ഒരു വട്ടംകൂടിയ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം.
അങ്ങനെ ഒരു അധ്യാപകദിനവും കൂടി കടന്നുപോയി.പാകമാകാത്ത കളിമണ്ണിനെ തന്‍റെ കൈ വിരുതിലൂടെ മനോഹരമായ ശില്പമാക്കിമാറ്റുന്ന ഒരു ശില്പ്പിയെ പോലെയാണ് അദ്ധ്യാപകന്‍.സ്നേഹത്തിന്റെയും പരിലാളനകളുടെയും ലോകമായ കുടുംബത്തില്‍ നിന്നും,നിയതമായ ചട്ടക്കൂടുകള്‍ നിറഞ്ഞ മറ്റൊരു ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പില്‍ വീണുപോകാതെ കൈപിടിച്ച് മുന്നോട്ടു നടത്തുന്ന മാര്‍ഗദീപം.അകകാമ്പില്‍ അറിവിന്‍റെ ആദ്യാക്ഷരം തെളിയാന്‍; സ്ലേറ്റുകല്ലില്‍ കല്ലുപെന്‍സില്‍ കൊണ്ട് 'അ' എന്ന അക്ഷരം കുറിച്ചപ്പോള്‍ നടുവിരലിനുണ്ടായ വേദനയില്‍ നിന്നും പൊട്ടിവീണ കണ്ണുനീര്‍ തുള്ളികളെ; സാന്ത്വനത്തിന്‍റെ വെള്ളത്തൂവാലയില്‍ ഒപ്പിയെടുത്ത അധ്യാപകരെ, നിങ്ങള്‍ക്കു പ്രണാമം....
മറക്കില്ല ഞങ്ങള്‍ മരിക്കുവോളം
നിങ്ങള്‍ തന്‍ ഓര്‍മ്മകള്‍.
അനന്തമാം അക്ഷര ലോകത്ത്
പറന്നുയരാന്‍, തെളിഞ്ഞ്പാറാ-
നെന്‍ ചിറകുകള്‍ക്കാരോഗ്യം പകര്‍ന്നാ
കരങ്ങളെ നമിക്കുന്നു ആദരവോടെ...
No comments:
Post a Comment