നമ്മുടെ
രാജ്യത്ത് ഒരുവന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ അന്നുമുതല്‍
ജനങ്ങളില്‍നിന്ന് അകലുന്നു.പിന്നെ ജനങ്ങളെല്ലാം അയാളുടെ അടിമകള്‍.അയാള്‍ക്കുവേണ്ടി
ഒരു സമൂഹംമുഴുവന്‍ അടിമകളായി മാറണം. അവരുടെ ആവശ്യങ്ങളും, സമയവും എല്ലാം നേതാവിന്‍റെ
സുഖത്തിനുവേണ്ടി മാറ്റി വയ്ക്കപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ നികുതിപ്പണം
കൊണ്ട് ആഡംബരജിവിതം നയിക്കുക എന്നിട്ട് നമുക്കിട്ടു തന്നെ പണിതരുക. ഇതാണോ ജനാധിപത്യം....എന്നു
ചോദിച്ചാല്‍..ഇതാണ് ഇന്ത്യന്‍മോഡല്‍ ജനാധിപത്യം എന്നു പറയേണ്ടിവരും.
ഒരു
മന്ത്രി കടന്നുപോകുന്ന വഴിയിലെ യാത്രക്കാരെല്ലാം മന്ത്രിയ്ക്കുവേണ്ടി വഴിയില്‍
കിടക്കണോ..ജോലികഴിഞ്ഞു വീട്ടില്‍ പോകുന്നവരും, സ്ത്രീകളും, കുട്ടികളും,
പ്രായമായവരുമടങ്ങിയ യാത്രക്കാരുടെ സമൂഹം മന്ത്രിമാര്‍ക്ക് വേണ്ടി അസമയത്തുപെരുവഴിയില്‍
കിടക്കണമെന്ന വാശി ശരിയാണോ... മന്ത്രിയ്ക്കുവേണ്ടി എ സി കോച്ചുകള്‍ അഴിച്ചുമാറ്റി;
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയാലാക്കിയതിന് എന്ത് നീതികരണമാണുള്ളത്.
വേലിതന്നെ വിളവ് തിന്നുന്ന കാലം......ഇതൊക്കെ വ്യക്തികള്‍ സമൂഹത്തിന്‍റെ മേല്‍ചെയ്യുന്ന
പീഡനങ്ങള്‍ തന്നെയാണ്...ഈ പീഡനങ്ങളില്‍ ഒരു വ്യത്യാസം കാണാം.പ്രതികള്‍ ഒരിക്കലും
ചോദ്യം ചെയ്യപ്പെടാറില്ല.മാത്രമല്ല ഇത്തരം പീഡനങ്ങള്‍ അവരുടെ അവകാശമാണെന്ന്
സമ്മതിച്ച്; നമ്മളും പ്രതിഷേധിക്കാറില്ല ....പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍
ആര്‍ക്കും എന്ത് തോന്ന്യാവാസങ്ങളും കാണിക്കാം..നമ്മള്‍ വ്യക്തികളെ ഷണ്ഡരാക്കാന്‍
നിയമം കൊണ്ടു വരുമ്പോള്‍ സമൂഹം എന്നേ ഷണ്ഡരാക്കപ്പെട്ടിരിക്കുന്നു.....
പീഡനത്തിനു
ഷണ്ഡത്വം നല്ല ശിക്ഷയാണെന്ന് വനിതാക്കമ്മിഷനടക്കം അഭിപ്രയപ്പെട്ടതറിഞ്ഞു ഒട്ടുമിക്ക
പീഡകന്മ്മാരും ഞെട്ടിയിരിക്കയാണെന്നാണ് അറിവ്. ശിക്ഷ; ആരില്‍, എപ്പോള്‍
തുടങ്ങുമെന്നോര്ത്താണ് ഈ ഞെട്ടല്‍. പീഡനത്തിന് അകത്തായി ജയിലില്‍ കിടക്കുന്നവനും,
പിടിക്കപ്പെടാന്‍ പോകുന്നവനുമൊക്കെ മെഴുകുതിരി കത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മുന്‍കാല പ്രാബല്യത്തില്‍ ശിക്ഷ നടപ്പാക്കിയാല്‍ ഇവിടെ പലരുടെയും വരി ഉടഞ്ഞതുതന്നെ.എവിടെ
തുടങ്ങണം ആരില്‍ ഇതു പരീക്ഷിക്കണം എന്ന കാര്യത്തില്‍ ജയില്‍വകുപ്പിനും കണ്ഫ്യുഷനാണ്.
ആദ്യപരീക്ഷണം ഗോവിന്ദചാമിയില്‍തന്നെ തുടങ്ങണമെന്നാണ് എന്‍റെ അഭിപ്രായം. ഒടുവില്‍
കിട്ടിയ വിവരമനുസരിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളില്‍ പരിക്ഷണം തുടങ്ങാം
എന്ന് ധാരണയായിട്ടുണ്ട്.തെണ്ടി നടക്കുന്ന പട്ടികള്‍ ജാഗ്രതെ... നിങ്ങളുടെ
പുരുഷത്വം ഏതു നിമിഷവും നഷ്ടപ്പെടാം..എല്ലാ പട്ടികളും പേടിക്കേണ്ട, ഗോഡ് ഫാദര്‍മാരുള്ള
പട്ടികള്‍ക്ക് കുഴപ്പമില്ല.അവര്‍ക്ക് മന്ത്രിയുടെ മടിയിലും കയറി അപ്പിയിടാം...അഡ്രെസ്സ്
ഇല്ലാത്തവന്‍മ്മാര്‍ പിടിക്കപ്പെടാം.പട്ടികളിലെ പരീക്ഷണം വിജയമായാല്‍ പതുക്കെ
ചാമിമാരിലേക്കും പരീക്ഷണം വ്യാപിപ്പിക്കും.പ്രാകൃത രീതിയിലുള്ള; ഉലക്കകള്‍ക്കിടയിലൂടെയുള്ള
തിരിക്കല്‍ വേണോ ..അതോ നാട്ടുരീതിയിലുള്ള കീറിയെടുക്കലുവേണോ എന്നതിനെക്കുറിച്ച്
ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ..അങ്ങനെ വണ്ടിക്കാളകളുടെ ഒരു വിഭാഗം ഇനി
വരാനിരിക്കുന്നു. എന്തെല്ലാം കാണണം ദൈവമേ...
സര്‍ക്കാര്‍ ഇങ്ങനെ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍
സര്‍ക്കാരിലെതന്നെ പലരുടെയും ഉടയ്ക്കേണ്ടിവരുമോ എന്നൊരു സംശയം...നിലവില്‍
ഇക്കാര്യത്തില്‍ ദിവ്യന്മ്മാരായ പലരും നിരപരാധികളായി ഭരണം നടത്തിക്കൊണ്ടിരിയ്ക്കയാണ്.
അതിനുപുറമേ ചില പേരുകളും ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നു.നമ്മുടെ മന്ത്രിസഭയിലെ
ഒരു മന്ത്രിയ്ക്ക് സദാചാരം നഷ്ടപ്പെട്ടതായി കണിച്ചികുളങ്ങര ഗുരുവിന്‍റെ വെളിപാട്
ഉണ്ടായിട്ടുണ്ട്. എവിടെ വച്ചാണ് അതുനഷ്ടമായത് എന്ന കാര്യം ഇനി
വരാനിരിക്കുന്നതേയുള്ളു. ഏതെങ്കിലും ചാനലില്‍ ഉടനെ ഒരു ബ്രേക്കിംഗ് ന്യൂസ് വരുമെന്നു
പ്രതിക്ഷിക്കാം ... ഒരു ഭാര്യ ഉണ്ടായിട്ടും അദേഹം ഒന്നില്‍ ഒതുങ്ങുന്നില്ല...
എന്നാണ് ഗുരുവിന്‍റെ നിരീക്ഷണം..അതുകൊണ്ടു വനിതാപ്രവര്‍ത്തകര്‍ ഒന്ന്
ശ്രദ്ധിച്ചാല്‍ കൊള്ളാം. പോയ മാനം ആനപിടിച്ചാല്‍ പോലും പിന്നെ തിരിച്ചുകിട്ടില്ല.മന്ത്രി
ആയാലും ചാമി ആയാലും പോയാല്‍ പോയതു തന്നെ.. സദാചാരമില്ലാത്ത മന്ത്രി നാടു
ഭരിക്കുമ്പോള്‍ നാട്ടില്‍ എന്തു സദാചാരമാണ് ഉണ്ടാകുക.കണിച്ചിക്കുളങ്ങര
ജ്യോതിഷിപറഞ്ഞത് ശരിയാണെങ്കില്‍; പട്ടികളില്‍ തുടങ്ങുന്ന പരിക്ഷണം നമ്മുടെ പല പ്രമുഖന്‍മ്മരിലും
പരിക്ഷിച്ചുതുടങ്ങിയാല്‍ കുറച്ചു ‘മാനങ്ങ’ളെങ്കിലും ഭംഗപ്പെടാതെ നോക്കാം..
........
തുടല് പൊട്ടിച്ചു നടക്കുന്ന കുറെ പട്ടികളുടെ വരി ഉടയ്ക്കെണ്ടതായിറ്റുണ്ട്...എന്നാലെ ശരിയാകതുള്ളൂ..
ReplyDeleteആ തെണ്ടി മന്ത്രി പോയ വഴിയില്‍ ഞാനും പെട്ടുപോയിരുന്നു രണ്ടു മണിക്കൂര്‍ ആണ് വഴിയില്‍ കിടന്നത്.അവന്‍റെയൊക്കെ തലയില്‍ ഇടിത്തീ വീഴട്ടെ ..
ReplyDeleteരാജഭരണം നടക്കുന്ന ബഹറീനില്‍ രാജാവ് എയര്‍പോര്‍ട്ടിലേയ്ക്ക് പോകുമ്പോള്‍ പോലും ഒരു ഹൈവേയും അടയ്ക്കാറില്ല. പൈലറ്റ് പോലീസ് മുമ്പില്‍ പോയി സിഗ്നല്‍ രണ്ടുമൂന്ന് മിനിറ്റ് നേരത്തേയ്ക്ക് അടയ്ക്കും, രാജാവ് കടന്നു പോകുമ്പോള്‍ തുറക്കും, അപ്പോഴേയ്ക്കും പൈലറ്റ് പൊലീസ് അടുത്ത സിഗ്നലിലേയ്ക്ക് എത്തിയിട്ടുണ്ടാവും. സ്മൂത്ത് ആയി നടക്കുന്ന ഈ യാത്ര കാണുമ്പോള്‍ ഞാന്‍ നമ്മുടെ ജനാധിപത്യരാജ്യത്തെ കോപ്രായങ്ങള്‍ ഓര്‍ത്തുപോകും.
ReplyDeleteAjithettaa... athu raajaavu... pakshe ivide ullavar ellaam chakravarthikal alle...
ReplyDeletenammude naadu inganeye pokooo