‘ഇപ്പൊ
എന്തായി, ഞാന്‍ പറഞ്ഞില്ലേ എല്ലാവരും എന്‍റെ ഭാഗത്താണെന്ന്. വേണ്ടത് ചെയ്യാമെന്ന
ഉറപ്പിന്‍മേലാണ്, ഞാനിതു ചെയ്തതെന്നു പറഞ്ഞപ്പോള്‍ ഒരുത്തനും വിശ്വസിച്ചില്ല. എന്നെ
തെങ്ങേപിടിച്ചുകെട്ടി തല്ലിയവന്മാരോക്കെ ചെവിയേല്‍ന്നുള്ളിക്കോ ഒന്നിനേയും
വിടില്ല.....’
പരമുനായരുടെ
ചായക്കടയിലിരിക്കുന്ന എല്ലാവരോടുമായാണ് അപ്പിഹിപ്പി അതുപറഞ്ഞത്.
പുട്ടിന്‍റെകൂടെ കുഴയ്ക്കാനെടുത്ത പപ്പടം അപ്പാടെ
പൊടിഞ്ഞു പാത്രത്തില്‍ വീഴുന്നതും, കൈകള്‍ യാന്ത്രികമായി ചായഗ്ലാസ്സില്‍
പിടുത്തമിടുന്നതും, ചൂടുചായ അരിഷ്ടംകുടിക്കുന്ന ലാഘവത്തോടെ മിണുങ്ങിയതും
അറിഞ്ഞതേയില്ല...
ഉല്പ്പലാക്ഷാ... എന്താ പ്രശ്നം അപ്പി.... ആകെ ചൂടിലാണല്ലോ.
വേറെ വല്ല പെണ്ണുകേസും ഒപ്പിച്ചോ??...
അതല്ല
മാഷേ, ബലാല്‍സംഗപ്രായം പതിനെട്ടില്‍നിന്നും പതിനാറായി കുറച്ചുകൊണ്ട് പുതിയ നിയമംവന്നു;
അതിന്‍റെ സന്തോഷത്തിലാ അങ്ങേര്,, കഴിഞ്ഞ പാരല്‍കോളേജ് കേസില്‍ പെണ്ണിനുപ്രായം പതിനെട്ടുതികഞ്ഞില്ലാന്ന്
പറഞ്ഞാണ്, അപ്പിയുടെപേരില്‍ ബലാല്‍സംഗത്തിനു കേസ് എടുത്തത്. ഇഞ്ചിമുട്ടായിയും,
ഐസ്ക്രീമും, സിനിമടിക്കറ്റും എടുത്തുകൊടുത്ത് അവളുടെ സമ്മതംവാങ്ങിയ ശേഷമാണ്
മൈസൂറിന് ടൂര്‍ കൊണ്ടുപോയതെന്ന് അന്ന് അവന്‍പറഞ്ഞത് ആരുംകേട്ടില്ല. തെങ്ങേ
പിടിച്ചുകെട്ടി എല്ലാവരും നല്ലവണ്ണം ചാര്‍ത്തി... ഞാനും രണ്ടെണ്ണം കൊടുത്തതാ.. അതിപ്പോ
പുലിവാലാകുമോന്നാ എന്‍റെ പേടി...മൂത്രം പോകാതെ ഒരാഴ്ചയാ അവന്‍ ആശുപത്രിയില്‍ കിടന്നത്.ഇനിയിപ്പോ
നമുക്ക് മൂത്രതടസ്സം ഉണ്ടാകുമോന്നാ എന്‍റെ പേടി... അതാ അവന്‍ ഇങ്ങോട്ടു വരുന്നുണ്ട്..
“കേട്ടോ
വിദ്യാധരന്‍ മാഷേ ..അന്ന് നിങ്ങള്‍ മാത്രമാണ് എന്‍റെ ദേഹത്ത് കൈവെയ്ക്കാഞ്ഞത്....”
‘അതു പിന്നെ
അപ്പീ.... എന്‍റെ കൈയ്യന്ന് ഉളുക്കിയിരിക്കുവായിരുന്നു’.
“അതല്ല
മാഷേ ഞാന്‍ ഉദേശിച്ചത്..
ഇപ്പോള്‍
ട്രെന്‍ഡ് ഞങ്ങളുടെ ഭാഗത്താണ്. ഈ പഞ്ചായത്തില്‍ത്തന്നെ ലവ് ലെറ്റര്‍ കൊടുക്കാത്തവരും,
തക്കം കിട്ടിയാല്‍ കട്ടുതിന്നാത്തവരും എത്ര പേര്‍ ഉണ്ട്...”
‘ശരിയാ
ശരിയാ....(എതിര്‍ക്കാന്‍പോയാല്‍ ; ഞാന്‍പണ്ട് രമണിക്കു കത്തു കൊടുത്ത കാര്യം ഇവന്‍
ഫ്ലാഷാക്കും) ശരിയാ..... ശരിയാ....’.
“നിങ്ങള്‍ക്കറിയാമോ;
എന്ന് എനിക്കറിയില്ല... അതോണ്ടു പറയുവാ...ഇപ്പൊ ഞങ്ങള്‍ക്ക് ഒരു സഘടനയുണ്ട്. AIPA (ഓള്‍ ഇന്‍ഡ്യ പെണ്ണുപിടിയന്‍ അസോസിയേഷന്‍)
ചിരിക്കണ്ടാ.... ഒരുത്തനും ചിരിക്കണ്ടാ....ഇതുവരെ
അതൊരു രഹസ്യ സഘടനയായിരുന്നു. ഈ പുതിയ നിയമത്തോടെ അതൊരു രെജിസ്റ്റര്‍ട് സംഘടനയാണ്. ഞാനാണ്
ഈ പഞ്ചായത്തിലെ അതിന്‍റെ രക്ഷാധികാരി.... കണ്ട ഊളനും, ചെമ്മാനും, മണങ്ങോടനും
ഒന്നുമല്ല ഇതിന്‍റെ നേതാക്കള്‍ അറിയാമോ..??? നല്ല ബഹുജനപിന്തണയുള്ള ഒന്നാംതരം ആള്‍ക്കാര്‍
തന്നെയാ..... സംസ്ഥാനത്തും കേന്ദ്രത്തിലും
ഞങ്ങള്‍ക്ക് പിടിയുണ്ട്. സംസ്ഥാനമന്ത്രിസഭയിലും, കേന്ദ്രമന്ത്രിസഭയും ഞങ്ങളുടെ ആള്‍ക്കാരുണ്ട്
അറിയാമോ. പാര്‍ലമെന്റ് നിയന്ത്രിക്കുന്നതുവരെ ഞങ്ങളുടെ ആളുകളാ .....അറിയുമായിരിക്കും...
PJK ....”
‘അറിയും
അറിയും എന്നെ പഠിപ്പിച്ചിട്ടുള്ള ആളാ....’
“കേരളത്തിലെ
PKK യെ
അറിയുമോ.......”
‘അറിയുമോന്നോ
എന്തൊരു ചോദ്യം.....’..
“ഇവരുടെയൊക്കെ അശ്രാന്തപരിശ്രമഫലമായാണ് ഇപ്പോള്‍
ഈ നിയമം നടപ്പിലായത്.ഇതുമൂലം കേസുംപുക്കാറുമായി നടക്കുന്ന എത്ര ആളുകളാണ്
രക്ഷപെടാന്‍ പോകുന്നത്..നിങ്ങള്‍ക്കറിയാമോ ലോകരാജ്യങ്ങളുടെ ഇടയില്‍ നമ്മള്‍
പിന്തള്ളപ്പെടാന്‍ കാരണം എന്താണ്???”
‘അറിയില്ല..............’
“അറിയണം
ഇവിടുത്തെ നിയമങ്ങളാണ് കാരണം .കാലം മാറുന്നതനുസരിച്ച് നിയമവും മാറണം എന്തു
പറയുന്നു...”
‘ശരിയാ
...അപ്പീ....’
“നിയമങ്ങള്‍
മാറ്റിയാല്‍ മാത്രംമതി വളര്‍ച്ച തന്നെ വരും...
ഉദാഹരണം
റേഷന്‍കാര്‍ഡ് എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെയാക്കി.. നോക്കൂ.. ബിപിഎല്‍
കാരെ മുഴുവാന്‍ എപിഎല്‍ ആക്കിയാല്‍ ഇവിടുത്തെ ദരിദ്രവാസികളുടെ എണ്ണം കുറയില്ലേ??”
‘പിന്നേ തീര്‍ച്ചയായും..........’.
“ഒരു ദിവസം ജീവിക്കാന്‍ മുപ്പതുരൂപ മതിയെന്നു
കണക്കാക്കിയാല്‍ ഇവിടെ ദാരിദ്ര്യം ഉണ്ടോ??..”
‘ഇല്ലേയില്ല...’
“
കണ്ടോ ബലാല്‍സംഗത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും പതിനാറായിക്കുറച്ചു.
ഇനിമുതല്‍ ബലാല്‍സംഗകേസുകള്‍ കുറയില്ലേ... പത്താംക്ലാസ്സില്‍ പഠിക്കുന്ന
കുട്ടിയുമായിവരെ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം...ഹാഹഹ. പിന്നെ സമ്മതം.... സമ്മതം നേടാല്‍ ഒരു പ്രശ്നമേ അല്ല..”
‘ഇതിപ്പോ നാടുമുടിയുമല്ലേ അപ്പീ...’
“എവിടെ മുടിയാനാ മാഷേ...പതിനാറു മുതല്‍ ചിറ്റം
കൂടാം; പതിനെട്ടു തികഞ്ഞാല്‍ വേണമെങ്കില്‍ കെട്ടാം...ഇതിനാണ് ദീര്‍ഘവീഷണം
വേണമെന്ന് പറയുന്നത്.അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പതിനാറു എന്നുള്ളത് അഞ്ചു
വയസ്സ് എന്നാക്കി മാറ്റാനാണ് ഞങ്ങളുടെ ശ്രമം. മിട്ടായി കൊടുത്താല്‍ സമ്മതംകിട്ടണം.അതാണ്
ലക്ഷ്യം.നിരോധും, ഗുളികയും കുടുംബത്തില്‍ പെണ്‍കുട്ടികളുടെ എണ്ണംനോക്കി റേഷന്‍കടവഴി
വിതരണം ചെയ്യാനുള്ള പദ്ധതി ഇപ്പൊ തുടങ്ങും. മാഷിന്‍റെ പിന്തുണയും വേണം... ഒത്തിരി
മാഷുമാര്‍ ഇപ്പോള്‍ ജയിലില്‍ ഉണ്ട തിന്നുന്നുണ്ട്; അവരെയൊക്കെ നമുക്ക് പുറത്തിറക്കണ്ടേ....
എന്നെ
ചവിട്ടിയ ഒരുത്തനെയും ഞാന്‍ വെറുതെ വിടില്ല.... ഒരാഴ്ചയാ മൂത്രം പോകാതെ
കിടന്നത്...ജാഗ്രതെ;”
പത്രംകൊണ്ട് മുഖംമറച്ചിരുന്ന ഉല്പ്പലാക്ഷനെ
നോക്കി അപ്പി മുരണ്ടു...
“പോട്ടെ
മാഷെ സ്കൂള്‍ വിടാന്‍ സമയമായി....”
‘എന്നാ
അപ്പി ചെല്ല്..........’
>അവന്‍
പോയോ............???
< പോയി....
>ഈശ്വരാ ഇനി അവനെങ്ങാനും എന്‍റെ പെങ്ങളെ
നോട്ടമിട്ടിട്ടുണ്ടോ ആവോ?/
<അതിനെന്താ അങ്ങനെ വന്നാല്‍
പിടിച്ചുകെട്ടിക്കണം...............
>കുന്തം; മാഷിനു കാര്യം ഇപ്പോഴും
മനസിലായില്ല..പതിനാറില്‍ ലൈംഗിക ബന്ധമാവാം; പക്ഷെ വിവാഹപ്രായം പതിനെട്ടുതന്നെയാണിപ്പോഴും..
ഈശ്വരാ അവള്‍ പത്താംക്ലാസ് പരീക്ഷയ്ക്ക്
പോയിരിക്കുവാ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ ..പിന്നെക്കാണാം മാഷേ..
< ശരി
പിന്നെക്കാണാം..
അല്ല....
ഈ സര്‍ക്കാര്‍ എന്നാ പണിയാകാണിക്കുന്നത്.ഒരു പെണ്‍കുട്ടിക്ക് സമ്മതപ്രകാരംലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം പതിനെട്ടില്‍നിന്നും പതിനാറാക്കി
കുറച്ചത് എന്തിനുവേണ്ടിയാണ്?? ആരെ സംരക്ഷിക്കാനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഒരു പിടിയും കിട്ടുന്നില്ല. പതിനാറെന്ന പ്രായം പത്താംക്ലാസ്സില്‍ പഠിക്കുന്ന പ്രായമാണ്;ആ
പ്രായത്തിലെ ലൈംഗികമായി ബന്ധപ്പെടാമെന്നു പറയുമ്പോള്‍; ഇതില്‍ ആരുടെ അവകാശമാണ്
സംരക്ഷിക്കപ്പെടുന്നത്..എന്നാല്‍ വിവാഹപ്രായം പതിനെട്ടു തന്നെയാണുതാനും സ്ത്രീപീഡനക്കാര്‍ക്ക്
എളുപ്പത്തില്‍ നിയമത്തിന്‍റെ പിടിയില്‍നിന്നും രക്ഷപെടാം എന്നതില്‍ കവിഞ്ഞ് എന്താണിതിലുള്ളത്???
ഇതാണോ നമ്മുടെ സ്ത്രീ ശാക്തികരണം...പ്രത്യക്ഷത്തില്‍ ദോഷകരമല്ലാത്ത ഈ നിയമം
സ്ത്രീകളുടെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുകയും, ലൈംഗിക ചൂഷണത്തിന്
സ്ത്രീകളെ വിട്ടുകൊടുക്കാനും മാത്രമേ ഉപകരിക്കു.
കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗികചൂഷണ നിരോധനനിയമം അനുസരിച്ച് പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന
കുറ്റമാണ്;അതിനു രണ്ടു വര്‍ഷത്തെ ഇളവ് കിട്ടി.ഇത് ആര്‍ക്കാണ് ഗുണകരമായി
ഭവിക്കുന്നത്.സ്ത്രീകള്‍ക്കോ???,പീഡകര്‍ക്കോ???
നമ്മുടെ രാജ്യത്തു വിവാഹംകഴിക്കാനുള്ള പ്രായം ഇപ്പോഴും പതിനെട്ടാണ്.ലൈംഗികതയെ
വെറും ആസ്വാദനവിനോദോപാധിയായിക്കാണന്‍ നമ്മുടെ സംസ്ക്കാരവും അനുവദിക്കുന്നില്ല.
അതുപോലെ വിവാഹപൂര്‍വ ലൈഗികതയെ നിയമപരമായി അനുവദനീയമാക്കികൊണ്ട് ലൈംഗികതയുടെ തുറന്ന
കമ്പോളമായി ഇന്‍ഡ്യന്‍ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ
ഈ ബില്ല് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.. പതിനാറ് വയസ്സില്‍ ഏതെങ്കിലും
പ്രണയക്കുരുക്കില്‍ വീണു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതുവഴി ഗര്‍ഭിണിയായി
ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്താല്‍; പെണ്‍കുട്ടിക്ക് പതിനെട്ടുവയസ്സാകാതെ
വിവാഹം സാധ്യമല്ല. പെണ്‍കുട്ടികളെ ചൂഷണംചെയ്തശേഷം വലിച്ചെറിയാന്‍ ഈ നിയമഭേദഗതി
വഴിതെളിക്കുമെന്ന് ഉറപ്പാണ്.
ഇതൊരു
തൊഴിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെങ്കില്‍ ബാലവേശ്യ എന്ന നിലപാടിനെയും
ലൈംഗിക തൊഴിലിനെയും സര്‍ക്കാര്‍ പരസ്യമായി അംഗികരിക്കുന്നുണ്ടോയെന്നു
വ്യകതമാക്കണം. ലോകത്തെ മാറുന്ന ലൈംഗികതയുടെ വലിയൊരു കമ്പോളത്തെ
പ്രോത്സാഹിപ്പിക്കലാണ് ഈ പ്രായംകുറയ്ക്കലിനു പിന്നിലെങ്കില്‍ ഗര്‍ഭനിരോധന ഉറകളുടെയും,
ഗുളികകളുടെയും മറ്റു അനുബന്ധ സാമഗ്രികളുടേയും വലിയൊരു വിപണിയായിരിക്കണം സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റ് വളരുന്നത നുസരിച്ച് പ്രായം വീണ്ടുംകുറയ്ക്കാം.
ശിശുമരണ
നിരക്കും, അമ്മയുടെ ആരോഗ്യത്തെയും മുന്‍നിറുത്തി അമ്മയാകാനുള്ള പ്രായം
കൂട്ടിക്കോണ്ടുവരാന്‍ ശ്രമം നടക്കുമ്പോഴാണ് ഇത്തരം നിയമങ്ങള്‍; സ്ത്രീ
സംരക്ഷണതിനെന്ന വ്യാജേനെ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ പ്രായം കുറയ്ക്കാനുള്ള
സമ്മതം ആരാണ് സര്‍ക്കാരിനു നല്‍കിയത്.സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയം
തുടക്കത്തില്‍ ഈ നിയമത്തെ എതിര്‍ത്തുവെങ്കിലും ചിദംബരത്തിന്‍റെ നേതൃത്വത്തില്‍
വിഷയം ഒതുക്കുകയായിരുന്നു.നിലവില്‍ സ്ത്രീപീഡനക്കേസില്‍ പ്രതികളായിട്ടുള്ളവര്‍ക്ക്
ഈ നിയമവ്യവസ്ഥയെ ചൂഷണം ചെയ്തു രക്ഷപെടാനാവും എന്നുള്ളതാണ് മറ്റൊരു വസ്തുത. ക്രൂരമായപീഡനത്തിന്
ഇരയായ കേസില്‍പ്പോലും സമ്മതപ്രകാരമാണ് കൃത്യംനടന്നതെന്ന് നിലവിലുള്ള നിയമത്തിലൂടെതന്നെ
സ്ഥാപിക്കുന്ന ഇക്കാലത്താണ്; ഇത്തരം സ്ത്രീവിരുദ്ധ കരിനിയമങ്ങളിലൂടെയാണ് സ്ത്രീ
സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നത് അങ്ങേയറ്റം ലജ്ജാകരമായ
ഒരു വസ്തുതയാണ്.............
പഴയ വെടിക്കരെല്ലാം എണ്ണയിട്ടു നായാട്ടിനു ഇറങ്ങാനുള്ള വകുപ്പായി...നടക്കട്ടെ .ലോട്ടറി വില്പ്പനക്കാര്‍ക്ക് ഇനി ക്വാണ്ടം വിറ്റും ജീവിക്കാം...
ReplyDeleteസ്ത്രീ സംരക്ഷണത്തിനു ഏറ്റവും നല്ലത് .ലൈംഗിക ബന്ധപ്പെടലിനുള്ള പ്രായം കുറച്ചാല്‍ മതിയെന്ന കണ്ടുപിടുത്തം ആരുടെതാണ് ആവോ??നമ്മള്‍ ജയിപ്പിച്ചു വിടുന്നത് ഇത്തരത്തിലുള്ള മണ്ടന്മ്മാരെ ആണല്ലോ ദൈവമേ...
ReplyDelete14 എങ്കിലും ആക്കേണ്ടതാണെന്നാണെന്റെ വിനീത അഭിപ്രായം
ReplyDeleteഅജിത്തേട്ടാ പതിനാലൊന്നും മാണ്ട.. ഇപ്പോൾ ചിലര്ക്ക് മൂന്നു വയസ്സ് തന്നെ കൂടുതലാ
ReplyDeleteനല്ലൊരു പോസ്റ്റ്
കഷ്ടം . . .
ReplyDeleteലൈംഗിക ബന്ധം എന്നുവെച്ചാല്‍ ഗര്‍ഭിണി ആകും എന്ന് ഉറപ്പുണ്ടോ ?
ReplyDeletevaayichathil aake samshayam thonniya bhagam.....pavam kochu gallan panipattichittum pani kittatha bhagyavaan.
Delete3ൽ നിന്ന് എത്ര തവണ 18ലേക്ക്
ReplyDelete16 വയസില്‍ പെണ്‍കുട്ടകള്‍ക്കു തിരിച്ചറിവ് വയ്കുമൊ..!!
ReplyDeleteഇതൊക്കെ നമ്മുടെ സംസ്കാരത്റ്റിലെ നിയമ്മങ്ങള്‍ ആക്കേണ്ടതില്ല..!!
പാശ്ചത്യരെ കണ്ട് നമ്മുടെ സംസ്കാരത്തെ മറന്നുകൊണ്ടുള്ള നിയമകയ്യേറ്റങ്ങള്‍
തടയാന്‍ ആരുമില്ലെ ഇവിടെ..!!
Nammalude kuttigal pranayikan padikunnath malayalam hindi cinema kanditanegil, peedanam ennathine pranayamayi prakyabikendi varum.
ReplyDeleteoru bandhavum illatha pennum aanum cinema, pranayam ennokke peerilanu nammude kuttigale munnil ninnu vyapicharikunnath.
Ella peedanathinte pinnilum oru cinemayude motivation undagum theercha.
chindikunnavark ariyan kazhiyum.