തല്ലിക്കൊന്നാലും ഹൃദയസ്തംഭനം ആക്കാം!!!!!
അങ്ങനെ ആ വാര്‍ത്തയും പുറത്ത് വന്നു.കാസര്‍ഗോഡ് ലീഗ് സിപിഎം സംഘര്‍ഷത്തില്‍ മരിച്ച DYFI നേതാവ് മനോജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണിത്.കാസര്‍ഗോഡും, കണ്ണൂരും പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകാനുള്ള തിരുമാനം അന്നെ സംശയം ജനിപ്പിച്ചതാണ്. പോസ്റ്റ്മോര്‍ട്ടം കുറ്റമറ്റതാക്കാന്‍ എന്ന ന്യായം ആണ്സര്ക്കാര് അന്ന്പറഞ്ഞത്. സൌമ്യ വധാകേസില് പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുക്കാതെ തന്നെ പങ്കെടുത്തു എന്ന് പറഞ്ഞ ഷേര്‍ലി വാസു ആണ് ഇവിടെയും ലീഡര്‍.ഇരുപത്തിനാലുകാരനായ മനോജ് പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുഎന്നുംഹൃദയത്തെ ബാധിക്കുന്ന ഒരു അസുഖവും ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നെഞ്ചിലും,വാരിയെല്ലിനും സംഭവിച്ച ക്ഷതം ഡോക്റ്റര്മാര്കൃത്രിമ ശ്വാസം കൊടുത്തപ്പോള്‍ ഉണ്ടായതാണ് പോലും.ഇവനോയൊക്കെ ആരാ ദൈവമേ ഡോക്ടര്‍ ആക്കിയത്. ബാക്കി പോലീസ് തെളിയിക്കട്ടെ എന്നൊരു കമന്റ്ടും ഡോക്ടറുടെ വകയായി ഉണ്ട്. എന്ന് പറഞ്ഞാല്‍ ‘ഞങ്ങളോട് പറഞ്ഞ കാര്യം ഞങ്ങള്‍ ചെയ്തു ബാക്കി പോലീസ് നോക്കിക്കൊള്ളും എന്ന്......’കൊള്ളാം സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റുള്ള മരണത്തെ വെറുംഹൃദയസ്തംഭനം ആക്കിമാറ്റിയ ഇവര്‍ക്ക് സര്‍ക്കാറിന്റെ അവാര്‍ഡ് പ്രതിക്ഷിക്കാം...സൌമ്യ കേസില്‍ കുടുങ്ങി നഷ്ടമായ പ്രിന്‍സിപ്പല്‍ സ്ഥാനം തിരിച്ചു പിടിക്കാന്‍ ഷേര്‍ലി വാസു സര്‍ക്കാരിനു ഇതിനാപ്പുറവും ചെയ്തു കൊടുക്കും.എന്നാലും മുകളില്‍ ദൈവം എന്നൊരാള്‍ ഉണ്ടന്ന ഓര്‍മ്മ നല്ലതാണു ഡോക്ടറേ...................
പിന്മൊഴി; തകര്‍ത്ത എല്ലാ പാര്‍ട്ടി ഓഫീസുകള്‍ക്കും സര്‍ക്കാര്‍ സഹായം.
അട്ടപ്പാടിയില്‍ പട്ടിണി മൂലം അമ്മ കുഞ്ഞിനെ വിറ്റു.
No comments:
Post a Comment