മനുഷ്യദൈവത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് 'ആരോപിച്ച്' വധശ്രമത്തിനു അറസ്റ്റ്‌ചെയ്യപ്പെട്ട; മാനസികരോഗിയായ സത്നാംസിങ്ങ്നെ ദുരുഹമരണം വഴി പരലോകത്തേക്കു അയച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേസന്വോഷനം പേരുര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജിവനക്കാരിലേക്കും അന്തേവാസികളിലേക്കുമായി ഒതുക്കപ്പെട്ടിരിക്കുന്നു. ഒരു ചാര്‍ജ്നേഴ്സിനെയും,വാര്‍ഡ്നെയും,രണ്ടു അറ്റണ്ടര്‍മ്മാരെയും കൃത്യ വിലോപത്തിന്റെ പേരില്‍ സസ്പ്പെന്ട് ചെയ്തിട്ടുണ്ട്. അവിടെ തീര്‍ന്നു; എല്ലാം.... ജില്ല മെഡിക്കല്‍ ഓഫീസര്‍ കുറ്റക്കാരെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന്‍പേരെ നടപടിയില്‍ നിന്ന് ഒഴിവാക്കി. അങ്ങനെ എസ്കത്തി.വാളകം ആയുധം, തുടങ്ങിയവയുടെ പട്ടികയിലേക്ക് ഒരു സത്നം കൂടി.
പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് പ്രകാരം സത്നംസിങ്ങിന്‍റെ ശരിരത്തില്‍ മുപ്പതോളം അടിയേറ്റപാടുകള്‍ ഉണ്ടായിരുന്നു. കൈകൊണ്ട് അടിച്ചപാടുകള്‍ക്ക്പുറമേ ഇലക്ട്രിക് വയറോ ,ദണ്ട്പോലുള്ള സാധനമോ കൊണ്ട് അടിച്ചപാടുകളും ഉണ്ടായിരുന്നു. നീലിച്ചതും കറുത്തതുമായ പാടുകളാണ് ഏറെയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശ്രമം, പോലിസ് സ്റ്റേഷന്‍, ജയില്‍, മാനസികരോഗാശുപത്രി. ഇവയിലൂടെയാണ് സത്നംസിങ്ങ് മരണത്തിലേക്ക് സഞ്ചരിച്ചത്. ഇവ നാലും; പരാജിതനായ ഒരു മനുഷ്യന്‍റെ അഭയ കേന്ദ്രങ്ങള്‍ ആയിരിക്കേണ്ടതാണ്. അതില്‍ അവ പരാജയപ്പെട്ടു എന്ന്മാത്രമല്ല രോഗിയായ ഒരുമനുഷ്യന്‍റെ കൊലപാതകത്തില്‍ പങ്കുചേരുകയാണ് ചെയ്തിരിക്കുന്നത് . കപടദൈവങ്ങളെക്കുറിച്ചും അവരുള്‍പ്പെടുന്ന രാഷ്ട്രിയഉദ്യോഗസ്ഥ മാഫിയകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗൌരവമായി ചിന്തിക്കെണ്ടിയിരിക്കുന്നു.സത്നം സിങ്ങിന്‍റെ മരണം ഇത്തരം ദൈവങ്ങളെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു.
മനുഷ്യ ദൈവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവങ്ങള്‍ ആണോ. ഇവരില്‍ എന്ത് ദൈവാംശം ആണുള്ളത്. ഇവിടെ സത്നംസിങ്ങിന്‍റെ കാര്യത്തില്‍ അയാള്‍ മനുഷ്യദൈവത്തെ ആക്രമിച്ചിട്ടില്ല. ശ്രമിച്ചു എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.അത് പ്രതിയുടെ വെളിപ്പെടുത്തല്‍ അല്ല. പൊലീസിന്റെ നിഗമനം മാത്രമാണത്. തന്‍റെ മുന്നില്‍വെച്ച് തന്‍റെ ഭക്തര്‍ ഒരു മനുഷ്യനെ തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും ഈ മനുഷ്യ ദൈവം എന്തെ.... ഒരു വാക്ക്പോലും മിണ്ടാഞ്ഞത്. ലോകത്തിനു മുഴുവന്‍ ഉപദേശംകൊടുക്കന്ന ദൈവം സ്വന്തംകാര്യത്തില്‍ സ്വികരിക്കുന്ന മാര്‍ഗം ഇതാണോ??. ഇത് ഞണ്ടിന്റെ സ്വഭാവം ആണ്.കുഞ്ഞുങ്ങളോട് നേരെ നടക്കാന്‍ പറയും എന്നിട്ട് തള്ള ചെരിഞ്ഞ് നടക്കും.തന്‍റെ മുന്നില്‍ മര്‍ദനത്തിനിരയായ മനുഷ്യന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ മനുഷ്യദൈവം ഒരക്ഷരം മിണ്ടാത്തത്. ആ കുടുംബത്തെയെങ്കിലും ആശ്വസിപ്പിക്കാന്‍ തയ്യാറായോ???. ഇതാണോ ദൈവികത. തങ്ങളെ വധിക്കാന്‍ ശ്രമിച്ചവരോട് ക്ഷമിച്ച്; അവരെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ച മനുഷ്യര്‍ ജിവിക്കുന്ന ലോകമാണിത്. ഒത്തിരി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അതിനു മതവും ജാതിയുമൊന്നും ഒരു തടസമല്ല. അവിടെയാണ് ദൈവികത കാണാന്‍കഴിയുന്നത്. നരഹത്യ നടത്തുന്നത് ദൈവമല്ല; കാലനാണ്. മനസിന്റെ താളം തെറ്റിയവര്‍ ആള്‍ക്കുട്ടാതെ കാണുമ്പൊള്‍ ബഹളം വയ്ക്കുന്നത് സാധാരണയാണ്. ഉച്ചത്തിലുള്ള ആര്‍പ്പുവിളികളും പാട്ടും കൂത്തുമെല്ലാം നോര്‍മ്മല്‍ മനുഷ്യന്റെയും താളം തെറ്റിക്കുന്നു. ആള്‍ ദൈവങ്ങളുടെ പരിപാടിയില്‍ ഇത്തരം ഉന്മ്മാദം നിറഞ്ഞ മനുഷ്യരെ കാണാവുന്നതാണ്. അതിനൊക്കെ അരുളപ്പാട് വെളിപ്പെടുത്തല്‍ തുടങ്ങിയ പേരുകളില്‍ ദിവ്യപരിവേഷം ചാര്‍ത്തപ്പെടുന്നുവെന്നു മാത്രം. ഇവിടെ സത്നാംസിങ്ങ് ഏതു മാനസികാവസ്ഥയിലാണ് മനുഷ്യദൈവത്തിന്‍റെ അടുത്തേക്ക് ഓടിയതെന്നോ... അയാളുടെ രോഗാവസ്ഥയോ.... പരിഗണിക്കാതെ; അയാളെ തല്ലികൊന്നു എന്നതാണ് സത്യം.
നമ്മുടെ സമൂഹത്തില്‍ മനസിന്‍റെ താളം തെറ്റി ജിവിക്കുന്ന സഹോദരങ്ങളോടുള്ള നമ്മുടെ സമീപനം കൂടിയാണ് ഇതോടെ തുറന്നുകാണിക്കപ്പെട്ടത്. അവരെ ചികത്സിക്കാനുള്ള ആശുപത്രികളുടെ അപര്യാപ്തത, ആവശ്യമായ ഡോക്റ്റര്‍മ്മാരോ, നേഴ്സ്മ്മാരോ ഇല്ല. ആവശ്യമായ ഉപകരണങ്ങളോ, ജോലിക്കാരോ ഇല്ല. പ്രതികരിക്കാനോ സംഘടിക്കാനോ കഴിയാത്ത ഈ സഹോദരങ്ങളുടെ നരകതുല്യമായ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ???. സമൂഹത്തിലായാലും കുടുംബത്തിലായാലും മാനസികരോഗി കണക്കില്‍പ്പെടുന്നില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ എവിടെയോ എരിഞ്ഞു തീരുന്ന ജന്മങ്ങളായി അവരെ നമ്മള്‍ എഴുതി തള്ളുന്നു. ആശുപത്രിയിലെ ഇടുങ്ങിയമുറികളില്‍ അറവ്‌മാടുകളെപ്പോലെ കഴിഞ്ഞുകൂടുന്നു.വൃത്തികേട്ട ചുറ്റുപാടുകളില്‍ ആഹാരം കഴിക്കുന്നു. കുളി എന്നത് കന്നുകാലിയെ കുളിപ്പിക്കുന്നതുപോലെയാണ്. മുറിയിലേക്ക് വെള്ളം ചീറ്റിക്കുന്നു, തുണിയുള്ളവന്‍ തോര്‍ത്തുന്നു; ഇല്ലാത്തവന്‍ നനഞ്ഞ് കിടക്കുന്നു. ശരിയായപരിശീലനമോ അറിവോ ഇല്ലാത്ത താല്‍ക്കാലിക ജീവനക്കാരില്‍നിന്നും ഇതില്‍ക്കൂടുതലൊന്നുംപ്രതിക്ഷിക്കുകയും വേണ്ട.എല്ലാ കാര്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളെനോക്കു.... എന്ന്പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. ലൈംഗിക സ്വാതിന്ത്ര്യം പോര... വിവാഹം ചീഞ്ഞ ഏര്‍പ്പാടാണ്, വിവാഹേതരബന്ധങ്ങള്‍ തെറ്റില്ല,വിവാഹം കഴിക്കാതെതന്നെ ഒന്നിച്ചുതാമസിക്കണം, സെക്സ് സ്വതന്ത്രമാക്കണം, മദ്യപാനംപോലുള്ള ആസക്തികള്‍ക്ക് സ്ത്രിയ്ക്കും പുരുഷനും തുല്യസ്വാതിന്ത്ര്യം വേണം. ദേ....അമേരിക്കയെനോക്കു...ഇവിടെന്ത ഇങ്ങനെ.. എന്നൊക്കെ പറയുമ്പോള്‍ ഇതിന്‍റെയൊക്കെ വിദൂരഫലങ്ങളായ മാനസികരോഗികളെയും അച്ഛനമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും, അവസാനകാലത്ത്‌ഒറ്റപ്പെട്ട് അലഞ്ഞുതിരിയുന്നവരെയുംപുനരധിവസിപ്പിക്കാന്‍ പാശ്ചാത്യര്‍ നടത്തുന്നപോലുള്ളഒരു സൗകര്യങ്ങളോന്നും ഇവിടെയില്ല... എന്നത്കൂടി ചിന്തിക്കണം.
ബന്ധങ്ങള്‍ മറക്കാത്ത അച്ഛനുവമ്മയും, സഹോദരങ്ങളും ഉള്ള സത്നാംസിങ്ങ്നെപ്പോലുള്ളവരുടെ സ്ഥിതി ഇതാണെങ്കില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന മറ്റുള്ളവരുടെ അവസ്ഥ ഊഹിക്കാവുന്നതെയുള്ളു. നമ്മുടെനിയമവും നിയമപലകരും ഇക്കാര്യത്തില്‍ ഇനിയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മാനസിക അസ്വസ്ഥത കാണിക്കുന്ന ഒരാളെഅറസ്റ്റ്‌ചെയ്യുമ്പോള്‍കാണിക്കേണ്ട മര്യാദകളൊന്നും സത്നാംസിങ്ങ്ന്‍റെ കാര്യത്തില്‍ പാല്ലിക്കപ്പെട്ടില്ല.. ആശ്രമത്തില്‍തന്നെ സത്നാംസിങ്ങ്നെ മര്‍ദിക്കാന്‍ മുന്നില്‍ നിന്നത് സുരക്ഷപോലിസ് തന്നെആയിരുന്നു. മണിക്കുറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അയാളുടെ മാനസികനില പോലീസിനു മനസിലാക്കാവുന്നതെയുള്ളു.എന്നിട്ടും മാനസിക അസ്വാസ്ഥ്യം കാണിക്കുന്ന ഒരാളെ ആസ്പത്രിയില്‍കാണിക്കാതെ ജയിലില്‍അടയ്ക്കാന്‍ പോലീസ്കാണിച്ചതിടുക്കം സംശയിക്കേണ്ടതാണ്. പോലീസ് സത്നാംസിങ്ങ്നെ ആസ്പത്രിയില്‍കാണിച്ചിരുന്നുവെങ്കില്‍ അയാള്‍ക്ക് തുടര്‍ ചികത്സയും അയാളുടെ കുടുംബത്തിനു തുടര്‍നടപടികള്‍സ്വികരിക്കാനും കഴിഞ്ഞേനെ. പകരം രോഗിയെ ജയിലില്‍അടയ്ക്കാനാണ് പോലീസ് താല്‍പ്പര്യം കാണിച്ചത്. എന്തിനായിരുന്നു ഈ ആവേശം. മനുഷ്യദൈവത്തെ പ്രീതിപ്പെടുത്താനോ??. മാനസികരോഗികളെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ നടത്തുന്ന പ്രാഥമിക പരിശോധനകള്‍ പോലും നടത്തിയിരുന്നില്ല എന്ന്കാണാം. രോഗിയെന്നു സംശയിക്കുന്ന ഒരാളെയും ഡോക്റ്ററുടെ അനുമതികിട്ടാതെ സാധാരണ ജയ്‌ലധികൃതര്‍ ഏറ്റുവാങ്ങാറില്ല. ഇവിടെ അതും ലംഘിക്കപ്പെട്ടു. പ്രതി; രോഗിയാണന്നുപറഞ്ഞാല്‍ ഒരു ജഡ്‌ജിയും രോഗിയെ ജയില്‍വാസത്തിനു വിടുകയില്ല ആസ്പത്രിയിലെക്കാണ് അയ്‌ക്കാറ്. എന്തുകൊണ്ടാണ്പോലീസ് പ്രതിയുടെ രോഗവിവരം മറച്ചുവച്ചത്. ജയ്‌ലില്‍ നിന്നും ആസ്‌പത്രിയില്‍ എത്തിച്ച രോഗിയെ ഡോക്ടര്‍ അഡ്മിറ്റ്‌ചെയ്തത് സിംഗിള്‍ സെല്ലിലായിരുന്നു. ആ രോഗിയെ ഡോക്ടറുടെ അറിവ്കൂടാതെയാണ് മറ്റു രോഗികളുടെ സെല്ലില്‍ പാര്‍പ്പിച്ചതെന്നു പറയപ്പെടുന്നു. അക്രമാസക്തനായ ഒരു രോഗിയെഎന്തുകൊണ്ടാണ് ഡോക്ടറുടെ സമ്മതംകൂടാതെ സിംഗിള്‍സെല്ലില്‍നിന്ന് മാറ്റിയത്. മനപ്പൂര്‍വ്വം ഒരു സംഘട്ടനത്തിനു വേദിയൊരുക്കുകയയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മാനസിക രോഗാശുപത്രിയില്‍ പണിയെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരില്‍; ആള്‍ ദൈവത്തിന്‍റെ ശിങ്കടികള്‍ ഉണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്. ഒരു മരണത്തിലേക്ക്നയിച്ച സംഭവങ്ങള്‍ നടന്നിട്ടും; രോഗി മരിച്ചു കിടക്കുന്നതായിട്ടാണ് കണ്ടിരിക്കുന്നത്.ഒച്ചയും ബഹളും ഒന്നും ജിവനക്കാര്‍ അറിഞ്ഞില്ല എന്ന്പറയുന്നതിലും ദുരൂഹതയുണ്ട്.
ആക്രമണസ്വഭാവമുള്ള രോഗിയെ ഡോക്ടര്‍ സിംഗിള്‍ സെല്ലില്‍ അയക്കുന്നു, ഡോക്ടര്‍ അറിയാതെ രോഗിയെ മറ്റു രോഗികളുടെ സെല്ലിലേക്ക് മാറ്റുന്നു .സഹരോഗികളുടെ മര്‍ദ്ദനത്തില്‍ രോഗി കൊല്ലപ്പെടുന്നു, സംഘട്ടനമോ; എന്തിന്.. ഒച്ചയും ബഹളവും പോലും; ജിവനക്കാര്‍ അറിയുന്നില്ല. പിറ്റേ ദിവസം രോഗി മരിച്ചു കിടക്കുന്നതായി കാണപ്പെടുന്നു. മര്‍ദനത്തിനു ഉപയോഗിച്ചുവെന്ന് ഇന്‍ക്വസ്റ്റ്‌ല്‍ പറയുന്ന ഇലക്ട്രിക് വയര്‍ ഇരുമ്പുദണ്ട് ഇവ എങ്ങനെമറ്റുരോഗികളുടെ കയ്യിലെത്തി..ഒരുപാട്.... ഒരുപാട് സംശയങ്ങള്‍ ബാക്കി നില്ക്കുന്നു. മൊത്തത്തില്‍ എഴുതി തയ്യാറാക്കിയ തിരക്കഥ പോലെയുള്ള ഒരു മരണം.പ്രതികളായി താല്‍ക്കാലിക ജീവനക്കാരും മാനസിക രോഗികളും.കേസിന്‍റെ കാര്യം ഊഹിക്കവുന്നതെയുള്ളു. ഈ മനുഷ്യദൈവങ്ങളുടെ ശക്തി അപാരം തന്നെ.................
പിന്മൊഴി; വരാം..കാലന്‍ ഇനി മനുഷ്യദൈവത്തിന്‍റെ രൂപത്തിലും ജാഗ്രതെ....
No comments:
Post a Comment