മോഡിയാശന്‍ കേരളത്തില്‍വന്നാല്‍ എന്തോ
ഇടിഞ്ഞുവീഴുമെന്നു ധരിച്ചവര്‍ക്കെല്ലാം തെറ്റി.. ഒന്നുംവീണില്ല. പകരം മോഡി മയപ്പെട്ടു..
രണ്ടുതവണ കേരളത്തില്‍ വന്നപ്പോഴും രാഷ്ട്രിയ അയിത്തവും, സനാതനമൂല്യങ്ങളുടെ
കുറവുകളുമാണ് പ്രഘോഷിച്ചത്...അതൊക്കെ ഇവിടെ കുറവായതിനാല്‍ ഗുജറാത്തില്‍നിന്നും
കുറച്ചു കൊണ്ടുവന്നു സഹായിക്കട്ടെ എന്നാണദേഹം ആരഞ്ഞത്.. .ഗുജറാത്തിലെ ഗര്ജനങ്ങള്‍
ഇവിടെ വന്നപ്പോള്‍ പ്രാവിന്‍റെ കുറുകലുകളായി മാറി..അതാണ് കേരളം.. പക്ഷെ അങ്ങേര്‍ക്ക്
ഇവിടെ പരവതാനിവിരിക്കാന്‍ മുന്നോട്ട് നിന്ന നവോഥാനപ്രസ്ഥാനങ്ങളും ആത്മീയകച്ചവടസ്ഥാപനങ്ങളും
വിഷം ചുമക്കുന്നപാത്രങ്ങളെന്ന ലേബലിലേക്ക് ചുരുങ്ങിയെന്നതാണ് വാസ്തവം.... എത്ര
ഡെറ്റോളോഴിച്ചു കഴുകിയാലും ആ ഉളുമ്പു നാറ്റം പോകില്ല.. സനാതനഹിന്ദുമൂല്യങ്ങളും,
ആത്മീയ അറിവുകളും കേരളിയര്‍ക്ക് പകര്‍ന്നുതരാന്‍ ഏറ്റവുംയോഗ്യന്‍ നരേന്ദ്ര മോഡിയാണെന്ന
ചിലരുടെ കണ്ടുപിടുത്തത്തെ കേരളത്തിലെ മത സാംസ്കാരികരംഗങ്ങളില്‍ ആഞ്ഞടിച്ച
സുനാമിയായി വേണമെങ്കില്‍ പറയാം. ...എന്നാല്‍
മോഡിയാണ് ഹിന്ദു എന്ന പദത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറെന്ന മിഥ്യാധാരണ കേരളത്തില്‍
നടക്കില്ലായെന്നു, ക്ഷണിച്ചവരെക്കാള്‍ മോഡിക്കാണ് നന്നായി മനസിലായത്...
അതുകൊണ്ടുതന്നെ പ്രസംഗത്തില്‍ നല്ല മൃദുത്വവും, ഓണത്തിന് ധരാളം ആശംസകളും അദേഹം
കേരളിയര്‍ക്ക് വെച്ചുനീട്ടുകയുണ്ടായി...
വരുംനാളുകളില്‍, കല്‍പ്പണിക്കാരനായി തുടങ്ങി ലോകത്തെ വിറപ്പിച്ച ഹിറ്റ്ലരുടെ മാതൃക
പിന്തുടരാന്‍ മുന്നേ നീട്ടിയെറിഞ്ഞ ഒരു സുഖിപ്പിരാണ് തളികയില്‍ തന്ന ആശംസകളെന്നു
മറ്റാരേക്കാളും നന്നായി മലയാളി തിരിച്ചറിയുമെന്ന കാര്യം അങ്ങര്
കരുതിയിട്ടുണ്ടാവില്ല...
ശിവഗിരി ശ്രീനാരായണഗുരു സമാധി സന്ദര്‍ശിച്ചശേഷം മോഡി മാനസന്തരപ്പെട്ടോ എന്നാണ് ഇപ്പോള്‍
സംശയം.....അങ്ങനെ നന്നായെങ്കില്‍ നല്ലതുതന്നെ....ഗുരുവിന്‍റെ പ്രമാണവും തൂക്കി
കള്ളുകച്ചവടത്തിനു നടക്കുന്നതിനേക്കാള്‍ മാന്യത അതിനുണ്ട്. തന്‍റെ ജീവിതംതന്നെ സകലമനുഷ്യര്‍ക്കും
മാതൃകയാക്കി ജീവിച്ച ഗുരുവിന്‍റെ അനുസ്മരണത്തില്‍ വംശഹത്യാരോപണ വിധേയനായ മോഡിയെത്തന്നെ
സ്വീകരിച്ചാനയിച്ചത്....മോഡിയെ നന്നാക്കാനാണോ അതോ ശിവഗിരിക്ക് പറ്റിയ അബദ്ധമാണോ
എന്ന ചര്‍ച്ച എങ്ങുമാകാതെ പിരിഞ്ഞപ്പോളാണ് മോഡിയുടെ ഓണസന്ദേശം വന്നത്.... മറ്റൊരു
സംസ്ഥാനമുഖ്യമന്ത്രിയും തരാത്ത ആശംസ; അങ്ങ് വടക്ക് കിടക്കുന്ന മോഡി തന്നസ്ഥിതിയ്ക്ക്
ഒന്നുകില്‍ മോഡിമാറി; അല്ലേല്‍ നമ്മള് മാറണമെന്ന കാര്യം ഉറപ്പാണ് .
ഇപ്പോള്‍ മോഡി വീണ്ടും കേരളത്തില്‍എത്തിയിരിക്കുന്നു...
വംശഹത്യയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനോ, തെളിവുകള്‍ കുഴിച്ചുമൂടുന്നരീതി സര്‍ക്കാരിനു
പറഞ്ഞുകൊടുക്കാനോ, എതിരാളികളെ ഇല്ലാതാക്കാനുള്ള വ്യാജ സ്റ്റിംഗ് ഓപ്പറേഷന്‍സ് വിവരിക്കാനോ
അല്ല...പ്രത്യുതാ അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ വിശിഷ്ടാതിഥിയായാണ് ഇപ്പോള്‍ എത്തിയത്.... ജന്മദിനത്തില്‍
മോഡിയെത്തന്നെ ക്ഷണിക്കാന്‍ എന്താണ് കാരണമെന്നത്, വെളിപ്പെടാത്ത പൊരുളാണ്..
സാമൂഹ്യ ആത്മീയമേഖലകളില്‍ മുഖം നോക്കാതെ നിസ്വാര്‍ത്ഥമായസേവനം നടത്തുന്നു എന്ന് അവകാശപ്പെടുന്ന
അമൃതാനന്ദമയിയും കൂട്ടരും കൊലപാതകപരമ്പരകളുടെ ആസൂത്രകന്‍ എന്ന ആരോപണം നേരിടുന്ന
മോഡിയെത്തന്നെ മുഖ്യകസേരയില്‍ ഇരുത്തി ജന്മദിനം ആഘോഷിക്കാനുള്ള ചേതോവികാരമാണ്
കേരളത്തിനു മനസ്സിലാവാത്തത്... ഹൈന്ദവ ആത്മീയതയുടെ മൊത്തക്കച്ചവടത്തില്‍ ഈ
മോഡിക്കുള്ള പങ്ക് എന്താണെന്നു ഇനിയും വ്യക്തമല്ല..കാര്യങ്ങള്‍ ഇങ്ങനെയാണ്
പോകുന്നതെങ്കില്‍ മോഡി ഇപ്പോള്‍ നയിക്കുന്നത് കുരുക്ഷേത്രയുദ്ധമാണെന്ന വാദവും
സമീപഭാവിയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.. ആത്മീയ പാരമ്പര്യ മൂല്യങ്ങളുടെ പിന്‍ബലത്തില്‍
ഇന്ത്യ സമീപഭാവിയില്‍ ലോകത്തെ നേതൃശക്തിയാകുമെന്നാണ് മോഡി പറഞ്ഞിരിക്കുന്നത്... എന്താണാവോ
ഈ പറഞ്ഞതിന്‍റെ അര്‍ഥം. ആത്മീയ പാരമ്പര്യ മൂല്യങ്ങളുടെ ഒന്നാംനമ്പര്‍ കച്ചവടസ്ഥലമാകും
എന്നതായിരിക്കും ഉദേശിച്ചത്.. അങ്ങേരുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നല്ല ആത്മീയ
അടിത്തറയാണ് നിലവിലുള്ളത്. ഭയങ്കരം... ഗുജറാത്തില്‍ അങ്ങേരുണ്ടാക്കിയ ആ അടിത്തറയിലാണ്
ഇനി ഇന്ത്യ വളരുന്നതെങ്കില്‍, അതിന്‍റെ
ചുമരുകള്‍ക്ക് ചായംപൂശാന്‍ ഇനിയും ഒരുപാട് പേരുടെ ചോര ഒഴുകുമെന്ന് വ്യക്തം..
ആത്മീയഗുരുക്കന്മാരാണ് ഇന്ത്യയെ സ്വാതന്ത്ര്യസമരത്തിലൂടെ സ്വതന്ത്ര്യമാക്കിയതെന്നും,
ആത്മീയനേതാക്കള്‍ നിറഞ്ഞ സ്റ്റേജില്‍ മോഡി
വെളിപ്പെടുത്തുകയുണ്ടായി ....ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആത്മീയനേതാക്കള്‍
നടത്തിയ നിരവധി പൂജാസമരങ്ങളുടെ ചരിത്രരേഖകള്‍ ഒരുപക്ഷെ ഗുജറാത്തില്‍ നിന്നും
കുഴിച്ചെടുത്തിട്ടുണ്ടാകാം.... ഗാന്ധിജിയെ വധിക്കുകയും, രാഷ്ട്രപിതാവായി
അംഗികരിക്കുകയോ ചെയ്യാത്ത ആര്‍.എസ്.എസ് പാരമ്പര്യമുള്ള മോഡി പറയുന്ന ആത്മീയകുരുക്കള്‍
ആരാണെന്നു എത്ര ശ്രമിച്ചിട്ടും മനസിലാവുന്നില്ല... ഇനിയിപ്പോ അമൃതാനന്ദമയിയായിരിക്കും
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംതന്നതെന്നും ഇങ്ങേര് പറയാന്‍ സാദ്ധ്യതയുണ്ട്.. പരിപാടി
കൊഴുപ്പിക്കാനായി എല്ലാ മതനേതാക്കളെയും വേദിയില്‍ വിളിച്ചിരുത്തി മോഡിക്ക് വളിപ്പ്
പറയാനുള്ള സാഹചര്യവും ഉണ്ടാക്കി കൊടുത്തുവെന്നതാണ് ഏറെ രസകരം. ചുരുക്കത്തില്‍
ശിവഗിരിയും അമൃതാനന്ദമയിയുമൊക്കെ പറയുന്ന മനുഷ്യസ്നേഹത്തിന്‍റെ മുഖം മോഡിയുടെ
ഗുജറാത്ത് മുഖമാണെന്ന് കേരളത്തിനു വ്യക്തമായിരിക്കുന്നു..
മോഡിയെ
നന്നാക്കാനുള്ള ശ്രമത്തില്‍ തളര്‍ന്നിരിക്കുമ്പോളാണ് മറ്റൊരു തിരുമൊഴി കേട്ടത്
....’മൂത്രമൊഴിച്ചാല്‍ കഴുകാത്തവര്‍ ശുനകന്മാരും ..അല്ലാത്തവര്‍ മാന്യന്മ്മാരുമാണെന്ന’
തിരുമൊഴി.....ഇതിന്‍റെ ഉപജ്ഞാതാവ് മഹാനായ ചിന്തകനും, പ്രമുഖബ്ലോഗ് എഴുത്തുകാരനും,
അതിലേറെ മതേതരവാദിയുമായ പ്രഫസര്‍ ഡോക്ടര്‍ മോറിയാര്ട്ടിയാണ്... മോറിയാര്ട്ടിയെ
അറിയില്ലേ!!!!!!! ഷെര്‍ലക്ക്‌ഹോംസ് കഥകളില്‍ ഹോംസിന്‍റെ വില്ലനായി വരുന്ന ജയിംസ് മോറിയാര്ട്ടി... ഇങ്ങേര്
കണ്ടാല്‍ മാന്യന്‍, സമൂഹത്തില്‍ ഒത്തിരി ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു....എല്ലാ
സമയവും ചിരിച്ചുനില്‍ക്കുന്ന പെഴ്സണാലിറ്റി. പക്ഷെ പേഴ്സില്‍ തപ്പിയാല്‍
നയാപൈസയുടെ മതേതരത്വം ഇല്ലായെന്നെയുള്ളൂ... കാര്യം പ്രഫസറൊക്കെയാണെങ്കിലും അടിയിലൂടെ ഒരു സമാന്തരലോകം ഉണ്ടാക്കുന്ന
തിരക്കിലാണ് ...കുറ്റവാളികളും ക്രിമിനല്‍സും നിറഞ്ഞ ഒരു സ്വകാര്യ ചാവേര്‍സംഘത്തെ
ഇദേഹം പോറ്റുന്നു...തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പരമാവധി ആളുകളെ തന്‍റെ
സംഘത്തില്‍ ചേര്‍ക്കാനും ഈ ചാവേറുകള്‍ സഹായിക്കുന്നു...ആശയപരമായി ഭിന്നിപ്പ്
കാണിക്കുന്നവരെ അപ്പപ്പോള്‍ തട്ടും..അതാണ് മോറിയര്‍ട്ടി...(സൂചിക: ഷെര്‍ലക്ക്
ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ പേജ് 1079 ‘മരണക്കെണി’). ഇവിടെ
ശുനകപുരാണം വിളമ്പിയിരിക്കുന്നത് ഒരു ചെറുകിടബ്ലോഗ് മോറിയാര്‍ട്ടിയാണ്.സ്വന്തമായി
ഒരു പ്രസ്ഥനമൊക്കെ ഉണ്ടാക്കി പല ഗംഭിരന്‍ പരിപാടികളും നടത്തി ആളെക്കൂട്ടുന്ന
മഹനീയന്‍ ....സോഷ്യല്‍ മീഡിയയാണ് ഇത്തരക്കാരുടെ ഇഷ്ടവിഹാരം... തുടക്കംമുതല്‍ ഒരു
പ്രത്യയശാസ്ത്രത്തെത്തന്നെ മുറുകെ
പിടിക്കുന്നവരെ നമുക്ക് മനസ്സിലാക്കി ഒഴിഞ്ഞുമാറാന്‍ കഴിയും....എന്നാല്‍ ഇത്തരം ഡോക്ടര്‍
മോറിയാര്ട്ടിമാര്‍ പലരും ആട്ടിന്‍തോലും പുതച്ചുനടക്കുന്നതിനാല്‍ തിരിച്ചറിയാന്‍ പാടാണ് .. തന്നെ മനസിലായി എന്നു തിരിച്ചറിയുന്ന
നിമിഷം ചാവേറുകളെ അയച്ച് ഇരയെ നിശബ്ധമാക്കും... ‘മൂത്രമൊഴിച്ചിട്ടു കഴുകാത്തവര്‍
എല്ലാം ശുനകന്മാരാണത്രെ’...എത്ര മോശമായ പരാമര്‍ശമാണത്..വിവാഹപ്രായം പതിനാറ് എന്ന
വിഷയത്തിലാണ് ഇങ്ങനെ ഒരു പരാമര്‍ശം ഉയര്‍ന്നത്.. അസഹിഷ്ണുതയുടെ കണ്ണിലൂടെ ജനത്തെ,
പട്ടിയും മാന്യനും എന്ന രണ്ടു ഗണത്തില്‍പ്പെടുത്തിയ ആ തിരുദേഹം ഒരു ഡോക്ടറാണെന്നു കരുതുക; തന്‍റെ മുന്നില്‍
വരുന്ന രോഗികളെ ഇയാള്‍ ഏതു എത്തിക്സ് വച്ചായിരിക്കും ചികല്സിക്കുക... അവിടെ
കഴുകാത്തവനും കഴുകിയവനും രണ്ടുചികല്‍സ ആയിരിക്കുമോ നല്‍കുന്നത്.?.. പട്ടികള്‍ക്ക്
ഏതായാലും മനുഷ്യനു കൊടുക്കുന്ന മാന്യതകിട്ടാന്‍ സാദ്ധ്യതകുറവാണ്. അതുപോലെ ഇയാളോരു
ആയുര്‍വേദഡോക്ടറാണെങ്കില്‍ അതില്‍ ‘വേദം’ എന്നവാക്ക് ഒരു പ്രത്യേക മതത്തില്‍നിന്നു
വരുന്നതിനാല്‍ അത് ഒഴിവാക്കി ആയൂര്‍ ഡോക്ടര്‍ എന്ന ബോര്‍ഡായിരിക്കുമോ വെയ്ക്കുന്നത്?...
ഗുജറാത്ത് വംശഹത്യയെ വെറും മൂത്രമൊഴിച്ചാല്‍ കഴുകാത്ത ശുനകന്മാരുടെ കടിമാത്രമായി
നിസ്സാരവല്‍ക്കരിക്കുമോ?...
താനുള്‍പ്പെടെയുള്ളവരെല്ലാം കേമന്മാര്‍; അല്ലാത്ത എല്ലാവരും വെറും പട്ടികള്‍
മാത്രമാണെന്ന മനോഭാവം ഒരു മതേതര പ്രതിശ്ചയയില്‍ നിന്നുകൊണ്ട് പറയാന്‍ കഴിയുമ്പോള്‍
നമ്മുടെ നാടിന്‍റെ അവസ്ഥ എവിടെ എത്തിയിരിക്കുന്നു... ജാതിയുടെയും മതത്തിന്‍റെയും
പേരില്‍ സ്വയം മഹത്വവല്കരിച്ചുകൊണ്ട് തമ്മിലടിക്കാനുള്ള പരോക്ഷപ്രചാരണങ്ങള്‍
നടത്തുന്നവന്‍ എത്ര കേമന്‍ ആയാലും അവരെ ഒറ്റപ്പെടുത്താനുള്ള ആര്‍ജവമാണ് നമ്മള്‍
കാണിക്കേണ്ടത്... അകലെയുള്ള വലിയൊരു ഫാസിസ്റ്റിനെതുരത്താനുള്ള എളുപ്പവഴി ആദ്യം അടുത്തുള്ള
ചെറുഫാസിസ്റ്റുകളെ തുരത്തലാണ്... വിദ്വേഷം തുളുമ്പുന്ന പ്രസ്താവനകള്‍ എഴുതി അതിനു സ്വയം ലൈക്ക് കൊടുക്കുന്ന
പുഴുക്കുത്തുകളോട് ഒന്നേപറയാനുള്ളൂ; നമ്മുടെ കേരളത്തില്‍ രാഷ്ട്രിയവും
സാമൂഹ്യപരവുമായ പലകാര്യങ്ങളിലും വലിയ കുറവുകള്‍ കണ്ടേക്കാമെങ്കിലും മതസൗഹാര്‍ദ്ദത്തിനു
അത്ര ഇളക്കം തട്ടിയിട്ടില്ല.... അതുകൊണ്ടാണ് ഗര്‍ജിക്കുന്ന മോഡിപോലും ഇവിടെ
വന്നപ്പോള്‍ പ്രാവിനെപ്പോലെ കുറുകിയത് .. അതിനിടയില്‍ ഈ-എഴുത്ത്, ഉദ്ധാരണം,
ഗ്രൂപ്പ് തുടങ്ങിയ പേരുകളില്‍ മധുരത്തില്‍ ചാലിച്ച വര്‍ഗ്ഗീയവിഷം വിളമ്പരുത്..
അപേക്ഷയാണ്.........
അകലെയുള്ള വലിയൊരു ഫാസിസ്റ്റിനെതുരത്താനുള്ള എളുപ്പവഴി ആദ്യം അടുത്തുള്ള ചെറുഫാസിസ്റ്റുകളെ തുരത്തലാണ്...
ReplyDeleteഎന്നു ഞാന്‍ കരുതുന്നു ശിവന്‍
Deleteaattin tholitta chennaykkal samoohathil oru paadundu ,namukku manasilavilla ,,ariyumpol ozhivakkuka athumthrame cheyyaan kazhiyoo
ReplyDeleteഅങ്ങനെ ഒഴിവാക്കാനാണ് ശ്രമം
Deleteനിര്‍ഭാഗ്യവശാല്‍ നമ്മളെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും വ്യാകുലപ്പെടാനും മാത്രമാണ് മലയാളികള്‍ക്ക് താല്പര്യം . അതുകൊണ്ട് തന്നെ കാശ്മീരിലും മറ്റും പിടിക്കപ്പെടുന്ന തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടാകുന്നു എന്നും പല റിക്രൂട്ട്മെന്റ്കളും നടക്കുന്നത് കേരളത്തില്‍ നിന്നാണ് എന്നും ഇവിടെ ഉള്ള ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പാകിസ്താനില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നു എന്നുമുള്ള വാര്‍ത്തകളെ മനപ്പൂര്‍വ്വം ഒഴിവാക്കി സിരിയയിലെ കൂട്ടക്കുരുതിയും ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവം ചര്‍ച്ച ചെയ്യാനാണ് മലയാളികള്‍ക്ക് താല്പര്യം. കേരളത്തെ പിടിമുറുക്കിയ തീവ്രവാദ വര്‍ഗീയ സംഘടനകള്‍ തങ്ങളുടെ പിടി കഴുത്തിലേക്ക് നീളുംബോഴും മലയാളികള്‍ അന്യരുടെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിച്ച്കൊണ്ടിരിക്കും.
ReplyDeleteനമ്പ്യാരെ,കാക്കാമ്മാർ ചെയ്യുന്നത് മാത്രമാണോ തീവ്രവാദം?പട്ടാളത്തിൽ വരെ വർഗീയതയും തീവ്രവാദവും തിരുകി കയറ്റിയതോന്നും വിഷയമല്ലേ?പാക്സിതാനും ഉഗാണ്ടയും എന്ത് ചെയ്യുന്നു എന്ന് മാത്രം നോക്കി നിന്നാൽ മതി.സ്വന്തം മൂക്കിനു കീഴെ നടക്കുന്നതിനെ പറ്റി ബേജാർ ആവണ്ട.അമേരിക്കയിൽ നിന്നും ഇസ്രായേലിലും നിന്നും ഫണ്ടും പരിശീലനവും സ്വീകരിച്ചു ചെയ്യുന്നതൊക്കെ ദേശ സ്നേഹം.ഇറാനിയാൻ പൌരന്റെ കാറിൽ ഈയിടെ ബോംബ് വെച്ചത് ആരാണ്?അതിനെ കുറിച്ചുള്ള അന്സ്വേഷണം എവിടെ എത്തി?ഇന്ത്യൻ മുജാഹിദീനും എത്യോപ്യൻ സലഫിസ്ടുകളും ചേർന്ന് ഇവിടെ ഉഴുതു മറിക്കുമോ എന്ന് മാത്രം നോക്കിയാൽ മതി..അവനവൻറെ മണി വരെ സൂത്രത്തിൽ മറ്റവന്മാർ അടിച്ചു കൊണ്ട് പോയാലെ കാര്യം തിരിയൂ..
Deleteവംശിയവിരോധം പ്രസംഗിക്കുന്നവന്‍ ആരായാലും അവന്‍ എതിര്‍ക്കപ്പെടെണ്ടാതാണ്..........അങ്ങിരിക്കുന്ന മോഡിയും ഇവിടെയിരുന്നു മോങ്ങുന്ന തവളകളും ഒരു നാണയത്തിന്റെ വശങ്ങള്‍ മാത്രം
Deleteചില പൊട്ടക്കുളത്തിലെ തവളകള്‍ക്ക് എത്ര വിശദീകരണം നല്‍കിയാലും അവര്‍ പൊതു സമൂഹത്തില്‍ ശര്‍ദിച്ചതിന്റെ ദുര്‍ഗന്ധം അവര്‍ക്ക് മനസിലാവുകയില്ല പിന്നെയും പിന്നെയും അതേ മാലിന്യത്തില്‍ കിടന്നുരുണ്ടുകൊണ്ടേ ഇരിക്കും. അത്തരം ശുനകന്മാരുടെ വാലു നിവര്‍ത്താന്‍ ഉപയോഗിക്കുന്ന കുഴല്‍ വളയുകയല്ലാതെ അവയുടെ വാല്‍ ഒരിക്കലും നിവരുകയില്ല. ശരിയായ പ്രതിവിധി ആ വാല്‍ മുറിച്ചു കളയുക എന്നതു മാത്രമാണ്
ReplyDeleteഇവിടെ വാല്‍ അല്ല പ്രശ്നം...മുറിക്കേണ്ടത് വേറെ ചിലതാണ്
Deleteവര്‍ഗ്ഗിയത പടര്‍ത്തുന്ന അലവലാതികള്‍ എല്ലായിടത്തും കാണും മാഷേ ..അവറ്റകളെ കണ്ടാല്‍ വഴിമാറി പോകുന്നതാ ബുദ്ധി .ഉപദേശിച്ചു നന്നാക്കാമെന്നു സ്വപനത്തില്‍ പോലും വിചാരിക്കേണ്ട
ReplyDeleteപറഞ്ഞു നന്നാക്കാന്‍ സാദ്ധ്യമല്ല..അകത്തെ വിഷപ്പല്ലുകള്‍ തുറന്നുകാണിക്കാനേ കഴിയൂ
Deleteചില തെറ്റുകള്‍ ഒരാള്‍ ചെയുമ്പോള്‍ ശരി,അതെ തെറ്റ് മറ്റൊരാള്‍ ചെയുമ്പോള്‍ അതു തെറ്റുമാത്രമാണ് തെറ്റു മാത്രം.
ReplyDeleteരണ്ടുകൂട്ടര്‍ക്കും ഇടയിലുള്ള ശരിയാണ് അറിയേണ്ടത്
Deleteവായന രേഖപ്പെടുത്തുന്നു.
ReplyDeleteനന്ദി ശിഹാബ്
Deleteമതവാദികളായ ഏതു മനുഷ്യരില്‍ നിന്നും ഞാന്‍ അകലം പാലിക്കും. കാരണം എല്ലാ മതവാദികളും പൊട്ടന്‍ഷ്യല്‍ തീവ്രവാദികള്‍ കൂടിയാണ്. ചെറിയ പ്രകോപനങ്ങള്‍ മതി കുഴപ്പങ്ങളുണ്ടാകാന്‍.
ReplyDeleteനല്ല നിരീക്ഷണം അജിത്തേട്ട
Deleteഫെസ് ബുക്കിൽ മതെതരരുടെ പൂക്കാലമാണ്..
ReplyDeleteഅവര്ക്കാനല്ലോ ഇപ്പോൾ മാർകറ്റ്!
മതേതരത്വം പുലരട്ടെ....
Deleteഫേസ് ബുക്കില്‍ എപ്പോഴും ആ പൂക്കാലം പുലരട്ടെ
Deleteആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തല്ലി ഓടിക്കണം
ReplyDeleteആവോളം ശ്രമിക്കാം
Delete