**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, August 29, 2013

e-ലോകം നാറിയ ഇടപാടുകള്‍ നടക്കുന്നസ്ഥലം.നാറ്റം ‘കാട്ടാക്കട’ വരെ എത്തിയിരിക്കുന്നു...



 
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 മാഷെ,,മാഷേ വിദ്യാധരന്‍ മാഷേ .....

എന്തോന്നാടെ.....?.......  ...നിങ്ങളവിടെ എന്തെടുക്കുകയാ മാഷേ ?

ഞാന്‍ പിള്ളേരുടെ പേപ്പറുനോക്കുകയാ, നാളെ കൊടുക്കേണ്ടതാ...

നാളെയല്ലേ കൊടുക്കേണ്ടത്.. നിങ്ങളിങ്ങുവന്നേ.................. എന്താകാര്യം..

അതേയ്; നിങ്ങള്; ബുദ്ധിജീവി എന്നു കേട്ടിട്ടുണ്ടോ..?

 ഉണ്ട്............... നേരിട്ട് കണ്ടിട്ടുണ്ടോ................ ഇല്ല.................എന്നാ വാ കാണിച്ചു തരാം....

മാഷ്‌, ‘വയനാടന്‍ തമ്പാന്‍’  എന്നു കേട്ടിട്ടുണ്ടോ... തൂലികാ നാമമാണ്... ആളു ഭയങ്കര ഘടിയല്ലേ... ..ഒരുഗ്രന്‍ ബുദ്ധിജീവി..പത്തുപതിനഞ്ചു പൊത്തകം എഴുതിയിട്ടുണ്ട്...വ്യാകരണഗ്രന്ഥങ്ങളാണ് അധികവും..പിന്നെ കണ്‍സല്‍ട്ടിങ്ങ് സൈക്കോളജിസ്റ്റ്, ബ്രോക്കറേജ്, കോളമിസ്റ്റ്, ചാനല്‍ പ്രഭാക്ഷണങ്ങള്‍, ആട്, കോഴി, താറാവ് എന്നുവേണ്ട എല്ലാ കാര്യത്തിലും ജ്ഞാനിയാ.... അദേഹത്തിന്‍റെ  ആത്മകഥ ‘ചക്കച്ചുള’ എന്നപേരില്‍  അദേഹംതന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്...അദേഹത്തിന്‍റെ ‘ചിറകൊടിഞ്ഞ കുറവന്‍’ മാഷ്‌  വായിച്ചിട്ടില്ലേ? ..........ഇല്ല.   ........ശ്ശേ മോശം.

അഴീക്കോട്മാഷ്‌  പോയതിനുശേഷമുണ്ടായ  വിടവ് നികത്തുന്നത് ഇദേഹമാണെന്നാണ് അദേഹം സ്വയം പറയുന്നത്. ഒരു അത്ഭുതപ്രതിഭാസം...

  വടക്കൊരു മീറ്റിങ്ങിനു പോയിട്ടുവരുന്ന വഴിയാ.... ഞങ്ങളു പറഞ്ഞുനിര്‍ബന്ധിച്ചു ക്ലബില്‍ ഇറങ്ങിയിട്ടുണ്ട്.. അഞ്ചരയ്ക്കുള്ള വണ്ടിക്ക് കയറ്റിവിട്ടാല്‍ മതി..പോകുമ്പോള്‍ വണ്ടിക്കൂലിമാത്രം കൊടുത്താല്‍മതിയാകും. മാഷിനെ ഒന്നു പരിചയെപ്പെടുത്താന്‍ വിളിച്ചതാ... നേരോ...

പിന്നേ,, മാഷ്‌ എന്തൊക്കെയോ എഴുതിവെച്ചിട്ടുണ്ടെന്നു പറഞ്ഞില്ലേ; അതും കൂടി എടുത്തോ.... അങ്ങേരെയൊന്നു കാണിക്കാം ചിലപ്പോ പ്രസിദ്ധികരിച്ചാലോ..  .............ശരിയാ

അങ്ങനെ, വളരെക്കാലമായി കുത്തികുറിച്ച അക്ഷരങ്ങളെക്കൊണ്ടു നിറഞ്ഞ തുന്നിക്കൂട്ടിയ കടലാസുകളും എടുത്തു ‘ഘടിയെ’ കാണാന്‍ യാത്രയായി..

ക്ലബിനു ചുറ്റും ചെറിയൊരാള്‍ക്കൂട്ടമുണ്ട്...ആളുകളെ വകഞ്ഞുമാറ്റി ഉള്ളിലേക്ക് കടന്നു ..ക്ലബില്‍ ആകെയുള്ള s മോഡല്‍ കസേരയില്‍ നമ്മുടെ അവതാരം ഇരിപ്പുണ്ട്.. ഒറ്റനോട്ടത്തില്‍ വയനാടന്‍ ചുരം കയറുമ്പോള്‍ റോഡ്‌ സൈഡില്‍ കുത്തിയിരിക്കുന്ന കുരങ്ങനെപ്പോലെ ഒരുത്തന്‍..മുടിയെല്ലാം ജെല്ല് തേച്ച് പാരാപോലെയാക്കിയിട്ടുണ്ട്.. കൊളുന്തുനുള്ളാത്ത തേയിലച്ചെടി പോലുള്ള ബുള്‍ഗാനും, നെഞ്ചത്ത്‌ XXX അടയാളപ്പെടുത്തിയ ബനിയനും, ഇറുക്കിപ്പിടിച്ച ജീന്‍സും, അതിന്‍റെ അറ്റത്ത്‌ എടുത്താല്‍ പൊന്താത്തഷൂവും ചിത്രംപൂര്‍ത്തിയായി...ആധുനിക ബുദ്ധിജീവി....

  ഉഉം..ആരാ ..ബുദ്ധിജീവി ചിനച്ചു...ഇതാണ് ഞങ്ങള്‍ പറഞ്ഞ മാഷ്‌ ക്ലബിന്‍റെ സെക്രട്ടറിയാ ..

നമസ്ക്കാരം, ഞാന്‍ വിദ്യാധരന്‍;  ഇവിടെ സ്കൂളിലെ മാഷാ....

എന്‍റെ നമസ്ക്കാരത്തിനു ഒരു മൂളല്‍ മാത്രമാണ് മറുപടികിട്ടിയത്..അപ്പൊ മാഷൊരു സര്‍ക്കാരുദ്യോഗസ്ഥനാണല്ലേ....?.    ................അതേ....... ..

‘യൂസലെസുകള്‍;  എനിക്കി സര്‍ക്കാരുദ്യോഗസ്ഥരേ കണ്ടുകൂടാ.. ഞാന്‍ പത്തുമുപ്പതു പി.എസ്.സി എഴുതി ഒന്നുംകിട്ടിയില്ല.... എങ്ങനെകിട്ടും എല്ലാംവെറും കോപ്പിയടിച്ചല്ലേ ജോലിനേടുന്നത്.. .കിട്ടിയാലോ ഒരു പണിയുമെടുക്കാതെ ഖജനാവ് കട്ടുമുടിക്കുന്ന ജാതികള്‍.....’

‘ഹോ ഹോ അപ്പൊ അതാണ്‌ പ്രശ്നം..കിട്ടാത്ത മുന്തിരിപുളിക്കുന്ന ഇടപാട്’.....മനസ്സില്‍ തോന്നിയകാര്യം പുറത്തുപറഞ്ഞില്ല. ഘടിയല്ലേ പിണങ്ങിയാലോ? മുഖം കണ്ടപ്പോള്‍മുതല്‍ ഇയാളെ എവിടെയോ കണ്ട നല്ല പരിചയം തോന്നിത്തുടങ്ങി ...

 അപ്പൊ; സര്‍ എന്തുജോലിയാ ചെയ്യുന്നത്.....എന്‍റെ ഫീല്‍ഡ് ‘ആട്’ ആണ്. ആടോ, അപ്പൊ ആടുവളര്‍ത്തലാണോ പണി.... ച്ചേയ് ‘ആട്’ ബിസ്നസ് ..ഹോ ഹോ അപ്പൊ ആടുകച്ചവടമാണല്ലേ....

യൂസലെസ്സുകള്‍.... ഞാനൊരു അട്വേര്ടസിംഗ്  മാര്‍ക്കറ്റിംഗ് സോല്യുഷന്‍റെ എം ഡി യാണ്....

ക്ഷമിക്കണം സര്‍, അറിയാതെ പറഞ്ഞതാണ്.......... ഓക്കേ ഓക്കേ ...

ഇവനെ എവിടെയോ കണ്ട നല്ല പരിചയം; പക്ഷെ ഓര്‍മ്മകിട്ടുന്നില്ല..ഞാന്‍ വീണ്ടും മനസ്സില്‍ വിചാരിച്ചു..

അതുപോട്ടെ സാറെ, നമുക്കൊരു ചര്‍ച്ച നടത്തിയാലോ..ഞങ്ങള്‍ ബുദ്ധിജീവിയോടു ചോദിച്ചു...

അയ്യോ സമയമില്ല. ഇപ്പൊത്തന്നെ രണ്ടുമണിക്കൂര്‍ സ്പീച്ച് കഴിഞ്ഞാ വരുന്നത്.. ഇനി ചെന്നിട്ട് രണ്ടുമണിക്കൂര്‍ സ്പീച്ച് വേറെയുണ്ട്..നിങ്ങളുടെ വായനശാലയൊന്നു സന്ദര്‍ശിക്കണമെന്ന അപേക്ഷകൊണ്ടുമാത്രം ഇറങ്ങിയതാണ്. വല്ല പുസ്തകപ്രകാശനവും ഉണ്ടെങ്കില്‍ നടത്തിത്തരാം......

 എന്നാല്‍ സാര്‍; എന്‍റെ ഈ എഴുത്തുകളോന്നു വായിച്ചുനോക്കി ഒരു അഭിപ്രായം പറയണം...

 താ,,,,നോക്കട്ടെ

‘ഘടി’ ഞാന്‍കൊടുത്ത കടലാസുകള്‍  മറിച്ചുനോക്കാന്‍ തുടങ്ങി....... ഇതിനിടയിലും എന്‍റെചിന്ത ലെവനെ എവിടെയോ കണ്ടിട്ടുണ്ടെന്നതായിരുന്നു.

 ഹും; ഇതാണോ എഴുത്ത്..പുല്ല്.... താനെന്താ പ്രേമവും, പെണ്ണുവിഷയവും  മാത്രമാണോ എഴുതുന്നത്‌... ഇതിനൊരു ഫ്രെയിം ഉണ്ടോ...ക, ഞ്ഞ, ണ, പ്പ വിന്യാസം ശരിയാണോ ..ചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ മകാരം ഉണ്ടോ, കായ്ക്ക് വാല് ഉണ്ടോ...കോമയുണ്ടോ, കുത്തുണ്ടോ....എന്തിനധികം പറയുന്നു.ഘടി അതു നടുവേകീറി കൈയ്യില്‍ത്തന്നു... ഒരുപാടു ദിവസംകൊണ്ട് എഴുതിയ ഒരു കഥയാണ്...എല്ലാം ആ ദ്രോഹി വലിച്ചുകീറി.. മാത്രമല്ല നാട്ടുകാരുടെ മുന്നില്‍ അപമാനിച്ചത് വേറെ...

സര്‍ അത് കീറിയത് ശരിയായില്ല...

തനിക്കൊക്കെ പോയി ചത്തുടടോ..എഴുത്താണെന്നും പറഞ്ഞ് ഇറങ്ങിക്കോളും... .ദേ ഞാന്‍ എഴുതിയ പുസ്തകങ്ങളാ വായിച്ചുപഠിക്ക്... രണ്ടു ചോട്ടാ ബുക്കുകള്‍ ‘ജീവി’ സഞ്ചിയില്‍നിന്നുമെടുത്തു എനിക്കുനേരെനീട്ടി ഞാന്‍ താളുകള്‍ മറിച്ചുനോക്കി...ഒന്ന് ‘സ്വാതന്ത്ര്യം പാതിരാത്രിയില്‍’ എന്നപേരില്‍. മറ്റൊന്ന് ‘അര്‍ദ്ധരാത്രിയില്‍ കോഴികൂവിയപ്പോള്‍’...താളുകള്‍ മറിച്ചുനോക്കിയപ്പോഴേ കാര്യംമനസ്സിലായി ഏതോ എല്‍.പി സ്കൂളിലെ സാഹിത്യസമാജത്തിന് എഴുതിയ പ്രസംഗമാണ്.. ഭാരതം എന്‍റെ നാടാണ്, എല്ലാവരും എന്‍റെ സഹോദരിസഹോദരന്മാരാണ് അങ്ങനെപോകുന്നു... കൊള്ളാം ഇവന്‍ പറ്റിയ ബുദ്ധിജീവിതന്നെ..ആമുഖത്തില്‍ ‘എന്നെക്കുറിച്ച്’ എന്ന ഭാഗം സൂഷ്മമായിവായിച്ചു...ചാരത്തില്‍നിന്നും ഉയര്‍ന്നുവന്ന പക്ഷി. കൊള്ളാം.. പക്ഷെ തുടര്‍ന്നങ്ങോട്ട്‌ വായിച്ചപ്പോള്‍ക്കിട്ടിയ അവ്യക്തസൂചനകളില്‍നിന്നും ആളെ മനസ്സിലായി...

എടാ നീയാ,,,,,,, അയ്യപ്പന്‍റെ മകന്‍ സരസപ്പനല്ലേ.....

ഏതു സരസ്സപ്പന്‍ ഏതു അയ്യപ്പന്‍..എനിക്കിപ്പം പോകണം ചെന്നിട്ടു പ്രസംഗിക്കാനുള്ളതാ..ബസ്സിന്‍റെ ശബ്ദംകേട്ട സരസപ്പന്‍ വണ്ടിക്കൂലിപോലും ചോദിക്കാതെ വേഗം സ്ഥലംകാലിയാക്കി..

 അപ്പൊ മാഷിനു ഇയാളെ നേരത്തെയറിയാമോ...അറിയാമോന്നോ.. ഇവന്‍ വെറും കൂതറ. ആളെപ്പറ്റിച്ചു ജീവിക്കുന്നവന്‍..കുറച്ചുകാലം മുന്പ്  എനിക്ക് വടക്കൊരു സ്കൂളില്‍ നാലുവര്‍ഷം ജോലിചെയ്യേണ്ടിവന്നിരുന്നു.. അന്ന് ആ സ്കൂളിലെ സ്ഥിരം തലവേദനയായിരുന്നു ഈ സാധനം. സാറുമ്മാരുടെ ദേഹത്തു മഷി തെറുപ്പിക്കുക, ബോര്‍ഡില്‍ വൃത്തികേട് എഴുതുക ഇതിക്കെയായിരുന്നു കലാപരിപാടികള്‍. ഒടുവില്‍ അച്ഛന്‍വന്നു കാലുപിടിക്കും അങ്ങനെ പത്തുവരെ ഒപ്പിച്ചു..പിന്നിടുകേട്ടു അച്ഛനെ തല്ലി ടിയാന്‍ നാടുവിട്ടുവെന്ന്.. പിന്നെ ഇപ്പോഴാകാണുന്നത് ..പഴയാ അതേ സ്വഭാവം ..കക്കാന്‍ പടിച്ചതുപോലെ നിക്കാനും പഠിച്ചിട്ടുണ്ട് അതുകൊണ്ട് പിടിവീഴാതെ കഴിഞ്ഞുപോകുന്നു... കണ്ടില്ലേ പേര് ചോദിച്ചപ്പോഴേ ആളു മുങ്ങിയത്. ലെവന്‍റെ പൊത്തകം കണ്ടോ ‘സ്വാതന്ത്ര്യം പാതിരാത്രിയില്‍’ ‘അര്‍ദ്ധരാത്രിയില്‍ കോഴികൂവിയപ്പോള്‍’ ത്ഫൂ.. ഇവനൊക്കെയാണ് പുതിയ ഭാഷാ വളര്‍ത്തുകാര്‍..ലെവന്‍ പറഞ്ഞകേട്ടോ അവനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുശ്ചാമാണെന്നു...പാവം കഴിയുന്നത്രേ നോക്കി കിട്ടിയില്ല. കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും..

 ആരും വായിക്കാത്ത കുറേ പൊത്തകവും എഴുതി. അതും സഞ്ചിയിലാക്കി കക്ഷത്തിലും തൂക്കി, ബുദ്ധിജീവിയെന്ന ബോര്‍ഡുംതൂക്കി ഇറങ്ങിക്കോളും.. ആരുടെയെങ്കിലും കാലുപിടിച്ചോ, പുറംചൊറിഞ്ഞോ എങ്ങനെയെങ്കിലും ഒരു ചാനല്‍ ഇന്റെര്‍വ്യൂ തരപ്പെടുത്തും. അങ്ങനെ എവിടെയെങ്കിലും നാലഞ്ചുസ്റ്റേജുകള്‍ കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ വെല്ലുവിളിയാണ്.. ഇപ്പൊ മുഴുവന്‍ മറിക്കും എന്നാണ് ഭാവം...നിന്‍റെതൊക്കെ എന്തിനുകൊള്ളാം കാണുവാണെങ്കില്‍ എന്റേതു കാണണം,,എന്തൊരു വലിപ്പമാ... തുടങ്ങി സ്വയംപുകഴ്ത്തല്‍ ആരംഭിക്കുകായി... കഴിഞ്ഞ ദിവസങ്ങളില്‍ ആദരണിയനായ കവി കാട്ടാക്കടസാര്‍ ഇത്തരത്തില്‍ ഒരു വളിപ്പ് പറഞ്ഞുകണ്ടു.. കണ്ണടയും ബാഗ്ദാദും എഴുതിയ കവി ബൂലോകത്തെ എഴുത്തുകള്‍ മുഴുവന്‍ ചവറുകളാണെന്നും, ‘ഈ-ലോകം’ എന്നത് നാറിയ ഇടമാണെന്നും പ്രഖ്യാപനംനടത്തി. ഫേസ്ബുക്ക് കൂട്ടായ്മയായ ആല്‍ത്തറ ഗ്രൂപ്പിലെ കവികളുടെ രചനകള്‍ സമാഹരിച്ച് പച്ചമലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച E- ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന പുസ്തകം കൊല്ലംജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഓഗസ്റ്റ് 22 ന് പ്രകാശനം ചെയ്തുകൊണ്ടാണ് കവി ഇങ്ങനെ ഒരു പ്രസ്താവന  നടത്തിയത്. ഏതെങ്കിലും സൌജന്യ ഫ്ലാറ്റ്ഫോമില്‍ അക്ഷരം അറിയുന്നവന്‍ രണ്ടുവരി എഴുതുന്നതില്‍ എന്തിനാണ് ഈ അസഹിഷ്ണുത. .സൌകര്യമുള്ളവരു വായിച്ചാല്‍ പോരെ.. ചവറുകളാണെങ്കില്‍ അതു സ്വയം അഴുകിത്തീര്‍ന്നോളും..  അല്ലാതെ ഈ- എഴുത്തുകാരുടെ തന്തയ്ക്കുവിളിക്കുമ്പോള്‍ കിട്ടുന്ന ആ ആത്മസുഖം മാനസികരോഗത്തിന്‍റെ ആദ്യലക്ഷണമാണ്.. തനിക്ക് നഷ്ടപ്പെട്ടതും അറിയാത്തതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ ആസ്വദിക്കുന്നത് കാണുമ്പൊള്‍ ഉണ്ടാകുന്ന മുഴുത്ത അസൂയയാണിത്. ഒരുത്തനും പൂര്‍ണ്ണതികവോടെ ഉണ്ടാകുന്നില്ല.. വീഴ്ചകളില്‍നിന്നേ നടക്കാന്‍പഠിക്കൂ...അതുകൊണ്ട് പണ്ഡിതര്‍ എന്നു സ്വയം പ്രഖ്യാപിച്ചു നടനം നടത്തുന്ന കൂതറകളോട് ഒന്നേ പറയാനുള്ളൂ.. സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെച്ചുകൊണ്ട് ...ആക്ഷേപം അരുത്... സ്വയം ചെരിഞ്ഞുനടന്നിട്ട് മക്കളോട് നേരെ നടക്കാന്‍ പറയുന്ന ഞണ്ടിന്‍റെ സ്വഭാവം കാണിക്കരുത്.. വഴിച്ചെലവും ചായക്കാശും വാങ്ങി സ്റ്റേജുകള്‍ തരപ്പെടുത്തി; അതേ സ്റ്റേജില്‍ത്തന്നെ  മലമൂത്രവിസര്‍ജനം നടത്തി സംഘാടകരെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും നമ്മുടെ സ്വയം അവതരിക്കപ്പെട്ട സാഹിത്യകാരന്മാര്‍ കാണിക്കണം.കണ്ണടയും ബാഗ്ദാദും പറയുമ്പോള്‍തന്നെ നെല്ലിക്കാപോലുള്ള കവിതകള്‍ അച്ചാറ്പാത്രത്തിനു മൂടിയാക്കാനല്ലാതേ ഒന്നിനും കൊള്ളില്ലായെന്നും മനസിലാക്കുക... അഴിക്കോടിനെയും എന്‍പി കൃഷ്ണവാര്യരെയും പോലുള്ള മഹാരഥന്‍ന്മാരും  എഴുത്തച്ഛനും, വള്ളത്തോളും, ആശാനും, വൈലോപ്പിള്ളിയും, കുഞ്ഞിരാമന്‍നായരും പോലുള്ള കവികളും നിറഞ്ഞുനിന്ന കേരളിയ സാഹിത്യലോകത്ത് സ്വയം പ്രഖ്യാപിത കിരീടങ്ങളുമായി ആര്‍ക്കും എപ്പോഴും തുടരാന്‍ കഴിയില്ല..വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും കവിത പാടുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു... സമരവീധികളിലും പ്രതിക്ഷേധമാര്‍ച്ചിലും കവിതയല്ല കാ കൂ വിളികളാണ് കേള്‍ക്കുന്നത്... വായ്പ്പാട്ടുകളും,കവിതകളും മറ്റ് എഴുത്തുകളും ജരാനരകള്‍ കൂടാതെ പിടിച്ചുനിറുത്തുന്ന ഈ-ലോകത്തെയും, വായനക്കാരെയും, അവിടെ  എഴുതുന്നവരെയും  ആക്ഷേപിക്കുന്നത് ശുംഭത്വം എന്നേ പറയാന്‍ കഴിയൂ..  തിളക്കംമങ്ങിയ ക്ലാവുപിടിച്ച കിരീടവും, പിഞ്ഞിക്കീറിയ വേഷഭൂഷാദികളും ധരിച്ച് ഞാന്‍ രാശാവാണെന്നു വിളിച്ചുകൂവിയാല്‍ അതും ഒരു ലക്ഷണമാണ് ധരിച്ചിരിക്കുന്ന കണ്ണടയുടെ ലെന്‍സ്‌ മാറാനായിരിക്കുന്നു; എന്ന ലക്ഷണം........

 

47 comments:

  1. ചിലര്‍ അങ്ങനെയാണ് മാഷേ വന്നവഴി വേഗം മറക്കും

    ReplyDelete
  2. പുസ്തകത്തിൽ അച്ചടിക്കുന്നത് മാത്രമാണ് മികച്ചതെന്നു വിശ്വസിക്കുന്ന വെറുമൊരു കൂപമണ്ടുകമാണ് ഇത്തരം അഭിനവ ബുജികൾ.ഓണലൈൻ സാഹിത്യത്തെ കക്കൂസ് സാഹിത്യവുമായി താരതമ്യം ചെയ്ത മറ്റൊരു വനിതാ ബുജി സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങിയത് അടുത്തിടെ ആണ്.കുടിക്കുന്ന കഞ്ഞിയിൽ കു--- ഇട്ടിളക്കരുതെന്നു കണ്ണൂരിൽ ഒരു നാടൻ പ്രയോഗം ഉണ്ട്.കാട്ടാക്കട സാറിന്റെ കാര്യത്തിലും അത്രയേ പറയാനുള്ളൂ..

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു

      Delete
  3. വേണുഗോപാല്‍August 29, 2013 at 11:37 AM

    കാട്ടാക്കട സാറിനു സമതല തെറ്റാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി .അതിപ്പോ മറ നീക്കി പുറത്തുവന്നു അത്രയേയുള്ളൂ

    ReplyDelete
    Replies
    1. ഒരു പക്ഷെ അറിയാതെ പറ്റിയതായിരിക്കും

      Delete
  4. അഴിക്കോടിനെയും എന്‍പി കൃഷ്ണവാര്യരെയും പോലുള്ള മഹാരഥന്‍ന്മാരും എഴുത്തച്ഛനും, വള്ളത്തോളും, ആശാനും, വൈലോപ്പിള്ളിയും, കുഞ്ഞിരാമന്‍നായരും പോലുള്ള കവികളും നിറഞ്ഞുനിന്ന കേരളിയ സാഹിത്യലോകത്ത് സ്വയം പ്രഖ്യാപിത കിരീടങ്ങളുമായി ആര്‍ക്കും എപ്പോഴും തുടരാന്‍ കഴിയില്ല..

    ReplyDelete
  5. ഹഹ്ഹ ഹ ഹ മാഷേ അടിപൊളി നല്ല ഒഴുക്കോടെ വായിച്ചു....നാട്ടിലെ സംഭവങ്ങളോട് ചേര്‍ത്തു അവതരിപ്പിക്കുന്ന മാഷുടെ രീതി മികച്ചു നില്‍ക്കുന്നു

    ReplyDelete
  6. കാട്ടാക്കട സാർ എന്താണ് പറഞ്ഞതെന്ന്
    സത്യത്തിൽ ആർക്കും പിടി കിട്ടിയില്ല . ഞാൻ കേട്ട ഉടനെ മറുപടി പറഞ്ഞു
    കുതറിയപ്പോൾ - അങ്ങേർക്കു തോന്നി
    കുഴയുമെന്നു . പിന്നെ എന്നെ പുറത്താക്കണം - ഇല്ലേൽ പാടില്ല - എന്ന് .
    പക്ഷെ ഈ പീറ കാട്ടാക്കട - എങ്ങനെ കവി ആയെന്നു അറിയാവുന്ന -
    ഞാനെന്ന - ബുദ്ധി ജീവി - ആരോടും യാത്ര പോലും പറയാതെ തിരുവനതപുരം
    വണ്ടി പിടിയ്ച്ചു . അന്ന് രാത്രി ഞാൻ ഇതിനെതിരെ പ്രതികരിയ്ച്ചു .
    അപ്പോഴാ - മഹാകവി കാട്ടാക്കട മുരുകന്റെ - ഡയലോഗുകൾ - ആളുകള് ശരിയ്ക്കും
    മാറ്റുരയ്ച്ചു നോക്കിയത് . പിന്നെ വിമർശനങ്ങളുടെ ഒഴുക്കായിരുന്നു .
    " ഒരു നല്ല പേര് അതും ദൈവത്തിന്റെ .........എന്തിനാ ഒരു പാട് മുരുകന്മാർ .
    ഈ ഒരെണ്ണം മതിയല്ലോ ............"
    നല്ല വിമര്ശനം . ഭാവുകങ്ങളോടെ - സസ്നേഹം - ഫൈസൽ പകല്കുറി

    ReplyDelete
    Replies
    1. ഞാന്‍ അതിന്‍റെ വീഡിയോ കണ്ടിരുന്നു...ഫൈസല്‍ സാര്‍..

      Delete
  7. അപ്പൊ മാര്‍ഗമല്ല ലക്ഷമാണ് പ്രധാനം.അവസാനം കാര്യത്തിലേക്കു കടന്നത്തോടെ ഈ -യെഴുത്തും ഉഷാര്‍..

    ReplyDelete
    Replies
    1. ഈ എഴുത്തും ഉഷാര്‍ അല്ലേ അനീഷ്‌

      Delete
  8. എപ്പോഴും എല്ലായ്ടത്തും നന്മകള്‍ മാത്രം കാണാന്‍ കഴിയട്ടെ.............

    ReplyDelete
    Replies
    1. ആദ്യമായി എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ച അന്‍വര്‍ സാറിനു സ്വാഗതം......

      Delete
  9. ഹഹഹഹ....

    ഒരു പോസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നു...

    ReplyDelete
    Replies
    1. ചുറ്റുപാടുകളില്‍ നിന്നല്ലേ ലി ബി ഒരു പോസ്റ്റും പിറക്കുന്നത്‌..അതിനപ്പുറം ഒന്നുമില്ല...

      Delete
  10. തുളസി......നിങ്ങളുടെ മിക്കപോസ്റ്റുകളും വായിക്കുന്ന ഒരാളാണ് ഞാന്‍. ,..
    എഴുതാന്‍ കഴിവ് ഉള്ള നിങ്ങളെപ്പോലെ ഒരാള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആ കഴിവിനെ ഉപയോഗിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു..

    ReplyDelete
    Replies
    1. സുഹൃത്തേ ഞാനും നിങ്ങളും ഇടുന്ന പോസ്റ്റുകള്‍ എല്ലാം ചില 'വൈരഗ്യങ്ങളുടെ' പുറത്താണ്.സുമൂഹത്തിനെ വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കൊ നമ്മുടെ പ്രതിക്ഷകള്‍ക്ക് വിരുദ്ധമായി കാണിക്കുമ്പോള്‍ നമ്മള്‍ പ്രതികരിക്കും...എന്തിനധികം പറയുന്നു...ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തെക്കുറിച്ച് താങ്കള്‍ ഇട്ട പോസ്റ്റ്‌ തന്നെ നോക്കൂ...

      Delete
    2. തുളസി......വിമര്‍ശനാത്മകമായ പോസ്റ്റുകളെ/ലേഖനങ്ങളെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല....പക്ഷെ ഈ പോസ്റ്റില്‍ നിങ്ങള്‍ കളിയാക്കിയ വ്യക്തി ആരാണെന്ന് നിങ്ങള്‍ ഓരോ വരിയിലും വ്യക്തമാക്കിയിട്ടുണ്ട്.. കാട്ടാക്കട വിവാദം അവസാനം വരുന്നുണ്ടെങ്കിലും അത് വായിക്കുന്നവര്‍ക്ക് അതാണ്‌ ആ പോസ്ടിടാനുള്ള നിങ്ങളുടെ ചേതോവികാരം എന്ന് കരുതാന്‍ കഴിയില്ല. ഞാന്‍ നേരത്തെ ഇട്ട പോസ്റ്റ്‌ .....അത് വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത്‌ ഉള്ളതല്ല...അതൊരു സാമൂഹ്യപരമായ വിഷയമായി എനിക്ക് തോന്നിയത്‌ കൊണ്ട് മാത്രമാണ്...എന്നെ മാത്രം ബാധിക്കുന്ന ഒരു കാര്യം ആയിരുന്നെന്കില്‍ അങ്ങനെ പറയാമായിരുന്നു. സാമൂഹ്യപരമായ കാര്യങ്ങളില്‍ വിമര്‍ശനം നടത്തുന്നത് നിങ്ങളുടെ പഴയ പോസ്റ്റുകളില്‍ ഒരുപാട് വായിച്ചിട്ടുള്ളതുമാണ്. അതില്‍ നിന്നും മാറി മുന്‍പ്‌ നടന്ന ഒരു കശപിശയുടെ പേരില്‍ മറ്റൊരു വിഷയവുമായി ചേര്‍ത്ത്‌ വ്യക്തിഹത്യ നടത്തുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല.

      Delete
    3. ആരെയാണ് താങ്കള്‍ ഉദേശിക്കുന്നത്....

      Delete
  11. പൊതുജനം പലവിധം

    ReplyDelete
  12. പ്രസംഗപീഠത്തില്‍ വിവേകം ഏറ്റവും നല്ല അലങ്കാരമാണ്. അത് മറക്കുമ്പോഴാണ് ഈവക നാറ്റമുള്ള പ്രസംഗം വരുന്നത്

    ReplyDelete
    Replies
    1. അതിനോട് യോജിക്കുന്നു അജിത്തേട്ട

      Delete
  13. നിരാശപ്പെടുത്തിയ പോസ്റ്റ്‌ .

    ReplyDelete
    Replies
    1. അടുത്തത് മെച്ചമാക്കാന്‍ കഴിവതും ശ്രമിക്കാം

      Delete
  14. ഇപ്പോ എന്റെ ദേശ്യം മാറിക്കിട്ടി ...നന്ദി :)

    ReplyDelete
    Replies
    1. ഹി ഹി നന്ദി അസ്രൂസ്...

      Delete
  15. എന്ത് കൊണ്ടും ( അതിനി വ്യക്തിപരമാണെങ്കില്‍ പോലും ) ഉഗ്രന്‍ വിമര്‍ശന പോസ്റ്റ്‌ ..! തുളസിവനം തുളസി ആശംസകള്‍ .

    ReplyDelete
  16. അല്ലെങ്കിലും എല്ലാർക്കും എല്ലാത്തിനോടും പുച്ഛം ആണല്ലേ ഇപ്പൊ ഫാഷൻ ...വന്ന വഴി മറക്കുന്നവരും കുറവല്ല. കാട്ടാക്കടയൊക്കെ ഈ ലിസ്റ്റിലെ അവസാന താരങ്ങൾ ആണ് .. അല്ലെങ്കിൽ തന്നെ ഒരു എഴുത്ത് മോശമാണോ അല്ലയോ എന്നത് ആധികാരികമായി അങ്ങ് തീരുമാനിക്കാൻ ഇവിടെ ആർക്കും അവകാശമില്ല . അഭിപ്രായം പറയാം . എഴുതിയതിനെ ആത്മാർത്ഥമായി വിലയിരുത്താം , നിലപാടുകളെ വിമർശിക്കാം ..അതിനുമപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയുള്ള വിമർശനങ്ങളാണ് ഇന്ന് കൂടുതലായും കണ്ടു വരുന്നത് . ഇക്കാലത്ത് ഏറ്റവും കൂടുതൽ അങ്ങിനെ വിമർശന വിധേയരാകുന്നത് സിനിമാക്കാരും രാഷ്ട്രീയക്കാരുമാണ്. സാഹിത്യകാരന്മാരൊക്കെ പിന്നെയെ വരുന്നുള്ളൂ . എന്നാൽ അതൊന്നു തിരുത്തിയാലോ എന്ന് കരുതി ഇത്തരം വിവാദ സംഭാഷണങ്ങൾ പുറപ്പെടുവിക്കുന്ന കപട ബുജികളും നിലവിലുണ്ട് എന്ന് പറയാതെ വയ്യ . എല്ലാവരുടെയും കാഴ്ചക്ക് മങ്ങലേറ്റു എന്നും തിമിരമാണ് എന്നുമൊക്കെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞവനു പക്ഷെ സ്വന്തം തിമിരത്തെ തിരിച്ചറിയാൻ സാധിച്ചില്ല . തന്റെ തിമിരത്തിനു മഹത്തായ ഒരു കാഴ്ചയുടെ അനുഭവമാണ് എന്ന് സ്വയം വിളിച്ചു പറഞ്ഞതിൽ കൂടി അയാൾക്ക് പൂർണമായും അന്ധത ബാധിച്ചു എന്നാണു പറയേണ്ടത് .

    എഴുത്തും സാഹിത്യവും നല്ലൊരു ആയുധമായാണ് പലരും ഇന്ന് നോക്കി കാണുന്നത് . ആർക്കും ആരെയും എന്തിനെയും കുറിച്ച് എഴുതാം, പറയാം. നവ മാധ്യമങ്ങൾ അതിനുള്ള അവസരം നമുക്ക് തരുന്നുമുണ്ട് . തൂലിക പടവാൾ ആക്കുക എന്നൊക്കെ കേട്ടിട്ടില്ലേ , ആ ലൈൻ ആണ് ഒരു വിധം ആളുകൾക്കും താൽപ്പര്യം എന്ന് തോന്നുന്നു . പ്രത്യേകിച്ച് പരിധികൾ ഇല്ലാത്ത കാരണം ഏതറ്റം വരെയും പറഞ്ഞു പോകാം . എന്തായാലും തുളസിയുടെ പോസ്റ്റുകൾ അവസരോചിതവും പ്രസക്തവുമാണ് . ഈ പോസ്റ്റ്‌ നല്ലൊരു ഓർമപ്പെടുത്തലും കൂടിയാണ് . അക്ഷരങ്ങളെ അഭിപ്രായമായും വിമർശനമായും മറ്റു പലതുമായും പരിവർത്തിപ്പിക്കുന്ന ഞാനും തുളസിയും അടങ്ങുന്ന പലർക്കും ഇത് ബാധകവുമാണ് ..

    ReplyDelete
    Replies
    1. ഞാന്‍ യോജിക്കുന്നു

      Delete
  17. ഫേസ്ബുക്ക്‌ തേങ്ങാക്കുലയാണെന്നും ,

    സൈബർ കവികളെല്ലാം കൂതറകൾ ആണെന്നും ,

    യുവതലമുറയോട് എനിക്ക് പുച്ഛമാണെന്നും ഒക്കെ ധൈര്യമായി

    പറയാനുള്ള ചങ്കൂറ്റം കൂതറ മുരുകൻ അണ്ണന് അല്ലാതെ വേറെ ആർക്ക് കഴിയും ,

    പാവത്തിനെ നിങ്ങൾ കുറ്റം പറയരുത് .

    ReplyDelete
    Replies
    1. ഇല്ല ഒരിക്കലും ഇല്ല....നന്ദി സക്കീര്‍ ഭായ്

      Delete
  18. കൊള്ളാം.. നല്ല പോസ്റ്റ്‌............

    ReplyDelete
  19. എന്തൊരു ലോകം..? ഈ ലോകം ഇങ്ങിനെയൊക്കെയാണോ? എന്തൊരു രോഗം..!

    ReplyDelete
  20. മുൻപ്‌ എവിടെയോ ആരോ പറഞ്ഞത്‌ വായിച്ചത്‌ ഇത്തരുണത്തിൽ ഓർക്കുന്നു..

    "തൊണ്ട പഴുത്താൽ കവികളല്ലാതെ ആവുന്ന കുറച്ച്‌ പേരാണ്‌ ഇന്നു കേരളത്തിൽ കവികൾ എന്നു പറഞ്ഞു നടക്കുന്നത്‌" എന്ന്..

    ശരിയാണൊ എന്തരോ..

    ReplyDelete
    Replies
    1. ഇങ്ങനെയാണ് അവസ്ഥ എങ്കില്‍, അങ്ങനേയും പറയാം

      Delete
  21. മാഷേ ഇത്തവണയും താങ്കള്‍ ചിലത് പറഞ്ഞു...ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ചിലരെപ്പറ്റി...ഫേസ് ബുക്ക് കൂട്ടായ്മ്മയുടെ ക്ഷണം സ്വികരിച്ചു വന്ന ശേഷം അവരെ ചീത്ത വിളിക്കുന്നത്‌ ഒരു തരത്തിലും നല്ലതല്ല..കാട്ടാക്കട സാറിന് അക്കാര്യത്തില്‍ പിഴവ് പറ്റി എന്നതു വ്യക്തം.പക്ഷെ മുകളില്‍ പറഞ്ഞിരിക്കുന്ന ചില കമന്റുകളില്‍ നിങ്ങള്‍ പറഞ്ഞിരിക്കുന്നത് മറ്റാരെയോ ക്കുറിച്ചാനെന്നു പറയുന്നു..അതാരാണ് ആ കവി.എല്ലാ കവികളും ഇങ്ങനെയായോ...പോസ്റ്റ്‌ അരിച്ചുപെറുക്കിനോക്കിയിട്ടും ആളെ പിടുത്തം കിട്ടുന്നില്ല...നട്ടു ഭാഷയില്‍ കാര്യങ്ങള്‍ പറയുന്ന മാഷിന്റെ രീതി നന്നായി ആസ്വധികാന്‍ കഴിയുന്നു...തുടരുക

    ReplyDelete
    Replies
    1. പോസ്റ്റില്‍ പറയുന്നതിനപ്പുറം ഒന്നുമില്ല.

      Delete
  22. http://thekochireporter.com/2013/08/31/renjith-maheswarys-arjuna-award-put-hold/

    ReplyDelete