മക്കളെ ഉണ്ടാക്കലും അവര്‍ക്ക് അവകാശം പറയാനുള്ള
പ്രായംവരെ മാത്രം; അവരെ വളര്‍ത്തലുമാണ് ഭരണഘടനപ്രകാരം തന്തയ്ക്കും തള്ളയ്ക്കും
ചെയ്യാനുള്ളത്..പ്രായമായാല്‍ പിന്നിടുള്ള കാര്യങ്ങള്‍ മക്കള്‍ തീരുമാനിക്കും...അതുകൊണ്ട്
നീ പൊയ്ക്കോ എന്നു പറയാന്‍ പറ്റുമോ; അതുമില്ല..ഓഹിരി അതും കൊടുക്കണം...ഇക്കാര്യത്തില്‍
ഏതെങ്കിലും യുവാക്കള്‍vsയുവാക്കള്‍, യുവതിvsയുവതികള്‍ വീട്ടുകാരുടെ
പീഡനം ഏല്ക്കുന്നുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായികരുതി സംഗമയുടെ ബാഗ്ലൂര്‍
ഓഫീസുമായി ഉടനെ ബന്ധപ്പെടെണ്ടതാണ്...അവരത്
കുളമാക്കി തന്നിരിക്കും. ഈ കൃഷി കേരളത്തില്‍ അത്രകണ്ടു വേരുപിടിച്ചിട്ടില്ല.. സംഗമ
പോലുള്ള ഇനങ്ങള്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ടായിരിക്കണം.. നെറ്റില്‍ നോക്കി
കഷ്ടപ്പെട്ടാണ് യുവതികള്‍ സംഗമയുടെ ഓഫീസ് കണ്ടുപിടിച്ചതെന്നു പറയുന്നു.. അതുകൊണ്ട്
ഉടനെ ഒരു ബ്രാഞ്ച് കേരളത്തിലും തുടങ്ങണം. ആണുംപെണ്ണും തമ്മിലുള്ള ലീവിംഗ്
ടുഗതറൊക്കെ പരിക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷിചെയ്യുന്ന സ്ഥിതിയ്ക്ക്
ഇതുംകൂടി ഒന്നുനടക്കട്ടെ; പച്ചപിടിക്കുമോ എന്നു കാണാമല്ലോ....സംഗതി ക്ലിക്കായാല്‍
കുടുബാസൂത്രണത്തിന് ചിലവഴിക്കുന്ന തുക ലാഭിക്കാം..കേരളത്തില്‍ത്തന്നെ ജീവിക്കാനാണ്
ഇവര്‍ക്ക് താല്പര്യംപോലും ..വീട്ടുകാരെ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെ കണ്ടെത്തിയ
സ്ഥിതിയ്ക്ക് അവരുടെ ഭാഗവുംകൊടുത്ത് അവരെ അനുഹ്രഹിക്കുക..ഒരു പക്ഷെ അവരുടെ
പരമ്പരകള്‍ ആയിരിക്കും നാളത്തെ മഹാന്മ്മാര്‍..
ഒന്നിച്ചു
താമസിക്കാന്‍ ഒരുങ്ങുന്ന യുവതികളോട് ചിലത് പറയാനുണ്ട്.. കേരളത്തിലാണ് താമസമെങ്കില്‍
വീടിനുചുറ്റും എട്ടടിപ്പൊക്കത്തില്‍ മതിലും അതിനു മുകളില്‍ മുള്ളുവേലിയും
പിടിപ്പിക്കുന്നത് നന്നായിരിക്കും.നല്ലൊരു ഇരുമ്പുഗേറ്റും, കാവലിനു ഒരു പട്ടിയും
അത്യാവശ്യമാണ്..ആണുങ്ങളുള്ള വീട്ടില്‍പോലും ഒളിഞ്ഞുനോട്ടക്കാരുടെ
ശല്യമാ..കുളിമുറിയില്‍വരെയാണ് ഒളിക്യാമറകള്‍ അതുകൊണ്ട് ജാമറുകള്‍ വയ്ക്കാന്‍ മടിക്കേണ്ട.
രണ്ടു പെണ്ണുങ്ങള്‍മാത്രം അവകാശങ്ങളും, പ്രായവും, ഡിഗ്രിയും കെട്ടിപിടിച്ചു ജീവിക്കുന്നു
എന്നറിയുമ്പോള്‍ മതിലുചാടാനും, വെള്ളംചോദിച്ചും, ബീഡി കത്തിക്കാന്‍ തീ ചോദിച്ചും...
ഒത്തിരിപ്പേര്‍ വരാന്‍ സാധ്യതയുണ്ട്.. കേരളമാണ് നാട്.. എങ്ങാനും പെട്ടുപോയാല്‍
തീര്‍ന്നു..അരുതാത്തത് വല്ലതും സംഭവിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു ആണ്‍പ്പേരുപോലും
ഇല്ലാന്നുള്ളത് ഓര്‍ക്കണം.. അക്കാര്യത്തിലും
അത്ഭുതംനടന്നു എന്നുപറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കാന്‍ പ്രയാസമാ.....
സഹോദരിമാരെ
സംഗതി വളരെ റിസ്ക്കാണ്...അമേരിക്കയില്‍ അങ്ങനാ, യൂറോപ്പില്‍ അങ്ങനാ, അന്റാര്‍ട്ടിക്കയില്‍
അങ്ങനാ.... എന്നൊക്കെ പറഞ്ഞു പലരുംവരും..കേള്‍ക്കുമ്പോള്‍ ഇവിടം അമേരിക്കയാണെന്നു
തോന്നുകയും ചെയ്യും.. പക്ഷെ അവിടെ പാമ്പിന്‍റെ
പടം പൊഴിക്കണപോലെ ഒന്നൂരികളഞ്ഞാല്‍ അടുത്തതുകിട്ടും. ഇവിടെ അതിനു വലിയ പ്രയാസമാ..
സെക്കണ്ട് ഹാന്‍ഡ് സാധനങ്ങള്‍ക്ക് അവിടുത്തെപോലെ ഇവിടെ ഡിമാന്‍ഡില്ല... ഒടുവില്‍
ഒരുമുഴം കയറോ, റെയില്‍വേ ട്രാക്കോ, കീടനാശിനികളോ ഒക്കെ ജീവിതത്തിലേക്ക്
കടന്നുവന്നാല്, കരയാന്‍; ജനിപ്പിച്ച മാതാപിതാക്കള്‍ മാത്രമേ ഉണ്ടാവൂ..അതു
മറക്കേണ്ട.
കുട്ടിക്കാലം
മുതല്‍ അറിയാവുന്ന പരിചയങ്ങള്‍ക്ക് പക്വതയുടെ പ്രായത്തില്‍ അതിര്‍വരമ്പുകള്‍
നിശ്ചയിക്കാന്‍ കഴിയാതെവരുമ്പോള്‍.. വിവേകം വികാരത്തിനു വഴിമാറുന്നു. പ്രായവും,
അവകാശബോധവുമൊക്കെ വല്ലാതെയങ്ങ് ഉയര്‍ത്തെണിക്കും.. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെയായിരിക്കും
അപ്പോള്‍ ഏറ്റവും വലിയ ശാത്രുക്കള്‍. ഒടുവില്‍ പാണ്ടിലോറി തടയാന്‍ച്ചെന്ന തവളയുടെ
സ്ഥിതിയാകും.. അതുകൊണ്ട് സഹോദരിമാര്‍ തലയില്‍
ചെമ്പരത്തിതാളിയിട്ടുകാച്ചിയ എണ്ണ നല്ലവണ്ണം തേച്ചുപിടിപ്പിച്ചു പച്ച
വെള്ളത്തില്‍ നല്ലൊരു കുളിയുംകുളിച്ചു സെറ്റുസാരിയുമൊക്കെ ഉടുത്തു ‘പ്രാണനാഥന്‍
എനിക്കു നല്‍കിയ പരമാനന്ദ സുഖത്തിനെ....എന്ന മനോഹര ഗാനം ഇരുന്നു കേള്‍ക്കുക. മാതൃഭൂമി
ആരോഗ്യമാസിക എടുത്ത് ആര്‍ത്തവ കാലത്തെ പ്രശ്നങ്ങള്‍ എന്തൊക്കെ, വിവാഹാനന്തരം
കുട്ടികള്‍ എപ്പോള്‍, മുലപ്പാലിന്‍റെ ഗുണങ്ങള്‍,വളര്‍ത്തിയ മക്കള്‍ മാതാപിതാക്കളെ
ഉപേക്ഷിക്കുമ്പോള്‍, സ്വവര്‍ഗ്ഗാനുരാഗം നല്ലതോ... തുടങ്ങിയവ പംക്തികള്‍ വായിക്കണം...
ഭര്‍ത്താവിന്‍റെ മദ്യപാനശീലം എന്ന പംക്തി വായിക്കുകയേ അരുത്.
ഡിഗ്രിയൊക്കെ കൈവശമുള്ള
സ്ഥിതിയ്ക്ക് ഈ ബുക്കുകള്‍ കിട്ടിയാല്‍ വായിക്കാന്‍ മറക്കരുത്...തല തണുത്താല്‍
വല്ലതുമൊക്കെ തലയില്‍ കയറും..
The Five Love
Languages: How to Express Heartfelt Commitment to Your Mate
by Gary Chapman
Love and Respect: The
Love She Most Desires; The Respect He Desperately Needs
by Emerson
Eggerich
The Meaning of
Marriage: Finding Happiness in Your Most Profound Relationship
by Timothy
Keller, Kathy
Keller
Real Marriage: The
Truth about Sex, Friendship & Life Together
by Mark
Driscoll, Grace
Driscoll
ഇതൊന്നും മനസിലാവുന്നില്ല എങ്കില്‍ നമ്മുടെ ഭരതന്‍സാറിന്‍റെ
‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം’ രണ്ടാളും ഒരുമിച്ചുകാണുക...ചിലപ്പോള്‍
തലവിധി മാറിയേക്കും.
ഇനി സംഗമക്കാരോട്
ഒന്നേപറയാനുള്ളൂ..ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ കാണുമ്പോഴേ ചങ്ങലയല്ല എടുക്കേണ്ടത്.. മനുഷ്യാവകാശം
എന്നാല്‍ വ്യക്തിയുടെ അവകാശം എന്നപോലെതന്നെ പൊതുസമൂഹത്തിന്‍റെ കഴ്ച്ചപ്പാടുകളോടുള്ള
ബഹുമാനവും പരിഗണിക്കപ്പെടെണ്ടതാണ്.
നാലാം ക്ലാസ്സില്‍
പഠിക്കുന്ന മകളുടെ കാര്യത്തില്‍ ഇപ്പോഴേ ചില സ്വപ്‌നങ്ങളോക്കെയുണ്ട്. അവളെ
പഠിപ്പിച്ച് ഒരു ഡോക്ടറാക്കണം ഒരു ഐ എ എസ് കാരനെക്കൊണ്ട് കൊട്ടിക്കണം. അതില്‍
ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ചക്കിയെന്നും ചാത്തനെന്നും പേരിടണം..ഗുരുവായൂര് പോയി
ചോറുണ് നടത്തണം.. അങ്ങനെ,അങ്ങനെ പോകുന്നു...അതിനിടയില്‍ പ്രായംതികഞ്ഞു
ഡിഗ്രികഴിഞ്ഞു എന്നൊക്കെപറഞ്ഞു അവള്‍ അയലത്തെ പെണ്ണിന്‍റെകൂടെ ഒളിച്ചോടിയാല്‍... ഭാഗവാനാണെ,, മകളാണ് സംഗമയാണ്
എന്നൊന്നും ഞാന്‍ നോക്കില്ല. അതു കട്ടായം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, വളര്‍ത്തിവലുതാക്കുമ്പോള്‍ മാതാപിതാക്കള്‍
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും, കാണുന്ന സ്വപ്നങ്ങള്‍ക്കും; പെട്ടന്നൊരു
സുപ്രഭാതത്തില്‍ മക്കള്‍ക്കുണ്ടാകുന്ന അവകാശങ്ങളെക്കാളും, സംഗമയുടെ മനുഷ്യാവകാശത്തോക്കാളും
വിലയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
മക്കള്‍ക്ക്
പതിനെട്ടുതികഞ്ഞുവെന്നു കരുതി, മാതാപിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ ഒരു തീരുമാനവും
എടുക്കാന്‍ കഴിയില്ലായെന്നു പറയുന്നതല്ല മനുഷ്യാവകാശം. നിരപരാധികളുടെ ജീവനും
സ്വത്തിന്‍മ്മേലും കടന്നുകയറി നടത്തുന്ന മനുഷ്യാവകാശധ്വംസനം പോലെയല്ല സ്ത്രീയുംസ്ത്രീയും
ലിവിംഗ് ടുഗതര്‍ നടത്താനുള്ള മനുഷ്യാവകാശം. അതൊരു അവകാശമാണോ എന്ന
കാര്യത്തില്‍പ്പോലും ഇതുവരെ വ്യക്തത വന്നിട്ടില്ല.... എന്തെങ്കിലും കേള്‍ക്കുന്നപാടെ
അതെല്ലാം മനുഷ്യാവകാശമാണെന്നു പറഞ്ഞു വാര്‍ത്താസമ്മേളനം
നടത്താതെ..കാര്യങ്ങളെക്കുറിച്ച് പഠിക്കുക..ഇവിടെ ആദ്യം പത്രസമ്മേളനം വിളിക്കുകയല്ല
ചെയ്യേണ്ടിയിരുന്നത്..യുവതികള്‍ക്ക് നല്ലൊരു കൌണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയാണ്
ചെയ്യേണ്ടിയിരുന്നത്. സമൂഹത്തില്‍ അത്ര പഥ്യമല്ലാത്ത ഒരു ജീവിതക്രമം തിരഞ്ഞെടുക്കുമ്പോള്‍
അതിന്‍റെ വരുംവരായ്കകളെക്കുറിച്ചു അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ്
ചെയ്യേണ്ടിയിരുന്നത്. എന്നിട്ടും ഉറച്ച തീരുമാനമാണെങ്കില്‍മാത്രം അവരുടെ അവകാശംപോലെ നടക്കട്ടെ. അല്ലാതെ
ചെറുപ്പത്തില്‍ ഒന്നിച്ചാണ് വളര്‍ന്നത് അതുകൊണ്ട് ഞങ്ങള്‍ക്ക് കല്യാണംകഴിച്ചു
ജീവിക്കണമെന്നു ഒരേ ലിംഗക്കാര്‍ പറഞ്ഞാല്‍; അപ്പോഴേ താലികെട്ടു നടത്തണമെന്നു പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.
അവകാശമാണ്, പ്രായംതികഞ്ഞു,ഡിഗ്രികഴിഞ്ഞു എന്നൊക്കെ പറയുന്നത് സ്ത്രീയുംസ്ത്രീയും
തമ്മിലും പുരുഷനുംപുരുഷനും തമ്മിലും ഒന്നിച്ചു ജീവിക്കാനുള്ള ഒരു ന്യായമായിയെടുക്കാന്‍
തക്കവിധം നമ്മുടെ നാട് ഇനിയും വളര്‍ന്നിട്ടില്ല. അതുകൊണ്ട്, ആദ്യം നടപ്പുരീതികള്‍ നന്നാക്കാം;
എന്നിട്ടാകട്ടെ ഇരുപ്പുരീതികള്‍....
an eye opener.
ReplyDeleteyour words are very correct
നന്ദി അജിത്തേട്ടാ..
Deleteവീട്ടില്‍ നിന്നും ഇറങ്ങിയ പെണ്ണുങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മാതാപിതാക്കളോടൊപ്പം പറഞ്ഞു വിടാന്‍ ഉള്ളതിനു പകരം മനുഷ്യാവകാശവും പറഞ്ഞ് ആ പെണ്ണുങ്ങളുടെ ജീവിതം കട്ടപുകയാക്കും തെണ്ടികള്‍
ReplyDeleteഅവര്‍ക്ക് ബോധം വന്നു..വീട്ടിലേക്കു തിരിച്ചുപോയി
Deleteഅവര്‍ക്ക് ബോധം വന്നു വീട്ടിലേക്കു തിരിച്ചു പോയി
Deleteindia government angikarichathanu etharam relationships .. athu niyavedeyam anu ennanu ente vishvasam ... oro vekthikkum avaudethaya ishtangal elle ... athu pole jeevikkatte ... society alla namukku chilavinu tharunathe ...angine anel love marriage neyum ethirkkanam .. athu nadathan padilla ... life orikkalalle ullu .. ishttathinu anusarichu jeevikkatte ....
ReplyDeleteപക്ഷെ എന്തോ ഇവിടെ പറഞ്ഞ യുവതികള്‍ മാറ്റി ചിന്തിച്ചു..അവര്‍ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോയി
Deleteതല്ലിക്കൊല്ലണം ആ മനുഷ്യാവകാശക്കാരെ,നാണക്കേട്
ReplyDeleteഅവരിപ്പോ ശശിയായി
Deleteകാലം മാറി മോനെ. ഇനി ഇങ്ങനെ ഒക്കെ ആരിക്ക്കും. അപ്പന്ടയും അമ്മയുടെയും സ്വപ്‌നങ്ങള്‍ സക്ഷല്കരിക്കാന്‍ ഉള്ള ഉപകരണം ആണ് കൊച്ചുങ്ങള്‍ എന്നുള്ള ചിന്ത ഗതി മാറണം. നിങ്ങളുടെ ലേഖനത്തെ പറ്റി അആനു കമന്റ്. അല്ലാതെ ആ പെണ്‍ പിള്ളേരെ പട്ടി അല്ല. അവരായി അവരുടെ പാട് ആയി.
ReplyDeleteകുട്ടപ്പന് സ്വാഗതം.മോനെ കുട്ടപ്പാ ഞാന്‍ പറഞ്ഞത് എന്‍റെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള എന്‍റെ ചിന്തകളാണ്.അല്ലാതെ താങ്കളുടെ മക്കള്‍ക്ക് താങ്കളെ കുറിച്ചുള്ള ചിന്തകള്‍ അല്ല...എന്‍റെ വീട്ടിലെ കാലം താങ്കളുടെ വീട്ടിലെ കാലം പോലെ പെട്ടന്നുമാറുന്നില്ല....അതുകൊണ്ടാ.
Deleteപ്രിയ കുട്ടപ്പന്‍ ചേട്ടാ എന്നോട് ക്ഷമിക്കണം ഇതിനു മുകളില്‍ അങ്ങ് പോസ്ടിയ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തു..വേറൊന്നും കൊണ്ടല്ല അങ്ങ് എന്നെയും എന്‍റെ അപ്പനെയും അമ്മയേയും വിളിച്ച പച്ചത്തെറികള്‍ നാട്ടുകാര്‍ കാണേണ്ട എന്നുകരുതിയാണ്..അങ്ങ് വളരെ പ്രായവും പക്വതയും ഉള്ള മഹാനായ ആളാണെന്ന് കമന്റ് കണ്ടപ്പോഴേ എനിക്കു തോന്നി..അങ്ങ് എഴുതിയ കമന്റ് താങ്ങാനുള്ള ശേഷി ഈ പാവപ്പെട്ടവന്‍റെ കിടപ്പാടത്തിനു ഇല്ല...അതുകൊണ്ടാണ് ഒഴിവാക്കിയത്..ഏതായാലും എന്‍റെ ലേഖനം ആണ് പെണ്‍കുട്ടികള്‍ മുഖവിലയ്ക്ക് എടുത്തതെന്നു തോന്നുന്നു..അവര് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയി..താങ്കള്‍ പറഞ്ഞത് കേള്‍ക്കാതതുകൊണ്ട് താങ്കള്‍ ഇനി അവരെയും തെറി വിളിക്കുമായിരിക്കും അല്ലേ..ഇങ്ങനെ അക്രമസ്വഭാവം കാണിക്കുന്ന സ്ഥിയ്ത്യ്ക്ക് കൌണ്‍സിലിംഗ് കൊണ്ട് കാര്യമില്ല..ഒന്നുകില്‍ ചങ്ങലയ്ക്ക് ഇടണം..അതിന് ആളില്ലേല്‍ താങ്കളായി താങ്കളുടെ പാടായി...വരട്ടെ.
Delete"Thante appante prayam" = your fathers age. Nothing to do with your father or his qualifying
Deleteparameters. Except the age. It was said so that next time you converse you dont have to patronize me. That was the point. But your wild thoughts seem to have gone some where else. I also see that there is some competition. You seem vigilant, that the girls have come back. Like i said in the original comment, it had nothing to do with the girls or hom-sexuality. It was only about how people expect children as the tools to implement their hopes.
My humble request here is that you delete this entire conversation. By deleting selected messages you have skewed teh coversation. So delete it completely.
അപ്പന്‍റെ പ്രായം എന്നു ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് പറയട്ടെ....താങ്കള്‍ എന്നെ കണ്ടിട്ടുണ്ടോ എന്‍റെ പ്രായം താങ്കള്‍ക്ക് അറിയാമോ എന്‍റെ അപ്പന്‍റെ പ്രായം താങ്കള്‍ക്ക് അറിയാമോ...എന്‍റെ അപ്പനെ കണ്ടിട്ടുണ്ടോ..എല്ലാം താങ്കള്‍ സ്വയമങ്ങു തീരുമാനിച്ചു..കമന്റ് ബോക്സില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം എഴുതാം ഞാന്‍ ഒന്നും ഡിലീറ്റ് ചെയ്യില്ല..പക്ഷെ അത് വ്യക്തിപരമായി അവഹേളിക്കാന്‍ ആകരുത്...നമ്മള് തമ്മില്‍ അടികൂടാന്‍ ഞാന്‍ താങ്കളെ എന്തെങ്കിലും ചെയ്തോ....കുട്ടപ്പന്‍ ചേട്ടന്‍ എന്‍റെ എഴുത്തിനെപ്പറ്റി എന്തു വേണമെങ്കിലും പറഞ്ഞോ...പക്ഷെ അപ്പന്‍ അമ്മ തുടങ്ങിയ പ്രയോഗങ്ങള്‍ അന്തസ്സായി ഉപയോഗിക്കണം....അതേ എനിക്ക് പറയാനുള്ളൂ...സ്നേഹത്തോടെ.
Deleteവളരെ പക്ഷപാതപരമായ രീതിയിൽ ഒരു മെയിൽ ഷോവനിസ്റ്റ് ചിന്ത വെച്ച് ഇത്തരം കാര്യങ്ങളെ കാണുന്നത് / കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയാണോ?ഞാനും നിങ്ങളും അടക്കം ഭൂരിഭാഗം പേരും വലതു കൈ കൊണ്ട് എഴുതുകയും മറ്റു കാര്യങ്ങളും ചെയ്യുന്നു എന്ന് കരുതി ഇടതു കൈ കൊണ്ട് എഴുതുന്നവർ മോശക്കാർ എന്ന് അർത്ഥമുണ്ടോ?സ്വവർഗ പ്രണയം ഒരു മാനസിക രോഗം എന്ന കണ്ടെത്തൽ വളരെ ബാലിശമെന്നെ പറയുവാൻ ഒക്കൂ.താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുമ്പോൾ തന്നെ ചില കാര്യങ്ങളോട് വിയോജിക്കുന്നു.ഭൂരിപക്ഷം പിന്തുടർന്ന് പോയിരുന്ന വഴിയിൽ നിന്ന് മാറി ആരെങ്കിലും സഞ്ചരിച്ചാൽ അവർ പിഴ എന്ന രീതിയിൽ ഉള്ള ആക്ഷേപം /പരിഹാസം ഭോഷത്തമാണ്.സെറ്റ് സാരി ബലമായി ഉടുപ്പിച്ചത് കൊണ്ടോ,കാച്ചിയ എണ്ണ തേച്ചത് കൊണ്ടോ, കൌണ്സിലിംഗ് നടത്തിയത് കൊണ്ട് മാറുന്നതല്ല സ്വവർഗ പ്രണയം.ശരിരികവും മാനസികവും തുടങ്ങി പല ഘടകങ്ങൾ ഇതിനു കാരണമാണ്.ആദ്യമായി ഇതൊരു രോഗമല്ല എന്ന് മനസിലാക്കുക.ഞാനൊരു ഗേ അല്ലെങ്കിൽ കൂടി,സ്വന്തം ഇഷ്ട പ്രകാരം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കാത്ത രീതിയിൽ ജീവിക്കുവാനുള്ള ഇവരുടെ അവകാശത്തിനെ വക വെച്ച് കൊടുക്കുവാൻ ആഗ്രഹിക്കുന്നു.കല്യാണത്തിനെ കുറിച്ചും വിവാഹ ജീവിതത്തിനെ കുറിച്ചും കുറെ പുസ്‌തകങ്ങൾ പരിചയപെടുത്തിയ താങ്കൾ അഗൈൻസ്റ്റ് ഇക്വലിറ്റിയെ മനപൂർവ്വം ഒഴിവക്കിയതല്ല എന്ന് കരുതുന്നു.
ReplyDeleteഅഞ്ജതന്‍ താങ്കള്‍ കണ്ണടച്ചു വായിക്കുന്നതുംഞാന്‍ കൈകൊണ്ടു എഴുതുന്നതും തമ്മില്‍ ആടും ആട്ടുംകാട്ടവും തമ്മിലുള്ള വിത്യാസം ഉണ്ട്.'...ഞാനൊരു ഗേ അല്ലെന്നു താങ്കള്‍ പറയുന്നു.എന്നാലും മറ്റുള്ളവരുടെ സ്വതന്ത്രം വകവെച്ചു കൊടുക്കുന്നു...'ഞാന്‍ എഴുതുന്നത് എന്‍റെ അഭിപ്രായം '..ഗേ..' കാര്‍ക്ക് കൊടുക്കുന്ന ആ സ്വതന്ത്രം എന്തുകൊണ്ട് നിങ്ങള്‍ എന്‍റെ അഭിപ്രായം പറച്ചിലിന് തരുന്നില്ല.സംഗതി സിമ്പിള്‍ നിങ്ങള്‍ എന്താണോ അതാണ് നിങ്ങളുടെ അഭിപ്രായവും.സ്വവര്‍ഗ്ഗ പ്രണയം ഒരു സ്വാഭാവ വൈകല്യം ആണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.അതിനു കൌണ്‍സിലിംഗ് അടക്കമുള്ള രീതികള്‍ ഉപയോഗപ്പെടുത്താം എന്നും പഠിച്ചിട്ടുണ്ട്..താങ്കളുടെ മക്കള്‍ ആരെങ്കിലും ഈ സ്വഭാവം പ്രകടിപ്പിച്ചാല്‍ താങ്കള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു.അത്തരക്കാരുടെ എണ്ണം കൂടട്ടെ അപ്പോള്‍ സ്വാഭാവികമായും സമൂഹവും മാറും..അതാണ് ഞാന്‍ പറഞ്ഞത്..പിന്നെ ഞാന്‍ പറഞ്ഞ പുസ്തകങ്ങള്‍ എന്തിനെ കുറിച്ചുള്ളതാണെന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്..അവിടെ താങ്കള്‍ പറഞ്ഞ പുസ്തകത്തിന്‍റെ സ്ഥാനവും താങ്കള്‍ക്ക് അറിയാം...സ്നേഹത്തോടെ
Deleteപ്രിയപ്പെട്ട തുളസി,
Deleteതാങ്കൾ എഴുതിയ കാര്യത്തിനെ കുറിച്ചുള്ള എൻറെ അഭിപ്രായം ആണ് ഞാൻ മുകളിൽ കമൻറ് രൂപത്തിൽ പോസ്ടിയിരിക്കുന്നത്.അതിൽ താങ്കളുടെ എഴുതുവാനുള്ള സ്വാതന്ത്ര്യത്തിൽ കൈ കടത്തുവാൻ ശ്രമിച്ചതായി തോന്നിയിട്ടില്ല.പോസ്റ്റിനെ കുറുച്ചു അഭിപ്രയം എഴുതുന്നത് താങ്കളുടെ എഴുതുവാൻ ഉള്ള സ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന പരിപാടി ആണെന്ന് താങ്കള്ക്ക് തോന്നുന്നു എങ്കിൽ,എൻറെ കമന്റുകൾ താങ്കള്ക്ക് ഡിലീറ്റ് ചെയാം.അത് പോലെ തന്നെ ,കണ്ണ് തുറന്നു വായിക്കുന്നത് കൊണ്ടായിരിക്കുമല്ലോ കമന്റുകൾ എഴുതുന്നത്?.അതിനെ ഗോമൂത്രമായോ ആട്ടിൻ കാട്ടമായോ ഉപമിക്കുന്നത് താങ്കളുടെ സൗകര്യം,ഇഷ്ടം.പിന്നെ സ്വന്തം മക്കൾ ഗേ അല്ലെങ്കിൽ ലെസ്‌ബിയൻ ആയാൽ താങ്കൾ അവരെ വെടി വെച്ച് കൊല്ലുമോ?അതോ വടക്കേ ഇന്ത്യയിൽ കാണുമ്പോലെ മാനം കാക്കൽ കൊല നടത്തുമോ?ഒരാൾ ഗേ അല്ലെങ്കിൽ ലെസ്‌ബിയൻ ആയത് കൊണ്ട് മാത്രം അവരെ പുഴുക്കളെ പോലെ കാണുന്ന നമ്മുടെ മഞ്ഞ കണ്ണട ആണ് മാറ്റേണ്ടത്,മാനസിക വൈകല്യമോ മാനസിക രോഗമോ എന്തോ ആവട്ടെ,അവർക്കും നമ്മെ പോലെ തന്നെ ജീവികുവാൻ അവകാശം ഉണ്ടെന്നു മാത്രമാണ് ഞാൻ സമർതിക്കുവാൻ ഉദ്ദേശിക്കുന്നത്.
മാന്യമായ രീതിയിൽ എനിക്ക് മറുപടി തന്ന താങ്കൾക്കു നന്ദി രേഖപെടുത്തുന്നു.വീണ്ടും കാണാം.
ഈ വിഷയത്തില്‍ താങ്കള്‍ കാണിക്കുന്ന താല്പര്യത്തെ അഭിനന്ദിക്കുന്നു..ഇതില്‍ ഒരു സാമൂഹ്യപ്രതിബദ്ധത ഉണ്ടെന്നു താങ്കള്‍ക്കും തോന്നുന്നുണ്ട് എന്നു മനസിലാക്കുന്നു.ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആകുന്ന മക്കളെ ചികല്സിക്കണം എന്നാണ് എന്‍റെ അഭിപ്രായം...വെടി വയ്പ്പോക്കെ കടന്നകയ്യാണന്നാണ് എന്‍റെ അഭിപ്രായം..കാണുന്ന മഞ്ഞ കണ്ണട മാറ്റിയാലും...ഇതൊരു അവകാശമാണ് എന്നു പറഞ്ഞുകൊണ്ട് മഞ്ഞ കണ്ണുതന്നെ ഫിറ്റ് ചെയ്താല്‍ എന്തു ചെയ്യാന്‍ പറ്റും...അതിനു ചികല്‍സ ആവശ്യമാണ് എന്നാണ് എന്‍റെ പക്ഷം.അയവരോ ആയി ഇനി വരാനുള്ളവരെയും ആ വഴിക്ക് തെളിക്കണമോ എന്നാണു എന്‍റെ ചോദ്യം..
Deleteകൌമാര പ്രായത്തിൽ ഉണ്ടാകുന്ന സ്വവര്ഗ പ്രണയം ഒരു പരിധിവരെ മാനസിക പ്രശ്നം ആണ്...കൌണ്സിലിംഗ് നടത്തി നന്നാകി എടുക്കുകയാണ് വേണ്ടത്....
Deleteപ്രയപ്പെട്ട അജ്ഞത സുഹൃത്തേ,,ക്ര്യങ്ങളെല്ലാം നമ്മള്‍ പറഞ്ഞു കഴിഞ്ഞുവല്ലോ..ഏതായാലും യുവതികള്‍ മാതാപിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് തിരിച്ചുപോയി...എന്‍റെ വാദം ആയിരുന്നു കൂടുതല്‍ ശരിയെന്നു തോന്നുന്നു...താങ്കള്‍ പറഞ്ഞ പുസ്തകം എന്തുകൊണ്ട് ഞാന്‍ പറഞ്ഞില്ല എന്നതും ഇതുകൊണ്ട് തന്നെ...ഇനിയും വരുക..
DeleteMr.Thulasi please read the following link,if you have time.Just because most of us are straight,we don't have the right to tell that all gay/lesbian people are mad or they need treatment.You said that you have the right to decide everything about your children.But just remember that we are living in India,here every human being has the right to live their life in their own terms if the law allows them.Dont think that your the great dictator.
Deletehttp://www.psychiatry.org/lgbt-sexual-orientation
Deleteകഴിഞ്ഞ ആഴ്ച 'സഞ്ചാരം' സിനിമ കണ്ടേ ഒള്ളൂ.....ഇതു തന്നെ പ്രമേയം
ReplyDeleteകാത്തി എന്തു പറയുന്നു ഇക്കാര്യത്തില്‍
Deleteഇതൊരു സാമൂഹ്യ പ്രശ്നമാണ് .സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് ഇതാണെന്ന് നമ്മുടെ സാമൂഹ്യ കാഴ്ചപ്പാട് കളെ മുനിറുത്തി പറയുന്നത് മണ്ടത്തരമാണ്..ഒരു ചാട്ടത്തിനു അങ്ങു ചാടും കുറച്ചു കഴിയുമ്പോള്‍ ചാടിച്ചവരും ചാടാന്‍ പറഞ്ഞവരും സ്ഥലം വിടും..പിന്നെ എന്ത് അതാണ് പ്രശ്നം...ഇവിടെ ഒന്നിച്ചു ജീവിക്കാന്‍ രണ്ടു സ്ത്രീകള്‍ തീരുമാനിച്ചാല്‍.കേവലം സ്വതന്ത്രത്തില്‍ അതു തീരുന്നില്ല..സമൂഹവും കുടുബവും അമ്ഗികരിക്കാത്ത രീതികള്‍ പിന്തുടരുമ്പോള്‍ ഒരു പ്രശ്നം വന്നാല്‍ ആരാണ് സഹായിക്കുക..ഈ വാട്ടം പറഞ്ഞ ഒരെണ്ണവും അന്നു കാണില്ല.വാട്ടം പറയുന്നവര്‍ കേവലം സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമാണ് പറയുന്നത്..അതുകൊണ്ട് ജീവിക്കാന്‍ കഴിയില്ല.നമുക്ക് നമ്മുടെതായാ സ്വാന്തന്ത്ര്യം ഉണ്ടെങ്കില്‍ തന്നെ ജോലി സ്ഥലത്തും സമൂഹ ജീവിതത്തിലും ആ സ്വാന്തന്ത്ര്യം പല നീക്കുപോക്കുകള്‍ക്കും വിദേയമാണ്...അങ്ങനെ വരുമ്പോള്‍ സുരക്ഷിതത്വം,ജോലി ,പാര്‍പ്പിടം, ഭക്ഷണം ,വിദ്യാഭ്യാസം ,മതപരവും സാമൂഹ്യപരവുമായ ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ എല്ലാം വേര്‍തിരിവ് സംഭവിക്കും എന്നുറപ്പാണ്..അവിടെ ആരാണ് ഇവര്‍ക്ക് സംരക്ഷണം കൊടുക്കുക..നിയമസംരക്ഷണം പലപ്പോഴും നമുക്ക് പിറകെയാണ് നടക്കുന്നത് മുന്നേ അല്ല...സംഭവങ്ങള്‍ക്ക് ശേഷമുള്ള സംരക്ഷണം കൊണ്ട് എന്തു കാര്യം..അതുകൊണ്ട് പ്രസംഗം പോലെയല്ല ജീവിതം എന്നു ഈ സ്വവര്‍ഗ്ഗഭോഗികള്‍ ഇനിയെങ്കിലും മനസിലാക്കണം...
ReplyDeleteഞാനും താങ്കളോട് യോജിക്കുന്നു
Deleteനല്ല ചുട്ട അടികിട്ടാത്തതിന്റെ സൂകെടു ആണ്...
ReplyDeleteഅത്രയും വേണ്ടി വന്നില്ല എന്നു തോന്നുന്നു രണ്ടുപേര്‍ക്കും മാറ്റം ഉണ്ടായി...
DeleteThey will get bored after some time and may go back to both their families
ReplyDeleteor commit suicide. The parents must have waited for that. This age between 16-21 is an age of rebel. Human beings are bisexual. Attraction towards same sex is common at age of adolescence. Hindu mythology has 'Ardhanareeswara sankalppam' which means human is bisexual. This is not a new thing or a practice which should be curbed off. Lets give some time and even high voltage love marriages fail. Marriages exists because society forces couple to be together as far as possible. From side of law, lesbian is not crime, now gay between consent adults is also no crime. In this case unnecessarily going to court the parents made the child to take dare step.
താങ്കള്‍ പറഞ്ഞ പോലെ അവര്‍ വീട്ടിലേക്ക് തിരിച്ചു പോയി...ആത്മഹത്യാ ഘട്ടം ഒന്നും വന്നില്ല..
DeleteHomosexuality is not a mental state or disease. It cannot be changed by counselling.While I agree that
ReplyDeletethe girls mentioned are a bit young to do this and could be helped with counselling to decide what they want, if they still want to be together it is their right to do so. Doesn't Rig Veda says "Unnatural is also Natural"? I feel a prejudice against being homosexuals from what i read but i may be wrong though.
കൌണ്‍സിലിങ്ങില്‍ കിട്ടുന്ന തിരിച്ചറിവിനെ 'healing'എന്ന പദംകൊണ്ട് വിശേഷിപ്പിക്കാം...കൌന്സലിംഗ് പക്ഷെ ഒരു അലോപ്പതി മരുന്ന് ആയിരിക്കില്ല..സ്വവര്‍ഗ്ഗഭോഗം അങ്ങനെ സുഖപ്പെടനം എന്നും ഇല്ല...പക്ഷെ ഹീലിംഗ് പ്രകാരം മാറുകയും ചെയ്യും ആ അര്‍ഥത്തില്‍ ഇതൊരു സ്വഭാവവൈകല്യമാണ് കൌന്സിലിങ്ങിലൂടെ ഒരു പരിതിവരെ മാറ്റുകയും ചെയ്യാം..ഇവിടെ പരാമര്‍ശിച്ച യുവതികള്‍ മാതാപിതാക്കളോടൊപ്പം തിരിച്ചുപോയി..അതാണ് നല്ല തീരുമാനം എന്നാണു എന്‍റെ അഭിപ്രായം.
Deletethere are some case we can not support the democratic way.. for example, there were no voting rights for african american in USA. if they followed it democratic way, african americans wouldn;t have got a voting right!
ReplyDeletewhich animal does not show a same sex attraction? it might be a very fractional quantity, but I have seen many animals in my daily life. I do see Human is an animal with better brain. so is the GAY/Lesbian is a disease? I doubt.
now you may ask me, if it happens to my kids, will I support it? Yes I will have to. once they are adult, they have their own right!
some time back I did watch a malayalam film( narendra prasad telling to Suresh Gopi)..." did I ask my son to be like me?"
personally I do not support it, the same time I do not want to restrict their life too..
അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കട്ടെ...വ്യക്തിപരമായി താങ്കള്‍ ഈ വാദത്തെ അംഗികരിക്കുന്നില്ല..പക്ഷെ അവരെ തടയാന്‍ ഒരുക്കവുമല്ല..താങ്കളുടെ കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ സമ്മതിക്കും...അവര്‍ മുതിര്‍ന്നവര്‍ ആണ് അത് അവരുടെ അവകാശമാണ്...ഇതു വളരെ ന്യൂട്രല്‍ ആയ ഒരു അഭിപ്രായമാണ്...നല്ലത്. പക്ഷെ ഒരു സംശയം ഒരു ദിവസം താങ്കള്‍ എഴുന്നേല്‍ക്കുമ്പോള്‍ താങ്കളുടെ മകള്‍ അയല്‍പ്പക്കത്തെ പെണ്കൊച്ചിനെയും കൂട്ടി താങ്കളുടെ മുന്നില്‍ എത്തുന്നു.അച്ഛാ ഞാന്‍ മുതിര്ന്നവളായി എനിക്ക് ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം...അല്ലെങ്കില്‍ ഞങ്ങള്‍ വിവാഹതരായി വരുകയാണ് അച്ഛന്‍ അമ്മയെ വിളിക്കൂ എന്നു പറഞ്ഞാല്‍ താങ്കള്‍ അന്നേരെ നിലവിളക്കുംകൊളുത്തി കാലും കഴുകിച്ച് അവരെ മണിയറയിലേക്ക് നയിക്കുമോ...അതോ ആലോചിച്ചു ഒരു തീരുമാനത്തില്‍ എത്തുമോ..ഞാന്‍ പറഞ്ഞത് ഇത്തരം കാര്യങ്ങള്‍ നല്ല ആലോചനകള്‍ നടത്തണം.അവരെ ബോധാവല്‍ക്കരിക്കണം വരും വരയ്കകള്‍ ബോധ്യപ്പെടുത്തണം എന്നാണ്..സംഗമ പോലുള്ളവര്‍ കാണിച്ചത് ശരിയല്ല എന്നാണ് ...ഏതായാലും നമ്മള്‍ പറഞ്ഞ വിഷയത്തില്‍ യുവതികള്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോയി..സ്നേഹത്തോടെ.
Deleteവളരെ പ്രസക്തമായ ഒരു വിഷയമാണ് തുളസി വനത്തിൽ ഇത്തവണ പറഞ്ഞിരിക്കുന്നത് ... പറഞ്ഞതിനോട് വ്യക്തിപരമായി ഞാൻ പൂർണമായും യോജിക്കുന്നു .. മനുഷ്യാവകാശം എന്ന വാക്കിന്റെ തന്നെ പ്രസക്തി ഇല്ലാതായി കൊണ്ടിരിക്കുകയാണ് . അതെ സമയം ആ പേരിൽ മുക്കിനു മുക്കിനു സംഘടനകൾ പൊങ്ങി വരുന്നുണ്ട് .. യഥാർഥത്തിൽ മനുശ്യാവകാശം എന്നാൽ എന്ത് എന്ന് കാണിച്ചു കൊണ്ടുള്ള നല്ലൊരു ബോധവൽക്കരണം നമ്മുടെ രാജ്യത്ത് ആകമാനം നടക്കണം എന്നാണു എനിക്ക് പറയാനുള്ളത് . വധ ശിക്ഷ രാജ്യത്ത് വേണ്ട എന്ന് ഒരു കൂട്ടര് പറയുന്നു . അതൊക്കെ ഉണ്ടായിട്ടു കൂടി ഇതാണ് അവസ്ഥ എങ്കിൽ അത് കൂടി ഇല്ലെങ്കിൽ എന്തായിരിക്കും കഥ ? അതൊക്കെ പോട്ടെ , നമ്മൾ പറഞ്ഞു വന്നത് ഈ വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നം എന്താണ് എന്നാണു .. അതിനു മുന്നേ നമുക്ക് ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഞാൻ താഴെ കൊടുക്കുന്നു .. വിശദമായ ചർച്ചക്ക് എല്ലാവരെയും ക്ഷണിക്കുന്നു ..
ReplyDelete1 . സ്വവർഗ വിവാഹം ചെയ്യാൻ തീരുമാനിച്ച ഈ സഹോദരിമാരുടെ പ്രശ്നം മാനസികമാണോ അതോ സാമൂഹ്യ വിപത്തോ ?
2 ഇത്തരത്തിൽ നമ്മുടെ ആരെങ്കിലും വിവാഹം ചെയ്യാൻ തീരുമാനിച്ചാൽ നമ്മൾ കൈ ക്കൊള്ളണ്ട നിലപാടുകൾ എന്ത് ?
3 ഇത്തരത്തിലുള്ള ലെസ്ബിയാൻ , ഗേ ആളുകളോട് നമ്മൾ കാണിക്കേണ്ട മര്യാദ എന്താണ് ?
4 ഇവരുടെ കാര്യത്തിലെ മനുഷ്യാവകാശം എന്തായിരിക്കണം ..
പ്രവീണ്‍ പറഞ്ഞതിനോടു യോജിക്കുന്നു
Deleteവീട്ടില്‍ നിന്നും ഇറങ്ങിയ പെണ്ണുങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മാതാപിതാക്കളോടൊപ്പം പറഞ്ഞു വിടാന്‍ ഉള്ളതിനു പകരം മനുഷ്യാവകാശവും പറഞ്ഞ് ആ പെണ്ണുങ്ങളുടെ ജീവിതം കട്ടപുകയാക്കും തെണ്ടികള്‍
ReplyDeleteഅടിപൊളി പോസ്റ്റ് (y)
ശിബിലി പോസ്റ്റ് വായിച്ച് യുവതികള്‍ക്ക് മാനസാന്തരം ഉണ്ടായി...
Deleteഈ വാർത്ത കണ്ട ശേഷം സുഹൃത്തുകളെ വീട്ടിൽ കിടത്തി ഉറക്കുന്ന പരിപാടി നിർത്തി .. അല്ല പിന്നെ .. ;)
ReplyDeleteഹ ഹഹ ആക്രമണം ഭയന്നിട്ടാണോ....
Deleteഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് മാനസാന്തരം വന്നു കോടതിയില്‍ വച്ച് അവര്‍ മാതാപിതാക്കളോടൊപ്പം അവരവരുടെ വീട്ടിലേക്ക് പോയി...സംഗമയും അവര്‍ക്ക് കൊടി പിടിച്ചവരും ശശിയായി..ഇതൊന്നും മാറില്ല എന്നു വാദിച്ചവര്‍ എന്തു പറയുന്നു...ഒരു കൌണ്‍സിലിംഗ് അതുമാത്രം മതി ഭൂരിഭാഗവും മാറാന്‍...ശ്രെദ്ധിക്കുക നമ്മുടെ കുഞ്ഞുങ്ങളില്‍ ഈ അസുഖം കണ്ടാല്‍ ആരും അത് സഹിക്കുകയോ..അട്ജുസ്റ്റ് ചെയ്യുകയോ അല്ല വേണ്ടത് ഉടനടി കുഞ്ഞുങ്ങളെ നല്ലൊരു കൌന്സലരുടെ പക്കല്‍ എത്തിക്കുക...ആ സ്വഭാവ വൈകല്യം മാറുമെന്നുള്ളത് ഉറപ്പാണ്.
ReplyDeleteഒരു പക്ഷെ അവരുടെ പരമ്പരകള്‍ ആയിരിക്കും നാളത്തെ മഹാന്മ്മാര്‍..
ReplyDeleteഠിം....
പോരെ ആരിഫ്....
Delete