**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Tuesday, March 19, 2013

അമ്മേടെ നായര്, ആരാണച്ഛാ........


 

 വിദ്യാധരന്റെ വ്യാകുല ചിന്തകള്‍

   സംഗതി കലക്കിട്ടോ; എന്തായിരുന്നുപ്രകടനം.

പ്രസംഗിക്കുന്നേല്‍ ഇങ്ങനെവേണം. പിള്ളേര്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാം മനസ്സിലായിക്കാണും.

പരീക്ഷ തുടങ്ങുന്നതിനുമുന്‍പേ ഇങ്ങനെ ഒരു തയ്യാറെടുപ്പ്‌ നടത്തിയത് നന്നായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആത്മവിശ്വാസത്തിനു ഇത്തരം ക്ലാസുകള്‍ നല്ലതാണ്. മാത്രമല്ല നമ്മുടെ രാഷ്ട്രശില്പ്പികളെക്കുറിച്ചും, അവരുടെ ജീവിതരീതികളുമൊക്കെ പുതുതലമുറയ്ക്ക് ഇങ്ങനെയൊക്കെ യല്ലാതെ എങ്ങനെ മനസിലാവനാ..

  ഇടയ്ക്കൊക്കെ ഇങ്ങനത്തെ ക്ലാസുകള്‍ കുട്ടികള്‍ക്ക് കൊടുക്കണം.

        അതെയതെ..

     എന്നാലും വിദ്യാധരന്‍മാഷേ താങ്കള്‍ നല്ലൊരു പ്രാസംഗികന്‍  കൂടിയാണെന്ന് മനസ്സിലായി..

സ്റ്റാഫ്‌റൂമില്‍നിന്നുകേട്ട സുഖിപ്പീരില്‍, നന്നായങ്ങു പൊന്തിയെങ്കിലും; അതു പുറത്തുകാണിച്ചില്ല. ഞങ്ങള്‍ സാമൂതിരിയുടെ കുടുംബക്കാരാണ്, വാസ്ക്കോടിഗാമ കപ്പലിറങ്ങിയത് ഞങ്ങളുടെ ആറ്റുകടവിലാണ്,ഗാന്ധിജി വീട്ടില്‍വന്നു ചായ കഴിച്ചിട്ടുണ്ട് എന്നൊക്കെ പറയാന്‍ വെമ്പിയതാണ്. കടിച്ചുപിടിച്ചുനിന്നു.

 സാന്മാര്‍ഗികജീവിതത്തിനും, മൂല്യച്യുതിസംഭവിക്കുന്നത് തടയാനും  വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുഎനര്‍ജി ബൂസ്റ്റിംഗ് ക്ലാസ് വേണമെന്ന് സ്റ്റാഫ്‌മീറ്റിങ്ങില്‍ പൊന്തിവന്ന നിര്‍ദേശമാണ്.സംഗതി ആവശ്യമാണെങ്കിലും ആരതിനു തയ്യാറാകുമെന്ന ചര്‍ച്ചയ്ക്കൊടുവില്‍ എപ്പോഴത്തെയുംപോലെ അതു  തലയില്‍ വന്നുവീണു. സഹപ്രവര്‍ത്തകരെപ്പോലെ സൈഡ്‌ബിസിനസ് ഒന്നുമില്ലാതെ, കിത്താബും കഷത്തില്‍വെച്ച് കിട്ടുന്നതും മേടിച്ചു ഒതുങ്ങിനടക്കുന്നതിനാല്‍ സമയം ആവശ്യംപോലെ; എന്നാണ് വയ്പ്പ്.

വസ്തുബ്രോക്കര്‍,കല്യാണദല്ലാള്‍ ,വണ്ടിബിസിനസ്,ട്യൂഷന്‍,രാഷ്ട്രിയം തുടങ്ങിയ അനുസാരികള്‍ മെയിന്‍ബിസിനസായും, അധ്യാപനം സൈഡായും കൊണ്ടുപോകുന്നവരാണ് സഹപ്രവര്‍ത്തകരില്‍ അധികവും. നാലു ദംപടി തടയാന്‍ ഈ ഫീല്‍ഡില്‍ വേറെ വഴിയില്ലാത്തതിനാലാണിത്. ഒന്നിച്ചുപഠിച്ച് എല്‍.ഡി.സി-യായി കയറിയവന്‍വരെ ഗസറ്റഡ്‌പോസ്റ്റിലെത്തി.നമ്മളിവിടെ ഇപ്പോഴും എല്‍.പി സ്കൂള്‍വാധ്യാര്‍ തന്നെ. അധ്യാപനം മഹത്തരമാണെന്ന ചിന്ത, മനസ്സിലുള്ളതുകൊണ്ട് മനസ്സമാധാനത്തോടെ കഴിഞ്ഞുപോകുന്നു.

സ്കൂള്‍ കഴിഞ്ഞുള്ള ശിഷ്ടസമയം; അല്പസ്വല്പ്പം സാമൂഹ്യപ്രവര്‍ത്തനവും, കലാസാംസ്കാരിക പ്രകടനങ്ങളും നടത്തുന്നതിനാല്‍  നാട്ടുകാരുടെയിടയില്‍ തെറ്റില്ലാത്ത ഒരു സ്ഥാനമുണ്ടെന്നു പറയാം.അതുകൊണ്ടെന്താ ഏതു പാതിരാത്രിക്കും ഇരുട്ടടിപേടിക്കാതെ നാട്ടിലൂടെ നടക്കാവുന്ന വിരലില്‍ എണ്ണാവുന്നവരില്‍ പ്രധാനിയാണെന്ന് അഹങ്കരിക്കാം...

     ‘മാഷേ പ്രഭാഷണം ഉഗ്രനായിരുന്നു..’

വിലയേറിയ ഒരഭിപ്രായം..പണ്ടാണെങ്കില്‍ അതിനു തേനിന്‍റെ മധുരവും, റോസാപ്പൂവിന്‍റെ വാസനയും  അനുഭവപ്പെട്ടേനെ..

       ജലജ ടീച്ചറുടെ വകയാണത്.

      മറുപടി ഒരു ചിരിയില്‍ ഒതുക്കി..

ടീച്ചറിപ്പോള്‍ മുന്‍പേപോലെ അങ്ങനെ അധികം അടുത്തിടപഴകാറില്ല.

ജോലികിട്ടി; കുട്ടപ്പനായി വിലസുന്നകാലത്ത്, ആദ്യമായി പരിശുദ്ധപ്രേമം തോന്നിയത് കുട്ടിക്കൂറപൌഡറിന്‍റെ മണവും പ്രസരിപ്പിച്ചുകൊണ്ട്‌ നടന്നു നീങ്ങിയിരുന്ന ടീച്ചറോടായിരുന്നു. സംഗതി മുറുകിമുറുകി;......പട്ടിയുണ്ടോ..?? കെട്ടിയിടാം....!!!!! എന്ന ശൈലിയിലേക്ക് വളര്‍ന്നപ്പോള്‍; ....ഇന്നു വരാം. ...തല്ലു കൊള്ളും..!! എന്ന അവസ്ഥ വേണ്ടാന്നുവെച്ച്, നേരെവാ നേരെപോ രീതിയില്‍ ജാതകം കൈമാറി. അപ്പോഴല്ലേ കുഴപ്പം. ഒരു തരത്തിലും സംഗതി ചേരില്ല. ചേര്‍ന്നാല്‍ രണ്ടില്‍ ഒന്ന് തട്ടിപ്പോകും കട്ടായം. ജീവന്‍ പോയാല്‍ പിന്നെയെന്ത് പ്രേമം. ജീവനുണ്ടെല്‍ ഇനിയും പ്രേമിക്കാം... അങ്ങനെ അതു ചീറ്റി. ടീച്ചറുടെ കെട്ട്യോനിപ്പോള്‍ പട്ടാളത്തില്‍ അതിര്‍ത്തികാക്കുന്ന തിരക്കിലാണ്. പഴയകഥകള്‍ വല്ലതും അറിഞ്ഞ്; ഒരു കാഞ്ചിവലി ഉണ്ടാകുമോന്ന പേടികാരണം അതിയാന്‍ ലീവിന് വന്നാല്‍; വഴി മാറി നടക്കുകയാണ് പതിവ്‌.

      ങ്ഹാ... അതൊരു കാലം.

അതിനിപ്പോ കുഴപ്പമൊന്നുമില്ല... വര്‍ത്തമാനകാലം സന്തുഷ്ടമാണ്.അതുകൊണ്ട് ഭൂതകാലമോര്‍ത്തു വ്യാകുലപ്പെടേണ്ടതില്ല.കുടുംബംപോറ്റാന്‍ ഭാര്യയും അധ്വാനിക്കുന്നു. സാമാന്യം ബുദ്ധിയുള്ള കുഞ്ഞുങ്ങള്‍. സ്വസ്ഥം.

   ഏതായാലും ഒരുമണിക്കൂര്‍നേരത്തെ കത്തിയടി ക്ലിക്കായി..ഒരാഴ്ചയായി കമ്പ്യുട്ടറും തുറന്നുവെച്ച്  മഹാന്മ്മാരുടെ ജീവചരിത്രമൊക്കെ വായിച്ചു തയ്യാറാക്കിയ കുറിപ്പുകള്‍ വെറുതെയായില്ല. ഇനിയിതൊരു തുടര്‍പരിപാടിയാക്കിയാലെന്താ...അഴിക്കോട് പോയ വിടവില്‍ ആളെകിട്ടാതെ വിഷമിക്കുന്ന കാലമാണ്.

  നാലാള് കൂടുന്നെടത്തു ഒരു വാക്കുപറയൂ വിദ്യാധരായെന്ന് പണ്ട്, ആരെങ്കിലും പറഞ്ഞാല്‍ അപ്പൊതുടങ്ങും ശ്വാസംമുട്ടല്‍.

  ങ്ഹാ.. നീ പത്തു പാസായതല്ലേ, എന്തെങ്കിലും പറയെടാ.... എന്നു കേള്‍ക്കേണ്ടതാമസം തെണ്ടവരളും, ശ്വാസതടസ്സം,മൂത്രശങ്ക ,ഒടുവില്‍ എല്ലാംകൂടി വെളിക്കിരിക്കാന്‍ പ്രേരണ.. തുടങ്ങിയ അരിഷ്ടതകള്‍ മൂലം അപ്പോള്‍തന്നെ സ്ഥലംവിടുകയാണ് പതിവ്‌.ഇപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. ഏതയാലും കുറിപ്പുകളൊക്കെ സൂക്ഷിച്ചുവെയ്ക്കണം. ഒടുക്കം പുസ്തകമാക്കാം.

 വീട്ടില്‍ച്ചെന്നിട്ടുവേണം മക്കളെയൊന്ന് ഉപദേശിക്കാന്‍; മഹാന്മ്മാരുടെ ജീവിതവും വാക്കുകളും കണ്ടുപഠിക്കാന്‍ പറയണം. ചിന്തകളെല്ലാം സ്വരുകൂട്ടി വീട്ടിലേക്കുള്ള നടപ്പുതുടങ്ങി.പരിചയക്കാരെക്കാണുമ്പോഴുള്ള പതിവ്‌തലകുലുക്കലില്‍ വല്ലാത്തൊരുതലക്കനം തോന്നുണ്ടോയെന്നൊരു സംശയം..പതിവുപോലെ പരമുനായരുടെ ചായക്കടയില്‍ നിന്ന് ഒരു പപ്പടബോളിയും ചായയും കഴിച്ചു. വീട് അടുക്കുന്തോറും നടപ്പിന് വേഗംകൂടി. ചെന്നിട്ടുവേണം ഭാര്യയുടെമുന്നില്‍ എല്ലാം അവതരിപ്പിക്കാന്‍. ഭാര്യയും കുട്ടികളും എത്തിയിട്ടുണ്ട്; ഗെയിറ്റ് തുറന്നാണ് കിടക്കുന്നത്. കോളിഗ്ബെല്ലില്‍ വിരലമര്‍ത്താന്‍ തുടങ്ങിയപ്പോളാണ് അകത്തുനിന്നു ചില മുറമുറ ശബ്ദങ്ങള്‍ കേട്ടത്, ചെവിയോര്‍ത്തു..

    ‘ഒരുത്തനെയും വിടില്ല..   @#$%മക്കള്.....’

       ദൈവമേ, മുട്ടന്‍ തെറിയാണ്..

 ഫൂഊഊഊഉ... കഴുവേറിടെ മോന്‍........ ,നാടുനീളെ പിള്ളേരെ ഉണ്ടാക്കുന്നവന്‍......, വേശ്യ ,തെണ്ടി എന്നൊക്കെയുള്ള പദങ്ങള്‍ ഇടവിട്ട്‌ കേള്‍ക്കാം ...

   ഇനി അമ്മായിയപ്പനെങ്ങാനും വന്നിട്ടുണ്ടോ..?/

ഈയിടെയായി നിങ്ങള്‍ക്ക് വീട്ടുകാര്യങ്ങളില്‍ തീരെ ശ്രദ്ധയില്ല. ഞാന്‍ അച്ഛനോട് പറയുമെന്ന; ഭാര്യയുടെ ഭീഷണി നിലനിക്കുന്നുണ്ട്.ഇനി അവളെങ്ങാനും അമ്മായിയപ്പനെ വിളിച്ചു വരത്തിയതാണോ?/ അങ്ങേര് ഇത്ര മുട്ടന്‍ തെറി പറയുമോ???. റിട്ടയര്‍ട് ഹെഡ്‌മാഷാണ്... ആ മര്യാദ വിടുമോ?/

തല്ക്കാലം മുന്‍വാതിലിലൂടെ അകത്തുകയറേണ്ട... അടുക്കളവാതില്‍ വഴി അകത്തുകയറി രംഗനിരീക്ഷണം നടത്താം..... എന്നിട്ടാവാം പ്രത്യക്ഷപ്പെടാല്‍.

പതുങ്ങി ആടുക്കളവാതില്‍ വഴി അകത്തുകയറാന്‍ തുടങ്ങുമ്പോള്‍ തോളില്‍ ഒരു പിടുത്തം

    ‘അയ്യോ തല്ലല്ലേ ......’. അറിയാതെ വായില്‍നിന്ന് വന്നതാണ്..

    നിങ്ങള്‍ക്കെന്ന മനുഷ്യാ.... ഭ്രാന്തു പിടിച്ചോ..??

 തിരിഞ്ഞു നോക്കുമ്പോള്‍ ഭാര്യ.

 നിങ്ങള്‍ മുന്‍വശത്തുകിടന്നു പരുങ്ങുന്നത് കണ്ടു.സംഭവം എന്താണെന്നറിയാന്‍ ഞാന്‍ പുറത്തിറങ്ങിയതാ....

    അപ്പൊ അമ്മാവന്‍ വന്നിട്ടില്ലേ...??

                ആര് അച്ഛനോ????

                    ങ്ഹ......

                     ഇല്ല....

 അകത്തുനിന്നു തെറികേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു.... നീയിനി അമ്മാവനെയെങ്ങാനും വിളിച്ചുവരുത്തിക്കാണുമെന്ന്.അപ്പൊ അകത്താരാ.?/

     അകത്താരുമില്ല. മക്കള്‍ ടി.വി കാണുന്നതാണ്.

       അപ്പോ....... തെറി????

      അത് നമ്മുടെ വിപ്പിന്‍റെ തെറിയാ..അങ്ങേര് ന്യൂസ്‌അവറില്‍ പ്രതികരിക്കുന്നതാ....

 അതാണോ പിള്ളേരെ കാണിക്കുന്നത്. ചെന്ന് ഓഫ്‌ ചെയ്യടീ....

       ദേ കറണ്ടു പോയി....

    സന്തോഷം; ആര്യാടന്‍ കാത്തു.

            അച്ഛാ....

      എന്താ മോളെ............

  ഈ ‘അമ്മേടെ നായര്’ എന്നു പറഞ്ഞാല്‍ ആരാ..മകളുടെ സംശയം.

            അച്ഛാ...............

            എന്താടാ...??

പുലയാടിമോനും, കഴുവേറിമോനുമൊക്കെ ആരുടെ മക്കളാ...മകന്‍റെസംശയം..

    അപ്പൊ, നിങ്ങള്‍ ആ മഹാന്‍റെ പ്രസംഗം കേട്ടുവല്ലേ..........

 രാജ്യസ്നേഹത്തെക്കുറിച്ചും, പൌരധര്‍മ്മത്തെക്കുറിച്ചും, സാഹോദര്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും; നമ്മുടെ രാഷ്ട്രശില്‍പികള്‍  പറഞ്ഞതും പഠിപ്പിച്ചതുമൊക്കെ രണ്ടുമണിക്കൂര്‍ വിശദമായി പ്രസംഗിച്ച് വീട്ടിലെത്തിയപ്പോള്‍ ആധുനിക രാഷ്ട്രശില്‍പ്പിയുടെ തെറിപ്പാട്ടുകള്‍ കേള്‍ക്കുന്ന മക്കളും.. അവരുടെ സംശയങ്ങളും. എനിക്കൊന്നു കരയണമെന്ന് തോന്നി............

        എത്രയെത്ര മഹാന്മ്മാരായ രാഷ്ട്രനേതാക്കള്‍ക്കും, സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കും ജന്മംനല്‍കിയ നാടാണ് കേരളം.സംശുദ്ധ രാഷ്ട്രിയവും, ജനസേവനവും കൈമുതലാക്കിയ നേതാക്കന്മ്മാരുടെ പിന്മുറക്കാര്‍ അധപതനത്തിന്‍റെ പടുകൂഴിയിലേക്ക് നീങ്ങുന്നതാണിപ്പോള്‍ കാണുന്നത്.കവലച്ചട്ടമ്പികളെക്കാള്‍ മോശമായ സംസ്കാരംപുലര്‍ത്തുന്നവര്‍ ജനാധിപത്യത്തിന്‍റെ കവലാളന്‍മ്മാരായി വിലസുക; എന്ത് നെറികെടാണിത്. സമൂഹത്തെ ബാധിച്ചിരിക്കുന്ന ഇത്തരം രാഷ്ട്രിയകുഷ്ഠങ്ങളെ നിലയ്ക്ക് നിറുത്തേണ്ടവര്‍, ഒരുതരം മരവിപ്പ് ബാധിച്ചിരിക്കുമ്പോള്‍; ആരാണിത് ചെയ്യേണ്ടത്. ഇത്തരം കുഷ്ഠങ്ങളെ തിരെഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ജനത്തിന്, ഇതിനു പരിഹാരം ചെയ്യണമെങ്കില്‍ അഞ്ചുവര്‍ഷം കാത്തിരിക്കണം. അതുവരെ ഈ മഹാമാരികള്‍ നാട്ടില്‍ മലം വിതറട്ടെ യെന്നാണോ മേലാളന്മാരുടെ തീരുമാനം. പെണ്ണുപിടിയന്മാരും, തെറിവിളിയന്മ്മാരും, കയ്യിട്ടുവാരുന്നവനും അല്ലാതെ അന്തസ്സുള്ള കുടുബത്തില്‍ പിറന്ന ആരുമില്ലേ കേരളിയരെ ഭരിക്കാന്‍.??

  പകലന്തിയോളം ജോലിചെയ്തുകിട്ടുന്ന ശമ്പളംകൊണ്ട് അന്തസ്സായി കുടുംബം പുലര്‍ത്തുന്ന, ബഹുഭൂരിപക്ഷത്തിന്‍റെ നാടാണ് കേരളം. ജോലി കഴിഞ്ഞു കുടുബത്തോടൊപ്പം ചേരുന്ന വൈകുന്നേരങ്ങളില്‍ അല്‍പ്പം ലോകവിവരവും, ആനുകാലിക സംഭവങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ് ടി.വി യെ ആശ്രയിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ മുത്തച്ഛന്‍മ്മാര്‍ വരെയുള്ള കുടുംബസദസ്സിലേക്ക് രാഷ്ട്രിയ‘തറ’കളുടെ പുലയാട്ട് വിശേഷങ്ങളുമായി കടന്നു വരാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഒരുദിവസത്തെ വാര്‍ത്തകള്‍ പറയുന്ന ഒരുമണിക്കൂറിലെ ങ്കിലും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.  അമ്മയേയുംപെങ്ങളെയും തിരിച്ചറിയാത്തവന്‍റെയും, അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കുന്നവന്‍റെയും, തലയ്ക്കുവെളിവില്ലാതെനാടുനീളെ തെറിയുമായി നടക്കുന്നവന്‍റെയും രാഷ്ട്രിയ ഇമേജിനു പൌഡറിടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചര്‍ച്ചകളും മറ്റും ജനങ്ങള്‍ക്കുമുമ്പില്‍ പ്രധാനവാര്‍ത്തയായിവിളമ്പുന്നത് ആരോഗ്യകരമായ പ്രവണതയല്ല...ഒരു വശത്ത് സാമൂഹ്യപക്വതയ്ക്കുവേണ്ടി മെഴുകുതിരി കത്തിക്കുക. മറുവശത്ത് പക്വത തൊട്ടുതീണ്ടിയിട്ടില്ലാത്ത വെറിയന്‍മ്മാരെ പ്രധാനനായകന്‍മ്മാരക്കുകയും ചെയ്താല്‍ എന്തു സാമൂഹ്യഉദ്ബോധനമാണ് ഉണ്ടാവുക.

12 comments:

  1. സന്തോഷ്‌March 19, 2013 at 5:05 PM

    മാഷേ എഴുത്ത് നന്നായിരിക്കുന്നു..എന്തുചെയ്യാം എല്ലാം സഹിക്കുകതന്നെ....

    ReplyDelete
  2. അബ്ദുള്ളMarch 19, 2013 at 5:29 PM

    കൊച്ചുകുട്ടികള്‍ മുതല്‍ മുത്തച്ഛന്മ്മാരര്‍ വരെയുള്ള കുടുംബസദസ്സിലേക്ക് രാഷ്ട്രിയ‘തറ’കളുടെ പുലയാട്ട് വിശേഷങ്ങളുമായി കടന്നു വരാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഒരുദിവസത്തെ വാര്ത്ര കള്‍ പറയുന്ന ഒരുമണിക്കൂറിലെ ങ്കിലും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്തവന്റെങയും, അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നവന്റെളയും, തലയ്ക്കുവെളിവില്ലാതെ നാടുനീളെ തെറിയുമായി നടക്കുന്നവന്റെ‍യും രാഷ്ട്രിയ ഇമേജിനു പൌഡറിടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചര്ച്ച കളും മറ്റും ജനങ്ങള്ക്കുിമുമ്പില്‍ പ്രധാനവാര്‍ത്തയായിവിളമ്പുന്നത് ആരോഗ്യകരമായ പ്രവണതയല്ല...തീര്‍ച്ചയായും.

    ReplyDelete
  3. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും മൂടിവയ്ക്കാനുള്ള തെറിപ്പാട്ടുകളാണ് യുഡിഎഫില്‍ നടക്കുന്നത്

    കേരളത്തിലെ പൊതുസമൂഹത്തെയും സാംസ്കാരിക സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ പരസ്പരം അച്ഛന് വിളിച്ച് നടക്കുകയാണ് യുഡിഎഫ് നേതാക്കള്‍. കോടതി കേസെടുത്താന്‍ കോടതിയെപ്പോലും തെറിവിളിക്കുന്നത് നാം കാണുന്നു. കേരളത്തില്‍ മനുഷ്യനൊഴികെ മറ്റെല്ലാറ്റിനും വില കുതിച്ചുകയറിക്കൊണ്ടിരിക്കെയാണ് ഈ തെറിപ്പാട്ടെന്നോര്‍ക്കണം.

    ReplyDelete
  4. അത് നമ്മുടെ വിപ്പിന്‍റെ തെറിയാ..അങ്ങേര് ന്യൂസ്‌അവറില്‍ പ്രതികരിക്കുന്നതാ....
    ഈ ഡയലോഗ് വന്നപ്പൊള്‍ നന്നായി ചിരിച്ചു..
    എല്ലാ നനംകളും നടക്കണം എന്നു വിദ്യാധരന്‍ സര്‍ന്റെ അഗ്രഹം പോലെ തന്നെയാണു എന്റെയും ആഗ്രഹം

    ReplyDelete
  5. ന്യൂ ജനറേഷന്‍ സിനിമയും പി സി ജോര്‍ജിന്റെ പ്രസംഗവും കുട്ടികളെ കാണിയ്ക്കരുതെന്ന് ആരോ പറയുന്ന കേട്ടു

    ReplyDelete
  6. ഇതൊക്കെ ഖിയാമത്ത്‌ നാളിന്റെ അലാമത്തുകളാണു മക്കളെ..
    സമൂഹത്തിലെ ഏറ്റവും മോശപ്പെട്ടവൻ അവര്ക്ക് നേതാവായി വരും

    പിസി ജോർജിനെ പട്ടിക്കാഷ്ടം എന്ന് വിളിച്ചാൽ പട്ടികൾ പോലും സഹിക്കൂല

    ReplyDelete
  7. നക്കാപ്പിച്ച ഭൂരിപക്ഷത്തിന് ഭരിക്കുന്ന സർക്കാരിനു പി സി ജോര്ജിന്റെ സഹായം ആവശ്യമാണ്.ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ഉമ്മൻ ചാണ്ടിയെ നിലക്ക് നിർത്തുവാൻ മാണി സാറിനും ഈ വിഴുപ്പിനെ ആവശ്യമാണ്.ഗണേശൻ വേലി ചാടും എന്ന് തോന്നിയ സമയത്ത് തന്നെ ഇടതു പക്ഷത്തു നിന്നും ശെൽവരാജിനെ പ്രത്യേകിച്ചു ഒരു സ്ഥാനവും കൊടുക്കാതെ തന്നെ അടർത്തി കൊണ്ട് വന്നതിലും ഈ വിഴുപ്പിനു പങ്കുണ്ട്.അത് കൊണ്ടൊക്കെ തന്നെയാണ് കൊച്ചു മാണിയും കുഞ്ഞൂഞ്ഞുമൊക്കെ ഈ ഗ്രാമീണനെ താങ്ങി നടക്കുന്നത്.സി എച്ച് മുഹമ്മദ്‌ കൊയയും അച്ചുത മേനോനും ഇ എം എസ്സുമൊക്കെ ധന്യമാക്കിയ കേരള നിയമ സഭ മത്സ്യ മാർക്കറ്റ് പോലെ ആക്കുന്ന ഈ ഗ്രാമീണനെ ജയിപ്പിച്ചു വിട്ട പൂഞാറ്റിലെ ജനങ്ങളെ പറഞ്ഞാൽ മതി.കേരളത്തിലെ മൊത്തം ജനങ്ങളുടെയും ശാപം ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന പൂഞാറ്റിലെ വോട്ടർമാരുടെ മേൽ ദൈവ കോപം ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.

    ReplyDelete
  8. ആദ്യമായാണ് ഇത് വഴി -
    ഇഷ്ടപ്പെട്ടു - ആശംസകൾ
    'ഫിഫ്ത് എസ്റ്റെറ്റ്' എന്ന എന്റെ പോസ്റ്റ്‌
    കാണുവാൻ ക്ഷണിക്കുന്നു -
    ഇനിയും കാണാം

    ReplyDelete
  9. I am regular visitor, how are you everybody? This article posted
    at this site is actually nice.

    my webpage: openfree.20.free.fr

    ReplyDelete
  10. Hey I know this is off topic but I was wondering
    if you knew of any widgets I could add to my blog that automatically tweet my
    newest twitter updates. I've been looking for a plug-in like this for quite some time and was hoping maybe you would have some experience with something like this. Please let me know if you run into anything. I truly enjoy reading your blog and I look forward to your new updates.

    my web blog - austriacraft.at

    ReplyDelete
  11. Every weekend i used to visit this site, for
    the reason that i wish for enjoyment, as this this site conations genuinely
    good funny information too.

    Feel free to surf to my blog post :: ford ranger

    ReplyDelete
  12. സമൂഹത്തില്‍ വര്‍ഷങ്ങളായി തുടരുന്ന മൂല്യ ചുതി അതിന്റെ പരമോന്നതിയിലെതി നില്കുന്നു .നേതാക്കന്മാരും മാധ്യമങ്ങളും എല്ലാം ദുഷിച്ചു നാറിയിരിക്കുന്നു .ഇതിനൊരറുതി വരുമെന്ന് നമുക്ക് സ്വപ്നം കാണാം .വിദ്യാ ധരന്‍ മാഷിന് ആശംസകള്‍

    ReplyDelete