**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, March 31, 2013

“പ്രവാസികള്‍ക്ക് ശങ്കവേണ്ട”-മന്ത്രി ശംഭു.?


     


  സൗദിഅറേബ്യയില്‍വിനോദസഞ്ചാരത്തിനുപോയി വഴിതെറ്റിപ്പോയ  ചില മലയാളികളെ പോലിസ്‌പിടിച്ചു നാട്ടിലേക്കുവിടുന്നു.വിമാനങ്ങള്‍ ഹൗസ്‌ഫുള്‍ ആയതിനാല്‍ മാന്യയാത്രക്കാരെ  താത്കാലിക താമസത്തിനായി ജയില്‍ എന്നു വെറുതെവിളിക്കുന്ന ഗസ്റ്റ്‌ഹൗസിലേക്ക് മാറ്റുന്നു.ആശങ്ക ഒട്ടും വേണ്ട...... ഹോ വെറുതേ..ചുമ്മാ വെറുതെ ശങ്കിച്ചുപോയി...... 

  ഫ്രീവിസയില്‍ അവിടെപ്പോയി കള്ളപ്പണിയെടുത്തു  നാട്ടിലേക്ക് പണമയച്ച്, നിയമലംഘനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന് വെറുതെ ചുമ്മാ ഒരു രസത്തിനു പറയുന്നതാണ്.അങ്ങനെ ഒന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.  വികസിതരാജ്യങ്ങളുടെ ജീവിതനിലവാരമുള്ള കേരളത്തില്‍നിന്ന് ആരെങ്കിലും ആയിരം റിയാലിന് ആടുജീവിതം നയിക്കാന്‍ പോകുമോ?? ഇല്ലേയില്ല.... മറിച്ചുള്ള പ്രചരണം കേരളത്തിന്‍റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിങ്കോയിസ്റുകളുടെ ആസൂത്രിതനീക്കമാണ്. ആഗോളവ്യാപകമായി ഡിങ്കോയിസ്റ്റുകള്‍ ഇപ്പോള്‍ കേരളത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമാണിത്. ഇനി അങ്ങനെ വല്ലവരും അവിടെ ഒളിച്ചുകഴിയുന്നുണ്ടാങ്കില്‍ ഒന്നുംപേടിക്കേണ്ട ഇതാ.....ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.നൂറു പേരടങ്ങുന്ന കേന്ദ്രസംഘം ഉടനെ സൌദിയില്‍ എത്തുന്നതായിരിക്കും. സ്വീകരിക്കാന്‍ ആലവട്ടവും വെഞ്ചാമരവുമായി കഴിയുന്നത്ര പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തേണ്ടതാണ്. കേന്ദ്രസംഘത്തിനു കൊറിക്കാന്‍വേണ്ട അണ്ടിപരിപ്പും,ബദാംമില്‍ക്കും ഫ്രെഷ് ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചര്‍ച്ച കഴിയുന്നതുവരെ നിയമലംഘകര്‍ കുബുസ്സും വെള്ളവുമായി വല്ല വീപ്പയിലുംമറ്റും ഒളിച്ചു സ്വയം, തടി രക്ഷിക്കേണ്ടതാകുന്നുവെന്ന് എമ്പസി അറിയിച്ചുകഴിഞ്ഞു. അതുപോലെ നിതാഖത്‌ സംവിധാനത്തിന്‍റെ പോരായ്മകളെപ്പറ്റി കേരളത്തില്‍ ടീവി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.പ്രതികരണ തൊഴിലാളികളുടെ അഭിപ്രായം അറിഞ്ഞശേഷം നിയമം മറ്റുന്നതായിരിക്കുമെന്നു സൗദിമന്ത്രി അറിയിച്ചതായി ചാനല്‍ പറയുന്നു.

   ഇന്ത്യ വിശേഷിച്ച് കേരളം ഉണര്‍ന്നുകഴിഞ്ഞു. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. മറിച്ചുള്ള പ്രചരണം മറന്നേക്കണം. മടങ്ങിവന്ന പലരും കരഞ്ഞുനിലവിളിച്ചുകൊണ്ട് അവരുടെ കദനകഥ വെളിപ്പെടുത്തുന്നത് ദ്രശ്യമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. പക്ഷെ അവര്‍ നിയമലംഘനം നടത്തിയ ടൂപ്ലിക്കേട്സാണ് ആയതിനാല്‍ അവരുടെ കരച്ചില്‍ കാണേണ്ട എന്നാണ് ഒര്‍ജിനല്‍ എന്നവകാശപ്പെടുന്ന പ്രവാസികള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവാസിവോട്ടിനുവേണ്ടി വിമാനംപറത്തിയ നമ്മുടെ ചില നാട്ടുപ്രമാണിമാരും ഇങ്ങനെ പറയുന്നതുകണ്ടു. ലെവന്‍റെയൊക്കെ പറമ്പു കിളയ്ക്കാന്‍ ആളെ കിട്ടണില്ലപോലും, അതുകൊണ്ട് കുറെയെണ്ണം ഇങ്ങുപോരട്ടെ എന്നുസാരം....

.

    സുഖവാസംകഴിഞ്ഞു തെണ്ടിത്തിരിഞ്ഞു വരുന്നവര്‍ഒന്നുകൊണ്ടും പേടിക്കേണ്ട. കേരളം നിങ്ങള്‍ക്കായി അവസരങ്ങള്‍ കാത്തു വച്ചിരിക്കുകയാണ്. പാടം തയ്യാറായിക്കിടകുന്നു, ഇനി വിതച്ചാല്‍ മാത്രംമതി. ആള്‍ക്കരില്ലാതെ ഇവിടുത്തെ വ്യവസായസ്ഥാപനങ്ങള്‍ മുഴുവന്‍ പൂട്ടികിടക്കുകയിരുന്നു. വലിയങ്ങാടിയില്‍വന്ന പാണ്ടിലോറികള്‍ ലോഡിറക്കാന്‍ ആളില്ലാതെ അറ്റമില്ലാതെ നീണ്ടുകിടക്കുന്നു.കൊച്ചിയില്‍ പണിതുവരുന്ന ഷോപ്പിംഗ്‌ മാളിനു വര്‍ക്കപ്പണിക്ക് ആളില്ലാതെ പണി പെണ്ടിംങ്ങാണ്. ഇനി ഇവിടൊന്നും പണികിട്ടിയില്ലെങ്കില്‍  വരുന്നവര്‍ക്കെല്ലാം 800*30=24000 രൂപ കണക്കില്‍ ജോലിതരാന്‍ ഫേസ്ബുക്ക് പുലികളൂതന്നെ കാത്തിരിക്കയാണ്. ഇതു ചുരുങ്ങിയകൂലിയാണ്, ഇതിനു മുകളിലേക്കാണ് സാധ്യത. ജോലികിട്ടാന്‍ അവിടത്തെപ്പോലെ അറബിയുടെ കാലുപിടിക്കുകയോ, വെയിലുകൊണ്ടുനടക്കുകയോ ഒന്നുംചെയ്യേണ്ട; രാവിലെ ഇറങ്ങുക, അടുത്തുള്ള കവലയില്‍പോയി കുത്തിയിരിക്കുക. ആളുണ്ടോ ആളുണ്ടോ എന്നു വിളിച്ചുചോദിച്ചു വണ്ടിവരും, കേറിക്കോളുക, വൈകുന്നേരം കൂലിയുംവാങ്ങി മടങ്ങുക. സംഗതികുശാല്‍.

   വേറൊരുഗുണം ഗള്‍ഫിലെപോലെ മുപ്പതുദിവസവും ജോലിചെയ്യേണ്ട ആവശ്യമില്ല.  മാസത്തില്‍ ചുരുങ്ങിയത് അഞ്ചുഹര്‍ത്താലെങ്കിലും കാണും, പിന്നെ പുണ്യദിനങ്ങള്‍,ഉത്സവങ്ങള്,മരണം, ജനനം തുടങ്ങി ഒരു അഞ്ചെണ്ണം വേറെയും പ്രതീക്ഷിക്കാം,പിന്നെ ഞായറുംശനിയും പൊതുഅവധിയാണ്. അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു ദിവസം ജോലിക്കു പോയാല്‍മതി. എന്നാലും ഒട്ടും ശങ്കവേണ്ട ഇതെല്ലാം  വേതനത്തോട് കൂടിയ അവധിയാണ്. അതാണ്‌..... അതാണ് കേരളം. ഇനിപ്പറ,...... തിളയ്ക്കുന്നില്ലേ ചോര ഞരമ്പുകളില്‍......അതുകൊണ്ടല്ലേ തമിഴനും ബംഗാളിയും ഇവിടെത്തന്നെ കുറ്റിയടിച്ചിരിക്കുന്നത്.പണിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട; അല്പം സ്കില്ല് വേണമെന്നുമാത്രം. തൂമ്പ,കമ്പി, പാര, കൊടുവാള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അറിഞ്ഞിരികണം.സിമിന്റ് കൊഴയ്ക്കാനും, തെങ്ങെക്കേറാനും, റബറുവെട്ടാനും, വെള്ളംകോരാനും, കക്കൂസ് കഴുകാനും അറിഞ്ഞിരിക്കണം ഇത്തരം ജോലികളിലാണ് ആളെ ആവശ്യമുണ്ടെന്നു പരസ്യംകാണുന്നത്.അല്ലാതെ അത്യാവശ്യം വെയില്‍ കൊള്ളാതെയുള്ള പണികളൊക്കെ ചെയ്യാനിവിടെ ഫ്യുടല്‍ മാടമ്പിമാരുണ്ട്.ആഗോളനിലവാരം നോക്കി അപ്പപ്പോള്‍ കുറിപ്പിറക്കുന്ന ഇവര്‍ക്ക് വെള്ളംകോരാനും, വിറകുവെട്ടാനും ആളില്ല എന്നതാണ് കേരളത്തില്‍ നേരിടുന്ന പ്രധാനതൊഴില്‍പ്രശ്നം.അതുപോലെ കൊടിപിടിക്കാനും, തല്ലുകൊള്ളാനും, തല്ലിപ്പൊട്ടിക്കാനും,വെട്ടാനും കുത്താനും, ഹര്‍ത്താല്‍ നടത്താനും രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് പഴയപോലെ ആളെ കിട്ടാനില്ല.ഇവിടെ നിന്നാല്‍ നശിക്കും എന്നു സ്വയംതോന്നിയ പല ചെറുപ്പക്കാരും ഒരു രക്ഷാമാര്‍ഗ്ഗമായും പ്രവാസത്തിലേക്കു നീങ്ങി. അങ്ങനെ മൊത്തത്തില്‍ ഒരു ഷോട്ടേജ് ഉണ്ടായിരുന്നു.അതും ഇക്കുറി മാറിക്കിട്ടും. ചുരുക്കത്തില്‍, നിങ്ങള്‍ അവിടെ അറബിയുടെ പത്രം കഴുകുകയല്ലേ?? ഇനി ഇവിടെവന്നു ഞങ്ങളുടെ പാത്രം കഴുകിക്കോ എന്നാണ് ധ്വനി. മരുഭൂമിയിലെ വെയില്‍ കൊള്ളുന്നവന് കേരളത്തിലെ വെയില്‍ കൊണ്ടുകൂടെ എന്നുവെയ്പ്‌. ഇവിടെ പണിയുണ്ട് എന്തിനു അവിടെ പോകുന്നു എന്നു കൊണപതികാരം അടിക്കുന്ന എമ്പോക്കികള്‍, മടങ്ങിവരുന്ന എത്രപേര്‍ക്ക്, അവര്‍ക്ക് കിട്ടികൊണ്ടിരുന്ന ശമ്പളത്തില്‍ ജോലികൊടുക്കുമെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം. പ്രവാസിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഇത്തരക്കാര്‍, തങ്ങള്‍ കൊടുക്കുന്ന ജോലിയും അതിനു ബന്ധപ്പെടേണ്ട അഡ്രസ്സ് കൊടുത്താല്‍ ഉപകാരമായിരിക്കും.  കക്കുസുകോരാനും, പറമ്പ്‌ കിളയ്ക്കാനും, തെങ്ങെ കേറാനും, പുല്ലുചെത്താനും.. അങ്ങനെ സ്വന്തം വീട് പണിക്ക് ആളെ കിട്ടാത്തതിന്‍റെ രോഷം, അന്യനാട്ടില്‍ പോയി കഷ്ടപ്പെടുന്നവന്‍റെ പുറത്തു തീര്‍ക്കുന്നത്; മലയാളിയുടെ സ്വയം തിരിച്ചറിവൊന്നുമല്ല. തന്‍റെ തീട്ടം കോരാന്‍ നാട്ടില്‍ ആളില്ല എന്നതിന്‍റ വിഷമമാണ്.ഇതിനു പച്ചമലയാളത്തില്‍ തന്തയില്ലായ്മ എന്നാണ് പറയുക.

   ഇന്നലെവരെ ഒന്നിച്ചുകിടന്നു മൂട്ടകടികൊണ്ടവനും, ഒന്നിച്ചിരുന്നു ഗുബ്ബുസ്സും തൈരും കഴിച്ചിരുന്നവര്‍ക്കും ഇന്നു ഫ്രീ വിസക്കാരന്‍ നിയമലംഘകനായി. നാട്ടിലേക്കു തിരിച്ചുപോകാന്‍ കഴിയാതെ വട്ടം ചുറ്റുന്നവര്‍ക്കും,പോലിസ്‌ പിടിയിലായവര്‍ക്കുമെതിരെ പോസ്റ്ററൊട്ടിക്കാനാണ് പലര്‍ക്കുംതിടുക്കം.അവശ്യസമയത്ത് തള്ളിപ്പറയുന്ന മലയാളിയുടെ തനിനിറം മറയില്ലാതെ പുറത്തുചാടുന്നതും ഇവിടെക്കാണാം. തിരിച്ചുപോരേണ്ടി വരുന്ന സഹോദരങ്ങള്‍ക്ക് കഴിയുന്ന സഹായംചെയ്തു കൊടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. കക്കാനോ,പിടിച്ചുപറിക്കാനോ, പെണ്ണുപിടിക്കാനോ, കള്ളുവറ്റാനോ അല്ല, ഒരു ഫ്രീ വിസക്കാരനും മരുഭൂമിയില്‍ വരുന്നത്. വീടിനുവേണ്ടി അധ്വാനിക്കാനാണ്. നാട്ടില്‍നിന്നാല്‍ കിട്ടുന്നതിനെക്കാള്‍ എന്തെങ്കിലും പത്തുകാശ് കിട്ടിയാല്‍ പുരനിറഞ്ഞു നില്‍ക്കുന്നപെങ്ങളെ കെട്ടിച്ചുവിടാമെന്ന ചിന്തയായിരിക്കും,   ഇടിഞ്ഞു വീഴാറായ വീടോന്നുനന്നാക്കാംഎന്നതായിരിക്കും.    അല്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും വെച്ച് നാട്ടില്‍പറമ്പ്കിളയ്ക്കാനുള്ള ബുദ്ധിമുട്ടായിരിക്കും.    എന്തുതന്നെ ആയിക്കോട്ടെ പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലും നടത്തേണ്ട സമയമല്ലിത്. സാമ്പത്തികപിന്തുണ കൊടുത്തില്ലെങ്കില്‍ പോലും മാനസികമായി നമുക്ക് അവരോടൊപ്പം നില്‍ക്കാം.

 



   സൌദി അവരുടെ തൊഴില്‍നിയമങ്ങള്‍ പരിഷ്ക്കരിക്കാനും , നിയമലംഘനം നടത്തുന്നവരെ നാടുകടത്താനുംതീരുമാനിച്ചാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അത് അവരുടെ ആഭ്യന്തരപ്രശ്നമാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആ രാജ്യം നടപടി സ്വികരിക്കുന്നതിനെക്കുറിച്ച്  എന്തുപറയാന്‍. ഇവിടെ നമുക്ക് ഒന്നേ ചെയ്യാന്‍ കഴിയൂ. മടങ്ങിവരുന്നവരുടെ യാത്രയ്ക്കുള്ള സഹായങ്ങള്‍ചെയ്യുക,  നയതന്ത്രതലത്തില്‍ ഇടപെട്ടു നിയമപരമായ ബുദ്ധിമുട്ടുകളും പോലിസ്‌ കേസുകളൂമൊക്കെ ഒഴിവാക്കുക, സൌജന്യനിയമസഹായം നല്‍കുക, ബാങ്ക് അകൌണ്ടുകളും പണമിടപാടുകളും മരവിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കുക, കുട്ടികളുടെ വിദ്യാഭ്യാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, തിരിച്ചുവരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വിസുകള്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത്. സൗദി, ഇന്ത്യയുടെ സുഹൃത് രാജ്യമായതിനാല്‍ ഇക്കാര്യങ്ങലിളൊക്കെ ഒരു അനുകൂലനിലപാട് പ്രതീക്ഷിക്കാം.പക്ഷെ സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണം.ഇപ്പോള്‍ നടപ്പിലാക്കുന്ന നിയമം ഇരുട്ടിവെളുത്തപ്പോള്‍ വന്നതല്ല.കാലാകാലങ്ങളായി തുടരുന്ന സ്വദേശിവല്കരണത്തിന്‍റെ ഭാഗമാണിത്, നിയമലംഘനംനടത്തി രാജ്യത്തുതങ്ങുന്നവര്‍ക്ക് തിരിച്ചുപോകാനുള്ള നിരവധി മുന്നറിയിപ്പുകള്‍ കൊടുത്ത് അവസാന നടപടിയായാണ് ഈ തിരച്ചിലും അറസ്റ്റുമൊക്കെ നടക്കുന്നത്.ഇവിടെ നമ്മുടെ സര്‍ക്കാരുകളുടെ ജാഗ്രത ക്കുറവാണ് കുഴപ്പമായത്. വേണ്ടത്ര ബോധവല്‍ക്കരണം പ്രവാസികളുടെ ഇടയില്‍ നടന്നിട്ടില്ല.പ്രവാസികളുടെ പണത്തില്‍ മാത്രം കണ്ണുവെച്ചാല്‍ പോര. കുടുംബംപോറ്റാനാണ് ഓരോരുത്തരം പ്രവസികളാവുന്നത്. അതിനോടൊപ്പം തന്നെ വിദേശനാണ്യം നേടിത്തന്നു നാടിന്‍റെ വികസനത്തിലും പങ്കാളിയാകുന്നു. അതുകൊണ്ടുതന്നെ പ്രവസികള്‍ക്കൊരു പ്രശ്നംവരുമ്പോള്‍ അതില്‍ ക്രിയാത്മകമായ ഒരിടപെടല്‍ നടത്താന്‍ സര്‍ക്കാരും തയ്യാറാകണം. നമ്മുടെറവന്യുവരുമാനത്തില്‍ നല്ലൊരുതുക പ്രവാസികളുടെതാണ്. മടങ്ങിവരുന്നര്‍ക്ക് വേണ്ടി  പുനരധിവാസപദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.അല്ലാതെ പടപ്പേല്‍ത്തല്ലി പമ്പുചത്തു എന്ന പ്രതീതി ഉണ്ടാക്കുകയല്ല വേണ്ടത്....

14 comments:

  1. ഡിങ്കോയിസം സിന്ദാബാദ്‌.....

    ReplyDelete
    Replies
    1. ആദ്യമായി ഒരു ഡിങ്കോയിസ്റിനെ കണ്ടതില്‍ സന്തോഷം

      Delete
  2. തിരിച്ചുവരുന്ന പ്രവാസികള്‍ കള്ളന്‍മ്മരാണെന്നു പറഞ്ഞുകൊണ്ട് ചില ഫ്‌ബി കരിങ്കാലികള്‍ പോസ്റ്റ്‌ ഇറക്കിയിട്ടുണ്ട്.ചെറ്റകള്‍.

    ReplyDelete
    Replies
    1. കരിങ്കാലികളോടെ നമുക്ക് ക്ഷമിക്കാം

      Delete
  3. Replies
    1. അബൂതി .....നല്ല കഥകള്‍ അഭിനന്ദനങ്ങള്‍.

      Delete
  4. സൌദി തുടങ്ങി. മറ്റ് രാജ്യങ്ങള്‍ പിന്‍തുടരും. അത് അനിവാര്യമാണ്. ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല്ല.“ഇന്നലെവരെ ഒന്നിച്ചുകിടന്നു മൂട്ടകടികൊണ്ടവനും, ഒന്നിച്ചിരുന്നു ഗുബ്ബുസ്സും തൈരും കഴിച്ചിരുന്നവര്‍ക്കും ഇന്നു ഫ്രീ വിസക്കാരന്‍ നിയമലംഘകനായി.“ എല്ലാം ശരിയാണ്. പക്ഷെ അവരെ സംരക്ഷിയ്ക്കാന്‍ കൂടെയുള്ളവര്‍ക്ക് എന്തുചെയ്യാന്‍ കഴിയും? അതുകൊണ്ട് രോഷം അസ്ഥാനത്താണെന്ന് ഖേദപൂര്‍വം പറയട്ടെ. “എന്തുതന്നെ ആയിക്കോട്ടെ പരസ്പരം കുറ്റപ്പെടുത്തലും പഴിചാരലും നടത്തേണ്ട സമയമല്ലിത്. സാമ്പത്തികപിന്തുണ കൊടുത്തില്ലെങ്കില്‍ പോലും മാനസികമായി നമുക്ക് അവരോടൊപ്പം നില്‍ക്കാം.” ഭൂരുഭാഗം ആള്‍ക്കാരും അങ്ങനെയ് ചെയ്യുന്നവര്‍ തന്നെയാണ്. ജോലി നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ അതിന്റെ വേദന അറിയാത്തവരല്ല 95% ഗള്‍ഫ് പ്രവാസികളും. ബാക്കിയുള്ള 5% ആള്‍ക്കാരെ ചാരി എല്ലാവരെയും അടങ്കലായിട്ട് വാക്കുകൊണ്ട് പ്രഹരിക്കണമോ? ആലോചിയ്ക്കൂ

    ReplyDelete
    Replies
    1. അജിത്തേട്ടാ അഭിപ്രായം പറഞ്ഞതിന് നന്ദിഅറിയക്കട്ടെ..അതുപോലെ ബാക്കിയുള്ള അഞ്ചു ശതമാനം തീര്‍ത്തും പരിതാപകരമായ മറ്റൊരു നൂറു ശതമാനത്തെ പരിഹസിക്കുമ്പോള്‍;ആ നൂറു ശതമാനത്തിന്‍റെ കൂടെ നില്‍ക്കുന്നത് ഒരു തെറ്റായി എനിക്കുതോന്നിയില്ല,തോന്നുമില്ല.രോഷം സ്ഥാനത് തന്നെയാണെന്ന് ഇപ്പോഴും കരുതുന്നു.സൗദി സര്‍ക്കാരിന്റെ വാദം അവരെ സംബന്ധിച്ച് ശരിയാണ്.എനിക്കും താങ്കള്‍ക്കും മടങ്ങി വരുന്നവരെ നിയമലംഘകര്‍ എന്നു വിളിക്കാന്‍ കഴിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.സ്നേഹത്തോടെ ......

      Delete
  5. പ്രവാസികളിൽ ഒറിജിനൽ ഡ്യുപ്ലിക്കെറ്റ് എന്നൊരു നിതാഖത് (തരം തിരിവ്) ഇവിടെ ആവശ്യമുണ്ടോ?വസ്തുതകൾ പറയുന്നത്,തങ്ങൾക്കു ഇഷ്ടപെടാത്ത രീതിയിൽ ആകുമ്പോൾ,അല്ലെങ്കിൽ തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ആവാതിരിക്കുമ്പോൾ ഒരു മാതിരി കൊഞ്ഞനം കുത്തുന്ന രീതിയിൽ ഉള്ള കാടടച്ചു വെടി വെക്കൽ നല്ലതല്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം.കള്ളത്തരം ചെയ്യുന്നു എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടല്ലേ ഫ്രീ വിസയിൽ ഗൾഫിൽ ചെല്ലുന്നവർ ഒളിച്ചും പാത്തും ജോലി ചെയ്യുന്നതും പരിശോധന വരുമ്പോൾ കുറ്റവാളികളെ പോലെ ഒളിച്ചു നിൽക്കുന്നതും?.സ്വന്തം നാടും കുടുമ്പവും വിട്ടു കള്ളനെ പോലെ മറ്റൊരു രാജ്യത്ത് ജീവിക്കെണ്ടുന്ന ആവശ്യം എന്ത്?ബക്കലയിലോ , കഫ്റ്റീരിയയിലൊ ,സൂപ്പര് മാർക്കറ്റിലോ സൂക്കിലോ ജോലി ചെയ്യുന്ന ഒരു സാധാരണ പ്രവാസിയുടെ ശമ്പളം എത്ര?കൊല്ലാകൊല്ലം ഇക്കാമ പുതുക്കുവാൻ കഫീലിന് കൊടുക്കേണ്ടി വരുന്ന തുക എത്ര?ഇങ്ങിനെയൊക്കെ ഒളിച്ചും പാത്തും പതുങ്ങിയും ജോലി ചെയ്തു അവസാനം അവന്റെ കയ്യിൽ ബാക്കി വരുന്നത് എത്ര?എണ്ണ ഖനന ,ഉത്പാദന മേഖലയില പ്രോജക്ടുകൾ ചെയ്യുന്ന കമ്പനികളുടെ കണ്സൽട്ടന്റ് ആയ കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് പല ആവശ്യങ്ങള്ക്കും സൈറ്റിൽ പോവേണ്ടി വരാറുണ്ട്,അങ്ങിനെ പലരെയും നേരിൽ പരിചയപെടുവാനും അവസരം ഉണ്ടാവാറുണ്ട്.പൊരി വെയിലത്ത് രാവിലെ 6 മണി മുതൽ രാത്രി 7-8 മണി വരെ ജോലി ചെയ്യുന്ന സാധാരണ അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്ന അടിസ്ഥാന ശമ്പളം മിക്കപോഴും 8000 രൂപ അടുപ്പിച്ചാണ്.അങ്ങിനെ കഷ്ടപെടുന്നതിനേക്കാൾ നല്ലത് നാട്ടിൽ തന്നെ നില്ക്കുന്നതല്ലേ?പൊരി വെയിലത്ത് ചോര നീരാക്കി ഒരു ചുക്കും കിട്ടാതെ ,അല്ലെങ്കിൽ രാവന്തിയോളം ബാക്കാലയിൽ കഷ്ടപെടുന്നതിനേക്കാൾ നാട്ടില നില്ക്കുന്നത് തന്നെ ആണ് എന്ത് കൊണ്ടും നല്ലത്.

    ReplyDelete
    Replies
    1. അജ്ഞാത സുഹൃത്തേ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.താങ്കളുടെ അഭിപ്രായത്തില്‍ ഞാന്‍ പറഞ്ഞുവെന്നു പറയുന്ന തരംതിരിവ്‌ യഥാര്‍ത്ഥത്തില്‍ ആരുടെ വകയാണ്.ഒളിച്ചും പാത്തും ജോലി ചെയ്യുന്നവനും അല്ലാത്തവനും എന്നാ തരം തിരിവ്‌ ആരാണ് ഉണ്ടാക്കിയത്.താങ്കളടക്കം ഉള്ള ഒരു വിഭാഗം പ്രവാസികളുടെ സൃഷ്ടിയാണ്.അതു പാടില്ല എന്നാണ് പറഞ്ഞത്‌,നിങ്ങള്‍ സൗദി സര്‍ക്കാരിന്റെ വക്താക്കള്‍ അകെണ്ടേ ആവശ്യമില്ല .ഫ്രീ വിസയില്‍ വന്നവന്‍ അവിടെ നില്‍ക്കാന്‍ പാടില്ല എന്നു പറയാന്‍ നമുക്ക്‌ എന്താണ് അവകാശം.നമ്മുടെ ചിലവില്‍ ആണോ അവരവിടെ കഴിയുന്നത്.ഇവര്‍ നിയമലംഘകര്‍ ആണെന്ന് പറയാനുള്ള അവകാശം സൗദി സര്‍ക്കാരിനു മാത്രമാണുള്ളത്.ആ നിയമത്തെ ആരും ചോദ്യം ചെയ്യുന്നില്ല അതു അവരുടെ അഭ്യന്തര കാര്യമാണ്.എന്നാല്‍ സൗദി അഭ്യന്തര മന്ത്രി തങ്ങലാണെന്ന ധാരണയില്‍ പോസ്റ്റ്‌ ഇറക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. നമുടെ സര്‍ക്കാര്‍ ഇത്തരത്തിലുള്ള കുടിയേറ്റത്തെ കുറ്റമായി പറഞ്ഞിരുന്നോ??.എല്ലാ നിയമഫ്രീ വിസക്കാരും കള്ളമ്മാര്‍ ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്തു കാര്യം.വെടി കാടടച്ചല്ല.ലക്ഷ്യം നോക്കി തന്നെയാണ് വച്ചത്.പക്ഷെ അതിനിടയില്‍ ഇടയിക്കയറി നിന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും.അന്‍പതിനയിരത്തിന് മുകളില്‍ ശമ്പളം കിട്ടുന്നവന്‍ മാത്രം ഗള്‍ഫില്‍ പോയാല്‍ മതി അല്ലാത്തവര്‍ നാട്ടില്‍ നില്‍ക്കു എന്നു പറയാന്‍ എങ്ങനെ കഴിയും.ചോര നിരാക്കി ഒരു ചുക്കും കിട്ടാത്ത എത്ര പാവങ്ങള്‍ക്ക് താങ്കള്‍ നാട്ടില്‍ ജോലി കൊടുത്തിട്ടുണ്ട്‌.ആയിരം രൂപയുടെ ജോലി നാട്ടില്‍ കിട്ടും അല്ലെങ്കില്‍ എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു എന്നതല്ല.ഒരു സ്ഥിര ജോലി കൊടുക്കാന്‍ കഴിയുമോ?നാട്ടില്‍ ഒരു പാട് ജോലി കിടപ്പുണ്ട് അങ്ങോട്ട്‌ പോ ...എന്നു പറഞ്ഞു കാടടച്ചു വെടിവെച്ചിട്ടും കാര്യമില്ല.താങ്കള്‍ സൂചിപ്പിക്കുന്ന എണ്ണായിരം വാങ്ങുന്ന 'ആ തൊഴിലാളിക്ക്'നാട്ടില്‍ ആ തുക കിട്ടില്ലാതത്കൊണ്ടു മാത്രമാണ് അയാള്‍ പ്രവസിയാത്.അല്ലെങ്കില്‍ മാറി നില്‍ക്കേണ്ട മറ്റു സാഹചര്യങ്ങളും കാണും.അതുകൊണ്ട് ഒരാള്‍ എവിടെ ജോലി ചെയ്യണം എന്നതില്‍ അയാളുടെ തീരുമാനമാണ് പ്രധാനം...നമ്മുടെ സര്‍ക്കാരിന്റെ അറിവോടെ വിദേശത്ത് പോയിട്ടുള്ള ആളുകള്‍ക്ക് എന്തെങ്കിലും വിഷമം നേരിട്ടാല്‍ അതില്‍ ഇടപെടാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.അതുപോലെ അപകടത്തില്‍ പെട്ടവനെ പുറം കാലുകൊണ്ടു തൊഴിക്കാതിരിക്കാന്‍ നമുക്കും കഴിയണം.സ്നേഹത്തോടെ....

      Delete
  6. പച്ച എപ്പോഴും അക്കരെ ആണ് എന്നുള്ള
    തോന്നലിന് കടിഞ്ഞാണ്‍ ഇടാൻ ഇതൊരു തിരുച്ചറിവ് ഉണ്ടാക്കട്ടെ -
    ഇതൊക്കെ ആണേലും, നമ്മുടെ എംബസ്സിയും, ഫോറിൻ മന്ത്രാലയവും, പ്രവാസി മന്ത്രിയും കളിക്കുന്ന ഈ 'കണ്ണ്യാർ കളി' എല്ലാവർക്കും മനസ്സിലാകുന്നുണ്ട് !
    സ്സൂര്യനെല്ലി കേസിനെ കുറിച്ച് ഒരു പത്ര പ്രവർത്തക എന്തോ ചോദിച്ചപ്പോൾ
    'നിങ്ങൾക്ക് അങ്ങേരിൽ നിന്നും അത് പോലെ വല്ലതും ഉണ്ടായിട്ടുണ്ടോ?'
    എന്ന് പറഞ്ഞ മന്ത്രി ഭാഷ്യവും, ശരീര ഭാഷയും നമ്മൾ ടീവിയിൽ കണ്ടതല്ലേ -
    കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട !!
    അടുത്തദിവസം സൈബർ സെൽ അഭിപ്രായം എഴുതിയ 111 പേരെ ബുക്ക് ചെയ്തു പോലും - നാളെ എന്റെ വീട്ടിന്റെ മുൻപിലും പോലീസ് വരുമോ ആവോ ?
    " india is the largest democratic country of the world"!!

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞതിന് മേനോന്‍ സാറിനോട് നന്ദി അറിയ്ക്കുന്നു.

      Delete
  7. ത്രിശങ്കു സ്വർഗത്തിൽ ഉള്ളവന് ഒരു ശങ്കയും വേണ്ട .. വാസ്തവം ..

    ReplyDelete
    Replies
    1. പ്രവീണേ... നന്ദി കേട്ടോ........

      Delete