ഇഗ്ലീഷ് അദ്ധ്യാപകന്‍, കുട്ടികളെ വാക്കുകളുടെ ശരിയായ ഉച്ചാരണം പഠിപ്പിക്കുകയാണ്. ഓരോവാക്കും പറഞ്ഞുകൊടുത്ത് ഏറ്റു ചൊല്ലിപ്പിച്ചു ക്ലാസ് മുന്നോട്ടുനീങ്ങുന്നു ..ഇനി ഓരോരുത്തരെയായി ചൊല്ലിക്കാമെന്നു വെച്ചു
പറഞ്ഞോളൂ,,, W,A,T,E,R വാട്ടര്‍ ....
W,A,T,E,R……..വാട്ടര്‍, വാട്ടര്‍, വാട്ടര്‍ അങ്ങനെ ഓരോരുത്തരും മാറിമാറി പറഞ്ഞുകൊണ്ടിരുന്നു..അവസാനത്തെ ആളും കഴിഞ്ഞപ്പോള്‍
അടുത്ത വാക്കുപറഞ്ഞു, ഇലക്ട്രിസിറ്റി...
ഇലക്ട്രിസിറ്റി, ഇലക്ട്രിസിറ്റി...കുട്ടികള്‍ ഓരോരുത്തരായി പറഞ്ഞുതുടങ്ങി ..പറച്ചിലങ്ങനെ സുഖകരമായി മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഒരു കല്ലുകടി.
ലാസ്റ്റ് ബെഞ്ചില്‍ എത്തിയപ്പോള്‍ ഉച്ചാരണം കൈവിട്ടുപോയി.
ഇലക്ട്രിക്കിറ്റി...
സ്റ്റോപ്പ്,,
നന്നായി പറയൂ.... ഇലക്ട്രിസിറ്റി..............
ഇലക്ട്രിക്കിറ്റി..........
ഹേ, അങ്ങനെ അല്ലടെ, ഇലക്ട്രിസിറ്റി.................
ഇലക്ട്രിക്കിറ്റി.................
ക്ലാസ് മുഴുവന്‍ കൂട്ടച്ചിരിയുയര്‍ന്നു..
സൈലന്‍സ്…………….
ഇത്, തന്നെ മനപൂര്‍വം അവഹേളിക്കാനുള്ള കുട്ടിയുടെ ശ്രമമായി അദ്ധ്യാപകന്‍ കരുതി. അദേഹം ആ കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്താക്കി.
ങ്ങഹാ,, നിന്നെക്കൊണ്ട് ശരിക്കു പറയിക്കാമോയെന്നു ഞാനൊന്നു നോക്കട്ടെ.
നാളെ നീ അപ്പനെ വിളിച്ചുകൊണ്ടുവന്നശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന താക്കിതും കൊടുത്തു.
പിറ്റേദിവസം കുട്ടി അപ്പനുമായി സാറിന്‍റെ മുന്നിലെത്തി ...
നിങ്ങളാണോ ഇവന്‍റെ രക്ഷകര്‍ത്താവ്
അതേ,,,, എന്താണ് സാര്‍ പ്രശ്നം...
ഇവന്‍, ക്ലാസ്സിലോ ശ്രദ്ധിക്കാറില്ല, പറഞ്ഞു കൊടുക്കുന്നതുപോലും നേരാംവണ്ണം പറയുന്നില്ല..എത്ര പറഞ്ഞുകൊടുത്താലും പിന്നേം തെറ്റുതന്നെ പറയുന്നു... ഇതു ശരിയാവില്ല.
അല്ല മാഷേ, അക്ച്വലി എന്താ പ്രോബ്ലം ...രക്ഷകര്‍ത്താവ് ജാഗരൂകനായി
എന്താ ഇവന്‍ കാണിച്ച കുഴപ്പം..?
ദേ നോക്കിക്കോ
മാഷ് തലേദിവസത്തെ വാക്ക് വീണ്ടും ഉച്ചരിച്ചു..
ഇലക്ട്രിസിറ്റി ..പറയെടാ..
ഇലക്ട്രിക്കിറ്റി..
ദേ കേട്ടല്ലോ, ഇത്ര സിമ്പിളായിട്ടുള്ള വാക്കുവരെ ഇങ്ങനാ പറയുന്നത്. മനപ്പൂര്‍വം ആളെ കളിയാക്കുകയാണ്..ഇങ്ങനെയായാല്‍ ഇവന്‍ എങ്ങനെ പരീക്ഷ പാസാകും. നിങ്ങളു പറ....
കുട്ടിയുടെ അച്ഛന്‍ ഒന്നു ചിരിച്ചു
ഹഹഹ ..ഇതാണോ മാഷേ കാര്യം..ഇതില്‍ എന്തിരിക്കുന്നു
അതിപ്പോ ഓരോരുത്തര്‍ക്കും അവരവരുടെ ‘കപ്പാക്കിറ്റി’ അനുസരിച്ചല്ലേ ഓരോന്നും പറയാന്‍ പറ്റൂ...
മാഷിനു മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല
അതെയതെ അച്ഛന്‍ പോയ്ക്കോളു, മോന്‍ ക്ലാസ്സില്‍ കയറിക്കോളൂ..വലിയ ഉപകാരം..ക്ഷമിക്കണം കാര്യങ്ങള്‍ അറിയാന്‍ താമസിച്ചുപോയി അതുകൊണ്ടാ..............
കപ്പാക്കിറ്റിക്കു പിറന്ന ഇലക്ട്രിക്കിറ്റിയില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍..
അഴിമതിയും കെടുംകാര്യസ്ഥതയും കൊണ്ടു വീര്‍പ്പു മുട്ടുമ്പോഴാണ് ഒരു മാറ്റം അനിവാര്യമാണ് എന്നു ചിന്തിക്കുന്നത്...മാറി വരുന്നത് പണ്ടെത്തെതിന്‍റെ പിന്നത്തേത് ആണെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും..അനുഭവിക്കുക അത്രതന്നെ..
എഴുതാന്‍ നല്ല കപ്പാകിറ്റിയുള്ള തുളസീവനപ്പോസ്റ്റുകള്‍ കാണുന്നില്ലല്ലോ എന്ന് ഓര്‍ത്തിരുന്നു
ReplyDeleteഅജിത്തേട്ടാ ഒത്തിരി കാര്യങ്ങങ്ങള്‍ക്കിടയിലും എന്നെ ഓര്‍ത്തതിന് ഒരായിരം നന്ദി അറിയ്ക്കുന്നു..ചെറിയ ഒരു അവധിക്കാലത്തായിരുന്നു.
Deleteha ha kollam maashe
ReplyDeleteനന്ദി ടോം..............
Deleteഎഴുത്തിൽ ചെറിയൊരു മാറ്റം ...., ന്നാലും നല്ല കപ്പാക്കിറ്റി
ReplyDeleteആവധിക്കാലത്തിന്റെ ക്ഷീണം ബാധിച്ചതുകൊണ്ടായിരിക്കാം....ഇനി മാറ്റിപ്പിടിക്കം..അമൃത്.
Deleteകറവ ഇല്ലേ ?നിന്ന് പോയോ ?പറഞു കേട്ട തു വീണ്ടും
ReplyDeleteകറവ നിന്നതും അകിടുവീക്കം പിടിച്ചതുമോന്നുമാല്ലയിരുന്നു സുഹൃത്തേ ചെറിയൊരു അവധിക്കാലത്തായിരുന്നു...
Deleteഹും നല്ല കപ്പാക്കിറ്റി ഉണ്ട്
ReplyDeleteഹ ഹ നന്ദി സുഹൃത്തേ
Delete