ഈ
കാലഘട്ടത്തിലെ പെണ്‍കുട്ടികളെ മിടുക്കികളാക്കാന്‍; വെറും മിടുക്കികളല്ല ഉള്‍ക്കരുത്തും,
ആത്മാഭിമാനമുള്ള, സാമൂഹ്യപ്രതിബദ്ധതയുമുള്ള, മിടുമിടുക്കികളാക്കാനാണ് ചാനല്‍ ഈ ‘മിടുക്കിഷോ’
നടത്തിയതെന്നു ഗ്രാന്‍ഡ് ഫിനാലേ എപ്പിസോഡില്‍ അവതാരിക പ്രഖ്യാപിക്കുന്നുണ്ട്.ആ
പ്രഖ്യാപനമാണ് ഒരു തരത്തിലും അംഗികരിക്കാന്‍ കഴിയാത്തത്.. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും
ഇതൊരു തിരിച്ചറിവിന്‍റെ വേദിയായിരിക്കുമെന്നും, കൈയ്യിലിരുന്ന കടലാസ് വായിച്ചു
അവതാരിക ഊറ്റം കൊള്ളുന്നു.. ഭയങ്കരമായ പെഴ്സണാലിറ്റിടെസ്റ്റുകളും, പറയുന്ന എല്ലാ
പൊട്ടത്തരങ്ങളും ശരിയാണെന്ന ആത്മവിശ്വാസം, മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന
ജഡ്ജസിന്‍റെ കൊരവള്ളിക്ക് പിടിക്കാതിരിക്കാനുള്ള ആത്മനിയന്ത്രണം, ഭാവവിത്യാസം
കൂടാതെ മണ്ടത്തരം പറയാനുള്ള കഴിവ്, ചളിതന്നെ അടിച്ചുവിട്ടാലും ഉളിപ്പില്ലാതെ സോറിപറഞ്ഞു
തടിയൂരാനുള്ള കഴിവ്, വീണ്ടുംവീണ്ടും മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കാനുള്ള
അത്യധ്വാനം, മണ്ടത്തരം പറഞ്ഞാലും ഒന്നും അറിഞ്ഞില്ല എന്നു ഭാവിക്കാനുള്ള കഴിവ്, മലയാലത്തില്‍
തൂറ്റാനുള്ള കഴിവ്..... ഇങ്ങനെയുള്ള നിരവധി കഴിവുകളും; റാമ്പിലുള്ള അന്നനടകളുമാണ് ആത്മാഭിമാനവും ഉള്‍ക്കരുത്തും സാമൂഹ്യപ്രതിബത്ധതയുമുള്ള
കേരളത്തിലെ ഏറ്റവുംകഴിവുള്ള മിടുക്കിക്ക്
ഏറ്റവും ആവശ്യമായി, ചാനല്‍ പറയുന്നത്.. നിരവധി
പരിക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അങ്ങനെയുള്ള ഒരു നല്ല മിടുക്കിയെ കേരളിയര്‍ക്കു
സമ്മാനിച്ചപ്പോഴാണ് ചിലര്‍ ഒട്ടകപക്ഷി വിവാദവുമായി വന്നത്... ഭയാനകം!!!!!!!
ജുഗുപ്സാവകം!!!! എന്നൊക്കെയേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
പട്ടംകിട്ടിയ
മിടുക്കി ആദ്യ രൌവുണ്ടുകളില്‍ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് ഈ ആക്ഷേപങ്ങള്‍ക്കെല്ലാം
ആധാരം.. അറിവിന്‍റെ തികഞ്ഞ നിറകുടങ്ങളെന്നു തോന്നിപ്പിക്കുന്ന മൂന്നു വലിയ
മിടുക്കരു ചേര്‍ന്ന്, ഭാവിയില്‍ അധ്യാപികയാകാന്‍ ആഗ്രഹിക്കുന്ന കൊച്ചുമിടുക്കിയോട്
ചോദ്യങ്ങള്‍ ചോദിക്കുന്നു. കേരളത്തിന്‍റെ ദേശിയപക്ഷി ഏതാണെന്ന ചോദ്യത്തിന്,
ഒട്ടകപക്ഷി എന്നുത്തരം. സമാജ് വാദി പാര്‍ട്ടിനേതാവ് ആരാണ് എന്ന ചോദ്യത്തിനാണെങ്കില്‍ മമതാ ബാനര്‍ജി,അല്ലെങ്കില്‍ സുഷമ സ്വരാജ്
എന്നുത്തരം..മംഗ്ലീഷ് തൂറ്റുന്നതിനിടയില്‍ “ഹ്യൂമന്‍ ട്രാഫിക്കിംഗ്” എന്ന
വാക്കിനെക്കുറിച്ച് ചോദിക്കുന്നു..ബ ബ്ബ ബ ഉത്തരം...ഇന്റെര്‍വ്യൂ
പുരോഗമിക്കുന്നതിനിടയില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഇന്ത്യയില്‍ ആര്‍ക്കും
കിട്ടിയിട്ടില്ല എന്നും ചില മിടുക്കികള്‍ അടിച്ചുവിട്ടു...’മലയാലം’ ചെറുപ്പത്തിലെ
പഠിപ്പിക്കണമെന്നും നിര്‍ദേശിച്ചു...ഹോ ഭയങ്കരം...ആ ഇന്റെര്‍വ്യൂ മൊത്തം
വിലയിരുത്തിയാല്‍ മിടുക്കികളാവാന്‍ ചാനല്‍ കണ്ടുപിടിച്ച കേരളിയ പെണ്‍കൊടികളെക്കുറിച്ച്
ഹാ,,, കഷ്ടം എന്നേ പറയാന്‍ കഴിയൂ. അവരെ ഇന്റെര്‍വ്യൂ ചെയ്യാന്‍ ഇരുത്തിയ പ്രഗല്‍ഭരുടെ
ചോദ്യങ്ങള്‍ അതിനെക്കാള്‍ ഭയങ്കരമായിരുന്നു... ഒരു കിലോ ഡോളറിനു ഇന്ന് എന്തു
വിലയാണ്,, സുധാകര്‍ മംഗളോദയത്തിന് എന്നാണ് നോബല്‍ പ്രൈസ് കിട്ടിയത്.. തുടങ്ങിയവ,
ചില ചോദ്യങ്ങള്‍ മാത്രം...മിടുക്കികളോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങള്‍.!!!!!......
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന തിരുമണ്ടന്മാരോട് കേരളത്തിന്‍റെ ദേശിയപക്ഷി
ഏതാണെന്നതിനു ഒട്ടകപക്ഷി എന്നു പറഞ്ഞാല്‍ തെറ്റാകുമോ.... ഒന്നേ പറയാനുള്ളൂ
ചക്കിക്കൊത്ത ചങ്കരന്‍മാര്‍..
ഷോ-കാണുന്ന
ഏതൊരാള്‍ക്കും മനസിലാകും കേരളത്തിലെ പെണ്‍കുട്ടികളെ വിവരമില്ലാത്തവരെന്നു
സ്ഥാപിക്കാന്‍ ചാനല്‍ മനപ്പൂര്‍വം പടച്ചുവിടുന്ന വിലകുറഞ്ഞ ഒരു പരിപാടിയാണിതെന്ന്...അതിനായി ചില
അറുവളിപ്പന്‍ മണ്ടന്മാരെ ജഡ്ജായും; പൊതുവിജ്ഞാനത്തിലോ, ആനുകാലികസംഭവവികസങ്ങളിലോ
ഒരു ബോധവുമില്ലാത്ത മംഗ്ലീഷ് സംസാരിക്കുന്ന കുറേ പെണ്‍കുട്ടികളെ മിടുക്കികളായ
കേരളിയ പെണ്‍കൊടികളാണെന്നരീതിയില്‍ വേഷവും
കെട്ടിച്ചിരിക്കുന്നു.. കേരളത്തിലെ യഥാര്‍ത്ഥ മിടുക്കികളായ പെണ്‍കൊടികള്‍ ചൂലുകൊണ്ടാണ്
ഇതിനൊക്കെ മറുപടി പറയേണ്ടത്...മണ്ടത്തരങ്ങള്‍ മാത്രം എഴുന്നള്ളിക്കുന്ന പരിപാടിയില്‍
ആന മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച ആള്‍ ജേതാവായി..
കേരളത്തിലെ
പെണ്‍കൊടികളുടെ മിടുക്കും, കഴിവും, സാമൂഹ്യപ്രതിബദ്ധതയും, ഉള്‍ക്കരുത്തുമെല്ലാം
ചാനല്‍ മിടുക്കികളിലൂടെ കാണാമെന്നു ആരെങ്കിലും കരുതിയാല്‍ അവര്‍ വിഡ്ഢികളായിരിക്കണം..
ചോദ്യങ്ങള്‍ക്കെല്ലാം പെണ്‍കൊടികള്‍ കൃത്യമായ് ഉത്തരം നല്‍കിയാല്‍ കേവലമൊരു ക്വിസ്
പ്രോഗ്രാം എന്നതുകൊണ്ട് പരിപാടി തീരും. റേറ്റിംഗ് പിടിച്ചു നിറുത്താന്‍ അതുകൊണ്ടാവില്ല..അതിനുള്ള
എളുപ്പവഴിയാണ് വിഡ്ഢിവേഷങ്ങള്‍ കെട്ടിയടിക്കുകയെന്നത്. ആട്ടത്തിന് വേദിയായി ചാനലും, പൈസമുടക്കാന്‍ പരസ്യകമ്പനികളും,
ആടിക്കാന്‍ മണ്ടന്‍ വിധികര്‍ത്താക്കളും, ആടാന്‍ കുറേ മിടുക്കികളും. യഥാര്‍ത്ഥത്തില്‍
കുട്ടികളുടെ മണ്ടത്തരങ്ങള്‍ വിറ്റു ചാനല്‍ കശാക്കുന്നു.. മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാന്‍
അതിനു പാകപ്പെടുത്തിയ പെണ്‍കൊടികളെ ചാനല്‍ നിരത്തുന്നു... അവരെ കേരളിയ പെണ്‍കൊടികളുടെ
പ്രതിനിധികളായി അവതരിപ്പിക്കുന്നു.. എന്താണ് ഇതുനല്‍കുന്ന സന്ദേശം..നമ്മുടെ പെണ്‍കുട്ടികള്‍
വിവരമില്ലാത്തവരും, മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നവരും.,പത്രം പോലും വായിക്കാത്തവരും
,റാമ്പില്‍ അന്നനട നടത്താന്‍ മാത്രം അറിയുന്നവരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍
ചാനല്‍ നടത്തുന്ന ശ്രമമായേ ഇതിനെ കാണാന്‍ കഴിയൂ...ഇത്തരം മിടുക്കികളെവെച്ച്
മനോരമയ്ക്ക് സ്കൂള്‍ തുടങ്ങാം എന്നതൊഴിച്ചാല്‍ വട്ടപൂജ്യമാണ് കാര്യങ്ങള്‍.
സാഹിത്യം പഠിക്കുന്ന ഒരു മിടുക്കി പറയുന്നു ഇന്ത്യയില്‍ ഇതുവരെ ആര്‍ക്കും സാഹിത്യത്തിനുള്ള
നോബല്‍ സമ്മാനം കിട്ടിയിട്ടില്ലായെന്നു.. ടാഗോറിനെ പഠിക്കാതെ എന്തുസാഹിത്യപഠനം.. സാമൂഹ്യസേവനമായി
രക്തദാതാക്കളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന
ഇരുപതു കഴിഞ്ഞ ആരോഗ്യവതിയായ മിടുക്കി പറയുന്നു; താന്‍ ഇതുവരെ ആര്‍ക്കും ബ്ലഡ്
കൊടുത്തിട്ടില്ലായെന്നു...ഇവരൊക്കെയാണ് കേരളിയ മിടുക്കികളുടെ പ്രതിനിധികളെന്നു ചനാല്
പറയുന്നു...
ഭാരതത്തിന്‍റെ
ദേശിയപക്ഷി ഏതാണെന്ന് പഠിക്കുന്നുണ്ട്; എന്നാല്‍ കേരളത്തിന്‍റെ ‘ദേശിയ’ പക്ഷി
എന്നു ആദ്യം കേള്‍ക്കുകയാണ്. വിവരമില്ലാതെ വിവരമുണ്ടെന്നു നടിക്കുന്ന ബുദ്ദുസുകള്‍
നടത്തുന്ന ഇന്റെര്‍വ്യൂവാണോ..അതോ വന്നിരിക്കുന്ന മിടുക്കികളും ഈ പരിപാടി
കാണുന്നവരും തങ്ങളെവെച്ചുനോക്കുമ്പോള്‍ വെറും കിഴങ്ങന്മാരണെന്ന ചിന്തയാണോ വലിയ
മിടുക്കരെക്കൊണ്ട് അളിഞ്ഞ ചോദ്യങ്ങള്‍ ചോദിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയംതോന്നുക
സ്വാഭാവികം .. ഇതു വെറുമൊരു തമാശ പരിപാടിയാണെങ്കില്‍ ആ രീതിയില്‍ വേണം
അവതരിപ്പിക്കാന്‍.അല്ലാതെ കേരളത്തിലെ പെണ്‍കൊടികളുടെ
ഉള്‍ക്കരുത്തും, സാമൂഹ്യബോധവും, പ്രതിബത്ധതയുമാണ് ഈ പരിപാടിയിലൂടെ
വെളിപ്പെടുത്തുന്നതെന്നു വെറുതെ പറയരുത്..ചാനലും പരസ്യകമ്പനികളും നടത്തുന്ന ഒതളങ്ങ
വിപ്ലവത്തിന്‍റെ ഉല്‍പ്പന്നങ്ങളാണ് ഈ മിടുക്കികള്‍. അതുകൊണ്ട് കേരളത്തിലെ
മിടുക്കികളെ കാണാന്‍ കഴിയുമെന്നു കരുതി ആരെങ്കിലും ഈ മിടുക്കിപ്പരിപാടിയെ വിലയിരുത്തരുത്.. ഇതു മലബാര്‍ ഗോള്‍ഡും, മനോരമചാനലും,
ധാത്രി ക്രീമും പടച്ചുവിടുന്ന മിടുക്കികളാണ്.. ഈ മിടുക്കികളെ കൊണ്ട് കേരളിയ
സ്ത്രീത്വത്തിനു എന്തെങ്കിലും പ്രയോജനംകിട്ടുമെന്ന് ധരിക്കുന്നത്; കടലും കടലാടിയും
ഒന്നാണെന്ന് വിശ്വസിക്കുന്നതിന് തുല്യമാണ്. മലബന്ധം പിടിച്ചവന്‍; സുഖവിരോചനം
ആഗ്രഹിച്ചു കക്കൂസില്‍ പോകുമ്പോള്‍ വായിക്കാന്‍ കയ്യിലെടുക്കുന്ന പൊത്തകമായോ...ഇതേ
ആവശ്യത്തിനു ചിലര്‍ കൈയ്യില്‍ കരുതുന്ന കട്ടന്‍ ബീഡിയായോ ഈ പരിപാടിയെ കരുതിയാല്‍
മതി..കഴുകി കളയുന്ന മാലിന്യത്തോടൊപ്പം ഉപേക്ഷിക്കേണ്ടതാണ് അതിലെ വളിപ്പുകളും; അത്രമാത്രം.....
യഥാര്‍ത്ഥ
മിടുക്കികളെ കാണാന്‍ ചാനലുകണ്ടു വിഷമിക്കേണ്ട... നമ്മുടെ സ്വന്തം വീട്ടിലേക്ക്
നോക്കിയാല്‍ മതി..നമ്മുടെ അമ്മ, ഭാര്യ,സഹോദരി അവരൊക്കെയല്ലേ ശരിക്കുള്ള
മിടുക്കികള്‍..പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മയേക്കാള്‍ വലിയ മിടുക്കി
ആരാണ്.?. കുടുംബം വളര്‍ത്തുന്നതില്‍ ഭര്‍ത്താവിന്‍റെ
വലംകൈയായി നില്‍ക്കുന്ന ഭാര്യയെക്കാള്‍ വലിയ മിടുക്കി ആരാണ്.??. സ്നേഹത്തോടെ
നമ്മുടെ മുന്നിലും,പിന്നിലും, വശങ്ങളിലും നടക്കുന്ന സഹോദരിയേക്കാള്‍ വലിയ മിടുക്കി ആരാണ്??? ...ചാനല്‍
മിടുക്കികളെന്നത്; ചുളയില്ലാത്ത വെറും അഴകുള്ള ചക്കകള്‍ മാത്രമാണ്... അതില്‍
ചകിണിയും അരക്കും മാത്രമേ കാണൂ...റേറ്റിംഗ് കൂട്ടാന്‍ വിഡ്ഢിവേഷം കളിക്കുന്ന
ചാനലുകളും അവരുടെ മിടുക്കികളും പോയവഴി പോകട്ടെ....
മാഷ് പറഞ്ഞപോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ വെറും കഴുതകള്‍ ആണെന്നാണ് ചാനല്‍ ഈ പരിപാടിയിലൂടെ പറയുന്നത്...
ReplyDeleteഅങ്ങനെയല്ല ഈ പരിപാടി കണ്ടതിനു ശേഷമാണ് സ്ത്രികള്‍ നന്നായതെന്നും ചിലര് പറയുന്നു..
Deleteകുങ്കുമ പൂവും ,ചെമ്പരത്തിപൂവും ,സ്ത്രീ യും മാത്രം കണ്ടു തലയ്ക്ക് തളവും വെച്ചിരിക്കുന്ന കേരളത്തിലെ മിടുക്കികള്‍ക്ക് ഇത്രയ്ക്ക് ബോധമേ ഉണ്ടാവുകയുള്ളൂ..കഴുതകള്‍
ReplyDeletethankalude chuttumulla ella streekalum ee kazhutha prayogathil varumo sahodara?
Deleteവിനീഷിന്റെ അഭിപ്രായം എനിക്കില്ല കേട്ടോ
Deleteപത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മയേക്കാള്‍ വലിയ മിടുക്കി ആരാണ്.?. അതുചോദ്യം മാഷേ...കുറെ മുതുക്കികള്‍ വന്നിരിക്കുന്നു അണ്‍സഹികബിള്‍
ReplyDeleteഞാനും താങ്കളോട് യോജിക്കുന്നു കാത്തി.
Delete100% Correct
Deleteഅത് ഒരു സ്‌ട്രെസ് ഇന്റർവ്യൂ ആണ് മാഷെ അത് താങ്കൾ ആദ്യം മനസ്സിലാക്ക് ,
ReplyDeleteഅവരെ മാനസ്സികമായി തകർക്കുക അതാണ് ഇന്റർവ്യൂ ചെയ്യുന്നവരോട് പറഞ്ഞിരിക്കുന്നത്
പത്രം വായിക്കാറില്ല എന്ന് അഭിമാനത്തോടെ പറഞ്ഞ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ,
അത് ഒരു ഇന്റർവ്യൂ ബോർഡിൻറെ കുറ്റമാണോ ?
വിട്ടുകള ,എന്തെല്ലാം സാമൂഹ്യപ്രശ്നങ്ങൾ നാട്ടിലുണ്ട് ,
താങ്കളെ പോലെ എഴുതാൻ കഴിവുള്ളവരെ അതെ കുറിച്ച് എഴുതണം .
സക്കീര്‍ ഭായ് ;സ്‌ട്രെസ് ഇന്റെര്‍വ്യൂ എന്നാല്‍ വളിപ്പ് അടിക്കലല്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്
Deleteee adutha kalathu midukiyennu vilikkan keralavil oru kuttiyundayirunnu: ARYA TVM - channalukalku pidikkan pani - Avar ippolum vilkunnathu jathi, mathom, lingabhedhom thudngiya pzhanchan charakkukalle?
ReplyDeleteആര്യ അഭിപ്രയം തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഒരു മിടുക്കിയാണ് ഞാനും യോജിക്കുന്നു
Deleteപണ്ട് ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിങ്ങർ എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു ..അപ്പോൾ ജഡ്ജസ് പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു ...ഇതിൽ വിജയിക്കുന്നവർ കേരളത്തിൽ അറിയ പെടുന്ന പാട്ടുകാരു ആയി മാരും .....ഇപ്പോൾ ആ പാട്ടുകാരു എവിടെ ??? ഫ്ലാറ്റ് കൊടുക്കാം എന്ന് പറഞ്ഞു പലരെയും പറ്റിച്ചു .......... ഇങ്ങനെ ചനെലുകൾ അവരുടെ റേറ്റ് കൂട്ടാൻ വേണ്ടി ഓരോ പരിപടികൾ കാണിച്ചു തരുന്നു ..അതിൽ വിജയിക്കുന്നവര് ആണ് ഏറ്റവും കഴിവ് ഉള്ള വെക്തികൾ എന്ന് നമ്മളും വിശ്വസിക്കരുത്
ReplyDeleteതീര്‍ച്ചയായും ജെയിന്‍ പറഞ്ഞപോലെ ഞാനും വിശ്വസിക്കുന്നില്ല
Deleteനമുക്ക് വേറെ എത്ര മിടുക്കികളുണ്ട്!!
ReplyDeleteശരിയാണ്..
Deleteമാഷുടെ വേറെയും ബ്ലോഗുകൾ ഞാൻ വായിച്ചിട്ടുണ്ട് .എല്ലാം എനിക്കിഷ്ടപെട്ടു.പക്ഷെ ഇതിൽ വായിച്ചാ ചില കാര്യങ്ങളുമായി എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.ഒന്നാമത്തെ കാര്യം ഞാനും ധാരാളം സ്‌ട്രെസ് ഇന്റർവ്യൂകൾ നേരിടിട്ടുണ്ട് Dominos,Walmart,Bose തുടങ്ങിയ കോർപ്പറേറ്റ് വമ്പന്മാരുടടെതുൾ പ്പെടെ . ഏതാണ്ട് മിടുക്കിയിൽ ചോദിച്ച പോലെതന്നെ ഉള്ള ചോദ്യങ്ങൾ തന്നെയാണ് അവർ ചോദിച്ചത്.ഇപ്പോഴത്തെ കമ്പനികളിൽ ജോലി കിട്ടുന്നതിനു യാതൊരു വിധത്തിലുള്ള പൊതു വിജ്ഞാനവും ആവശ്യമില്ല.സ്വന്തം വ്യക്തിത്വത്തെ കുറിച്ച് പൊക്കി പറയുക ,ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞു കമ്പനിക്ക് വേണ്ടി മരിച്ചു പണിയെടുക്കുവാൻ തയ്യാറുള്ള ഒരു workaholic ആണ് നിങ്ങളെന്നു ബോധ്യപ്പെടുത്തിയാൽ നിങ്ങള്ക്ക് ജോലി ഉറപ്പ്.മിടുക്കിയിൽ നടന്ന ഇന്റർവ്യൂകളിൽ തെറ്റൊന്നും പറയാനാകില്ല.അത് കൂടാതെ ഇതിലെ പ്രധാന വിധികര്താക്കളിൽ 2 പേർ പ്രശശ്താരായ മനശാസ്ത്ര വിധഗ്ദ്രാണ് .അവർ ഇ പ്രോഗ്രമ്മിലുടെ പല നല്ല കാര്യങ്ങളും പറയുന്നുണ്ട്.വായനയുടെ ആവശ്യകതയെ പറ്റിയും സമൂഹത്തിനോടുള്ള ഓരോ പൌരന്റെയും ബാധ്യതയെ പറ്റിയും എല്ലാം അവർ പറയുന്ന്നുണ്ട്.ഇപ്പോഴത്തെ പുതു തലമുറയ്ക്കുള്ള നല്ല സന്ദേശങ്ങൾ പലതും അതിൽ പറയുന്നുണ്ട്.ഇത്ഹു വരെ പറഞ്ഞത് നല്ല കാര്യങ്ങൾ.ഇങ്ങനെയോക്കെയനെങ്ങിലും മംഗ്ലീഷ് പറയുകയും , യാതൊരു പോതുവിജ്ഞാനവും ഇല്ലാതെ , അനിഞ്ഞൊഎഉങ്ങി റാമ്പിൽ catwalk നടആക്കുകയും ചെയുണ്ണ പെണ്‍കൊടികളെ ഒരു തരത്തിലും മിടുക്കി എന്ന് വിളിക്കാനാവില്ല. മൊത്തത്തിൽ പറയുകയാണെങ്കിൽ ചാനൽ റെയ്ടിംഗ് കൂട്ടാനുള്ള ഒരു പെക്കൂത്ത് തന്നെയാണ് മിടുക്കി എന്ന പരമാര്ത്ഥം ഞാൻ അന്ഗ്ഗീകരിക്കുന്നു.
ReplyDeleteകോന്‍ഖ്യോറോര്‍-നു തുളസിവനത്തിലെക്ക് സ്വാഗതം..താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഒന്നുമില്ല..സ്ട്രെസ് ഇന്റെര്‍വ്യൂകളില്‍ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണ് വരുന്നത്...സംശയമില്ല..പക്ഷെ മണ്ടത്തരങ്ങള്‍ ആണ് ചോദിക്കുന്നത് എന്നതിനോട് യോജിപ്പില്ല..ഇവരാണ് കേരളത്തിലെ മിടുക്കികള്‍ എന്നും, ആത്മാഭിമാനവും ഉള്‍ക്കരുത്തും സമുഹ്യബോധവും ഇതാണ് ഇങ്ങനെയാണ് എന്നും പറയുന്നതിനോടാണ് വിയോജിപ്പ്..വായന നല്ലതാണെന്നും, പൌരന്‍റെ സാമൂഹ്യ ബാധ്യതയെക്കുറിച്ചും; യുവത്വത്തിലേക്ക് പ്രവേശിച്ച മിടുക്കികള്‍ക്ക് ഈ പരിപാടിയിലൂടെയാണ് മനസിലായത് എന്നു പറഞ്ഞാല്‍....ഹാ കഷ്ടം എന്നല്ലേ പറയാന്‍ കഴിയൂ........
Deleteപ്രിയപ്പെട്ട തുളസി. ഒന്നു പറയാം, മത്സരാർത്ഥികളിൽ നന്നായി സ്ട്രെസ് ഇന്റെര്‍വ്യൂ നേരിട്ടതു വിജയിച്ച കുട്ടി തന്നെയാണു. തമ്മിൽ ഭേദം തൊമ്മൻ എന്നു പറയാം.
Deleteമിടുക്കി എന്നാ പര്പടിയിൽ എപ്പോഴോ നടന്ന ഒരു ഇന്റർവ്യൂ നെ മാത്രം വച്ച് കൊണ്ട് എങ്ങനെ ഇത്തരം ഒരു അഭിപ്രായം പറയാൻ സാധിക്കും? ഒരു കാര്യം സത്യമാണ് ,ആദ്യ റൌണ്ടുകളിൽ ഏതു മാനസിക സാമുഹിക ബൌധിക തലങ്ങളിൽ അവർ ആയിരുന്നുവോ അതിൽ നിന്നെല്ലാം ഒരുപാട് മെച്ചപ്പെടാൻ അവര്ക്ക് സാധിച്ചിട്ടുണ്ട് .പുറമെയുള്ള തൊലി വെളുപ്പ് മാത്രമല്ല ഒരു പെണ്ണിന് വേണ്ടതെന്നും വായനയും ആഴത്തിലുള്ള അറിവും കൂടിയേ തീരു എന്നും അവർ മനസിലാക്കിയ പോലെ കേരളത്തിലെ ഒരു പാട് പേരക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നെ പോലെ ഓഫിസ് ജോലിയും വീട്ടു ജോലിയും കൊണ്ട് മാത്രം കാലം കഴിക്കാൻ വിധിക്കപ്പെട്ട സാധാരണ പെന്നുങ്ങല്ക് അതൊരു തിരിച്ചറിവ് തന്നെയാരുന്നു .. അതിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിത്യ വികസനത്തിനുള്ള മാർഗങ്ങൾ കൂടിയാണ്.. അല്ലാതെ പെണ്ണെന്നു പറഞ്ഞാൽ പ്രസവിക്കാൻ മാത്രമാണെന്ന് ചിന്തിക്കുന്നവര്ക് പെണ്ണുങ്ങള എന്ത് ചെയ്താലും കുട്ടമായിരികും ... ഫൈനലിൽ സ്നേഹയോടു ചോദിച്ച ഒരു ചോദ്യം താങ്കൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു... പഞ്ചായത്ത് പ്രസിഡന്റ് അയാൾ എന്ത് ചെയ്യുമെന്ന്? സ്നേഹയുടെ മറുപടി ഒരു വിവരമില്ലായ്മയുടെ ലക്ഷണമായി താങ്കള്ക് തോന്നിയെങ്കിൽ സഹോദര ഇനിയും താങ്കളോട് സംസരിക്കുതത്തിൽ യാതൊരു അർത്ഥവുമില്ല..
ReplyDeleteഅനുജയ്ക്ക് എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം...താങ്കള്‍ ബ്ലോഗ് മുഴുവന്‍ വായിച്ചില്ല എന്നു തോന്നുന്നു...>>>ഈ കാലഘട്ടത്തിലെ പെണ്കുണട്ടികളെ മിടുക്കികളാക്കാന്‍; വെറും മിടുക്കികളല്ല ഉള്ക്കരരുത്തും, ആത്മാഭിമാനമുള്ള, സാമൂഹ്യപ്രതിബദ്ധതയുമുള്ള, മിടുമിടുക്കികളാക്കാനാണ് ചാനല്‍ ഈ ‘മിടുക്കിഷോ’ നടത്തിയതെന്നു ഗ്രാന്ഡ്ി ഫിനാലേ എപ്പിസോഡില്‍ അവതാരിക പ്രഖ്യാപിക്കുന്നുണ്ട്.ആ പ്രഖ്യാപനമാണ് ഒരു തരത്തിലും അംഗികരിക്കാന്‍ കഴിയാത്തത്..<<< സഹോദരി പറയുന്ന ആളാണ് കേരളത്തിലെ മിടുക്കിയെങ്കില്‍ എനിക്ക് അങ്ങനെ ഇപ്പോഴും തോന്നുന്നില്ല..അതിനുള്ള കാരണങ്ങളും പറഞ്ഞിട്ടുണ്ട്..പ്രസവത്തെ ക്കുറിച്ച്താങ്കള്‍ പറഞ്ഞ രീതിയിലും യോജിപ്പില്ല...ചാനല്‍ മിടുക്കിയാണ് താങ്കളുടെ റോള്‍ മോഡലെങ്കില്‍ എനിക്ക് റോള്‍ മോഡല്‍ എന്‍റെ അമ്മയാണ് അതാണ് പറഞ്ഞത്...അതും മനസിലാക്കുക.
ReplyDeleteMashinte abhiprayam entha????
ReplyDeleteEnikku matram Reply ille?
ReplyDeleteകാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ച താങ്കള്‍ക്ക് മറുപടിയായി നന്ദി അറിയിക്കുന്നു
Deleteമുഖ്യധാര ചാനലുകള്‍ എന്ത് അവതരിപ്പിച്ചാലും കുറ്റം കണ്ടുപിടിക്കുന്നത് ഒരു പ്രവണത ആണ്.മിടുക്കി ഒരു വെറും സൌന്ദര്യമല്‍സരം ആകാതിരിക്കാന്‍ വിധികര്താകളും ചാനലും ശ്രദ്ധിച്ചിട്ടുണ്ട്.കേരളത്തിന് ദേശിയ പക്ഷി ഇല്ലായിരിക്കും.പക്ഷെ സംസ്ഥാന പക്ഷി ഉണ്ട്-വേഴാമ്പല്‍.ചോദ്യം തെറ്റാണെങ്കില്‍ അത് പറയുന്നതും ഉത്തരത്തിന്റെ ഭാഗം ആണ്.ഈ ലേഖകന്‍ ഒരു ഡോക്ടര്‍ ആണ്.എന്നോട് ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ ചോദിച്ചത്-ഗര്‍ഭിണി ആയ സ്ത്രീ മരിച്ചു,കുട്ടി ജീവനോടെ ഉണ്ട്,സിസേറിയന്‍ ചെയ്യാന്‍ എന്ത് തരംമയക്കുമരുന്ന്-അനസ്തേഷ്യ ഉപയോഗിക്കും എനയിരുന്നു.മരിച്ച ആള്‍ക്ക് വേദന അറിയാത്തത് കൊണ്ട് ഒന്നും വേണ്ട എന്നായിരുന്നു എന്റെ(ശരിയായ) ഉത്തരം.പിന്നെ പത്രവായനയില്‍ ഇപ്പോഴത്തെ മിടുക്കന്മാരും പുറകോട്ടാണ് എന്ന് ഒരു മിടുക്കന്‍ ഷോ നടത്തിയാല്‍ അറിയാം.മിടുക്കി ഷോ മാത്രമേ ഉണ്ടാവുക ഉള്ളു എന്നത് വാണിജ്യ സത്യം.
ReplyDeleteഡോക്ടര്‍ സന്തോഷിന് എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം....ഞാനിവിടെ വാദിച്ചു ജയിക്കാന്‍ ഒന്നും പറയുന്നില്ല.മുഖ്യധാര മാധ്യമങ്ങള്‍ എന്തു അവതരിപ്പിച്ചാലും കുറ്റം കണ്ടുപിടിക്കുന്നത് അതില്‍ കുറ്റം ഉള്ളതുകൊണ്ട് തന്നെയാണ്...ഞാനിവിടെ കണക്കുകള്‍ നിരത്തുന്നില്ല...ഫ്ലാറ്റ് കിട്ടുമെന്ന് പറഞ്ഞു ഫ്ലാറ്റാക്കിയവരുടെയും.എസ് എം സ് കച്ചവടത്തിലൂടെ നാട്ടുകാരുടെ കീശ കാലിയാക്കുന്നതും ഒരു മോശമായി തോന്നുന്നവര്‍ മാത്രമാണ് പ്രതികരിക്കാരുള്ളത്...അങ്ങനെ പ്രതികരിക്കുന്നവരുടെ എണ്ണം വളരെ കുറവു മാണ്...അതില്‍ 'പ്രവണത' മാത്രമല്ല സത്യവും ഉണ്ട്.ഇനി മിടുക്കി ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ തന്നെ ഉത്തരം പറയുന്നുണ്ട്...താങ്കളോട് ചോദിച്ച ചോദ്യത്തിന് കഞ്ചാവ് മരിജുവാന എന്നൊന്നും അല്ലല്ലോ താങ്കള്‍ ഉത്തരം പറഞ്ഞത്..ശരിയുത്തരമല്ലേ പറഞ്ഞത്..അതുകൊണ്ട് താങ്കള്‍ പരീക്ഷയില്‍ ജയിച്ചു ഡോക്ടര്‍ ആയി...ഇവിടെ മിടുക്കിയില്‍ മഞ്ഞള്‍ എന്താണെന്നു ചോദിച്ചാല്‍ അഞ്ജനം പോലെ വെളുത്തിരിക്കും എന്ന രീതിയില്‍ ഉത്തരം പറഞ്ഞ ആള്‍ കേരളത്തിലെ മിടുക്കിയാണ് പോലും കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യപ്രതിബദ്ധതയും ഉള്‍ക്കരുത്തും ആത്മാഭിമാനവും ആ മിടുക്കിയിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല ഞാന്‍ അത് പറഞ്ഞവന്നേയുള്ളൂ...സ്നേഹത്തോടെ ഇനിയും വരണം.
Deleteഒരു പെണ്‍കുട്ടിയെ അറിയാതെ ഒന്ന് നോകിയാൽ പീഡനം എന്ന് പറയുന്ന സ്ത്രീ സംഘടനകൾ, സ്ത്രീത്വത്തെ വില്പന ചരക്കകുന്ന ഇത്തരം പരിപാടികളെ കണ്ടില്ലെന്നു നടിക്കുന്നു.....സ്വന്തം ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവിത വിജയം നേടിയ ധാരാളം പെണ്‍കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്... അവരാണ് മിടുക്കികൾ...
ReplyDelete