**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, January 5, 2013

ഇതെന്നാ സ്വാതന്ത്ര്യമാണ് പുള്ളേ......

 

         2013 പിറക്കുന്ന രാത്രിയില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വാര്‍ത്തകേട്ട് ഞെട്ടിപ്പോയി. ഇതുവരെ ചായവേണം, കഞ്ഞിവേണം, വെള്ളംചൂടാക്കണം തുടങ്ങിയ ഓര്‍ഡര്‍ കൊടുത്തെ ശീലമുള്ളൂ.... ഇതിപ്പോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പണിപാളിയത് തന്നെ ..
    ‘സരസൂ))))))........’
    ‘എന്തോ))))))...........’
   ഓ)))..... ഒന്നുമില്ല ചുമ്മാ വിളിച്ചതാ.......
ഇവിടെ കുഴപ്പമൊന്നുമില്ല കീഴടങ്ങലിന്‍റെയും വിധേയത്വത്തിന്‍റെയും അടയാളമായ ‘എന്തോ....’ കേട്ടതിനാല്‍ സമാധാനിക്കാം.ടിവി വാര്‍ത്ത കാണിക്കേണ്ട...അതുകണ്ട് മൂച്ചുകേറി എങ്ങാനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കാര്യം കുഴഞ്ഞത് തന്നെ.
നഗരത്തിലൂടെ രാത്രിപ്രകടനം നടത്തിയ സ്ത്രീകള്‍ . രാത്രി നടക്കാനുള്ള സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ചുകളഞ്ഞു. പോരാത്തതിന് പുരുഷന്മാര്‍ ഇതുവരെ കുത്തകയാക്കി വച്ചുകൊണ്ടിരുന്ന സെക്കന്‍ഡ്ഷോയ്ക്കുള്ള ടിക്കറ്റും സ്ത്രീകള്‍ തട്ടിയെടുത്തു. അന്നത്തെ സെക്കന്‍ഡ്‌ഷോ സ്ത്രീകള്‍ അറ്റന്‍ഡ് ചെയ്തു എന്നറിഞ്ഞപ്പോള്‍ പടമേതാണെന്നു ചുമ്മാ ഒന്നുനോക്കി.ലോക പ്രശസ്ത സംവിധായകന്‍ അക്കിരാചക്കൊമൂചിയുടെ ‘വണ്ടര്‍ഫുള്‍ അന്‍റര്‍ട്ടിക്ക’ യാണ് പടം. അതുകൊണ്ട് അന്നത്തെ പടത്തിനു നാലാളെ കിട്ടി. അതു പോരായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം ലേഡിസ് ഹോസ്റ്റല്‍,കിന്നാരതുമ്പികള്‍,ലയനം തുടങ്ങിയ കേരളിയ ക്ലാസ്സിക്കുകള്‍ ആയിരുന്നു കാണെണ്ടിയിരുന്നത്.അവയൊക്കെ കാണുകയാണെങ്കില്‍ സ്ത്രിത്വം പുരുഷന്‍റെമേല്‍ ആധിപത്യംസ്ഥാപിക്കുന്ന പ്രത്യേക ഫോര്‍മുലകള്‍ മനസിലാക്കാമായിരുന്നു.എന്തിലും ഏതിലും ഒരു മഹാവിസ്ഫോടനം നടത്തി വേണം മാറ്റത്തിലേയ്ക്കുകടക്കാന്‍.എന്നാലേ ഒരു ഇതൊള്ളു.....  തീയേറ്ററിനകത്തും മഹിളകള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്തകള്‍. അവിടെ ആര്‍ക്കെതിരെയായിരുന്നു സ്വാതന്ത്ര്യപ്രഖ്യാപനമെന്ന് ഒരു പിടിയുമില്ല. അതല്ല ഇരുട്ടത്തുകണ്ണുകാണാതെ വന്നപ്പോള്‍ നടത്തിയ കൂട്ടനിലവിളിയായിരുന്നു അതെന്നും ചില ഞരമ്പുകള്‍ പറഞ്ഞു പരത്തുന്നുണ്ട്. ഏതയാലും പടം തുടങ്ങികഴിഞ്ഞ് അകത്തു അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. പ്രകടനംനടന്ന റോഡിന് ഇരുവശവും, പടംകളിച്ച തീയേറ്ററിനു പുറത്തും സ്ത്രീകളുടെ കുടുംബക്കാരും, പോലീസും അണിനിരന്നിരുന്നുവെന്നത് വാസ്തവമാണ്. അത് എന്തിനു വേണ്ടിയായിരുന്നോ ആവോ.....?? രാത്രിയില്‍ പ്രഖ്യാപിച്ചസ്വാതന്ത്ര്യത്തില്‍ പുറത്തു നിന്നൊരു ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരിക്കണമത്. പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഒരു വെറൈറ്റി വേണം എങ്കില്‍ മാത്രമേ ചാനലുകാര്‍ എത്തുകയുള്ളൂ.. താത്വിക അവലോകനത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരും അവരെ ചുറ്റിപ്പറ്റി നടന്നവരും തമ്മിലുള്ള അന്തര്‍ധാര വളരെ സജീവമായിരുന്നുവെന്ന് കരുതിയാല്‍ മതി. ഡല്‍ഹി പീഡനക്കേസാണ് ഇങ്ങനെ പെട്ടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കേരളസ്ത്രീകളെ തോന്നിപ്പിച്ചത്...ശിക്ഷ ഉറപ്പാക്കാനുള്ള ശക്തമായ പ്രതിഷേധം.അതില്‍ വിജയിച്ചു...എന്നാല്‍ സ്വന്തം വീട്ടിലെ കാര്യമോ.???
അതിവേഗകോടതി, കുറ്റപത്രം, ശിക്ഷ.. ഒക്കെ ഇപ്പൊ നടക്കും. ഒരു സംശയവും വേണ്ട .അറിഞ്ഞിടത്തോളം കുറ്റവാളികള്‍ എല്ലാം ദരിദ്രവാസികള്‍ തന്നെയാണ്... മേളിലും കീഴെയുമോന്നും പിടിയില്ലാത്തവന്മാരായതുകൊണ്ട് നിയമം വേഗത്തില്‍ ഓടും. പീഡിപ്പിച്ചപ്പോള്‍ താന്‍ അത് ആസ്വദിക്കുകയായിരുന്നുവെന്നുപറഞ്ഞ ഒറ്റകൈയ്യന്‍ ചാമി ജയിലില്‍ മട്ടന്‍ ബിരിയാണിയടിച്ചു കുട്ടപ്പനായി നടക്കുന്നു. അങ്ങ് ബോംബെന്നുവരെവന്നു; നീതിബോധമുള്ള വക്കീലുമാര്‍ ചാമിക്കുവേണ്ടി വാദിക്കാന്‍. സ്വാതന്ത്ര്യം പ്രഖ്യാപിച്ച മഹിളാപുലികളോന്നും അന്ന് അതിനെതിരെ പ്രതിക്ഷേധിച്ചുകണ്ടില്ല. ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്‌ ഒരു ന്യൂസ് വാല്യൂവന്നപ്പോള്‍ ചാടിയങ്ങു വീണു. പിന്നെ സ്ത്രീകള്‍ക്ക് വേണ്ടി പൊരിഞ്ഞചര്‍ച്ച. നമ്മുടെ പാര്‍ട്ടി അങ്ങനെ ചെയ്തു,നമ്മുടെ പാര്‍ട്ടി ഇങ്ങേനെ ചെയ്തു,മറ്റവരാണ് അത് ചെയ്തത് അങ്ങനെ പോകുന്നു മഹിളാനേതാക്കളുടെ ആട്ടങ്ങള്‍. ഇവിടെ  സ്വന്തം നാട്ടില്‍ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി നീതി നിഷേധിക്കപ്പെട്ട് ഇന്നും നടക്കുന്നു. ഒരു മഹിളാപ്രധാനിയും കണ്ടഭാവം നടിക്കുന്നില്ല.
1996-ല്‍ സംഭവിച്ച സൂര്യനെല്ലിക്കേസ് ഇന്നും പൊടിപിടിച്ചുകിടക്കുന്നു  പതിനാറുവയസുള്ള പെണ്‍കുട്ടിയെ   42 പേര്‍ ചേര്‍ന്ന്  40  ദിവസം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള  പതിനഞ്ചോളംസ്ഥലങ്ങളില്‍ വച്ചുനടത്തിയ പീഡനപരമ്പര കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. നമ്മുടെ രാഷ്ട്രിയ സിനിമാ രംഗത്തെ പല വമ്പന്‍മാരുടെയും പേരുകള്‍ പെണ്‍കുട്ടി പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. തിരിച്ചറിയല്‍ പരേഡുകളുനടത്തി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.കേസ്‌ എടുത്തു, പ്രതികളെ പോലിസ്‌ അറസ്റ്റ്‌ചെയ്തു.നമ്മുടെ നീതിന്യായപീഠത്തിനുമുന്നില്‍ കേസ്‌ എത്തി ....പെണ്‍കുട്ടിക്ക് നീതി കിട്ടിയോ...???? ഐജി റാങ്കിലുള്ള പോലിസ്‌ ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ഒരു കേസാണിത്....എത്ര പ്രതികള്‍ ശിക്ഷിക്കപ്പെട്ടു???. ആരെങ്കിലും പ്രതിഷേധിച്ചോ..??എവിടെപ്പൊയി ഈ കേസില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍.
സംഭവം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് ആദ്യവിധിവന്നത് . 2000 സെപ്തംബര്‍   6  -ന് വന്ന പ്രത്യേക കോടതിവിധിപ്രകാരം നാലു പ്രതികളെ വെറുതെവിട്ടു.  35 പ്രതികള്‍ക്ക് കഠിനതടവ്‌ ഉള്‍പ്പെടയുള്ളശിക്ഷയാണ് വിധിച്ചത്. എന്നാല്‍    2005 –ല്‍പ്രതികള്‍ ഹൈക്കോടതിയില്‍ കൊടുത്ത അപ്പില്‍ പരിഗണിച്ച്  35 പ്രതികളെയും വെറുതെവിട്ടു.മുഖ്യപ്രതി ധര്‍മ്മരാജനുമാത്രം  5000 രൂപപിഴയും  5 വര്‍ഷംതടവും ലഭിച്ചു.എങ്ങനെയുണ്ട് പീഡനത്തിന്‍റെ ശിക്ഷ.!!!!!!  ഇര ചൂണ്ടിക്കാണിച്ച എല്ലാവരും രക്ഷപെട്ടു....
2005 –ല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ കൊടുത്ത അപ്പിലിന്മേല്‍ ഇതുവരെ വാദം നടന്നിട്ടില്ല. വര്‍ഷം ഏഴ് കഴിഞ്ഞു.ഇതാണോ നീതി. ഇതാണോ പീഡനവിരുദ്ധ നിയമത്തിന്‍റെ ശക്തി.ചാനലിലിരുന്നുതൊള്ള കീറുന്ന തമ്പുരാട്ടിമാര്‍ കഥവല്ലതും അറിയുന്നുണ്ടോ.??
 42  പേര്‍ 40 ദിവസത്തോളം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നമ്മുടെ വ്യവസ്ഥ എന്തുനീതിയാണ് കൊടുത്തത്.  കോടതി കണ്ടെത്തിയ ധര്‍മ്മരാജന്‍ ഒഴികെയുള്ള നാല്പത്തിയൊന്നുപ്രതികളും നിരപരാധികള്‍ ആയിരുന്നോ...??  നമ്മള്‍ ആരെയാണ് വിശ്വസിക്കേണ്ടത് പീഡനത്തിനിരയായ പെണ്‍കുട്ടിപറയുന്നത് വിശ്വസിക്കണോ..?  അതോ കോടതിയും പോലീസും പറയുന്നത് വിശ്വസിക്കണോ..?
പെണ്‍കുട്ടി പീഡനത്തിനിരയായിയെന്നു വ്യക്തമായി തെളിഞ്ഞതാണ്.. പീഡിപ്പിച്ചവരുടെ പേരുവിവരങ്ങളും പോലിസ്‌ ശേഖരിച്ചതാണ്..എന്നിട്ടും എന്തേ.. പ്രതികളെല്ലാം കോടതിയില്‍ നിരപരാധികളായി മാറി. ഇങ്ങനെയാണെങ്കില്‍ നമ്മുടെ ഈ വ്യവസ്ഥിതിയില്‍ എന്തുനീതിയാണ് നമുക്ക് കിട്ടുക.
ഡല്‍ഹിപീഡനക്കേസില്‍നിന്നും വ്യത്യസ്തമായ ഒരുകാര്യം ഈ കേസില്‍ കാണാം.. ഡല്‍ഹിക്കേസില്‍ പ്രതികളെല്ലാം പിന്‍ബലം അവകാശപ്പെടാനില്ലാത്ത ആളുകളായിരുന്നു.ഏതെങ്കിലും പ്രസ്ഥാനമോ രാഷ്ട്രിയപാര്‍ട്ടികളോ പ്രതികളെ ഏറ്റെടുത്തില്ല അതുകൊണ്ടുനിയമം വേഗത്തില്‍ ഇടപെട്ടു.ഇതിനും പതിനാറുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന അതി നീചമായ പീഡനക്കേസ് ഇന്നും കോടതിയില്‍ ഇഴയുന്നു.അതും സ്ത്രീ ശാക്തികരണം ഭയങ്കരമായ നമ്മുടെ കേരളത്തില്‍.സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയരായവരില്‍ രാഷ്ട്രിയരംഗത്തെയും സിനിമാരംഗത്തെയും പ്രമുഖന്മാര്‍ ഉണ്ടായിരുന്നു. അന്ന് കുറ്റാരോപിതരായ പലരും ഇന്നും നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയുടെ നെടുംതൂണുകളായി നമ്മെ ഭരിക്കുന്നു. എവിടെയാണ് അര്‍ദ്ധരാത്രിയ്ക്ക് കുടപിടിച്ച ആ സ്ത്രീസ്വാതന്ത്ര്യം..?/
ഒരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ മുഖത്തുനോക്കി വേദം പ്രസംഗിക്കുന്ന രാഷ്ട്രിയ,സിനിമ രംഗത്തെ മാന്യന്മാര്‍ക്ക് സ്വന്തം തൊഴുത്ത് വൃത്തിയാക്കാനുള്ള ധൈര്യം ഉണ്ടോ?? എന്താണ് സൂര്യനെല്ലിക്കേസില്‍ ഇവരുടെ അഭിപ്രായം? അന്നു കുറ്റാരോപിതരായ, ഇന്നും അതില്‍നിന്നും മോചിതരല്ലാത്ത നിങ്ങളുടെ മഹനീയ നേതാക്കന്മാര്‍ക്കെതിരെ ഒരു വായ്‌ മൂടിക്കെട്ടിപ്രകടനമെങ്കിലും നടത്താന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ???അതോ നിങ്ങളും ഇവന്‍റെയൊക്കെ പിമ്പുകള്‍ മാത്രമാണോ??അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട കേരളത്തിലെ ഇരകള്‍ക്ക് വേണ്ടി എന്തേ നിങ്ങള്‍ പ്രതിഷേധിക്കാത്തത്?? ഒരുകാര്യം വ്യക്തമാണ്. സ്ത്രീകളുടെ അവകാശത്തിനെന്നപേരു പറയുന്ന കേരളത്തിലെമിക്ക മഹിളാ സംഘടനകളും രാഷ്ട്രിയമേലാളന്മാരുടെ ഉപ്പും,ചോറുംതിന്നു അവര്‍ക്ക് വേണ്ടി വാട്ടംപറയുന്ന ഏറാന്‍മൂളികളാണ് .അതുകൊണ്ട് പാതിരാത്രിയ്ക്ക് കുടുംബക്കാരുടെയും പോലീസിന്‍റെയും വലയത്തില്‍ നിന്നുകൊണ്ട് പന്തം കൊളുത്തിയും, മെഴുകുതിരികത്തിച്ചും, സെക്കന്‍ഡ്ഷോ കണ്ടും നിങ്ങള്‍ കാണിക്കുന്ന ഗിമിക്കുകള്‍ സ്ത്രീസംരക്ഷണത്തിനാണ് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ വിഷമമാണ്.ബലാല്‍സംഗങ്ങളും ,പീഡനങ്ങളും തങ്ങളുടെ കൊടിക്കീഴിലേക്ക് ആളുകളെകൂട്ടാനുള്ള ആഘോഷങ്ങളായി മറ്റുന്നതിനപ്പുറം എന്താണിവിടെ നടക്കുന്നത്.
പീഡനംനടന്നിട്ട് പതിനാറുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ,  സമൂഹത്തില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഇപ്പോഴും പീഡനങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഇരകള്‍ നമുക്ക് ചുറ്റും ഇപ്പോഴും ജീവിക്കുമ്പോഴ്..അവരുടെ നിലവിളികള്‍ ശ്രദ്ധിക്കാതെ  ഈ മെഴുകുതിരി കത്തിക്കലിനും, പന്തംകൊളുത്തലിനും എന്തു അര്‍ത്ഥമാണുള്ളത്........?
ഷണ്ഡനാക്കപ്പെടെണ്ടവനും,ലിംഗംചെത്തപ്പെടെണ്ടവനും ഇരകളെയുംതപ്പി  തക്കംനോക്കി നമ്മുടെചുറ്റും ഇപ്പോഴുംനടക്കുന്നു.നിയമത്തിനെ കബളിപ്പിച്ച് രക്ഷപെട്ടുനടക്കുന്ന ഇത്തരം ക്രിമിനലുകളെ ജയിലില്‍ അടയ്ക്കാത്ത കാലത്തോളം നമ്മുടെ പെണ്മക്കള്‍ സുരക്ഷിതര്‍ അല്ല....തെരുവില്‍ പ്രതിഷേധങ്ങളും,പ്രകടനങ്ങളും നടത്തി വീട്ടില്‍പോകുന്ന സ്ത്രീകളെയും ലക്ഷ്യമിട്ട് ഇടവഴികളില്‍ അവര്‍ പതുങ്ങിനില്പ്പുണ്ടാകും....
 

5 comments:

 1. എന്തുസംഭവിച്ചാലും ആദ്യത്തെ ഓളങ്ങള്‍ അടങ്ങുന്നതുവരെ മാത്രം
  അതുകഴിഞ്ഞ് ആര്‍ ശ്രദ്ധിക്കുന്നു

  പ്രമാദമായ പല കേസുകളും പലവര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികള്‍ ശിക്ഷിയ്ക്കപ്പെടാതെ സ്വതന്ത്രരാകുന്നത് പത്രങ്ങളിലെ നാലുവരി വാര്‍ത്ത മാത്രമാണ്

  ReplyDelete
 2. പാക്കരന്‍January 5, 2013 at 3:50 PM

  രാഷ്ട്രിയക്കാരുടെ ആത്മാര്‍ഥമായ ഒരു ഇടപെടലും ഇവിടെ നടക്കുന്നില്ല ....എല്ലാം വെറും നാടകങ്ങള്‍ മാത്രമാണ്.ഈ ഭരണക്രമം തന്നെ ഒരു നാടകമാണ്.കോടതിയും അതിന്റെ ഭാഗം തന്നെ...

  ReplyDelete
 3. തുണിയഴിക്കാന്‍ കുറെ കൂത്തിച്ചികളും,അതുകണ്ടു വെള്ളമിറക്കാന്‍ കുറെ ചെറ്റകളും.നന്നാവില്ല ഈ നാട് നന്നാവില്ല മകനേ .....

  ReplyDelete
 4. വാസു അണ്ണന്‍ ഇതൊന്നും കണ്ടാല്‍ അനങ്ങാത്ത ആള്‍ ആണെന്ന് തോന്നുന്നു .. അതെന്താ അണ്ണാ, സാധനം ഒന്നും വര്‍ക്കിംഗ്‌ അല്ലേ ?

  ReplyDelete
  Replies
  1. കിഞ്ചു വെള്ളമിറക്കിയാല്‍ പോര എടുത്തു പ്രയോഗിക്കണമെന്നാ ഉദേശിച്ചത്,,,,

   Delete