നായ്ക്ക് ഭ്രാന്തുപിടിച്ചാല്‍ ചങ്ങലയ്ക്കിടാം എന്നാല്‍ ചങ്ങലയ്ക്ക്
ഭ്രാന്തു പിടിച്ചാലോ?????. നാട്ടില്‍
അലഞ്ഞുതിരിയുന്ന ഭ്രാന്തുമുഴുത്ത പട്ടികളെയെല്ലാം ചങ്ങലയ്ക്കിടാന്‍ നാട്ടുകാരുടെ
നേതൃത്വത്തില്‍ ശ്രമം തുടങ്ങിയപ്പോഴാണ്, ചങ്ങലയ്ക്കുതന്നെ ഭ്രാന്താണെന്ന വിവരം അറിയുന്നത്.
ആറും അറുപതും കണക്കാണെന്ന അപ്രഖ്യാപിത നിയമം മാത്രമേ ഇനി രക്ഷയുള്ളൂ.ആ
വകുപ്പില്പ്പെടുത്തി തള്ളിയാല്‍ മാത്രമേ ബസന്തം കുറ്റവിമുക്തനാവു......കുര്യനു
താങ്ങായ മഹിളാകൃഷണ പോലും തള്ളിപ്പറഞ്ഞു.
ഉശിരുള്ള പെണ്‍കുട്ടികള്‍ കരണംതേടി
ചികല്‍സയ്ക്ക് ഇറങ്ങിട്ടുമുണ്ട്...തല്ലുകൊള്ളിത്തരം പറഞ്ഞാല്‍
കുഴപ്പമില്ല,കാണിച്ചാലും കുഴപ്പമില്ല, പക്ഷെ നാട്ടുകാര്‍ അറിയാന്‍ പാടില്ല. അങ്ങനെ
ആരേലും അറിയിച്ചാല്‍ ഭയങ്കര നെറികെട്....മാധ്യമങ്ങള്‍ക്ക് തീരെ നീതിബോധമില്ല.
ചുറ്റിക കിട്ടിയിരുന്നെങ്കില്‍ തലയ്ക്കൊന്നു കൊടുക്കാമായിരുന്നു. പണ്ടായിരുന്നേല്‍
ഇപ്പം എല്ലാം അകത്തായേനെ.ഇപ്പൊ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപോലെ
ഫലിക്കുന്നില്ല......നീതി നിഷേധത്തെക്കുറിച്ച് സെമിനാര്‍ എടുക്കാന്‍ വന്നതാണ്.
അതില്‍ വിളമ്പുന്നത് മാത്രമേ മാധ്യമങ്ങള്‍ കാണിക്കാവു.തുടുത്തമോന്തയും, വളിച്ചചിരിയും
പിന്നെ ഗീര്‍വാണങ്ങളും ഹൈലൈറ്റ് ചെയ്തു കാണിക്കണം.അതാണ് മാധ്യമധര്‍മ്മം.എഴുതാന്‍
പറയുന്നത് എഴുതുക,കാണിക്കാന്‍ പറയുന്നത് കാണിക്കുക....അതുപണ്ട് ഇപ്പൊ എഴുതേണ്ടതും,പറയേണ്ടതും
കാണിക്കേണ്ടതും ഞങ്ങള്‍ തീരുമാനിക്കും. അതിനു ഒളിക്യാമറയല്ല അടിവസ്ത്രംവരെ പൊക്കിനോക്കും.
മിക്ച്ചരും കൊറിച്ചു സഭകൂടുമ്പോള്‍
വയറ്റിലുള്ളത് അറിയാതെ തികട്ടിയാല്‍ അതു പുറത്തുചര്‍ദ്ദിക്കാന്‍ പാടില്ല
വിഴുങ്ങിക്കോണം; പൂഞ്ഞാറ്റിലെ വിഴുപ്പ് ഒഴിച്ചുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണ്...
മനോരോഗികളോടുമാത്രം ക്ഷമിക്കാതെ തരമില്ലല്ലോ.... സര്‍ക്കാര്‍ പണികഴിഞ്ഞ് അടുത്തൂണ്‍ പറ്റുന്ന
വമ്പന്മാരില്‍ പലരും രാഷ്ട്രിയക്കാരുടെ ചൊറികുത്തലും, കാലുനക്കലും നടത്തി
ഏതെങ്കിലുമൊക്കെ നിയമനങ്ങള്‍ തരമാക്കി ശിഷ്ടകാലം ദമ്പടി ഒപ്പിക്കുന്നത് നമ്മുടെ
നാട്ടിലെ ഒരു പ്രത്യേകതയാണ്. അടുത്തൂണ്‍പ്പറ്റി പിരിഞ്ഞാലും പഴയ ജോലിയുടെ വാല്
പേരിനൊപ്പംചാര്‍ത്തി, ആളുകൂടുന്ന സ്ഥലങ്ങളില്‍ കസേരകിട്ടാനുള്ള നമ്പറുകള്‍ പയറ്റുന്നവരും
; കാറിനു മുന്‍പില്‍ കാലഹരണപ്പെട്ട
പദവികളും എഴുതി ഞെളിഞ്ഞുനടക്കുന്നവരും നമ്മുടെനാട്ടില്‍ വലിയ പുതുമയൊന്നുമല്ല.അഞ്ചാക്ലാസുകാരന്‍
അലോപ്പതി ഡോക്ടറായി ആളെ ചികല്സിക്കുന്ന നാടാണ്.
ഒക്കെ ശരിയാണ് എന്നാലും ബസന്തേ ഇതു മോശമായിപ്പോയി.......നീതി ദേവതയുടെ
കാവലാളായി നിങ്ങള്‍ എടുത്ത തീരുമാനങ്ങളില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയം
തോന്നുന്നു. ജനങ്ങളുടെ പറയാന്‍ കുറേ കാര്യങ്ങള്‍, ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത
കുറേ കാര്യങ്ങള്‍ അതാണല്ലോ നിങ്ങള്‍ പറയുന്നത്.റെക്കോര്‍ഡ്‌ചെയ്യാന്‍ പറഞ്ഞു
ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ ജനങ്ങളെ
കാണിക്കാവു..എല്ലാം എന്തിനാ ഈ കഴുതകളോടു പറയുന്നത്. ചെയ്തത് വിഡ്ഢിത്തരം എന്നു
സമ്മതിക്കാതെ മാധ്യമങ്ങള്‍ അതു ജനങ്ങളെ അറിയിച്ച രീതിയിലാണ് താങ്കള്‍ക്ക് രോഷം. നാണമില്ലേ
നിങ്ങള്‍ക്ക്...ലക്ഷ്യം മാര്‍ഗത്തെ സാധുകരിക്കും എന്നാണ് ഭഗവാന്‍ പോലും
പറഞ്ഞിരിക്കുന്നത്. താങ്കളുടെയൊക്കെ യഥാര്‍ത്ഥ മുഖം വെളിയില്‍ കൊണ്ടുവരാന്‍
ഒളിക്യാമറ ഉപയോഗിച്ചാലും തെറ്റില്ല. ഈ ചെരുപ്പുനക്കലിനു താങ്കള്‍ക്ക് എന്തുകിട്ടി.
സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ കേസുകള്‍ വാദിക്കാനുള്ള പാനലില്‍ ആരുടെയൊക്കെയോ പ്രത്യേക
താല്‍പര്യപ്രകാരം അവസാനനിമിഷം കടന്നു കൂടിയതിനെ; ഞങ്ങള്‍ ജനങ്ങള്‍ എങ്ങനെ
കാണണം....ഉദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്നു പറഞ്ഞാല്‍ തെറ്റാകുമോ....???? സൂര്യനെല്ലി
പെണ്‍കുട്ടിയെ വേശ്യ എന്നു വിളിച്ച നിങ്ങള്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി
തരേണ്ടതുണ്ട്.....
സൂര്യനെല്ലിക്കേസില്‍ നടന്നത് ബലാത്സംഗമാണെന്ന്
സ്പെഷ്യല്‍കോടതിയും ,സുപ്രീംകോടതിയും പറയുമ്പോള്‍ മുന്‍ജഡ്ജിബസന്ത് പറയുന്നു നടന്നത് ബലാത്സംഗമല്ല
ബാലവേശ്യാവൃത്തിയാണെന്ന്. ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരമാണ് ഏജ് ഓഫ് കണ്‍സെന്റ് പതിനാറുവയസ്സും അതിനു
താഴെയുള്ളവര്‍ മൈനറും ആയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ നടന്നത് ബാലവേശ്യവൃത്തിയാണെന്നു
താങ്കള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ബാലവേശ്യാവൃത്തി ഇമ്മോറല്‍ ട്രാഫിക്ക്
പ്രിവന്‍ഷന്‍ ആക്റ്റിനു കീഴെ വരുന്നു. അതിന്‍ പ്രകാരം പതിനാറുവയസ്സില്‍ താഴെയുള്ള
കുട്ടി ചൈല്‍ഡും, പതിനാറിനും പതിനെട്ടിനും
ഇടയില്‍ പ്രായമുള്ള കുട്ടി മൈനറുമാണ്. ഇമ്മോറല്‍
ട്രാഫിക് ആക്റ്റ് പ്രകാരം പെണ്‍കുട്ടിയെ ബാലികാവേശ്യാവൃത്തിക്കു
പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുന്നവര്‍, അവളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്
വേശ്യാവൃത്തിക്കായി കൂട്ടിക്കൊണ്ടുപോയവര്‍,
പ്രേരിപ്പിക്കുന്നവര്‍, ഹോട്ടല്‍,
ഹോസ്പിറ്റല്‍, ഗസ്റ്റ് ഹൗസ്, ആരാധനാലയം,
വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവയിലോ, പരിസരത്തോ വച്ചോ അവളുമായി ലൈഗിക
ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷത്തില്‍ കുറയാതെയും ജീവപര്യന്തം വരെ
കൂട്ടാവുന്നതുമായ തടവുശിക്ഷ കിട്ടണം.നിയമം അങ്ങനെ ആയിരിക്കെ, നടന്നതു ബാലാ വേശ്യാവൃത്തിയാണെന്ന് താങ്കളുടെ വിധിന്യായത്തില്‍ പറയുമ്പോള്‍, ഇമ്മോറല്‍ ട്രാഫിക് ആക്റ്റ് പ്രകാരം മൈനര്‍ ആയ കുട്ടിയെ ഹോട്ടലുകളിലും
ഗസ്റ്റ് ഹൗസുകളിലും വാഹനങ്ങളിലും ഒക്കെയായി പ്രാപിച്ച കുറ്റവാളികള്‍ക്ക് എന്തു
ശിക്ഷയാണ് വിധിച്ചത്?
ഹൈക്കോടതിവിധിയില്‍ അത്ഭുതംപ്രകടിപ്പിച്ച,
സുപ്രീംകോടതിനീരീക്ഷണത്തെ ഹൈക്കോടതിവിധി വായിക്കാത്തവര്‍ എന്നുപറഞ്ഞുകൊണ്ട്
താങ്കള്‍ പരിഹസിച്ചത് എന്തു അര്‍ത്ഥത്തിലാണ്.താങ്കള്‍ ഇന്നു ജഡ്ജിയല്ല, അഭിഭാഷകന്‍
മാത്രമാണ്. താങ്കള്‍ പറഞ്ഞത് സുപ്രീംകോടതിയെ അപമാനിക്കല്‍ അല്ലേ?കോടതിയലക്ഷ്യമല്ലേ??
സാധരണഗതിയില്‍ ഒരു ന്യായാധിപന്‍ ഒരു കേസില്‍ വിധിപറഞ്ഞാല് പിന്നീട് ആ കേസുമായി ഒരുതരത്തിലും ബന്ധപ്പെടുന്നില്ല. അതാണ് നീതിനിര്‍വഹണത്തിലെ ശരിയായ
മര്യാദ. വിധിയെക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ക്കോ വാദപ്രതിവാധങ്ങല്‍ക്കോ മറുപടിപറയേണ്ട
ബാധ്യതയും വിധി പ്രസ്താവിച്ച ന്യായാധിപനില്ല. വിധി സ്വികാര്യമല്ലായെങ്കില്‍
കക്ഷികള്‍ അപ്പിലിനു പോകും.പരിധിവിട്ടുള്ള വിമര്‍ശങ്ങള്‍ തടയാന്‍
കോടതിയലക്ഷ്യനിയമങ്ങളുമുണ്ട്. സ്വന്തം വിധിയെ ന്യായികരിക്കാന്‍ ഒരു ന്യായാധിപനും
പരസ്യമായി രംഗത്തുവരാറില്ല.അങ്ങനെ വരാനും പാടില്ല. എന്നാല്‍ ഇവിടെ, താനുള്‍പ്പെട്ട ബെഞ്ച് പറഞ്ഞ വിധിന്യായത്തെ
ന്യായീകരിക്കാന്‍ നിയമത്തിന്‍റെ ബാലപാഠങ്ങള്‍പോലും മറന്ന് മുന്‍ ന്യായാധിപന്‍ രംഗത്തു
വന്നിരിക്കുകയാണ്. സുപ്രീംകോടതി
ഹൈക്കോടതിയുടെ വിധി വായിച്ചുനോക്കിയില്ല എന്ന് പരിഹസിക്കുന്ന മുന്‍ജഡ്ജി ബസന്ത്,
കോടതിയലക്ഷ്യമാണ് ചെയ്തിരിക്കുന്നത്. എന്തൊരു അഹങ്കാരമാണിത്. പെണ്‍കുട്ടിയെ
ബാലവേശ്യാവൃത്തിക്കാരിയായും ചെറുപ്പത്തിലെ തന്നെ സ്വഭാവദൂഷ്യക്കാരിയുമായാണ് മുന്‍ജഡ്ജി
അവതരിപ്പിക്കുന്നത്.അതിനു പറയുന്നതോ ചെറിയ ചെറിയ ന്യായങ്ങളും.കണ്ണിലെ തടിക്കഷണം കാണാതെ
കരടു നീക്കാനുള്ള ശ്രമമായേ ഇതിനെ കാണാനാവൂ...........
പ്രായപൂര്‍ത്തിയാകാത്തസമയത്ത് പീഡനത്തിനിരയായ കുട്ടി, അന്ന് എതിര്‍പ്പു പ്രകടിപ്പിച്ചില്ലായെന്ന് വാദത്തിനുവേണ്ടി
പറയുമ്പോള്‍ , അവളെ മൃഗീയമായി പീഡിപ്പിച്ചവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ലായെന്ന്
ബഹുമാന്യനായ മുന്‍ ന്യായാധിപന്‍ വിശദീകരിക്കേണ്ടതുണ്ട്.എതിര്‍പ്പ്
പ്രകടിപ്പിക്കാന്‍ കഴിയാത്തതൊക്കെ സമ്മതം എന്നു വ്യാഖ്യാനിക്കാന്‍ കഴിയുമോ??മൃഗീയമായ
പീഡനത്തെത്തുടര്‍ന്നു അവശയായ പെണ്‍കുട്ടി; എതിര്‍പ്പുപ്രകടിപ്പിച്ചില്ല എന്ന
വിചിത്രവാദം പരമമായ ഒരു തെളിവാണോ??? നാല്‍പതു പേരുടെ നാല്‍പ്പത് ദിവസത്തെ കൊടിയ
പീഡനങ്ങള്‍ പെണ്‍കുട്ടി ആസ്വദിക്കുകയായിരുന്നുവെന്നാണോ ധരിക്കേണ്ടത്??? കോടതിമുറിക്കുള്ളില്‍
ലഭ്യമാകുന്ന അറിവുകളും തെളിവുകളുംവെച്ച് വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍
കടിച്ചുകീറപ്പെട്ട പെണ്‍കുട്ടിയ്ക്ക് പിന്നെ ഒരു അവകാശവുമില്ലേ??. അവളെ ആര്‍ക്കും
കല്ലെറിയാമോ??? അവള്‍ എന്നും വേശ്യയും ദുഷിച്ചവളുമായി ജീവിക്കണം എന്നാണോ??.തന്‍റെ
മുന്നില്‍ വരുന്ന കേസുകളെ നീതിയുടെയും നിയമത്തിന്റെയും കണ്ണിലൂടെ
നിഷ്പക്ഷമായിമാത്രം കാണേണ്ടസ്ഥാനത്ത് എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് മുന്‍ജഡ്ജി
ബസന്ത് ഇത്രമാത്രം പകകാണിക്കുന്നത്.
ഒരു സാധാരണ പൗരനില്‍നിന്നല്ല, മുന്‍ ന്യായാധിപനില്‍നിന്നാണ് ഈ അപകടകരമായ പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്.
ആരെ പ്രീണിപ്പിക്കാനാണിത്?? നീതി ദേവത വഞ്ചിക്കപ്പെട്ടോ???.അടുത്തൂണ്‍ പറ്റിയ മുന്‍ജഡ്ജി
ബസന്ത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയിലെത്തുന്ന അഭിഭാഷകനാണ്. സുപ്രീംകോടതി
ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതിനാല്‍ സൂര്യനെല്ലിക്കേസിലെ വെറുതെവിടപ്പെട്ട
പ്രതികള്‍വീണ്ടും വിചാരണ നേരിടാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.സുപ്രീംകോടതിയില്‍
കേരളത്തിനുവേണ്ടി ഇദേഹമാണ് സൂര്യനെല്ലിക്കേസ് വാദിക്കുന്നതെങ്കില്‍ എന്തായിരിക്കും
അവസ്ഥ... പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടോയെന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്.
പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള പ്രായം പതിനെട്ടാക്കണമെന്ന്
കേന്ദ്രനിയമക്കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ട് കാലം ഏറെയായി;
അതില്‍ ഒരു നടപടിയും ഇന്നേവരെ എടുത്തിട്ടില്ല.മുന്നില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍
കണ്ടിട്ടും അത് തടയുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ മാറിമാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവും
സംശയാസ്പദമാണ്. കൊണ്ടു നടക്കുന്നതും നീയേ ചാപ്പാ.......
കൊണ്ടുപോയിക്കൊല്ലിക്കുന്നതും നീയേ ചാപ്പാ................
ബസന്തിനെ പ്പോലുള്ള ചവറുകള്‍ നീതി നടുത്തുന്ന നാട്ടില്‍ ആര്‍ക്കാണ് നീതി കിട്ടുന്നത്.....
ReplyDeleteപണ്ട് സ്വാശ്രയ കച്ചവടക്കാര്‍ക്ക് അനുകൂലമായി വിധി നല്‍കിയ ശേഷം കോളേജ് മൊയലാളിമാരുമായി കായലില്‍ അന്തിവിരുന്നിനുപോയ നീതിമാന്‍ ഇയാള്‍ തന്നെയാണോ???
ReplyDeleteഈ നീതിമാനെ കരിമീന്‍പൊള്ളിക്കുന്നതു പോലെ പൊള്ളിക്കണം....
Deleteകുര്യന്റെ കാര്യത്തില്‍ ഏകദേശം ഒരു തീരുമാനം ആയി.ധര്‍മരാജന്‍ മൊഴിമാറ്റി.ബസന്തും നായര്‍ മാടമ്പിയും ഇനി എത്ര ഒത്തു പിടിച്ചാലും ഈ കേസില്‍ നിന്നും അയാള്‍ക്ക് ഊരിപോരുവാന്‍ കഴിയുമോ എന്നാ കാര്യം സംശയം ആണ്..
ReplyDeleteപീഡനത്തിനു ഇരയായ പെണ്‍കുട്ടിയും കൂട്ടു പ്രതികളും സാക്ഷികളുമെല്ലാം കുര്യന്‍ പ്രതിയാണെന്ന് പറയുമ്പോള്‍ ...പിന്നെയും കുര്യനെ ന്യയികരിക്കുന്നവരെ എന്തു വിളിക്കണം????ബസന്തും ,ബിന്ദു കൃഷ്ണയുമൊക്കെ എന്തു സ്ത്രീവിമോചനം ആണ് പറയുന്നത് ????തീരെ മനസിലാകുന്നില്ല.
ReplyDeleteബസന്തിന്റെ സ്വകാര്യ സംഭാഷണം അല്ലെ , അത് ചാനലുകാര്‍ അറിയാതെ എടുത്തതല്ലേ ,ന്യായവിധി നെറ്റില്‍ ലഭ്യമാണ് അത് വായിക്കുക വാദം പ്രതിവാദം എല്ലാം അതില്‍ ഉണ്ടല്ലോ അത് വായിചിട്ട് അഭിപ്രായം പറയുക
ReplyDeleteathu vayichittu saarinu enthonnu manasilaayi..penkutti veshyayum pizhachavalum aanennu thonniyo,kuryan punyavalan anennu thonniyoo......
Deleteഅതെന്തായിരിയ്ക്കും ഈ “സ്വകാര്യ”സംഭാഷണം
Deleteന്യാധിപന്റെ സ്വഭാവവും ഉള്ളിലിരിപ്പും ഇതാണെങ്കില്‍ പിന്നെ അദ്ദേഹം പുറപ്പെടുവിച്ച വിധിയില്‍ നാം എന്തിന് ആശ്ചര്യപ്പെടണം?
ReplyDeleteഒറ്റ പ്രാര്‍ത്ഥന മാത്രേയുള്ളൂ,മനുഷ്യന്റ സങ്കടങ്ങളൊന്നും മനസ്സിലാക്കാന്‍ കഴിയാത്തവരെ ദൈവം മനുഷ്യരായി ജനിപ്പിക്കാതിരിക്കട്ടെ.
This comment has been removed by the author.
ReplyDeletehttp://sphotos-g.ak.fbcdn.net/hphotos-ak-prn1/c0.0.403.403/p403x403/163307_329384290515689_765210508_n.jpg
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി അറിയ്ക്കുന്നു...........
ReplyDeleteലേഖനം നന്നായിരിക്കുന്നു.. സുഖം അല്ലെ?
Delete