അരിയും
തിന്നു ആശാരിച്ചിയേയും കടിച്ചു, പിന്നെയും പട്ടിക്കു മുറുമുറുപ്പ്…… എന്ന
രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍.. മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണമെന്ന
ആവശ്യവുമായി പ്രതിപക്ഷം നടത്തിവന്ന സെക്രട്ടറിയേറ്റ് സമരം ഒരു വിധത്തില്‍ ഒത്തുതീര്‍ന്നതിനെയോര്‍ത്തു
സാധരണജനം ആശ്വാസംകൊള്ളുന്ന സമയമാണിത്...പ്രതിപക്ഷസമരം കാരണം ജനങ്ങള്‍ക്ക് വിതരണം
ചെയ്യാനുള്ള ഒത്തിരി സഹായങ്ങളും, വികസനനടപടികളും, വിലവര്‍ധനവ് തടയലടക്കമുള്ള നടപടികളും തടസ്സപ്പെട്ടിരിക്കുന്നു എന്നായിരുന്നു
ഭരണപക്ഷവാദം..ദേ,, ഇപ്പോള്‍ സമരം തീര്‍ന്നിരിക്കുന്നു..എല്ലാം വിതരണം
ചെയ്യാം....എന്നാല്‍ അപ്പോളതാ,,,സമരക്കാര്‍ ഊമ്പിപ്പോയില്ലേ എന്ന ചോദ്യവുമായി ഭരണപക്ഷനേതാക്കള്‍ ചാനലിലിരുന്നു
കുരയ്ക്കുന്നു... ഇനിയും സമരം വേണമെന്നാണോ ഈ പന്നകള്‍ ആഗ്രഹിക്കുന്നത്...ഇനിയും
തിരുവനന്തപുരം സ്തംഭിപ്പിക്കണമെന്നാണോ ഈ കോണ്ഗ്രസ് നേതാക്കള്‍ പറയുന്നത്... വെടിവയ്പ്പും,
ലാത്തിച്ചാര്‍ജും നടത്തണമെന്നാണോ ഇവര്‍ കരുതുന്നത്.. ഒന്നും മനസിലാകുന്നില്ല.. കുരച്ചുകുരച്ചു
അവസാനം; പായും തലയണയുമായി വീട്ടില്‍ പോയവരെയൊക്കെ വീണ്ടും തെരുവിലിറക്കുന്ന
ലക്ഷണമാണ് കാണുന്നത്...ജനം ഇവരില്‍ ആരെയാണ് തല്ലേണ്ടത്..
ചര്‍ച്ചകള്‍നടത്തി
സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു.. പ്രതിപക്ഷം അന്ശ്ചിതകാല ഉപരോധസമരം പിന്‍വലിക്കുന്നു... ജനാധിപത്യമര്യാദകള്‍
നിലനിറുത്തിത്തന്നെ പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടു. സംഘര്‍ഷം
ഭയന്നിരുന്ന തലസ്ഥാനനിവാസികള്‍ക്ക് ആശ്വാസമായി.... ഇതല്ലേ ശരിയായ നടപടി...അതോ ഒരു കലാപം നടത്തി
മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെയ്പ്പിക്കണമെന്നാണോ.......????ഏതാണ് ശരി..? സര്‍ക്കാരിനു
മുന്നറിയപ്പു കൊടുക്കുകയെന്ന പ്രതിപക്ഷസമരവും, അതിനെ മാനിച്ചുകൊണ്ടു; വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന
സര്‍ക്കാര്‍ ഉറപ്പും തലസ്ഥാനത്തെ ഗ്രസിച്ചിരുന്ന ഒരു അരക്ഷിതാവസ്ഥ ഒഴിവാകുകയാണ്
ചെയ്തത്... .അതല്ല, സമരം ജയിക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അതിനായി
ഒരു ഏറ്റുമുട്ടല്‍ നടത്തി തലസ്ഥാനം വീണ്ടും കലാപഭൂമിയാക്കണമെന്നും ചില ഭരണമുന്നണി നേതാക്കള്‍ തന്നെ പറയുമ്പോള്‍
സാധരണ ജനം എന്താണ് മനസിലാക്കേണ്ടത്..
ഇവിടെ
സമരം തീര്‍ന്നതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കേണ്ടത് ആരാണ്.. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ
പാര്‍ട്ടിക്കാരായിരിക്കണം ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍
സന്തോഷിക്കെണ്ടത്...എന്നാല്‍ അങ്ങനെയല്ല ഇപ്പോള്‍ കാണുന്നത്.. സമരം പിന്‍വലിച്ചതില്‍
ഏറ്റവും കൂടുതല്‍ വിഷമം പ്രകടിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍
തന്നെയാണ്. മാധ്യമങ്ങളും നിരാശ പ്രകടിപ്പിച്ചിരിക്കുന്നു.. ക്ഷീരമുള്ള അകിടിന്‍
ചുവട്ടിലും ചോര തന്നെ അന്വേഷിക്കുന്ന മാധ്യമസംസ്ക്കാരത്തില്‍നിന്നു ഇതില്‍ക്കൂടുതലൊന്നും
പ്രതിക്ഷിക്കേണ്ടതില്ല..എന്നാല്‍
അതുപോലെയല്ല ഉണ്ണിത്താനും, ഷാനവാസും, സിദ്ധിക്കുമൊക്കെ
ചാനലുകളില്‍ പോയിരുന്നു തലതല്ലിപ്പൊളിക്കുന്നത്. .മുഖ്യമന്ത്രി രാജി
വയ്ക്കാത്തതില്‍ പ്രതിപക്ഷത്തിനേക്കാള്‍ രോഷം ഇവര്‍ക്കാണെന്നാണ് ഇവരുടെ
വികാരപ്രകടനം കാണുമ്പൊള്‍ തോന്നുക.. പറ്റുമെങ്കില്‍ രാജി വയ്പ്പിക്കൂ എന്നാണ്
വെല്ലുവിളി.. ഒരു രോമംപോലും പറിക്കാന്‍ കഴിയില്ല...കളിച്ചാല്‍ കൂത്തുപറമ്പില്‍
കാണിച്ചപോലെ വെടി വയ്ക്കും എന്നാണ് ഉണ്ണിത്താന്‍ വെല്ലുവിളിക്കുന്നത്(റിപ്പോര്‍ട്ടര്‍
14/8/13എഡിറ്റെര്സ് അവര്‍)....
വടക്കുമുതല്‍
തെക്കുവരെ പ്രകോപനമില്ലാതെ തല്ലുവാങ്ങി ജീവിക്കുന്ന ഉണ്ണിത്താനും.. വയനാട്ടിലെ ഏതോ
കവലയില്‍ ഒരു വഴിവിളക്ക് ഉത്ഘാടനം നടത്തി പടം പിടിക്കുന്ന ഷാനവാസും, അടുത്ത
തിരഞ്ഞെടുപ്പില്‍ എങ്ങനെയും ഒരു സീറ്റ് തരമാക്കാന്‍ വെള്ളംകോരുന്ന സിദ്ധിക്കും ഒരു
കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം... സെക്രട്ടറിയേറ്റ് ഉപരോധവും, സമരവുംനടത്തി
പട്ടാളവും പോലീസുമായി ഏറ്റുമുട്ടി ആളുകള്‍ തല്ലുകൊണ്ടും വെടികൊണ്ടും മരിച്ചുവീണു
നിങ്ങളുടെ നേതാവായ മുഖ്യമന്ത്രിയെ ഭരണത്തില്‍ നിന്നു പുറത്താക്കണമായിരുന്നുവെന്നു,
നിങ്ങളുതന്നെ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോള്‍ ..ശരിക്കും എന്താണ്
നിങ്ങളുടെയൊക്കെ ഉദേശ്യം.. കേരളം കുട്ടിച്ചോറാക്കിയിട്ടുവേണോ മുഖ്യമന്ത്രി രാജിവയ്ക്കാന്‍
..പ്രതിപക്ഷ സമരത്തില്‍ അക്രമം ഉണ്ടാകത്തതാണോ നിങ്ങളുടെ പ്രശ്നം. സ്വന്തം ഓഫിസുപോലും
കള്ളന്മാരുടെ പിടിയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി
രാജിവയ്ക്കണമെന്ന് പ്രതിപക്ഷത്തിനൊപ്പം നിങ്ങളും ആഗ്രഹിച്ചിരുന്നുവെന്നല്ലേ ഇതു
സൂചിപ്പിക്കുന്നത്..അതു നടക്കാത്തതിന്‍റെ ഇശ്ച്ചാഭംഗമല്ലേ നിങ്ങളുടെ സമരം
പരാജയപ്പെട്ടു എന്ന വാദത്തിനു പിന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത്.. നിങ്ങളുടെ ഈ ചിന്താഗതിയാണ്
ഭൂരിപക്ഷം കോണ്ഗ്രസ്കാരുടെയും ആവശ്യമെങ്കില്‍, അതില്‍ പ്രതിപക്ഷസമരം പരാജയപ്പെട്ടുവെങ്കില്‍
സമരമൊന്നും കൂടാതെ രാജിനടക്കുമെങ്കില്‍ നിങ്ങളത് നടത്തി കാണിക്കൂ.. അതല്ല
തല്ക്കാലം ഈ സമരത്തില്‍ നിന്നും സര്‍ക്കാര്‍ രക്ഷപ്പെട്ടുവെന്നാണെങ്കില്‍
നിങ്ങളെന്തിനാണ് ഇങ്ങനെകിടന്നു കൂവുന്നത്..... പ്ലീസ് ഉപദ്രവിക്കരുത്.... ഇനിയും
പ്രകോപനങ്ങള്‍ ഉണ്ടാക്കി ആളുകളെ തെരുവിലിറക്കരുത്, ആരുവന്നാലും പ്രശ്നമില്ല ഞങ്ങള്‍
പോലീസിനെയും പട്ടാളത്തെയും വിളിക്കും, കൂത്തുപറമ്പ് ആവര്‍ത്തിക്കും എന്നൊക്ക
പുലമ്പാതെ, ചീഫ് വിപ്പ് പറഞ്ഞപോലെ വായില്‍ കുറച്ചു വെള്ളമൊഴിച്ചിരിക്കൂ..
ജനങ്ങളുടെ ചോരകുടിച്ച് ജീവിക്കുന്ന
കുറുക്കന്മ്മാര്‍ മാളങ്ങളില്‍ നിന്നും പുറത്തിറങ്ങി ചോരയ്ക്കുവേണ്ടി കൂവാന്‍
തുടങ്ങിയിരിക്കുന്നു.എങ്ങനേയും ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ ആവശ്യമായ വെല്ലുവിളികളും
ഭീക്ഷണികളുമൊക്കെ അവര്‍ മുഴക്കുന്നുണ്ട്...വന്നുകൂടിയ സംഘര്‍ഷസാദ്ധ്യത
ഒഴിവായതിലാണ് സാധരണജനം ആശ്വസിക്കുന്നത്.. അപ്പോഴാണ് പട്ടാളത്തെ കണ്ടപ്പോള്‍
പേടിച്ചോടിയെന്ന പാരയുമായി ഒരുകൂട്ടര്‍ ഇറങ്ങുന്നത്.. ജനം പട്ടാളവുമായി
ഏറ്റുമുട്ടുമ്പോള്‍ നഗരവീഥികളില്‍ പൊടിയുമായിരുന്ന
ചോര നക്കിക്കുടിക്കാന്‍ കാത്തിരുന്നത് വെറുതെയായതിന്‍റെ സങ്കടമാണിവര്‍ക്ക്..
സര്‍ക്കാരിനെതിരെയുള്ള
രാഷ്ട്രിയസമരങ്ങള്‍ ജനവികാരം പ്രകടിപ്പിക്കാനുള്ള
ജനാധിപത്യമാര്‍ഗ്ഗമാണ്.. പ്രതിപക്ഷം അത് മാന്യമായി കാണിച്ചുവെന്നുവേണം
കരുതാന്‍ ..ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.... ഭരണപക്ഷവും പ്രതിപക്ഷവും
അന്യോന്യം മാനിച്ചുകൊണ്ടു വേണം സമരങ്ങളെ കൈകാര്യം ചെയ്യാന്‍... പരസ്പരം
ചെളിവാരിയെറിഞ്ഞും വെല്ലുവിളിനടത്തിയും പ്രകോപനങ്ങളുണ്ടാക്കി കെട്ടടങ്ങിയ കനല്‍ ആളിക്കത്തിക്കുമ്പോള്‍ അതില്‍ വീണു ചരമാവുന്നത് സാധരണക്കാരായ പൊതുജനമാണ്...
ചാനലിലിരുന്നു വെല്ലുവിളി നടത്തുന്ന തിന്നുകൊഴുത്ത നേതാക്കള്‍ പോലീസിന്‍റെയും
പട്ടാളത്തിന്‍റെയും അകമ്പടിയില്‍ ജനങ്ങളുടെ മരണം കണ്ടു പ്രസ്താവനകള്‍ നടത്തും... അതാണ്
എല്ലായിടത്തും നടക്കുന്നത്.. ഈജിപ്ത്തിലും മറ്റും അതിപ്പോള്‍
കണ്ടുകൊണ്ടിരിക്കുയാണ്. ഇനിയും ചാനലുകളിലിരുന്നു കുരയ്ക്കാതെ മുന്പ് പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നോക്കു..
സമരം തീര്‍ന്നു സെക്രട്ടറിയേറ്റും തുറന്നു,,,
ദുരിതാശ്വാസസഹായവിതരണം,വിലനിയന്ത്രണം, ഓണക്കാലാക്ഷേമപ്രവര്‍ത്തനങ്ങള്, ശമ്പളം,
പെന്‍ഷന്‍, ചികല്‍സാസഹായങ്ങള്‍ എല്ലാം വിതരണം ചെയ്യൂ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍
നന്നാക്കാന്‍ നടപടിയെടുക്കൂ.. അതോ,,,,, ചൂണ്ടുവിരല്‍ സ്വന്തം വായിലേക്ക്
ചൂണ്ടിയുള്ള ആ പതിവുമുദ്രതന്നെ ഇക്കാര്യത്തിലും പ്രതിക്ഷിച്ചാല്‍ മതിയോ,,യെന്നാണ്
ഇനിയറിയാനുള്ളത്...അങ്ങനെയാണെങ്കില്‍ ചാനലിലിരുന്നു സമരക്കാര്‍ ഊമ്പിയില്ലേയെന്നു
കുരയ്ക്കുന്നവരുടെ വായിലേക്ക് സമരക്കാര്‍
സെക്രട്ടേറിയറ്റ് വളപ്പില്‍ ഉപേക്ഷിച്ചുപോയ പലതും കലക്കി ഒഴിക്കേണ്ടിവരും..
സാധരണക്കാരന് തോന്നുന്ന ന്യായമായ സംശങ്ങള്‍ ആണിത്...ഇനിയിപ്പോ ജനങ്ങളോട് ഊമ്പിക്കോ എന്നായിരിക്കും മറുപടി.
ReplyDeleteപായും തലയണയും ചുരുട്ടി വീട്ടില്‍ പോയവരെയൊക്കെ തിരിച്ചു റോഡില്‍ ഇറക്കുമെന്നാ തോന്നുന്നത്
ReplyDeleteസരിതയും സോളാരും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം എല്ലാവരും മറന്നു..ഇതിനിടയില്‍ അഴിക്കുള്ളിലായ പലരും പുറത്തിറങ്ങാനും തുടങ്ങിയിരിക്കുന്നു..സമരം പൊളിഞ്ഞു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം...അഴിമതി ആരോപണങ്ങളും ഓഫീസ് ദുരുപയോഗവും എല്ലാം അതേപടി കിടക്കുന്നു..കസേര തെറിക്കും എന്നാ അവസ്ഥയില്‍ നിന്നു മാദ്ധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് ഉമ്മന്‍ചാണ്ടി യെ രക്ഷിച്ചുവെന്നുവേണം ധരിക്കാന്‍...എല്ലാം പഴയപടി തന്നെ നടക്കും ..ഇനിയിപ്പോ ചൂണ്ടുവിരല്‍ വായിലിട്ട് ജനത്തിനു നടക്കാം....
ReplyDeleteമുഖ്യ മന്ത്രിക്കു ഒരു കേന്ദ്ര കാബിനറ്റ് സ്ഥാനം നല്‍കി ഒരു ദല്‍ഹി ചാന്‍സ്സു
ReplyDeleteനല്‍കപ്പെട്ടാല്‍ 'കാക്കയുടെ വിശപ്പും മാറും പശുവിന്റെ പ്രശ്നവും പരിഹരിക്കപ്പെടും !!!
ഒന്നും പറയാനില്ല
ReplyDeleteതൃപ്തിയായി ചാണ്ടീ തൃപ്തിയായി!
സമരം ആയാല്‍ ഇങ്ങനെയാണ് ശരിക്കും വേണ്ടത്, ഒരു ഡോസ്....
ReplyDeleteഇതാണ് ജനാധിപത്യ സമരം. വന്നു കണ്ടു പോയി
ReplyDeleteഎല്ലാ സമരവും ഇങ്ങനെയല്ലേ തുടങ്ങുന്നതും അവസാനിക്ക്ന്നതും.കുറെ ചാനല്‍ ആഘോഷങ്ങളും.
ReplyDeleteI love those lines about Unnithan and Shawnawas. Superb. വടക്കുമുതല്‍ തെക്കുവരെ പ്രകോപനമില്ലാതെ തല്ലുവാങ്ങി ജീവിക്കുന്ന ഉണ്ണിത്താനും.. വയനാട്ടിലെ ഏതോ കവലയില്‍ ഒരു വഴിവിളക്ക് ഉത്ഘാടനം നടത്തി പടം പിടിക്കുന്ന ഷാനവാസും.
ReplyDeleteI am a regular reader of your post. Your view point is right in many of the cases. Thanks a lot for this
Vinu
ഇപ്പോള്‍ വിഷയം സോളാര്‍ വിഷയത്തിലെ മുഖ്യന്റെ രാജി ആണോ അതോ സമരം പിന്‍ വലിച്ചതാണോ..വാര്‍ത്തകള്‍ കാണുമ്പൊള്‍ തോന്നുന്ന സംശയമാണ്
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി നമസ്ക്കാരം.
ReplyDelete