സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അധികവും
നടക്കുക, ചില മറവുകള്‍ക്ക് പിന്നിലായിരിക്കുമെന്നുള്ളതാണ് വസ്തുത. ബലാല്‍സംഗവും
പീഡനങ്ങളുമൊക്കെ മറനീക്കി പുറത്തുവരുന്നത് ഇരയുടെ വെളിപ്പെടുത്തലുകള്‍ വഴിയാണ്. അപ്പോഴാണ്
പുരുഷന്‍റെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതും,അഴിയെണ്ണുന്നതും... പല
ധീരന്മ്മാരും ഡി.എന്‍.എ പരിശോധനവരെ പിടിച്ചുനില്‍ക്കുകയും ഒടുവില്‍
ഗത്യന്തരമില്ലാതെവരുമ്പോള്‍ കീഴടങ്ങുകയുമാണ് പതിവ്. ഇതൊരു സ്ഥിരം ഏര്‍പ്പാടായിമാറിയപ്പോഴാണ്
ചില മിടുക്കികള്‍ ഒളിക്യാമറ വച്ച് പരിപാടിയുടെ ലൈവ് സംപ്രേക്ഷണംതന്നെ നടത്തി പുരുഷസമൂഹത്തെ
മുഴുവന്‍ ഞെട്ടിച്ചത്. ഇതിന്‍റെ ആദ്യപരിക്ഷണത്തില്‍ക്കുടുങ്ങി നമ്മുടെ ഒരു ജനപ്രതിനിധി
ഇപ്പോഴും ഒളിവിലാണ്... അദേഹത്തെപ്പറ്റി സ്വന്തം മണ്ഡലകാര്‍ക്കുപോലും അറിവില്ല. ഒരു
ജനപ്രധിനിധിയെ കാണാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞു.. എന്നിട്ടും അദേഹത്തെ
കണ്ടുപിടിക്കാന്‍ ആര്‍ക്കുമൊരു ശുഷ്കാന്തിയുമില്ല... കാണാനില്ല എന്നൊരു
പത്രപ്പരസ്യംപോലും ആരും ഇട്ടു കണ്ടില്ല.. നന്ദിയില്ലാത്തവര്‍... ഒരു എം എല്‍ എ
കാര്യത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്താകും.... അദേഹമിപ്പോള്‍
ഒളിവിലെ ഓര്‍മ്മകള്‍ എഴുതുകയാണെന്നാണ് സംസാരം..
എം.എല്‍.എയുടെ ക്യാമറാപരിപാടികള്‍ നന്നായി ആസ്വദിച്ച
പുരുക്ഷകേസരികളും സദാചാരമൂല്യമുള്ള കേരളത്തിലെ സ്ത്രീസമൂഹവും അതിന്‍റെ ഓപ്പറേറ്ററെ
തെറിയഭിഷേകം കൊണ്ടുമൂടുന്നതും കണ്ടു. ക്ലാരിറ്റി കുറഞ്ഞു പോയതുതന്നെ മുഖ്യപ്രശ്നം.
ഒടുവില്‍ അവതാരിക നേരിട്ട് രംഗത്തുവന്ന് ജട്ടിയുടെ കളറും, ബ്രായുടെ അളവും
പറഞ്ഞപ്പോഴാണ് ആശ്വാസമായത്. എന്നിട്ടും പരവെടി, കൂത്തിച്ചി, പിഴച്ചവള്‍ തുടങ്ങിയ
അഭിസംബോധനകള്‍ തലങ്ങുംവിലങ്ങും വീശി.. ക്ലിപ്പുകള്‍ പുറത്തുവിട്ടത് മഹാപരാധമായിപ്പോയി
എന്നതാണ് വിഷയം. ഇതൊക്കെ ശകലം ഡെറ്റോളിട്ട് കഴുകിയാല്‍ തീരുന്ന പ്രശ്നമല്ലേ .. ഇങ്ങനെ
നാറ്റിക്കണമായിരുന്നോ എന്നതാണ് വീഡിയോകണ്ട എല്ലാവരുടെയും സദാചാരചോദ്യം.. കറക്റ്റ്.
ഇങ്ങനെ ക്ലിപ്പിറക്കാന്‍ തുടങ്ങിയാല്‍ നമ്മളൊക്കെ എത്ര ഇറക്കണമെന്നു ചിലര്‍ അടക്കം
പറഞ്ഞു. ഒളിക്യാമറകള്‍ വിപണം ചെയ്യുന്ന കടകളിലും, സര്‍വിസ് സെന്‍റെറുകളിലും ഏതൊക്കെ
പെണ്ണുങ്ങള്‍ ക്യാമറകള്‍ വാങ്ങിയിട്ടുണ്ടെന്നറിയാന്‍ ചില പൊതുജനസേവകര്‍ തലയില്‍ മുണ്ടിട്ടു പോയിരുന്നുയെന്നതും
രഹസ്യമാണ്. തങ്ങളുടെ കേളികള്‍ നാളെ ലോകം അറിയുമോ എന്ന തത്രപ്പാടില്‍ ചിലര്‍ക്കിപ്പോള്‍
ഉറക്കവുമില്ല.. ഏതെങ്കിലും കേസില്‍ ഒരു സ്ത്രീ പിടിയിലായാല്‍ ആദ്യമേ അവരുടെ
കമ്പ്യൂട്ടര്‍ തുറക്കാനാണ് ആദ്യശ്രമം.. സീഡികള്‍, പെന്‍ഡ്രൈവ് തുടങ്ങിയവയെല്ലാം
നശിപ്പിക്കലാണ് ആദ്യത്തെ സുരക്ഷാനടപടി... അല്ലെങ്കില്‍ തെറ്റയില്‍ ഗതിതന്നെ.. തെറ്റയിലിന്‍റെ
ആദ്യപാപം കാണാന്‍ തിരക്കുകൂട്ടിയവരേല്ലാംത്തന്നെ ഷോ കണ്ട് ആത്മരതിയുടെ നിര്‍വൃതിയടഞ്ഞ
ശേഷം അതിലെ നായികയെ പൂരേ തെറിവിളിച്ചു കടന്നുപോയി..അതിലെ സംവിധാനമാണ് പ്രശ്നമായത്.
നടപ്പുരീതിയില്‍നിന്നും ചില്ലറമാറ്റങ്ങള്‍ വരുത്തിയതാണ് ഇവിടെ
നായികയ്ക്ക് വിനയായത്. സാധാരണ ഇത്തരം കേസുകളില്‍, നായകന്‍ നായികയെ പറഞ്ഞുപറ്റിച്ച്
ഏതെങ്കിലും ഹോട്ടലിലോ റിസോട്ടിലോ എത്തിക്കുന്നു... അവളറിയാതെ ഒളിക്യാമറവഴി അവരുടെ
ലീലാ വിലാസങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നു.. അതുവച്ച് സ്ത്രീയെ പിന്നിട് ചൂഷണംചെയ്യുന്നു.. ഇതാണ്
ഇപ്പോള്‍ നടക്കുന്ന വ്യസ്ഥാപിതരീതി. അതിനെ മാറ്റാന്‍ നമ്മള്‍ സമ്മതിക്കില്ല..
ഒളിക്യാമറപിടുത്തവും വിതരണംചെയ്യലും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്; അവിടെ
ഒരു സ്ത്രീ കടന്നു വന്നാല്‍ എങ്ങനെ സഹിക്കും.. തെറ്റയില്‍കേസില്‍ നായികയാണ്
ചിത്രികരണത്തിനു മുന്‍കൈയെടുത്തത്.. ഇതെങ്ങനെ സഹിക്കും.. പക്ഷെ ഒന്നിരുത്തിച്ചിന്തിച്ചാല്‍,
ഇതൊരു ന്യൂജനറേഷന്‍ ട്രെന്‍ഡായി കണ്ടാല്‍മതി.. ചിത്രികരണരംഗത്തും സ്ത്രീകള്‍
വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം... ഇങ്ങനെ ലീലാ വിലാസങ്ങള്‍
നടത്താന്‍ തുനിഞ്ഞിരങ്ങുന്നവരും; പിക്നിക്കിനും, ഐസ് ക്രീം നുണയാനും കാമുകന്മാര്‍ വിളിക്കുമ്പോള്‍ കൂടെ പോകുന്ന കാമുകിമാരും ഒളിക്യാമറ
കയ്യിലെടുക്കുന്നത് പിന്നത്തേക്ക് ഉപകാരപ്പെടുമെന്നൊരു വലിയസന്ദേശം മറക്കേണ്ട.. പരിശുദ്ധ
പ്രണയങ്ങളെ നിങ്ങള്‍ ക്ഷമിച്ചാലും.... പറ്റിപ്പോയി പറ്റിപ്പോയ് എന്നുറക്കെ
പറയുമ്പോള്‍, പറ്റിച്ചതാര് എന്ന ചോദ്യത്തിന്, ക്യാമറ ഉത്തരംനല്‍കുന്ന നാളുകള്‍
വന്നുകഴിഞ്ഞു.
ഏതായാലും
ഒളിക്യാമറയിലെ ഈ ന്യൂജനറേഷന്‍ ട്രെന്‍ഡിനെതിരെ സാമ്പ്രദായിക കലാകാരന്‍മാര്‍
മിക്കവരും രംഗത്തു വന്നുകഴിഞ്ഞു. സാമ്പ്രദായികരീതികളില്‍നിന്നും മാറിചിന്തിക്കാന്‍ നമ്മുടെ കേരളിയസമൂഹം ഇനിയും പാകമായിട്ടില്ലാത്തതിനാല്‍,
തല്‍ക്കാലം ഒളിക്യാമറകള്‍ വയ്ക്കാനുള്ള അവകാശം പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി
പ്രശ്നം തീര്‍ക്കാം.. അവളതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നു വിളിച്ചുപറയാം..
എന്നാല്‍
ഇവിടെ ‘ഈ’ കാര്യത്തില്‍ ഉറപ്പിച്ചുപറയാം.. അവനതു ചെയ്യാന്‍ പാടില്ലായിരുന്നു. പ്രബുദ്ധരും
ഉന്നതരാഷ്ട്രിയബോധമുള്ളവരുമായ ഒരു യുവജനസമൂഹമാണ്
കേരളത്തിലുള്ളതെന്നാണ് വയ്പ്പ്.. അതതു ഭരിക്കുന്ന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളില്‍
പ്രതിഷേധിച്ചുകൊണ്ട് തെരുവിലിറങ്ങുകയും പോലീസിന്‍റെ തല്ല് ആവോളം ഏറ്റുവാങ്ങുകയും
ചെയ്യുന്നത്, പ്രതികരണശേഷിയുടെയും രാഷ്ട്രിയബോധത്തിന്‍റെയും അടയാളമായാണ്
കേരളത്തിലെ യുവജനങ്ങള്‍ കരുതുന്നത്...അവിടെ അവര്‍ ആണ്‍പെണ് വിത്യാസമില്ലാതെ
ചിന്തിക്കുന്നു. നല്ലതുതന്നെ... സമരമുഖങ്ങളില്‍ പതറാതെ പോരാടാനുള്ള വീര്യത്തെ
കുറച്ചുകാണുന്നില്ല...ആശയങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ചോരപൊടിയുന്നത്
കേരളത്തിലെ നിത്യസംഭവമാണ്.. ഒരുപക്ഷെ പലകാര്യങ്ങളിലും ലോകനിലവാരത്തിലുള്ള നമ്മുടെ;
തനതായ ഒരയിറ്റമായി ഈ വൈകാരികമായ പ്രതിഷേധങ്ങളെ കാണുകയും ചെയ്യാം... എന്നിരുന്നാലും
പ്രതിഷേധങ്ങള്‍ക്കിടയില്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയെന്നത് തീര്‍ത്തും
ലജ്ജാകരമാണ്.. അതിനു എന്തുകാരണങ്ങള്‍ പറഞ്ഞാലും, എന്തുന്യായവാദങ്ങള്‍ നിരത്തിയാലും
ഈ പ്രവണത നല്ലതല്ല..., ഇതൊരു അധപതനത്തിന്‍റെ ലക്ഷണമായേ കാണാന്‍ കഴിയൂ.. ഒരു
സംഘമാളുകള്‍ത്തമ്മിലുള്ള പ്രതിക്ഷേധങ്ങള്‍ക്കിടയില്‍ പറ്റുന്ന പരിക്കുകള്‍ക്കും
ആക്രമണപ്രത്യാക്രമണങ്ങള്‍ക്കും ചില ന്യായികരണങ്ങള്‍ നിരത്താമെങ്കിലും, ഒറ്റയ്ക്ക്
നിരായുധയായി നില്‍ക്കുന്ന ഒരു സ്ത്രീയെ ഒരു പുരുഷന്‍ ആക്രമിക്കുന്നത്;.. അതും പോലീസും
മാധ്യമങ്ങളും നോക്കി നില്‍ക്കെ പരസ്യമായി ആക്രമിക്കുമ്പോള്‍,,,, ഇതെന്താ
ബീഹാറാണോ..? ഇതിനു എന്തു ന്യായികരണമാണ് പറയുക. അവള്‍ എതിര്‍രാഷ്ട്രിയ കക്ഷിയില്‍പ്പെട്ട
ആളായതാണോ കാരണം.?? ..കഷ്ടം......
അയാള്‍
ശിക്ഷിക്കപ്പെടണം............ ആശയസമരങ്ങള്‍ തെരുവില്‍ ആളിക്കത്തിച്ചു അന്യോന്യം
പോരടിക്കുമ്പോള്‍ അതില്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് തികഞ്ഞ
ഫാസിസമാണ്.. യുദ്ധത്തില്‍ തങ്ങള്‍ കീഴടക്കിയ ദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെമേല്‍
ശത്രുസൈന്യം നിഷ്ടൂരമായ ക്രൂരതകള്‍
അഴിച്ചുവിടാറുണ്ട്.. ചരിത്രമതിനു സാക്ഷിയാണ്.. സ്ത്രീത്വത്തെ അപമാനിക്കുകവഴി ആ
ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചുകൊണ്ട് മാനസികമേധാവിത്വം
നേടിയെടുക്കുകയെന്ന പൈശാചിക യുദ്ധമുറ ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് നമ്മുടെ
യുവജനസമൂഹം മാറാന്‍ പാടില്ല. പക്വതയുള്ള, ഉന്നതരാഷ്ട്രിയബോധമുള്ള ഒരുജനത ഒരിക്കലും
ഇത്തരം അഴിഞ്ഞാട്ടങ്ങളെ വകവെച്ചു തരില്ല.. കേവലം രാഷ്ട്രിയമായല്ല ഇതിനെ കാണാന്‍ സാധിക്കുക;
ഇത്തരം പ്രവണതകള്‍ അരാജകത്വത്തിന്‍റെ ആദ്യപടിയാണ്..
A well said .. keep it up .
ReplyDeleteവായനയ്ക്ക് നന്ദി പ്രവീണ്‍
Deleteതെറ്റ് ആരു ചെയ്താലും തെറ്റാണു ആണായാലും പെണ്ണായാലും .പിന്നെ ഇന്നത്തെക്കാലത്ത് സേവനം എന്നൊന്നില്ല, അധികാരം മാത്രെമേ ഒള്ളൂ.അതുകിട്ടുന്നവരുടെ പുറം കളികള്‍.'ജീവിക്കാനും ജീവിതം മുടിപ്പിക്കാനും. എല്ലാവരും പാലം കടക്കുന്നതു വരെ ........പിന്നെ ..........
ReplyDeleteശരിയാണ് അനീഷ്
Deleteനന്നയിരിക്കുന്നു സുഹൃത്തേ പറഞ്ഞ കാര്യങ്ങള്‍ ഞാനും അംഗികരിക്കുന്നു...അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം
ReplyDeleteശരി തന്നെ
Deleteഅടിക്കുന്ന ഫോട്ടോ ഉണ്ടായാലും അടിച്ചവൻ പരിധിക്ക് പുറത്തായിരിക്കും; അവൻ രക്ഷപ്പെടും.
ReplyDeleteഅങ്ങനെയാണിപ്പോള്‍ നടക്കുന്നത്.
Deleteതാങ്കള്‍ നന്നായി പറഞ്ഞിരിക്കുന്നു..
ReplyDeleteനന്ദി
Deleteഅത് ആരായാലും, ചെയ്തത് തെറ്റ് തന്നെ.. ..പക്ഷെ..."ഇരിക്കേണ്ടവൻ ഇരിക്കേണ്ട പോലെ ഇരുന്നാൽ മാത്രമല്ലേ ചെരക്കേണ്ടവൻ ചെരക്കേണ്ടപോലെ ചെരക്കുകയുള്ളു" ? പെണ്ണുങ്ങൾ ഇത് പോലെയുള്ള അക്രമാസക്ത്തമാകും എന്ന രീതിയിൽ ഉള്ള, ലാത്തി ചാര്ജ് ഒക്കെ നടക്കും എന്ന സംശയം ഉള്ള പോലുള്ള സമരങ്ങളിൽ പങ്കെടുക്കാമോ ? അവർ കുട്ടികളും ഫാമിലിയും ഒത്തു വീട്ടില് ഇരിക്കുന്നത് എത്ര ഭംഗി ആയിരിക്കും..വീട്ടിനും..സമുദായത്തിനും...കേരളത്തിനും... അല്ലെ ?
ReplyDeletepennungal veettil irunnaal mathi ennu parayunnathu shariyalla.
Deleteഇനിമുതല്‍ ഇരിക്കേണ്ടത് പോലെ ഇരിക്കാന്‍ പറയാം
Deleteസമരമുഖങ്ങളില്‍ പതറാതെ പോരാടാനുള്ള വീര്യത്തെ കുറച്ചുകാണുന്നില്ല...ആശയങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ചോരപൊടിയുന്നത് കേരളത്തിലെ നിത്യസംഭവമാണ്.
ReplyDeleteyes.. yes...
TP
Jayakrishnan
......................many many more!
when Computer course started in kerala ( 1985) we(SFI) started a strike. it closed colleges about three months. for what? yea.. TMJacob getting money from Multinationals :)
now Solar Panel.. I am pretty sure that ruling govt/supporting group looted money behind the scenes, but making this sort of violent protest can not be supported.
Solar Panel is the way to go for electricity.
പക്ഷെ താങ്കള്‍ പറഞ്ഞതില്‍ നിന്നും സോളാറിനു ചെറിയ വിത്യാസം ഉണ്ട്...ഇത്രയധികം നേതാക്കള്‍ ഒന്നിച്ചു പെട്ട സംഭവം ആദ്യമാ..
Deleteമെയിന്‍ പ്രശ്നം എല്ലാരും മറക്കുന്നു ഈ ഉപവേഷങ്ങളാല്‍
ReplyDeleteഉപ വേഷങ്ങള്‍ ചിലപ്പോള്‍ നായക സ്ഥാനത്തു വരാം?? ഇല്ലേ..സോളാര്‍ ബിജുവില്‍ തുടങ്ങി ഇപ്പോള്‍ അവിടെ എത്തി..വേഷങ്ങള്‍ എല്ലാം ആടിത്തിമര്‍ക്കുന്ന ലക്ഷണമാ
Deleteമകനെ കെട്ടാൻ അച്ഛന് കിടന്നു കൊടുക്കുന്ന പരിപാടി ചെയ്ത മാന്യ വനിതയെ ഇങ്ങിനെ പുലഭ്യം പറയുന്നതിന് പകരം,വല്ല അവാർഡോ പോന്നടയോ നല്കി ആദരിക്കണം എന്നാണോ താങ്കൾ ഉദ്ദേശിച്ചത് ?ഒരു ജന പ്രതിനിധി എന്ന നിലയിലും കുടുംബ നാഥൻ എന്ന നിലയിലും തെറ്റയിൽ കുറച്ചു കൂടി സൂക്ഷമത പുലർത്തെണ്ടി ഇരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.സ്വന്തം വീട്ടിൽ വിളിച്ചു വരുത്തി കുണാപ്പികെഷൻ നടത്തിയിട്ട് അതിന്റെ വിഡിയോ പിടിച്ചു ചാനലിൽ കാണിക്കുന്ന യുവതിയെ അനുകൂലിക്കണം എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?ഇതേ യുവതിക്കെതിരെ കോടതി പോലും വിമർശനം ഉന്നയിച്ചത് ചുമ്മാതല്ല.പിന്നെ സമരവും പോലിസ് ലാത്തി ചാർജും ഗ്രനേഡ് ഏറും നടക്കുന്നതിനിടയിൽ അറിഞ്ഞു കൊണ്ട് തന്നെ കയറി ചെല്ലുന്ന സ്ത്രീകളെ,തല്ലുന്നതിൽ നിന്നും ഒഴിവാക്കി പോലീസുകാർ പുരുഷന്മാരെ മാത്രം തല്ലണം എന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല.തല്ലും തൊഴിയും കിട്ടും എന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിനു പൊകുന്നവർക്കു തല്ലു കിട്ടിയെങ്കിൽ,കണക്കായി പോയെന്നെ പറയുവാൻ ഉള്ളൂ.
ReplyDeleteഹായ് ചങ്ങാതി പടത്തില്‍ കാണുന്ന മേപ്പടിയാന്‍ പോലീസാണെന്ന് ഇപ്പോഴാ അറിഞ്ഞത്..പോലിസിപ്പോള്‍ ഊത്തന്‍ മ്മാരുടെ വേഷത്തില്‍ ആണോ നടക്കുന്നത്.അതോ ഊത്തന്‍മ്മരാണോ ഇപ്പോഴത്തെ പോലിസ്,വെറുതെ എന്തെങ്കിലും വിടുവായത്തം വിളമ്പാതെ
Deleteതല്ലിയത് പോലിസായാലും ഊത്തനായലും ഉത്തമൻ ആയാലും,തല്ലും ബഹളവും നടക്കുന്നതിനിടയിൽ ചെന്ന് അടി വാങ്ങി കൂട്ടി പിന്നീട് കുത്തിരുന്നു മോങ്ങുന്നതിലെ ശരികേടിനെ കുറിച്ച് മാത്രമാണ് അടിയൻ പരാമർശിച്ചത്.സമരത്തിന്റെയും കല്ലെറിന്റെയും തല്ലിന്റെയും ഇടയിൽ പെടാതെ നോക്കുവാൻ മനുഷ്യന് ദൈവം സാമാന്യ ബുദ്ധിയും വിവേകവും നൽകിയിട്ടുണ്ട്,അതില്ലാത്തവർ സ്വയം തല്ലു വാങ്ങി കൂട്ടുന്നതിനെ കുറിച്ച് പറയുന്നത് വിടുവായത്തം ആണെങ്കിൽ,താങ്കളോട് കൂടുതൽ ഒന്നും പറയുവാൻ ഇല്ല.
Deleteതാങ്കള്‍ പറയുന്നതുകേട്ടാല്‍ തോന്നും സമരവും കല്ലേറും തല്ലും ദൈവം നടത്തുന്ന ഇടപാടാണെന്നു.നിരായുധയായി നില്‍ക്കുന്ന ഒരു സ്ത്രീയെ ഒരു നാണം കെട്ടവന്‍ തല്ലുന്നത് താങ്കളുടെ അഭിപ്രായത്തില്‍ സ്ത്രീയുടെ കുഴപ്പം കൊണ്ടാണ് അല്ലേ..അവനെപ്പോലെയുള്ള നാറികള്‍ക്ക് ഒറ്റയ്ക്ക് നില്ക്കുന്ന ഒരു സ്ത്രീയെ തല്ലിച്ചതയ്ക്കാം;തല്ലു കിട്ടിയത് ആ സ്ത്രീയുടെ ബുദ്ധിമോശം കൊണ്ടാണ് പോലും..ആ തല്ലിയ തെണ്ടിയെ നാളെ ആരെങ്കിലും കൈവെച്ചാല്‍ അതു അവനു കിട്ടേണ്ടതാണ് എന്നു നിങ്ങള്‍ പറയുമോ..അതോ അക്കാര്യത്തില്‍ അയ്യോ അവനെ തല്ലാന്‍ പാടില്ലായിരുന്നു എന്നു താങ്കള്‍ പറയുമോ.തനിക്ക് ആ ഫോട്ടോ കണ്ടാല്‍ എന്തു തോന്നുന്നു..അല്ല അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ അയാള്‍ തന്‍റെ അളിയനാ ..ആ സ്ത്രീ എന്‍റെ സഹോദരിയാണ് അതുകൊണ്ട് ചോദിച്ചതാ..
Deleteഅജ്ഞാതന്‍,സുഹൃത്തേ വരവിനു നന്ദി പറയുന്നു..പക്ഷെ താങ്കള്‍ ബ്ലോഗ് വായ്ച്ചില്ല എന്നു താങ്കളുടെ കമന്റില്‍ നിന്നും മനസിലാകുന്നു..അതുകൊണ്ട് കമന്റിനു മറുപടി പറയുന്നില്ല...ഇനിയും വരുക
Deleteശരത് വായനയ്ക്കും മറുപടിയ്ക്കും നന്ദി
Deleteഒരുത്തന് ഇന്നലെ കിട്ടി ഇവനും കിട്ടുമായിരിക്കും ഉടനെ
ReplyDeleteവേറൊരു വെട്ടിനെ ഞാന്‍ അനുകൂലിക്കുന്നില്ല പ്രമോദ് ..നിയമപരമായ ശിക്ഷ ലഭിക്കണം.
Deleteivanu ettinte pani urappale
ReplyDeleteപുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി സന്തോഷും സംഘവുമാണ് വനിതാ പ്രവര്‍ത്തകയായ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയംഗം ബിന്ദുരാജിനെ ക്രൂരമായി തല്ലിച്ചതച്ചത്.
ReplyDeleteസ്ത്രീയ്ക്കെതിരെയുള്ള അക്രമം നല്ലതല്ല...ആ ഭീരുവിനെ നിയമത്തിന്‍റെ മുന്നിലാണ് കൊണ്ടു വരേണ്ടത്.
Deleteഅക്രമികള്‍ ശിക്ഷിക്കപ്പെടട്ടെ.........
ReplyDeleteചീറി ... തുളസീ ചീറി ..! :)
ReplyDelete