മാഷേ; നിങ്ങളതിനകത്ത് എന്തെടുക്കുവാ.. കുറേ
നേരമായല്ലോ..? ഇറങ്ങാനായില്ലേ ..?
എടീ ഞാന്‍
ചില പരിശീലനങ്ങള്‍ നടത്തുകയാ.............
പരിശീലനമോ.? ബാത്ത്റൂമിലോ..? .എന്നാ പരിശീലനമാ..?
നീ ഇങ്ങുപോരെ,,, ഞാന്‍ പൂട്ടിയിട്ടില്ല....
പിന്നേ,, നിങ്ങള്‍ അവിടെ കാണിക്കുന്നത് കാണാനല്ലേ
എനിക്കിപ്പം നേരം. ഒന്നു ചുമ്മാതിരി മനുഷ്യാ.....................
എടീ അതല്ല.... ഇതു കുഴപ്പമൊന്നുമില്ല. നീയിങ്ങു
വാ ....
-----------------------ഈശ്വരാ,, നിങ്ങളിത് എന്നാ
കാണിക്കുവാ മനുഷ്യാ... വെള്ളത്തില്‍ക്കിടന്നു പുസ്തകം വായിക്കുന്നോ..?
അതല്ലടി ഞാന്‍ നീന്തല്‍ പരിശീലിക്കുവാ......
ങ്ങേ, ഈ
ബാത്ത്ടബില്‍ കിടന്നോ..? അതിനു വല്ല അമ്പലക്കുളത്തിലും പോകൂ മാഷേ...
എന്തിനാടി അമ്പലക്കുളം; അവിടെയിപ്പം പെണ്ണുങ്ങള്
തുണിയലക്കാനും കുളിക്കാനും എത്തണ സമയമാ.... അവിടെപ്പൊയി നീന്തിയിട്ടുവേണം അവരുടെ
തല്ലുകൊള്ളാന്‍..അത്യാവശ്യം വെള്ളത്തില്‍ത്താഴാതെ നില്‍ക്കാ നൊക്കെ എനിക്കറിയാം... ഇനി അതിന്‍റെ സാങ്കേതികവശം പഠിച്ചാല്‍ മതി. അതീ
പുസ്തകത്തിലുണ്ട് .. കണ്ടോ; മുന്നോട്ട്
കുതിക്കുമ്പോള്‍ കൈകള്‍ പിന്നോട്ട് വീശണം ..കാലുകള്‍ നല്ലപോലെ വളയണം ...ഇതുപോലെ
സാങ്കേതികമായി പഠിക്കണം അറിയാമോ.?.
ഇതുപഠിച്ചിട്ടു നിങ്ങള്‍ എവിടെപ്പോകാനാ....ഒളിംപിക്സിനു
പോണുണ്ടോ..? ..
ഈ വരുന്ന ഓണത്തിനു ക്ലബിന്‍റെവക നാട്ടുകാര്‍ക്ക്
നീന്തല്‍പ്പരിശീലനമുണ്ട്. അതില്‍ ക്ലാസ്സ് എടുക്കുന്നത് ഞാനാ .. അതിനുവേണ്ടി
അഞ്ഞൂറുരൂപ മുടക്കി തപാലില്‍ വരുത്തിയ പുസ്തകമാ.... എല്ലാം പഠിക്കണം. നീ
ശല്യപ്പെടുത്താതെ പോയെ..
എന്തിനാ
മനുഷ്യാ ഈ അറിയാത്ത പണിക്കൊക്കെ പോകുന്നത്..? അവസാനം വെള്ളംകുടിച്ചു ചാകും
കേട്ടോ..
ഹേയ് ഒന്നുമില്ലടി; എല്ലാവരുമിപ്പോ അറിയാവുന്ന
പണിക്കണോ പോകുന്നത്. ഇതിനൊക്കെ വെറും ‘ഓണററി’ പോരെ.? ..നീ കണ്ടില്ലേ മോഹന്‍ലാലിനു
കരെട്ടയില്‍ ബ്ലാക്ക്ബെല്‍റ്റ് കിട്ടിയത്; അങ്ങേര് വല്ലതും കാണിച്ചിട്ടാ..?. കേണല്‍
കിട്ടി; അങ്ങേര്‍ എവിടെയെങ്കിലും യുദ്ധം ചെയ്തിട്ടാ.?.
മമ്മൂട്ടിക്ക് ഡോക്ടറേറ്റ് വിളിച്ചല്ലേ കൊടുത്തത്;
അങ്ങേര് ഏതെങ്കിലും പരീക്ഷ പാസയിട്ടാ.?.ഒന്നുമല്ല. ഇതൊക്കെ വെറും നമ്പറല്ലേ.. നീന്തലിനെപ്പറ്റി
സ്റ്റേജുകെട്ടി ക്ലാസെടുക്കാന്‍ ഇതുതന്നെ ധരാളം. അത്യാവശ്യം നീന്തല് പഠിപ്പിച്ചും,
വെള്ളംകോരിയുമൊക്കെ നാലാളുടെ ആരാധന പിടിച്ചുപറ്റിയിട്ടുവേണം റിട്ടയറായശേഷം
എനിക്കീ പഞ്ചായത്തൊന്നു ഭരിക്കാന്‍ .. അല്ലാതെ ഇതൊക്കെ എന്തോന്നിന് ..
എന്നാല്‍പ്പിന്നെ നിങ്ങളാ സുരേഷ്ഗോപി കാണിക്കുന്ന
പരിപാടി വല്ലതും കാണിക്ക് അതാ കുറച്ചുകൂടി നല്ലത്...........
എങ്ങനെയെങ്കിലും
ഒരു സിനിമയില്‍ അഭിനയിക്കണം ,,പിന്നെ രക്ഷപ്പെട്ടു. കാര്യം, അധ്യാപനമെന്നാല്‍ പുതുതലമുറയെ വാര്‍ത്തെടുക്കലാണെന്നൊക്കെ
പറയാറുണ്ട്; ഒക്കെ ചുമ്മാ..... അങ്ങേയറ്റം രാഷ്ട്രപതിയുടെ ഒരു മെഡല്‍; അതിനപ്പുറം
ഒന്നുമില്ല.. നാടിനെയും നാട്ടുകാരെയും ഊട്ടാന്‍ ഒരു നല്ല കര്‍ഷകനാകാമെന്നുവെച്ചാല്‍
ഒരു പട്ടിപോലും തിരിഞ്ഞുനോക്കത്തില്ല... അങ്ങേയറ്റംപോയാല്‍ ചിങ്ങം ഒന്നിന് ഒരു മൂടിയില്ലാത്ത ജീപ്പില്‍
കയറി കര്‍ഷകഘോഷയാത്രയില്‍ പഞ്ചായത്തുറോഡിലൂടെ ഒന്നുകറങ്ങാം.... അവിടെ തീര്‍ന്നു.. സിനിമ
അങ്ങനെയല്ല; ദൈവമാകാന്‍ പറ്റിയ സ്ഥലം.. എന്തു തോന്ന്യാസവും കാണിക്കാം... ഒരുത്തനും
ചോദിക്കില്ല. മുഖത്തു നല്ല റോസ് പൌഡറിട്ട്, നിങ്ങളില്ലാതെ ഞാനില്ല എന്നൊക്കെ
അടിച്ചുവിട്ടാല്‍ മതി... ആരാധകര്‍ എല്ലാം പൊറുത്തോളും...തരമല്ലേ താരം........... കാര്യം
നല്ല അഭിനയശേഷിയൊക്കെയുണ്ട്, പക്ഷെ കോലം അത്രപോര.. ഇതിപ്പോ അടൂര്‍
ഗോപാലകൃഷ്ണന്‍റെ പടത്തിനൊക്കെയെ കൊള്ളുകയുള്ളൂ.. വല്ല മാടയായോ പുട്ടുറുമീസായോ
വാറുണ്ണിയായോ നോക്കാനും വിഷമമില്ല. അതിനൊക്കെയാകുമ്പോള്‍ മേക്കപ്പ് പോലും വേണ്ട..
പക്ഷെ അതില്‍ അഭിനയിച്ചതുകൊണ്ട് താരമാകാനൊന്നും പോകുന്നില്ല... അതിനു വല്ല
സിംഹമായോ, ഏട്ടനായോ, കമ്മീഷണറായോ ഒക്കെ അഭിനയിക്കണം.. അങ്ങ് അടിയില്‍നിന്നുവരുന്ന
തരത്തിലുള്ള ഡയലോഗുകള്‍ പറയണം. വില്ലന്മ്മാരെ ഓടിച്ചിട്ട് തല്ലണം, മകളാകാന്‍
പ്രായമുള്ള പിള്ളേരുടെ പിറകെനടന്ന് കണ്ണേ
കരളേ എന്നൊക്കെ പറഞ്ഞു ചുറ്റിക്കളിക്കണം..... അതീ ജന്മത്തു നടക്കുമെന്ന്
തോന്നുന്നില്ല. അതുകൊണ്ട് നമുക്കീ നീന്തല് പഠിപ്പിരും, വീടുനന്നാക്കലുമൊക്കെ
നടത്തിയേ പേരെടുക്കാന്‍ കഴിയത്തൊള്ളൂ....
--- ---- അല്ലാ,,രമണിപറഞ്ഞ
സുരേഷ്ഗോപി ലൈനിനു എന്താ ഒരു കുഴപ്പം. അങ്ങേര് കാണിക്കുന്നത് ഒരു പുണ്യപ്രവര്‍ത്തിയല്ലേ..
എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ ജനങ്ങള് അവിടുന്നുമാറി നില്‍ക്കണമായിരുന്നു.
എന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജഡ്ജ് പറഞ്ഞത്. അതില്‍കൂടുതല്‍ എന്തു ദ്രോഹമാണ് ഇരകളോട്
ചെയ്യാനുള്ളത്. സുരേഷ്ഗോപി ചെയ്തത് അതല്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരായ വീടില്ലാത്ത
പത്തു കുഞ്ഞുങ്ങള്‍ക്ക് വീടു വെച്ചുകൊടുക്കാന്‍ തയ്യാറായി ..രണ്ടു വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കി, താക്കോലും കൊടുത്തു. ഭരണകൂടത്താല്‍ തിരസ്ക്കരികപ്പെട്ട ആ
കുഞ്ഞുങ്ങളെ സ്വന്തം കൈയ്യിലെടുത്തു ഓമനിച്ചു ... മാധവസേവയെന്നാല്‍ മാനവസേവയായിരിക്കണമെന്ന് അദേഹം കാണിച്ചുകൊടുത്തു. അങ്ങേരിനി രാഷ്ട്രിയത്തില്‍ ഇറങ്ങിയാല്‍, എന്‍റെ മണ്ഡലത്തില്‍
മത്സരിച്ചാല്‍, എന്‍റെ വോട്ട് അദേഹത്തിനായിരിക്കും സംശയം വേണ്ട..
പതിനഞ്ചുവര്‍ഷം
വീട്ടിലിരുന്ന ഒരു നടി സിനിമയില്‍ വരുന്നത് നമ്മുടെ മുഖ്യധാരപത്രങ്ങള്‍ക്കു മുന്‍പേജില്‍
നാലുകോളം വാര്‍ത്തയായി.. ഇരന്നു വാങ്ങുന്ന ബ്ലാക്ക്ബെല്‍റ്റും, കേണല്‍
പദവിയുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മഹാനടന്‍ പുളുവടിക്കുന്നു..
ചേറ്റിലിറങ്ങി ഗിമിക്ക് കാണിച്ചുകൊണ്ട്, കാലുപോലും മറ്റുള്ളവര്‍ കഴുകികൊടുത്ത ഒരുനടന്‍ കാര്‍ഷികകേരളത്തില്‍ അരിയുണ്ടാക്കുന്നു.. ഇതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണം
കിട്ടിയോ എന്നു ചോദിച്ചാല്‍ സ്വന്തം ഇമേജ് കൂട്ടാന്‍ നടത്തുന്ന പക്കാ ഗിമിക്കുകള്‍
എന്നതിനപ്പുറം ഒന്നുമില്ല. അതില്‍നിന്നും വളരെ വ്യത്യസ്തനാണ് സുരേഷ്ഗോപി.. താരം
ഇമേജ് കൂട്ടിയെങ്കില്‍ അതിന്‍റെ ഗുണഭോക്താക്കള്‍ ജനങ്ങളായിരുന്നു... എയിഡ്സ്
ബാധിച്ചു, നാട്ടുകാരാലും വീട്ടുകാരാലും ഒറ്റപ്പെട്ട കണ്ണൂര്‍ ജില്ലയിലെ അക്ഷരയ്ക്കും
അനന്തുവിനും അദേഹം രക്ഷകനായി.. സ്കൂളില്‍ പഠിക്കാന്‍ അധികൃതര്‍ ഈ കുട്ടികളെ
അനുവദിക്കാതെവന്നപ്പോള്‍ അദേഹം ആ സ്കൂളിലെത്തി. അവരെ വെറുത്ത നാട്ടുകാരുടെ
മുന്നില്‍വെച്ച് അദേഹം ആ കുട്ടികളെ ഏറ്റെടുത്തു. അവരുടെ പഠനചിലവുകള്‍ അദേഹം
വഹിച്ചു.. അങ്ങനെ അക്ഷരയും അനന്തുവും സ്കൂളില്‍ പഠിച്ചു.. അതൊരു വലിയകാര്യം തന്നെയാണ്..
അഭിനയത്തിന്‍റെ അഭ്രപാളികളില്‍നിന്നും യാഥാര്‍ഥ്യത്തിന്‍റെ ലോകത്തേയ്ക്കുള്ള പകര്‍ന്നാട്ടം...
ഡല്‍ഹി ബലാല്‍സംഗസംഭവത്തില്‍ അദേഹം പരസ്യമായി പ്രതികരിച്ചു.. അധികാരികളുടെ മുഖത്തു
നോക്കിത്തന്നെ അഭിപ്രായം പറഞ്ഞു. ഞാന്‍ കോടിശ്വരന്‍ പരിപാടിയിലൂടെ നിരവധി ആളുകളെ വ്യക്തിപരമായി
സഹായിച്ചു.. ഒടുവിലിതാ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്ക് വീടുവെച്ചു
കൊടുക്കുന്നു.. കാശുകൊടുത്തുവാങ്ങുന്ന ബ്ലാക്ക് ബെല്‍റ്റും, ഇരന്നുവാങ്ങുന്ന
കേണലും, പേരിനായി കാണിക്കുന്ന ഞാറുനടീലിനുമൊക്കെ ഈ മനുഷ്യസ്നേഹത്തിന്‍റെ ഒത്തിരി
പിറകിലാണ് സ്ഥാനം....
ജയസൂര്യനടത്തിയ കുഴിയടയ്ക്കലും, പണ്ഡിറ്റ് നടത്തിയ അരിവിതരണവുമൊന്നും നടിയുടെ തിരിച്ചുവരവിനു
മുന്നില്‍ ഒന്നുമായില്ല.. ഈ ഒറ്റത്തിരിച്ചുവരവില്‍ മലയാളിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും
പരിഹാരമാകുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.. ഒരു പ്രസവംകണ്ട ആലസ്യത്തില്‍ നിന്നും
മോചിതരായി വരുന്നതേയുള്ളൂ... അപ്പോഴേ എത്തി അടുത്ത നടിയുടെ പേറ്റുനോവ്.... കാശുകൊടുത്തു
വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ അതിനു ഒരുപാടു മഹത്വം മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കും;
വാങ്ങുന്ന പണത്തിന്‍റെ നന്ദി എന്നതിനപ്പുറം ആ വാര്‍ത്തയ്ക്കു യാതൊരു സാമൂഹ്യനന്മയും
ഉണ്ടാകില്ല.
വൈകിട്ടെന്താ പരിപാടി എന്നു ചോദിച്ചുകൊണ്ട്
കേരളത്തെ മദ്യ ക്കുപ്പികളുടെ മുന്നിലേക്ക് തള്ളിവിടുന്നതും, സ്വീകരണമുറിയില്‍
ആനക്കൊമ്പ് വയ്ക്കുന്നതും, നികുതിവെട്ടിക്കുന്നതും, പട്ടിണി ചാനലിന്‍റെ അമരത്തിരിക്കുന്നതും
ഒന്നുമല്ല സാമൂഹ്യസേവനം... തെരുവില്‍ കഴിയുന്നവന് ഒരു നേരം ഭക്ഷണം കൊടുത്താല്‍, തലചായ്ക്കാന്‍
ഇടമില്ലാത്തവന് ഒരു വീടു കൊടുത്താല്‍, എല്ലാവരാലും പുറന്തള്ളപ്പെടുന്നവരേ
ആശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍.... അതാണ് യഥാര്‍ത്ഥസേവനം. അക്കാര്യത്തില്‍
സുരേഷ്ഗോപിയോടൊപ്പം നില്‍ക്കാതെ തരമില്ല.
ഭര്‍ത്താവിനുശേഷം ഭാര്യ, അതിനുശേഷം മകന്‍ അങ്ങനെ
കുടുംബ സ്വത്തായി മന്ത്രിസ്ഥാനങ്ങളും ജനാധിപത്യ അവകാശങ്ങളും രാജകീയമായി ആസ്വദിച്ച്
ജനാധിപത്യത്തെതന്നെ കുടുംബാധിപത്യമാക്കി രാജഭരണംപോലെ ഭരിച്ച്;.. പട്ടിണിയും
ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളോട്, നിങ്ങള്‍ ഇനിയും മുണ്ടുവരിഞ്ഞുടുക്കണം,
ഒരുനേരം കഞ്ഞി കുടിച്ചാല്‍ മതി..... പോലുള്ള
സാമ്പത്തികശാസ്ത്രം പ്രസംഗിച്ചുകൊണ്ട് അധികാരത്തിന്‍റെ സുഖശീതളിമയില്‍ മയങ്ങുന്ന
നെറികെട്ട രാഷ്ട്രിയത്തിനെതിരെ സുരേഷ്ഗോപിയെപ്പോലുള്ളവര്‍ രംഗത്തുവന്നാല്‍ അവര്‍ക്കും
ഒരവസരം കൊടുക്കണമെന്നാണ് എന്‍റെ അഭിപ്രായം.. ഇതില്‍ കൂടുതല്‍ ഇനി ഒന്നും വരാനില്ല
.. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത പൊതുജനത്തിന് എന്തുപേടിക്കാന്‍.. അഭ്രപാളികളിലെ
കമ്മീഷണറും, ഐ ജി യുമെല്ലാം പൊതുജനമധ്യത്തിലേക്കു ഇറങ്ങിവന്നാല്‍ ഞങ്ങള്‍ രണ്ടുകൈയ്യും
നീട്ടി സ്വികരിക്കും .. അത്രയ്ക്കും ഗതികെട്ടു. അതുകൊണ്ടാണ്........
njanum angerkku vote cheyyaan theerumanichu
ReplyDelete.
നല്ല തീരുമാനം
Deleteഇനിയിപ്പോ സുരേഷ്ഗോപിയേയും പരീക്ഷിക്കുന്നതില്‍ കുഴപ്പമില്ല...രാഷ്ട്രിയക്കാര്‍ ഭരിച്ച് ഒരു കോലമാക്കി..ഒരിക്കല്‍ ഭരിക്കാന്‍ കേറിയവാന്‍ ചത്താലും അവിടുന്നു ഇറങ്ങില്ല..ഫലത്തില്‍ കുടുംബ ഭരണം തന്നെ ...ജനം മാറിചിന്തിക്കേണ്ട കാലമായി
ReplyDeleteസത്യം
Deleteസുരേഷ് ഗോപിയുടെ ലക്‌ഷ്യം ഇലെക്ഷൻ ആണോ അല്ലയോ എന്നത് അവിടെ കിടക്കട്ടെ.എന്തായാലും നാടുകാര്ക് പ്രയോജനം ഉണ്ടായിട്ടുണ്ട്.
ReplyDeleteശരിയാണ് ഷാഹിദ്
Deleteബ്ലസ്സി കളിമണ്ണ്‍ ഓടിച്ചതുപോലെയുള്ള രഞ്ജിത്തിന്‍റെ പണിയാണ് മഞ്ജു വരുന്നേ എന്നുള്ള പ്രചരണം..മാത്തുക്കുട്ടി എട്ടു നിലയിലാ പൊട്ടിയത്..അതുകൊണ്ടാ...കല്യാണ്‍ പ്രസവമൊക്കെ കഴിഞ്ഞു ഇപ്പോള്‍ വീട്ടില്‍ ഇരുപ്പല്ലേ...കാശു വേണ്ടേ ജീവിക്കാന്‍ അപ്പൊ ഇങ്ങനെ ഓരോ കിലുക്കികുത്തുമായി ഇറങ്ങും...ഇതെല്ലാം കാണാന്‍ മലയാളിയുടെ ജന്മംഇനിയും ബാക്കി
ReplyDeleteതീര്‍ച്ചയായും
Delete.എന്തായാലും നാടുകാര്ക് പ്രയോജനം ഉണ്ടായിട്ടുണ്ട്.
ReplyDeleteഅതേ
Deleteനാട്ടുക്കര്‍ക്കു പ്രയോജനപെട്ടുന്ന ഒരുപാടു കാര്യങ്ങള്‍ ഇനിയും കുറെ അവരൊക്കെ ചെയ്യുന്നുണ്ട്.പലതും ആര്‍ക്കും അറിയില്ലാന്നു മാത്രം .ചാനലില്‍ വരുന്നതും പത്രത്തില്‍ വായിക്കുന്നതും മാത്രമല്ല നടക്കുന്നതും ,സത്യവും. അതൊക്കെ കൂടി അന്വേഷിച്ചോരു എഴുതായിരുന്നെങ്കില്‍ ഇത് കലക്കിയേനെ. ഇതിപ്പോള്‍ സുരേഷ് ഗോപി നല്ലതാണെന്ന് പറയാന്‍ കുറെ പേരെ കുറ്റം പറഞ്ഞ പോലെയുണ്ട് . പിന്നെ പേരും പെരുമയുമൊക്കെ ഉണ്ടാവുന്ന കാര്യം, ടി.ജി രവിക്കും ,ബാലന്‍ കെ നായര്‍ക്കും,ഉമ്മറിനുമെല്ലാം സിനിമകൊടുത്തതും നല്ല ഒന്നാന്തരം പേരുകളാണ്.
ReplyDeleteയോജിക്കുന്നു
Deleteനമ്മുടെ നിലവിലുള്ള രാഷ്ട്രിയ സ്ഥിതിയില്‍ ഒരു മാറ്റാം ആവശ്യമാണ്..പറയുമ്പോള്‍ ജനാധിപത്യം എന്നാണെങ്കിലും പനാധിപത്യവും കുടുംബഭരണവുമാണ് ഫലത്തില്‍ നടക്കുന്നത്..ഒരിക്കല്‍ അധികാര കസേരയില്‍ കയറിയാല്‍ അവിടുന്നു ഇറങ്ങുന്ന പ്രശ്നമില്ല..അധികാരത്തിനായി പാര്‍ട്ടികള്‍ മാറിമാറി നിരങ്ങും..പാര്‍ട്ടികള്‍ക്കും അതില്‍ എതിര്‍പ്പില്ല..ഇന്നലെ വരെ തങ്ങളെ തെറി വിളിച്ചവനെയും രണ്ടു കൈയ്യും നീട്ടി സ്വികരിക്കും...എങ്ങനെയും അധികാരത്തില്‍ കടിച്ചു തൂങ്ങുക..ജീവിതം ആസ്വദിക്കുക ഇതാണ് പരിപാടി..ഇതിനൊരു ഒന്നാംതരം ഉദാഹരമാണു കണ്ണൂര്‍ അബ്ദുള്ളക്കുട്ടി...ആ ജസീറയുടെ സമരത്തെ അയാള്‍ കളിയാക്കുന്നത് കാണേണ്ടതാണ്..ഇത്തരം പോക്കണം കേട്ടവന്മ്മാരെ അകറ്റി നിറുത്താന്‍ ജനങ്ങള്‍ പാര്‍ട്ടി മറന്നു ഒന്നിക്കേണ്ട കാര്യമായി..ആരു ജനങ്ങളുടെ കൂടെ നില്‍ക്കുന്നുവോ അവരെ മാത്രമേ അധികാരത്തില്‍ എത്തിക്കാവൂ..അല്ലെങ്കില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടും..ഇപ്പോഴത്തെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ സുരേഷ്ഗോപിയേയും പരീക്ഷിക്കുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല.
ReplyDeleteശരിയാണ്
Deleteമമ്മൂട്ടിയും ലാലും സാമൂഹിക സേവനം നടത്തുന്നില്ല എന്ന് താങ്കൾക്ക് എങ്ങിനെ ഉറപ്പിച്ചു പറയുവാൻ കഴിയും?ടി വി ക്യാമറകൾക്ക് മുന്നിലും പത്ര ഫോടോഗ്രഫർമാരുടെ മുന്നിലും വെച്ച് ചെയ്യുന്നത് മാത്രമാണോ പുണ്യ പ്രവർത്തികൾ?താങ്കൾ മറ്റൊരു പോസ്റ്റിൽ എഴുതിയ സ്റ്റീഫനെ പോലെയുള്ള എത്രയോ പേർ ഈ നാട്ടിൽ ഇല്ലേ?അവരൊക്കെ ചാനലുകാരുടെ മുന്നിൽ വെച്ചാണോ സാമൂഹിക സേവനം നടത്തുന്നത്?ഞാനും നിങ്ങളും അറിയാത്ത എത്രയോ ആളുകൾ ആരുമറിയാതെ സൽകർമങ്ങൾ ചെയ്യുന്നുണ്ട്.മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല അറിയപെടാത്ത പലരും പല കാര്യങ്ങളും ചെയ്യുന്നുണ്ട്.സുരേഷ് ഗോപി ചെയ്തത് വളരെ പുണ്യമായ കാര്യമാണ്.ആരും ചെയ്യുവാൻ മടിക്കുന്ന കാര്യം.പക്ഷെ മമ്മൂട്ടിയും ലാലും ഒരു ചുക്കും ചെയ്യുന്നില്ല എന്ന അടച്ചാക്ഷേപം ആസ്ഥാനത്തായി പോയി. രാഷ്ട്രീയകരുടെ കുറ്റം മാത്രം പറഞ്ഞു കൈ അടി നേടുന്ന താങ്കളെ പോലെയുള്ള ബ്ലോഗർമാർ,ഈയിടെ വിവാഹിതനായ ഒരു യുവ എമ്മെല്ലേ ചെയ്ത സൽകർമത്തിനെ കുറിച്ച് ഒന്നും എഴുതി കണ്ടില്ല.മമ്മൂട്ടിയുടെ കാലിൽ വെള്ളമൊഴിച്ച് കൊടുത്ത ഓർഗാനിക് ഫാർമർ ആയ കെ എം ഹിലാൽ പത്രങ്ങളിൽ നൽകിയ വിശദീകരണം താങ്കൾ വായിച്ചില്ല എന്ന് കരുതുന്നു.ഒന്നിനെ ബൂസ്റ്റ് ചെയ്യുന്നതിന് വേണ്ടി മറ്റുള്ളതിനെ താറടിക്കുന്ന പരിപാടി ശരിയല്ല എന്ന് മാത്രം പറയുവാൻ ആഗ്രഹിക്കുന്നു.
ReplyDeleteഉറപ്പിച്ചു പറയാന്‍ കഴിയില്ല ,ആരു പറഞ്ഞു അക്കാര്യത്തില്‍ എനിക്ക് അത്ര ഉറപ്പാണെന്ന്.ഈ അടുത്ത കാലത്ത് സെന്സേഷനാല്‍ ആയി വന്ന ചില വാര്‍ത്തകളെ കുറിച്ചാണ് ഞാന്‍ അഭിപ്രയം പറഞ്ഞത് ആ വാര്‍ത്തകള്‍ ശരിയല്ല എന്നു താങ്കള്‍ക്ക് അഭിപ്രായം ഉണ്ടോ ?അറിയുന്ന കാര്യത്തെക്കുറിച്ചാണ് അഭിപ്രായം പറഞ്ഞത് .രഹസ്യമായി കാണിക്കുന്ന സേവനങ്ങളെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് രഹസ്യമായി ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ച് എനിക്കറിയില്ല അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല...അങ്ങനെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് പറയാം ഞാനത് എതിര്‍ക്കുന്നില്ല.കാലികമായി വന്ന വാര്‍ത്തകളില്‍ മേല്‍പ്പറഞ്ഞ വ്യക്തികള്‍ ചെയ്ത കാര്യങ്ങളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് സുരേഷ്ഗോപി ചെയ്ത പ്രവര്‍ത്തികള്‍ ആണെന്നു എനിക്കു തോന്നി.ഞാനതില്‍ എന്‍റെ അഭിപ്രായം പറഞ്ഞു അത്രയേയുള്ളൂ.....രാഷ്ട്രിയ ക്കാരുടെ നന്മകള്‍ക്ക് അവര്‍ തന്നെ ആവോളം നോട്ടിസ് അടിക്കുന്നുണ്ട് യുവ എം എല്‍ എ യുടെ കല്യാണ വിശേഷങ്ങള്‍ ഞാന്‍ എന്തിനു പറയണം ,,അങ്ങേര് ഒരു വീടു ഉണ്ടാക്കി കൊടുത്താതാണോ താങ്കള്‍ ഉദേശിച്ചത്...അത് വലിയ ആനക്കാര്യം ഒന്നുമല്ല...അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവര്‍ക്ക് മാതൃക ആവുക എന്നത് ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രധിനിധി എന്ന നിലയില്‍ അങ്ങേരുടെ കടമയാണ്..ആഡംബരവിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണം എന്ന നിയമം ഉണ്ടാക്കിയ സര്‍ക്കാരിലെ ഒരംഗമാണ് അദേഹം..അതുകൊണ്ട് അദേഹം ചെയ്തത് അദേഹം തന്നെ ഉണ്ടാക്കിയ നിയമം അനുസരിക്കുക മാത്രമേ ചെയ്തുള്ളൂ...അതിനു നോട്ടിസ് അടിച്ചതു തന്നെ അങ്ങേരുടെ അല്പത്തരം വെളിവാക്കുന്നു...മാത്രമല്ല സ്റീഫനെ ഈ കൂട്ടത്തില്‍ ഒന്നും പെടുത്താന്‍ കഴിയില്ല ..അതു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് മനസിലാവില്ല .കഴിയുമെങ്കില്‍ കണ്ടു മനസിലാക്കുക.മറ്റൊന്ന് പ്രകൃതി കര്‍ഷകനായ ഹിലാലിനെക്കുറിച്ചു എനിക്ക് പറയാനുള്ളത് ദേ ഇവിടെ പറഞ്ഞിട്ടുണ്ട് അതില്‍ താങ്കളും അഭിപ്രയം പറഞ്ഞിട്ടുണ്ട്..മറന്നെങ്കില്‍ നോക്കുക.http://thulasivanamkr.blogspot.ae/2013/07/blog-post_21.html താങ്കള്‍ പറഞ്ഞ ഒരു കാര്യം അംഗികരിക്കുന്നു'ഒന്നിനെ ബൂസ്റ്റ് ചെയ്യുന്നതിനു വേണ്ടി.."അതു ശരിയാണ് മേല്പറഞ്ഞ കാര്യങ്ങളില്‍ ഏറ്റവും ബൂസ്റ്റ് ചെയ്യപ്പെടേണ്ടത് അതാണെന്ന് തോന്നി...അതുകൊണ്ട് അങ്ങനെ പറഞ്ഞു..അടുത്ത ദിവസങ്ങളില്‍ വന്ന ആ വാര്‍ത്തകളില്‍ ഏതാണ് താങ്കളുടെ അഭിപ്രായത്തില്‍ മികച്ചു നില്‍ക്കുന്നത്...?മറ്റൊന്ന് താങ്കള്‍ പറഞ്ഞ 'കൈയ്യടിയുടെ' കാര്യം ഇതില്‍ ഒരു സാമ്പത്തിക ലാഭമോ ,പ്രശസ്തിയോ ഉദ്യേശിക്കുന്നില്ല സുഹൃത്തെ ...താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ എന്നെ പ്പോലുള്ള ബ്ലോഗര്‍മ്മാരുടെ ആകെ സമ്പാദ്യം...ഇനിയും കാണാം എന്ന പ്രതിക്ഷയില്‍ സ്നേഹത്തോടെ.....
Deleteനല്ല പോസ്റ്റ്. പക്ഷെ പോസ്റ്റിനെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് ഈ മറുപടിക്കുറിപ്പാണ്
DeleteMr thulasi... Marupadi kuripple aa link click cheyyano copy cheyyano pattuniilla...athoru link aayi post cheyythurinnel help aayene.
Deleteസന്ദീപ് മേനോന്; ലിങ്ക് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്...ആ വാക്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മതി..ആ പോസ്റ്റിലേക്ക് പോകാം
Deleteithineyokke thraykkathikam pradhanyam nammal thanne alle kodukkannathu. oru thavala chattakkaranu colonel padaviyum black bletum, veroruthi ippozhanu thonniyath.... viswasam athalle ellam. nallath aarum kaanathathu kondum , athu cheyyunnavane viswasikkan thayarallathu kondumanu suresh gopi mukesh polullavar cheyyunna nalla kaaryanfgal aarum kaanathathu. Manju abhinayichalum, ranjith padam vijayichalum nammal onnum neunnilla, black belt kittiyalum, colone aayalum nammalkku mecham onnumilla, avarkkokke nettamundakum, iniyenkiulm thiricharivinte paatha vazhi sancharikkuka..............
ReplyDeleteനന്ദി ജഗദീഷ്
Deleteസുഹൃത്തേ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് എപ്പോളും പ്രോത്സാഹിപ്പിക്കപ്പെടെണ്ടാതാണ്,സമൂഹത്തിനു ഇത്തരം ആളുകളുടെ അടുത്തു നിന്ന് അല്പമെകിലും ആത്മാര്ത്ഥ പ്രതീഷിക്കാം,,,ഒരു ഋഷിരാജ് സിംഗ് വിചാരിച്ചാൽ ഈ കേരളത്തിലെ ഊള മുതലിമാർ പേടിക്കും എഎന് മനസിലായില്ലേ....എന്തെകിലുമൊക്കെ നല്ലത് നടക്കും എന്നുള്ള പ്രതീഷ തന്നെ ഒരു സ്നതൊഷമുല്ല കാര്യമാണ് ,...
ReplyDeleteഎല്ലാം മായം.. എങ്ങും മായം.. :P
ReplyDeleteഗതികേടിന്റെ പര്യായമാണ് പൊതുജനം ,അവര്‍ കാലാകാലമായി പറയുന്ന കഴുതയോന്നുമല്ല ..നല്ല ബുദ്ദിയുള്ള കുതിരതന്നെയാണ് .....!!
ReplyDeleteമാറ്റത്തിനാശംസകള്‍ ...
അസ്രൂസ് :)
very good one.....
ReplyDeleteSuresh Gopi is the man .....
Santhosh pandit >>> we laughed on him ... but he spit on our face by doing the good work
respect them.
ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പല പേജുകളില്‍ കറങ്ങി നടക്കുന്നുണ്ടല്ലോ..ഒരു കടപ്പാട് വെക്കുക പോലും ചെയ്യാതെ...
ReplyDeleteപറയേണ്ടത് പറഞ്ഞു.നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ
ReplyDeleteDo not go before the famous people, just think what you did to your society. Its better than this BLOG.
ReplyDeleteSuresh Gopi cheythath mahakaryam thanneyan, akkaryathil yathoru samsayavum illa. pakshe athukond matullavar mosakkaranenn ezhuthipidippikkunnath kroorathayan. mohanlal cheyunna punya pravarthikalekurich marichu poya mahanadan sri.k.p.ummar paranjitund. ithonnum ariyathe veruthe matullavarekurich kutam paranj kayyadi nedan sramikakruth sahodara.
ReplyDeleteപറയേണ്ടത് പറഞ്ഞു.നന്നായി പറഞ്ഞു ....
ReplyDeletea central minister is doing some charity work, is that a great achievement? I dont think so... even Aritha ammayi is doing more than this.. my point is if a party loots lakhs of crores and donate a peanut to a poor family, I can not consider that a charity work...
ReplyDeleteit is as same as clapping hands for Ms Jayalalitha..
cheers