**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, July 7, 2013

തലേവിധി; ചില കാ,,,റു കളില്‍ ‘സണ്‍ഫിലീം’ ഒട്ടിക്കാം....?


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  യുവത്വത്തിന്‍റെ ആദ്യനാളുകളില്‍,  കവലയിലുള്ള പരമുനായരുടെ ചായക്കടയുടെ മുകളില്‍ പ്രവത്തിക്കുന്ന ‘യുവശക്തി ആട്ടാസ് പൊട്ടാസ്’  ക്ലബിലിരുന്നു ചില വൈകുന്നേരങ്ങളില്‍ കൂട്ടുകാരൊക്കെ അല്പസ്വല്പം മിനുങ്ങുമ്പോള്‍ ട്ടച്ചിങ്ങ്സ് ചവച്ചിറക്കാന്‍ മാത്രമായിരുന്നു ഇയുള്ളവന്‍റെ വിധി. മിക്ച്ഛറും, അച്ചാറും തൊട്ടുനക്കാന്‍ എന്തിനാടാ പാപി എഴുന്നൊള്ളുന്നത് എന്നുവരെ കേട്ടിരിക്കണൂ. ഒരു പച്ചപശു വന്നിരിക്കുന്നു, കിഴങ്ങന്‍ ...സൌഹൃദങ്ങളില്‍ മിനുങ്ങല്‍ ഒരു തടസ്സമാക്കാതിരുന്നതുകൊണ്ട് കിഴങ്ങന്‍ വിളികളൊന്നും അരോചകമായി തോന്നിയില്ല..

 ‘നീയൊരു വാധ്യാരാകാന്‍ പഠിക്കുകയാണ്, നാളെ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടക്ഷരം പറഞ്ഞു കൊടുക്കേണ്ടവനാണ്; മനസ്സിലായല്ലോ. കൂട്ടൊക്കെകൊള്ളാം..... പക്ഷെ ആളുകളെകൊണ്ട് പറയിപ്പിക്കരുത്.കേട്ടല്ലോ..’  അച്ഛന്‍റെ ഉപദേശം മുറുകെപ്പിടിച്ചാണ് നടന്നത്. പഠിത്തംകഴിഞ്ഞു, പണിയുംകിട്ടി. വീടിനടുത്തുള്ള സ്കൂളില്‍ത്തന്നെ മാഷായി. ചെറുപ്രായത്തില്‍ തന്നെ ജോലി കിട്ടിയെങ്കിലും അകാലത്തില്‍ പക്വത വന്നവന്‍റെ അവസ്ഥയായിരുന്നു എല്ലായിടത്തും.. പച്ചപശു, കിഴങ്ങന്‍ എന്നി വിളികളെല്ലാം മാറി. മാഷേ എന്നായി വിളികള്‍. പക്ഷെ കൂട്ടുകാരൊക്കെ 100 സിസി ബൈക്കില്‍ ചെത്തിപ്പായുമ്പോള്‍ കിത്താബും കക്ഷത്തില്‍തൂക്കി തറ, പറ പഠിപ്പിച്ചു പക്വത അഭിനയിക്കാനിരുന്നു നമ്മുടെ വിധി. അടുത്തുള്ള  ഷാപ്പില്‍ കയറി ഒരു കുപ്പി മോന്തണമെന്നുണ്ട്, ഞണ്ടുകറിയും, മുളകിട്ട മീന്‍കറിയും, കപ്പയുമൊക്കെ കഴിക്കണമെന്നുണ്ട്; പക്ഷെ എന്തുചെയ്യാം..... എടാ നിന്നെ പഠിപ്പിക്കുന്ന ആ മാഷില്ലേ, അയാളിന്നലെ ആ ഷാപ്പില്‍ കിടന്നു നിരങ്ങുന്നത് കണ്ടു; എന്നേതെങ്കിലും അച്ഛന്‍മ്മാര്‍ മക്കളോട് പറഞ്ഞാല്‍ എന്താകും അവസ്ഥ...അങ്ങനെയങ്ങ് വളര്‍ന്നു. ജോലി, വീട്, കുടുംബം, കുട്ടികള്‍ എല്ലാം പതുക്കെ വന്നെത്തി ..

  ഒരു ബൈക്കുവാങ്ങി ചെത്തിനടക്കണമെന്ന് വിചാരിച്ചപ്പോളെല്ലാം... ‘എന്തിനാട ബൈക്ക്, എന്‍റെ ലാമ്പിയില്ലേ.... അത് നിനക്കുള്ളതാണെന്നു’ അച്ഛന്‍റെ പറച്ചില്‍ ..പഴയ എഴുപതു മോഡല്‍ ലാമ്പര്‍ട്ടായാണ്.. സ്റ്റാര്‍ട്ടാകണമെങ്കില്‍ ഒരു മണിക്കൂര്‍ ചവിട്ടണം. കുടുംബസ്വത്തായതിനാല്‍ തലമുറതലമുറ കൈമാറി ഇപ്പോള്‍ നമ്മുടെ കൈയ്യില്‍ എത്തിയിരിക്കുന്നു. വില്ക്കാമെന്ന് വച്ചാല്‍ അമ്മയ്ക്ക് വിഷമം. ‘ഞാനും നിന്‍റെ അച്ഛനും ഒന്നിച്ചനാളുകളില്‍ ഞങ്ങളുടെ യാത്രകളുടെ ഓര്മ്മയാണിത്; അത് വില്‍ക്കേണ്ട..’. അതു കേള്‍ക്കുമ്പോള്‍  അതിന്‍റെ മുന്നിലിരുന്നു അച്ഛനോടൊപ്പം ചന്തയില്‍പോയ നാളുകള്‍ ഓര്‍മ്മവരും..അതുകൊണ്ട് വില്‍പ്പനനിറുത്തി. ചവിട്ടിയും, ഉന്തിയും, തള്ളിയും ഞാനും എന്‍റെ കുടുബവും ലാമ്പി യാത്രതുടര്‍ന്നു. കുട്ടികള്‍ രണ്ടും വളര്‍ന്നപ്പോള്‍; രണ്ടുചെറുത്‌, രണ്ടുവലുത് എന്നതുമാറി നാലു വലുതുകളായി.. നാലിനെയും വലിച്ചുകൊണ്ട് ലാമ്പിയങ്ങനെ നീങ്ങുമ്പോള്‍ സ്ഥലം എസ്.ഐ യുടെ ചെക്കിംഗ്...കുട്ടികളാണ്, മാഷാണ് എന്നൊക്കെപ്പറഞ്ഞു ഒന്നുരണ്ടുതവണ തടിയൂരി. പിന്നെപിന്നെ കേസൊന്നും കിട്ടിയില്ലേല്‍ റോഡിലിറങ്ങി നിന്നാല്‍മതി ഒരു പെറ്റി മാഷ്ക്ക് കൊടുക്കാം എന്നായി അവസ്ഥ. പെറ്റിയടിച്ചു പെറ്റിയടിച്ചു അയാളെന്‍റെ കുടുംബം മുടിക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ചെറിയ ഒരു കാര്‍ വാങ്ങാമെന്നു വച്ചത്. ഭാര്യയുടെ സ്വര്‍ണ്ണവും, ഒരു ലോണും തരപ്പെടുത്തിയാണ് ചെറിയൊരു കാര്‍ വാങ്ങിയത്.. പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ മകള്‍ കോളേജില്‍പ്പോകാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ്..മകള് ഒരുത്തന്‍റെകൂടെ ഒളിച്ചോടിയപ്പോള്‍  വണ്ടി; ഷെഡിലായി.. അങ്ങനെയാണ് കാര്‍ കിട്ടിയത്. അത്യാവശ്യം തട്ടലുംമുട്ടലുമെല്ലാം നിവര്‍ത്തി, തുരുമ്പൊക്കെ ചുരണ്ടിമാറ്റി, പുതിയ പെയിന്റുംതൂത്ത് വന്നപ്പോള്‍ കാര്‍ പുത്തനായിരിക്കുന്നു. എ സി ഇല്ല എന്നൊരു കുഴപ്പം മാത്രം..എന്നാലും വേണ്ടില്ല പെറ്റി പേടിക്കാതെ കുടുബസമേതം യാത്രചെയ്യാമല്ലോയെന്നു ഭാര്യക്ക് സമാധാനം.

   അങ്ങനെ എല്‍പി സ്കൂള്‍ വാധ്യാരായ ഞാനും ഒരു കാറുവാങ്ങി.. പക്ഷെ ഒന്നുരണ്ടു പ്രാവശ്യം പുറത്തുപോയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചൂടുകൊണ്ട് വണ്ടിക്കകത്തിരിക്കാന്‍ വയ്യ.വെയില്‍ നേരെ അകത്തോട്ടാണ് കേറുന്നത് എ.സി-യൊട്ടില്ലതാനും...  വര്‍ക്ക്ഷോപ്പുകാരന്‍ പയ്യനാണ് പറഞ്ഞത്; മാഷേ കൂളിഗ് പേപ്പര്‍(സണ്‍ ഫിലിം) ഒട്ടിച്ചാല്‍മതിയെന്ന്.... അവന്‍റെ നിര്‍ദേശപ്രകാരം രണ്ടായിരംരൂപ മുടക്കി ഗ്ലാസ്സുമുഴുവന്‍ കൂളിംഗ് ഒട്ടിച്ചു..കൊള്ളാം അത്യാവശ്യം വെയിലിനെ ചെറുക്കാം..അങ്ങനെ കൂളിംഗ് ഒട്ടിച്ചു കൂളായി ഓടുന്ന ഒരുദിവസംമാണ് പഴയ എസ്.ഐ വീണ്ടും പിടിച്ചത്. മാഷേ, അറിഞ്ഞില്ലേ.... ഈ ഒട്ടിച്ചിരിക്കുന്ന ‘സണ്‍ ഫിലീം’  പൊളിക്കണം; സുപ്രീംകോടതിയുടെ വിധിയാണ്.. ഇല്ലേല്‍ ആയിരമാ പിഴ..ഇത്തവണ ക്ഷമിച്ചിരിക്കുന്നു..ഇനി ഇതു കാണരുത്. ഭഗവാനേ എന്തൊരു ശല്യം, അകത്തുള്ളതെല്ലാം പുറത്തു കാണണമത്രെ..കൂളിംഗ് ഒട്ടിച്ച ശേക്ഷം പല കല്യാണപരിപടികളിലും അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടാന്‍ പോലും ഈ വാഹനത്തെയാണ്‌ ആശ്രയിച്ചിരുന്നത്..വേറൊന്നുകൊണ്ടുമല്ല പുറത്തുനിന്നുള്ള എത്തിനോട്ടം ചെറുക്കാനാണ്...അങ്ങനെയൊക്കെ നിരവധി സൌജന്യസേവനങ്ങള്‍ തന്നിരുന്ന ഈ കൂളിംഗ് പൊളിക്കണമത്രേ.. പൊളിച്ചേക്കാം.....കോടതിവിധിയല്ലേ..... പൊളിക്കാന്‍ കൂലി ഇരുനൂറ്റമ്പത്; പൊളിച്ചില്ലേല്‍ പെറ്റി ആയിരം. അങ്ങനെ ഒട്ടിച്ചു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൊളിച്ചുമാറ്റി..ഇപ്പോള്‍ സര്‍ക്കാരുപറഞ്ഞപോലെ അകത്തുള്ളതെല്ലാം പുറത്തുകാണിച്ചാണ് ഈ പാവങ്ങള്‍ പൊരിവെയിലത്തും യാത്രചെയ്യുന്നത്.. നിയമം പാലിക്കണമല്ലോ..എന്നാല്‍ കോടതിനിയമം വന്നശേക്ഷവും നിയമം പാലിക്കേണ്ട പോലിസ് ഏമാന്‍മാരും മന്ത്രിമാരുമൊക്കെ അകംമറച്ചു യാത്രചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്... നിയമം പൊതുജനങ്ങള്‍ക്കു മാത്രം ബാധകമാണ് എന്നുപറഞ്ഞു ചുമ്മാ ആശ്വസിക്കാം...പക്ഷെ ഈയടുത്ത ദിവസങ്ങളില്‍ ഒരു കാര്യം മനസ്സിലായി. നമ്മുടെ കൈയ്യില്‍ ചില ‘പിടുത്തങ്ങള്‍’ ഉണ്ടെങ്കില്‍ ഒരു നിയമവും നമുക്ക് ബാധകമല്ലെന്ന്..

  ഒരു ക്രിമിനല്‍കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത്, അവരുടെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോവുന്ന പോലീസിനു ആ വാഹനത്തിന്‍റെ ‘സണ്‍ ഫിലീം’ ഒരു പ്രശ്നമേയല്ല..പിന്നെ ഈ നിയമമൊക്കെ ആര്‍ക്കുവേണ്ടിയാണ് പടച്ചുവച്ചിരിക്കുന്നത്. ഒടുവില്‍ സാക്ഷാല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍തന്നെ  വേണ്ടിവന്നു പിറ്റേദിവസം കേസെടുക്കാന്‍...എസ്ക്കൊര്‍ട്ട് പോയ പോലീസിനു എന്നിട്ടും കാര്യം മനസിലായില്ല...നിയമലംഘനം കണ്ടിട്ടും കണ്ണടച്ചവര്‍ക്കെതിരെ നടപടിയുമില്ല...  ഫോണ്‍വിളിച്ചു, ഒളിവില്‍ പോകാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് സിനിമാസ്റ്റൈലില്‍, നാഷണല്‍ ഹൈവേയില്‍ വാഹനം തടഞ്ഞുനിറുത്തി പ്രതികളെ അറസ്റ്റുചെയ്ത നാടാണിത്. നല്ലത്; കുറ്റക്കാരെ എങ്ങനെയും പിടിക്കണം; എന്നാല്‍  അതേ കുറ്റം നിലനില്‍ക്കുന്ന മറ്റൊരു പ്രതിയെ, കല്യാണപന്തലിലേയ്ക്ക് എഴുന്നോള്ളുന്ന മണവാട്ടിയെപ്പോലെ ആനയിച്ചുകൊണ്ടുപോകുന്നതും ഇതേ പോലിസ്... ഏതാണ് ശരിയായ അറസ്റ്റ്. ഇനി പോലീസിനു മാന്യമായി അറസ്റ്റ് ചെയ്യാന്‍ അറിയാം എന്നതിന്‍റെ തെളിവായി ഇതിനെ കണ്ടാല്‍; പോലിസ് അറസ്റ്റുചെയ്യാന്‍ പോകുന്ന ഒരു പ്രതിയ്ക്ക്, അവരുടെ വാഹനത്തില്‍ത്തന്നെ, അതും സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുള്ള വാഹനത്തില്‍ നൂറിലധികം കിലോമീറ്റര്‍ പോലിസ് എസ്ക്കൊര്‍ട്ടോടെ സഞ്ചരിക്കാന്‍ അനുവദിക്കുക..... എന്നുവച്ചാല്‍ ഇവിടെ രണ്ടുതരം നീതി നിലവിലുണ്ടോ..?

 ആശിച്ചുമോഹിച്ചു ഒരു ചെറിയവാഹനം വാങ്ങി റോഡിലിറങ്ങിയാല്‍ പുക ,കൂളിംഗ്, ലൈറ്റ്, ബ്രേക്ക് എന്നുതുടങ്ങി എല്ലാത്തിനും പെറ്റിയുമായി വഴിതടയുന്ന പോലിസ്;... ഹെല്‍മറ്റ് ധരിച്ചില്ലേല്‍, യാത്രക്കാരന്‍ ചത്താലും ശരി ഓടിച്ചുപിടിക്കുന്ന അതേ പോലിസ്.. ഇതാ, ഇവിടെ വിനീതരായി, ദാസന്മാരെപ്പോലെ ശാലുവിന്‍റെ മുന്നില്‍ പെരുമാറുന്നു.. അവര്‍ക്ക് അവരുടെ സ്വന്തം വാഹനത്തില്‍ എങ്ങനെയും സഞ്ചരിക്കാം ‘കൂളിംഗ്’ പ്രശ്നമല്ല.... ‘സണ്‍ ഫിലിം’ പ്രശ്നമല്ല... സ്വന്തം വണ്ടിയില്‍ ആഡംബരയാത്ര...... പരിചാരകരെപ്പോലെ പോലിസ് കൂട്ടങ്ങള്‍.. എന്താ ഈ സ്ത്രീയ്ക്കുള്ള പ്രത്യേകത...???? ഈ സര്‍ക്കാരും പോലീസും ഇത് ജനത്തോടെ വിശദികരിക്കണം..ഈ സ്ത്രീ ഒരു വിഐപി-യാണോ??? ഇവര്‍ക്ക് നിയമങ്ങളോന്നും ബാധകമല്ലേ? പൊതുജനത്തിന്‍റെയും മാധ്യമങ്ങളുടെയും മുന്നില്‍ ഇത്രത്തോളം ദാസ്യവൃത്തി ചെയ്യാമെങ്കില്‍ പിന്നാമ്പുറങ്ങളില്‍ എന്തൊക്കെ നടന്നിരിക്കണം...

 തന്‍റെ സ്വകാര്യഭാഗങ്ങള്‍ വളരെ മൃദുവാണെന്നുപറഞ്ഞുകൊണ്ട്  നമ്മുടെ ഒരു കേന്ദ്രമന്ത്രി സരിതയ്ക്ക് മെസ്സേജ് അയച്ചുവെന്നു പറയുന്നു.. മൂന്നു ദിവസം ഒന്നിച്ചിവര്‍ വിദേശയാത്രകളും നടത്തിപോലും.. തേക്കടി തടാകത്തില്‍ നമ്മുടെ രണ്ടു മന്ത്രിമാര്‍ നടത്തിയ ഉല്ലാസയാത്രയില്‍ തുഴപിടിക്കാനും പാലുകാച്ചാനും  ഒരു ‘സ്ത്രീ’ ഉണ്ടായിരുന്നുവെന്നു പറയുന്നു.. നിങ്ങള്‍ എവിടെപ്പോയി മതിച്ചാലും ജനങ്ങള്‍ക്ക്‌ കുഴപ്പമില്ല.. അഭിസാരികകള്‍ക്കൊപ്പം അഴിഞ്ഞാടുന്നത് അവരുടെ ഇഷ്ടം... പക്ഷെ അതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാകുമ്പോള്‍ അതിനു കണക്കു പറയണം.. ജനങ്ങള്‍ കല്‍പ്പിച്ചുതന്ന സ്ഥാനം ഉപയോഗിച്ച് സ്വന്തം ശരിരസുഖം ആസ്വദിക്കുമ്പോള്‍ അതിനു വിശദികരണം വേണം..

  ശാലുമേനോന് പ്രത്യേക പരിഗണന കൊടുക്കാന്‍ അവര്‍ വി ഐ പി യൊന്നുമല്ല. ഒരു തട്ടിപ്പുകേസിലെ പ്രതിയാണ്. എന്നിട്ടും അവര്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ലാത്ത രീതിയില്‍ പരിഗണനകിട്ടുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഏതൊരാള്‍ക്കും സംശയംതോന്നുക സ്വാഭാവികം മാത്രം..

  നമ്മുടെ മന്ത്രിമാരും രാഷ്ട്രിയനേതാക്കളും; തുനിഞ്ഞിറങ്ങുന്ന ഏതൊരു പെണ്ണിനും സ്വന്തം സാരിത്തുമ്പില്‍ കെട്ടിവലിക്കാവുന്ന വെറും ഇയാംപാറ്റകള്‍ മാത്രമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരുത്തി അവളുടെ മൃദുലഭാഗങ്ങള്‍ കാണിച്ചാല്‍ ഇവര്‍ ഖജനാവും, നിയമങ്ങളും മാത്രമല്ല കേരളത്തെത്തന്നെ അവള്‍ക്കു തീറെഴുതിയെന്നുവരും.. അതുകൊണ്ട് പൊതുജനം അല്‍പ്പം ജാഗ്രതയോടെ ഇരിക്കുന്നത് നല്ലതാണ്. കാറിലാണെങ്കില്‍പ്പോലും പൊതുജനത്തിന്‍റെ കോണാന്‍വരെ പുറത്തു കാണണം... അതിനുവേണ്ടി  ഒട്ടിച്ച എല്ലാ ‘സണ്‍ഫിലീമും’  പൊളിപ്പിക്കും.. എന്നാലോ,,,,  നമ്മുടെ ചില അകത്തമ്മമാരുടെ സമാനങ്ങളൊക്കെ പുറത്തു പൊതുജനം കാണാന്‍ പാടില്ല. അതു ഞമ്മക്കുമാത്രം കാണാനുള്ളതാണ്.. അതുകൊണ്ട് എല്ലാ ‘കാറി’നും എന്നുള്ളത് തിരുത്തി ചില ‘കാറു’കള്‍ക്ക് ‘സണ്‍ ഫിലീം’ ഒട്ടിക്കാം... ഇവരെ ഓട്ടത്തിനിടയില്‍ ആരും ശല്യംചെയ്യാതെ പോലിസ് എസ്ക്കോര്‍ട്ടും അനുവദിക്കുന്നതായിരിക്കും.. എപ്പടി... അതാണ് നമ്മ ഉദേശിച്ച ആ സുതാര്യത.....

14 comments:

  1. ഭാസ്കരന്‍July 7, 2013 at 9:13 AM

    തീരെ വെയില്‍ കൊള്ളാത്തവര്‍ക്കും രാത്രിയില്‍ മാത്രം സഞ്ചരിക്കുന്നവര്‍ക്കും സണ്‍ ഫിലിം ഒട്ടിക്കാം...

    ReplyDelete
    Replies
    1. ഇളവുകള്‍ പലവിധം ഉലകില്‍ സുലഭം

      Delete
  2. മുജീബ്‌July 7, 2013 at 9:17 AM

    അതിനുള്ള സെര്‍ട്ടിക്കറ്റ് എവിടുന്നാ ഭാസ്കരേട്ടാ കിട്ട്വാ നക്കും ഒന്നു വേണം അതോണ്ടാ

    ReplyDelete
    Replies
    1. എനിക്കും ഒന്നുവേണം

      Delete
  3. മാഷ്ക്കിനിയും മനസ്സിലായില്ലേ ഈ മൃദുല ഭാഗങ്ങളുടെ ശക്തി ?അവരാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്

    ReplyDelete
    Replies
    1. ഇപ്പൊ മനസിലായി വരുന്നുണ്ട് പ്രമോദ്... ഹ ഹ

      Delete
  4. Equality exists in paper.....reality is grins. JOhn

    ReplyDelete
  5. നാട്ടിലെ ഹൈവേ റോഡിൽ 75 കി മി സ്പീഡിൽ കാറിൽ പോയ എന്നെ റഡാർ വെച്ച് പിടിച്ചു കളസത്തിൽ മൂത്രമോഴിപിച്ചത് പോരാഞ്ഞു ഒരു തുക പിഴയും അടിപിച്ച ചേട്ടന്മാർ,മന്ത്രിയുടെയോ നേതാക്കന്മാരുടെ കൂടെയോ പിന്നാലെ എസ്കൊട്ട് പോകുമ്പോൾ വാണം വിട്ടത് പോലെ പോകുന്നതും കണ്ടിട്ടുണ്ട്.അവർക്കൊന്നും ഈ നിയമം ബാധകമല്ലേ?ആരോട് ചോദിക്കാൻ?വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം നാട്ടിൽ പോകുന്ന എന്നെ പോലെയുള്ളവർക്ക് നാട്ടിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് എങ്ങിനെ മനസിലാവാൻ ആണ്?സ്പീഡ് നോക്കി ഓടിക്കുവാൻ റോഡിൽ എവിടെയെങ്കിലും സ്പീഡ് ലിമിറ്റ് എഴുതി വെച്ചതായി ഓർക്കുന്നില്ല.എന്നെ പിടിച്ച പോലീസുകാരനോട്‌ ഇന്ന് രാവിലെ വന്നതാണ്,ഞാൻ കയറിയ റോഡ്‌ തുടങ്ങിയത് മുതൽ സാർ പിടിക്കുന്നത് വരെ സ്പീഡ് ലിമിറ്റ് എഴുതി വെച്ചത് കണ്ടില്ല എന്ന് പറഞ്ഞപ്പോൾ,നാട്ടിലെ റോഡിൽ സ്പീഡ് അറിഞ്ഞിരിക്കണം,ലിമിറ്റ് എഴുതി വെക്കാൻ ഇത് അമേരിക്കയോ യൂറോപ്പോ അല്ല എന്നാണു സാർ മൊഴിഞ്ഞത്.പിറ്റേ ദിവസം വിന്ഡോ ഗ്ലാസ്സിനു ഒട്ടിച്ച 40% കൂളിങ്ങിന്റെ പേരിൽ പിടിച്ചു മറ്റൊരു പിഴ അടിപിച്ചു കൂടെ എന്നെ കൊണ്ട് തന്നെ കൂളിംഗ് പറിച്ചു മാറ്റിച്ചു.കൂളിംഗ് പറിക്കുന്നത് വരെ സ്റെഷനിൽ കൊണ്ടിടുവാൻ പറഞ്ഞപ്പോൾ സ്വയം പറിച്ചു മാറ്റുവാൻ നിർബന്ധിതനായി.ഇങ്ങിനെയൊക്കെ സാധാരണ ജനത്തിനെ സ്നേഹിക്കുന്ന പോലീസും അധികാരികളും കൊമ്പത്ത് പിടിയുള്ള ചേച്ചിമാരെയും ചേട്ടന്മാരെയും കൂടുതൽ സ്നേഹിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.അമ്മാവന് അടുപ്പിലും തൂറാം..മരുമകന് പറമ്പിലും പാടില്ല എന്നാണല്ലോ..

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

      Delete
  6. ശാലൂനും സരിതയ്ക്കുമുള്ള ഒരു സാധനം നിങ്ങള്‍ക്കില്ല

    അതാണ് പ്രശ്നം

    ReplyDelete
  7. പണമില്ലാത്തവൻ പിണമാണ് ചേട്ടാ .. ( പണം ഉണ്ടാക്കാൻ ഏതു മാർഗവും ആവാം !)

    ReplyDelete