ഓണത്തിനു
കുടുംബസമേതം ഒരു സിനിമാ കാണാമെന്നു കരുതിയാണ് ശിങ്കരാവേലന്‍റെ വേലകാണാന്‍ പോയത്. പഴയ ശിങ്കരവേലന്‍ കാതല്‍മന്നന്‍
കമലാഹാസന്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്,
പുതിയ അവതാരവേലനെ ആകാംഷയോടെ കാത്തിരുന്നു... പണിയൊന്നുമില്ലാത്ത ചപ്ലചിപ്ല കളിക്കുന്ന
വേലന്‍, പട്ടുകോണാനുമുടുത്തു കോവിലകത്തെ തമ്പുരാട്ടിയെ പട്ടുസാരി
ഉടുപ്പിക്കുന്നതോടെ ട്വിസ്റ്റ് ആരംഭിക്കുകയായി... വേലനും തമ്പുരാട്ടിയും തമ്മിലുള്ള
പ്രേമം, കല്യാണി കളവാണി രൂപത്തില്‍ അഴിഞ്ഞടുമ്പോള്‍ അധോലോകം ഇടപെടുന്നു... തമ്പുരാട്ടിയുടെ
അച്ഛന്‍ അധോലോകം; തമ്പുരാട്ടിയെ തട്ടാന്‍ വേറൊരു അധോലോകം,,,,,, അധോലോകം, അധോലോകം അതിനിടയില്‍
ജയിംസ്ബോണ്ടാകുന്ന വേലന്‍....വേലന്‍
അധോലോകം, അധോലോകം വേലന്‍,,,ഇതിനിടയില്‍ എവിടുന്നേ വന്ന അധോവായുവിന്‍റെ ചീഞ്ഞനാറ്റം,
വെടി, പട, പുക അങ്ങനെ ആകെ ജഗപൊക ഒടുവില്‍ എല്ലാ അധോലോകത്തിന്‍റെയും നെഞ്ചില്‍
പൊങ്കാലയിട്ടുകൊണ്ട് വേലന്‍ തമ്പുരാട്ടിയോടു ചേരുമ്പോള്‍ ഈ ഓണക്കാലത്തെ ഒരു മഹാദുരന്തം
അവസാനിക്കുന്നു...
ചെളിവെള്ളം
തെറിക്കാതെ, മുണ്ടും ചെരച്ചുകേറ്റി മഴയുംനനഞ്ഞ്, ഉന്തുംതള്ളും നടന്ന ക്യൂവില്‍നിന്നുകൊണ്ട്
അള്ളിപ്പിടിച്ചു കൈക്കലാക്കിയ ടിക്കറ്റിന്‍റെ തിരുശേഷിപ്പ് രണ്ടരമണിക്കുറിനു ശേക്ഷം ചുരുട്ടിക്കൂട്ടി
വലിച്ചെറിയുമ്പോള്‍, കാശുപോയതിന്‍റെ ദുഃഖം നല്ല ഒന്നാംതരം രണ്ട് തെറിവിളിയിലൊതുക്കി
ആത്മസംതൃപ്തിയടഞ്ഞു. പഴത്തൊലി ചവിട്ടിയുള്ള തെന്നല്‍ , ചാണാക്കുഴിയിലേക്ക് ഒരു
വീഴ്ച, പട്ടികടിക്കാന്‍ ഓടിക്കുമ്പോള്‍ തോട്ടിലെക്കൊരു ചാട്ടം, അധോവായുവിന്‍റെ
ഉച്ചത്തിലുള്ള നിലവിളി, പപ്പടംകാച്ചിയ എണ്ണയില്‍ പച്ചവെള്ളമാണെന്നു കരുതിയുള്ള
കൈമുക്ക്, ചൂടായ ഇസ്തിരിപ്പെട്ടിയില്‍ കുണ്ടിവെച്ചുള്ള തട്ടലും തുടര്‍ന്നുള്ള മോങ്ങലും തുടങ്ങി,,,,, കറി പയറാണോന്നു
ചോദിക്കുമ്പോള്‍ അല്ല കറി പാവലാണ് എന്ന രീതിയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളേയും;
മഞ്ഞപ്പൊടി, മുളകുപൊടി, പുളി, ഉപ്പ്, മത്തി സമം ചാളക്കറി എന്നപോലെ
അവതരിപ്പിക്കുന്ന കോമഡി ,, പിച്ചുംപേയും ശൈലിയില്‍ ക്ലാക്ലാ ക്ലൂക്ലൂ രീതിയിലുള്ള ഹിന്ദി ഇംഗ്ലിഷ്
പദങ്ങള്‍ ഉപയോഗിക്കുന്ന വില്ലനും, തൊലിയുരിയന്‍ പാകത്തിലുള്ള വളിപ്പ്
പ്രയോഗങ്ങളും,,,,,,, എല്ലാംകൂടി നല്ല ഒന്നാംതരം ക്ലാസ്സിക് അനുഭൂതി തരുന്നു....
പണ്ട് നല്ലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അരവിന്ദന്‍റെ എസ്തപ്പാന്‍ കണ്ടപ്പോള്‍ക്കിട്ടിയ
അതേ അനുഭൂതിയിലാണ് വീട്ടിലെത്തിയത്.
ശൃംഗാരവേലന്‍റെ അനുഭൂതികളുടെ ആലസ്യത്തില്‍ ഒരു പൂച്ചമയക്കം
നടത്തുമ്പോളാണ് പൊരിച്ചമീനിന്‍റെ മണംപോലെ സ്വര്‍ണ്ണക്കടത്തുകാരന്‍ ഫയസ് മന്നാടിയരുടെ
കഥ ടീവിയില്‍ കാണുന്നത്... കെട്ടുതാലിക്കുവരെ ബില്ല് ചോദിക്കുന്ന നമ്മുടെ സ്വന്തം
എയര്‍പ്പോര്‍ട്ട് വഴി ടിയാന്‍ കിലോകണക്കിന് സ്വര്‍ണ്ണം, മലരുപോലെ കടത്തികൊണ്ടു പോന്നുപോലും
... സിനിമ തുടങ്ങുകയായി,,,, തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, കേന്ദ്രമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിക്ക് പെണ്‍കുട്ടിയെ കാഴ്ചവെയ്ക്കുന്നു, സ്വര്‍ണ്ണക്കച്ചവടത്തിനു
ഉപയോഗിച്ചത് പാക്‌നിര്‍മ്മിത കള്ളനോട്ട്, കള്ളനോട്ട് എത്തിച്ചത് മന്ത്രിബന്ധു, സിനിമാക്കാര്‍,
രാഷ്ട്രിയക്കാര്‍, പോലീസുകാര്‍, കസ്റ്റംസുകാര്‍ എല്ലാവരും സമയാസമയങ്ങളില്‍
ഇടപെടുന്നു,,, കഥ അടിപൊളിയായി മുന്നോട്ടുനീങ്ങുന്നു... അതിനിടയിലാണ് വേലനിലെ ഒരു സീന്‍ ഓര്‍മ്മ
വന്നത്... ഇതിയാനല്ലേ ആ അതിയാന്‍.? ആണോ..? നമ്മുടെ വേലന്‍ ചെക്കന്‍റെ മുഖമടച്ചു
പെടയ്ക്കുന്ന ആ അതിയാനല്ലേ,,, ഈ ഇതിയാന്‍,,,, അപ്പൊ ഇയാള് വേലനിലും കൈകടത്തിയോ...മൊത്തത്തില്‍
കണ്ഫ്യൂഷന്‍ ഒടുവില്‍ കേട്ടു അതിയാന്‍റെ പരിചയക്കാരി ദുഫായിലുള്ള ഏതോ ചേച്ചിയാണ്
വേലനെ പൈസമുടക്കി ആടിച്ചതെന്നു.... ആ ചേച്ചിയാകട്ടെ
നമ്മുടെ സര്‍ക്കാരിന്‍റെ ഏതോ വലിയവന്‍റെ വിലപിടിപ്പുള്ള മുതലാണ് പോലും... സിനിമ
ഇന്റര്‍വെല്ലായി ,, ഇനിയിപ്പോ അറസ്റ്റ്, പ്രതിഷേധം, സമരം, കരിങ്കൊടി
തുടങ്ങിയവയായിരിക്കും എന്നു പ്രതിക്ഷിച്ചവര്‍ക്ക് തെറ്റി...
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഫ്ലാഷ്ബാക്ക്
കാണുന്നു...എല്ലാ മൊതലുകളും ടിപ്പണി സ്വര്‍ണ്ണക്കടത്തുകാരന്‍റെ ചായയും
ബിസ്ക്കറ്റും ബിരിയാണിയും കഴിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളതിനാല്‍ നായകന്‍റെ പേരിലുള്ള
കേസ് ഒതുക്കിക്കൊളാന്‍ മേല്‍നിര്‍ദേശം വരുന്നു.. ഫണംവിരിച്ചാടിയത് മണ്ണെണ്ണ വീണ
ചേരപോലെയായി.. ഇനിയുള്ള കഥ ഊഹിച്ചാല്‍ മതി... ചൂണ്ടുവിരല്‍ മൌത്തിനു നേരെപിടിക്കുക
ഇതാണ് ഈ കഥ ജനത്തിനു നല്‍കുന്ന സന്ദേശം... വേലന്‍റെ വേലയില്‍ കാശുപോയെങ്കിലും
സ്വര്‍ണ്ണം വിഴുങ്ങിയ മുന്തിയമീനിനെ ബിഗ് സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യം...
സരിതയും
സോളാരും ഒരുവിധം കൊഴുത്തുവീര്‍ത്തു വന്നതാണ് .. ഇപ്പൊ വീഴുമെന്നപോലെ സര്‍ക്കാരും
ആടിയതാണ്... ഒറ്റദിവസത്തെ സെക്രട്ടറിയേറ്റ് തൂറലുകൊണ്ട് സോളാര്‍സമരത്തെ നമ്മുടെസ്വന്തം
പ്രതിപക്ഷം കാറ്റുപോയ ബലൂണ്‍ കണക്കെ അടിച്ചൊതുക്കി കൈയ്യില്‍ത്തന്നു... ഇപ്പൊ
അല്ലറ ചില്ലറ കരിങ്കൊടിവീശലും ചെരുപ്പേരും ഒരു വഴിപാട് പോലെ നടന്നുവരുന്നു... പോലീസിന്‍റെ
തല്ലും ചവിട്ടും ഏറ്റുവാങ്ങി ഉണ്ടപൊട്ടിക്കരയുന്ന കുറേ പാവങ്ങളാണ് സോളാറിന്‍റെ ഇപ്പോഴുള്ള
ബാക്കിപത്രം...
സ്വര്‍ണ്ണക്കടത്ത്
കേസിലും; മോശമല്ലാത്തരീതിയില്‍ അഴിമതി ,കൈക്കൂലി, കള്ളപ്പണം, കള്ളനോട്ട്, രാഷ്ട്രിയബന്ധങ്ങള്‍ ഇവയെല്ലാം മണക്കുന്നു .. ഇതിനെതിരെ അന്വേഷണം വല്ലതും നടക്കുമോ??
...എങ്ങനെനടക്കാന്‍.?? സ്വര്‍ണ്ണക്കടത്തുകേസില്‍ ഭരണപ്രതിപക്ഷ സഹോദരങ്ങള്‍
എല്ലാവരും ഒരുപോലെ സ്വര്‍ണ്ണമീനിന്‍റെ ചായകുടിയില്‍ പങ്കെടുത്തിട്ടുണ്ട്... ടിപി വധക്കേസ് പ്രതികളെ
സ്വര്‍ണ്ണമീന്‍ ജയിലില്‍ച്ചെന്നു
സമാധാനിപ്പിച്ചുവെന്നും പറയുന്നു.. അതുകൊണ്ട് ഇക്കാര്യത്തില്‍ കരിങ്കൊടിപോയിട്ട് ഒരു
വിസിലടിപോലും ഉണ്ടാവില്ല.. തിരുവനന്തപുരത്ത് പോലീസിന്‍റെ ചവിട്ടുകൊള്ളാന്‍ പോയ സഖാവിന്
ആ സമയത്ത് നാലു കപ്പ നട്ടുകൂടായിരുന്നോ എന്നാണ് ഇവര്‍ക്കിടയിലുള്ള അന്തര്‍ധാരകാണുമ്പൊള്‍
ഉയരുന്ന ചോദ്യം... എല്ലാം കാണാന്‍ വിധിക്കപ്പെട്ട ജനത്തിനു ഈ ഓണക്കാലത്ത്
കാശുപോകാതെ കാണാന്‍ കഴിഞ്ഞ മറ്റൊരു വേലന്‍ കഥ.... അല്ലപ്പാ,,, ഏതു
കള്ളനെപ്പിടിച്ചാലും അവനോടുത്തുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നമ്മുടെ സത്യസന്ധരായ ജനനേതാക്കള്‍
കയറിക്കൂടുന്നതെങ്ങനെ,,,,???? കുമ്പിടിയാ,,,, ഇവരൊക്കെ കുമ്പിടിയാണോ????
ദീപസ്തംഭം മഹാശ്ചര്യം...നമുക്കും കിട്ടണം പണം...
ReplyDeleteഅത്രയെ ഉള്ളൂ എല്ലാര്ക്കും...
അത്രയേയുള്ളൂ നമ്പ്യാരേ
Deleteഅടിപൊളിയായിരിക്കുന്നു മാഷേ വേലന്‍ കണ്ട് എന്റെം കാശുപോയി
ReplyDeleteസഹതപിക്കാം
Deleteമലയാളത്തിലെ പല സിനിമകളും ഉണ്ടാക്കുന്നവര്‍ അതിനുള്ള പണം ഇങ്ങനെ കണ്ടെത്തുന്നുവെന്നും പരിശോധിക്കേണ്ടതാണ് ..കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് സിനിമാ നിര്‍മ്മാണം ..രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും എല്ലാം ഇതിനു ചൂട്ടു പിടിക്കുന്നു എന്നതാണ് വാസ്തവം
ReplyDeleteഅതൊരു വസ്തുതയാണ്
Deleteഅല്ലപ്പാ,,, ഏതു കള്ളനെപ്പിടിച്ചാലും അവനോടുത്തുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നമ്മുടെ സത്യസന്ധരായ ജനനേതാക്കള്‍ കയറിക്കൂടുന്നതെങ്ങനെ,,,,???? കുമ്പിടിയാ,,,, ഇവരൊക്കെ കുമ്പിടിയാണോ????. അതേ അതാണ് ചോദ്യം.കലക്കി മാഷേ
ReplyDeleteഅതാണ് ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യം
Deleteകുറെ ബ്ലാക്ക് സാധനം വൈറ്റ് ആക്കണം അതിനു കുമ്പിടിയെ കിട്ടിയേ പറ്റു,ചിലര്‍ക്ക് കുബിടിയയെ പറ്റൂ
ReplyDeleteഹി ഹി ബ്ലാക്ക് വൈറ്റ് ആക്കുന്ന കുമ്പിടി
Deleteചൂണ്ടുവിരല്‍ മൌത്തിനു നേരെപിടിക്കുക ഇതാണ് ഈ കഥ ജനത്തിനു നല്കുുന്ന സന്ദേശം... ഹിഹി അത് കലക്കി മാഷേ
ReplyDeleteഈ വേലന്മാര്‍ ഒക്കെ വലിയ വലിയ മീനുകള്‍ ആണ്; വല എത്ര നീട്ടിയെറിഞ്ഞാലും കുടുങ്ങാന്‍ പ്രയാസം. കക്കാനും നില്‍ക്കാനും പഠിച്ചവര്‍. സോളാറില്‍ പാവം സരിതയും ബിജുവുമെങ്കിലും ഉണ്ടായിരുന്നു, പ്രഹസനമായെങ്കിലും ജയിലിലടയ്ക്കാന്‍. ഇതിപ്പോ...
ReplyDeleteനിഷ്ക്കാസിതരായ ജനക്കൂട്ടത്തിന്‍റെ ആര്‍ത്തനാദം മാത്രം എങ്ങും കേള്‍ക്കാം.
വലിയ മീനിനെ പിടിക്കാന്‍ ചാട്ടുളി തന്നെ പ്രയോഗിക്കേണ്ടിവരും ധ്വനി
Deleteമയമോഹിനിക്കുശേഷം ഇനി ദിലീപിന്റെ പടം ഒന്നും കാണില്ല എന്ന് തീരുമാനിച്ചു. അതുകൊണ്ട് കാശു പോയില്ല.
ReplyDeletethan rekshapettu..
Deleteഅങ്ങെനെയെങ്കില്‍ ശുഭ കാര്യങ്ങള്‍ക്ക് ശേക്ഷം ഇനി അല്പം മധുരം കഴിക്കാം അനില്‍
Deletepls dont try to watch the scripts of udaykrishna and sibi k thomas
ReplyDeleteഅതാണ് ഈ കാര്യത്തില്‍ നല്ലത്
Deleteബെർളി തോമസിന്റെ രണ്ടു പോസ്റ്റുകൾ ഒന്നിച്ചു ഒരു പോസ്റ്റിൽ ആക്കി ഇത്തിരി മസാല ചേർത്തു ചൂടോടെ വിളമ്പി എന്ന് ഒറ്റ വാക്കിൽ പറയാം.
ReplyDeleteരാഷ്ട്രീയം മാത്രമേ എഴുതൂ എന്ന് വാശി പിടിച്ചാൽ ബെർളിയുടെ കാർബണ്‍ കോപ്പി ആയി തീരും എന്നെ ഈ അവസരത്തിൽ പറയുവാൻ ഉള്ളൂ.
വിളിക്കാത്ത സദ്യക്ക് വന്നു സാമ്പാറിന് ഉപ്പില്ല ,ചമ്മന്തിക്ക് പുളിയില്ല എന്ന് കുറ്റം പറയരുതെന്ന സത്യം അനഗികരിക്കുന്നു.
അംഗികരിക്കുന്നു ..മാറ്റം വരുത്താന്‍ ശ്രമിക്കാം
Deleteകേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്ന ഒരു മേഖലയാണ് സിനിമാ മേഖല....എല്ലാ വന്സ്രാവുകളും പണം വെളുപ്പിക്കുന്ന മേഖലയാണതു അതിനെക്കുറിച്ചു ഒരു അന്വേഷണവും നടക്കാറില്ല എന്നതാണ് വാസ്തവം.നടന്നാല്‍ ഫയസ് ബന്ധങ്ങള്‍ പോലെ നിരവധി കഥകള്‍ പുറത്തു വരും..ഒരു നടിയുടെ മരണവും ഇതിനോട് ബന്ധപ്പെടുത്തി പറഞ്ഞു കേള്‍കുന്നു....പോലിസ് ഒരന്വേഷണം പറഞ്ഞു കണ്ടില്ല...
ReplyDeleteഅന്വേഷണം പ്രതിഷിച്ചു ആരും മഞ്ഞു കൊള്ളേണ്ട....പ്രസ്താവന വരും അതുകേട്ട് ചായകുടിച്ചു പിരിയാം
Deleteഅരങ്ങില്‍ ആടുന്നത് മാത്രം കണ്ടാല്‍ മതി പൊതുജനം
ReplyDeleteപിന്നാമ്പുറക്കഥകളൊന്നും അന്വേഷിക്കണ്ട
അറിഞ്ഞാല്‍ മലയാളിഹൌസ് പോലെയാകും കാര്യങ്ങള്‍ ...എന്നല്ലേ
Deleteഹ ഹ - നമുക്ക് വിമര്ശിച്ചു കൊല്ലാം
ReplyDeleteചാകുമെന്നു തോന്നണില്ല ശിഹാബ്
Deleteതുളസി ചേട്ടനെ ശിങ്കാരവേലന്‍ വീട്ടില്‍ വന്നു വിളിച്ചോ ഈ വളിപ്പ് എഴുതാന്‍ ,ഇത് ലോകത്ത് ആദ്യ സംഭവംഒന്നുമല്ല ഒരു തല്ലിപ്പൊളി സിനിമ ഇറങ്ങുന്നത്.ചേട്ടന്‍റെ പോക്കറ്റില്‍ നിന്ന്‍ അവരുടെ പോക്കറ്റിലേക്ക് ,അതെ വേലനും ഉദ്ദേശിച്ചുള്ള്, നമ്മള് പൊക്കത്തില്‍ഇരുന്നു കാലും ആട്ടി ന്യായങ്ങള്‍ അടിച്ചുവിടും . സെക്രട്ടരിയെട്ടിന്റെ മുന്പത്തന്നെ തൂറിയതാണ് അടുത്ത കൊമെഡി ,അഞ്ചാറ്എണ്ണം വെടി കൊണ്ട് വീണിരുന്നു എങ്കില്‍പ്പിന്നെ ലേഖനത്തിന് പകരം നല്ല കവിത കേക്കാമായിരുന്നു .ശവംതീനി ,,,അറവുമാടുകള്‍.,..എന്നോ പേരുകളില്‍ അല്ലെ ചേട്ട,,,
ReplyDeleteഫ്രീഡത്തിനു ബ്ലോഗിലേക്ക് സ്വാഗതം,,,,അതുപിന്നെ എല്ലാവര്‍ക്കും വളിപ്പ് കവിതകള്‍ എഴുതാനുള്ള കഴിവ് ഉണ്ടാകുമോ ഫ്രീഡം...വീട്ടില്‍ വന്നു വിളിച്ചിട്ടാണോ അപ്പിയിട്ട കവിതകള്‍ ഫ്രീഡം എഴുതുന്നത്,,,,,,കവികള് പറഞ്ഞിട്ടാണോ അവരുടെ കവിതകള്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത് .....ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതുന്നത് എന്‍റെ അഭിപ്രായം മാത്രമാണ്,,,,മറ്റാരുടെയും അല്ല....അങ്ങനെ നോക്കുമ്പോള്‍ ഫ്രീഡം ചുമക്കുന്ന മറ്റുള്ളവരുടെ വിഴുപ്പുകളെക്കാള്‍ എന്‍റെ ഈ വളിപ്പാണ് കൂടുതല്‍ മെച്ചെമെന്നു എനിക്ക് തോന്നുന്നു...ഇതും ഒരു അഭിപ്രായം മാത്രം.....
DeleteThis comment has been removed by the author.
ReplyDeleteഎന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍
ReplyDeleteആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന സാമ്പാര്‍
Deleteസമര്‍ത്ഥനായ കള്ളന്‍ തന്റെ മോഷണ മുതലില്‍ മറ്റുള്ളവരെയും അവരുടെ അറിവോറെയോ അല്ലാതെയോ പങ്കാളിയാക്കുന്നു. പിന്നീട് കള്ളനു സുഖമായി ഉറങ്ങാം ബാക്കിയുള്ളവര്‍ കള്ളനെ സംരക്ഷിച്ചു കൊളും. സൂക്ഷിച്ചു നോകിയാല്‍ നമക്ക് ചുറ്റും ഇത്തരം ഗ്രൂപുകളുടെ ചെറു രൂപങ്ങള്‍ കാണാം. ലോണ്‍ പസ്സാകി കിട്ടാനും പഞ്ചായത്ത് റോഡിന്‍റെ വഴിതിരിച്ചു വിടാനും ഇത്തരം ഇടപെടലുകള്‍ കാണാം. വ്യത്യാസം വലുപ്പത്തില്‍ മാത്രം.
ReplyDelete