**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 21, 2013

‘ഐസ്ക്രീം’,, ‘വീഡിയോ’ ,,,പിന്തുണയില്ലാതെ ജസീറ നടത്തുന്നസമരം


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 വിദ്യാധരന്‍, ശാരിരികമായി സ്വതവേ ദുര്‍ബലനാണ്....പോളിയോ ബാധിച്ചപോലുള്ള കൈകാലുകളും, മെലിഞ്ഞ ഉടലും, വലിയതലയുമുള്ള വികൃതജീവി. എന്നാല്‍ അലക്കിത്തേച്ച വസ്ത്രങ്ങളുംധരിച്ച് ഗാന്ധിക്കണ്ണടയും കാലന്‍ക്കുടയും പിടിച്ചു പോകുന്നതുകണ്ടാല്‍ ബുദ്ധിജീവിയും..എല്ലാത്തിനും പരിഹാരമായി അരമണിക്കൂര്‍ മണ്ണുമായി മസിലുപിടുത്തം.......അതാണ് കണക്ക്. വീടിനുചുറ്റുമുള്ള പറമ്പില്‍ കൈക്കോട്ടുമെടുത്തു അരമണിക്കൂര്‍ കിളയ്ക്കുമ്പോഴേക്കും കൈയ്യിലെയും കാലിലെയും ഞരമ്പുകളൊക്കെ എഴുന്നുവരും, മേലാകെ വിയര്‍പ്പില്‍ കുളിക്കും, പച്ചക്കറിയുടെ തടങ്ങളിലൊക്കെ കുറെശ്ശേ  പച്ചച്ചാണകം വിതറി തിരിച്ചു വീട്ടില്‍ക്കയറുമ്പോളുള്ള ചാണകത്തിന്‍റെ മണം വേറെ ..അമ്പലക്കുളത്തില്‍ നല്ലവണ്ണമൊന്നു മുങ്ങിക്കുളിക്കാനായി അല്പം എണ്ണയും, തേയ്ക്കാന്‍ ഇഞ്ചയും കയ്യിലെടുത്തു ഇറങ്ങുമ്പോഴേ ഭാര്യപറയും ...

മാഷേ, നിങ്ങളീ ഇഞ്ചയും താളിയുമൊക്കെ തേച്ചാല്‍ ദേഹത്തുനിന്നു ചാണകത്തിന്‍റെ മണം മാറില്ലകേട്ടോ. നാറ്റവുംകൊണ്ടിങ്ങുവന്നാല്‍ എന്‍റെ അടുത്തുകിടക്കാമെന്ന് വിചാരിക്കേണ്ട....പറഞ്ഞേക്കാം.

 നല്ല വാസനതൈലമൊക്കെത്തേച്ചുകുളിച്ചു ഈറനണിഞ്ഞു തലയില്‍ തുളസിക്കതിരും ചൂടിനില്‍ക്കുന്ന രമണി; ഇന്നു കൂടെകിടത്തില്ലായെന്നു പറഞ്ഞാല്‍ ചിന്തക്കാന്‍ കൂടി കഴിയില്ല.. എന്തിനാ വെറുതെ ആശകളോരോന്നു  തല്ലിക്കെടുത്തുന്നത്.. അങ്ങനെ ‘ഇഞ്ച’ മാറ്റി; പീയെഴ്സാണ് ഇപ്പോള്‍ ആ സ്ഥാനം അലങ്കരിക്കുന്നത്.

 പീയേഴ്‌സും പതപ്പിച്ചു കുളത്തില്‍ മുങ്ങിനിവരുമ്പോഴാണ് കാലിലെമുറിവ് ശ്രദ്ധിച്ചത്... ഇന്നലെ ഒരു സഹായത്തിനുപോയതിന്‍റെ  അടയാളമാണ്. കാറ്റിലും മഴയിലും വീടുതകര്‍ന്ന മാലതിയുടെ വീടു നന്നാക്കാനുള്ള പണി സഹായമായിരുന്നു. ഉദാരാമനസ്ക്കാര്‍ പണവും അതില്ലാത്തവര്‍ ഒരു ദിവസത്തെ അധ്വാനമെങ്കിലും ശ്രമദാനത്തില്‍ അര്‍പ്പിക്കണമെന്നു നാടുനീളെ ചെണ്ടകൊട്ടിയതാണ്.. പക്ഷെ വന്നവര്‍ വിരലിലെണ്ണന്‍ മാത്രം.

 എന്നാലോ; ഭര്‍ത്താവു മരിച്ചുകഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ സ്വന്തമായി ഡ്രൈവിംഗ് സ്കൂളും വാഹനവും എല്ലാം ആകേണ്ടിവന്ന വെട്ടിരുമ്പ് കാര്ത്യാനിയുടെ വീട്ടില്‍; നാട്ടിലെ നല്ല കുടുംബത്തില്‍ പിറന്ന ഒരുത്തന്‍ ഒളിസേവയ്ക്ക് വരുന്നുണ്ടെന്ന വാര്‍ത്തകേട്ട് .. ടിയാനെ ഒന്നു കൈകാര്യം ചെയ്യണമെന്ന പ്രാദേശിക സദാചാരവാദികളുടെ ആഹ്വാനത്തിനു പിന്തുണയുമായി വീടിനുചുറ്റും സംരക്ഷിതവലയം തീര്‍ത്തു കാത്തിരുന്നത്, പുരുഷത്വം സ്വയം  പ്രഖ്യാപിച്ച കൌമാരക്കാര്‍ മുതല്‍ അനക്കമില്ലാതെ ആട്ടം മാത്രം ശീലമാക്കിയ കിളവന്മ്മാര്‍ വരെ... അമ്മാവന്‍ വീട്ടില്‍ പൊയ്ക്കോ, എന്തിനാ ഈ തണുപ്പത്തു വെറുതെ.. എന്നു പറഞ്ഞാല്‍..ഹേയ്  അതു കുഴപ്പമില്ല.. ഒരു പൊതുകാര്യത്തിനുവേണ്ടിയല്ലേ എന്ന ത്യാഗോത്ജലമായ മറുപടിയാണ് കിട്ടുന്നത്... ഒളിസേവക്കാരനെതിരെ പ്രഖ്യാപിച്ച ഒളിയുദ്ധത്തില്‍ കൈത്തരിപ്പ് തീര്‍ക്കാത്തവര്‍ ചുരുക്കം.. കൊടുത്ത ഓരോ അടിയുടെയും കണക്കുകള്‍ സ്വയം പ്രഖ്യാപിച്ചാണ് ഓരോരുത്തരും നിര്‍വൃതിയടഞ്ഞത്.....   ചേതമില്ലാത്തൊരു ഉപകാരത്തിനു പറഞ്ഞാല്‍ ആര്‍ക്കും താല്പര്യമില്ല .. പാവാട,, പാവാട,, അടിപ്പാവാട.... എന്നരുളിയാല്‍മതി  എവിടെയെന്നു ചോദിച്ച് ആളുകള്‍ കൂടുകയായി.. ഒത്തിരി സംസ്കാരങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഒന്നുകൂടി ചേര്‍ക്കാം, ഞരമ്പ് സംസ്ക്കാരം...

 പണ്ട്പണ്ട് ഭൂമിയില്‍ വെള്ളമുണ്ടായിരുന്ന കാലത്ത്, ഒരു സ്ത്രീ ഒരു ചാനലില്‍ വന്നിരുന്നു എന്നെയൊരു മന്ത്രി പീഡിപ്പിച്ചുവെന്നു വെളിപ്പെടുത്തുകയുണ്ടായി ..സകലമാനമാധ്യമങ്ങളും, കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ആ കേസ് ഏറ്റെടുത്തു. തൂണിലും തുരുമ്പിലും തുണിയുരിയല്‍ ചര്‍ച്ചനടന്നു.. ഇതിനിടയില്‍ പരാതിക്കാരിക്ക് കോടികള്‍ കൊടുക്കുന്നു,വീട്,സ്ഥലം,കാറു എല്ലാംകിട്ടുന്നു..ഒരോ കൊടുക്കല്‍വാങ്ങലുകളിലും  അവരു പറഞ്ഞത് മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു.. അതനുസരിച്ച് പുതിയ ബ്രേക്കിംഗ് ന്യൂസുകള്‍ പിറന്നു.. പ്രായംതികയാത്ത പീഡനം, പ്രായംതികഞ്ഞ പീഡനം, കൊടിവെച്ച കാറില്‍ വന്നു പീഡനം, ഐസ് ക്രീമില്‍ പീഡനം... എന്നിങ്ങനെ പലതരത്തിലുള്ള പീഡനകഥകള്‍ കേരളം വായിച്ചുരസിച്ചു.. എന്തിനധികം ബാലരമയ്ക്കുപോലും അക്കാലത്തു സര്‍ക്കുലേഷന്‍ കുറഞ്ഞിരുന്നു.. മഴക്കാലത്തും ജനം ഐസ്-ക്രീം കഴിച്ചിരുന്ന കാലം...... കാലം മുന്നോട്ട് നീങ്ങിയപ്പോള്‍  പുതിയപുതിയ സാങ്കേതികവിദ്യകള്‍ വന്നപ്പോള്‍ വായനാപീഡനം മാറി; പീഡനത്തിന്‍റെ ദൃശ്യാവിഷ്ക്കാരങ്ങളുതന്നെ പുറത്തുവന്നു. മന്ത്രിയെന്നത് എം.എല്‍.എ എന്നായി മാറി.. വാത്സ്യായനശാസ്ത്രപ്രകാരമുള്ള എം.എല്‍.എ യുടെ കാമശാസ്ത്രക്ക്ലാസുകള്‍ കേരളംമുഴുവന്‍ ആസ്വദിച്ചു കണ്ടു.. സംശയം തോന്നിയ ഭാഗങ്ങള്‍ കേളികളില്‍പ്പങ്കെടുത്തവരുതന്നെ പ്രേക്ഷകര്‍ക്ക് വിശദികരിച്ചു കൊടുത്തു... പിങ്ക് ജട്ടി ആദ്യം ഊരി, പിന്നിട് ബ്ലൌസിന്‍റെ കൊളുത്ത്,,, അങ്ങനെ ഓരോന്നും... നമ്മുടെ മാധ്യമങ്ങള്‍ ഈ വാര്‍ത്താ വിതരണത്തില്‍  തികഞ്ഞ നീതിപുലര്‍ത്തുകയും ചെയ്തു. വിശന്നിരിക്കുന്നവന്‍റെ മുന്നില്‍ അറിഞ്ഞുതന്നെ വിളമ്പി.. ഒടുവില്‍ കോടതിതന്നെ പറഞ്ഞു, ഇതെന്താ കേസ്..... ഒരു സ്ത്രീയും പുരുഷനും അടച്ചിട്ടമുറിയില്‍ സന്തോഷത്തോടെ കെട്ടിമറിയുന്നതിനു എവിടെയാണ് ‘ബലാല്‍’ നടന്നതെന്ന്...എന്നിട്ടും നമ്മള്‍ വിട്ടില്ല..അത്രയ്ക്ക് നീതിബോധമാണ്.. ‘ബലാല്‍’ നടന്നോ എന്നായി പിന്നെ ചര്‍ച്ച.. ഒടുവില്‍ പതപ്പിച്ചുപതപ്പിച്ച് അലിഞ്ഞു തീര്‍ന്ന പിയേഴ്സ് പോലെയായി കാര്യങ്ങള്‍............

 ഇവിടെയാണ് കണ്ണൂരുകാരി ജസീറ വ്യത്യസ്തയാകുന്നത്. അവരും ഒരു സ്ത്രീയാണ്. അവരും നീതിയ്ക്കുവേണ്ടിയാണ് ഒന്നരവര്‍ഷമായി സമരം ചെയ്യുന്നത്. കൂട്ടിനു പറക്കമുറ്റാത്ത കുഞ്ഞുങ്ങളും...മുന്കേസുകളില്‍നിന്നും ഒരു വിത്യാസം മാത്രം; നീതിക്കുവേണ്ടി യാചിക്കുന്നത്‌, തുണിയഴിച്ച വീഡിയോ കാണിച്ചോ,, ചാനലിലിരുന്നു അവിഹിതത്തിന്‍റെ നാറുന്ന കഥകള്‍ വെളിപ്പെടുത്തിയോ അല്ല. പകരം  ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരുന്നാണ്.. നിരവധി വമ്പന്‍സമരങ്ങള്‍ ഇതിനിടയില്‍ അവിടെ നടന്നുകഴിഞ്ഞു. നല്ലൊരു പെരുന്നാളും, സ്വാതന്ത്ര്യദിനവും കടന്നുപോയി.. എന്നിട്ടുമെന്തേ ജസീറയുടെ സമരത്തിനുമാത്രം ഒരു തീരുമാനവും ആകാത്തത്..??. ഐസ്-ക്രീമും, വീഡിയോഅവിഹിതങ്ങളും അലക്കാന്‍ കാലങ്ങളായി നമ്മുടെ മാധ്യമങ്ങളും രാഷ്ട്രിയക്കാരും മത്സരിക്കുമ്പോള്‍ എന്തേ ജസീറയ്ക്കുവേണ്ടി ചര്‍ച്ചകള്‍ സംഘടിപ്പിക്കാത്തത്.???.

 പീഡനത്തിന്‍റെയും, കൂട്ടിക്കൊടുപ്പിന്‍റെയും, വീഡിയോപോണിന്‍റെയും കാര്യത്തില്‍ സ്ത്രീപക്ഷത്തുനിന്നു പിത്തലാട്ടം നടത്തുന്ന നവ സദാചാരകൂട്ടങ്ങളും ജസീറയെന്ന സ്ത്രീ ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്നങ്ങള്‍ പൊതുധാരയില്‍ എത്തിക്കാന്‍ ശ്രമിച്ചുകണ്ടില്ല. കടലോരത്തെ അനധികൃത മണലൂറ്റിനെതിരെയാണ് ജസീറയുടെയും മക്കളുടെയും സമരം. ഇതുമൂലം ഒരു പ്രദേശത്തെതന്നെ കടല്‍വിഴുങ്ങുന്നു. സ്ഥലവാസികളുടെ വീടും, സ്വത്തും, ജീവനുമെല്ലാം അപകടത്തിലാവുന്നു.. പ്രസക്തമായ ഈ വിഷയത്തില്‍ തികഞ്ഞ അലംഭാവമാണ് ഭരണകൂടവും, വല്ലാതെ പ്രതികരണശേഷിയുള്ള കേരളിയരും കാണിക്കുന്നത്.. കേരളമൊന്നാകെ അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. എല്ലായിടത്തുംഎല്ലാവരോടും പറയുന്നതുപോലെ ‘പരിഹരിക്കാം’ എന്ന കുറുപ്പിന്‍റെ പതിവ് ഉറപ്പു മാത്രമാണ് ഭരണസിരകേന്ദ്രത്തിന്‍റെ മൂക്കിനുകീഴെ നടത്തുന്ന ഈ സമരത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി.. എന്നാല്‍  കള്ളനു കഞ്ഞിവെച്ചു പണിപോയ ഒരു ഗണ്‍മ്മാനുവേണ്ടി ഭരണയന്ത്രം മിനിട്ടുകള്‍ക്കകം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതും കേരളം കണ്ടതാണ്...

 ഇവിടെ ഒരുകാര്യം മനസിലാക്കാം...  സ്ത്രീയുടെ സത്വം ഉന്നയിക്കുന്ന പ്രശ്നങ്ങളിളല്ല സമൂഹവും സര്‍ക്കാരും ശ്രദ്ധിക്കുന്നത് ..അവളുടെ ശരീരം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന .. സ്ത്രീ അവളുടെ മാന്യമായ വ്യക്തിത്വത്തിനുള്ളില്‍നിന്നുകൊണ്ട് ഒരു പ്രശ്നത്തെ സമീപിച്ചാല്‍ ഇപ്പോഴും അവഗണന തന്നെയാണ്.. എന്നാല്‍ ബ്ലൌസിന്‍റെ കൊളുത്തും, പാവാടച്ചരടും, ജട്ടിയുടെ കളറും  മുന്‍നിറുത്തിയുള്ള പ്രശ്നമാണെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രിയവും അക്കാര്യത്തില്‍ സജീവമായി ഇടപെടുന്നു.. നിന്‍റെ രഹസ്യഭാഗങ്ങള്‍ എത്രയോ മൃദുലമെന്നു പതിവുപറ്റുകാരിക്ക് എസ്.എം. എസ് അയക്കുന്ന നേതാവും, പാതിരാകോളുകളില്‍ നിര്‍വൃതിയടയുന്ന ഭരണചക്രം തിരിക്കുന്ന പുലികളും; അകത്തമ്മമാരുടെ ചുടുചുംബനങ്ങളിലും,  മൃദുലമേനി നല്‍കുന്ന ആനന്ദനിര്‍വൃതിയിലും മയങ്ങുന്നതാണ് നമ്മുടെ ജനാധിപത്യമെങ്കില്‍,,,, നീലവാര്‍ത്തകളും ,പീഡന,ബലാല്‍സംഗക്കഥകളും ആസ്വദിച്ചു സ്ഖലനം നടത്തലാണ്‌ മലയാളിയുടെ ആത്മരോഷമെങ്കില്‍,,,,,,, നീതിക്കായി ജസീറമാര്‍ ഇനിയും കാത്തിരിക്കേണ്ടിവരും... 

27 comments:

  1. മാഷേ കാലിക പ്രസക്തിയുള്ള വിഷയം പറഞ്ഞിരിക്കുന്നു

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി ശിവന്‍

      Delete
  2. ശക്തമായ വാക്കുകള്‍

    ReplyDelete
  3. മസാലകള്‍ ഉണ്ടെങ്കില്‍ ഇതു സമരവും വിജയിക്കും, ഇല്ലെങ്കില്‍.... നോ.. അതാണ് ഇന്നത്തെ മലയാളി; അല്ലെങ്കില്‍ കേരളം..

    ReplyDelete
    Replies
    1. ധ്വനിയുടെ നിരീക്ഷണം വളരെ ശരിയാണ്

      Delete
  4. ഈയിടയായി മാഷിന്റെ ഹ്യുമര്‍സെന്‍സ് കൂടിയോ...തമാശയിലൂടെ ആണല്ലോ കാര്യങ്ങള്‍ പറയുന്നത് .അത് ശരിക്കും ഏല്‍ക്കുന്നുമുണ്ട് . സ്ത്രീയുടെ സത്വം ഉന്നയിക്കുന്ന പ്രശ്നങ്ങളിളല്ല സമൂഹവും സര്‍ക്കാരും ശ്രദ്ധിക്കുന്നത് ..അവളുടെ ശരീരം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന? ഒന്നൊന്നര ചോദ്യം തന്നെ.ആശംസകള്‍

    ReplyDelete
  5. എന്തിനാണ് ഭായി ഒരു മനുഷ്യനെ ഇല്ലാത്ത ആരോപണത്തിന് മുന്നില് കഴിഞ്ഞ പതിനഞ്ചു വര്ഷമായി ദ്രോഹിക്കുന്നത് ! അദ്ദേഹത്തിനും ഇല്ലേ കുടുംബം ! അല്ലെങ്കിൽ ഈ കാര്യം കൊണ്ട് സര്ക്കാരിണോ ജനതിണോ ഒരു രൂപപോലും നഷ്ട്ടം വന്നിട്ടുണ്ടോ ..ഹ ഹ !

    പോസ്റ്റ്‌ കൊള്ളാം കേട്ടോ..ആക്ഷേപഹാസ്യം അതിന്റെ പാരമ്യതയിൽ !

    ReplyDelete
    Replies
    1. ഹ ഹ ദ്രോഹിക്കാ നിന്നെ സ്നേഹിക്കുന്ന ജനത്തെയും എന്നാണോ

      Delete
  6. ഇവർ നടത്തുന്ന സമരം ജന ശ്രദ്ധയിൽ പെട്ടാൽ ,പൂഴി തലച്ചുമടായി കടത്തുന്ന സാധാരണ സ്ത്രീ തൊഴിലാളിക്കൾക്ക് ജോലി നഷ്ടപെടും എന്ന കാരണത്താൽ പഴയങ്ങാടിയിലുള്ള ചില നേതാക്കൾ നേരിൽ തന്നെ ഇവരെ വിളിച്ചു ഭീഷണിപെടുത്തിയിരുന്നു.അവർക്ക് വേണ്ടി ഇപ്പോൾ മുതല കണ്ണീർ ഒഴുക്കുന്ന ചോട്ടാ / ബഡാ നേതാക്കളുടെ പാർട്ടിയും ഇതിൽ പെടും.അവരുടെ മഹല്ലിൽ ഇങ്ങിനെയൊരു പ്രശ്നം വന്നിട്ടും,പള്ളിക്കമ്മിറ്റിക്കാരും തിരിഞ്ഞു നോക്കിയിട്ടില്ല.സ്വന്തം അയൽവാസികളും നാട്ടുകാരും പിന്തുണക്കാത്ത സമരം ഇത്ര വരെ കൊണ്ടെത്തിച്ചത് തന്നെ അവരുടെ നിശ്ചയ ദാർഡ്യം ഒന്ന് കൊണ്ട് മാത്രമാണ്.അവരുടെ സമരം വിജയിക്കും എന്ന് തന്നെയാണ് എൻറെ വിശ്വാസം.കണ്ണൂരിൽ പല കടലോര ഗ്രാമങ്ങളിലും ഇത് പോലെ മണൽ ഊറ്റ് നടത്തുന്നത് സാധാരണ ആണ്.അതിനെതിരെ പ്രതിക്കരിക്കെണ്ടവർ മതത്തിന്റെയും കൊടിയുടേയും പേരിൽ കണ്ണടക്കുന്നത് കൊണ്ടാണ് ഇത് പോലെ ജസീറമാർ ഉണ്ടാവുന്നത്.സമരത്തിനു ശ്രദ്ധ കിട്ടുവാൻ വേണ്ടിയോ,കുട്ടികളെ വീട്ടുകാർ നോക്കില്ല എന്ന ചിന്ത കൊണ്ടോ എന്തോ ആവട്ടെ,സ്കൂളിൽ അയക്കാതെ കുട്ടികളെ മഴയും വെയിലും കൊണ്ട് സമരത്തിനു കൂടെ ഇരുത്തുന്നത് ശരിയായ നടപടിയല്ല എന്ന് പറയുവാൻ ആഗ്രഹിക്കുന്നു.

    ReplyDelete
    Replies
    1. ഞാനും യോജിക്കുന്നു

      Delete
  7. കുട്ടന്‍August 21, 2013 at 12:22 PM

    മാഷ്‌ ഇക്കുറിയും ചിലത് പറഞ്ഞു...ചുറ്റുപാടുകളില്‍ നിന്നും വളരെ നന്നായി വിശാല ലോകത്തേയ്ക്ക് കടക്കുന്ന പുതിയ രീതി ഇഷ്ടപ്പെട്ടു

    ReplyDelete
  8. Sir, you are really dealing with the most important topics which are subjugated by the politicians and Media. Thanks a lot for bringing this issue to the limelight.

    I pity on the so called left and right coveted politicians and the so called religious leaders too.

    Your writing style is also so wonderful, it makes me to visit your page again and again.

    God Bless you.

    Vinu

    ReplyDelete
  9. നീരജ്കുമാര്‍August 21, 2013 at 2:35 PM

    സത്യം പറഞ്ഞാല്‍ മാഷേ ഒരു സംശയം ചോദിക്കട്ടെ നിങ്ങള്‍ ഒരു റിയല്‍ കഥാപാത്രമാണോ എങ്കില്‍ നിങ്ങള്‍ അഡ്രസ്സ് തരു കേരളത്തില്‍ എവിടെയാണെങ്കിലും ഞാന്‍ നിങ്ങളെ കാണാന്‍ വരും..നിങ്ങളുടെ വീടും പച്ചക്കറി കൃഷിയുമെല്ലാം കാണാന്‍ നാടിനെപ്പറ്റി നിങ്ങളുടെ എല്ലാ പോസ്റ്റിലും കടുന്നു വരുന്ന ചിത്രങ്ങള്‍ കാണുമ്പൊള്‍ വല്ലാത്ത ഒരു ഗ്രഹാതുരത്വം തോന്നുന്നു

    ReplyDelete
    Replies
    1. തീര്‍ച്ചയായും നീരജിനെ വിദ്യാധരന്‍ ഒരിക്കല്‍ ക്ഷണിക്കും

      Delete
  10. പതിവ് പോലെ ഇക്കുറിയും മാഷ്‌ നല്ലൊരു കുറിപ്പ് എഴുതി...നല്ല ഒത്തിരി ചിന്തകളും പകര്‍ന്നു..നിങ്ങള്‍ ദുര്‍ബലന്‍ അല്ല മാഷേ ഈ എഴുത്താണ് നിങ്ങളുടെ ശക്തി തുടരുക

    ReplyDelete
  11. Replies
    1. അച്ചായനിപ്പോള്‍ അഭിനയമൊക്കെ നിറുത്തിയോ..അക്കരകാഴ്ചകള്‍

      Delete
  12. അധികാരമുള്ള എല്ലാര്‍ക്കും മണലില്‍ നിന്ന് ലാഭം ഉണ്ടാക്കണം. അതുകൊണ്ട് തന്നെ മണലിനെ തൊടുന്ന ഒരു കാര്യത്തിലും കര്‍ശനനടപടികള്‍ പ്രതീക്ഷിക്കേണ്ട.

    ReplyDelete
  13. ഇടതു പക്ഷത്തിനും , വലതു പക്ഷത്തിനും,ഉദ്യോഹസ്ത്ര്ക്കും വരുമാനം ഉള്ള ഒരു ഏരിയ ആണ് മണൽ അത് കൊണ്ട് തന്നെ ആരും അതിനു എതിര് ആയ സമരത്തിന്‌ പിന്തുണ കിട്ടില്ല .....പിന്നെ മാധ്യമം അവര്ക്ക് സരിത ,ശാലു ഉള്ളത് കൊണ്ടും ...പീഡനം അല്ലാത് കൊണ്ടും ...ആരും തിരിഞ്ഞു നോക്കില്ല

    ReplyDelete
  14. well said, keep it up
    Distict collector submitted the report with blessings from the Mafia/leaders/police officers
    pillare schoolil vidathathinu ini case eduthekkam
    abhinava sthree pakshakkar candle order cheythu wait cheyyukayayirikkum
    once again thank you for your superb post

    ReplyDelete