മലയാളത്തിന്‍റെ
ആരാധ്യനായ കലാകാരന്‍ ‘കൃഷ്ണനുംരാധയും’ എന്ന വിഖ്യാതമായ ചിത്രത്തിലൂടെ ‘ഗോപികമാരുടെ
ഹേയ് ഹേയ്’ ആയി മാറിയ ‘ഭരത്പത്മലെഫ്റ്റ്റൈറ്റ്കേണല്‍ പണ്ഡിറ്റ്ജിയെ’ ഒരു ചാനല്‍ഷോയില്‍
വിളിച്ചുവരുത്തി തല്ലുകൊടുത്തതില്‍ പ്രമുഖ അഭിനേതാവ് ‘കാക്കതൂറി അപ്പുക്കുട്ടന്’
പങ്കുണ്ടെന്ന് ആരോപണം......പണ്ഡിറ്റ്ജിയുടെ ആരാധകര്‍ രോഷത്തില്‍..... കലയ്ക്കുവേണ്ടി
കലയില്‍തന്നെ ഒരു കലാകാരനു തല്ലുകൊള്ളേണ്ടിവന്നത് കേരളചരിത്രത്തില്‍ ആദ്യം......ജമ്പനുംതുമ്പനും
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായിരിക്കും..കാക്കതൂറിയുമായി നടത്തിയ
സംഭാഷണങ്ങളിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്ക്.
ഹലോ
കാക്കതൂറിഅപ്പുകുട്ടന്‍ അല്ലെ....
അതെ
ആരാണ്
ഞാനൊരു
ബ്ലോഗറാണ്
കൂതറൊ.... അതാരാണ് നിര്‍മ്മാതാവാണോ???
അല്ല
താങ്കളെക്കുറിച്ചു ഒരു ലേഖനം എഴുതാനാണ്...
എഴുതിക്കോ എഴുതിക്കോ ഫോട്ടോ വേണമെങ്കില്‍ പറഞ്ഞാല്‍മതി
അയച്ചു തരാം....
വേണമെന്നില്ല
നാലഞ്ചെണ്ണം കൈയ്യിലുണ്ട്....
പുതിയതുണ്ടോ...
ഉണ്ട്.....
എങ്കില്‍ എന്‍റെ ‘പാരവെയ്ക്കും കാലത്ത്’ എന്ന
പടത്തിലെ കൂളിഗ് ഗ്ലാസ് ധരിച്ച ഫോട്ടോ കൊടുത്താല്‍ മതി
ഓക്കെ
ഓകെ......
>പഴയ
നാടകക്കമ്പനിയൊക്കെ പൂട്ടിയോ?? ..
<അതൊക്കെ എപ്പോഴേ പൂട്ടി, അതിനൊന്നും ഇപ്പോള്‍
വലിയ സ്കോപ്പില്ല, രാജാപ്പാട്ടുവേഷങ്ങളിലൊന്നും ആള്‍ക്കാര്‍ക്കിപ്പോള്‍
താല്പര്യമില്ല.
>ഇപ്പോള്‍
സിനിമയില്‍ കാണുന്നില്ലല്ലോ ലീവിലാണോ???
<അതെ...അ..
ആ...അല്ലല്ല ഇപ്പോള്‍ ഒരു ബ്രേക്കിലാണ്....പിന്നെ നാലഞ്ചു പടത്തില്‍
അഭിനയിപ്പിക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഈ വേനല്‍ ഒന്നു കഴിഞ്ഞാല്‍
ഷൂട്ടിംഗ് ഉടനെയുണ്ടാകും.
>താങ്കളുടെ കഴിഞ്ഞ പടങ്ങള്‍ എങ്ങനെ??
വിജയിച്ചോ??
<പിന്നേ....സൂപ്പര്‍ഹിറ്റല്ലേ
ഏപ്രില്‍ ഫൂള്‍, മെയ് പൂള്‍, തെങ്ങാപ്പൂള്‍ തുടങ്ങിയ പടങ്ങള്‍ ബ്ലോക്ക് ബസ്റ്റര്‍
ആയിരുന്നു.
>അതല്ലാലോ ശരി, താങ്കള്‍ക്കിപ്പോള്‍ ക്ഷിണകാലമാണന്നാണല്ലോ
കോടമ്പാക്കം പറയുന്നത്.
<അതിനെക്കുറിച്ചൊന്നും
പറയേണ്ട അനിയാ...നമ്മളൊക്കെ ഫീല്‍ഡില്‍ തിളങ്ങുമ്പോള്‍ വള്ളിനിക്കറുമിട്ട്,
മൂക്കളയും ഒലിപ്പിച്ചു നടന്നവനൊക്കെയാണ് ഇപ്പോഴത്തെ നായകന്മാര്‍. കൂടെ
അഭിനയിച്ചാല്‍ അവന്‍മ്മാരുടെയൊക്കെ ആട്ടുംതുപ്പും കൊള്ളണം. എന്നാലും തീരെ
കഞ്ഞികുടിമുട്ടുമ്പോള്‍ പോകും. ഉപനയകനാണ് എന്നൊക്കെ പറഞ്ഞാണ് വിളിക്കുക. ചെന്നുകഴിയുമ്പോളാണ്
അറിയുക; പഴയ കാക്കതൂറിവേഷങ്ങള്‍ തന്നെയാണെന്ന്.പിന്നെയങ്ങു സഹിക്കും. തീയേറ്ററില്‍
ന്യൂജനറെഷനൊക്കെ നമ്മുടെ തലകാണുമ്പോഴേ കൂവാന്‍തുടങ്ങും, നാണം കേട്ടവന്മ്മാര്‍,
കുറച്ചു കൂലികളെ ഫാന്‍സായി നിറുത്താമെന്നുവെച്ചാല്‍ യവന്മ്മാരെ തീറ്റിപ്പോറ്റാന്‍
കാശുവേണ്ടേ...അയ്യോ!!!!!! ഞാനിങ്ങനെയൊന്നും പറഞ്ഞിട്ടില്ലേ.... കട്ടുചെയ്യണം
പ്ലീസ്...
>ഒക്കെ,
ഈ ഭാഗം കട്ടു ചെയ്യാം...
താങ്കളുടെ ഫീല്‍ഡില്‍ നിരവധി പുതിയ ആള്‍ക്കാരാണ്
വന്നിരിക്കുന്നത്. എന്താണ് അഭിപ്രായം.
<എവിടെ...ഒന്നുമില്ല.
ചുമ്മാ കുറെ കൂതറകള്‍
തള്ളെ, പിള്ളേ, എന്തരിത് അപ്പി എന്നൊക്കെ
പറഞ്ഞാല്‍ അഭിനയമാകുമോ??.,മുഖത്താണേല്‍ ചാണകത്തില്‍ ചവിട്ടിയ ഭാവമാണ് എപ്പോഴും..തുലഞ്ഞു
പോകും ഉറപ്പാ..
>പ്രാകുകയാണോ
യേയ്സ്.....നെവര്‍....
>അങ്ങിപ്പോള്‍,
ഏതോ ചാനലില്‍ ജഡ്ജാണെന്ന് കണ്ടു..
<ശരിയാണ്;
ഞങ്ങള്‍ പണിയില്ലാത്ത അവശകലാകാരന്മ്മാരെല്ലാം; ഇപ്പോള്‍ ചാനല്‍ജഡ്ജികളാണ്.
സിനിമയില്‍ തള്ളയ്ക്കുവിളിമാത്രം കിട്ടുമ്പോള്‍ ഇവിടെ സാറു വിളിമാത്രം. പിള്ളേരുടെ
കെട്ടിപ്പിടുത്തവും, ഉമ്മതരലും വേറെ...... പരമസുഖം. പ്രത്യേകിച്ച് പണിയൊന്നുമില്ല,
ഭാവം പോര ,ആക്ഷന്‍ പോര, താളം പോയി, ഒരു ഇത് ഇല്ല...കുറച്ചുകൂടി വരാനുണ്ട്.... എന്നൊക്കെ
അടിച്ചുവിട്ടാല്‍ മതി. പിന്നെ എലിമിനേഷന്‍ റൌണ്ടില്‍ ഒന്നു കരയണം. അതിനു പ്രത്യേക
ഫീസുണ്ട്.. സത്യത്തില്‍, ഈ വരുന്ന കുട്ടികളുടെ ചെരുപ്പിന്‍റെ കെട്ടഴിക്കാനുള്ള
യോഗ്യതപോലും ജഡ്ജസിനില്ലായെന്നതാണ് വാസ്തവം. ഇങ്ങനെ കുറെ ചാനലുകളുള്ളതുകൊണ്ട് കഞ്ഞികുടിച്ചു
പോകുന്നു. കൂതറെ, അല്ല ബ്ലോഗറെ ഇതൊന്നും
എഴുതല്ലേ. നമ്മല്‍തമ്മിലുള്ള ഇരിപ്പുവശം വച്ച് പറഞ്ഞതാണ്.
>സാറു
നമ്മുടെ, പണ്ഡിറ്റ്‌നെ അവഹേളിച്ചു. എന്നൊരു ശ്രുതിയുണ്ടല്ലേ ശരിയാണോ ??
<ഏതു
പണ്ഡിറ്റ്; ഒരു വിവരവും ഇല്ലാത്തവനൊക്കെ പണ്ഡിറ്റ്. നമ്മളിവിടെ ഒന്നാംതരം
വാദ്ധ്യാര്; എന്നിട്ടും പേര് കാക്കതൂറി. അവനിട്ടൊരു പണി കൊടുക്കണമെന്ന് പണ്ടേകരുതിയതാ...
ഇപ്പോഴാ സാഹചര്യം ഒത്തുവന്നത്. നമ്മുടെ കോമഡിസ്റ്റാറില്‍ വേഷംകൊടുക്കാമെന്നു
പറഞ്ഞാണ് കൊണ്ടു വന്നത്. സത്യംപറഞ്ഞാല്‍ ആശാനും ഇപ്പൊ പണിയൊന്നുമില്ലാതെ
ചൊറികുത്തിയിരുപ്പ് തന്നെയാണ് .ഒരു ബ്രേക്ക് ആകട്ടെയെന്നുകരുതി, ക്യാമറയ്ക്ക്
മുന്നില്‍നിറുത്തി കാണികളുടെ മുന്നില്‍വെച്ചുതന്നെ കരണകുറ്റിനോക്കി ഒന്നങ്ങുകൊടുപ്പിച്ചു.
തല്ലുംവാങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ ഇത് എപ്പിസോഡിലെ ഭാഗംതന്നെയാണെന്ന്
പറഞ്ഞുപിടിച്ചിരുത്തി...വിശ്വസിച്ചു പോയി പാവം..ഹ്ഹഹ് ഹഹ.. ഉള്ളതു പറയാമല്ലോ, ഞാന്‍ വിചാരിച്ചു തിരിച്ചുതല്ലുമെന്ന്.
അങ്ങനെയാണേല്‍ ഓടാന്‍ തയ്യാറായിനിന്നപ്പോഴാണ്, പാവംവന്നു അനുഗ്രഹിക്കണമേയെന്നു പറഞ്ഞുകൊണ്ട്
കാലുപിടിച്ചത്. ഹ്ഹ്ഹ്ഹ് ഹഹഹാഹ്
>എന്നാലും സാറെ, ഇതൊരുമാതിരി മറ്റേപണിപോലെയായിപ്പോയികേട്ടോ.
വിളിച്ചുവരുത്തി ആളുകളുടെ മുന്നില്‍ നിറുത്തി തല്ലുകൊടുക്കുക, അതു പരസ്യത്തിനായി ഉപയോഗിക്കുക, മര്യാദയാണോ ചെയ്തത്??
<എന്താ കുഴപ്പം. ഈ എനിക്കിട്ടുതന്നെ ഈ രീതിയില്‍, എത്രതല്ലു
കിട്ടിയിരിക്കുന്നു. എന്‍റെ മുന്‍വശത്തെ ഒരുനിര പല്ല്, വെപ്പുപല്ലാ അറിയാമോ.. കപ്പല്‍
തൊഴിലാളി എന്ന പടത്തിന്‍റെ നിര്‍മാതാവിന്‍റെ പണിയാ...ഇതൊക്കെ അഭിനയത്തിന്‍റെ ഒരു
ഭാഗമാ. ഉദയന്‍റെ പടത്തില്‍ സരോജിനെക്കൊണ്ട് എങ്ങനെയാ അഭിനയിപ്പിച്ചത്, അറിയില്ലേ??....
പിന്നെ ഇവിടെ അതല്ല കാര്യം. ലെവന്‍റെ പടം
കണ്ടിട്ടുള്ള ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണ് ചെയ്തത്. കൃഷ്ണനുംരാധയും കാണാന്‍
തലയില്‍ മുണ്ടിട്ടുകയറി കാശുപോയവനാ ഞാനും, അറിയാമോ?? പുറത്തു പറയാന്‍ പറ്റുമോ??
അപ്പൊ കൈയ്യില്‍കിട്ടിയിരുന്നേല്‍ ഞെക്കി കൊന്നേനെ.. ഇതിപ്പോ ഒരടിയില്‍ ഒതുക്കി,
അത്രയേയുള്ളൂ.
>കഴിഞ്ഞ സീസണിലെ കോമഡിഫൈനലില്‍ സാറ്, എന്തോ
തിരിമറി നടത്തിയെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറയുന്നുണ്ടല്ലോ. ശരിയാണോ??
<കിട്ടാത്ത
മുന്തിരിപുളിക്കും അത്രയേയുള്ളൂ.ഫൈനലില്‍ ആരെ ജയിപ്പിക്കണമെന്നു തീരുമാനിക്കുന്നത്
യവനാണോ??.തിരിമറി നടത്താനല്ലേ ഞങ്ങള്‍ ഇവിടെയിരിക്കുന്നത്.കഴിവിലല്ല കാര്യം,അഭിനയത്തിലാണ്
അതു മറക്കരുത്. അങ്ങനെ ഒരുത്തനും വല്യ ആളാവേണ്ട;ഞങ്ങള്‍ക്കു കീഴെ നിന്നാല്‍
മതി..അല്ല പിന്നെ. ഞങ്ങള്‍ തീരുമാനിക്കും ആരു ജയിക്കണമെന്ന്
>അപ്പൊ ഈ.. ‘എസ് എം എസ്’.
<ഹ്ഹാഹ്ഹ്ഹ എന്‍റെ കൂതറെ, അല്ല ബ്ലോഗറെ..
ഇതൊക്കെ വെറും തട്ടിപ്പല്ലേ. ഈ ‘എസ് എം എസ്’ അയക്കുന്ന വിഡ്ഢികള്‍ വല്ലതും അറിയുന്നുണ്ടോ.
ഷൂട്ട്‌ചെയ്തു പെട്ടിയില്‍വെച്ച എപ്പിസോഡല്ലേ ലൈവ് എന്ന പേരില്‍ കാണിക്കുന്നത്.
അല്ലേത്തന്നെ പരിപാടിക്ക് ജഡ്ജസ് ഇടുന്ന മാര്‍ക്കല്ലേ അന്തിമവിധി, അല്ലാതെ അന്നേരം
‘എസ് എം എസ്’ തപ്പാന്‍ ആരുപോകുന്നു. ‘എസ് എം എസ്’ വഴി കിട്ടണതുക ഫിഫ്റ്റി ഫിഫ്ടിയാണ്.
ചാനലിന് പകുതി നിര്‍മ്മാതാവിനു പകുതി. അല്ലാതെ നാട്ടുകാരെ ഉദ്ധരിക്കാനാണോ പരിപാടി
നടത്തുന്നത്. എന്നാല്‍ ഇതെല്ലാം നിറുത്തി സന്നദ്ധസേവനത്തിനു ഇറങ്ങിയാല്‍പോരെ??..നമ്മുടെ
ആങ്കറുകളുടെ നിക്കറിട്ട രൂപം; രണ്ടു ക്ലോസപ്പും, നാലു വോക്കപ്പും ആയി ഇടവിട്ടു
കാണിച്ചാല്‍, എല്ലാ ഞരമ്പുകളുടെയും ‘എസ് എം എസ്’ ഇങ്ങുപോരും.പരിപാടി കഴിഞ്ഞിട്ടും ‘എസ്
എം എസ്’ വന്ന ചരിത്രമുണ്ട് അറിയാമോ. നാട്ടില്‍ മംഗ്ലീഷ് അറിയാവുന്ന ആണ്‍പിള്ളേര്‍
ഇല്ലാത്തതുകൊണ്ടാ))))).. കാര്യങ്ങള്‍ തുറന്നുകാട്ടുന്ന പെണ്‍പിള്ളേരെതന്നെ
ഈ പരിപാടികള്‍ക്ക് അവതാരകരാക്കുന്നത്??.ബുദ്ധിവേണം ബുദ്ധി.....
>അല്ല, ഇതൊക്കെ പുറത്തറിഞ്ഞാല്‍..??
<കുന്തം, ഇതൊക്കെ ആര്‍ക്കാടോ അറിയാത്തത്.ഫേസ്‌ബുക്ക്,
ഓര്‍ക്കുട്ട്, ലിങ്കിടന്‍, കുന്തം, കുടചക്രം തുടങ്ങിയ എല്ലാത്തിലും കുറെ കൊണാപ്പന്‍മ്മാര്‍;
ഇതെല്ലാം പറ്റിരാണ്, തട്ടിപ്പാണ് എന്നൊക്കെ പറയുന്നുണ്ടല്ലോ എന്നിട്ടെന്തായി. കിട്ടാനുള്ള
പണം പരസ്യമായും, എസ്. എം.എസ് ആയും കിട്ടിക്കഴിയുമ്പോള്‍ പരിപാടിയങ്ങു
നിറുത്തും.അടുത്തത് തുടങ്ങും...അതാണ് അതാണ്... എസ്.എം.എസ് അയച്ചു ആളുകള്‍
മുടിഞ്ഞപ്പോള്‍ നമ്മള് സിങ്ങറു നിറുത്തി. ഇനിയിപ്പോ കാര്യമായ പിരിവൊന്നും സിങ്ങറുകൊണ്ട്
നടക്കില്ലായെന്നു വന്നപ്പോഴാണ്, നമ്മള്‍ പാദസരം കിലുക്കി ഇറങ്ങിയത്. സംഗതി
പൊട്ടുമെന്ന് ഉറപ്പയപ്പോഴാണ് കഥയൊന്നു മാറ്റി, നായികയെ പിഴച്ച ഒരു ‘ടെക്കി’ ആക്കി
മാറ്റി.
>ടെക്കിയോ?? അതാരാ.......
<അറിയില്ലേ, ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരാണ്
ടെക്കികള്‍.
അവിടം മുഴുവന്‍ പിഴയാണ്.പെണ്ണുങ്ങളും ആണുങ്ങളും
അഴിഞ്ഞാടുകയാണ് എന്നൊക്കെയങ്ങുപറഞ്ഞു. സംഗതി ക്ലിക്ക്..സീരിയലിന്‍റെ പരസ്യംമുഴുവന്‍
‘ടെക്കികള്‍’ ഏറ്റെടുത്തു. തങ്ങളെ അപമാനിക്കുന്ന ഈ പരിപാടി കാണരുതെന്ന് ടെക്കികള്‍
‘ഈ-ലോകത്ത്’ നോട്ടിസ് ഇറക്കി.ഫലമോ നോട്ടിസ് കിട്ടിയ സകല ബുജികളും ഇപ്പോള്‍ ടീ.വി
യ്ക്ക് മുന്നിലാണ്. എന്താണ് കുഴപ്പം, എവിടെയാണ് അപമാനിക്കല്‍ തുടങ്ങിയവ
കണ്ടെത്താന്‍. ഏതായാലും പരിപാടിയുടെ റേറ്റിംഗ് ഇപ്പോള്‍ കൊമ്പത്താണ്. പാലും വെള്ളത്തില്‍
കിട്ടിയപണി പാല്‍പ്പായസമാകുന്ന രീതിയാണിത്. തല്ലു കിട്ടിയതോടെ ഇന്നലെവരെ പണ്ഡിറ്റ്‌നെ
തെറിവിളിച്ചവരെല്ലാം പ്ലാറ്റ് മാറ്റിയില്ലേ. നിഷ്കളങ്കന്‍, ശുദ്ധന്‍, പച്ചപ്പാവം
എന്നിങ്ങനെയായി വിശേഷണങ്ങള്‍.. അങ്ങനെ പണ്ഡിറ്റ്‌ന്‍റെ കാലവും തെളിയാന്‍ പോകുന്നു.
>അല്ല മിസ്റ്റര്‍, കാക്കതൂറി; താങ്കള്‍
രാഷ്ട്രിയത്തില്‍ ഇറങ്ങുമെന്നു ചില ഊഹാപോഹങ്ങള്‍ കേട്ടു ശരിയാണോ???
<ഒന്നും പറയാറായിട്ടില്ല.കാറ്റുള്ളപ്പോള്‍
തൂറ്റിനോക്കിയെങ്കിലും ഉദേശിച്ച സ്ഥലത്തു വീണില്ല. കഴിഞ്ഞ ഇലക്ഷന് വോട്ടുതെണ്ടാന്‍
ഇറങ്ങിയപ്പോള്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ കസേരയായിരുന്നു നോട്ടം,
അതുപോയില്ലേ. ഇനിയിപ്പോള്‍ വല്ല അവാര്‍ഡു കമ്മിറ്റിയിലും മെംബറാക്കുമെന്നോര്‍ത്തിട്ടാണ്
സെല്ലുലോയ്ട് വിവാദത്തില്‍ കിടന്നോന്നു ഞാന്നത്. അതും ഫലം കണ്ടില്ല. കാത്തിരിക്കാം
ഏതു പട്ടിക്കും ഒരു ദിവസം വരുമെന്നല്ലേ..പിന്നെ ഒരു കാര്യം;പുറത്തറിയെണ്ട...
>ഇല്ല.
എന്താണ്??
<നിങ്ങളിത്
പ്രസിദ്ധികരിക്കുമ്പോള്‍, ഞാനതു നിഷേധിച്ചു നിങ്ങളെ തെറിവിളിക്കും;നിങ്ങളും
തിരിച്ചു തെറിവിളിക്കണം.. കേട്ടല്ലോ. തെറിവിളി എക്സ്ക്ലുസിവാക്കാന്‍ ഞാന്‍
ചാനലുകാരോട് പറഞ്ഞേക്കാം....നമ്മളെയും നാലാളറിയെണ്ടേ അളിയാ)))))))…….
അടിപൊളിയായി മാഷേ
ReplyDeleteചാനലുകളുടെ ചെറ്റത്തരം ഇതൊകെയാണ്
ReplyDeleteGOOD ONE ..............
ReplyDeleteഹഹഹ
ReplyDeleteപിന്നാമ്പുറരഹസ്യങ്ങളൊക്കെ പൊറത്തുവിടാന്‍ തുടങ്ങുവാണോ
ഞാനിതൊന്നും കാണാറില്ല..!! രക്ഷപേട്ടൂ...! :)
ReplyDeleteഏപ്രില്‍ ഫൂള്‍, മെയ് പൂള്‍, തെങ്ങാപ്പൂള്‍
ReplyDeleteha ha ha ha
ആംവേ പോലുള്ള കമ്പനികള്‍ നടത്തുന്ന തട്ടിപ്പിനെക്കള്‍ വലിയ തട്ടിപ്പാണ് എസ് എം എസ് പരിപാടികളിലൂടെ ചാനലുകള്‍ തട്ടുന്നത്.നിലവിലുള്ളതിന്റെ മൂന്നിരട്ടിയോളം ചാര്‍ജാണ് ഇങ്ങനെയുള്ള എസ് എം എസ് പരിപാടിയിലൂടെ കമ്പനികള്‍ ഈടാക്കുന്നത്.ഇത് ഒരു തരാം ചീറ്റിംഗ് തന്നെയാണ് .ചാനലുകളുടെ പ്രീതി ആവശ്യമുള്ള രാഷ്ട്രിയക്കാരോ സര്‍ക്കാരോ ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കാറില്ല.
ReplyDeleteഹഹഹഹഹഹഹഹഹ
ReplyDeleteപ്രിയദർഷന്റെയും ലാലിന്റെയും വാലിൽ തൂങ്ങി,തമാശ എന്ന പേരിൽ കോമാളിത്തരം കാണിച്ചു സിനിമയിൽ കഞ്ഞി കുടിച്ചു പോന്നിരുന്ന ജഗദീഷ്,ടി വി കോമഡി പരിപാടിയിൽ പാട്ട് പാടിയും പ്രസംഗം നടത്തിയും കൊട്ടും സൂട്ടുമിട്ട് വിധി കർത്താവായി അരങ്ങു വാഴുന്നത് കാണുന്നത് തന്നെയാണ് സാധാരണ പ്രേക്ഷകന്റെ ഏറ്റവും വലിയ ഗതികേട്.സ്വന്തം കീശ നിറക്കുവാൻ വേണ്ടി ചാനലിനോടൊപ്പം ചേർന്ന് പാവപെട്ട കലാകാരന്മാരെ വഞ്ചിക്കുന്നതിൽ യാതൊരു വിധ കുറ്റബോധവും തോന്നാത്ത ജഗദീഷിനാനു ശരിക്കും തല്ലു കിട്റെണ്ടി ഇരുന്നത്.ജഗദീഷിനെ സഹിക്കുവാൻ തൊലിക്കട്ടി ഇല്ലാത്തത് കൊണ്ട് മാത്രം കോമഡി സ്റ്റാർ പരിപാടി കാണാത്ത ഞാൻ അന്ന് യാദൃശ്ചികമായാണ് ഈ സംഭവം കണ്ടത്.സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ശരിക്കും സഹതാപം തോന്നി,കൂടാതെ സ്വയം കോമാളി വേഷം കെട്ടി ആടുന്നതിൽ അയാളോട് കുറച്ച അരിശവും തോന്നി.സ്വന്തം അഭിപ്രായം സ്വന്തം രീതിയിൽ പറഞ്ഞ സന്തോഷിനോട് മാന്യമായ ഭാഷ ഉപയോഗിക്കണം എന്ന് പറഞ്ഞ ജഗദീഷ് താൻ മുന്പ് അഭിനയിച്ച പല കഥാപാത്രങ്ങളും മാന്യമായ ഭാഷ തന്നെയാണോ ഉപയോഗിച്ചത് എന്ന് ഓർത്ത് നോക്കുന്നത് നന്നായിരിക്കും.മറ്റൊരു ജഡ്ജ് അനൂപ് ചന്ദ്രനും ഇത്തരം നാടകത്തിനു കൂട്ട് നിന്നതോട് കൂടി അയാളോട് ഉണ്ടായിരുന്ന കുറച്ച മതിപ്പും പോയി കിട്ടി.സ്വന്തം വീട്ടു വാതിൽ തുറന്നിട്ട് അന്യനെ അകത്തു കയറ്റി സ്വയം പുറത്തു ബീഡി വലിക്കുന്ന പഴയ പരിപാടി ഇപ്പോൾ ടി വി യിൽ ചെയ്യുന്ന അഭിനവ വിധി കര്താക്കളുടെ മുഖത്തേക്ക് നീട്ടി വലിച്ചൊരു ...ത്ബ്ഫൂ.
ReplyDeleteഹഹഹ.......
ReplyDeleteസത്യത്തില്‍ തുളസി കാകതൂറിക്ക് വിളിച്ചോ?
ReplyDelete