ആരാ.. അവിടെക്കിടന്നു കീറുന്നേ..........
ഹയ്യോ, ഡോള്‍ബി മോനോ......... എന്താ മോനെ
കരയുന്നേ...
ആരാ
മമ്മി.....ഇന്ത്യയുടെ വീരപുത്രന്‍
മോനല്ലാതെ
ആരാ ............
എന്നിട്ടാ....ആ,
കിളവന്‍ പറഞ്ഞത് സരബ്ജിത്താണെന്ന്..
മോനെ,, അത്, ആ പണ്ടാരം പിടിച്ച അടിയാന്മാരെ ഒന്നൊതുക്കി നിറുത്താനല്ലേ... .. പണ്ടത്തെപോലെയല്ല
ജന്മിമാരൊടോന്നും അടിയാന്മാര്‍ക്ക് പഴയ കൂറില്ല..... പോരാത്തതിന് ആം ആദ്മി
................പോലുള്ള തെമ്മാടി കൂട്ടങ്ങളും രംഗത്തുണ്ട്.. അതുകൊണ്ട് മാമന്‍ ഒരു കളി കളിച്ചതല്ലേ....മോന്‍
പേടിക്കേണ്ട...... മോന്‍ തന്നെയാണ് വീരപുത്രന്‍ ............മോനെ
വീരപുത്രനാക്കാനല്ലേ മമ്മി ഇങ്ങനെ കഷ്ടപ്പെടുന്നത്...പക്ഷെ ഈ തെണ്ടി പരിഷകളെല്ലാം
വലിഞ്ഞുകേറിവന്നാല്‍; നമുക്കീ തറവാട് വിട്ടു പഴയ ഇല്ലത്തെയ്ക്ക് മാറേണ്ടിവരും....അതിനു
ഇടയാക്കരുത്...
ക്രീര്ര്‍
കീര്‍ ക്ട് ക്ട് ടെര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ .................
മോനെന്താ
പല്ലുകടിക്കുന്നത് വിരമരുന്നു കഴിക്കുന്നില്ലേ............
അയ്യോ,
അതുഞാന്‍ ഗര്ജിക്കുന്നതാണ്................എനിക്ക് രാജാവാകണം
മോന്‍വന്ന്‍
അമൂലുകുടിച്ചു വേഗം റെഡിയാകൂ...........
ആ
സരബ്ജിത് സിങ്ങിന്‍റെ ബോഡി ഇപ്പൊ കൊണ്ടുവരും....അവിടെ പോയി നന്നായൊന്നു
കരഞ്ഞേച്ചു വാ ................വണ്ടിക്കൂലിക്കുള്ള കാശോക്കെ
എടുത്തില്ലേ..............മറക്കരുത് പോകുന്ന വഴിക്ക് വല്ല പെട്ടിക്കടയിലും കയറി
കോലുമുട്ടായിയും നുണഞ്ഞു നില്ക്കരുത്..പരിപ്പുവട കണ്ടാല്‍ വാങ്ങാന്‍
ഓടരുത്..സോഡാസര്‍ബത്ത് ഇന്നുകഴിക്കേണ്ട കേട്ടല്ലേ......ഇന്ന്, ഒണ്‍ലി കരച്ചില്‍
മാത്രമേ കാണിക്കാവൂ...
കുറച്ചു
ഗ്ലിസറിന്‍ കൂടി കരുതിക്കോളൂ...... കരച്ചില്‍ വരുന്നില്ലേല്‍ പഞ്ഞിയില്‍ മുക്കി
കണ്ണില്‍ തേച്ചോളണം പറഞ്ഞേക്കാം...
നീയവിടെ പൌഡറിട്ടു കളിക്കുവാ,,,, വേഗം ചെല്ല്...
ഇല്ലേല്‍ വല്ലവനും കയറി കെട്ടിപ്പിടുത്തം തുടങ്ങും...പത്രക്കാരൊക്കെ റെഡിയായി നില്‍ക്കുവാ.............
ദൂരദര്‍ശനില്‍ ലൈവ് കരച്ചിലും കെട്ടിപ്പിടുത്തവും കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...
സരബ്ജിത്തിന്‍റെ ഭാര്യയെയും മക്കളെയും വെവ്വേറെ
കെട്ടിപ്പിടിക്കണം... പറ്റുമെങ്കില്‍ ഷാളുകൊണ്ട് കണ്ണിരോപ്പണം..കൂട്ടത്തില്‍
പൊട്ടിക്കരയണം... അറിയാമല്ലോ കാര്യങ്ങള്‍ ..നവരസങ്ങളും നന്നായി പഠിക്കണമെന്ന്
പറഞ്ഞത് ഇതിനാ....
എന്നാ മോന്‍ വേഗം ചെല്ല്...... അമ്മാവന്‍ വെറുതെ
കൈ പൊക്കുക മാത്രമേയുള്ളൂ... വായ് തുറക്കരുതെന്ന് പ്രത്യേകം വിപ്പ്
കൊടുത്തിട്ടുണ്ട്... അങ്ങേര്, ഇടയ്ക്കെവിടെയെങ്കിലും നിന്നുപോയാല്‍ ഒന്നു കീ
കൊടുത്തേക്കണം... മറക്കരുത്............പിന്നെ കാര്യമൊക്കെ ശരിയാണ്; നമ്മുടെ തടി
നമ്മളുനോക്കിക്കോളണം. ആ കരീമ്പൂച്ച ചെക്കന്മാരുടെ കണ്‍വെട്ടത്തുനിന്നു
മാറിയെക്കരുത്..............അഥവാ കെട്ടിപിടിക്കാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അവരോട്
ആദ്യമേ പറഞ്ഞേക്കണം....കേട്ടല്ലോ ...
ഉവ്വ്
ഉവ്വ് ........
വാ,
വന്നു അമൂല് കുടിക്ക് തണുത്തുപോകും................
കലങ്ങീ,,,,ല്ലാ...............
നീയെന്താ
അരശുംമൂട്ടില്‍ അപ്പുകുട്ടന്‍ കളിക്കുവാ...............വേഗം പോകാന്‍
നോക്ക്...പഞ്ചാബിലെക്കുള്ള വിമാനം റെഡിയായി.................
കമോണ്‍ ഫാസ്റ്റ്
ബേബി.......................
ഇരുപത്തിരണ്ടു വര്‍ഷമായി ജയിലില്‍ കിടക്കുന്നു...ഒരുത്തനും തിരിഞ്ഞു നോക്കിയില്ല...ഇപ്പൊ
ആളെ ലെവന്മാര് തല്ലികൊന്നപ്പോ ശവത്തിനു വില പറയാന്‍
ചെന്നിരിക്കുന്നു..............ജീവിച്ചിരുന്നപ്പോള്‍ വെറും തടവുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍
വീരപുത്രന്‍....സരബ്ജിത്തിന്‍റെ ജീവനല്ല..ശവമാണ് നമ്മുടെ നേതാക്കള്‍
ആഗ്രഹിച്ചിരുന്നതെന്നതിനു ഇതില്‍ക്കൂടുതല്‍ എന്തുതെളിവ് വേണം..
1990ല്‍ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സ്ഫോടനക്കേസില്‍
പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത്തിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സരബ്ജിത്തിനെ ആളുമാറിയാണ് അറസ്റ്റുചെയ്തതെന്ന
അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ വാദം പാകിസ്ഥാന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജിത് 22 വര്‍ഷം പാക്
തടവറയില്‍ കഴിഞ്ഞു. എന്നിട്ടും നയതന്ത്ര ഇടപെടലുകള്‍ വഴി സരബ്ജിത്തിന് നീതി
ലഭ്യമാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ല. പാക് സുപ്രീംകോടതിയും
പട്ടാളഭരണാധികാരി പര്‍വേസ് മുഷറഫും ദയാഹര്‍ജിയും തള്ളി. 2008ല്‍
അധികാരത്തില്‍ വന്ന പിപിപി സര്‍ക്കാരാണ് വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്ക്
നീട്ടിവച്ചത്...............
പാകിസ്താനിലെ കോട് ലോക്പത് ജയിലില്‍
നാലുമാസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഇന്ത്യക്കാരനാണ് സരബ്ജിത്ത് സിങ്. ഉന്നത
സുരക്ഷാ സജ്ജീകരണങ്ങളുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്ന ഈ ജയിലില്‍ കഴിഞ്ഞ
ജനവരി 15-ന് ചമേല്‍ സിങ്
എന്ന ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. അതും സരബ്ജിത്സിങ് കൊല്ലപ്പെട്ടതിന്
സമാനമായ രീതിയില്‍.
ജമ്മുകശ്മീരിലെ പര്‍ഗ്വാള്‍ സ്വദേശിയായ ചമേല്‍ സിങ്ങിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് 2008-ലാണ് പിടികൂടിയത്. അറുപതുകാരനായ അദ്ദേഹത്തിന്‍റെ ശിക്ഷാകാലാവധി കഴിയാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതംമൂലമാണ് ചമേല്‍ സിങ് മരിച്ചതെന്നായിരുന്നു ജയില്‍ അധികൃതരും സര്‍ക്കാറും ആദ്യം നല്‍കിയ വിശദീകരണം.
ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചതാണ് മരണകാരണമെന്ന് ജയില്‍ മോചിതനായ തെഹസിന്‍ ഖാന്‍ എന്നയാള്‍ വെളിപ്പെടുത്തിയതോടെയാണ് സത്യം പുറത്തായത്. മര്‍ദനത്തെത്തുടര്‍ന്നാണ് ചമേല്‍ സിങ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് ചിലപത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍ സംഭവം നടന്ന് നാലുമാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് ഇന്ത്യക്ക് ഔദ്യോഗികമായി നല്‍കിയിട്ടില്ല.ഇതിനെതിരെ ശക്തമായ ഒരു പ്രതിഷേധം അറിയിക്കാനോ വിഷയം അന്താരാഷ്ട്രശ്രദ്ധയില്‍ കൊണ്ടു വരാനോ സരബ്ജിത്സിങ്ങിനു വേണ്ടി ഇപ്പോള്‍ മുതലക്കണ്ണിരൊഴുക്കുന്ന നമ്മുടെ നേതാക്കള്‍ഇതുവരെ തയ്യാറായില്ല എന്നതാണ് വാസ്തവം..
ജമ്മുകശ്മീരിലെ പര്‍ഗ്വാള്‍ സ്വദേശിയായ ചമേല്‍ സിങ്ങിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് 2008-ലാണ് പിടികൂടിയത്. അറുപതുകാരനായ അദ്ദേഹത്തിന്‍റെ ശിക്ഷാകാലാവധി കഴിയാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതംമൂലമാണ് ചമേല്‍ സിങ് മരിച്ചതെന്നായിരുന്നു ജയില്‍ അധികൃതരും സര്‍ക്കാറും ആദ്യം നല്‍കിയ വിശദീകരണം.
ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചതാണ് മരണകാരണമെന്ന് ജയില്‍ മോചിതനായ തെഹസിന്‍ ഖാന്‍ എന്നയാള്‍ വെളിപ്പെടുത്തിയതോടെയാണ് സത്യം പുറത്തായത്. മര്‍ദനത്തെത്തുടര്‍ന്നാണ് ചമേല്‍ സിങ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് ചിലപത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍ സംഭവം നടന്ന് നാലുമാസം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് ഇന്ത്യക്ക് ഔദ്യോഗികമായി നല്‍കിയിട്ടില്ല.ഇതിനെതിരെ ശക്തമായ ഒരു പ്രതിഷേധം അറിയിക്കാനോ വിഷയം അന്താരാഷ്ട്രശ്രദ്ധയില്‍ കൊണ്ടു വരാനോ സരബ്ജിത്സിങ്ങിനു വേണ്ടി ഇപ്പോള്‍ മുതലക്കണ്ണിരൊഴുക്കുന്ന നമ്മുടെ നേതാക്കള്‍ഇതുവരെ തയ്യാറായില്ല എന്നതാണ് വാസ്തവം..
വിദേശ രാജ്യങ്ങളില്‍ ജയിലില്‍ക്കിടക്കുന്ന
ഇന്ത്യാക്കാര്‍ക്ക് വീരപുത്രരാകാന്‍ ഇതാ ഒരു അവസരം...നിങ്ങള്‍ മോചനത്തിനായി മുറവിളി
കൂട്ടാതെ എത്രയുംവേഗം അവിടെക്കിടന്നു ചാകാന്‍ നോക്കൂ...സഹതടവുകാര്‍ക്ക് കൈക്കൂലി
കൊടുത്തിട്ടാണെങ്കിലും തലയ്ക്കു അടിവാങ്ങി ചാകൂ..ഞങ്ങള്‍ നിങ്ങളെ
വീരപുത്രരാക്കാം..........നിങ്ങളുടെ ശവം കൊണ്ടുവരാന്‍ വിമാനം അയക്കാം..സംസ്കാരത്തിന്
ഔദ്യോഗിക ബഹുമതികള്‍ നല്‍കാം....എന്താ പോരെ....
ഉണ്ടയില്ലാത്ത തോക്കും ആകാശത്തെയ്ക്കുള്ള
ആചാരവെടികളും നിങ്ങള്‍ക്ക്... വീടിനുചുറ്റും
മതിലും കരിമ്പൂച്ചകളുടെ കാവലും ഞങ്ങള്‍ക്ക്...കാരണം മറ്റൊന്നുമല്ല ഞങ്ങള്‍ക്ക് വീരപുത്രരാവേണ്ട അതു തന്നെ..................
അതാണ് രാഷ്ട്രീയം
ReplyDeleteനാടകെമെ ഉലകം !!! ....സരബ് ജിത്തിന് വേണ്ടി യുള്ള ഈ കണ്ണീര്‍ കളി കാണുപോള്‍ സന്തേശം സിനിമയാണ് മനസ്സിലേക്ക് വന്നത് ,,,,അധികാരം തന്നെയാണ് എല്ലാവര്‍ക്കും മുഖ്യം.പോസ്റ്റില്‍ പറഞ്ഞപോലെ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്നോ സരബ് ജിത്ത് ഇന്ത്യയില്‍ എത്തിയേനെ...ആക്ഷേപ ഹാസ്യത്തിലൂടെ നല്ലൊരു കൊട്ട് .
ReplyDeleteഇതൊന്ന് ട്രാന്‍സലേറ്റ് ചെയ്ത് അവ്ര്ക്കൊക്കെ അയയ്ക്കേണ്ടതായിരുന്നു.
ReplyDelete(നവരസങ്ങള്‍ പഠിപ്പിയ്ക്കാന്‍ പച്ചാളം ഭാസിയുടെ സേവനം ലഭ്യമാണെന്ന് അവര്‍ക്കറിയില്ലേ...??)
അവസരോചിതം
ReplyDeleteഇതാണ് മല്ലു സ്യ്കെ. അസ്സുയ ,കുശുമ്പ് പുച്ഛം . അതു എഴുത്കാർക്ക് കൂടും
ReplyDeleteഅങ്ങനെ ഒരുത്തന്‍ വന്നു...പെയിന്റടികരോക്കെ വരട്ടെ.എന്നുവച്ച അമ്മായിടെ മകനാ അമൂല് അറിഞ്ഞോ, ഫ്തൂ
Delete2013 ജാനുവരി 8 നു നമ്മുടെ രണ്ട് ഭടന്‍മാരുടെ തല യാതൊരു പ്രകോപനവുമില്ലാതെ LOC ക്കടുത്തു മെന്താര്‍ സെക്റ്ററില്‍ വെച്ച് പാക് ഭടന്‍മാര്‍ എടുത്തുകൊണ്ടൂ പോയി. ദൌത്യ നിര്‍വഹണത്തിനിടയില്‍ മരിക്കേണ്ടി വന്ന ലാന്‍സ് നായിക് ഹേമ രാജിനെയും ലാന്‍സ് നായിക് സുധാകര്‍ സിങ്ങിനെയും രക്ത സാക്ഷികളാക്കാനോ, അവരെ ബഹുമാനിക്കാനോ പൊതുവേ താല്‍പര്യം ആരും കാട്ടിയില്ല. ഇന്നിപ്പൊള്‍ കള്ളു കുടിച്ചു വഴിതെറ്റി അന്യ രാജ്യത്തു കയറിപ്പോയെന്നു ബന്ധുക്കള്‍ പറയുന്ന ഒരാള്‍, അല്ലെങ്കില്‍ ചാരപ്രവര്‍ത്തനവും 14 ആളുകളുടെ മരണത്തിനുമിടയാക്കിയ ബോംബു സ്പോടനവുമായി ബന്ധമുണ്ടെന്നു കണ്ടൂ കുറ്റവിചാരണ നടത്തി പാകിസ്താന്‍ കോടതി ശിക്ഷ കൊടുത്ത ഒരാള്‍. അയാളുടെ മരണം ദയനീയമായിപ്പോയി പക്ഷെ അതു നാം വല്ലാതങ്ങു വാഴ്തുന്നതായി തോന്നുന്നു. മനസ്സിലാക്കാന്‍ കഴിയുന്ന വേറൊന്നുണ്ടൂ. ഈ രക്തസക്ഷിത്തത്തിന്റെ മറവില്‍, ചൈനയുടെ കടന്നു കയറ്റവും, കല്‍ക്കരി പാട അഴിമതിയില്‍ CBIക്കും കേന്ദ്ര മന്ത്രി സഭക്കുണ്ടായ നാണക്കെടും പിന്നെ JPC യില്‍ നിന്നു P C ചാക്കോയെ പുറത്താക്കാന്‍ നടക്കുന്ന ശ്രമങ്ങളും എല്ലാം ചാനലുകള്‍ക്കു പുറത്തായി.
ReplyDeleteapparanjathu nayayam ennalum nammude nethakkalude pidippukedu ivideyum kandu athramaathram.
Deleteനമ്മുടെ രാജ്യത്തിന്‍റെ മൊത്തത്തിലുള്ള അവസ്ഥയാണിത് സ്വന്തം കുടുംബവും കീശയും വീര്‍പ്പിക്കുന്നതില്‍ കവിഞ്ഞ്.മറ്റൊരു കാര്യവും നോക്കാന്‍ ഭരണാധികാരികള്‍ക്ക് സമയമില്ല,എവിടെയും ജന ശ്രദ്ധ നേടുക എന്നതാണ് ഇവരുടെ പരിപാടി.ഈ അര്‍ജവമില്ലാത്ത നേതൃത്വം മാറണം.ഇപ്പോള്‍ ചൈന അതിര്‍ത്തിയില്‍ കടന്നു കയറി നമ്മളിവിടെ നോക്കിയിരികുയാണ് ഒരു സ്വതന്ത്രപരമാധികാര രാജ്യം എന്നു പറയുമ്പോഴും സ്വന്തം അതിര്‍ത്തി പോലും സംരക്ഷിക്കാനുള്ള കഴിവില്ല.മന്ത്രിമാര്‍പോലും കോടികളുടെ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോഴും വാ തുറക്കാത്ത പ്രധാനമന്ത്രി ഇവരെയൊക്കെ നിയന്ത്രിക്കാന്‍ ഇന്ത്യഎന്താണെന്നുപോലും അറിയാത്ത ഒരു സ്ത്രീ എങ്ങനെ ഈ നാട് നന്നാവും
ReplyDeleteമുകളിലെ സംഭാഷണങ്ങള്‍ തന്നെ മുഴുവന്‍ കാര്യങ്ങളും വിളിച്ചുപറയുന്നു....
ReplyDeleteവളരെ നന്നായി തുളസീവനം...