**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, September 1, 2013

ഈശ്വരന്മാരും റോസപൂക്കളും വിളയാടിയ മലയാളിഹൌസ്....


ചിത്രം കടപ്പാട് ഗൂഗിള്‍
വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ഇപ്പൊ എങ്ങനെയുണ്ട്.... നിങ്ങളല്ലേ പറഞ്ഞത് ആ ചെക്കന്‍ ആ റോസിനെ കെട്ടുമെന്ന് എന്നിട്ടിപ്പം എന്തായി ...

ഏതു റോസ്..റോസും ചെമ്പരത്തിയുമൊക്കെ ഇപ്പോള്‍ കെട്ടും തുടങ്ങിയോ.. അതല്ല മനുഷ്യാ... നമ്മുടെ  മലയാളി ഹൌസിന്‍റെ കാര്യമാ ഞാന്‍ പറഞ്ഞത്. അതുതീര്‍ന്നു. നമ്മുടെ കൊച്ചുതന്ത്രി വിജയിയുമായി. കെട്ടും, വെട്ടും ഒന്നും നടന്നില്ല... എല്ലാം ജോലിയുടെ ഭാഗമായ അഭിനയം മാത്രമാണെന്നാ ഈശ്വരന്‍ പറഞ്ഞത്...

ഉവ്വ് ഉവ്വ് ഇനിയിപ്പോ ശര്‍ദ്ദിയും  ഓക്കാനവുമായി ആരൊക്കെവരുമെന്നു കണ്ടറിയണം... ഒക്കെ വെറും ഷോയല്ലേ.. ഇതെന്‍റെ ഗര്‍ഭമല്ല എന്നു പറയുന്നവരെയും പ്രതിക്ഷിക്കാം...ഏതായാലും അയ്യപ്പനും വാവരും കുറേക്കാലം സമാധാനമായി ഇരുന്നതാ.... ഇനിത്തുടങ്ങും വിശദീകരണങ്ങളും പഠിപ്പീരും എല്ലാം....ഗജരാഹോയിലെ ശില്‍പ്പങ്ങളും മലയാളിയുടെ ആത്മ ചേതനകളും എന്ന വിഷയത്തില്‍ ആചാരപ്രകാരമുള്ള ക്ലാസുകള്‍ പ്രതീക്ഷിക്കാം...നടക്കട്ടെ..

 അപ്പൊ മലയാളിഹൌസ് അടച്ചുപൂട്ടിയല്ലേ..ശ്ശൊ കഷ്ടം. ഒറ്റ എപ്പിസോഡും മുടങ്ങാതെകണ്ട ഏക പരിപാടിയായിരുന്നു... തുടങ്ങിയപ്പോള്‍ മുതല്‍ തീരുമ്പോള്‍വരെ റേറ്റിങ്ങില്‍ ഒന്നാംസ്ഥാനം.....കുടുംബവുമായി ഒന്നിച്ചിരുന്നു ആസ്വദിക്കാന്‍ പറ്റിയ ഒരു നല്ലപരിപാടി...കുട്ടികള്‍ മൈനറായിരുന്നതിനാല്‍ അവര്‍ക്ക് മഞ്ച്,ജെംസ്, ബിസ്ക്കറ്റ്, വായിക്കാന്‍ കളിക്കുടുക്കയുമൊക്കെ കൊടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പരിപാടി കണ്ടിരുന്നത്‌.. അവരെ മാറ്റിയത് മറ്റൊന്നും കൊണ്ടല്ല. അമിത സദാചാരമോ, കുട്ടികളുടെ ആസ്വാദന ശേഷിയിലുള്ള കൈകടത്താലോ അല്ലായിരുന്നു.  കണ്ട ചില എപ്പിസോഡിലെ ഭാഗങ്ങള്‍ അവര്‍ അഭിനയിക്കാന്‍ തുടങ്ങിയതുകൊണ്ടും, അതിലെ പല രംഗങ്ങളെക്കുറിച്ചും അവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ വിശദീകരിച്ചു കൊടുക്കാന്‍ എനിക്കറിയാത്തതുകൊണ്ടുമാണ് അവരെ മാറ്റിയത്..ഒക്കെ സീഡിയാക്കി പിന്നെ കാണിക്കാം എന്ന ഉറപ്പിന്മ്മേല്‍ അവരും ഞാന്‍ പറഞ്ഞത് സമ്മതിച്ചു..

 സത്യംപറഞ്ഞാല്‍ ആ പരിപാടിയെ കുറ്റംപറയാന്‍ ഞാനില്ല...അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞവരോട് അസൂയയും, ഇങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിക്കാത്തതിലുള്ള വിഷമവും മാത്രമേ ഇക്കാര്യത്തില്‍ എനിക്കൊള്ളൂ.   ചില്ലറമാസക്കാലം വീട്ടില്‍നിന്നെല്ലാം മാറി, പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ആണുങ്ങളും പെണ്ണുങ്ങളും കെട്ടിമറിയുന്ന പരിപാടിയില്‍ അവസരം കിട്ടിയാല്‍ ഞാനാണെങ്കില്‍ നന്നായി ആസ്വദിക്കും. അതിപ്പോ ക്യാമറയല്ല എന്തു ഒലക്കയുണ്ടെങ്കിലും നോ പ്രോബ്ലം. അവര് സ്വയം ആസ്വദിച്ചു. നമ്മളത് ഒളിക്ക്യാമറയിലൂടെ കണ്ടു ആസ്വദിച്ചു. അത്രമാത്രം.. അന്യന്‍റെ  വീടിനുള്ളിലും, കുളിമുറിയിലും, കിടപ്പുമുറികളിലും ഒളിഞ്ഞുനോക്കാനുള്ള ആളുകളുടെ താല്പര്യത്തെ കച്ചവടപരമായി ഉപയോഗിച്ചു എന്നതാണ് ഈ പരിപാടിയുടെ വിജയം. ഈ പരിപാടി തുടര്‍ച്ചയായികണ്ടുകൊണ്ട് സദാചാരക്കാരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഓരോ എപ്പിസോഡിലേയും ഹോട്ട് രംഗങ്ങള്‍ കാണാന്‍ ഇന്റര്‍നെറ്റ് മുഴുവന്‍ തപ്പി സമയംകളയേണ്ട വിഷമമേ വന്നില്ല... വിമര്‍ശകര്‍ കൃത്യമായ് ഭാഗങ്ങള്‍ മാത്രം എഡിറ്റ്‌ ചെയ്തു കാര്യങ്ങള്‍ പറഞ്ഞിരുന്നു... അതുകൊണ്ട് സദാചാരവാദികളും മലയാളിഹൌസും; പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും  അവര്‍ക്കിടയിലുള്ള അന്തര്‍ധാര വളരെ സജീവമായിരുന്നു എന്നാണെന്‍റെ` വിശ്വാസം... ഇടയ്ക്കിടെ ചീഫ് വിപ്പും, സാംസ്‌കാരിക മന്ത്രിയും പ്രശ്നത്തില്‍ ഇടപെട്ടുകണ്ടു. ചിലഭാഗങ്ങള്‍ അത്രപോര എന്നായിരുന്നു അവര്‍ പറഞ്ഞത്.. അതുകൊണ്ട് അവര്‍ പറഞ്ഞ ഭാഗങ്ങള്‍ വീണ്ടുംവീണ്ടും കാണേണ്ടിവന്നു... കണ്ടുകഴിഞ്ഞപ്പോള്‍ ആ ഭാഗങ്ങള്‍ കുറച്ചുകൂടെ ഉഷാറാക്കിയാല്‍ കൊള്ളാമായിരുന്നുവെന്നു എനിക്കും തോന്നി... പ്രത്യേകിച്ചും ‘അമ്മായി അപ്പം ചുട്ടോ’ എന്ന ക്ലാസ്സിക് സോങ്ങിലെ അഭിനയരംഗങ്ങള്‍.................

  പങ്കെടുത്തവരേല്ലാം മികച്ച അഭിനയമികവ് പുലര്‍ത്തി. ആരും പുറത്തുപോകരുതേ എന്നായിരുന്നു എന്‍റെ പ്രാര്‍ഥന..വീര്‍പ്പടക്കി കണ്ടിരുന്ന ചില ഭാഗങ്ങളില്‍ ഉയര്‍ന്നുവന്നിരുന്ന നവരസങ്ങളിലൊന്നു ‘ഇന്‍വോള്‍ട്’ ആയാലോന്നു പലപ്പോഴും ചിന്തിച്ചതാണ്; മറുഭാഗത്ത്‌ നിന്നും വേണ്ടത്ര സഹകരണം കിട്ടാത്തതുകൊണ്ട് ആദ്യറൌണ്ടിലെ അതില്‍ നിന്നും പിന്മാറേണ്ടിവന്നു. ഉള്ളില്‍ മുറ്റിനിന്നിരുന്ന സദാചാരം; പരിപാടിനടക്കുന്ന സമയത്തേക്ക് അഴിച്ച് അലക്കാന്‍ കൊടുക്കും ..പരിപാടി കഴിയുമ്പോഴേക്കും അത് കാറ്റത്ത് ഉണങ്ങി അഴയില്‍ക്കിടന്നു ആടുന്നുണ്ടാകും ..ഉടനെ അതെടുത്തണിയും ..പിന്നിട് രണ്ടുകോളം വിമര്‍ശനം എഴുതും, രണ്ടുമൂന്നു സ്റ്റേജുകള്‍ പ്രസംഗിക്കാനും കിട്ടി,,, ‘മലയാളി ഹൌസില്‍ കീറിപ്പോകുന്ന സദാചാരം’ ഇതായിരുന്നു വിഷയം.. തരക്കേടില്ലാത്ത ബത്തയും കിട്ടിയതിനാല്‍ (മലയാളി ഹൌസിനെക്കുറിച്ച് പ്രമുഖ മലയാളംവിദ്വാന്‍ വിദ്യാധരന്‍ സംസാരിക്കുന്നു...ബന്ധപ്പെടെണ്ട നമ്പര്‍..) ഇങ്ങനെ ടീവിയില്‍ ഒരു പരസ്യവും കൊടുത്ത് ഇതൊരു ബിസിനസ്സ് ആക്കിയാലോയെന്നു കരുതിയപ്പോഴാണ് പരിപാടിക്ക് കര്‍ട്ടന്‍വീണത്‌.

 ഇനിയിപ്പോ അയ്യപ്പനും വാവര്‍ക്കും കിടക്കപ്പൊറുതി ഉണ്ടാകില്ല... പൊന്നമ്പലമേട്ടിലെ വിളക്കിനെപ്പറ്റിയും...പുണ്യഭാരതസംസ്ക്കാരവും എല്ലാം മലയാളിഹൌസിന്‍റെ വെളിച്ചത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ പ്രതിക്ഷിക്കാം... പാര്‍ട്ടി എന്നെ വേണ്ടപോലെ ഉപയോഗിച്ചില്ലായെന്നു പറഞ്ഞു വിലപിച്ചവര്‍ക്കും; ഈ പരിപാടിയില്‍ താന്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ച് കുറിപ്പിറക്കാം.. അശ്വമേധവുമായി ഇറങ്ങി അത്യാവശ്യം പിടിച്ചടക്കലൊക്കെ നടത്തിയ മഹാരാജാവ് അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചപ്പോള്‍ കട്ടിലിനടിയില്‍ നിന്നും പിടിക്കപ്പെട്ടതിനെക്കുറിച്ച്, ഉളുപ്പില്ലാതെ മാസികകളില്‍ വിവരണം എഴുതാം... ഫലത്തില്‍ പണ്ഡിറ്റ്‌സാറാണ് ഹീറോ ആയത്. അട്ടപ്പാടിയിലെ വിവരങ്ങള്‍ അദേഹം അറിഞ്ഞതുതന്നെ മലയാളിഹൌസില്‍വെച്ചാണ്.. അതുകണ്ട് ചങ്കുപിടഞ്ഞ അദേഹം പുറത്തായ ഉടനെ ആദിവാസി ഊരുകളില്‍ അരിവിതരണം നടത്തി തന്‍റെ പ്രതിബദ്ധത തെളിയിച്ചു...എന്തോ; ആ വഴി ആരും തിരഞ്ഞെടുത്തു കണ്ടില്ല... ചുരുക്കത്തില്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഉയര്‍ന്ന ബൌദ്ധികനിലവാരം പുലര്‍ത്തിയിരുന്നു..

  കാര്യം ക്യാമറയൊക്കെയുണ്ടായിരുന്നെങ്കിലും മൊട്ടയിടാന്‍ പാകമായ പിടകളും, കൊത്താന്‍ പ്രായമായ പൂവന്മ്മാരും ഒരേ കോഴിക്കൂട്ടില്‍ കിടക്കുമ്പോള്‍  സംഭവിക്കാവുന്ന ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്നു വിശ്വസിക്കാം... കുറേ കഴിയുമ്പോള്‍ വീഡിയോടേപ്പുമായി ആരും വരികില്ല എന്നും കരുതാം.... വരണേ എന്നു നമുക്ക് പ്രാര്‍ഥിക്കാം. അന്ന് ഇതെന്‍റെ ഗര്‍ഭമല്ല, എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും കരഞ്ഞാല്‍ അടുത്തസീസണ്‍ ആരംഭിക്കുകയായി എന്നു കരുതാം... പരിപാടിയുടെ നടത്തിപ്പുകാരോട് ഒന്നേ പറയാനുള്ളൂ..ആദ്യ സീസണ്‍ കഴിഞ്ഞു വിളവെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക്,അടുത്ത സീസണ്‍ ഉടനെ ഉണ്ടാകുമെന്നു കരുതുന്നു...അങ്ങനെയാണെങ്കില്‍ വെറൈറ്റിക്കുവേണ്ടി ഒരു ചെറിയ ചെയിഞ്ച് പരിപാടിയില്‍ വരത്തണം... ‘ബിഗ്‌ ബോസ്സ്’ ആണല്ലോ നമ്മള്‍ ഈ പരുവത്തില്‍ ഇവിടെ കാണിച്ചത്‌...അവിടെയിപ്പോ പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്...പരിപൂര്‍ണ്ണനഗ്നരായി ആണുങ്ങളെയും പെണ്ണുങ്ങളെയും കാട്ടില്‍ കയറ്റിവിടുക... കൈയ്യില്‍ ഒരു സാധനവും കൊടുക്കുന്നില്ല... എന്നിട്ടു പിറകെ ക്യാമറയുമായി നടന്ന് അവരുടെ ചെയ്തികള്‍ എല്ലാം പ്രേക്ഷകരെ കാണിക്കുക... അവിടെ വമ്പന്‍ ഹിറ്റാണ്... പ്ലീസ്,,, നമുക്കത് ഇവിടെയും തുടങ്ങണം.. പിന്നെ ഒരുകാര്യം ശ്രദ്ധിക്കണം... കേരളത്തിലെ കാടുകളിലാണ് ഇങ്ങനെ ആണിനേയും പെണ്ണിനേയും തുണിയില്ലാതെ കയറ്റിവിടുന്നതെങ്കില്‍, പരിപാടിയുടെ ഷൂട്ട്‌ കഴിഞ്ഞേ പുറലോകത്തിനു സൂചന കൊടുക്കാവു.. അല്ലേല്‍ കാടുകയറുന്ന ഒന്നിന്‍റെയും പല്ലും,നഖവും,രോമംപോലും കിട്ടിയെന്നുവരില്ല ..കേരളമാനാട് ...അതോണ്ട് പറഞ്ഞതാ... പിന്നെ ഒരുകാര്യം പരമരഹസ്യമായി പറയട്ടെ...അടുത്ത പരിപാടില്‍പങ്കെടുക്കാന്‍ എനിക്കും ഒരു ചാന്‍സ് തരണം അതിനിപ്പോ പത്തോ പതിനായിരമോ തരണമെങ്കില്‍ അതും ആവാം... വെറുതെ കാടൊക്കെ ഒന്നു കാണാമല്ലോ,,, എന്നുകരുതിയാണ്...മറ്റു ഉദ്യേശങ്ങള്‍ ഒന്നുമില്ല...

ആയകാലത്ത് പമീല ആണ്ടെഴ്സനെ ബിക്കിനി വേഷത്തില്‍ കാണാന്‍ പാതിരാത്രിയില്‍ ടൈംപീസ്‌ വെച്ച് ബേ-വാച്ചിനായി കാത്തിരുന്ന അതേ സുഖം, അതേ ആനന്ദം, അതേ നിര്‍വൃതി പകര്‍ന്നുതരാന്‍ മലയാളി ഹൌസിനു കഴിഞ്ഞു... അലക്കി; ഉണങ്ങാന്‍ അഴയില്‍ത്തൂക്കിയ സദാചാരം, ഉണങ്ങിയെന്നു തോന്നുന്നു..എടുത്തണിയാന്‍ സമയമായി...

23 comments:

  1. അതെ..അത് തന്നെ!

    സദാചാരം ...ഉണങ്ങി എന്ന് തോന്നുന്നു! എടുത്തണിയൻ സമയമായി..

    ReplyDelete
  2. മലയാളി ഹൌസ് ഇങ്ങനെ ആണെങ്കില്‍ ഇംഗ്ലീഷ് ഹൌസ് എങനെ ആയിരിക്കും ? അതുകൂടി കണ്ടാ ഇനി കുറച്ചധികം സമാധാനമാവും.

    ReplyDelete
  3. ഇനി ഇതിന്റെ എസ്ക്ലൂസീവ് വീഡിയോകൾ ഉടൻ വരുമായിരിക്കും എന്ന പ്രതീക്ഷയോടെ ഈ പരിപാടി കാണാൻ പറ്റാത്തതിൽ വിഷമം രേഖപ്പെടുത്തി കൊണ്ട് ഗൾഫിൽ നിന്നും ഒരു പാവം സദാചാര വാദി (എന്റെ അഭിപ്രായത്തിൽ ചില കാര്യങ്ങളിൽ ഞാൻ ഒരു കപട സദാചാര വാദിയാണ് ) ..

    ഒപ്പ് ..

    ReplyDelete
    Replies
    1. കാണാത്തതില്‍ ഒട്ടും വിഷമിക്കേണ്ട. പ്രധാന രംഗങ്ങളെല്ലാം യൂ ട്യൂബില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.സൂര്യ ചാനലുകാര്‍ തന്നെ.

      Delete
  4. മാഷ്‌ ചീറി

    ReplyDelete
  5. വിന്ധ്യന്‍September 1, 2013 at 11:18 AM

    >സദാചാരവാദികളും മലയാളിഹൌസും; പ്രഥമദൃഷ്ട്യാ അകല്ച്ചായിലായിരുന്നെങ്കിലും അവര്ക്കി ടയിലുള്ള അന്തര്ധാലര വളരെ സജീവമായിരുന്നു എന്നാണെന്റെെ` വിശ്വാസം..<. അതാണ് അതാണ്‌ പോയിന്റ്‌ കലക്കി മാഷേ

    ReplyDelete
  6. അവര് സ്വയം ആസ്വദിച്ചു. നമ്മളത് ഒളിക്ക്യാമറയിലൂടെ കണ്ടു ആസ്വദിച്ചു. അത്രമാത്രം..

    ReplyDelete
  7. മാഷ്‌ പറഞ്ഞ അന്തര്‍ധാരയിലാണ് വിമര്‍ശനങ്ങളുടെ ഉല്പത്തി രഹസ്യം.

    ReplyDelete
  8. Sindhu Joy is now expressed her willingness to join back to CPM. She announced it over MH to the world. CPM can seriously think about that, because she's one of the finalist in MH and there's vacancy of VS in the PB. It's better for her to give a chance, so she can straight go to PB meeting and have a wonderful Ring a Rose game with Com. Karat and Brinda.

    ReplyDelete
    Replies
    1. അതെ റിങ്ങാ റിങ്ങ കളി ഉഗ്രന്‍....

      Delete
  9. അന്യന്‍റെ വീടിനുള്ളിലും, കുളിമുറിയിലും, കിടപ്പുമുറികളിലും ഒളിഞ്ഞുനോക്കാനുള്ള ആളുകളുടെ താല്പര്യത്തെ കച്ചവടപരമായി ഉപയോഗിച്ചു എന്നതാണ് ഈ പരിപാടിയുടെ വിജയം. -നൂറുശതമാനവും യോജിക്കുന്നു

    ReplyDelete
  10. #കലികാലം , ഇത്
    കലികാലമെന്നോതി
    കണ്ണടച്ചു സ്വയം ഇരുട്ടാക്കാം.

    ReplyDelete
  11. Me on twitter : @visakhms3
    fb:visakh mulakkakudy s

    ReplyDelete
  12. എത്ര തെറ്റിദ്ധാരണാജനകമായ വിലയിരുത്തല്‍.

    ReplyDelete
  13. ഉവ്വ് ഉവ്വ് ഇനിയിപ്പോ ശര്‍ദ്ദിയും ഓക്കാനവുമായി ആരൊക്കെവരുമെന്നു കണ്ടറിയണം... ഒക്കെ വെറും ഷോയല്ലേ.. ഇതെന്‍റെ ഗര്‍ഭമല്ല എന്നു പറയുന്നവരെയും പ്രതിക്ഷിക്കാം...ഏതായാലും അയ്യപ്പനും വാവരും കുറേക്കാലം സമാധാനമായി ഇരുന്നതാ.... <<<<<<<<<< thulasi anna plappan ayittundu

    കാര്യം ക്യാമറയൊക്കെയുണ്ടായിരുന്നെങ്കിലും മൊട്ടയിടാന്‍ പാകമായ പിടകളും, കൊത്താന്‍ പ്രായമായ പൂവന്മ്മാരും ഒരേ കോഴിക്കൂട്ടില്‍ കിടക്കുമ്പോള്‍ സംഭവിക്കാവുന്ന ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്നു വിശ്വസിക്കാം... കുറേ കഴിയുമ്പോള്‍ വീഡിയോടേപ്പുമായി ആരും വരികില്ല എന്നും കരുതാം.... വരണേ എന്നു നമുക്ക് പ്രാര്‍ഥിക്കാം. അന്ന് ഇതെന്‍റെ ഗര്‍ഭമല്ല, എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും കരഞ്ഞാല്‍ അടുത്തസീസണ്‍ ആരംഭിക്കുകയായി എന്നു കരുതാം... <<<<<<<<<

    Thulasi annante ithupolulla niroopanangal valare nannayittundu :)

    ReplyDelete
  14. ശബരിമല മേല്‍ശാന്തി ആയി നിയമിക്കാന്‍ രാഹുല്‍ ഈശ്വര്‍ യോഗ്യത തെളിയിച്ചു....അതു തന്നെയാണ് ഈ ഷോയുടെ വിജയം ...

    ReplyDelete
  15. ഹി ഹി ചിരിച്ചു മരിച്ചു....അടുത്ത എപിസോഡില്‍ മാഷും കാണുമോ

    ReplyDelete
  16. GS Pradeep once said.. 1962 war between india and china is was because of siachin. and chin in siachin is for china..!!! what a dumbo..!!! now i think half of what he says is gund..!!!

    ReplyDelete
  17. മലയാളി ഹൗസിനെ കുറിച്ചു ഇത്രയും ബഹളം ഉണ്ടാക്കേണ്ട കാര്യമില്ല എന്നാണു എന്‍റെ അഭിപ്രായം .അഴിച്ചു അലക്കി അയയില്‍ തൂക്കാന്‍ സദാചാരം കയ്യിലില്ലാത്തത് കൊണ്ടാവും ..എന്നാലും ആക്ഷേപഹാസ്യം കലക്കി എന്ന് പറയാതെ വയ്യ

    ReplyDelete
    Replies
    1. ഉണക്കാനിട്ട സാധനത്തിന്റെ വലിപ്പത്തെ പറ്റിയൊക്കെ ആ നാരായണന്‍ കുട്ടി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പിന്നെ തരം താണ “ചൊറിച്ചു മല്ലലും..” ഗ്രാന്റ് മാസ്റ്റര്‍ അക്കാര്യത്തില്‍ തന്റെ കഴിവു തെളിയിച്ചിരുന്നു. കൂട്ടത്തില്‍ കുറച്ചെങ്കിലും മാന്യമായി പെരുമാറിയത് സന്തോഷ് പണ്ഠിറ്റു തന്നെ.

      Delete
  18. ഒരു അവസരം കിട്ടിയിരുന്നെങ്കില്‍.....!!

    ReplyDelete
    Replies
    1. എന്താ പൂതിയായോ....നല്ല തൊലിക്കട്ടി വേണ്ടി വരും...

      Delete
  19. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും

    ReplyDelete