അങ്ങനെ
ഒരോണം കൂടി കടന്നുപോയിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടേയും, ഐശ്വര്യഭരണത്തിന്‍റെയും
ഓര്‍മ്മകള്‍ അയവിറക്കി മലയാളി ഓണം ഘോഷിച്ചു... ഇനി ശരിക്കുള്ള ഭരണത്തില്‍
വരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിക്കുകയായി,, അടുത്തമാസത്തെ ശമ്പളംകൂടി
അഡ്വാന്‍സുവാങ്ങി ഓണം അടിച്ചുപൊളിച്ചു.. ഇനി അടുത്തമാസം ശിവ ശിവ .. ശമ്പളമില്ലാത്ത
സാധാരണജനം കാണംവിറ്റും ഓണം ആഘോഷിച്ചതിനാല്‍ ഇനിയങ്ങോട്ട് കടത്തിന്‍റെ കണക്കുകള്‍
പറഞ്ഞു നെഞ്ചത്ത് തിരുമ്മും .. അങ്ങനെ ഒരുദിവസത്തെ രാജാവ് പിറ്റേദിവസം കൊട്ടാരത്തില്‍നിന്നും കുടിലിലേക്ക് മാറേണ്ടിവന്ന
അവസ്ഥ.....ഇനി അടുത്ത ഓണത്തിനായി കാത്തിരിക്കാം..സമ്പല്‍സമൃദ്ധിയും ഐശ്വര്യഭരണവുമൊക്കെ
ഓര്‍മ്മകളുടെ ആഘോഷമായി വരുന്ന ആ ദിനങ്ങള്‍ക്കായി അടുത്ത ഓണംവരെ കാത്തിരിക്കാം..
ഒത്തിരി അനുഭവങ്ങള്‍
സമ്മാനിച്ചാണ് ഓരോ ഓണക്കാലവും കടന്നു പോകുന്നത്... ഇങ്ങനെ ശേഖരിക്കപ്പെടുന്ന
അനുഭവങ്ങളാണ് വരുന്ന തലമുറകള്‍ക്ക് ഓണാനുഭാവങ്ങളായി പകര്‍ന്നുകൊടുക്കുന്നത്...
വരും തലമുറ അതിനെ ഓണക്കഥകളായി വാഴ്ത്തുകയും ചെയ്യുന്നു... മാധ്യമങ്ങള്‍
സിനിമാക്കാരെക്കൊണ്ട് ഓണം ആഘോഷിച്ചപ്പോള്‍, നേതാക്കള്‍ കിട്ടുന്ന സ്റ്റേജുകളിലൊക്കെ
ഓണസന്ദേശം കൊടുത്ത് ജനങ്ങളെ ബോറടിപ്പിച്ചു. തങ്ങള്‍ക്ക് കഴിയാത്തത് പണ്ടേതോ മഹാബലി
ചെയ്തായി പറഞ്ഞ് അവരും നിര്‍വൃതിയടഞ്ഞു.. ജനകീയക്കൂട്ടായ്മ്മകള്‍ ഓണസദ്യയും,
പൂക്കള മത്സരങ്ങളും മറ്റു കലാപരിപാടികളും നടത്തി ഓണത്തെ എതിരേറ്റു.. ചുരുക്കത്തില്‍
അറിഞ്ഞും അറിയാതെയും ഓരോ മലയാളിയും ഈ ഓണക്കാഴ്ച്ചകളില്‍ പങ്കാളികളായി... എന്നിരുന്നാലും ചില വേറിട്ട
ഓണക്കാഴ്ചകള്‍ ചിന്തനീയങ്ങളായിരുന്നു. സമാനമായ നിരവധിയെണ്ണം തിരശ്ശിലയ്ക്കുപിന്നില്‍
നടന്നിട്ടുണ്ടാകാമെങ്കിലും അരങ്ങത്തു നടന്നതിനെക്കുറിച്ചുമാത്രമേ പ്രേക്ഷകന്
അഭിപ്രായം പറയാന്‍കഴിയൂ... അതിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഇക്കൊല്ലത്തെ
ഏറ്റവും നല്ല ഓണ സദ്യ വിളമ്പിയത്.. കൊല്ലംജില്ലയിലെ പേരറിയാത്ത ഏതോ ഒരു മനുഷ്യസ്നേഹിയാണ്..
ആ സദ്യ ആസ്വദിച്ചത് തങ്കപ്പന്‍(67) ശാന്ത(60) വൃദ്ധദമ്പതികളും,
അവരുടെ വളര്‍ത്തുനായ മണിയനുമാണ്.... ആറ്റുനോറ്റ് വളര്‍ത്തിയ മക്കള്‍, ഇവരെമറന്ന്
ഓണമുണ്ടപ്പോള്‍ നല്ലവനായ അയല്‍വാസി ഈ കുടുംബത്തിനു ഓണക്കോടി നല്‍കി, തൂശനിലയില്‍
ഓണസദ്യയും വിളമ്പി... എനിക്ക് തോന്നുന്നു; ഈ ഓണക്കാലത്തെ ഏറ്റവും മഹനീയമായ
ഓണസദ്യകളുടെ കൂട്ടത്തില്‍ മികച്ചതായിരിക്കും ഇത്...
ഉണ്ടായിരുന്ന സ്വത്തുവിറ്റ്, മക്കളെ ഒരു നിലയിലെത്തിച്ചപ്പോള്‍
അപ്പനും അമ്മയ്ക്കും തലചായ്ക്കാന്‍ കടവരാന്തകള്‍; കൂട്ടിനു മണിയന്‍ എന്ന നായയും.. ഈ മരംകോച്ചുന്ന തണുപ്പിലും, പെരുമഴയിലും കടത്തിണ്ണയില്‍
അന്തിയുറങ്ങി; പകല്‍സമയത്ത് അഷ്ടിക്കുവക കണ്ടെത്താന്‍ പോകുന്ന ഈ വൃദ്ധദമ്പതികള്‍ക്കും അവരുടെ ജംഗമസ്വത്തുക്കള്‍ക്ക് കാവലിരിക്കുന്ന
മണിയന്‍ എന്ന നായയുമായിരിക്കും ഒരുപക്ഷെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓണസദ്യ
ഉണ്ടതും... തിരുവോണത്തിനുപോലും സ്വന്തം മാതാപിതാകള്‍ക്ക് ഒരുനേരത്തെ ഭക്ഷണംകൊടുക്കാന്‍
കഴിയാതിരുന്ന ആ പുഴുവരിച്ചമക്കള്‍ക്കു വേണ്ടി നല്ലവനായ അയല്‍വാസി മഹാബലിയുടെ
രൂപത്തില്‍ അവതരിച്ചു.. അങ്ങനെ തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട അവരും ഓണം
ഉണ്ടു.. ഇതാണ് ഓണം നല്‍കുന്ന സന്ദേശം... എന്‍റെ ചുറ്റിലുമുള്ള വിശക്കുന്ന വയറുകള്‍ക്ക്
ഒരുനേരമെങ്കിലും സംതൃപ്തി നല്കാന്‍
കഴിഞ്ഞാല്‍ എന്‍റെ ആഘോഷം കെങ്കേമമായി എന്ന മനോഭാവമാണ് ഓണം...നന്മനിറഞ്ഞ
മനോഭാവങ്ങള്‍ ഉണര്‍ത്തുന്ന ആഘോഷമായി മാറട്ടെ ഓരോ ഓണവും....
കുറച്ചു
നാളുകള്‍ക്ക് മുന്പ് ഒരു കേരളാ സിനി സെലിബ്രിറ്റി പറഞ്ഞിരുന്നു, കുഞ്ഞുങ്ങളെക്കാള്‍
ഇഷ്ടം പട്ടികളെയാണെന്നു.. അന്നു സര്‍വ്വത്ര പ്രതികരണക്കാരും അതിനെതിരെ
പ്രതികരിച്ചു... എന്നാല്‍ ഇതൊക്കെ കണുമ്പോള്‍ ഈ പട്ടികളും അത്ര
മോശക്കാരോന്നുമല്ലായെന്നു പറയേണ്ടിയിരിക്കുന്നു.. ചില സമയങ്ങളില്‍ മക്കളെക്കാള്‍
കേമാന്മാരാകുന്നുവെന്നും പറയേണ്ടിവരുന്നു.... മക്കളെക്കാള്‍ മാന്യമായി മണിയനെന്ന
നായ തങ്കപ്പനും ശാന്തയ്ക്കും കൂട്ടിരിക്കുന്നു....
മണിയന്‍;
പട്ടികളെ മനുഷ്യനെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചപ്പോള്‍, ഇതാ ഇവിടെ ഒരു
മാന്യന്‍ മനുഷ്യനെ പട്ടിയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു....
അതും ഓണക്കാഴ്ചതന്നെ... ഈ ഓണത്തിനു കണ്ട ഏറ്റവും മോശമായ കാഴ്ച.. സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ
സൂപ്രണ്ട് തന്‍റെ ചെരുപ്പ് അവിടുത്തെതന്നെ ഒരു അന്തേവാസിയെക്കൊണ്ടു തുടപ്പിക്കുന്ന
കാഴ്ച്ചയാണത്... അഗതി എന്നാല്‍ അടിമയാണെന്ന കാഴ്ച.. അഗതിമന്ദിരത്തില്‍
ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ പോയവര്‍ക്ക് മുന്നിലാണ് ഈ കാഴ്ച അരങ്ങേറിയത്... ഓണക്കാലത്തുപോലും
ഒരു മനുഷ്യനാകാന്‍ കഴിയാത്ത പാഴ് ജന്മങ്ങള്‍... ഇവിടെ മണിയനെന്ന നായയുടെയും അഗതിമന്ദിരത്തിലെ
സൂപ്രണ്ടിന്‍റെയും സ്ഥാനപ്പേരുകള്‍ പരസ്പ്പരം വെച്ചുമാറാവുന്നതാണ്..
കൈയ്യിലിരിക്കുന്ന
കാശ് ഏതുവിധേനെയും തീര്‍ക്കാനുള്ള ഒരു വേദിയായി മാത്രം ആഘോഷങ്ങള്‍ മാറുമ്പോള്‍, ആ
ആഘോഷം സമൂഹത്തോട് പറയുന്ന സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.. കാശുകൊടുത്തു
പൂവ് വാങ്ങി പൂക്കളമിട്ട്, പരസ്യത്തില്‍ക്കാണുന്ന ഓണക്കൊടികളും ധരിച്ച് ഗംഭിര ഓണസദ്യയുമുണ്ട്... നന്നായി ഉറങ്ങി...
പിറ്റേദിവസം സുഖവിരേചനവും നടത്തി, മൂളിപ്പാട്ടുംപാടി,
ഏറ്റുപോരുമ്പോള്‍ ആ ഓണം നല്ലൊരു ശോധന നല്കുന്നതൊഴിച്ചാല്‍ മനസ്സിനു ഓര്‍മ്മകളൊന്നും സമ്മാനിക്കുന്നില്ല...
ഓരോ ഓണക്കാലത്തും ആരുടെയെങ്കിലും മുഖത്ത്, സംതൃപ്തിയുടെ ഒരു ചിരിയെങ്കിലും കാണാന്‍
സാധിക്കുന്നവിധത്തില്‍ നമ്മുടെ മനോഭാവങ്ങളില്‍ മാറ്റാംവരുത്താന്‍ കഴിഞ്ഞാല്‍....ഓര്‍മ്മകളിലെ
ഓണം വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന സമയങ്ങളില്‍ കള്ളത്തരങ്ങളും പൊളിവചനവും
കൂടാതെ മനസ്സിലെ യഥാര്‍ത്ഥമായ ഓര്‍മ്മകള്‍ത്തന്നെ
പറയാന്‍ കഴിയും...
ee onakkalathu vayichathil ettavum nalla post ...abhinandhangal.
ReplyDeleteനന്ദി
Deleteഒരു ചിരി, ഒരു സന്തോഷം മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ കഴിയുമ്പോള്‍ അതിനു അര്‍ഥമുണ്ടാകുന്നു.അപ്പോഴാണ് ആഘോഷത്തിനു അര്‍ത്ഥമുണ്ടാകുന്നത്.
ReplyDeleteശരിയാണ്
Deleteപട്ടിയില്‍ നിന്നും മനുഷ്യനിലേക്ക് വലിയ ദൂരമില്ല
ReplyDeleteദൂരം കുറഞ്ഞു വരുന്നുണ്ട്
Deleteആ സൂപ്രണ്ട് തെണ്ടിക്കിട്ടു ഒന്നു പൂശാന്‍ അവിടെ ഒരു അഗതിയും ഇല്ലേ പോലും
ReplyDeleteഹി ഹി ആരും കണ്ടില്ല
Delete
ReplyDeleteസിനിമയിലൂടെയും, നാടകത്തിലൂടെയും, എഴുത്തിലൂടെയും എല്ലാം മാതൃ പിതൃ ബന്ധങ്ങളെ കുറിച്ചു വാ തോരാതെ സംസാരിച്ചിട്ടും, എഴുതിയിട്ടും എന്ത് കൊണ്ട് മാറ്റമുണ്ടാകുന്നില്ല എന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്.
ശരിയാണ് ഓരോരുത്തരും മാറി ചിന്തിക്കണം
Deleteമണിയനെക്കൊണ്ട് ആ തെണ്ടി സൂപ്രണ്ടിന്റെ ചന്തിക്ക് കടിപ്പിക്കണം
ReplyDeleteഅധർമ്മത്തിനെതിരെ അടിയെടാ അവനെ എന്ന്, അകലെ നിന്ന് ആഞാപിക്കുന്ന ക്രൂദ്ധനായ മലാളി മനസ്സിന്റെ നൈമിഴിക രൊഷ പ്രകടനം,.
ReplyDeleteഅപകടത്തിൽപ്പെട്ട് വഴിയരികിൽ കിടക്കുന്ന അയൽക്കരനെ സഹായിക്കതെ ഫോട്ടോ എടുത്തു ഫൈസ് ബുക്കിൽ ഇടാൻ വെംബൽ കൊള്ളുന്നവൻ
മതത്തിനും, രഷ്ടീയത്തിനും കൊല്ലാനും കൊല്ലിക്കനും മടിയില്ലത്തവൻ, ചാവേറുകൾ
ഇതാണ് ശെരാശെരി മലയളി
അതിനപ്പുറം ടി അഭിപ്രയ പ്രകടനത്തെ കാണെണ്ടതില്ല
അങ്ങനെ കാണുന്നവര്‍ക്ക് അങ്ങനെ കാണാം
Deleteഓരോ ഓണക്കാലത്തും ആരുടെയെങ്കിലും മുഖത്ത്, സംതൃപ്തിയുടെ ഒരു ചിരിയെങ്കിലും കാണാന്‍ സാധിക്കുന്നവിധത്തില്‍ നമ്മുടെ മനോഭാവങ്ങളില്‍ മാറ്റാംവരുത്താന്‍ കഴിഞ്ഞാല്‍....
ReplyDeleteഅതുമതി!
അതുമതി
Deleteആഘോഷങ്ങള്‍ പകരുന്ന സന്ദേശങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല...അടിച്ചുപൊളിക്കുക ആസ്വദിക്കുക അതിനായി മാറി ആഘോഷങ്ങള്‍
ReplyDeleteഓണ സന്ദേശങ്ങള്‍ ആര്‍ക്കും വേണ്ട
Deleteവഴിയില്‍ ഉറങ്ങിയ ആ രണ്ടു പേരെയും ഒരു സംഘടന ഏറ്റെടുത്തു. പുതിയ ലവണം കിട്ടിയപ്പോള്‍ യജമാനന്മാര്‍ പാവം മണിയനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഉപേക്ഷിച്ചിരിക്കാന്‍ ആണ് സാധ്യത. പട്ടിയും നമ്മളും ആയുള്ള വ്യത്യാസവും അത് തന്നെ.
ReplyDeleteഅങ്ങനെയാണേല്‍ അത് കഷ്ടമായിപ്പോയി
Delete