**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, February 9, 2013

പൂഞ്ഞാറ്റിലെ വിഴുപ്പും പുഴുങ്ങിയമാപ്പും....


  

 

  പപ്പുള്ളകോഴിക്കും, കോഴിമുട്ടയ്ക്കും തീവിലയും; രോമമുള്ള കോഴികളെ പിടിക്കുന്നത്‌, സര്‍ക്കാര്‍വിലക്കുകയുംചെയ്ത സാഹചര്യത്തില്‍, ഇതിനെല്ലാം പരിഹാരമായി മാപ്പ് പുഴുങ്ങിയത് കഴിച്ചാല്‍മതിയെന്ന് കേരളിയര്‍ക്കുവെളിപ്പെട്ട കാലമാണ് വന്നിരിക്കുന്നത്. മഴക്കാലം മാറി മാനം തെളിഞ്ഞു. ചെറിയതണുപ്പും ചെറിയചൂടും മാപ്പുകൃഷിക്ക് പറ്റിയ സമയമാണ്. പൂഞ്ഞാര്‍ പോലുള്ള മലയോരമേഖലയിലാണ് ഈ കൃഷി ധാരമുള്ളത്. അവിടെനിന്നും സംഭരിക്കുന്ന മാപ്പുകള്‍ വിറ്റഴിക്കാന്‍ പറ്റിയ പ്രധാനവിപണി തിരുവനന്തപുരവും, പ്രാന്തപ്രദേശങ്ങളുമാണ്. മലയോരത്തുനിന്നുള്ള ചില മാടമ്പിപ്രഭുക്കളാണ് ഇതിന്‍റെ വില്‍പ്പനനിയന്ത്രിക്കുന്നത്‌. വിറ്റഴിക്കല്‍ തന്ത്രത്തിന്‍റെ ഫലമായി നാടുനീളെ പരക്കെ തെറിവിളിക്കുകയെന്നതാണ് പരിപാടി. തെറിക്കു പരിഹാരമായി; ഉടനടി ആശ്വാസം എന്ന രീതിയില്‍ ദിവസവും മൂന്നുനേരം മാപ്പ്‌ പുഴുങ്ങിക്കഴിക്കുക. ഇതുമൂലം തൊലിക്കുണ്ടാകുന്ന ചൊറിച്ചില്‍, അകത്തുണ്ടാകുന്ന ക്രിമികടി, വളംകടി,മുഖക്കുരു, ഉഷ്ണമേഖല രോഗങ്ങള്‍ തുടങ്ങിയവ ഒറ്റയടിക്ക് മാറുമെന്നാണ് പ്രചരണം.

  സാംസ്കാരിക കേരളത്തിനുമുഴുവന്‍ അപമാനമായ മാറിയ ഒരു വിഴുപ്പിനെ സൃഷ്ടിച്ചുവിട്ട പൂഞ്ഞാറ്റിലെജനത്തെ എത്ര അഭിനന്ദിച്ചാലും മതി വരുകയില്ല. തങ്ങളുടെ നാട് കുട്ടിച്ചോറാക്കാതിരിക്കാന്‍ ഈ നരകത്തെ അവര്‍ തിരുവനന്തപുരത്തെയ്ക്ക് പറഞ്ഞുവിട്ടു.ഏതെങ്കിലും കള്ളുഷാപ്പിലെ കറിവെപ്പുകാരനോ അല്ലെങ്കില്‍ കേവലം ഒരു ക്വട്ടേഷന്‍സംഘനേതാവോ  ആകാനുള്ള സാംസ്കാരിക നിലവാരംമാത്രമുള്ള ഈ മലയോര ഉല്പ്പന്നത്തെ സാംസ്കാരിക കേരളത്തിന്‍റെ തലപ്പത്തെ ജനാധിപത്യമൂല്യങ്ങളുടെയും, മര്യാദകളുടെയും വിളനിലമായ നിയമസഭയുടെ അകത്തളങ്ങളിലേക്ക് പറഞ്ഞയച്ച പൂഞ്ഞാറുകാരുടെ ബുദ്ധിയെ പ്രശംസിക്കണം.ഞങ്ങള്‍ ഒറ്റയ്ക്ക് വേണ്ട നിങ്ങളും കൂടി അനുഭവിക്കൂ...അതുകൊണ്ട് അനുഭവിച്ചല്ലേ പറ്റൂ.....എന്തെങ്കിലും വയറുനിറച്ചു തിന്നാന്‍ കൊടുത്താല്‍ ചുരുണ്ടുകൂടി ഉറങ്ങിക്കൊളുമെന്നു വിചാരിച്ചാണ്..ചീഫ് വിഴുപ്പ് എന്നൊരു സ്ഥാനം ഉണ്ടാക്കി പ്രതിഷ്ഠിച്ചത്.അതിപ്പോള്‍ വലിയ പാരയായി.കൊടിവെച്ച വണ്ടിയില്‍ പോലിസ്‌എസ്കോര്‍ട്ടോടെയാണ് ഊരുചുറ്റല്‍....  അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ട് കാര്യമുണ്ടോ.ഒറ്റയ്ക്ക് നിന്നാല്‍ കെട്ടിവെച്ച കാശുപോയിട്ട് സ്വന്തംവീട്ടിലെ വോട്ടുപോലും കിട്ടാത്തതിനാല്‍ ഭരണത്തിന് അനുസരിച്ച് നിറംമാറി ഭരണക്കാരുടെ കൂടെനില്‍ക്കും.ഒരു ഭാഗത്ത് നിന്ന് ഒഴിവാക്കുന്ന ചവറുകള്‍ എല്ലാം അടിയാന്‍ തരത്തില്‍ കേരളത്തിലെ മുന്നണി സംവിധാനം തുറന്നുകിടക്കുന്നതിനാല്‍ എല്ലാ മാലിന്യങ്ങളും സംസ്കരിക്കപ്പെടാതെ  വീണ്ടുംവീണ്ടും കേരളത്തെ നാറ്റിക്കുന്നു. നേതാക്കള്‍ക്കൊന്നും ഇതു നാറ്റമായി അനുഭവപ്പെടാറുമില്ല. മാലിന്യത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്ത് നാറ്റം. ഇങ്ങനെ അടിഞ്ഞു കൂടുന്ന ചില മാലിന്യങ്ങള്‍ സ്വയം നാറുന്നതിനൊപ്പം മറ്റുള്ളവരെയും നാറ്റിക്കുക എന്ന പണിയാണ് ചെയ്യുനത്. സ്വയം മഹാന്മാരായി ചമഞ്ഞുകൊണ്ട് ഇത്തരക്കാര്‍ ഓരോദിവസവും ഓരോ അറിവുകളാണ് കേരളത്തില്‍ വിളമ്പുന്നത്.

  ഒരു വിഭാഗം എം.എല്‍.എ മാര്‍ തെണ്ടികളാണെന്നാണ് കേരളത്തിന്‍റെ പൊതുസ്വത്തായ ഒരു മാലിന്യം  നല്‍കിയ പുതിയ അറിവ്‌. മാത്രമല്ല കേരളത്തിലെ ദളിതരില്‍ ഉന്നതരൊന്നും സ്വന്തം സമുദായത്തില്‍ നിന്നും പെണ്ണുകെട്ടുന്നില്ലായെന്നും, അനാഥാലയത്തില്‍ നിന്നാണ് കെട്ടുന്നതെന്നും അദേഹം കണ്ടുപിടിച്ചു. അതിനു കാരണം അവരുടെ തൊലി വെളുപ്പാണെന്നും തന്‍റെ തീസ്സസിലൂടെ അദേഹം വ്യക്തമാക്കുന്നു. അനാഥരെക്കുറിച്ചാണ് അദേഹം വളരെ അര്‍ത്ഥവത്തായ രീതിയില്‍ പറഞ്ഞിരിക്കുനത്.ഭരണിസാഹിത്യത്തിലെ നിഗൂഡര്‍ത്ഥപ്രദമായ ‘എല്ലാവര്‍ക്കും അറിയാം അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല’ എന്ന ഉപമയാണ് അദേഹം പ്രയോഗിച്ചിരിക്കുന്നത്.മതിമതി കാര്യങ്ങള്‍ വ്യക്തമാണ്. അങ്ങനെ വരുമ്പോള്‍ അനാഥാലയങ്ങളിലെ തെറികള്‍ ആരുടെ സന്താനങ്ങള്‍ ആണെന്നും പറയാതെ വ്യക്തമായി...

 മയങ്ങിക്കിടക്കുന്ന പാമ്പിന്‍റെ പുറത്തു മണ്ണെണ്ണ ഒഴിച്ചാല്‍ ശക്തമായ പിടച്ചില്‍ നടക്കുന്നതുപോലെ ഞാനിവിടെയുണ്ടേ എന്നു കാണിക്കാന്‍ പറഞ്ഞതാണേ കുരിശേല്‍ തറയ്ക്കല്ലെ എന്നൊരു മാപ്പും... കേരളത്തില്‍ ബാജിയായി, ക്രീമായി എരിവുംപുളിക്കും പഞ്ഞമില്ലാത്തതിനാല്‍ താന്‍ ഫീല്‍ഡില്‍നിന്ന് ഔട്ടാകുമോയെന്ന ഭയത്താല്‍ പറഞ്ഞുപോയതാണെന്ന രീതിയില്‍ മാപ്പ്‌ എന്ന ആപ്പ് വിതറിയാല്‍ കാര്യങ്ങള്‍ ശരിയായി.......മാപ്പ്‌ പുഴുങ്ങിയത് നാലുനേരവും കഴിച്ചാല്‍ എന്തു ചെറ്റത്തരവും വിളിച്ചുപറയാം,ആരുടെ തന്തയ്ക്കും വിളിക്കാം.പൂഞ്ഞാറ്റിലെ ഗ്രാമീണന്‍ ആയതിനാല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നുപറഞ്ഞുകൊണ്ട് പോയപോക്കില്‍ കേരളത്തിലെ ഗ്രാമീണജനതയ്ക്കിട്ടൊരു ആണിയടിക്കാനും വിഴുപ്പ് മറന്നില്ല. പൂഞ്ഞറ്റിലെ അല്ല കേരളത്തിലെ ഒരു ഗ്രാമത്തിലും നിയമസഭാസാമാജികരെ തെണ്ടികളെന്നു വിളിക്കാറില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങളെമുഴുവനാണ് ആ പറഞ്ഞതിലൂടെ കളിയാക്കിയിരിക്കുന്നത്. ഒരു ഗ്രാമീണനും ആ തരത്തില്‍ എം.എല്‍.എ മാരെ വിളിക്കാറില്ല. ഇതു ഞങ്ങളുടെ കുടുംബത്തിന്‍റെ ഒരു ശൈലിയാണെന്നു പറഞ്ഞിരുന്നുവെങ്കില്‍ മനസിലായേനെ. വായിലൂടെ മലം വിസര്‍ജിക്കുന്ന ഇത്തരം വിഴുപ്പുപാണ്ടങ്ങളെ ചുമക്കുന്നവാരാണ് ഇതിനു സമാധാനം പറയേണ്ടത്.

 വിദ്യാഭ്യാസമുള്ള ദളിതര്‍ സ്വജാതിയില്‍നിന്നും പെണ്ണുകെട്ടുന്നില്ലായെന്നും. തൊലികറുത്തവന്‍ വെളുത്തപെണ്ണിനെ കെട്ടാനാണ്, അനാഥരെ വിവാഹം ചെയ്യുന്നതെന്നും. അനാഥരുടെ അസ്തിത്വംതന്നെ മോശമാണെന്നും കേരളത്തിലെ ഒരു ജനപ്രതിനിധി; മന്ത്രിപദവിയ്ക്ക് തുല്യമായ ഒരു കസേരയില്‍ ഇരുന്നുകൊണ്ട് വിളിച്ചുപറയുമ്പോള്‍ ഇത്തരം വിഴുപ്പു പാണ്ടങ്ങളെ ഇനിയും ഇങ്ങനെ കയറൂരിവിടുന്നത് ശരിയാണോയെന്നു കുറഞ്ഞപക്ഷം പൂഞ്ഞാറ്റിലെ ജനമെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ കറുത്തതൊലിയുള്ളവന്‍ വെളുത്തപെണ്ണിനെകെട്ടാന്‍ ജാതിയും, സമുദായവുമൊന്നും നോക്കുന്നില്ലായെന്നുപറയുമ്പോള്‍, ആസനത്തിലെ വാല് അമ്പിന്‍റെ രൂപത്തില്‍ തിരിഞ്ഞു കൊത്തുമെന്നുകൂടി മനസിലാക്കണം. മലര്‍ന്നുകിടന്നു തുപ്പുമ്പോള്‍; തുപ്പല്‍തെറിക്കുന്നതു സ്വന്തം കുടുംബത്തുതന്നെ ആയിരിക്കുമെന്ന് ഓര്‍ക്കുന്നതുനന്നായിരിക്കും...ലോല... ലോലാ.... ഞാന്‍ ഒന്നും പറഞ്ഞില്ലേ......

 സാഹിത്യഅക്കാദമി അംഗമായി ചുമതലയേറ്റയാളിനുകൊടുത്ത സ്വികരണത്തില്‍ ;സാഹിത്യത്തെയും സംസ്കാരത്തെയും മലമൂത്രവിസര്‍ജ്ജനം നടത്തി മലിനമാക്കുന്ന ഇത്തരം ആളുകളെത്തന്നെ പ്രസംഗിക്കാന്‍ വിളിച്ചത്,പരിപാടിക്ക് നാലാളുകള്‍ കൂടുന്നതിനും.പൈങ്കിളി റിപ്പോര്‍ട്ടര്‍ മ്മാരെയും പ്രതീക്ഷിച്ചുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. നാട്ടില്‍ കള്ളുഷാപ്പിലും, ചീട്ടുകളിസഭയിലും പലരും പല ഊളത്തരങ്ങളും വിളിച്ചുപറയാറുണ്ട്. അതിനെയാരും ഗൌനിക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പൊതുസ്ഥലങ്ങളില്‍വെച്ച് വെളിവില്ലാതെ, വളിപ്പുകള്‍ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് കരിവാരിത്തേയ്ക്കുന്നതിനെ കേവലം ശൈലിയാണെന്നുന്നു പറഞ്ഞുകൊണ്ട് ന്യായികരിക്കാന്‍ പറ്റുമോ. വിടുവായത്തം പറഞ്ഞതിനുശേക്ഷം മാപ്പ് എന്നു പറഞ്ഞാല്‍ ഏല്‍പ്പിച്ച മുറിപ്പെടുത്തലുകള്‍ മാറുമോ????. മുഴുക്കുടിയന്‍ നാടു നീളെ അസംഭ്യം പറഞ്ഞതിനുശേക്ഷം, കെട്ടുവിടുമ്പോള്‍ അയ്യോ ക്ഷമിക്കണം ഇന്നലെപറഞ്ഞത് കള്ളുകുടിച്ചുവെളിവില്ലാതെ പറഞ്ഞതാണ് അതുകൊണ്ട് പൊറുക്കണമെന്നു പറയുന്നതുപോലെയാണ് ഇത്‌.... ഇതൊരു സ്ഥിരം പരിപാടിയകുമ്പോള്‍ ഇതിനുള്ള നാടന്‍ മരുന്നും പ്രയോഗത്തിലുണ്ട് നല്ല നാടന്‍ തല്ലാണ് ഇതിനുള്ള മറുപടി. കിട്ടേണ്ടതുകിട്ടിയാല്‍പ്പിന്നെ ഈ അസുഖം കാണാറില്ല.

  മാധ്യമശ്രദ്ധകിട്ടാന്‍  പലരും പല പണിയുംകാണിക്കാറുണ്ട്. വംശനാശം നേരിടുന്ന പല ഈര്‍ക്കിലിപ്പാര്‍ട്ടികളും തങ്ങളുടെ നിലനില്‍പ്പുതന്നെ വ്യക്തമാക്കുന്നത് ചാനലുകളിലൂടെയാണ്. അതുകൊണ്ടുതന്നെ ചാനലുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാണിക്കുക, അവരുടെ സ്ഥിരം പരിപാടിയാണ്. സ്ഥിരം തെറിവിളി നടത്തിയാല്‍ ആസ്ഥാന തെറിപ്പട്ടം കൊടുത്തുമൂലയ്ക്കിരുത്തുമെന്നു ഭയന്നാകണം തുലാസില്‍ത്തൂങ്ങനുള്ള പ്രേരണയുണ്ടായത്. അതുകൊണ്ടും റേറ്റിംഗ് കൂടിയില്ല. വാണിഭങ്ങളും പീഡനങ്ങളും നടത്തി ബാജിമാരും,കുട്ടിമാരും വിലസുമ്പോള്‍ തുലാസും, തുലാഭരവും ആര്‍ക്കുവേണം. ശ്രദ്ധ കിട്ടണമെങ്കില്‍  ഭരണിപ്പാട്ടുതന്നെ ശരണം. അങ്ങനെ ഭരണിപ്പാട്ടുകളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍ അവതരിപ്പിച്ചുകൊണ്ട് കൈയ്യടിനേടാനുള്ള ശ്രമം വീണ്ടും തുടങ്ങിയിരിക്കുന്നു. ഇനിയിത് എവിടെവരെ പോകുമെന്നുമാത്രമേ അറിയാനുള്ളൂ. മാപ്പുപുഴുങ്ങിയത് ഉപ്പുംമുളകും കൂട്ടിത്തിരുമ്മി ജനങ്ങളുടെ അണ്ണാക്കിലേക്ക് വിളമ്പിയാല്‍ എല്ലാം ശരിയാകുമെന്ന ധാരണക്കിടയില്‍ ഇടയ്ക്കിടെ കലണ്ടര്‍നോക്കുന്നത് നന്നായിരിക്കും... തെറിവിളി നിറുത്തി നിലവിളി നടത്താനുള്ള സമയം അടുത്തുവരികയാണ്....അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള ‘തിരഞ്ഞെടുത്ത തെറികള്‍’ തയ്യാറാക്കുന്നതായിരിക്കും നല്ലത്.

മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും അത്യാവശ്യംഅതെതരത്തിലുള്ള ആനുകൂല്യങ്ങളൊക്കെ തരമാക്കിയിട്ടുണ്ട്.നാടന്‍തല്ല് ഒഴിവാക്കാന്‍ പോലിസ്‌ സംരക്ഷണവും ഉറപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു തല്ക്കാലം ജനങ്ങളെ പേടിക്കാനില്ല. അതുകൊണ്ടു  കേരളത്തിന്‍റെ പൊതുസ്വത്തായ ഇത്തരം വിഴുപ്പുകള്‍ക്ക് മൈക്കുകൊടുക്കാതെ മാറ്റിനിറുത്തുക എന്നതായിരിക്കും ഈ വിസര്‍ജ്യത്തിന്‍റെ നാറ്റം ഒഴിവാക്കാനുള്ള ഏക വഴി...................... ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെങ്കിലും  തങ്ങളുടെ സംസ്കാരത്തില്‍ അല്പം മിതത്വം കാണിക്കുന്നത് നന്നായിരിക്കും. ജനംപോകുന്ന വഴിയെ നേതാക്കളും പോകാന്‍ തുടങ്ങിയാല്‍.. നേതാവിനെക്കൊണ്ട് ജനത്തിന് എന്താവശ്യം..??????

8 comments:

 1. ഏതോ കള്ളുകുടിയന്‍ തെറിവിളിയന്‍ ആയിരിക്കും ആ പൂഞ്ഞാറന് നാവില്‍ ഹരി ശ്രീ എഴുതിയത് .
  ഇവനെയൊക്കെ വീണ്ടും വീണ്ടും ചാനലില്‍ കാണുമ്പോള്‍ പഴയ സി ക്ലാസ്സ്‌ സിനിമാ ശാലകള്‍ നിലനില്‍പ്പിനായി ഷക്കീല മസാല കാണിക്കും പോലെ തോന്നും

  ReplyDelete
 2. ബിനു ജോണ്‍February 9, 2013 at 2:14 PM

  ഇത്തരം വിഴുപ്പുകളെ ഒഴിവാക്കാനുള്ള ആര്‍ജവം രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കണം

  ReplyDelete
 3. മിന്നല്‍ വാസുFebruary 9, 2013 at 4:18 PM

  അനാഥാലയങ്ങളില്‍ വളരുന്ന കുട്ടികളുടെ മുഴുവന്‍ ചരിത്രവും വിഴുപ്പിനു അറിയാമെങ്കില്‍ ...തന്ത ആരെന്നുള്ള ചോദ്യം ഉദിക്കുന്നില്ല.വിഴുപ്പിനെ ചോദ്യം ചെയ്താല്‍ മതിയാകും കാര്യങ്ങള്‍ അറിയാന്‍.....

  ReplyDelete
 4. അച്ചായൻ തനി തറയാ....
  പൂഞാറുകാരുടെ കാര്യമാ കഷ്ടം..
  ഞങടെ നായകൻ അച്ചയനാന്ന് എങനെ പുറത്ത് പറയും...നാട്ടുകാർ ആട്ടും...

  ReplyDelete
 5. കുന്നംകുളം ഇല്ലാത്ത മാപ്പ് ഇവിടെ വേണ്ട തെണ്ടി എന്ന് ഫിലോമിന ഒരു സിനിമയില്‍ പറഞ്ഞത് പോലെ ഇയാളുടെ മുഖത് നോക്കി ഒരു ആട്ടു കൊടുക്കുവാന്‍ ഇവിടെ ആരുമില്ലേ?

  വിഴുപ്പിന്റെ മകന്‍ (ഇളം കറുപ്പ് കലര്‍ന തവിട്ടു നിറം!)കെട്ടിയ പെണ്ണ് നല്ല തൊലി വെളുത്തതാണ്.മതവും ജാതിയും നോക്കിയിട്ടില്ല..സ്വന്തം മകന്‍ കെട്ടിയതും അതെ ഉദ്ദേശത്തില്‍ തന്നെയാണോ എന്നും കൂടി വിഴുപ്പ് വ്യക്തമാക്കിയാല്‍ കൊള്ളാം..ഇങ്ങിനെയൊരു സാധനത്തിനെ നാട്ടുകാരുടെ തലയില്‍ കെട്ടി വെച്ച പൂഞ്ഞാട്ടിലെ നാട്ടുകാരുടെ മേല്‍ ദൈവ ശാപം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം!

  ReplyDelete
  Replies
  1. മലര്‍ന്നു കിടന്നു തുപ്പിയപോള്‍ തുപ്പല്‍ കുടുംബതു തന്നെ വീണു........

   Delete
 6. ചീപ്പ് വിഴുപ്പ്

  ReplyDelete
 7. സംസ്കാരമില്ലയിമ്മയുടെ പുതിയ പര്യായം..
  തുലാഭരം നടത്തിയ സമയതു വിപ്പിന്റെ തൂക്കം എത്രണ്ടെന്നു
  നോക്കിയാരുന്നേല്‍.. തിന്നുമുടിച്ചതിനെ പറ്റിയൊന്നു ഓര്‍ത്തേനെ..!!

  ReplyDelete