വയറു
നിറച്ചു ഭക്ഷണം കഴിച്ചു തലസ്ഥാനത്ത് എത്തുന്നവര്‍ക്ക് കക്കൂസില്‍ തൂറാന്‍
വിലക്ക്...പകരം റോഡിലൂടെ നിരത്തിത്തൂറാന്‍ ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതായി
അധികൃതര്‍..സെക്രട്ടറിയേറ്റ് പരിസരങ്ങളില്‍ ആയിരങ്ങള്‍ക്ക് ഒന്നിച്ചുതൂറാന്‍ സൗകര്യം
ഒരുക്കിയതായി സര്‍ക്കാര്‍... നാറ്റിച്ചു സമരം പൊളിക്കുക എന്ന അത്യാധുനിക പ്രതിരോധം
തലസ്ഥാനത്ത് പരീക്ഷിക്കുന്നു,,പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍
പാക്കിസ്ഥാനെ തൂറി തോല്‍പ്പിക്കുമെന്നു സുരക്ഷാഉദ്യോഗസ്ഥര്‍ അറിയിക്കുന്നു... ഈ
ശുഭ വാര്‍ത്തയോടെ വിദ്യാധരന്‍ ആരംഭിക്കുന്നു...
******
***** ******* ****** *****
എന്താ മാഷേ,,,,
പതിവില്ലാതെ ഈ വഴിയൊക്കെ ..
വീട്ടില്‍
കുറച്ചു വിരുന്നുകാരൊക്കെ വരണുണ്ട്...അതുകൊണ്ടാ...
എത്ര കിലോവേണം.....?
ഒരഞ്ചുകിലോ എടുത്തോളൂ................
അഞ്ചു കിലോയോ...ഒറ്റയ്ക്ക് കിട്ടില്ല മാഷേ,,,,,,
രണ്ടെണ്ണത്തിനെ പിടിക്കാം..അല്ലേ................. ഓ ആയിക്കോട്ടെ......... ഏതാ സൈസ്...??
ബിരിയാണിക്ക് കണക്കാക്കിമുറിച്ചമതി
ശരി, മാഷ്
ഒരു അരമണിക്കൂര്‍ കഴിഞ്ഞൂവന്നോളു, ശരിയാക്കി വച്ചേക്കാം..
ഇനിയിപ്പോ എന്തൊക്കെവാങ്ങണം കുറിപ്പടനോക്കി;
ബിരിയാണിഅരി രണ്ടുകിലോ, അണ്ടിപരിപ്പ്, മുന്തിരി, മുട്ട, ജാതിക്ക, ഏലം, ഗ്രാമ്പു,
പപ്പടം, കറുവാപ്പട്ട ,എസന്‍സ്, ..വന്‍പയര്‍, ചെറുപയര്‍, പരിപ്പ്, വെല്ലം, സേമിയ,
പന്സാര, കടല, തക്കാളി, ഉള്ളി, സവോള, മുരിങ്ങക്കാ, ബീന്‍സ്, ചീര, കറിവേപ്പില, കടുക്,
പാവക്ക, കോവക്ക, പടവലം ..എന്റമ്മേ അവസാനം രണ്ടുകൂട് ഉപ്പ് .
ഒടുവില്‍
സാധനങ്ങളെല്ലാം വാങ്ങി ഓട്ടോ
വിളിച്ചുവീട്ടിലെത്തി. 4236രൂപ 50 പൈസയാണ് പൊട്ടിയത്. ഓ സാരമില്ല;ആഘോഷങ്ങള്‍
ഇടയ്ക്കൊക്കെയല്ലേ വരുന്നത്. രമണിയേ,,,, എല്ലാം ഉണ്ടല്ലോ അല്ലേ..... .ഒരാഴ്ച്ഛത്തെയ്ക്ക്
ഇനി ഒന്നും പ്രതിക്ഷിക്കേണ്ട ....ചിലപ്പോ ഒരു മാസത്തേയ്ക്ക് അറിയാല്ലോ;
അവര്
വീട്ടിന്നു പുറപ്പെട്ടോ... വിളിച്ചോ... .
പോന്നന്നാ
പറഞ്ഞത് വൈകിട്ട് എത്തും .
കല്യാണം
കഴിഞ്ഞു മരുമകളും കൂട്ടരും വിരുന്നിനു വരുന്നതാണ്.. തിരോന്തോരമൊക്കെ കണ്ടു
ശ്രീപത്മനാഭനേയും തൊഴുതുമടങ്ങാമല്ലോ അതുകൊണ്ട് അമ്മാവനും അമ്മായിയും എല്ലാരുംകൂടി
ചെറിയൊരു പട തന്നെ വരണുണ്ട്.. നമുക്കിവിടെ ദൈവകടാക്ഷം കൊണ്ട് ഒരാഴ്ച്ഛത്തെയ്ക്ക്
അവധിയായിരിക്കും .. അടി,പിടി,വെടി,പുക എല്ലാം തുടങ്ങുകയല്ലേ... എല്ലാമൊന്നു
ആസ്വദിക്കണം...ഒരുമാസമായി കേടായിക്കിടന്നിരുന്ന ടീ വി ഇന്നലെയാണ്
നന്നാക്കിക്കൊണ്ടുവന്നത്. കറണ്ടുപോയാല്‍ പരിഹാരമായി അയല്പക്കകാരോക്കെച്ചേര്‍ന്ന്
ഒരു ജനറേറ്റരും വാടകയ്ക്കെടുത്തു. ഒരാഴ്ച്ഛത്തെയ്ക്കുള്ള വെള്ളം ടാങ്കില്‍ ഇന്നലെതന്നെ
നിറച്ചു.. ഹോ ആശ്വാസമായി, ഇനി വിരുന്നുകാരൊക്കെ എത്തിയാല്‍മതി കുറച്ചു
ദിവസത്തേയ്ക്ക് ആഘോഷമാക്കണം..
രമണി,,
എടി രമണി, ദേ,, ഈ താഴും താക്കോലുമൊക്കെ
എടുത്തു വച്ചോ. ദേ ആ പുറത്തെ കക്കൂസും കുളിമുറിയും ഇപ്പൊത്തന്നെ പൂട്ടിക്കോ.
ആരേലും തൂറാന്‍മുട്ടി ഓടിക്കറിയാല്‍ നമുക്ക് പണിയാകും..വല്ലവനും തൂറാനും
കുളിക്കാനും വന്നാല്‍ ഓടിച്ചോളണം. കുടിക്കാന്‍ വെള്ളം ചോദിച്ചുവന്നാല്‍ ചൂടുവെള്ളം
മുഖത്തോഴിച്ചുവിട്ടേക്കണം ..ഗെയിറ്റ് തുറന്നിടുകയേ വേണ്ട കേട്ടോ.. വഴിയേപോയ ആര്‍ക്കെങ്കിലും
തൂറാന്‍ കക്കൂസ് കൊടുത്തു, കുടിക്കാന്‍ വെള്ളം കൊടുത്തു എന്നൊക്കെ പോലിസ്
അറിഞ്ഞാല്‍; അകത്താ... ജാമ്യംപോലും കിട്ടില്ല..പറഞ്ഞേക്കാം ..
എടീ നീ
അവരെയൊന്നു വിളിച്ചേ.. എവിടെവരെ എത്തിയെന്നു ചോദിച്ചേ... റോഡെല്ലാം കുളമായി
കിടക്കുകയാ..
വിളിച്ചിട്ട്
കിട്ടണില്ല ഔട്ട് ഓഫ് കവറെജാന്നാ പറയുന്നത്...
ദേ
ഇങ്ങോട്ട് വിളിക്കുന്നു.
ഹലോ,,,
മരുമോനെ എവിടെയെത്തി
ങ്ങേ,!! വരുന്നില്ലേ... തിരിച്ചു പോവുകയാണോ...
അയ്യോ.. കഷ്ടം... നീ കാര്യങ്ങള്‍ പറഞ്ഞില്ലേ.. കോളറിനു പിടിച്ചന്നോ..ഉവ്വ്..എന്ന
ശരി..
എന്താ,,,
എന്തു പറ്റി
എടീ; അവരെ ടൌണില്‍വെച്ച് പോലിസ് തടഞ്ഞുവെന്ന്.സമരക്കാരാണെന്ന്
പറഞ്ഞു തിരിച്ചുവിട്ടുപോലും ..എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോ തിരുന്തോരത്തുള്ള
അമ്മാവന്‍റെ വീട്ടില്‍ വിരുന്നിനു പോവുകയാണെന്ന് പറഞ്ഞുവത്രേ. അതു കേട്ടപാടെ
പോലിസുകാര്‍, വണ്ടിതടഞ്ഞു. എല്ലാം
പരിശോധിച്ചുപോലും ബാഗും, കെട്ടും എല്ലാം തുറപ്പിച്ചു.. ഇങ്ങോട്ട് കൊണ്ടുവന്ന
പരിപ്പുവടയും, അച്ചപ്പവും, കുഴലപ്പവും, ഉണ്ണിയപ്പവും, എല്ലാം... കെട്ടുപൊട്ടിച്ചു
നാശമാക്കിപോലും...കണ്ണിമാങ്ങാ അച്ചാറിന്‍റെ ഭരണി തുറന്നു കയ്യിട്ടുനക്കി പോലും..
തെണ്ടികള്‍ തുലഞ്ഞുപോകട്ടെ...നീ കൊണ്ടുവരാന്‍ പറഞ്ഞിരുന്ന കറിക്കത്തിയും, ഉലക്കയും,
ചിരവയുമെല്ലാം പോലിസ് പിടിച്ചെടുത്തു.. മാരകായുധങ്ങളുമായി തിരുവനന്തപുരത്തേക്ക്
പുറപ്പെട്ടു എന്നപേരില്‍ കേസും എടുത്തുപോലും...വക്കീലിനെ വിളിച്ചു ജാമ്യമെടുത്ത്
അവര്‍ തിരിച്ചു പോവുകയാണെന്ന്.. അവന്‍റെ അമ്മേടെ ഒരു പരിശോധന.. പത്തുപേര്‍ക്ക്
വെച്ച ബിരിയാണിയും കറികളും ഇനി എന്തു ചെയ്യും....
ഹാ നീ
അതൊക്കെയെടുത്തു ഫ്രിട്ജിലെക്ക് വച്ചോ..നമുക്ക് കുറേശ്ശെ ചൂടാക്കി കഴിക്കാം...
മഴക്കാലമല്ലേ ദേഹരക്ഷയെങ്കിലും നടക്കട്ടെ..
സര്‍
സിപി യുടെ ഭരണം എന്നൊക്കെ കേട്ടിട്ടേയുള്ളൂ.. ഇതിപ്പോ കാണാനും അനുഭവിക്കാനും
ഭാഗ്യം കിട്ടിയിരിക്കുന്നു. എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് പോലും..ഹാ,, ഹഹ ഈ
ജനങ്ങള്‍ എത്ര ഭാഗ്യവാന്മ്മാര്‍...
സെക്രട്ടറിയേറ്റ്
ഉപരോധിച്ചാല്‍ ഭരണസ്തംഭനം ഉണ്ടാകും. അതു ജനങ്ങള്‍ക്ക് ദോഷകരമാകും, അതു തടയാനാണ്
പോലീസും പട്ടാളവും വന്നിരിക്കുന്നത്.. ഉവ്വ് ഉവ്വ് വളരെ ശരിയാണ്..
അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന മുഖ്യന്‍
മാറിനിന്നു അന്വേഷണത്തെ നേരിടണം എന്നാണ് പ്രതിപഷ ആവശ്യം..ഇവിടെ ഭരണമുണ്ടോ,
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മഴക്കാലാ വെള്ളപ്പൊക്ക കെടുതികള്‍,
പട്ടിണിമരണവും,ദാരിദ്രവും, രൂക്ഷമായ വിലക്കയറ്റം സര്‍ക്കാര്‍ എന്തുചെയ്തു
അതുകൊണ്ട് ജനത്തിനുവേണ്ടി മുഖ്യമന്ത്രിമാറണം. ഉവ്വ് ഉവ്വ് വളരെ ശരിയാണ്..
ഇവിടെയിപ്പോള്‍ രണ്ടു ശരികളുടെ ഏറ്റുമുട്ടലാണ്
നടക്കാന്‍ പോകുന്നത്.. ആരു ജയിക്കും എന്നാണിനി അറിയേണ്ടത്..ആരു ജയിച്ചാലും കോരന്
കുമ്പിള്‍ തന്നെയാണ് ശരണം...
ജനാധിപത്യഭരണത്തില്‍
സര്‍ക്കാരിനെതിരെ സമരംചെയ്യുക എന്നത് ക്രിമിനല്‍ കുറ്റമൊന്നും അല്ല.. കേവലം ഒരു
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കാണിക്കുന്ന പരാക്രമങ്ങള്‍ സ്വാഭാവികമായും
ഫാസിസ്റ്റ് രീതിയാണ് കാണിക്കുന്നത്.. അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന
വ്യക്തി രാജി വെച്ചു അന്വേഷണം നേരിടുക എന്നു പറയുന്നതില്‍ അസ്വഭാവികമായി
ഒന്നുമില്ല.. ആരോപണ വിധേയനായ വ്യക്തി ഭരണത്തില്‍നിന്നു മാറിയാല്‍ കേരളത്തിനു
ഒന്നും സംഭവിക്കില്ല.. ഒരു മലയാളിക്കും അതുകൊണ്ട് കഞ്ഞികുടി മുട്ടില്ല.. മറിച്ച്
ആരോപണവിധേയനായ വ്യക്തി ചിലപ്പോള്‍ അഴിയെണ്ണന്‍ സാദ്ധ്യത കാണുന്നുണ്ട്.. അതില്‍നിന്നും
രക്ഷപെടുക എന്നതാണ് ഈ അടിച്ചമര്‍ത്തലുകൊണ്ട് ഉദ്യെശിക്കുന്നതെങ്കില്‍ ഈ സന്നാഹങ്ങള്‍
ജനങ്ങള്‍ക്ക് വേണ്ടിയല്ല; ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവര്‍ക്ക് വേണ്ടിയാണ്..
സംസ്ഥാനപോലീസിനു
പുറമേ ബി എസ് ഫ് ,സി ആര്‍ പി ഫ് സേനകളെ ഇറക്കുക, നിരോധനാജ്ഞ പ്രഖ്യാപിക്കുക
,റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാണ്ട് ഇവയെല്ലാം പോലിസ് നിയന്ത്രണത്തിലാക്കുക,തിരുവനന്തപുരത്തെയ്ക്ക്
വരുന്ന വാഹനങ്ങളെ തടയുക, കെ എസ് ആര്‍ ടി സി യുടെ ദീര്‍ഘ ദൂര സര്‍വിസുകള്‍
വെട്ടിക്കുറയ്ക്കുക,വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കുക തുടങ്ങിയവമാത്രമല്ല.
വ്യക്തിസ്വാതന്ത്രത്തിലും സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നു. സ്വന്തം വീട്ടില്‍
ആരെ താമസിപ്പിക്കണം എന്നതുപോലും സര്‍ക്കാര്‍ തീരുമാനിക്കുന്നു.. സമരക്കാരെ
താമസിപ്പിച്ചാല്‍ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും എതിരെ നടപടി... കുളിമുറികളും
കക്കൂസും അനുവദിക്കരുത്.. എന്തിനധികം കുളിക്കടവുകള്‍ പോലും നിരോധിക്കുന്നു.. എന്താണിത്..??
അടിയന്തരാവസ്ഥയൊ.??. ന്യായികരണങ്ങള്‍
എത്രയൊക്കെ നിരത്തിയാലും;
ഇതിനകത്തൊരു അടിയന്തരാവസ്ഥ ഒളിഞ്ഞിരിപ്പുണ്ട്..ഇതു തുടര്‍ന്നാല്‍ എല്ലാ സര്‍ക്കാര്‍
വിരുദ്ധസമരങ്ങളും നാളെ ഈ രീതിയില്‍ അടിച്ചമര്‍ത്തപ്പെടാം.... ജനാധിപത്യം ഇവിടെ
തീരുന്നു.. ഏകാധിപത്യം ആരംഭിക്കുന്നു...ഏതു സര്‍ക്കാരായാലും ഈ രീതിയില്‍ ജനകീയസമരങ്ങളെ
അടിച്ചമര്‍ത്തുന്നതിന് ന്യായികരണമില്ല.. നാട്ടിലാകെ പോലീസും പട്ടാളവും ഇറങ്ങി ഒരു
വിഭാഗവുമായി ഏറ്റുമുട്ടുമ്പോള്‍ എന്തു സമാധാനമാണ് ജനത്തിനു കിട്ടുക.. ഇവിടെ
സെക്രട്ടറിയേറ്റ് ഉപരോധിക്കും എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. അല്ലാതെ കേരളത്തിലെ
ജനങ്ങളെ വീട്ടിലിട്ടു പൂട്ടും എന്നൊന്നും ആരും പറഞ്ഞിട്ടില്ല.. സെക്രട്ടറിയെറ്റ് പൂട്ടികിടക്കാനാണ്
ജനങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതു കുറച്ചുകാലം പൂട്ടിത്തന്നെ കിടക്കട്ടെ... ഈ
സ്ഥിതിയില്‍ അതു തുറന്നിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല...ഓര്‍ക്കണേ രണ്ടോ
മൂന്നോ കൂത്തിച്ചികളുടെ പാവാടച്ചരടിലെ ഊഞ്ഞാലാട്ടം ഇപ്പോ എവിടെവരെ
എത്തിയെന്ന്..ആരാണ് ഇതിനുത്തരവാദി....??
ഒരു
വ്യക്തിയുടെ രാജിക്കുവേണ്ടിയുള്ള പ്രതിക്ഷേധത്തില്‍ ഭരണസിരാ കേന്ദ്രമായ
സെക്രട്ടറിയേറ്റ് അന്ശ്ചിതമായി സ്തംഭിപ്പിക്കുക എന്നതും അത്ര യുക്തിസഹമല്ല. ജനങ്ങളോട്
പ്രതിബത്ധതയില്ലാത്ത ഒരാളെ പ്രതിക്കൂട്ടിലാക്കാന്‍ സെക്രട്ടറിയേറ്റ് ഉപരോധത്തിലൂടെ
എങ്ങനെ കഴിയും. വ്യക്തിക്കെതിരെയുള്ള പ്രതിഷേധം കേരളിയരെ മുഴുവന്‍
വെല്ലുവിളിച്ചുകൊണ്ടാവരുത്. അതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.. സര്‍ക്കാരും
പ്രതിപക്ഷവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടുമ്പോള്‍ ഭരണസംവിധാനങ്ങള്‍
ദുരുപയോഗംചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെയാണ്.. ഇതുമൂലം ഭരണഘടന വിഭാവനം ചെയ്യുന്ന
പൌരന്‍റെ പല മൌലികാവകാശങ്ങളിലും കത്തിവീഴുന്നു..നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം
ചെയ്യപ്പെടുന്നു.. ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവില്‍ വരുന്നു. ദുരിതങ്ങള്‍
ആവശ്യത്തിലേറെ അനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളിയരുടെ മേല്‍ ഇനിയും ഒരു ദുരിതം
കൂടി അടിച്ചേല്പ്പിക്കണമൊ??..ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാരും പ്രതിപക്ഷവും
തെരുവില്‍ ഏറ്റുമുട്ടുന്നതെങ്കില്‍; ജനാധിപത്യരീതിയുള്ള ചര്‍ച്ചകളും അനുരഞ്ജനമാര്‍ഗങ്ങളും
സ്വീകരിച്ചുകൂടെ.. ഇതിനൊന്നും ശ്രമിക്കാതെ നേരിട്ട് തെരുവില്‍ ഇറങ്ങാനാണ്
ശ്രമമെങ്കില്‍ ബഹുമാനപ്പെട്ട കോടതികളെങ്കിലും
പൌരന്‍റെ രക്ഷയ്ക്കെത്തണമെന്നാണ് പറയാനുള്ളത്...
ജനത്തിന്‍റെ കാര്യം വെള്ളത്തില്‍ തന്നെ..തൂറലും തൂറിക്കലും എല്ലാമായി പരിപാടി നടക്കട്ടെ ഉള്ള കഞ്ഞിയും കുടിച്ചു പരിപാടി കാണാം...
ReplyDeleteഅടിയന്താരസ്ഥ ആയിരുന്നു ഇതിനും ഭേദം....
ReplyDeleteഎന്തയാലും പൊതു കക്കൂസ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ട നമ്മുടെ ഭരണാധികാരികള്‍ ചരിത്രത്തില്‍ അതിന്‍റെ പേരില്‍ സ്ഥാനം പിടിക്കും (ഏത് ലിപികളാല്‍ ആലേഖനം ചെയ്യണം എന്നതിനെ പറ്റി ഇനി ആലോചിക്കണം)
ReplyDeleteഉമ്മഞ്ചാണ്ടി ചുണ്ടെലിയെപ്പോലെ പേടിച്ച് വിറയ്ക്കുകയാണ്. പൊതുവേദികളില്‍ ആ ബോഡി ലാംഗ്വേജ് അത് പറയുന്നുണ്ട്!
ReplyDeleteനാറിയ ഭരണത്തിനെ തൂറിതോപ്പിക്കാനൊരു പട,,,
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു മുന്നോട്ടു വരുന്ന ഒരു ജനതയെ ആയുധം കൊണ്ട് കീഴടക്കാനാവില്ല എന്നത് എന്റെ അനുഭവം എന്ന് ഹിറ്റ്ലെർ അദ്ധേഹത്തിന്റെ ആത്മ കഥയിൽ എഴുതിയിട്ടുണ്ട് .
ReplyDeleteജനങ്ങൾ തടയും എന്ന് ഭയപ്പെട്ടു ഒൻപതു മണിയുടെ മന്ത്രി സഭാ സമ്മേളനത്തിന് തണ്ടെർ ബൊൽട്ട് ന്റെ അകമ്പടിയോടെ കാലത്ത് ആറു മണിക്ക് തന്നെ പോയി കുത്തിയിരിക്കേണ്ടി വന്ന ചരിത്രത്തിലെ ആദ്യ മുഖ്യ മന്തി .....
ഓഗസ്റ്റ് 12 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ച ദിനം എന്ന് ഏഷ്യ നെറ്റ്
അനന്ത പുരിയുടെ വിരിമാറിൽ സമരത്തിന്റെ കൊടുങ്കാറ്റുകൾ വിതക്കാൻ ഇറങ്ങിയ എല്ലാ സമര സഖക്കല്ക്കും അഭിവാദ്യങ്ങൾ ..
ലാവലിൻ മാത്രം പോര - ടി. പി. വധക്കേസും പിന്നെയുള്ള സകലതും എഴുതി തള്ളണം എന്നായിരിക്കാം ഇപ്പറത്തു നിന്നുള്ള ആവശ്യം -
ReplyDeleteകിട്ടിയിരിക്കുന്നത് ഒരു പുളിമ്കൊമ്പല്ലേ - മീഡിയാക്ക് ഒരു ചാകരയും !
സര്ക്കാര് പൈസയൊന്നും അല്ലല്ലോ പറ്റിച്ചത് - അങ്ങിനെയും ഒരു വാദം !
പാവം ജനം !
ഒന്നിനും പറ്റിയില്ലെങ്കിൽ റോഡിൽ തൂരിയെങ്കിലും തോൽപ്പിക്കണം
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി നമസ്ക്കാരം
ReplyDelete