മാഷേ, അറിഞ്ഞില്ലേ നമ്മുടെ ബലൂണ്‍ വില്പ്പനക്കാരന്‍
മുരുകനെ പോലിസ് കൊണ്ടുപോയി.........മത്തിവില്‍ക്കണ പോക്കര്‍ ഒറ്റ ശ്വാസത്തിലാണത്
പറഞ്ഞത്...
എങ്ങോട്ട്..............?
ട്ടേഷനിലേക്ക് അല്ലാതെ
എങ്ങോട്ടാ...
അവന്‍ എന്നാ ചെയ്തു.?.
ഹും; ഒന്നും പറയേണ്ട...അവന്‍
ഇത്രേംകാലം ബലൂണ്‍ ഉണ്ടാക്കിയത് എങ്ങനാ...!!!!!
എങ്ങനാ..?
അവനേ,,,, സര്‍ക്കാരാശുപത്രിലെ
യന്ത്രം അടിച്ചുമാറ്റി അതുകൊണ്ടാ...
എന്നാ യന്ത്രം....?
ഹാ, എന്‍റെ മാഷേ ഒരുരൂപയിട്ടാല്‍
മറ്റേ ബലൂണ്‍കിട്ടുന്ന യന്ത്രം.. നിരോധെ....ആ ..നിരോധുണ്ടാക്കണ യന്ത്രമില്ലേ......
ആശൂത്രി വരാന്തേല്‍ വെച്ചിരുന്ന ആ പെട്ടി; അതവന്‍ അടിച്ചുമാറ്റി... അതുകൊണ്ടാപോലും
ഇത്രനാളും ബലൂണ്‍ ഉണ്ടാക്കി
വിറ്റിരുന്നത്...അവന്‍റെ ബലൂണിനെല്ലാം വല്ലാത്ത ഒരു വഴുവഴുപ്പ് കണ്ടപ്പോഴേ എനിക്ക്
തോന്നിയതാ,,, എന്തോ കുഴപ്പമുണ്ടെന്നു...ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് പെട്ടന്നു
പൊട്ടാതെ എണ്ണയിട്ടതുകൊണ്ടാ വഴുവഴുപ്പെന്നു.. ഇപ്പോഴല്ലേ കാര്യം മനസിലായത്...എന്നാലും
എന്‍റെ റബ്ബേ .. എന്തൊരു ലോകമായിത്..
നാനാത്വത്തില്‍
ഏകത്വമാണ് ഇന്ത്യയുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് നെഹ്രുജി പണ്ടേ പറഞ്ഞിട്ടുണ്ട്.. പൈലുകളെല്ലാം
അതു പാഠപുസ്തകത്തിലൂടെ കാണാതെ പഠിച്ച് പേപ്പറില്‍ ശര്‍ദ്ദിച്ചു മാര്‍ക്കും വാങ്ങി,
പരീക്ഷയും ജയിച്ചുപോയി, എന്നല്ലാതെ ഏകത്വം ഒരിടത്തും ഇപ്പോള്‍ കാണാനില്ല... സ്വാതന്ത്ര്യദിനപ്രസംഗത്തിലും
റിപ്പബ്ലിക്ദിനസന്ദേശത്തിലുമൊക്കെയാണിപ്പോള്‍ ഏകത്വം മുഴച്ചുനില്‍ക്കുന്നത്.. എന്നുവിചാരിച്ചു
ഈ ഏകത്വം തീരെ ഇല്ലാതായിയെന്നു പറയാനുംകഴിയില്ല.. ദേശിയതയില്‍ നിലനിന്നിരുന്ന ഏകത്വത്തെ
ഇപ്പോള്‍ എല്ലാവരുംകൂടി വകമാറ്റിച്ചിലവഴിച്ചുവെന്നു പറയുന്നതായിരിക്കും കൂടുതല്‍ശരി.. നാനാത്വത്തിലെ
ഏകത്വം ഇപ്പോള്‍ വല്ലാതെകാണുന്ന ഒരു മേഖലായാണ് അഴിമതി.. എല്ലാ
മേഖലയിലും നടക്കുന്ന വെട്ടിപ്പിനെ, അഴിമതി എന്ന ഏകത്വത്തില്‍ ഒന്നിപ്പിക്കുന്നു. അതിനു യാതൊരു മാറ്റവുമില്ല.. വെറൈറ്റികളുടെ
നാടായതുകൊണ്ട് വെറൈറ്റിയായിത്തന്നെയാണ് അഴിമതിയും സംഘടിപ്പിക്കുനത്..
പെട്ടിക്കടക്കാരന്‍
നാരങ്ങാവെള്ളത്തില്‍ അഴിമതി കാണിക്കുമ്പോള്‍; വന്‍വ്യവസായികള്‍ സ്പെക്ട്രത്തില്‍
അഴിമതി കാണിക്കും.. കക്കൂസ് നിര്‍മ്മാണത്തില്‍ പഞ്ചായത്ത്
അഴിമതി കാണിക്കുമ്പോള്‍; കേന്ദ്രസര്‍ക്കാര്‍ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തും.. വാര്‍ഡുമെമ്പര്‍
കലുങ്കുനിര്‍മ്മാണത്തില്‍ അഴിമതി കാണിക്കുമ്പോള്‍; മന്ത്രിമാര്‍ കല്‍ക്കരിയില്‍
അഴിമതികാണിക്കും... ഇങ്ങനെ കാലിക്കുപ്പി, ബീഡിക്കുറ്റി,
കാലിത്തീറ്റ, യൂറിയ, പഞ്ചസാര, ശവപ്പെട്ടി, കല്‍ക്കരി, റ്റുജി, ഫ്ലാറ്റ്, ഭൂമി,
ബോഫോഴ്സ്, ഹെലികോപ്റ്റര്‍, വിമാനം, സോളാര്‍, ലോട്ടറി, വൈദ്യുതി എന്നുവേണ്ട എല്ലാ
മേഖലകളിലും അഴിമതിനടത്തി നമ്മള്‍ ലോകത്തിനുമുന്നില്‍ ഞെളിഞ്ഞുനില്‍ക്കുകയാണ്.. കോട്ടയം അയ്യപ്പാസിന്‍റെ പരസ്യംപോലെയാണ്
നമ്മുടെരാജ്യത്തെ അഴിമതിയും; പുറത്തുനിന്നുനോക്കുമ്പോള്‍ ചെറുത്; അകത്തു കയറിയാലോ
വിശാലമായ ഷോറൂം...ഇഷ്ടംപോലെ സെലക്ഷന്‍..... എല്ലാം വെറൈറ്റികളായ അഴിമതികളായതിനാല്‍
അതിനെക്കുറിച്ചുള്ള വാര്‍ത്തവായിക്കുമ്പോള്‍ തീരെ ആവര്‍ത്തനവിരസത അനുഭവപ്പെടാറില്ലായെന്നതാണ്
മറ്റൊരു കാര്യം..
ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ രണ്ടു
കാര്യങ്ങള്‍ക്കാണ് നമ്മളിപ്പോള്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് ഒന്ന്‍- ജനസംഖ്യ,
രണ്ട്- അഴിമതി.. അക്കാര്യത്തില്‍ മോഹനേട്ടനും കുട്ടികളും
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല... മോഹനേട്ടന്‍റെ
കച്ചോടത്തിലാണ് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍
ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നിരിക്കുന്നത്.. അഴിമതി വികസനത്തിന്‍റെ ചിഹ്നമായി അവതരിപ്പിക്കപ്പെട്ടതും ഇക്കാലത്താണ്.. സ്വാതന്ത്ര്യംകിട്ടി
മുക്കാല്‍സമയവും ഭരിച്ചത് ഗാന്ധിജിയുടെ ആളുകള്‍ തന്നെയാതിനാല്‍ അഴിമതിയുടെ
എണ്ണത്തിലും അവര്‍ മികച്ചുനില്‍ക്കുന്നു.. എത്ര
അഴിമതിനടത്തിയാലും എല്ലാം സ്വിസ്സ് ബാങ്കില്‍വെച്ചുപൂട്ടി
നാട്ടില്‍ ഖാദര്‍ ധരിച്ചും, പാര്‍ട്ടി സമ്മേളനങ്ങളില്‍ നിലത്തു ചമ്രംപടിഞ്ഞിരുന്നും
അവര്‍ ഗാന്ധിജിയോടുള്ള പ്രതിബത്ധത മങ്ങലുകൂടാതെ കാത്തുസൂക്ഷിക്കുന്നു. ചെറിയ അളവില്‍ ഭരിച്ചവരും മോശമല്ലാത്ത
പ്രകടനം ഇക്കാര്യത്തില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇതുവരെ ഭരണംകിട്ടാത്തവര്‍ ഞങ്ങള്‍ക്കും
കൈയ്യിട്ടൂവാരാന്‍ ഒരവസരംതരൂ എന്നുപറഞ്ഞു വിലപിക്കുന്നു..
സ്വാതന്ത്ര്യംകിട്ടി
പിറ്റേവര്‍ഷം തുടങ്ങി അഴിമതിവളര്‍ത്താനുള്ള നമ്മുടെ ഗവേഷണങ്ങളും. 1948-ല്‍ പട്ടാളത്തിന് ജീപ്പ് ഇറക്കുമതിചെയ്ത കരാറില്‍ 80 ലക്ഷം കമ്മീഷനടിച്ചുകൊണ്ടായിരുന്നു
തുടക്കം. നമ്മുടെ വികെ കൃഷ്ണമേനോന്‍ സാറിനും ഇതില്‍ പങ്കുണ്ടെന്നു പറയപ്പെടുന്നു... അങ്ങനെ
ഈ വിഷയത്തില്‍ മലയാളിയും അന്നേ സാന്നിധ്യം അറിയിച്ചിരുന്നു... പിന്നിടങ്ങോട്ട് ഇക്കണ്ടകാലംവരെ വളരെ
സുഗമമായ രീതിയില്‍ അഴിമതി മുന്നേറി...
പഞ്ചവത്സരപദ്ധതികളും, ചേരിചേരാനയവുമെല്ലാം പൊട്ടിപ്പൊളിഞ്ഞു പാളിസ്സായിയെങ്കിലും
ചില കാര്യങ്ങളില്‍ വന്‍ കുതിച്ചുചട്ടംതന്നെ നടത്തികളഞ്ഞു... ദാരിദ്ര്യം
പതിന്മടങ്ങ് വര്‍ധിച്ചു. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം നാള്‍ക്കുനാള്‍
വര്‍ധിച്ചു..രൂപയുടെ മൂല്യം അമേരിക്ക തുമ്മിയാല്‍ തെറിക്കുന്ന മൂക്കുപോലെയായി...ഡോളര്‍
പിണങ്ങിയാല്‍ എല്ലാം തീര്‍ന്നു.. അങ്ങനെ ഇത്രയുംകാലംകൊണ്ട് ഇന്ത്യയെ ഡോളറിനു
അടിമയാക്കി താടിക്കു കൈയ്യുംകൊടുത്ത് ഇരിക്കുകയാണ്... രക്ഷപെടണമെങ്കില്‍ അമേരിക്ക കനിയണം അല്ലെങ്കില്‍ ഗാന്ധിജി
ഒന്നുകൂടി അവതരിക്കേണ്ടിവരും; അതിനിനടക്കാന്‍ സാദ്ധ്യത കുറവായതുകൊണ്ട് ജനങ്ങള്‍
സഹിക്കണം; ഇതാണ് പുതിയ വികസനതന്ത്രം..
പക്ഷെ
അഴിമതിയുടെ കാര്യത്തില്‍ നമ്മള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നാണ്
പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.. ചുരുങ്ങിയകാലംകൊണ്ട് അത് എല്ലാ മേഖലകളിലും
വ്യാപിപ്പിക്കും... ഒരുമാതിരിപ്പെട്ട
എല്ലാ മേഖലകളും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒരു വെറൈറ്റിക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു
ഇതുവരെ; ഒടുവില്‍ നമ്മുടെ നേതാക്കള്‍ അതും നടത്തിയിരിക്കുന്നു... ഇക്കാര്യത്തില്‍
അവരുടെ.... ഉണ്ട രണ്ടും കൂട്ടിമുട്ടി വാഴ്ത്തപ്പെട്ടിടട്ടെ........എന്നാണ്
പറയാനുള്ളത് .....സി ഏ ജി യുടെ പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഗര്‍ഭനിരോധന ഉറ
നിര്‍മ്മിക്കുന്ന മിഷനിലാണ് ഇപ്പോള്‍ പണിപറ്റിച്ചിരിക്കുന്നത്.. ഇരുപത്തിയെന്നുകോടിരൂപ
മുടക്കി രണ്ടു ഘട്ടങ്ങളായി 22000 ക്വാണ്ടം
നിര്‍മ്മാണ മിഷന്‍ വാങ്ങിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.. ഒന്നാം ഘട്ടത്തില് 11,025 കോണ്ടം വെന്ഡിംഗ് മെഷീനുകള്‍ രാജ്യവ്യാപകമായി സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. വച്ചവയില് 9,860 മെഷീനുകള്‍ കാണാനില്ല. ബാക്കിയുള്ള 1130 മെഷീനുകളാകട്ടെ പ്രവര്ത്തിക്കുന്നവയല്ല. രണ്ടാം ഘട്ടത്തില് വച്ചവയില് 1546 മെഷീനുകള്‍ തകരാറിലായപ്പോള്‍ 161 എണ്ണം മോഷണം പോയി. 1791 എണ്ണം സ്ഥാപിക്കാതെ തന്നെ നശിച്ചു. ഈ ഇനത്തില്‍ ഏതാണ്ട് പതിനൊന്നുകോടി അടിച്ചുമാറ്റപ്പെട്ടു എന്നാണ്
പറയപ്പെടുന്നത്... രാജ്യത്തു എയിഡ്സ് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ അതിനെ
പ്രതിരോധിക്കാന്‍ നടപ്പാക്കിയ പദ്ധതിയിലാണ് ഈ കയ്യിട്ടുവാരല്‍
നടത്തിയിരിക്കുന്നത്.............ഇങ്ങനെ തുടങ്ങിയാല്‍ ഇതു എവിടെച്ചെന്നു നില്‍ക്കും..
ഈ കാട്ടുകള്ളന്‍മ്മരൊക്കെ ചേര്‍ന്ന് ജനങ്ങളെ നന്നായി ഊട്ടുമെന്നത് ഉറപ്പായികഴിഞ്ഞു..കൃത്യമായാ
ജീവിതരീതികളും പക്വമായ ശൈലികളും വളര്‍ത്തിയെടുത്ത് സ്വയം ഒരു സംരക്ഷണകവചം തീര്‍ക്കുക
മാത്രമേ ഇനി രക്ഷയുള്ളു... സര്‍ക്കാരിന്‍റെ
ഭാഗത്തുനിന്നും സ്വസ്തജീവിതത്തിനുള്ള വക കിട്ടുമെന്ന് ആരെങ്കിലും
പ്രതിക്ഷിക്കുന്നുണ്ടെങ്കില്‍ അവന്‍ വിഡ്ഢിയാണെന്നു പറയേണ്ടിവരും.. ഇനിവരുന്നത്
അതിജീവനത്തിന്‍റെ കാലമാണ്. ഡാര്‍വിന്‍ പറഞ്ഞതുപോലെ കൂടുതല്‍ കരുത്തുള്ളവന്‍
അതിജീവിക്കപ്പെടും.. ദുര്‍ബലന്‍ എരിഞ്ഞടങ്ങേണ്ടിവരും... “കഴിക്കാന്‍
റൊട്ടിയില്ലെങ്കില്‍ കേക്ക് വാങ്ങികഴിക്കൂ...”...ഇനി അടുത്ത അഴിമതി ഏതു രൂപത്തിലായിരിക്കും
വരിക..? ആര്‍ക്കെങ്കിലും ഊഹിക്കാമെങ്കില്‍ പറയാം..
അഴിമതിയുടെ കാര്യത്തിലും ഒരു ചെയിഞ്ച് അതാണ് ഉദേശിച്ചത്
ReplyDeleteഅത്രമാത്രം ....
Deleteകലക്കി മാഷേ
ReplyDeleteനന്ദി രാം
Deletehow can I share this in Twitter, Thulasi, can you please advice.
ReplyDeleteഈ പോസ്റ്റിന്റെ ഹെടിങ്ങും ലിങ്കും കോപ്പി ചെയ്ത് താങ്കളുടെ ട്വിറ്റര്‍ അക്കൌണ്ടിലെ സ്റ്റാട്ട്സ് ബോക്സില്‍ പെയിസ്റ്റ് ചെയ്ത് എന്റര്‍ ചെയ്താല്‍ മതിയാകും
Delete:(
ReplyDeleteവായനയ്ക്ക് നന്ദി അറിയ്ക്കുന്നു
Deleteഅഴിമതിയുടെ കാര്യത്തില്‍ നമ്മള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.. ചുരുങ്ങിയകാലംകൊണ്ട് അത് എല്ലാ മേഖലകളിലും വ്യാപിപ്പിക്കും... അപ്പറഞ്ഞത് ന്യായം
ReplyDeleteന്യായമല്ലേ
Deleteഎന്തായാലും നനഞ്ഞു ..എന്നാ പിന്നെ കുളിച്ചു കയറാം എന്ന പോലെയാണ് മോഹനെട്ടന്റെയും പിള്ളേരുടെയും കാര്യങ്ങൾ .. എല്ലാത്തിലും അഴിമതി സീൽ പതിപ്പിച്ചു .ഇനി പുത്യത് ഇപ്പ എന്താകും എന്നാലോചിച്ചപ്പോഴാകും കോണ്ടം യന്ത്രത്തിൽ തന്നെ സംഗതി നടത്തി കളഞ്ഞത് .. ഇനി അടുത്ത അഴിമതി എന്തിലാകും എന്ന സസ്പെന്സും മനസ്സിൽ പേറി മോഹനേട്ടനെ ചാപ്പ കുത്തി വിജയിപ്പിച്ചു അധികാര കസേര വാങ്ങി കൊടുത്തവർ വായും പൊളിച്ചു ഇരിക്കുവാ ... എന്താകും എന്തോ .. ഹൊറർ പടങ്ങളിൽ ഉള്ളതിനേക്കാൾ ആകാംക്ഷാ ഭരിതമായ രംഗങ്ങൾ ഇനിയും വരാൻ കിടക്കുന്നതെ ഉള്ളൂ .. പഴശ്ശി രാജായിൽ മമ്മുട്ടി പറയുന്ന സ്റ്റൈലിൽ ..മോഹനേട്ടന്റെ യുദ്ധം ഇന്ത്യ ഇനിയും കാണാൻ കിടക്കുന്നെ ഉള്ളൂ ..അല്ലാ പിന്നെ ..
ReplyDeleteആശംസകൾ ..തുളസീ ..
അതെയതെ ഇനിയും കാണാന്‍ ഇരിക്കുന്നതെയുള്ളൂ
Deleteഅറബി രാജാക്കന്മാരെക്കാൾ വലിയ കൊള്ളക്കാരാണു ജനാതിപത്യ ഇൻഡ്യയിൽ.
ReplyDeleteഗാന്ദി കുടുംബത്തിന്റെ തീട്ടം ഉരുട്ടുന്ന വണ്ടുകളാവരുതു നമ്മൾ
Good One
ReplyDeleteനന്ദി
Deleteഇനിയിപ്പോ നിര്‍ത്തണ്ട കാര്യമില്ല .അതുകൊണ്ട് സമ്പൂര്‍ണ്ണ അഴിമതി ഭരണം.അഴിമതി ജനങ്ങള്‍ ,എത്ര സുന്ദരം .ഓരോ വീട്ടിലും ഒരു അഴിമതിക്കാരന്‍.അഴിമതി വിജയിക്കട്ടെ
ReplyDeleteഹ ഹ നല്ല നിരീക്ഷണം
Deleteഇടതും,വലതും,താമരയിലും ...എവിടെ കിടന്നാലും ഈ നാറ്റം സഹിക്കുകതന്നെ,അവര്‍ നമ്മെ 'സേവിക്കുന്ന'കാലത്തോളം !!
ReplyDeleteതിരിച്ചറിവുകള്‍ ഉണ്ടാവട്ടെ.......!
തിരിച്ചറിവാശംസകളോടെ ...
അസ്രൂസ് :)
നന്ദി അസ്രൂസ്
Deletegood
ReplyDeleteIthilum azhimathiyo
ReplyDeleteനമുക്കൊരു സ്റ്റാന്‍ഡാര്‍ഡുണ്ട്
ReplyDeleteഅത് കളഞ്ഞുകുളിക്കാന്‍ സമ്മതിക്കില്യാ നമ്മള്
കോണ്ടമെങ്കില്‍ കോണ്ടം.
ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കാന്‍ ഏതിലും അഴിമതി കാട്ടും നമ്മള്!!
അതു ന്യായം
Deleteകളിച്ചു കളിച്ചു അവിടം വരെ എത്തി കാര്യങ്ങള്‍; എന്നാലും എന്‍റെ സംശയം അതല്ല; ഈ മോഷ്ടിച്ച യന്ത്രങ്ങള്‍ ഒക്കെ അവര്‍ എന്ത് ചെയ്തു കാണും...
ReplyDeleteബലൂണ്‍ ബലൂണ്‍ നിര്‍മാണം
Deleteഅഴിയെണ്ണേണ്ടവർ വെളിയിൽ ഇറങ്ങിനടന്ന് മറ്റുള്ളവരെ ഭരിക്കുന്ന നാട്.
ReplyDeleteഅഴിയെണ്ണവര്‍ അധികമാവുമ്പോള്‍ അകത്താര് പുറത്താര് എന്ന സംശയമാ
Deleteഒന്നാം സ്ഥാനം ലക്‌ഷ്യം
ReplyDeleteകിട്ടുമെന്ന് പ്രതീക്ഷിക്കാം
Deleteഹിഹിഹി കുട്ടികള്‍ അമേരിക്കന്‍ ബലൂണ്‍ ആണെന്ന് പറഞ്ഞ് കോണ്ടവും വീര്‍പ്പിച്ച് നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു .. :)
Amazing I like this
ReplyDeleteഎല്ലാം ഒന്നിനൊന്നു നല്ലത്...
ReplyDeleteസമകാലീന പ്രസക്തിയുള്ള കാര്യങ്ങൾ നർമ്മ രൂപത്തിൽ അവതരിപിച്ചത് വളരെ നന്നായിടുണ്ട് ...എല്ലാവിധ ഭാവുകങ്ങളും ..!!
എനിക്ക് ഈ ലിങ്ക് ഫേസ് ബുക്കിൽ ....കൊടുക്കാമോ..
ReplyDeleteനല്ലത്...
ReplyDeleteMr.Thulasi, deeply influenced,,,,,good article, all over excellent, decided to follow you. a reader
ReplyDeleteHILAL H KOYA, parklane777@yahoo.com