**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, October 8, 2012

അമ്മായി അപ്പം ചുട്ടോ?? മരുമോനുക്കായി....!!!!!!!


  

  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 ഹോ;...... എന്നാലും എന്‍റെ കേജരിവാളണ്ണാ; ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി.നമ്മുടെ കുടുംബക്കരെപ്പറ്റി നിങ്ങള്‍ എന്തെല്ലാമാണ് പറഞ്ഞു കളഞ്ഞത്.നമ്മുടെ സ്വന്തം അളിയന്‍ റോബര്‍ട്ട് വദ്ര സാറിനെപ്പറ്റി നിങ്ങള്‍ എന്തെല്ലാമാണ് പറഞ്ഞത്.ഡിഎല്‍എഫ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി വദ്രയ്ക്ക് അറുപത്തിയഞ്ച്കോടി പലിശരഹിത വായ്പ്പ കൊടുത്തത്.ഭൂമി തട്ടിപ്പില്‍ സഹായിച്ചതിന്, പ്രത്യോപകാരമാണന്നല്ലേ നിങ്ങള് പറയുന്നത്.അളിയന്‍റെ കമ്പനി ഇരുപത്തയ്യായിരംകോടി രൂപ കടത്തില്‍ ആണെന്നും, നാലയിരത്തിയഞ്ഞൂറുകോടി വിറ്റുവരവുണ്ടെന്ന് പറയുന്നത് വെറും നുണയാണെന്നുമല്ലേ  പറഞ്ഞിരിക്കുന്നത്.ഇങ്ങനെ കുത്തുപാളയെടുത്തു നടക്കുന്നവന് ആരാണ് അറുപത്തിയഞ്ച് കോടിരൂപ ചുമ്മാ  കൊടുക്കുന്നതെന്നും; അമ്മായി മരുമോനുക്കായി ചുട്ട അപ്പങ്ങളാണ് ഇതെന്നുമാണ് അസൂയക്കാര്‍ പറയുന്നത്. ഹോ എന്തൊരു കഷ്ടമാണിത് നമ്മുടെ റോബര്‍ട്ട് അളിയന്‍ എന്തൊരുനല്ല ചെറുപ്പക്കാരനാണ്. നല്ല വെളുത്ത സുന്ദരന്‍, ഭാവി പ്രധാനമന്ത്രിയുടെ അപ്പന്‍, രാഹൂല്‍ജിയുടെ സ്വന്തം അളിയന്‍.... നമ്മുടെയും.എന്നിട്ടാ, ആ പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.ഗാന്ധിയുടെ കുടുംബക്കാരെ(ഫിറോസ് ഗാന്ധിയെ ആണ് ഉദേശിച്ചത്) ഇങ്ങനെ കുറ്റം പറഞ്ഞാല്‍  ദൈവം പോലും നിങ്ങളോട് പൊറുക്കുകേല കേജ്രുവാള്‍ അണ്ണാ...സത്യം.

 
ഞങ്ങള്‍ സത്യത്തില്‍ ഗാന്ധിജിയുടെ പിന്മുറക്കാര്‍ തന്നെയാ....പിന്നെ ഇപ്പോള്‍ നടത്തുന്നതൊക്കെ ഓരോ സത്യാന്വേഷണ പരീക്ഷണങ്ങള്‍ മാത്രം.നിങ്ങള്‍ വിചാരിക്കും വിദ്യാധരന് എങ്ങനെയാ ഗാന്ധി കുടുംബക്കാരെ പരിചയമെന്നു. പറഞ്ഞു തരാം.എന്‍റെ മുതുമുത്തച്ഛന്‍ സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റു, ഗാന്ധി തുടങ്ങിയ നേതാക്കളുടെ വലംകൈ ആയിരുന്നു. പങ്കജാക്ഷന്‍ഗാന്ദി (Pankajashan  Ganthy) എന്നായിരുന്നു മുത്തച്ഛന്‍റെ അന്നത്തെ പേര്.വിദ്യാധരന്‍ഗാന്ദി എന്ന് അറിയപ്പെടാനായിരുന്നു എനിക്കും ഇഷ്ടം. പക്ഷെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അന്നത്തെ ഹെഡ്‌മാസ്റ്റര്‍ എന്‍റെ പേര് വിദ്യാധരന്‍ചന്തി (Vidhyadharan Chanthy)എന്നാണ് രെജിസ്ടരില്‍ ചേര്‍ത്തത്.  G യ്ക്ക് പകരം അങ്ങേരു  C ആണ് ചേര്‍ത്തത്. ദുഷ്ടന്‍.......... അതുകൊണ്ട് ഞാന്‍പേര് വിദ്യാധരനില്‍ മാത്രമായി ഒതുക്കി. അതിപ്പോ അത്ര പറയാനൊന്നുമില്ല നമ്മുടെ സോണിയ ഗാന്ധിയും ഇങ്ങനെയൊക്കെ തന്നെയാ ഗാന്ധി ആയത്; അല്ലാതെ മഹാത്മാഗാന്ധിയുടെ കൊച്ചുമോളോന്നുമല്ലല്ലോ.സോണിയാജിയുടെ അമ്മായിയപ്പന്‍റെ പേര് ഫിറോസ്‌ ജഗാംഗീര്‍ ഗാന്ധി എന്നാണ്.അങ്ങേരുടെ ആദ്യപേര് ഫിറോസ്‌ ജഗാംഗീര്‍ ഖാന്‍ എന്നായിരുന്നുവെന്നും പിന്നിട് ഇന്ധിരാജിയെ കല്യാണം കഴിച്ച ശേഷം പേര് ഫിറോസ്‌ ഗാന്ധി എന്നക്കിയതാണെന്നും പറയുന്നു. http://in.answers.yahoo.com/question/index?qid=20070910064252AADy7zI എതായെലും (Feroze Gandhy) ആ ഗാന്ധിയും നമ്മുടെ മഹാത്മാഗാന്ധിയും (Mahatma Gandhi) തമ്മില്‍ വിത്യാസമുണ്ട്.ഒന്ന് Gandhy    യും മറ്റൊന്ന് Gandhi യുംമാണ്.എന്നിട്ട് ഇവിടെ വല്ലതും സംഭവിച്ചോ ഒന്നുമില്ല.അതുപോലെ വിദ്യാധരന്‍ ചന്തി യഥാര്‍ത്ഥത്തില്‍ വിദ്യാധരന്‍ ഗാന്ദി തന്നെയാണ്.ഇപ്പൊ മനസിലായില്ലേ ഞങ്ങള്‍ കുടുംബക്കാരാണെന്ന്.ഇതൊക്കെ ഇത്ര വിശദമായി പറഞ്ഞു തന്നത് നമ്മുടെ കുടുംബസുഹൃത്ത് ഗൂഗിളെട്ടനാണ് നിങ്ങള്‍ക്കും അങ്ങേരുമായി ബന്ധപ്പെടാവുന്നതാണ്.അതവിടെ നില്‍ക്കട്ടെ

   നമ്മുടെ അളിയനെ തെറിപറഞ്ഞതാണ് ഇപ്പൊ വിഷയം.അങ്ങനെ പറയാന്‍ പാടുണ്ടോ.അമ്മായിയേയും ആള്‍ക്കാരിപ്പോള്‍ തെറിപറയുന്നുണ്ട്.പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന; ഇറ്റലിയിലെ ഒരു കൊല്ലക്കുടിലില്‍ ജനിച്ച്,ഹോട്ടലിലെ സപ്ലയര്‍ പണിയും നോക്കി നടന്നിരുന്ന ഇറ്റാലിയന്‍ മാഡം;ഇപ്പോള്  നമ്മളെ  ഭരിക്കുന്നത് അവരുടെ കഴിവ്കൊണ്ടോന്നുമല്ല, രാജിവ്ജിയുടെ ഭാര്യ ആയതിനാലാണ് പോലും.രാഹൂല്‍ജി ഉടുത്തൊരുങ്ങി നില്‍പ്പുണ്ട്, ആരെയാണോ കെട്ടന്പോകുന്നത്.പണ്ട് കുമരകത്ത് വന്ന് ഒപ്പം താമസിച്ച ആ അരനിക്കര് കൊളംബിയക്കാരി ആണെങ്കില്‍;ഒരു കൊളംബിയാക്കാരിക്കൂടി ഇന്‍ഡ്യഭരിക്കും.ഓ ഇതൊക്കെ അസൂയക്കാര്‍ പറയുന്നതാണ്; വിദ്യാധരന്‍ചന്തി ഇതിലൊന്നും വിശ്വസിക്കുന്നില്ല.എല്ലാം ആ ബി ടീം മിന്‍റെ പണിയാണ്. അമ്മായി ലോകത്തിലെ അഞ്ചാമത്തെ പണക്കാരിയാണ്പോലും,ഒരു നല്ല സാരികൂടി ഉടുക്കാനില്ല എന്നിട്ടാ ആള്‍ക്കാരിങ്ങനെ പരദൂഷണം പറയുന്നേ. അമ്മായിമാര്‍ ഭരിക്കുമ്പോള്‍ മരുമക്കള്‍ ചില്ലറ കച്ചോടങ്ങളൊക്കെ നടത്തുന്നത് പാപമാണോ.അങ്ങനെ നോക്കിയാല്‍ ആരെയൊക്കെ പറയാനിരിക്കുന്നു. ശരത്പവാറിന്റെ മരുമകന്‍, കരുണാനിധിയുടെ മക്കള്‍, മനോഹര്ജോഷിയുടെ മകന്‍, വാജ്‌പേയിയുടെ മരുമകന്‍, ഗിരിജാവ്യാസ്ന്‍റെ മകന്‍ നിതിഷ്‌വ്യാസ്‌, ജഗ്മോഹന്‍ റെഡി തുടങ്ങിയ മക്കളും മരുമക്കള്മെല്ലാം കള്ളന്മാരോ, കള്ളന്മാര്‍ക്ക് കഞ്ഞിവച്ചവരോ ആണ്. അതുകൊണ്ട് നമ്മള്‍ വദ്ര അളിയനെയും ഈ ഗണത്തില്‍പ്പെടുത്തി; നിരപരാധിയെന്നോ,നിഷ്കളങ്കന്‍ എന്നോ പറയാവൂ. മലയാളികളെ ഇത് ബോധ്യപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് .ടോം വടക്കന്‍ എന്ന വെടക്കനാണ്.അറിയില്ലേ ആളെ...... നമ്മുടെ ചാലക്കുടിയില്‍ കുറ്റിയടിക്കാന്‍ വന്നിട്ട്; മലയാളം അറിയാത്ത കോന്തന്‍ ഇവിടെ വേണ്ടായെന്ന്പറഞ്ഞ് നാട്ടുകാര്‍ ഓടിച്ച വെടക്കനെ??? അതാണ് താരം.അങ്ങേരുടെ നിഗമനത്തില്‍ റോബര്‍ട്ട്‌ അളിയന്‍ നിഷ്കളങ്കനും, നീതിമാനുമാണ്; കേജ്രിവാളാണ് നുണയന്‍. റോബര്‍ട്ട്‌ കോണ്‍ഗ്രസ് പര്ട്ടിക്കാരനോ, നേതാവോ അല്ലായെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ ആ നീതിമാനെക്കണ്ട് നേരിട്ട് തിരക്കണമെന്നും വെടക്കന്‍ പറയുന്നു. പിന്നെ എന്തിനാണാവോ ആസ്മാരോഗി ചുമയ്ക്കുന്നതുപോലെയുള്ള മലയാളത്തില്‍ റോബര്‍ട്ടിന് വേണ്ടി വാട്ടം പറയുന്നത്.വ്യക്തിപരമായി റോബര്‍ട്ട്‌ വധേരയെ കുറ്റപ്പെടുത്താന്‍ പാടില്ല ,അത് മോശമാണ് പോലും; വ്യക്തിപരമായി മോഷ്ടിക്കാം,അഴിമതി കാണിക്കാം,എന്ത് തെണ്ടിത്തരവും കാണിക്കാം.പക്ഷെ കുറ്റപ്പെടുത്താന്‍ പാടില്ല.പ്രത്യേകിച്ച് നമ്മുടെ അമ്മായി കുടുംബത്തെ. അവര്‍ നമുക്ക് വേണ്ടിയാണ് ജീവിക്കുന്നതും, കക്കുന്നതും എല്ലാം.അവരില്ലെങ്കില്‍ നാമെന്തുചെയ്യും ഇന്ത്യാക്കാര്‍ക്ക് ഇന്‍ഡ്യ ഭരിക്കാന്‍ അറിയാമോ??? ഇല്ല അതുകൊണ്ട്.അമ്മായികുടുംബത്തെ കുറ്റം പറയാന്‍ പാടില്ല. നരകത്തില്‍ പോകാന്‍ സാധ്യതയുള്ള ഒരു കുറ്റമാണിതെന്നാണ് വെടക്കന്‍ അടക്കമുള്ള  കണ്ട്രിസുകാര്‍ പറയുന്നത്.

    കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തണം എന്ന് സുപ്രിംകോടതിപറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ ആ ലിസ്റ്റ് പുറത്തുവിടാത്തത് ആരെ രക്ഷിക്കാനാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 300 കോടി രൂപയുടെ വസ്തുവകകളാണ് ‘വദ്ര’ വാങ്ങിക്കൂട്ടിയത്ഇന്ന് 500 കോടിരൂപ വിപണിവിലയുള്ള വസ്തുക്കളാണിവ 2007.-ല്‍ 50 ലക്ഷം മാത്രമായിരുന്നു വദ്രയുടെ കമ്പനിയുടെ മൂലധനം. കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ ചെറിയ തുകയ്ക്ക് ഭൂമി കൈമാറ്റം നടത്താന്‍ ഡി എല്‍ എഫ് നെ വഴി വിട്ടു സഹായിച്ചതിന്‍റെ പ്രത്യോപാകരമായി റോബര്‍ട്ട്‌ വദ്രയ്ക്ക് കമ്പനി ഏഴു ഫ്ലാറ്റുകളാണ് കൊടുത്തിരിക്കുന്നത്.ഇവയുടെ വിപണിമൂല്യം നൂറുകോടി രൂപ കവിയും.എന്നാല്‍ വില കാണിച്ചിരിക്കുന്നത് വെറും അഞ്ചുകോടിരൂപ മാത്രം. 2010-ല്‍ 20 കോടി രൂപയുള്ള പതിനായിരം ചതുരശ്രഅടിയുടെ ഫ്‌ളാറ്റ് ഗുഡ്ഗാവിലെ  അരലിയസില്‍ 89 ലക്ഷം രൂപയ്ക്കാണ് വദ്രയ്ക്ക് ലഭിച്ചത്. വദ്രയെ സഹായിച്ചതിനുള്ള പ്രത്യുപകാരം ഡിഎല്‍എഫ് നും ലഭിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സാകേതിലുള്ള  ഡിഎല്‍എഫ് ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ അന്‍പതു ശതമാനം ഓഹരിയാണ് ഡിഎല്‍എഫ് നുള്ളത്.നൂറ്റിയന്‍പതുകോടിരൂപ വിപണി മൂല്യമുള്ള ഈ വസ്തു വെറും മുപ്പത്തിരണ്ടുകോടി രൂപയ്ക്ക് ഡിഎല്‍എഫ്നു ലഭിച്ചു.ഡി എല്‍ എഫ് നു മഗ്നോളിയ പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പാക്കാനായി മുന്നൂറ്റിഅന്‍പതുകോടിരൂപയുടെ ഭൂമിയാണ് ഹരിയാന ഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നല്‍കിയത്.ഇവിടെയാണ്‌ വദ്ര ഏഴ് ഫ്ലാറ്റുകള് സ്വന്തമാക്കിയിട്ടുള്ളത്. വദ്രയുടെ വസ്തുക്കളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടന്നും കേജ്രിവാള്‍ ആരോപിക്കുന്നു.കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഡല്‍ഹി,ഹരിയാന,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വദ്ര വസ്തുക്കള്‍ വാങ്ങിയിരിക്കുന്നത് .സ്വന്തം പേരിലും അമ്മയുടെ പേരിലുമുള്ള അഞ്ചു കമ്പനികള്‍ക്കാണ് വസ്തുക്കളുടെ ഉടമസ്ഥാവകാശം.

ഇതില്‍ ഒരു കമ്പനിയുടെ ബോര്‍ഡംഗമായിരുന്ന പ്രിയങ്ക പിന്നിട് ആ സ്ഥാനം രാജിവച്ചിരുന്നു.

നിയമങ്ങളെല്ലാം കാറ്റില്‍  പറത്തിയാണ്,ഡി എല്‍ ഫ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്.ഇവിടെയാണ്‌ അമ്മായി മരുമോനക്കായി അപ്പം ചുട്ടോ എന്ന് സംശയം ഉയര്‍ത്തുന്നത്.നമ്മളിവടെ എരിതീയില്‍ നിന്ന് വറച്ചട്ടിയിലേക്ക് ചാടുമ്പോള്‍ നിങ്ങളിങ്ങനെ അപ്പം ചുട്ടു കളിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും; പൊന്നളിയാ.............പാര്‍ട്ടി മാറി കേജ്രിവാള്‍ അണ്ണന്‍റെ കൂടെ ചേര്‍ന്നാലോ......... വിദ്യാധരന്‍ചന്തിയെ കേരളത്തിന്‍റെ ചുമതല ഏല്പിച്ചാല്‍ ഒരു മാറ്റത്തെപ്പറ്റി ആലോചിക്കണം......

വീട്ടില്‍ അരയ്ക്കാന്‍ തേങ്ങയില്ല എന്ന കാരണം പറഞ്ഞ് അടുത്ത പറമ്പില്‍നിന്നും ഒരു തേങ്ങയെടുത്ത പാക്കരനെയും,കുടുംബം പട്ടിണിയിലാണെന്നകാരണം പറഞ്ഞുകൊണ്ട് ഒരുമൂട് കപ്പ മോഷ്ടിച്ചനാണുവിനേയും നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പ്പിച്ചു.

  ഫ്ഫൂ)))))))..................അല്ലാതെന്തുപറയാന്‍.....

7 comments:

  1. ഡി.എല്‍.എഫുമായി ചേര്‍ന്ന് വധേര നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്നും പ്രമുഖ കേന്ദ്രങ്ങളിലെ കണ്ണായ പല വസ്തുക്കളും ഡിഎല്‍എഫ് വധേരയ്ക്ക് കൈമാറിയതായും ഇതൊന്നും കൂടാതെ 65 കോടി രൂപ പലിശരഹിത വായ്പയും അദ്ദേഹത്തിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വലിയ തുക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 12 ശതമാനവും അതിനു മുകളിലുമുള്ള പലിശ നിരക്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍‌തോതില്‍ വായ്പ എടുത്തിട്ടുള്ള ഡിഎല്‍എഫ് എന്ന സ്ഥാപനം ഇത്ര വലിയ തുക പലിശരഹിത വായ്പയായി വധേരയ്ക്ക് എന്തിനു നല്‍കി എന്നതു തന്നെയാണ് ഇവിടെ ഉയരുന്ന ചോദ്യങ്ങളില്‍ ഏറെ പ്രസക്തം.




    (അഞ്ചോ ആറോ ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ ലഭിക്കുവാന്‍ സര്‍‍വവിധ ഡോക്യുമെന്റുകളും, കിടപ്പാടത്തിന്റെ ആധാരം പോലും പണയമായി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ഥികക്ക് പോലും വായ്പനിഷേധിക്കപ്പെടുന്ന വാര്‍ത്ത ദിനം‌പ്രതി കേള്‍ക്കുന്ന രാജ്യത്താണ് ഇത്ര ഉദാരമായി മരുമകനു പണം ലഭിക്കുന്നത് എന്നതു മറക്കാതിരിക്കാം)

    ReplyDelete
  2. Super. We deserve all these. When India against corruption organized protest to pass Lokpal, our Malayalees looked at that sceptically. Parliament is supreme and the people who elect them do not have rights to protest. Some people from south India and politicians tries to derail the movement with various propaganda like Anna is RSS, Kejriwal is tax evader, Kiran Bedi showed wrong bills etc number of lies. See the rally of corruptions. NCP Ajith Pawar(20000Cr) , Jagan Mohan Reddy( all round india <5000 cr) and many...

    ReplyDelete
  3. if gandhi family want to make money they could have done it easily years before.They dont have to depend on vadhera or dlf for that.Motilal nehru was rich enough to buy india from british and asked india for money from british.Those people were really great and they have values in their life.Even indira gandhi could have made very easly.Rajiv Gandhi could have done it.But they layed their lives for india.Now a days every one is forgetting about all this.India is such a country that any dog is given license to bark at any one.only that is what is happenig now.

    ReplyDelete
    Replies
    1. ഡല്‍ഹിയില്‍ നിന്ന് എപ്പോഴാണ് തുടലും പൊട്ടിച്ചു ഇങ്ങോട്ട് പോന്നത്......

      Delete
    2. You said it. When allegation comes to Son Law why you are bringing up Nehru family. Everyone know that they are good until Rajiv and even Sonia. That does not mean you have to give clean chit to Vadhera. When allegation comes , it needs to probed. Congress need not to take efforts to protect him.

      Delete
  4. വെറും ആക്രിക്കച്ചവടക്കാരന്‍ മാത്രം ആയിരുന്ന റോബര്‍ട്ട് വദേര ഇന്നത്തെ നിലയിലുള്ള ശത കോടീശ്വരന്‍ ആയത് പ്രിയങ്ക ഗാന്ധി പ്രിയങ്ക വദേര ആയതിനു ശേഷമാണെന്ന് ഏതൊരു കൊച്ചു കുഞ്ഞിനും അറിയുന്ന കാര്യമാണ്.ഇയാളെക്കുറിച്ചുള്ള പല കഥകളും ഇന്റര്‍നെറ്റില്‍ കുറച്ചു മുന്പ് തന്നെ സജീവം ആയിരുന്നെങ്കിലും ആരും ഇതൊരു വിഷയം ആക്കി എടുത്തില്ല എന്ന് മാത്രം.ദി എക്കണോമിക്സ് ടൈംസ് ഇതിനെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ടുകള്‍ മുന്പ് തന്നെ പ്രസിദ്ധെകരിചെങ്കിലും പ്രതിപക്ഷമായ ബി ജെ പിയും പത്രങ്ങളും മാധ്യമങ്ങളും അത് വിവാദം ആക്കതിരുന്നത് ആശ്ച്ചര്യകരമാണ്.ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും സര്‍ക്കാര്‍ വക പരസ്യങ്ങള്‍ നിര്‍ലോഭം നല്‍കിയാണ്‌ ,അവരുടെ വായ മൂടി കേട്ടിയതെങ്കില്‍, രാഷ്ട്രീയ എതിരാളികളുടെ കുടുംബത്തിനെ ലക്‌ഷ്യം വെക്കരുത് എന്ന രസകരമായ കാരണം പറഞ്ഞാണ് വദെരയെ ബി ജെ പി ഒഴിവാക്കിയത്.നേരെ ചൊവ്വേ ബിസിനസ് നടത്തുന്ന ഒരാള്‍ക്ക്‌ 50 ലക്ഷം 500 കോടിയാക്കി മാറ്റുവാന്‍ കഴിയില്ലെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.കേജ്രിവാളും അണ്ണാ ഹസാരെയും പൊട്ടിപൊളിഞ്ഞ പ്രസ്ഥാനങ്ങള്‍ ആണെങ്കിലും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശക്തി കുറയാത്തതും ഇത് കൊണ്ട് തന്നെ.വദെരയെ ചുറ്റിപറ്റി ഉയര്‍ന്നിരിക്കുന്ന അവിഹിത സ്വോത്തു സമ്പാദനത്തിനെ കുറിച്ച് അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല.കാരണം അങ്ങിനെയൊരു അന്വ്വേഷണം തുടങ്ങി വെച്ച് അടച്ചു വെച്ചിരിക്കുന്ന ഭൂതത്തിനെ തുറന്നു വിടുവാന്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ രാഷ്ട്രീയ കുടുംബം ആഗ്രഹിക്കുന്നില്ല എന്നത് തന്നെ കാരണം.അവര്‍ക്ക് ഇഷ്ടമില്ലാത്തത് ഇന്ത്യയില്‍ നടന്ന ചരിത്രവും ഇല്ല.

    ReplyDelete