**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, October 6, 2012

കാലംമാറി കാലാവസ്ഥയും;ഇന്ടക്ഷന്‍ കുക്കറേ.. വിട......................


 
      എല്ലാ വികസനങ്ങള്‍ക്കും ഒരു പൂര്‍ണ്ണതയും; അതിനെത്തുടര്‍ന്നുണ്ടാകുന്ന ഒരു നാശവും ചരിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും. ശിലായുഗസംസ്കാരങ്ങള്‍ തൊട്ട് മണ്ണടിഞ്ഞ എല്ലാ സംസ്കാരങ്ങളും അതതുകാലഘട്ടത്തില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയിരുന്നതായും പിന്നീട് നശിക്കുകയും അടുത്ത സംസ്ക്കാരങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി ചരിത്രം പറയുന്നു.നശീകരണത്തിലും,പിറവിയിലും മനുഷ്യനും പ്രകൃതിയും തങ്ങളുടെ ഭാഗം കൈകാര്യം ചെയ്തിരുന്നു.പ്രകൃതിയെ ഒരു പരിധിവരെ മനുഷ്യന്‍ അതിജീവിച്ചു കഴിഞ്ഞു.ഇപ്പോള്‍ മനുഷ്യന്‍റെ നാശത്തിന്‍റെ കുഴിതോണ്ടുന്നത് അവന്‍ തന്നെയാണ്.രാജ്യത്തേയും,ജനതയേതന്നെയും ഇല്ലായ്മ്മ ചെയ്ത മനുഷ്യരെക്കുറിച്ച് നമ്മള്‍ പഠിക്കുന്നുണ്ട്.അവരെല്ലാം തന്നെ ആദ്യം; ജനങ്ങളുടെ നേതാക്കളായി വളരുകയും,അധികാരം കൈയ്യില്‍ കിട്ടിയപ്പോള്‍ ജനങ്ങള്‍ക്കെതിരെ തിരിയുകയുമാണ് ചെയ്തത്.അധികാരം നിലനിറുത്താന്‍ വേണ്ടി ജനങ്ങളെ ഭാഷയുടെയും, ജാതിയുടെയും, മതത്തിന്‍റെയും, സംസ്ക്കാരങ്ങളുടെയും പേരുകള്‍ പറഞ്ഞ് തമ്മില്‍ അടിപ്പിക്കുന്നു. മസ്തിഷ്കപ്രക്ഷാളനം നടത്തി എന്ത് കാണിച്ചാലും തങ്ങള്‍ക്ക് അനുകൂലമായി മാത്രം കൊടിപിടിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ട്ടിക്കുന്നു.വാര്‍ത്താ മാധ്യമ രംഗത്തെ സാങ്കേതികങ്ങളെ തങ്ങള്‍ക്ക്‌ അനുകൂലമായ പരസ്യപ്രചാരണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി വികസനത്തിന്‍റെയും പരിഷ്കരണത്തിന്റെയും ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കിതീര്‍ക്കുന്നു. ജാനകിയപ്രതിരോധങ്ങളെ ഭരണകൂടവിരുദ്ധ സമരമെന്നപേരില്‍ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു.കുറെക്കാലമായി ലോകത്ത്‌ നടക്കുന്ന ഒരു പ്രക്രിയയാണിത്. അവിടെ അങ്ങനെയാണ്; എന്ന് നമ്മള്‍ പറഞ്ഞ ഒരുകാലം ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍; ഇവിടെ നമ്മുടെ രാജ്യത്തും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയല്ലേ നടക്കുന്നത്.ചരിത്രത്തിലെ അനുവാര്യമായ ദുരന്തത്തിന്‍റെ മുന്നറിയിപ്പുകളാണോ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇത് ചിന്തിക്കേണ്ട വിഷയം ഇനി കാര്യത്തിലേക്ക് കടക്കാം>>>>

  നിങ്ങള്‍ ഞങ്ങളെക്കൊണ്ട് ചൂല്‍ എടുപ്പിക്കും.ഇനി അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഇറങ്ങേണ്ടിവരും ഒരു സംശയവുമില്ല ഇന്ത്യാരാജ്യത്തെ വികസിപ്പിച്ചു അജീര്‍ണ്ണം ബാധിച്ചവന്‍റെ വയറുപോലെ ആക്കുമെന്ന് ദൃഡപ്രതിജ്ഞ എടുത്തു ഇറങ്ങിയിരിക്കുകയാണ് ഡല്‍ഹിയിലെ ചില അലവലാതികള്‍. അവര്‍ക്ക് കുഴലൂതാന്‍ വേണ്ടി മാത്രം കേരളത്തിലെ ചില പുണ്യാളന്‍മാരും. സാധാരണക്കാരനെ പട്ടിണിക്കിട്ടു കൊല്ലാനാണ് മൊത്തത്തിലുള്ള ധാരണ എന്ന് തോന്നുന്നു.സിഐഎ, സിഐഎ എന്ന് എല്ലാക്കാര്യതിലും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് കമ്യുണിസ്റ്റ്‌കാരാണ്,എന്നാല്‍ ഇപ്പോള്‍ തീര്‍ച്ചയായും സംശയിക്കണം, മന്‍മോഹനാധികള്‍ സിഐഎ ചാരന്‍മ്മാരല്ലേയെന്നു.കാരണം അമേരിക്ക എന്ത് പറയുന്നു, അതാണിവിടെ ചെയ്യുന്നത്.അവരുടെ സാമ്പത്തികം ആകെ മോശമായിക്കിടക്കുകയാണ്;ബാക്കിയുള്ളവരുടെ കൂടി കഞ്ഞികുടി എങ്ങനെ മുട്ടിക്കാം എന്നതാണ് ഇപ്പോഴത്തെ ചിന്ത. നമുക്ക് സ്വന്തമായി ഒരു പ്ലാനിങ്ങും ഇല്ല. അതില്‍ പറഞ്ഞിട്ട് കാര്യവുമില്ല; ഇന്ത്യയില്‍ നിന്നും സ്വന്തമായി രണ്ടക്ഷരം പഠിച്ച വര്‍ത്തമാനം പറയുന്ന ഒറ്റയൊരുത്തന്‍ പോലും മന്ത്രി സഭയില്‍ ഉണ്ടോയെന്ന് സംശയമാണ്. ഉണ്ടെങ്കില്‍ തന്നെ രണ്ടക്ഷരം കൂട്ടിവായിക്കാന്‍ അറിയാനും മേലാ....എന്തൊരു വിധിയാണ് ദൈവമേ.........ഇവര് പറയുന്ന പരിഷ്ക്കാരം എവിടെയാണ്.ആരാണ് അതുകൊണ്ട് രക്ഷപ്പെടുന്നത്.ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയ്ക്കെല്ലാം വില കൂട്ടി.  സബ്സിഡികള്‍ പലതും നിറുത്തലാക്കി. രാസവളങ്ങള്‍ക്ക് വിലകൂട്ടി.അരി, പഞ്ചസാര, പയര് വര്‍ഗങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്, മുട്ട തുടങ്ങിയ എല്ലാ നിത്യോപയോഗസാധനങ്ങളുടെയും വില ഇരട്ടിയില്‍ അധികമായി.എവിടെയാണ് ജനങ്ങളെ രക്ഷിക്കുന്ന പരിഷ്ക്കാരങ്ങള്‍ ? കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാധാരണക്കാരന് ഉപയോഗപ്രദമായ ഒരു പദ്ധതി എങ്കിലും ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ.,കോടികളുടെ അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.എവിടെയാണ് സര്‍ദാര്‍ജി........... നിങ്ങള്‍ പറയുന്ന വികസനം?രാജ്യത്തെ നിങ്ങള്‍ വിദേശികള്‍ക്ക് തൂക്കി വില്‍ക്കുകയല്ലേ ചെയ്യുന്നത്.ചില്ലറ വ്യാപാരരംഗത്ത് കുത്തകകള്‍ക്ക് വാതില്‍ തുറന്നു കൊടുത്തു. ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുന്നു..ഇപ്പോഴിത പെന്‍ഷന്‍ കാര്യത്തിലും, ഇന്‍ഷുറന്‍സ്മേഖലയിലും സ്വകാര്യകുത്തകകള്‍ കടന്നുവരുന്നു. ഇതില്‍ എവിടെയാണ് നിങ്ങള്‍ പറയുന്ന, ഞങ്ങള്‍ക്ക് വേണ്ടിയുള്ള പരിഷ്ക്കാരം. ഇത് നിങ്ങളുടെ കീശ വീര്‍പ്പിക്കാന്‍ വേണ്ടി മാത്രമുള്ള പരിഷ്കാരമാണ്. ഞങ്ങള്‍ ചൂല് എടുക്കണമോ. ചാണകവെള്ളം തളിച്ച് ശുദ്ധികലശത്തിനു ഇറങ്ങേണ്ടി വരുമോ.

   കേന്ദ്ര സര്‍ക്കാരിന്‍റെ  മതിഭ്രമം ബാധിച്ച ഈ കളികള്‍ തുടരുമ്പോള്‍;കേരളത്തില്‍ ആര്യാടന്‍റെ നേതൃത്വത്തില്‍ കഞ്ഞികുടി മുട്ടിക്കാനുള്ള പണി തുടങ്ങിയിരിക്കുന്നു. ചോദിക്കുന്ന എല്ലാവര്‍ക്കും കണക്ഷന്‍ കൊടുത്ത് സമ്പൂര്‍ണ സ്വിച്ച് വത്ക്കരണം നടത്തി. എന്നിട്ടോ; കറന്‍റ് മാത്രമില്ല. എന്ന് സ്വിച്ചിട്ടോ അന്ന് മുതല്‍ മണ്ണെണ്ണ വെട്ടിക്കുറച്ചു.ഇപ്പോഴിതാ ഗ്യാസുമില്ല, മണ്ണെണ്ണയുമില്ല.പ്രഖ്യാപിത കട്ടും, അപ്രഖ്യാപിതകട്ടും എല്ലാംകൂടി കറണ്ടും ഇല്ല. ഉള്ളപ്പോള്‍ ശകലം കഞ്ഞി വച്ചേക്കാം എന്ന് കരുതിയാല്‍ തെറ്റി; അതും പൂട്ടിക്കുന്നു. ഇന്ടക്ഷന്‍ കുക്കറീനും നിരോധനം ഏര്‍പ്പെടുത്തുന്നു.കറന്‍റ് ഉപയോഗം കുറയ്ക്കണമെന്ന് വിളിച്ചു പറയുന്ന ഈ കൂതറകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ ഉപയോഗിച്ച വൈദ്യുതിയുടെ കണക്ക് കേരളം കണ്ടുകഴിഞ്ഞു.ജനത്തെപ്പറ്റിച്ച് അധികാരത്തില്‍ എത്തി; മുച്ചാടും മുടിക്കുന്ന ഈ ഇത്തിള്‍ക്കണ്ണികളെ ഇനിയും നമ്മള് ചുമക്കണമോ??കേരളത്തില്‍ ബൂലോക വികസനം കൊണ്ടുവരുമെന്ന് ഗീര്‍വാണം അടിക്കുന്ന എമ്പോക്കികളെ നിങ്ങള്‍ പറയു ഇവിടെ കറന്‍റ്ല്ല, നല്ല റോഡില്ല എണ്ണയ്ക്കും മറ്റു അനുബന്ധ സാധനങ്ങള്‍ക്കും മിനിറ്റിനു മിനിറ്റിനു വിലകൂട്ടുന്നു.കാളവണ്ടി യുഗത്തിലെക്കല്ലേ നിങ്ങള്‍ ഞങ്ങളെ നയിക്കുന്നത്?മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണോ ഇവിടെ വ്യവസായം വരുന്നത്.ഇങ്ങനെയാണെങ്കില്‍ ഇവിടെ ഒരു വ്യവസായമേ വളരുകയുള്ളൂ വാറ്റു വ്യവസായം.  കള്ളു ദിവ്യൗഷധം ആണെന്ന കൂട്ടായ പ്രസ്താവന അതിന്‍റെ ഭാഗമാണ്.കള്ളുവാറ്റു കുടില്‍ വ്യവസായമായി പ്രഖ്യാപിക്കല്‍ ആയിരിക്കും അടുത്ത നടപടി.വാറ്റുക.... മോന്തുക, വാറ്റുക... മോന്തുക; പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ ആളുകള്‍ ബോധം മറഞ്ഞു ഇഴഞ്ഞോളും.അങ്ങനെ ബോധമില്ലാത്ത  ഇഴയുന്ന ഒരു സമൂഹത്തെ സൃഷ്ട്ടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതി പരമ്പരകള്‍ക്കും ഞങ്ങളുടെ വിയര്‍പ്പിന്‍റെ ഉപ്പ് കൂട്ടി ചോറും ഉണ്ണാo .ആരും പ്രതികരിക്കുമെന്ന് പേടിക്കണ്ട.

  കൂട്ടുകയല്ലാതെ നിവൃത്തിയോന്നുമില്ല എന്ന് മാത്രം പറയലാണോ നിങ്ങളുടെ പണി? ഞങ്ങളെ ഞെക്കി പിഴിഞ്ഞിട്ടു നിങ്ങള്‍ ഇരുന്നു സുഖിക്കുക; ഇതാണോ ഭരണം എന്നത് കൊണ്ട് നിങ്ങള്‍ ഉദേശിക്കുന്നത്? ഇതിനു ഇല നക്കി പട്ടിയുടെ കിറിനക്കി പട്ടികള്‍ എന്നാണ് പറയുന്നത്.ഇത്രമാത്രം ഭാരം ജനങ്ങളുടെ ചുമലില്‍ വച്ചു കൊടുത്തിട്ട് ഒരു ഉളുപ്പും ഇല്ലാതെ മുഖത്ത്പൌഡറുമിട്ട് ക്യാമറയ്ക്ക് മുന്നിലിരുന്നു വികസനത്തെപ്പറ്റി വള വള പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ.ഈ ദ്രോഹങ്ങളെയൊക്കെ ന്യായികരിച്ച് അതില്‍ രാഷ്ട്രീയവേര്‍തിരിവ് സൃഷ്ട്ടിക്കുന്ന നാരദന്മാര്‍;തങ്ങളുടെ വീട്ടുകാരുടെ അഭിപ്രായംകൂടി ആരായണമെന്ന് അപേക്ഷിക്കുന്നു.വിശപ്പിനു മുന്നില്‍ കോണ്‍ഗ്രസും,കമ്മ്യൂണിസ്റ്റുമില്ല,പാര്‍ട്ടിയും,മതങ്ങളും ഒന്നുമില്ല. രാജ്യം ആരു ഭരിച്ചാലും ജനങ്ങള്‍ക്ക്‌ കിട്ടേണ്ടത് സാമൂഹ്യസുരക്ഷയും,അടിസ്ഥാനജിവിത സാഹചര്യങ്ങളുമാണ്,ഇത് രണ്ടുമില്ലാതെ എന്ത് വികസനമാണ് ഉണ്ടാകുന്നത്.ഭരിക്കുന്ന പാര്‍ട്ടിയുടെ പാരമ്പര്യം പ്രസംഗിച്ചതുകൊണ്ടോ , നേതാക്കന്മാരുടെ കുടുംബമഹിമ പറഞ്ഞതുകൊണ്ടോ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ എന്ത് ഗുണമാണുള്ളത്. ഞങ്ങള്‍ക്ക് കഴിക്കാന്‍ റൊട്ടിയില്ലാ എന്ന് പരാതി പറഞ്ഞ ജനങ്ങളോട്;റൊട്ടിയില്ലെങ്കില്‍ നിങ്ങള്‍ കേക്ക് വാങ്ങി കഴിച്ചോളു എന്ന് പറഞ്ഞ രാജ്ഞിയെ ചരിത്രം പഠിക്കുമ്പോള്‍  കാണാം. ആ രാജ്ഞിയുടെ വിധി എന്തായിരുന്നുവെന്നും അതേ ചരിത്രംതന്നെ പറയുന്നുണ്ട്.ക്യാമറയ്ക്ക് മുന്നില്‍ ബ്ളാ ബ്ളാ വയ്ക്കുന്നതിനു മുന്‍പ്‌ അതൊക്കെയൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണ്...............

No comments:

Post a Comment