**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, September 8, 2013

ഇതു ശരിയല്ല പോലീസേ.. ഇതാണോ നീതിനിര്‍വഹണം.?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മുട്ട എറിഞ്ഞും, മുട്ട പൊട്ടിച്ചും ഇന്നേവരെ ഏതെങ്കിലും പ്രശ്നത്തിനു പരിഹാരമുണ്ടായിട്ട് ചരിത്രത്തിലൊരിടത്തും പറഞ്ഞുകാണുന്നില്ല.. ‘ചീ മുട്ടയേറു’ എന്നാണ് പ്രയോഗമെങ്കിലും..എറിയാന്‍ പരുവത്തില്‍ മുട്ട ചീയിച്ചു കൊടുക്കുന്ന വിദ്യയെപ്പറ്റി ഇപ്പോഴും സംശയംനിലനില്‍ക്കുന്നു.. ഫലത്തില്‍ ചീയാത്ത മുട്ടകള്‍ത്തന്നെയായിരിക്കും എറിയാന്‍ ഉപയോഗിക്കപ്പെടുന്നത്. ഇതു പട്ടിണി അനുഭവിക്കുന്ന ജനലക്ഷങ്ങളോടുള്ള വെല്ലുവിളിമാത്രമല്ല അമിതമായ മുട്ടയേറ് കോഴികളുടെ വംശനാശത്തിനുതന്നെ കാരണമാകാം.. മുട്ടകൊണ്ടുള്ള ഏറുകൊണ്ടാല്‍  പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി അറിവില്ല.... മാനഹാനിയും ഉളുമ്പുനാറ്റവുമാണ് സംഭവിക്കുക.. അതായതു ഒരു കുളി ഉടനെ വേണ്ടിവരും എന്നതാണ് അനന്തരഫലം.............. അങ്ങനെവരുമ്പോള്‍ ഒന്ന്‍, രണ്ട്, മൂന്ന്‍ എന്നിങ്ങനെ അക്കമിട്ടു കാര്യങ്ങള്‍ പറയുന്ന ആഭ്യന്തരശൈലിയില്‍ പറഞ്ഞാല്‍; ഒന്ന് :ഭക്ഷ്യവസ്തുകളുടെ അറിഞ്ഞുകൊണ്ടുള്ള ദുരുപയോഗം. രണ്ട് :മുട്ട നശിപ്പീരിലൂടെ കോഴികളുടെ വംശനാശഭീഷണി.  മൂന്ന്‍:അനുമതി വാങ്ങാതെ ആളുകളുടെ നേരെയുള്ള മുട്ടയേറ്. എന്നിങ്ങനെ മൂന്ന്‍ വകുപ്പുകളാണ് ഒരു മുട്ടയേറ് പ്രതിഷേധത്തില്‍ കടന്നുവരുക.. ഇനി, ഇട്ടിരിക്കുന്ന ഉടുപ്പൂരി പ്രതിഷേധിച്ചാല്‍ നഗ്നത കാണിച്ചുകൊണ്ട് പൊതുസമുഹത്തെ അപമാനിച്ചു എന്നൊരു വകുപ്പും ചാര്‍ത്താം.. ഇതൊന്നും ഒരു മാരക ക്രിമിനല്‍ കുറ്റമല്ല.. ജാമ്യംകിട്ടുന്ന കാര്യങ്ങളാണ്.. ഒരു പ്രതിഷേധം എന്ന രീതിയില്‍ ഷര്‍ട്ടൂരിവീശി എന്നതിനെ ന്യായികരിക്കാനും അവസരമുണ്ട്.. താരതമ്യേനെ നിരുവദ്രവകരമായ ഇങ്ങനെയുള്ള ഒരു മുട്ടയേറിലും ഉടുപ്പൂരലിലും കേരളത്തിലെ ഒരു യുവാവിനു നഷ്ടമായത് സ്വന്തം ജനനേന്ദ്രിയമാണ്..വളരെ മോശമായ ഒരു സംഭവമായിപ്പോയി അത്.  പരസ്യമായി ഈ ചെയ്തികള്‍ക്ക് നേതൃത്വം കൊടുത്തത് ഉത്തരവാദിത്തപ്പെട്ട ഒരു പോലിസ് ഓഫീസറാണെന്നത് അതിനെക്കാള്‍ ഭയാനകം ...

     താന്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ടൂരി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ വീശി എന്നതാണ് ടിയാന്‍റെ മേല്‍ ആരോപിക്കപ്പെടുന്ന ഭയാനകകുറ്റം.. മുട്ടയേറും അനുബന്ധമായി പറയപ്പെടുന്നു. കരിങ്കൊടി കണ്ടാല്‍ തകര്‍ന്നുപോകുന്ന ഇതിലെ രാഷ്ട്രിയം അവിടെ നില്‍ക്കട്ടെ. ഇതുപോലുള്ള ഒരു പ്രതിഷേധത്തില്‍ പോലിസ് ഒരാളുടെ ജനനേന്ദ്രിയം തകര്‍ക്കുക എന്നു പറഞ്ഞാല്‍ അതിനെ ന്യായികരിക്കാന്‍ കഴിയുമോ.?. അതിനു കാരണക്കാരനായ ഉദ്യോഗസ്ഥന്‍ പോലിസ് വകുപ്പിനുതന്നെ നാണക്കേടല്ലേ..?? മാത്രമല്ല അയാള്‍ പൊതുജനത്തിന് ഭീക്ഷണിയായ ഒരു വ്യക്തിയാണെന്നുകൂടി പറയേണ്ടിവരും..??? .അയാളുടെ മകന്‍ ഏതെങ്കിലും സാഹചര്യത്തില്‍ അയാള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ അവന്‍റെ ജനനേന്ദ്രിയം ഉടച്ചുകൊണ്ടയിരിക്കുമോ അങ്ങേരതിനു മറുപടിപറയുക..????

 ശരിക്കും എന്താണ് പോലിസ്.. പോലിസ് എന്തായിരിക്കണമെന്ന് ആ വാക്കില്‍ത്തന്നെ പറയുന്നുണ്ട്..POLICE >>>>P- Polite, O- Obedient,  L- Loyal,  I- Intelligent,  C- Courageous,  E- Efficient .. മര്യാദയുള്ള, അനുസരണയുള്ള, ആത്മാര്‍ത്ഥത്തതയുള്ള, ബുദ്ധിയുള്ള, ഭയമില്ലാത്ത ,കാര്യപ്രാപ്തിയുള്ള.... ഈ നിര്‍വചനങ്ങളുടെ ആകെത്തുകയായിരിക്കണം പോലിസ്.. ആഭ്യന്തര നീതിനിര്‍വ്വഹണത്തിലും സുരക്ഷയിലും; സര്‍ക്കാരിനും പൊതുജനത്തിനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കോടതിയെ സഹായിക്കുക മാത്രമാണ് പോലീസിന്‍റെ ജോലി. പോലിസ് ഒരിക്കലും ശത്രുവിനെനേരിടുന്ന അതിര്‍ത്തിരക്ഷാസൈന്യമല്ല.... ആഭ്യന്തരനീതി നിര്‍വഹണത്തിനും ജനസേവനത്തിനും വേണ്ടിയുള്ളതാണ്....  അതുകൊണ്ടുതന്നെ സൈനികരീതിയിലുള്ള അടിച്ചമര്‍ത്തലുകളോ മനുഷ്യാവകാശധ്വംസനപരമായ പ്രവര്‍ത്തികളോ പോലീസിന്‍റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാനും പാടില്ല.. കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായിമാത്രമാണ് പോലിസിനു ജനങ്ങളെ ആക്രമണപരമായി നേരിടാനുള്ള അവകാശം ഭരണഘടന കൊടുത്തിരിക്കുന്നത്.....

 വിശിഷ്ടവ്യക്തികളുടെ സംരക്ഷണം എന്നാല്‍ ആളുകളെ തല്ലിക്കൊല്ലാനുള്ള സ്വാതന്ത്ര്യം എന്നര്‍ത്ഥമില്ല.. നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഒരു മോബ് അക്രമാസക്തമാകുമ്പോള്‍ പോലും; പോലിസിനു  ബാലപ്രയോഗത്തിലെക്ക് കടക്കണമെങ്കില്‍ വ്യക്തമായനിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം.. ഇവിടെ അതല്ല സംഭവിച്ചത്. വിരട്ടിയോടിക്കുക എന്നതിനപ്പുറം ഒരാളെ വളഞ്ഞിട്ട് മര്ദ്ദിക്കുക, അതിനുശേക്ഷം അയാളുടെ പാന്‍സിന്‍റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ മര്‍ദിക്കുക... ഇതാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്..അത് മനപ്പൂര്‍വം ആ പോലിസ് ഉദ്യോഗസ്ഥന്‍ കാണിച്ച ഗുരുതരമായ കൃത്യവിലോപമാണ്.. അതിനു അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെവേണം. പലപ്പോഴും രാഷ്ട്രിയ പശ്ചാത്തലങ്ങളുടെ മറവുപിടിച്ചുകൊണ്ട്  പല പോലിസ് പീഡനങ്ങളും വെള്ളപൂശപ്പെടുകയാണ് പതിവ്.. അടിയന്തരാവസ്ഥക്കാലത്ത് നടന്ന പോലിസ്പീഡനങ്ങളില്‍ രാജന്‍കേസ് ഒഴിച്ചുള്ള ഒന്നും ജനമധ്യത്തിലേക്ക് വന്നുപോലുമില്ല. ആ കേസ് തന്നെ രാഷ്ട്രിയ ഇടപെടല്‍കൊണ്ട് ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. വര്‍ഗ്ഗിസ് വധവും ബന്ധപ്പെട്ടകാര്യങ്ങളും പുറത്തുവന്നതുതന്നെ പ്രതികളില്‍ ഒരാള്‍ നടത്തിയ കുറ്റസമ്മതംകൊണ്ട് മാത്രമാണ്. തിരുവനന്തപുരം ഉദയകുമാര്‍ ഉരുട്ടിക്കൊലയും,സമ്പത്ത് വധവും എല്ലാം കുറ്റകൃത്യങ്ങളുമായി ഇഴപിരിഞ്ഞുകിടക്കുന്നതിനാല്‍ സമൂഹത്തിന്‍റെ മൃദുലനിലപാട് പോലീസിനു അനകൂലമായി ഭാവിച്ചുവെന്നുവേണം കരുതാന്‍.. കാതികൂടം പോലുള്ള ജനകീയ സമരങ്ങള്‍ക്ക് വേണ്ടത്ര രാഷ്ട്രിയപിന്‍ബലമോ, മാധ്യമശ്രദ്ധയോ  കിട്ടഞ്ഞതുകൊണ്ട് പോലിസ് അവിടെ നടത്തിയ അക്രമങ്ങളും വേണ്ടത്ര പുറംലോകം അറിഞ്ഞില്ല.. ഇങ്ങനെ പുറത്തുവരാത്തതും അറിയപ്പെടാത്തതുമായ എത്രയെത്ര അക്രമങ്ങള്‍.. മൂന്നാംമുറ പാടില്ല എന്ന കോടതിയുടെ കര്‍ശനനിര്‍ദേശം നിലനില്‍ക്കുമ്പോളാണ്  അതിനേക്കാള്‍ വലിയ ഹീനമായ മര്‍ദനംനടത്തിയ ഉദ്യോഗസ്ഥന്‍ ശിക്ഷ വെറുമൊരു സസ്പെന്‍ഷനില്‍ ഒതുങ്ങിയത്...  നമ്മുടെ മനുഷ്യാവകാശത്തിന്‍റെയും നിയമസംവിധാനങ്ങളുടെയും അതിലുപരി രാഷ്ട്രിയമായ കഴിവുകേടിന്‍റെയും ഉദാഹരണമാണിത്. ഇത്തരം കുറ്റകൃത്യങ്ങളെ അനുകൂലിച്ചു പ്രസ്താവന യിറക്കുന്ന ജനനേതാക്കള്‍ ഒരുകാര്യം മനസിലാക്കണം.. കൊടിയും രാഷ്ട്രിയവും മാത്രമേ മാറുന്നൊള്ളൂ; ആക്രമിക്കപ്പെട്ടത് ഒരുമനുഷ്യന്‍ തന്നെയാണ്.. ഇന്നുഞാന്‍,, നാളെ നീ,, അതാണ്‌ സംഭവിക്കുന്നത്... അതു മറക്കരുത്. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് താല്‍ക്കാലികമായ രാഷ്ട്രിയനേട്ടങ്ങള്‍ക്കുവേണ്ടി, സപ്പോര്‍ട്ട് കൊടുത്താല്‍ നാളെയിതു തനിക്കും സംഭവിക്കാമെന്നു എല്ലാവരും മനസിലാക്കണം..

  പോലീസിന്‍റെ മാനസികസംഘര്‍ഷവും ജോലി സംബന്ധമായ പിരിമുറുക്കങ്ങളും തീര്‍ക്കുന്നത് ഒരു വ്യക്തിയുടെ ജനനേന്ദ്രിയം തകര്‍ത്തുകൊണ്ടാവരുത്.. മാനസികസംഘര്‍ഷത്തിനും പിരിമുറുക്കത്തിനും പരിഹാരമായി കരിങ്കൊടി കാണിക്കുന്നവന്‍റെ ജനനേന്ദ്രിയം തകര്‍ക്കലാണ് പ്രതിവിധിയെന്നു ജനാധിപത്യസംവിധാനത്തില്‍ ജനനേതാക്കള്‍ തന്നെ പറയാന്‍ത്തുടങ്ങിയാല്‍ ..അവര്‍ ഏകാധിപത്യത്തിന്‍റെ കുപ്പായമണിയാന്‍ തുടങ്ങിയിരിക്കുന്നു എന്നു കരുതേണ്ടിവരും. പരസ്പര സംഘട്ടനത്തില്‍ നടക്കുന്ന ആക്രമണ പ്രത്യാക്രമണമായി ഈ സംഭവത്തെ ഒരിക്കലും കാണാന്‍ കഴിയില്ല... പോലിസിനെ ജനകിയമാക്കുകയെന്നത്തില്‍ നിന്നുമാറി വെറും മര്‍ദ്ദക ഉപകരണം മാത്രമായി തരംതാഴ്ത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.. പ്രതിഷേധങ്ങളും കരിങ്കൊടി കാണിക്കലുമെല്ലാം ജനാധിപത്യത്തിന്‍റെ ഭാഗംത്തന്നെയാണ്.. ഒരു കരിങ്കൊടികണ്ടാല്‍,,,,, വാഹനത്തില്‍ ഒരു മുട്ട പതിച്ചാല്‍ അതൊരു ജനകിയ പ്രതിഷേധത്തിന്‍റെ ഭാഗമായിക്കരുതി സംഘര്‍ഷം ഒഴിവാക്കാനാണ് ജാനകിയ ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്.. വെല്ലുവിളിച്ചും അടിച്ചമര്‍ത്തിയും എത്രനാള്‍ മുന്നോട്ട് പോകാന്‍ കഴിയും... അങ്ങനെ ഒരു ഭരണാധികാരി വിചാരിച്ചാല്‍ ഇന്നത്തെ കാലത്ത് അതുവെറും വിഡ്ഢിത്തരമെന്നു പറയേണ്ടിവരും.. തോക്കിനും ലാത്തിയ്ക്കും മുന്നില്‍ ഭയപ്പെടാതെ വെറും ഇച്ഛാശക്തികൊണ്ട് വെള്ളക്കാരനെ പുറത്താക്കിയ ഗാന്ധിജിയുടെ പിന്മുറക്കാരേന്നു അവകാശപ്പെടുന്നവരുതന്നെ വെറുമൊരു കരിങ്കൊടിസമരത്തെ, സമരക്കാരന്‍റെ ജനനേന്ദ്രിയം ഉടച്ചുകൊണ്ട് നേരിടുന്നത്  ദയനിയമാണ്... ജനമൈത്രിപോലിസ് എന്നത് ജനനേന്ദ്രിയമുടയ്ക്കല്‍ പോലിസായി മാറാതിരിക്കാന്‍ ജനപ്രതിനിധികള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. അധികാരം മത്തുപിടിപ്പിക്കുന്ന വീഞ്ഞുപോലെ ആകരുത്..ആയാല്‍ ചോരയും വീഞ്ഞും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ വരും...അത് അപകടകരമാണ്... ജനാധിപത്യത്തിനുതന്നെ അപകടകരം................

28 comments:

  1. ഒരു ജനസേവ പോലീസുക്കാരന്‍ .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട അനീഷ്‌

      Delete
  2. വളരെ അപലപനീയമായ ഒരു സംഭവമായിരുന്നു ഇത് . ഒരു പോലീസുകാരനും ഇങ്ങിനെ ചെയ്യാനും പാടില്ല . പലപ്പോഴും സമരങ്ങളിൽ പോലീസുകാരോടുള്ള സമരക്കാരുടെ നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി മാറാറുണ്ട് . സ്വാഭാവികമായും പോലീസിനു സ്ഥിതി ശാന്തമാക്കാൻ തിരിച്ചും പല ചാർജുകൾ നടത്തേണ്ടി വരുന്നു . അത് കരുതി തുളസി പറഞ്ഞ പോലെ ഒരാളെ കൊല്ലാനോ വളഞ്ഞിട്ട് ചവിട്ടി കൂട്ടാനോ ഉള്ള ഒരു അവകാശമല്ല അത് . നിർഭാഗ്യവശാൽ പലപ്പോഴും പോലീസുകാർ മനോ നില മറന്ന് തോക്കും വടിയും ബോംബും കൊണ്ട് പലർക്കും സാരമായ പരിക്കേൽപ്പിച്ചിട്ടുണ്ട്. തിരിച്ചു സമരക്കാരാൽ സാരമായ് പരിക്കേൽക്കുന്ന പോലീസുകാരും ഉണ്ട് . അത് പക്ഷെ സമൂഹം അത്ര തന്നെ വേണ്ട വിധത്തിൽ ചർച്ച ചെയ്യാറില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

    ഇവിടെ പക്ഷെ സംഗതി പോലീസിന്റെ ഭാഗത്ത്‌ നിന്നാണ് തെറ്റ് പറ്റിയിരിക്കുന്നത് . സമരക്കാരുടെ മുട്ടയേറ്, തക്കാളിയേറ് തുടങ്ങിയ സമര മാർഗത്തോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല . അതും ഒരർത്ഥത്തിലെ കായിക പ്രതിഷേധമാണ് . ഷർട്ട്‌ ഊരിയും കരിങ്കൊടി കാണിച്ചുമുള്ള പ്രതിഷേധ പരിപാടികൾ സ്വാഗതാർഹമാണ് . ഇനി അങ്ങിനെ മുട്ട എറിഞ്ഞ ഒരു സമരക്കാരൻ ആണെങ്കിൽ കൂടി അയാളെ ഇവ്വിധം കൈകാര്യം ചെയ്തത് വളരെ നിസ്സംശയം ശക്തമായ ഭാഷയിൽ അപലപിക്കേണ്ട ഒന്ന് തന്നെയാണ് .

    നല്ല ലേഖനം ..ആശംസകൾ ..തുളസീ ..

    ReplyDelete
    Replies
    1. കൃത്യമായ വിലയിരുത്തല്‍ നന്ദി പ്രവീണ്‍

      Delete
  3. ellam seriyaayirikkam pakshe thettum ayirikkaam

    ReplyDelete
    Replies
    1. അപ്പൊ എന്തു ചെയ്യും

      Delete
  4. വളരെ നല്ല ലേഖനം...

    സമകാലീക സംഭവങ്ങള്‍ സാധാരണ പൌരനില്‍ ആശങ്ക വിതക്കുമ്പോള്‍ ഇത്തരം ലേഖനങ്ങള്‍ പിറവിയെടുക്കും. ആ അര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. താങ്കളിലെ എഴുത്തുകാരന്റെ എഴുത്ത് സാകൂതം തുടരുക. ആശംസകള്‍

    ReplyDelete
  5. ആർക്കും ഇപ്പൊ എന്തും ചെയ്യാ സാറേ അതല്ലെയോ ഇതെല്ലാം

    ReplyDelete
    Replies
    1. സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രം

      Delete
  6. ഈ വീര കേസരി ഇപ്പോൾ എലിയെ പോലെ ഏതോ മാളത്തിൽ ഒളിച്ചിരിക്കുക ആണെന്നാണ്‌ ഒടുവിൽ കിട്ടിയ റിപ്പോർട്ട്.ജീവിത കാലം മുഴുവൻ സ്വന്തം മുട്ട ഡിഫിക്കാരുടെ കണ്ണിൽ പെടാതെ സൂക്ഷിച്ചു നടക്കുക്ക എന്നുള്ളത് ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെ.ഭരണപക്ഷ പോഷക സംഘടനയുടെ കുഞ്ഞു നേതാവായത് കൊണ്ട് കൂടിയാണ് പരാക്രമം ഇത്രയും കൂടിയത്. മനുഷ്യാവകാശ കമ്മിഷൻ കൂടി ഇടപെട്ട സ്ഥിതിക്ക് സസ്പെൻഷൻ ഡിസമിസലും വൈകാതെ തന്നെ ജയിൽ വാസവും പ്രതിക്ഷിക്കാം.പഴയ കാല വള്ളി നിക്കർ പോലീസിൽ നിന്നും ഇന്നും നമ്മുടെ പോലീസിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നുള്ളതിന്റെ മികച്ച ഉദാഹരണം ആണ് ഇത്തരം സംഭവങ്ങൾ.പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുവാനും സമരം ചെയ്യുവാനും പോകുന്നതിനു മുന്പ് ഒരു ഇരുമ്പ് ജട്ടി കൂടി സമരക്കാർ കരുതുന്നത് നല്ലതായിരിക്കും.

    ReplyDelete
    Replies
    1. ഹ ഹ അവനവന്‍റെ സുരക്ഷ അവനവന്‍ നോക്കണം എന്നല്ലേ ..ശരി തന്നെ

      Delete
  7. പക്ഷെ ഇനി ആ പൊലീസിന്റെ ജീവിതം ദുരിതമയമായിരിയ്ക്കും. സ്വസ്ഥതയില്ലായ്മ, ഭയം, എന്തുകണ്ടാലും സംശയം, ആരോ പിന്തുടരുന്നു എന്ന ബോധം, അരക്ഷിതാവസ്ഥ, മനുഷ്യന്റെ ഇന്റഗ്രിറ്റി തന്നെ നഷ്ടപ്പെടുന്ന ഒരവസ്ഥയിലേയ്ക്ക് അയാള്‍ എത്തിപ്പെടും. ഇപ്പോള്‍ത്തന്നെ എത്തിയിരിയ്ക്കാനും മതി. വിവേകമില്ലാതെ ഓരോന്ന് ചെയ്തുകൂട്ടിയിട്ട് പരിണിതഫലം അനുഭവിക്കുകയെന്നേയുള്ളു.
    മുമ്പൊക്കെ നാല്‍ ചവിട്ട് കൊടുത്താലും ആരും അറിയാനൊന്നും പോകുന്നില്ല. പക്ഷെ ഇപ്പോള്‍ അങ്ങനെയാണോ? ചാനലുകള്‍ കണ്ണ് തുറന്ന് വച്ചിരിക്കയല്ലേ?

    ReplyDelete
    Replies
    1. കാര്യം സസ്പെന്‍ഷന്‍ കഴിഞ്ഞ് അവന്‍ സര്‍വീസില്‍ കേറും, പക്ഷേ അധികകാലം അങ്ങനെ പേടിച്ചു നടക്കേണ്ടി വരില്ല,അവനുള്ള ചായേം വടേം അടുത്ത് തന്നെ കിട്ടും !!!

      Delete
    2. അതുവല്ലതും ഇതിനു പരിഹാരം ആകുമോ

      Delete
  8. വിപിന്‍‌ദാസ്September 9, 2013 at 7:04 AM

    പോലിസിനെ സിബ് ഊരി കാണിച്ചാല്‍ അവര്‍ എന്നാ ചെയ്യാനാ

    ReplyDelete
    Replies
    1. അനുമോദ്September 9, 2013 at 11:12 AM

      അതിന് നിയമം വേറെ ഉണ്ട്‌ .....മര്‍മ്മം കലക്കാന്‍ ഏത് നിയമം ആണ് അധികാരം നല്‍കുന്നത്....

      Delete
  9. നേതാക്കള്‍ പറയുന്നത് കോട്ട് അപ്പൊതന്നെ ചാടാന്‍ നിന്നാല്‍ ചിലപ്പോ ഇങ്ങനെ പലതും ഉടഞ്ഞുപോകും...പോയത് ആ പാവത്തിനും അവന്‍റെ കുടുംബത്തിനും മാത്രം

    ReplyDelete
    Replies
    1. അക്കാര്യത്തില്‍ സംശയം വേണ്ട

      Delete
  10. എന്തൊക്കെയാണെങ്കിലും വരിയുടയ്ക്കുന്ന മുറ എന്നു കേട്ടിട്ടേയുള്ളൂ ഇതിപ്പോ പരസ്യമായി കണ്ടു....

    ReplyDelete
  11. ഭരണം ചുമക്കുന്ന പോലീസ്

    ReplyDelete
    Replies
    1. ഭരണക്കാരെ ചുമക്കാന്‍ വിധിക്കപ്പെട്ട പോലിസ്

      Delete
  12. പ്രതികരണം ശക്തം . ഭാവുകങ്ങള്‍!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. brutality in uniform should be eliminated by new generation . Remember it will be happened in future.

    ReplyDelete