്തെകിലും എന്റര്‍ടെയിനറൊക്കെ വേണ്ടേ..അല്ലാതെ എന്തോന്ന്.../??/
മാഷേ അടിപൊളി ..........
ReplyDeleteഹഹ ഹഹ സംഗതിശരിയാണ് മാഷേ
ReplyDeleteഹഹഹ
ReplyDeleteഅപ്പോ ഇങ്ങനെയും ഒരു സൈഡ് എഫക്റ്റ് ഉണ്ട് അല്ലേ?
സൂപ്പര്‍, ഇഷ്ട്ടപ്പെട്ടു..
ReplyDeleteനിയമങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്ളതാണ് വമ്പന്‍മ്മാര്‍ക്ക് അതൊന്നും ബാധകമല്ല
ReplyDeletegood
ReplyDelete