മാഷേ
രക്ഷിക്കണം..................
എന്താ ഗോപി.......... ഇത്രയേ സംസാരിക്കാന്‍ സമയം
കിട്ടിയുള്ളൂ ഫോളോവേര്സ് അടുത്തെത്തി..ഗോപി വിളിച്ചു പറഞ്ഞു.
മാഷാ....
എന്‍റെ അയല്‍വാസിയ,,,, ഞങ്ങള്‍ ഒന്നിച്ചാണ്....—ജോലിക്ക് -- പോകുന്നത് ..ഇതുകേട്ടതും
അകമ്പടിക്കാര്‍ എന്‍റെ നേരെ തിരിഞ്ഞു....
ങ്ങഹാ,,,
നിങ്ങള്‍ ഒന്നിച്ചാണപ്പൊ, പരിപാടിയല്ലേ....
എന്താ
പ്രശ്നമെന്നു ചോദിക്കാനെ കഴിഞ്ഞുള്ളു; ആദ്യ അടി മുഖത്തു വീണു... പിന്നിടങ്ങോട്ട്
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ
മേളപ്പെരുമഴതന്നെ അരങ്ങേറി ,, ഗോപി ബഹുദൂരം അതിവേഗം വിട്ടുകഴിഞ്ഞു. എന്‍റെ
കാലന്‍ കുട ആരോവാങ്ങി തല്ലിയൊടിച്ചുദൂരെയെറിഞ്ഞു, ഷര്‍ട്ട് വലിച്ചുകീറി, അതിനകത്ത്
ഒളിപ്പിച്ചുവെച്ചിരുന്ന ഈ ലക്കം ഗൃഹലക്ഷ്മി റോഡില്‍ തെറിച്ചുവീണു, മഞ്ജു വാര്യരുടെ
ആത്മകഥ രഹസ്യമായിവായിച്ചു പഠിക്കാന്‍ വാങ്ങിയതാണ്..ഒത്തിരി പഠിക്കാനുണ്ട്
പോലും..പുറംച്ചട്ടയിലെ മഞ്ജു എന്നെനോക്കി പല്ലിളിച്ചു. പെട്ടന്നുണ്ടായ അറ്റാക്കായതിനാല്‍
തലച്ചോറില്‍നിന്ന് എസ്കേപ്പ് മെസേജ് കിട്ടാന്‍ ഇത്തിരി വൈകി.. അതു കിട്ടിയപാടെ ഒടിഞ്ഞ
കുടയുമെടുത്തു ഓടി..ഫോളോവേര്സ് പിറകെ.. ചെറുപ്പത്തില്‍ ആല്‍ത്തറയില്‍ കിളിത്തട്ട്
കളിക്കാനും, അമ്പലക്കുളത്തില്‍ ചാടാനും, ചുറ്റുവട്ടങ്ങളിലെ മാവില്‍ കല്ലെറിയാനും
പോയവകയില്‍ ഓര്‍മ്മയിലുണ്ടായിരുന്ന ഇടവഴികള്‍ രക്ഷക്കെത്തി ..ട്രാഫിക് ബ്ലോക്കുകള്‍
ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ മെയിന്‍ റോഡുവിട്ടു കഴിവതും ഇടവഴികള്‍ നോക്കിയാണ്
ഓടിയത് ..നൂറേനൂറില്‍ വിട്ടതുകൊണ്ടായിരികണം വഴുക്കലുള്ള പാടവരമ്പിലൂടെ ബാലന്‍സ്
പോകാതെ സഞ്ചരിക്കാന്‍ കഴിഞ്ഞു... സ്പീഡും ബാലന്‍സും തമ്മില്‍
ബന്ധപ്പെട്ടിരിക്കുന്നു എന്ന ശാസ്ത്രസത്യവും അങ്ങനെ മനസിലായിരിക്കുന്നു.വഴി
തെറ്റിയില്ല വീടിന്‍റെ പിന്‍വശത്തെ മതിലിനരികില്‍ എത്തിയിരിക്കുന്നു.. പിന്‍വശത്തെ
മതിലിനോട് ചേര്‍ന്നുനില്ക്കുന്ന പാളയംകോടന്‍വാഴയ്ക്ക്
കൊടുത്തിരുന്ന ഉന്നുകാല്‍ മതിലിലേക്ക് ചെരിച്ചു വളരെ സാഹസികമായാണ് മതിലു ചാടിയത്.
കോണകത്തിനു പുറമേ നിക്കറും കൂടി ധരിച്ചതിനാല്‍ അകത്തുള്ള മുതലാളിക്ക് പരിക്കൊന്നും
പറ്റാതെ കഴിച്ചിലായി. ഒടിഞ്ഞകുട ഒരു വവ്വാലിനെപോലെ തോളില്‍ത്തന്നെ കിടക്കുന്നുണ്ട്. അടുക്കളവശത്തെ വാതിലില്‍ മുട്ടി; രമണിയാണ് വാതിലുതുറന്നത്...
അയ്യോ
ഇതെന്നാപറ്റി
ഹോ,,,,
ഒന്നും പറയേണ്ടടി; ഇന്ന് വിമാനത്തിലാ പോന്നത് ഇവിടെ വന്നപ്പോള്‍ താഴേയ്ക്ക് ചാടി,
അത്രയേ ഉള്ളു...നീ ശകലം വെള്ളം ചൂടാക്കിക്കേ; കുഴമ്പും എണ്ണയുമൊക്കെ എടുത്തോ.
ബഞ്ചില്‍ക്കിടന്നു ആവിപിടിക്കുമ്പോള്‍ നടന്നതൊക്കെ
രമണിയെ അറിയിച്ചു, എന്താണ് സംഭവം,, ആരായിരുന്നു അവരൊക്കെയെന്നു ചോദിക്കാന്‍
പിന്നിട് ഗോപിയെയും കണ്ടില്ല. കണ്ണാടിയില്‍നോക്കി നീരുകൊണ്ടു തടിച്ചുതുങ്ങിയ
കീഴ്ച്ചുണ്ടിനെ പതുക്കെത്തലോടി, അവര്‍ക്ക്
ദൈവം കൊടുക്കട്ടെയെന്നു പ്രമേയം പാസാക്കി ആശ്വസിച്ചു..
കുളിയും
കഴിഞ്ഞ് ചതവിനുള്ള പച്ചമുട്ടയും
ചെന്നിനായകവും ഗോമൂത്രത്തില്‍ മിക്സ് ചെയ്തു കഴിക്കുമ്പോളാണ്, പടിക്കലൊരു
വണ്ടിവന്നുനില്ക്കുന്ന ഒച്ചകേട്ടത്...
മാഷേ;,,
ഒരു വണ്ടിനിറയെ ആള്‍ക്കാരിങ്ങോട്ട് വരുന്നുണ്ട്; കണ്ടിട്ടു ഒരു പരിചയവും
ഇല്ലാത്തവരാ ..ജനല്‍പ്പാളിയുടെ വിടവിലൂടെ, ഒന്നേ നോക്കിയോള്ളൂ.. മറ്റവന്മാരുതന്നെ
ദൈവമേ,,,,, വീടുകേറി തല്ലാന്‍ വരുന്നതായിരിക്കും ....ആരാണോ ഇവര്‍ക്ക്
എന്നെത്തല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്......
എടീ,,,,,
ഇതു അവന്മാരാ,,,, ഞാനിവിടില്ലാന്നു പറഞ്ഞേക്കൂ..
മാഷ്
അകത്തിരുന്നോ ഇതു ഞാന്‍ നോക്കിക്കോളാം ..രമണി സാരിയോന്നു കുടഞ്ഞു, വെട്ടുകത്തിയും
പിറകില്‍ പിടിച്ചു കോലായിലേക്ക് നടന്നു.
ഭഗവാനേ എവിടെപ്പോയൊളിക്കും..?
തട്ടിന്‍പുറത്ത് ഒളിക്കാമെന്നുവെച്ചാല്‍ കയറാന്‍ ഗോവണിയില്ല ..കട്ടിലിനടിയില്‍
കയറിയാല്‍ ലൈറ്റിട്ടു നോക്കിയാല്‍ കാണും .നേരെ അടുക്കളയിലേക്കോടി അടുപ്പിനടിയിലെ
തട്ടിലേക്ക് കയറി. വാഴക്കുല പഴുപ്പിക്കാന്‍ വയ്ക്കുന്ന ചാക്കും കിട്ടി. അതെടുത്തു തലയും
മൂടി,,, ഇനിയിപ്പോ എളുപ്പത്തില്‍ കണ്ടുപിടിക്കില്ല. പുറത്തു ബഹളമൊന്നും
കേക്കുന്നില്ല,, എന്തോ പതിഞ്ഞ ഒച്ചകള്‍ മാത്രം കേള്‍ക്കാം.... എന്താണാവോ നടക്കുന്നത്... രമണി വെട്ടുകത്തിയുംകൊണ്ടാണ്
പോയിരിക്കുന്നത് കൊലനടക്കുമോ ആവോ.
ഒരു കാല്‍പ്പെരുമാറ്റം
അടുത്തുവരുന്നു. തല ചക്കിലേക്കു താഴ്ത്തിയിരുന്നു.. മാഷേ ഇങ്ങുപോരെ,,,, അവര് ക്ഷമ
ചോദിക്കാന്‍ വന്നതാ..
കാര്യങ്ങളോക്കെ
വന്നവരുപറഞ്ഞപ്പോഴാണ് അറിയുന്നത്. ബസ്സില്‍നടന്ന കശപിശയാണ് കാരണം.,നമ്മുടെ
റൂട്ടിലോടുന്ന ‘ഭാര്‍ഗവിനിലയം’ ബസ്സിലെ, മുന്‍വാതില്‍ കിളിയായ ഗോപി; വാതില്‍
തുറന്നു കൊടുക്കുന്ന പണിക്കൊപ്പം ചില പാവടക്കാരികളെ ബസ്സിനുള്ളില്‍ കയറാനും
ഇറങ്ങാനും സഹായിക്കാറുണ്ടത്രേ ..അനുവാദമില്ലാതെ ചില ‘ഫോര്‍മുലകളില്‍’ അങ്ങേര് കൈവയ്ക്കുന്ന
വിവരം രണ്ടുകുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നു, യുക്തമായ നടപടിയെടുക്കാന്‍
കാത്തുനിന്ന ഹൈക്കമാണ്ടുകളെ വെട്ടിച്ചുള്ള ഗോപിയുടെ ഓട്ടമാണ് ഞാന്‍ കണ്ടത്. ഗോപിയുടെ
കോ-വര്‍ക്കറാണെന്നു തെറ്റുധരിച്ചാണുപോലും എന്നെ തലോടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന
ഏതോ കുട്ടിയാണ് പറഞ്ഞത്, ഞാന്‍ അവനെ പഠിപ്പിക്കുന്ന മാഷാണെന്ന്. അതുകൊണ്ടാണ്
ഫോളോവേര്സ് എന്നെ അണ്‍ ഫോള്ലോ ചെയ്തത്.അല്ലാതെ ഞാന്‍ കരുതിയതുപോലെ എന്‍റെ
ഓട്ടത്തിന്‍റെ മിടുക്കു കൊണ്ടൊന്നുമല്ല... കാര്യങ്ങള്‍ മനസിലാക്കിയ നാട്ടുകാര്‍
ജീപ്പുകൂട്ടി മാപ്പുപറയാന്‍
വന്നിരിക്കുകയാണ്. ഓരോരുത്തരായി വന്നു മാപ്പ് പറഞ്ഞു.എല്ലാ മാപ്പും ഞാന്‍ വരവും
വെച്ചു. നല്ലൊരു കുടയും, പുതിയ ഷര്‍ട്ടും മുണ്ടും എല്ലാം കിട്ടി... തല്ലുമാത്രം
ആരും ഏറ്റെടുത്തില്ല; തന്ന തല്ലു തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ.. മാഷിനു എന്തു
ആവശ്യമുണ്ടാങ്കിലും വിളിക്കണമെന്ന ഓഫറും നല്‍കിയാണ് അവരു പോയത്. ‘ഫോര്‍ മുലകള്‍ക്കു’
വേണ്ടി ഇറങ്ങിയ ഗോപിയെ പിന്നിട് ഈ വഴിക്ക് കണ്ടിട്ടേയില്ല .ബസ്സിലെ പണിയും ഓന്‍
ഉപേക്ഷിച്ചുവെന്നാ കേട്ടത്.
ഫോര്‍മുല
ഉണ്ടാക്കാന്‍ ഡല്‍ഹിക്ക് പോയി ട്രൌസറും കീറി തിരിച്ചുവന്ന ചാണ്ടിസാറും ഞാനും ഒരേ
തൂവല്‍ പക്ഷികളായിമാറിയിരിക്കുന്നു. ഇനിയിപ്പോ ഈ മഴക്കാലത്ത് ഉഴിച്ചിലും
പിഴിച്ചിലും കിഴിപിടുത്തവുമൊക്കെയായി സമയം കഴിക്കാം...ഇങ്ങനെ ദിവസവും ഡല്‍ഹിക്ക്
പോകുന്ന കാശുമതി റോഡിലെ കുഴിയടയ്ക്കാന്‍.. രാപകല് സമരം നടത്തുന്നവര്‍ക്ക് ഈ ഭരണം
തീരുന്നതുവരെ മഴയും കാറ്റും തണുപ്പുമടിച്ചു സമരപന്തലില്‍ കഴിയേണ്ടിവരുമെന്ന
കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. അല്ലേല്‍ പായും തലയണയും ചുരുട്ടി വീട്ടില്‍
പോകാം..
പ്രതിച്ഛായ ഉണ്ടാക്കാന്‍ ദിവസവും ഡല്‍ഹിക്കുപോയിട്ട്
ഒരു കാര്യവുമില്ല സാറേ ..അതിനുള്ള ചില്ലറ വഴികള്‍ പറഞ്ഞു തരാം...ഈ മഴക്കാലത്ത് കേരളിയര്‍ക്ക്
സൗജന്യറേഷന്‍ അനുവദിക്കു, റോഡിലെ കുഴിയെല്ലാം അടയ്ക്കാന്‍ നോക്കൂ, ആവശ്യത്തിനു
വെള്ളമായ സ്ഥിതിയ്ക്ക് ആ കൂട്ടിയ കറന്റ് ചാര്‍ജൊന്നു കുറയ്ക്കൂ, ആവശ്യസാധനങ്ങളുടെ
വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ മുന്നൊട്ടിറങ്ങി ചന്തകള്‍ സ്ഥാപിക്കൂ, ശാലു സരിത
കാര്യത്തില്‍ ഒരു നല്ലകുമ്പസാരം നടത്തി അച്ചന്‍ പറയുന്ന പ്രാശ്ചിത്തം ചെയ്യൂ.....പോയ
പ്രതിച്ഛായ താനെയിങ്ങുവരും, അതിനു പകരം ഡല്‍ഹിക്ക് വിമാനം പിടിച്ചാല്‍ വെറുതെ
ചായകുടിച്ചു, കുറേ ഉറപ്പും പെട്ടിയിലാക്കി
തിരിച്ചുവരാമെന്നേയുള്ളൂ... പ്രതിച്ഛായ കൂട്ടാനുള്ള മരുന്ന് ജനങ്ങളുടെ കൈയ്യിലാണ് ഇരിക്കുന്നത്..അതു
കിട്ടണമെങ്കില്‍ ജനങ്ങളെയാണ് സുഖിപ്പിക്കേണ്ടത്...
ശരിക്കുള്ള പ്രതിച്ഛായ തെളിഞ്ഞു.ഇനി അതു തെളിഞ്ഞുതന്നെ കിടക്കും. തന്ന തല്ലും വീണ പേരും തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ.
ReplyDeleteഅതാണ് കാര്യം ...
Deleteകോണകത്തിനു പുറമേ നിക്കറും കൂടി ധരിച്ചതിനാല്‍ അകത്തുള്ള മുതലാളിക്ക് പരിക്കൊന്നും പറ്റാതെ കഴിച്ചിലായി. ഒടിഞ്ഞകുട ഒരു വവ്വാലിനെപോലെ തോളില്‍ത്തന്നെ കിടക്കുന്നുണ്ട്. ഹ ഹ ഹ് ആഹ
ReplyDeleteഅഷറഫ് ഭായ് വരവിനും വായനയ്ക്കും നന്ദി
Deleteരസികന്‍........
ReplyDeleteഹാവൂ സമാധാനമായി
Deleteവിദ്യാധരന്‍ മാഷുടെ ഓട്ടം വായിച്ച് ചിരിച്ചുപോയി. നര്‍മ്മത്തിലും വല്ലഭനാണല്ലേ.
ReplyDeleteഓ ഇതൊക്കെ എന്ത്..അജിത്തേട്ടാ
Deleteപണ്ട് ഇതു പോലെ എന്റെ നാട്ടിൽ ഒരു സംഭവം ഉണ്ടായി .....ബസ് ഒരു സ്കൂൾ വിദ്യര്ധിന്ക്കിട്ടു ഇടിച്ചു ....നാട്ടുകാര് ബസിലെ ജീവനകാരെ തല്ലാൻ തുടങ്ങിയപ്പോൾ അവര് ഇറങ്ങി ഓടി ......പുറകെ നാട്ടുകാരും .....ഒരു യാത്രകാരൻ ബസ് ജീവനകാരുടെ തൊട്ടു പിന്നാലെ ഓടി .... നാട്ടുകാരുടെ കയ്യിൽ അങ്ങനെ ആ യാത്രകാരനെ കിട്ടി ..അവരു വേണ്ട വിധത്തിൽ അയാളെ കയ്യകാര്യം ചെയ്തു ..അവസാനം അയാള് പറഞ്ഞു ഇനി എന്നെ തല്ലരുത് ..ഞാൻ ബസ് ജീവനകാരൻ അല്ല ...നാട്ടുകാര് ചോദിച്ചു പിന്നെ എന്തിനു ആണ് ഓടിയത് ?? അയാൾ പറഞ്ഞു ഞാൻ കൊടുത്ത ടിക്കറ്റ് കാശ്ശു ആയ 500 രൂപയുടെ ബാക്കി മേടിക്കാൻ ആണ് പുറകെ ഓടിയത് ..ഇനി കയ്യിൽ ചില്ലി കാശു ഇല്ല
ReplyDeleteഎല്ലാവരുടെയും ഓര്‍മ്മയില്‍ ഇമ്മാതിരി ഒരു അനുഭവം എങ്കിലും ഉണ്ടാകും അല്ലേ ജെയിന്‍...
Deleteമാഷെ,
ReplyDeleteഈ ബ്ലോഗിൽ റൈറ്റ് ക്ലിക്ക് function disable ചെയ്തിരിക്കുന്നത് കാരണം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു ... പോസ്റ്റുകൾ അടുത്ത ടാബിൽ തുറക്കാൻ കഴിയുന്നില്ല.അതുകൊണ്ട് ഒരു പോസ്റ്റ് വായിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ലിങ്കിലേക്ക് പോയാൽ അത് അതേ പേജിൽ ഓപ്പണ്‍ ആകുന്നത് കൊണ്ട് പഴയ പോസ്റ്റ് നഷ്ടപ്പെടുന്നു..(കോപ്പി പ്രൊടെക്റ്റ് ചെയ്യാൻ വേണ്ടിയായിരിക്കും ഇതെന്ന് ഊഹിക്കുന്നു.).കോപ്പി ചെയ്യേണ്ടവർക്ക് അത് ചെയ്യാൻ മറ്റു വഴികൾ ഉള്ള സ്ഥിതിക്ക്(റൈറ്റ് ക്ലിക്ക് -കോപ്പി വേണമെന്നില്ല ) ഇതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും ..
സതീഷ് ഭായി താങ്കള്‍ ഇക്കാര്യം പറഞ്ഞതിന് നന്ദി അറിയ്ക്കുന്നു..താങ്കള്‍ പറഞ്ഞതുപോലെ മാറ്റാം;സ്നേഹത്തോടെ
Deleteഇത് പണ്ടാരാണ്ട് പറഞ്ഞ പോലായല്ലോ മാഷെ..ഇപ്പൊ കോപ്പി റൈറ്റ് വാണിംഗ് മെസ്സേജ് വരുന്നു എന്നതാണ് മാറ്റം..ആദ്യത്തേതും ഇതും തമ്മിൽ ഫലത്തിൽ യാതൊരു വ്യത്യാസവുമില്ല..ദുരുപയോഗം ഉണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ കമന്റിൽ 'കോപ്പി ചെയ്യാനുള്ള മറ്റുവഴികൾ' എന്ന് മാത്രം കുറിച്ചത്.ചുമ്മാ ഷോർട്ട് കട്ട് കീകൾ ഉപയോഗിച്ചാൽ പോലും ഇത് കോപ്പി ചെയ്യാം.താങ്കൾ വെബ്പേജ് മെസ്സേജ് ആയി ആഡ് ചെയ്ത കോഡ് ബ്ലോഗ്ഗർ ഡാഷ്ബോർഡിൽ html സ്ക്രിപ്റ്റ് ആയി കൊടുത്തിരുന്നെങ്കിൽ അത് വായനക്കാർക്ക് കാണാനും അതേസമയം ബുദ്ധിമുട്ടില്ലാതെ ബ്ലോഗ് വായിക്കാനും കഴിഞ്ഞേനെ..
Deleteസതിഷേ ഇതിവിടെ അറിയാത്ത പണികളൊന്നും അല്ല .ബ്രൌസര്‍ മാറ്റിയാല്‍തന്നെ കോപ്പി ചെയ്യവന്നതെയുള്ളൂ..അതറിയാം..കോപ്പി ചെയ്യുമ്പോള്‍ ആദ്യപടി റൈറ്റ്
Deleteക്ലിക്കില്‍ തുടങ്ങുമ്പോള്‍ ഒരു അറിയിപ്പ് അത്രയേ ഉദേശിച്ചോള്ളൂ...ഇവിടെ വായനയ്ക്ക് തടസ്സമൊന്നും കാണുന്നില്ല..ഒന്നിലധികം ടാബുകള്‍ ഒരേ സമയം തുറക്കാന്‍ കഴിയുന്നില്ല എന്നത് ഒരേ സമയം ഒന്നിലധികം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മാത്രമാണ് പ്രശ്നമാകുന്നത്..അങ്ങനെയുള്ള ദശരഥന്‍മ്മരോക്കെ ഇപ്പോഴും ഉണ്ടോ..ചുമ്മാ ഒരു അറിയിപ്പ് കിടക്കട്ടേന്നു.....
ഹ ഹ ..പോസ്റ്റിന്റെ നടുക്ക് ഓരോ ലിങ്കെടുത്തിടുമ്പോൾ അതു വായിച്ചുകൊണ്ടിരിക്കുന്ന ദശരഥന്മാർക്ക് അതിലൊന്ന് പോയിനോക്കാൻ തോന്നുന്നത് ഒരു കുറ്റമാണോ?അതുകാണാൻ പോയിട്ട് തിരിച്ചു വരുമ്പോൾ ഇത് കാണാൻ പിന്നേം തപ്പേണ്ട അവസ്ഥയാണെന്നു സൂചിപ്പി ച്ചെന്നേയുള്ളൂ..താങ്കളുടെ ഇഷ്ടം ..
Deleteക്ഷമിക്കണം സതിഷേ,, അത് ഞാന്‍ ഓര്‍ത്തില്ല..താങ്കള്‍ പറഞ്ഞത് ശരിയാണ്..ലിങ്ക് അതേ ടാബില്‍ തുറക്കുന്നു അല്ലേ..ഇടുന്ന പോസ്റ്റ് അപ്പൊ തന്നെ ആരുടെയെങ്കിലും പ്രൊഫൈലില്‍ വരും..അപ്പൊ ഒരു ചെറിയ തടസ്സം അതേ കരുതിയുള്ളൂ..
Deleteആ ഓപ്പണ്‍ ചെയ്യേണ്ട ലിങ്കിന്റെ മുകളിലേക്ക് മൗസ് വച്ചിട്ട് ആ മൌസ് വീലിൽ ഒന്ന് ക്ലിക്കിയാൽ പോരെ .. അപ്പോൾ ആ ലിങ്ക് അടുത്ത ടാബിൽ അല്ലെങ്കിൽ വിൻഡോയിൽ ഓപ്പണ്‍ ആകും...
Deleteഅല്ലെങ്കിൽ കണ്ട്രോൾ + ക്ലിക്ക് ചെയ്താലും മതി ....
ശരിയാണ്
Delete