പ്രിയമുള്ള
നാട്ടുകാരെ ഇന്ന് വൈകുന്നേരം സ്കൂള്‍ മൈതാനത്ത് നടക്കുന്ന വമ്പിച്ച സ്വീകരണപൊതുയോഗത്തില്‍ പങ്കെടുക്കാന്‍
എല്ലാവരെയും ഞങ്ങള്‍ സാദരം ക്ഷണിക്കുകയാണ് .നമ്മുടെ നാടിന്‍റെ കണ്ണിലുണ്ണി, അബുദാബിയില്‍
നിന്നും വരുന്ന വിമാനറാഞ്ചി ശ്രീമാന്‍ ലംബോധരനെ ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍
ആദരിക്കുന്നു.വിമാനറഞ്ചിയെ അടുത്ത് കാണുവാനുള്ള അസുലഭവസരം ആരും നഷ്ടപ്പെടുത്തരുത് .ഒരു
പ്രത്യേക അറിയിപ്പുണ്ട് വിമാനറാഞ്ചി ലംബോധരനുമായി നമ്മുടെ പ്രവാസികാര്യമന്ത്രി
ഫോണില്‍ സംസാരിച്ചതിന്‍റെ ശബ്ദലേഖനം പരിപാടി കഴിഞ്ഞു പുറത്തു വിടുന്നതായിരിക്കും.ആനറാഞ്ചിയെ
മാത്രമേ അടുത്ത് കണ്ടിട്ടുള്ളൂ ഒരു വിമാനറാഞ്ചിയെ അടുത്ത കാണാനുള്ള അവസരമല്ലേ
വിട്ടുകളയാന്‍ പാടില്ല. ലംബോധരചരിതംഇങ്ങനെ: നാല് വര്‍ഷമായി നാട്ടില്‍
വന്നിട്ട്. കടം കയറി മുടിഞ്ഞപ്പോള്‍ ആത്മഹത്യയെന്ന നടപടി ഒഴിവാക്കാനുള്ള അവസാനശ്രമവുമായി
ഭാര്യുടെ കെട്ട്താലിയും പണയം വച്ച് ഗള്‍ഫിലേക്ക് പറന്നതാണ്.ഏക മകന്‍റെ മുഖം
കണ്ടിട്ട് വര്‍ഷങ്ങളായി.അവനു കൊടുക്കാനായി കുറച്ച് ഈന്തപ്പഴങ്ങളും, കുറച്ചു
സോസേജും, ബെര്‍ഗരുമെല്ലാം വാങ്ങി ബാഗില്‍ വച്ചിരുന്നു; മൂന്നു മണിക്കൂറത്തെ
യാത്രയല്ലേ ഉള്ളു. എല്ലാം ഇപ്പോള്‍ പട്ടിക്ക് കൊടുക്കേണ്ട പരുവത്തിലായി.ഇപ്പോഴിതാ
വിമാനറാഞ്ചി കേസ് വേറെയും.
ഗള്‍ഫുകാരന്‍റെ
ആനവണ്ടി ഇങ്ങനെയാണ്.തോന്നുമ്പോള്‍ പറക്കും തോന്നുന്നെടത്ത് ഇറക്കും.വേണമെങ്കില്‍
കയറിയാല്‍ മതി. കൊച്ചിക്ക്ടിക്കറ്റ് എടുത്താല്‍ കേരളത്തിലെ എല്ലാ
വിമാനത്താവളങ്ങള്‍ വഴിയും കറങ്ങി എപ്പോഴെങ്കിലും തിരിച്ചു വരും. അതിനിടയ്ക്ക്
യാത്രക്കാര്‍ മിണ്ടാന്‍ പാടില്ല. ദാഹിച്ചാല്‍ മൂത്രം കുടിച്ചോളണം. പണിയുടെ
കാര്യത്തില്‍ പൈലറ്റുമാര്‍ പക്കയാണ്.സമയം കഴിഞ്ഞാല്‍ ഒരു സെക്കന്റ് പോലും പിന്നെ
പറത്താന്‍ പറ്റില്ല. പറത്തുന്നതിനിടയില്‍ ജോലി സമയം കഴിഞ്ഞാല്‍ എഞ്ചിന്‍ അവിടെ ഓഫ്
ആക്കും.അത് കടലിന്‍റെ മുകളില്‍ ആയാലും പ്രശ്നമില്ല. നീന്തല്‍ അറിയാവുന്നവര്‍
നീന്തിയും, അല്ലാത്തവര്‍ താഴെ മീന്‍ പിടുത്തക്കാരുടെ ബോട്ട് കാണുന്നുണ്ട്.അതില്‍
കയറിപൊയ്ക്കോളാന്‍ അറിയിപ്പും കിട്ടും. അതാണ്നമ്മുടെ പൈലറ്റ് നിയമം. എന്നാലോ സമയത്തിന് പറത്തുക എന്ന പരിപാടിയേ
ഇല്ല. യവളക്കെ ആരാണടെ..യാത്രക്കാര്‍ ഇല്ലാതെ എന്ത് പൈലറ്റ്??. മംഗലാപുരത്ത്
പൈലറ്റ് സ്വന്തം ഇഷ്ടപ്രകാരം ലാന്‍ഡിംഗ് നടത്തിയതിനാലാണ് അപകടം നടന്നതെന്ന്
പരസ്യമായ രഹസ്യമാണ്. അന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുവരെ കൊടുത്തിട്ടില്ല.
ഇവിടെ പട്ടിണികിടന്ന യാത്രക്കാര്‍ ക്ഷോഭിച്ചുവെന്ന കാരണത്താല്‍ വിമാനം റാഞ്ചാന്‍
ശ്രമിക്കുന്നു എന്ന് പൈലറ്റ് സന്ദേശം അയക്കുന്നു. ഇപ്പൊ പറയുന്നു അങ്ങനെ ഒരു
സന്ദേശമേ അയച്ചിട്ടില്ലായെന്ന്.പോലീസില്‍ കൊടുത്ത പരാതിയില്‍ റാഞ്ചാന്‍ ശ്രമിച്ചുവെന്ന്
കൃത്യമായി പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെ ലെവല്‍ ഇല്ലാത്തതിനെയൊക്കെയാണോ വിമാനം
പറത്താന്‍ വിടുന്നത് .അപ്പൊ ഈ റാഞ്ചല്‍ എന്നാല്‍ ഇത്രയേ ഉള്ളോ.....
മൂന്നരമണിക്കൂര്‍
യാത്രയ്ക്ക് വേണ്ടത് പന്ത്രണ്ട് മണിക്കൂര്‍. വെള്ളം ചോദിച്ചാല്‍ മൂത്രം
കുടിച്ചോന്നു പറയുക.ഇതാണ് ശരിയായ കസ്റ്റമര്‍കെയര്‍.നമസ്ക്കാരം പറഞ്ഞു അകത്തു
കയറ്റിയാല്‍ പിന്നെ ബഹുവിശേഷമാണ്.ഒടിഞ്ഞുമടങ്ങി കുത്തിയിരുന്ന്, ഒടുവില്‍ മൂത്രംപോലും
പോകാത്ത പരുവത്തിലാണ് പുറത്തേക്കു വരുന്നത്.വെളുപ്പാന്‍ കാലത്ത് പാതിമയക്കത്തില്‍
ബാഗും വലിച്ചു പുറത്തെയ്ക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് അറിയുന്നത്;കൊച്ചിയല്ല
കൊയിലാണ്ടിയാണ് എത്തിയിരിക്കുന്നതെന്ന്. പറഞ്ഞസ്ഥലത്ത് ഇറക്കുന്ന പരിപാടി പണ്ടേയില്ല.
അതെങ്ങനെ.... കോക്പിറ്റിനകത്തിരുന്ന് പൈലറ്റും, ഹോസ്റ്റസും കരണത്തടിച്ച് കളിക്കുകയാണെന്നും;
നിയന്ത്രിക്കാന്‍ ആളില്ലാതെ വിമാനം മണിക്കൂറുകള്‍ പറന്നുവെന്നും പണ്ടേ വാര്‍ത്ത
വന്നതാണ്. എന്ത് കാര്യം. വാര്‍ത്തയുംമുങ്ങി, നടപടിയുംമുങ്ങി. ആയുസിന്‍റെ ബലംകൊണ്ട്
താഴെ വീഴാതെ ഇങ്ങെത്തുന്നു; അത്രതന്നെ. ഇവിടിറങ്ങി കുറച്ചു തെക്കോട്ട്നടന്നാല്‍,
വടക്കോട്ടുള്ള വണ്ടികിട്ടും എന്ന് മധുര മനോജ്ഞ ഭാഷയില്‍ അറിയിപ്പും കിട്ടും. പറ്റില്ലായെന്നെങ്ങാനും
പറഞ്ഞാല്‍; ആപ്പേ സന്ദേശം അയക്കും. ഇതാ കുറെ കൂതറകള്‍ വിമാനം റാഞ്ചാന്‍
ശ്രമിക്കുന്നു. പിന്നെ വെടിയായി,പുകയായി..കുത്തിനുപിടുത്തവും തള്ളയ്ക്കുവിളിയും
ഒക്കെക്കൂടി ഓണത്തല്ലിന്റെ പ്രതിതി. ഇത് കണ്ടുപേടിച്ച മക്കളോട് അമ്മ പറഞ്ഞു.
മക്കളെ കേരളമായി. മലയാളം അറിയാത്ത കൊച്ചിനു സംശയം is it god’s own country.അമ്മ സംശയം തീര്‍ത്തു
yaa……. അത്
കേട്ട കുട്ടി ഞെട്ടി oh
my god. എല്ലാവരും വണ്ടി പിടിച്ചു പോയ്ക്കൊളണമെന്ന്
പറഞ്ഞിട്ടും ജനം പോകുന്നില്ലങ്കില്‍ ഉടനെ വിമാനത്തിലെ എസി ഓഫാക്കും. നമ്മളോടാ കളി.
ചൂട്കൂടി ശ്വാസംമുട്ടുമ്പോള്‍ എല്ലാം താനേ പുറത്തിറങ്ങിക്കോളും. പുറത്തു വലിയ
യുദ്ധത്തിനുള്ള പുറപ്പാടുമായി പോലീസും, പട്ടാളവും. വിമാനം റാഞ്ചികളുടെ പിടിയിലല്ലേ. അത്യാവശ്യം
മിട്ടയിയും, ബിസ്ക്കറ്റും പിന്നെ വിറ്റഴിക്കലില്‍ വാങ്ങിയ കുറച്ചു ബനിയനും
ജട്ടിയുമൊക്കെയായി ഏഴുകിലോയുടെ ബാഗുംതൂക്കി പുറത്തിറങ്ങേണ്ട താമസം;
‘നിനക്കൊക്കെ
വിമാനം റാഞ്ചണം അല്ലേട ..*#@$^*@......മോനെ.’
അടിവയറിനൊരു തൊഴി...ഒടിഞ്ഞു മടങ്ങി ഇരുന്നപ്പോള്‍;
അടഞ്ഞു പോയതെല്ലാം താനേ.. തുറന്നു. കാര്യം മനസിലായ ഏമാന്‍ തന്നെ ഓടിക്കോളാന്‍
സിഗ്നല്‍ കാണിച്ചതിനാല്‍, റാഞ്ചി കേസില്‍ നിന്നും ഒഴിവായി.വെപ്രാളപ്പെട്ട് ടോയിലറ്റ്
ലക്ഷ്യമാക്കി ഓടുമ്പോള്‍ ഒരു ചോദ്യം കേട്ടു.
‘അമ്മേ;........
അ;.... ഓടുന്ന അങ്കിളിനെ; പോലിസുകാരന്‍... എന്നാ മോനെന്നാ....... വിളിച്ചത്.’
അതിനുള്ള
മറുപടി കേള്‍ക്കാനുള്ള സമയം കിട്ടിയില്ല. കാര്യങ്ങള്‍ പിടിവിട്ടു
പോയിരിക്കുന്നു.വേഗത്തില്‍ പുറത്തിറങ്ങി. അച്ഛനുവമ്മയുമടക്കം ഒരു വലിയ പടതന്നെ
സ്വികരിക്കാന്‍ വന്നിട്ടുണ്ട്.
“നിന്നെയെന്നാടാ....
വല്ലോരും ഓടിച്ചോ... നിന്ന് വിയര്‍ക്കുന്നത്. ഈ കാറ്റിനെന്നാ ഒരു നാറ്റം അടുത്തെവിടെങ്കിലും
കക്കൂസ് ടാങ്ക് പൊട്ടിയിട്ടുണ്ടാകും”.
അങ്ങനെ
നാലു വര്‍ഷത്തെ പ്രവാസകാലത്തിനൊടുവില്‍ ഞാന്‍ എന്‍റെ നാട്ടില്‍ തിരിച്ചെത്തി.ഇറങ്ങിയപാടെ
സര്‍ക്കാരിന്‍റെ സ്വികരണവും കിട്ടി.നരകം എന്നാല്‍ ഇതാണ് മക്കളെ ...............
വിമാനത്തില്‍
ഭക്ഷണമൊക്കെ എങ്ങനെയാ കപ്പയും മീനുമൊക്കെ കിട്ടുമോടാ.......
ഭക്ഷണം
അധികവും ചൈനിസ് കലര്‍ത്തിയാണ് വിളമ്പുന്നത്. പുഴുവിനെയൊക്കെ അണ്ടിപ്പരിപ്പാണെന്നു
കരുതി വിഴുങ്ങിക്കൊളണം.ബട്ജറ്റ് ലൈന്‍ അല്ലെ; വല്ലതും പറയാന്‍ പറ്റുമോ.പരമാവധി
എല്ലാവരും ഓടിച്ചു കളയാറായ പാട്ടവണ്ടിയെ ഗള്‍ഫിലേക്ക് പറക്കുന്നുള്ളൂ.ഒരു ദിവസം പറന്നാല്‍
പത്തുദിവസം കട്ടപ്പുറത്താണ്. മറ്റു വിമാന കമ്പനികള്‍ എല്ലാം കൃത്യമായി സര്‍വിസ്
നടത്തുമ്പോള്‍ നമ്മുടെ സ്വന്തം കമ്പനിയാണ് ഇത്തരത്തില്‍ കളിക്കുന്നത്. കേരളത്തില്‍
നിന്ന് ആറു കേന്ദ്രമന്ത്രിമാര്‍ ഉണ്ട്; എല്ലാവനും മേലോട്ട് നോക്കി നടക്കുന്നു, പ്രവാസികാര്യവകുപ്പും,
വിദേശകാര്യവകുപ്പുമൊക്കെ നമ്മുടെ കൈയ്യില്‍ തന്നെയാണ്. അത് കൊണ്ട് മലയാളിക്ക് ഒരു
ഗുണവുമില്ലെന്നു മാത്രം. പ്രവാസികാര്യവകുപ്പും കെട്ടിപ്പിടിച്ചു ആഴ്ചയ്ക്ക്
ആഴ്ച്ചയ്ക്ക് ടൂര് നടത്തുന്ന നമ്മുടെ മന്ത്രി; സംഗതി മോശമായിപ്പോയിയെന്ന് പറഞ്ഞുകൊണ്ട്
ഡല്‍ഹിയില്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.അതിന്‍റെ ഓരോ കോപ്പിയും വായിച്ചു ആ
അവധിക്കാലം ആനന്ദകരമാക്കാനാ തീരുമാനം..... ആസനത്തിലെ ആലും തണലാണെന്ന് കരുതുന്ന
ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ‘എക്സ്പെയെര്‍ ഡേറ്റ്’ കഴിഞ്ഞ കുറെയെണ്ണം
മന്ത്രിമാരാണെന്നും പറഞ്ഞു ശിഷ്ടകാലം കഴിച്ചുകൂട്ടുന്ന ഏര്‍പ്പാടാണിത്. പ്രവസിപ്പണം
മുഖ്യവരുമാനമായിട്ടുള്ള നമ്മുടെ സര്‍ക്കാരും ഇക്കാര്യത്തില്‍ നിഷ്ക്രിയം തന്നെ.എങ്ങനെയെല്ലാം
പ്രവാസികളെ പിഴിയാമെന്ന് ആലോചിക്കുകയല്ലാതെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് ഉണ്ടാകുന്നില്ല. മൂക്കിനു താഴെ ഇങ്ങനെയൊരു സംഭവംനടന്നിട്ട് നമ്മുടെ സംസ്ഥാനനേതാക്കന്മ്മാര്‍
ഒരുത്തനും വാ തുറന്നില്ല. അയ്യോ അത് നമ്മുടെ വകുപ്പ് അല്ലല്ലോ.... അല്ലെ. കോടികള്‍
കട്ടുമുടിച്ച കാട്ടുകള്ളന്ന്റെ ചന്തി കഴുകിക്കാന്‍ എല്ലാവനും തൊള്ളകീറുന്നു. കയ്യിട്ടുവാരാന്‍
മാത്രം നടക്കുന്ന ഈ വകകളെ എന്ന് പുറത്താക്കുന്നുവോ അന്നേ ഈ നാട് നന്നാകൂ.
ആവശ്യമില്ലാതെ
പ്രശ്നം വഷളാക്കിയ പൈലറ്റിനെ വെള്ളയടിക്കാന്‍ വകുപ്പ്‌മന്ത്രി തന്നെ രംഗത്ത്
വന്നു.കേന്ദ്രമന്ത്രിമാരുടെ ഒരു ലൈന്‍അപ്പ് ഏതാണ്ട് മനസിലായി. ഒറ്റയൊരണ്ണം നേര്
പറയില്ല. നുണ പറയാനല്ലാതെ വായ് തുറക്കത്തുമില്ല.കൈയ്യിലിരുന്ന കാശുംകൊടുത്ത് ദിവസം
മുഴുവന്‍ പെരുവഴിയില്‍ കിടക്കുന്നവന് വാ തുറക്കാന്‍ അധികാരമില്ല.തോന്ന്യാസം
കാണിക്കുന്നവന് കുടപിടിക്കാന്‍ മന്ത്രിയും പരിവാരങ്ങളും. റാഞ്ചാന്‍ ശ്രമിച്ചുവെന്ന
പൈലറ്റിന്‍റെ കള്ളപ്പരാതിയില്‍ പെട്ടന്ന് നടപടിയുണ്ടായി. ഗര്‍ഭിണികളെയും,
രോഗികളെയും, കുട്ടികളെയുമൊക്കെ ഭക്ഷണവും, വെള്ളവും ഇല്ലാതെ കഷ്ടപ്പെടുത്തിയതിന്
ആര്‍ക്കും ഒരു മറുപടിയുമില്ല.. വിമാനത്തിനകത്തെ എസി വരെ നിറുത്തലാക്കി ജനങ്ങളെ
ബുദ്ധിമുട്ടിച്ച വിമാനജോലിക്കാര്‍ മാന്യന്മാര്‍.അന്താരാഷ്ട്രസര്‍വിസുകള്‍
നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളും, യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും എയര്‍ഇന്ത്യ
അധികൃതര്‍ക്ക് ഒന്നും അറിഞ്ഞുകൂടെ.എയര്‍ഇന്ത്യയുടെ ഏറ്റവും ലാഭകരമായ സര്‍വിസുകളാണ്
ഗള്‍ഫ്‌സര്‍വിസുകള്‍. യാത്രക്കാരെ എയര്‍ഇന്‍ഡ്യയില്‍ നിന്ന് അകറ്റി; മറ്റു
വിമാനകമ്പനികളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന നടപടി അവരുതന്നെ നടത്തുമ്പോള്‍
അതിനു പിന്നിലെ കൈകള്‍ ആരുടെതാണ്????വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങിയാല്‍ ആ
വേലി പൊളിച്ചു മാറ്റണം.
ആ വേലി പൊളിക്കേണ്ടതു തന്നെയാ മാഷേ...... നല്ല ശൈലിയും പ്രതിബദ്ധതയും.........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്......... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു...........
തീര്‍ച്ചയായും...........
Deleteപറയുന്നേടത്ത് വല്യ ജനാധിപത്യമൊക്കെയാണ് പക്ഷെ ജനങ്ങളുടെ ആവശ്യം വരുമ്പോള്‍ ഭരണകൂടം എകാതിപതികളാവുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്...പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു......ആശംസകള്‍
ReplyDeleteനന്ദി വിനു............
Deleteഅകാശത്തിലൂടെ അയാലും കരക്കൂടെ അയാലും വെള്ളത്തിലൂടെ അയാലും
ReplyDeleteഇന്ത്യ ഇന്നു മറ്റു രജ്യങ്ങളുടെ മുന്നിന്‍ നാണം കെട്ടുകൊണ്ടിരികുവാണേ...!!
ചൂഷണം ചെയ്യാനുള്ള ഏറ്റവും നല്ല രാജ്യമായി ഭാവിയില്‍ ഇന്ത്യ മാറും..
ഈ അഴിമതിയും ഉത്തരവാതിത്ത്വമില്ലയിമ്മയും... എല്ലാം
ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുവല്ലെ..പഴയ കലമല്ലല്ലൊ..
എല്ലാം ഇപ്പൊല്‍ ഇന്റെര്‍നെറ്റിലൂടെ വളരെ ഫാസ്റ്റ് ആണു..
ഈ മുടിഞ്ഞ രാഷ്ട്രീയക്കാര്‍ വിക്കും ഇന്ത്യയെ..!!! വിഷമിച്ചാണൂ പറയുന്നതു..
എന്ത് ചെയ്യാം രാജിവെ ജനാധിപത്യത്തിനു ഇങ്ങനെയും ചില കുഴപ്പങ്ങള്‍ ഉണ്ട്............അഭിപ്രായം പറഞ്ഞതിന് നന്ദി പറയുന്നു.
Deleteഎയർ ഇന്ത്യയിൽ ഇനിയും ഇതൊക്കെത്തന്നെ നടക്കും. ആരുണ്ടിവിടെ ചോദിക്കാൻ എന്ന മട്ടിൽ! ആ സംഭവത്തിൽ പ്രതികരിച്ച ആ യാത്രക്കാരുടെ കാര്യമാണ് കഷ്ടം. അവർ ഇനി സങ്കീർണ്ണമായ കേസുകളിൽ പെടും. അവരെ രക്ഷിക്കാൻ ആരെങ്കിലുമുണ്ടാകുമോ ആവോ! ഈ എയർ കുന്തത്തിൽ കയറിയതിന്റെ ദുരന്തം.
ReplyDeleteഎന്‍റെ ബ്ലോഗ് പരിശോധിച്ച് അഭിപ്രായം പറഞ്ഞതിന് ...നന്ദി പറയുന്നു..
ReplyDeletesorry im against this article.i have my own reasons to prove it.............
ReplyDelete