**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, August 18, 2013

കേരളത്തെ വഴിയാധാരമാക്കുന്ന ചില വയറുകള്‍...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൃഷിഭവനില്‍നിന്നു കിട്ടിയ പച്ചക്കറിവിത്തുകളൊക്കെ വളര്‍ന്നിരിക്കുന്നു. വെണ്ടയും, വഴുതനയും, പാവലും, പടവലവുമൊക്കെ, പൂവും കായുമായി നില്‍ക്കുന്നത് കാണുമ്പൊള്‍ മനസ്സുനിറയുന്നു. പന്തലില്‍ പടര്‍ന്നുകയറിയ  പാവലില്‍ കുരുത്ത കുഞ്ഞുങ്ങളെ ഈച്ചയുടെ കുത്തെല്‍ക്കാതെ കൂടിനകത്ത്‌ പൊതിഞ്ഞു കെട്ടുന്നതിനിടയിലാണ് മതിലിനപ്പുറത്തുനിന്നു ഒരു വിളി കേട്ടത്..      .............മാഷേ,,,,,

 ങാഹാ,,, ഇതാര് നാണുവോ.....

തിരോന്തോരത്തുനിന്നു എപ്പൊ എത്തി...???........ഇന്നലെയാ എത്തിയത്...............

 അതെന്തേ താമസിച്ചത് ..

ഓ,,ഏതായാലും പോയതല്ലേ, കോവളത്തും പരിസരങ്ങളിലുമൊക്കെയൊന്നു കറങ്ങി, രണ്ടു സിനിമാ കണ്ടു, പത്മനാഭസ്വാമിയേ ഒന്നു തൊഴുതു... പറ്റിയാല്‍ അടുത്ത സമരത്തിനു വരാമെന്ന ഉറപ്പും കൊടുത്താണ് മടങ്ങിയത്.

 എങ്ങനെയുണ്ടായിരുന്നു സമരമൊക്കെ ..

ഗംഭീരം...കിടപ്പ് മാത്രമേ ശകലം ബുദ്ധിമുട്ട് തോന്നിയൊള്ളൂ...പെട്ടന്നു തീര്‍ന്നതുകൊണ്ടു അതുമൊരു  പ്രശ്നമായി തോന്നിയില്ല...

 ശാപ്പാടൊക്കെഎങ്ങനെ..

അടിപൊളി; രാവിലെ ഉപ്പുമാവും പഴവും, ഉച്ചയ്ക്ക് ചോറ്, നാലുമണിക്ക് കാപ്പി, വൈകിട്ട് കഞ്ഞിയും ചമ്മന്തിയും പപ്പടവും...ഇതില്‍ക്കൂടുതല്‍ നമുക്കെന്താ വേണ്ടത്..

അവിടെ കക്കൂസെല്ലാം അടച്ചുപൂട്ടിയെന്നൊരു  വാര്‍ത്തകണ്ടല്ലോ ..അപ്പൊ എങ്ങനെ കാര്യം സാധിച്ചു..

ഹോ അതിനൊക്കെ  നമുക്ക് എന്തോന്നു വിഷമം മാഷേ..ഒരു മതിലങ്ങു ചാടിയാല്‍ സെക്രട്ടറിയേറ്റ് വളപ്പല്ലേന്ന്,,,, നല്ല പുല്ലും, മരവും, കല്ലുമെല്ലാം അടുക്കി വച്ചിരിക്കുവല്ലേ... പൊങ്ങിയിരിക്കുന്ന കല്ലും ഒരു ചെറിയകുപ്പി വെള്ളവു മുണ്ടെങ്കില്‍, ഇക്കാര്യത്തില്‍ നാട്ടിന്‍പുറത്തുകാരന് എന്തു വിഷമമാ..

അപ്പൊ വെറുതെയല്ല ചാണ്ടിസാറ് സമരംതുടങ്ങി പിറ്റേദിവസംതന്നെ സെക്രട്ടറിയേറ്റ് അടച്ചത്.....

 സമരം പെട്ടന്നുതീര്‍ന്നതിലാ സങ്കടം... പിന്നെ ഒരു ഭാഗ്യംകിട്ടി എല്ലാ നേതാക്കളെയും അടുത്തുകണ്ടു.. നമ്മുടെ നേതാക്കളെ മാത്രമല്ല, അവരുടെ നേതാക്കളെയും അടുത്തുകണ്ടു; മന്ത്രിമാരെയും കണ്ടു.. എല്ലാത്തിനും ഒടുക്കത്തെ ഗ്ലാമറാ.. കിടിലന്‍ ടീമല്ലേ എല്ലാരും.. പോലീസ് അകമ്പടിയോടെ ചുമന്നലൈറ്റും കത്തിച്ച്‌ ന്ഗോ,,,ന്ഗോ. എന്ന ഒച്ചയും വെച്ചു വരുന്ന ആ വരവ് ഒന്നു കാണേണ്ടത് തന്നെയാ മാഷേ,, സുരേഷ്ഗോപി മാറിനിക്കും.. നമ്മുടെ നേതാക്കളും മോശമല്ല. എല്ലാവരും ഒരു ഫിഗറുതന്നെയാട്ടോ..ഓ അതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മളൊക്കെ എന്ത്......?

അതെന്താ നാണു അങ്ങനെ,,,, നമ്മുടെ നേതാക്കളെല്ലാം നല്ല ഫിഗറും, നമ്മളിങ്ങനെ കരിഞ്ഞൊണങ്ങിയും...??

 അതൊക്കെ ഒരു യോഗമല്ലേ മാഷേ...അവരുടെയൊക്കെ വയറുമാത്രം കണ്ടാല്‍ മതി; നമ്മുടെ കൊട്ടിയൂര്‍ കേശവന്‍റെ വയറാണന്നേ തോന്നു; ആത്രയ്ക്കുണ്ട്...വെറുതെയല്ല നമ്മളിവിടെ പട്ടിണി കിടക്കുന്നത്... നല്ല വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചു നടക്കാം . നാക്കിനും വയറിനും മാത്രമാണ് കാര്യമായ പണി.. നമുക്ക് അങ്ങനെയാണോ..? നാവടക്കി പണിയെടുത്താലല്ലേ വല്ലതും വയറ്റിലേക്കുവിടാന്‍ പറ്റൂ...... മാഷിന്‍റെ  പച്ചക്കറികളൊക്കെ വിളവെടുക്കാറായി അല്ലേ ..

പിന്നേ, ഈ ഓണത്തിനു ഇതുതന്നെ ധാരാളം..

ഹോ, നമുടെയൊക്കെ കാര്യമാ കഷ്ടം.....ഉപ്പുതൊട്ടു കര്‍പ്പുരംവരെ എല്ലാം കാശുകൊടുത്തു മേടിക്കണം ..എല്ലാത്തിനും തീ പിടിച്ച വിലയല്ലേ.

നിന്‍റെ വീടിനുചുറ്റുമുള്ള തെങ്ങിന്‍റെ തടത്തിലെങ്കിലും രണ്ടുചുവട് പച്ചക്കറി കൃഷിചെയ്യാമല്ലോ നാണു.. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ ചിലവിട്ടാല്‍ അതിന്‍റെ ഫലംകിട്ടും... പായും തലയണയും ചുമന്നു തൂറാന്‍ പോകുന്നതിനെക്കാള്‍ ഭേദം അതാ..പട്ടിണി മാറും..

 എന്തുകൊണ്ടാണ് നമ്മുടെ എല്ലാ പാര്‍ട്ടികളും രാഷ്ട്രിയവിഷയങ്ങളില്‍ മാത്രം സമരവും ഹര്‍ത്താലും പ്രഖ്യാപിക്കുന്നത്..? കുതിച്ചുയരുന്ന വില വര്‍ധനയ്ക്കെതിരെ എന്തേ കാര്യമായ ഒരു പ്രതിഷേധവും ഉയരാത്തത്..??. എന്തുകൊണ്ടാണ് നമ്മുടെ നേതാക്കളാരും വീട്ടുവളപ്പില്‍ അത്യാവശ്യം പച്ചക്കറികളെങ്കിലും കൃഷിചെയ്യൂയെന്നു അണികളോട് പറയാത്തത്..??? കാരണം ഒന്നേയൊള്ളൂ; നാട്ടില്‍ എത്ര വിലകൂടിയാലും,പട്ടിണി ഉണ്ടായാലും അതൊന്നും അവരുടെ വയറിനെ ബാധിക്കില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചൊന്നും അറിയേണ്ട ആവശ്യവുമില്ല.. എല്ലാം ജനങ്ങളുടെ പേരില്‍ സൌജന്യമായി ആസ്വദിക്കാം.... അതിനു ഭരണ പ്രതിപക്ഷ വിത്യാസമില്ല.. മഴയെന്നോ വെയിലെന്നോ കരുതി അതിനൊരു മാറ്റവും വരില്ല... പൊതുജനം ഏഴുരൂപ മുടക്കി ഒരു ചായ കുടിക്കുമ്പോള്‍ നമ്മുടെ ജനപ്രതിനിധികള്‍ കേവലം ഒരു രൂപ കൊടുത്താല്‍ അതേ ചായ കിട്ടും. പുറത്തിറങ്ങിയാല്‍ എല്ലാം ഓസിനു വേറെയും...ആരാണ് ദരിദ്രന്‍ ആരാണ് ജന്മി....മനസിലായില്ലേ...

 സുഖമായഭക്ഷണവും, കിടന്നുറങ്ങാന്‍ സൗകര്യപ്രദമായ കിടപ്പറകളും, ആവശ്യത്തിനു സമ്പത്തും, എന്തു ആജ്ഞയും ശിരസാവഹിക്കാന്‍ അനുചരന്മ്മാരുമുണ്ടെങ്കില്‍, പിന്നെവേണ്ടത് അധികാരമാണ് ..ജനങ്ങളെ ഭരിക്കാനുള്ള അധികാരം.. അതിനുവേണ്ടി ഏതെങ്കിലും വലിയ ഉമ്മാക്കി കാണിച്ചു ജനത്തെ തെരുവില്‍ ഇറക്കുന്നു.. തങ്ങള്‍ക്കു വേണ്ടത് കിട്ടിക്കഴിയുമ്പോള്‍ പരിപാടി അവിടെ നിറുത്തുന്നു... ജനത്തിനു എന്താണോ വേണ്ടത്, അതുമാത്രം കിട്ടുന്നില്ല.. അവന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ എല്ലാം അതേപടി നിലനില്‍ക്കുന്നു.. വിലക്കയറ്റംകാരണം നട്ടം തിരിയുന്നവനോട് ആലുവാലിയായുടെ തിയറികളും, മന്‍മോഹന്‍സിങ്ങിന്‍റെ ഉദാര വല്ക്കരണവും പ്രസംഗിച്ചാല്‍ വയറുനിറയുമോ... എല്ലാ തിയറികളും, കണക്കുകൂട്ടലുകളും തെറ്റിയെന്നു വ്യക്തമാക്കുന്ന രീതിയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നു.. ആവശ്യസാധനങ്ങളുടെ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു.. മാന്ദ്യം എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. ഇതിനെത്തുടര്‍ന്നു രൂക്ഷമായ തൊഴില്‍ പ്രശ്നങ്ങളും ഉയര്‍ന്നു വരുന്നു... വിപണിയില്‍ ഇടപെടേണ്ട സര്‍ക്കാരുതന്നെ ജനങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചിരിക്കുന്നു... ജനകിയപ്രശ്നങ്ങളെ രാഷ്ട്രിയസമരത്തില്‍ കൂട്ടിക്കുഴച്ചു ജനത്തിന്‍റെ ശ്രദ്ധതിരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്ന വെറും കുറുമുന്നണി മാത്രമായി, പ്രതിപക്ഷവും മാറിയിരിക്കുന്നു വെന്നതാണ് ദയനിയമായ കാര്യം... സ്വന്തം വീട്ടിലെകാര്യം എന്താണെന്നു നോക്കാതെ നേതാക്കന്മാര്‍ക്കുവേണ്ടി തെരുവിലിറങ്ങി ജയ്‌ വിളിക്കുന്ന കഴുതക്കൂട്ടങ്ങളായി അണികളും മാറിയിരിക്കുന്നു..ഇതാണ് നുമ്മ പറഞ്ഞ മാറ്റം.

 രാഷ്ട്രിയപാപ്പരത്തവും, നേതൃത്വത്തോടുള്ള അടിമത്തമനോഭാവവും  അണികളെ വെറും വിഴുപ്പുചുമക്കുന്ന കഴുതകളുമാത്രമാക്കിയിരിക്കുന്നു.. നേതാവ് അപ്പിയിട്ടാല്‍ അതു ചന്ദനമാണെന്ന് സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്തലാണ് സില്‍ബന്ധികളുടെ പ്രധാനദൌത്യം.. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു, നാലുനേരവും മൂക്കുമുട്ടെ കഴിച്ചു ഏമ്പക്കവും വിട്ടുനടക്കുന്ന രാജകുമാരന്മ്മാര്‍ ഇടയ്ക്കിടെ ഓരോ  പള്ളി വളി വിടും.. പിറകെനടക്കുന്ന വട്ടന്‍ കൊത്തികളെല്ലാം ആ നാറ്റം ആഞ്ഞുവലിച്ചു, ഹായ് മുല്ലപ്പൂ മണക്കുന്നുവെന്നു വിളിച്ചുപറയും...ജനം അതങ്ങു കണ്ണടച്ചു വിശ്വാസിക്കണം..അയ്യേ നാറ്റമെന്നു പറഞ്ഞ് ആരെങ്കിലും മൂക്കുപൊത്തിയാല്‍ അവന്‍ കുഴപ്പക്കരനായി...അതാണ്‌ നമ്മുടെ രാഷ്ട്രിയം.

 മൊത്തം ജനസംഖ്യയുടെ അറുപത്തിയഞ്ചുശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെക്കിടക്കുമ്പോള്‍, ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്നുപറഞ്ഞു  നമുക്കാശ്വസിക്കാം...ഉദാരവല്‍ക്കരണത്തിലൂടെ ഈ നാട് സ്വര്ഗ്ഗമാക്കുമെന്നു പറഞ്ഞിരുന്ന മണ്ടന്മാരുടെ മണ്ടന്‍കഥകള്‍ ഇനിയും നമുക്ക് വിശ്വസിക്കാം...  അലുവാലിയായെപ്പോലുള്ള ആസൂത്രകന്മാര്‍ക്ക്  ‘ഡിലിറ്റ്’ കൊടുത്ത് ആദരിക്കാന്‍ ഏറ്റവുംപറ്റിയ സമയം ഇതാണ്.. ഇത്രവേഗം അതു മനസിലാക്കിയത് നമ്മുടെ കാലിക്കറ്റ് സര്‍വകലാശാലയാണ്..’ഡിലിറ്റ്’ വാങ്ങാന്‍ പി.എ-യെ  പറഞ്ഞുവിട്ട ആലുവാലിയ ആസൂത്രണം ഗവര്‍ണ്ണര്‍ക്കു പിടിക്കാഞ്ഞിട്ടും, അവാര്‍ഡു പൊതിഞ്ഞുകെട്ടി വീട്ടില്‍ കൊണ്ടുപോയി കൊടുത്തു.. പട്ടിയെ വളര്‍ത്തിയാല്‍ ഇങ്ങനെ വേണം... ഉള്ള നെല്‍കൃഷിയും നിറുത്തി വ്യവസായം തുടങ്ങാന്‍ നമ്മളെ ഉപദേശിച്ച മിടുക്കനാണ് അലുവാലിയ... ഒടുവില്‍ വ്യവസായവുമില്ല, നെല്ലുമില്ല, അരിയുമില്ല...ആ മിടുക്കനാണ്  ഡിലിറ്റ് ബിരുദം കൊടുത്ത് നമ്മള്‍ ആദരിക്കുന്നത്.....വിഷംകലക്കിത്തരുന്നവനും മുത്തംകൊടുക്കുന്ന ഇങ്ങനത്തെ ജനം വേറെയെവിടെക്കാണും.....അങ്ങനെ വരുമ്പോള്‍ ‘കുമാരന്‍’   പറഞ്ഞപോലെ പ്രശ്നങ്ങളെല്ലാം മാനസികമാണ്... അതിനാണ് ഇനി ചികല്‍സവേണ്ടത്. അല്ലാതെ ഇവിടെ പട്ടിണിയും ദാരിദ്ര്യവും  ഒന്നുമില്ല.... അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ മാനസികാവസ്ഥ ശരിയല്ലായെന്നു ധരിച്ചാല്‍ മതി... ഭക്ഷണസാധനങ്ങള്‍ക്ക് വിലകൂടുന്നുവെന്നു തോന്നിയാല്‍ ഭയപ്പെടരുത്‌, അത് യാഥാര്‍ത്ഥ്യമല്ല; വെറും മാനസികാവസ്ഥ മാത്രമാണ്... നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ നേതാക്കന്മ്മാര്‍ വേണ്ടുവോളം ഭക്ഷിക്കുന്നുണ്ട്...അതുകണ്ട് സമാധാനിച്ചോളണം..അതാണ്‌ സമൃദ്ധിയിലേക്കുള്ള പുതിയതിയറി...

 ഇനിമുതല്‍ നേതാവിന്‍റെ ഊണുമേശയില്‍ വിളമ്പുന്ന വിഭവങ്ങളുടെ ചിത്രം കണ്ടാല്‍ നമ്മുടെ വയറു നിറഞ്ഞോളണം.  നേതാവ് വെട്ടി വിഴുങ്ങുമ്പോള്‍ അണികളുടെ വയറുനിറയുന്ന സാങ്കേതികവിദ്യയാണ് ഇനി നമുക്കാവശ്യം. ഇനിമുതല്‍ ഉള്ളിവിലകണ്ട് കണ്ണുനിറയരുത്.. നിറഞ്ഞാല്‍ അതൊരു മാനസികാവസ്ഥയുടെ തുടക്കമാണ്.. ഇഷ്ടപ്പെടുന്ന വിഭവങ്ങളുടെയെല്ലാം ചിത്ര മെടുത്തു മേശമേല്‍ വയ്ക്കുക..മാനസികാവസ്ഥയില്ലാത്ത ഒരു ഗ്ലാസില്‍ വെള്ളവും എടുക്കുക.. ചിത്രത്തില്‍ കാണുന്ന വിഭവങ്ങളൊക്കെ തിന്നുന്നതായി ഭാവിക്കുക; അല്ല തിന്നുക.. തൊണ്ണയില്‍ കുടുങ്ങാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുക.. വെള്ളംമാത്രം യാഥാര്‍ത്ഥ്യമായിരിക്കണം... വയറുതാനേ നിറയും..നിങ്ങളുടെ വിശപ്പുമാറും. കുടുംബത്ത് ആഹ്ലാദം അലയടിക്കും.. ഇനി എന്തിനു മടിക്കുന്നു; ഈ വിദ്യ പറഞ്ഞുതന്ന നേതാവിന്‍റെ ആയുരാരോഗ്യത്തിനായി നമുക്ക് കൈയ്യടിച്ചുപാടാം....

33 comments:

 1. ഈ കാര്യങ്ങളെക്കുറിച്ചോര്‍ത്തു ഒരു ഹര്‍ത്താലങ്ങ് നടത്താം..(ചിന്തിക്കേണ്ട കുറെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നുട്ടോ)

  ReplyDelete
  Replies
  1. athu ale nammude desiya utsavam... agoshiku

   Delete
 2. മാഷേ കലക്കി

  ReplyDelete
 3. വേണുഗോപാല്‍August 18, 2013 at 10:49 AM

  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതിശരിയാണ്

  ReplyDelete
 4. സത്യങ്ങള്‍
  പക്ഷെ പരിഹാരം എന്തെന്ന് പറയാന്‍ കൂടി കഴിയുമോ.
  വിമര്‍ശനം, അരാഷ്ട്രീയ വാദം എളുപ്പമുള്ളമാണ്.
  രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ അതുമാത്രം മതിയാകില്ല എന്നാണ് തോന്നുന്നത്.

  ReplyDelete
  Replies
  1. pariharam entha enu mattullavarude vayil ninum ketu thane ariyano atho swayan chinthikanula chintha seshi polum nashtam ayo sahodara...ororutharum avanavante reethiyil chinthikanam... arku vendi anu jai vilikunathum... kalleriyunathum... nasipikunathum enu...

   Delete
 5. സത്യങ്ങള്‍
  പക്ഷെ പരിഹാരം എന്തെന്ന് പറയാന്‍ കൂടി കഴിയുമോ.
  വിമര്‍ശനം, അരാഷ്ട്രീയ വാദം എളുപ്പമുള്ളമാണ്.
  രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ അതുമാത്രം മതിയാകില്ല എന്നാണ് തോന്നുന്നത്.

  ReplyDelete
 6. സത്യങ്ങള്‍
  പക്ഷെ പരിഹാരം എന്തെന്ന് പറയാന്‍ കൂടി കഴിയുമോ.
  വിമര്‍ശനം, അരാഷ്ട്രീയ വാദം എളുപ്പമുള്ളമാണ്.
  രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ അതുമാത്രം മതിയാകില്ല എന്നാണ് തോന്നുന്നത്.

  ReplyDelete
  Replies
  1. അരാഷ്ട്രീയ വാദമാണെന്ന് തോന്നുന്നില്ല, ഇത് തികച്ചും ആത്മരോഷം മാത്രമാണ്... ഓരോ മലയാളിയുടേയും ആത്മരോഷം, പ്രത്യേകിച്ച് ഭീരുക്കളായ മദ്ധ്യവർഗ്ഗത്തിന്റെ...

   Delete
  2. enthuu kondu aa almarosham kondu nammal akunua pothu janam ee rashtreeyakarude nere thirichadikunila....

   Delete
 7. ഈ അടുത്തു വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍

  ReplyDelete
 8. അനുമോദ് കാഞ്ഞിലേരിAugust 18, 2013 at 11:20 AM

  കണ്ട അണ്ടനെയും അടകൊടനെയും നിയമസഭയിലേക്കും പാർലമെന്റിലേക്കും അയക്കുമ്പോൾ ആലോചിക്കണം ആയിരുന്നു

  ReplyDelete
  Replies
  1. nammal oro pauranmarum

   Delete
  2. പൊതുജനങ്ങള്‍ ഇതൊന്നും മനസിലാക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ കഷ്ടം തോന്നുന്നത്.....എത്ര കിട്ടിയാലും പഠിക്കൂല .......എന്താ ചെയ്യാ

   Delete
 9. ഷിന്റോAugust 18, 2013 at 11:23 AM

  സ്വന്തം വീട്ടുമുറ്റത്ത്‌ ഒരു ചെറിയ പച്ചക്കറി പോലും നടത്ത മലയാളി,സമരം ചെയ്യാനും ഹര്‍ത്താല്‍ നടത്താനും ഇറങ്ങുന്ന മലയാളി...വിദ്യാധരന്‍ മാഷേ നിങ്ങള്‍ പറഞ്ഞത് ശരിയാണ്..

  ReplyDelete
 10. Mashakku sharikkum krishi undo atho sankalpa krishi ano Just curious

  ReplyDelete
 11. പ്രതിപക്ഷം സമരം നിർത്തി വീട്ടിൽ പോയത് കൊണ്ട് ഇവിടെ പലർക്കും കിടക്ക പൊറുതിയില്ല.അന്വേഷണം പൂർത്തിയായി കോടതിയിൽ വിധി കാത്തു കിടക്കുന്ന കേസിൽ സർക്കാരിൽ നിന്നും വലിയ ഒരു തേങ്ങ കിട്ടുമെന്ന ഒത്തുതീർപ്പിൽ പ്രതിപക്ഷ നേതാക്കൾ സമരം നിർത്തിയെന്നു വിശ്വസിക്കുവാൻ പ്രയാസമാണ്.പിന്നെ പായും തലയിണയും എടുത്തു സേക്രട്ടരിയേട്ടിൽ തൂറാൻ പോയതിനെ വിമർശിക്കുന്നവർ തന്നെ പ്രതിപക്ഷം സ്വന്തം വീട്ടിൽ തൂറിയാലും വിമർശിക്കും.രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നതിനു മുൻപ്,ഒരു ബദൽ ആശയം കൂടി മുന്നോട്ടു വെക്കുവാനുള്ള ബാധ്യത വിമർശിക്കുന്നവർക്ക് ഉണ്ട്.രാഷ്ട്രീയക്കാരെ മൊത്തം അറബി കടലിൽ കൊണ്ട് തള്ളിയാൽ,പകരം വരുന്ന ഹസാരെ അണ്ണനും കൂട്ടരും പാലും തേനും ഒഴുക്കി ഇവിടം ഒരു സ്വർഗം ആക്കുമായിരിക്കും!

  ReplyDelete
 12. രാഷ്ട്രിയത്തിന്റെ കൂടെ അല്‍പ്പം വീട്ടുപണിയും ആവാം എന്നേ ഉദേശിച്ചോള്ളൂ...അണികളുടെ ഒട്ടിയ വയര്‍ കാണുമ്പൊള്‍ നേതാക്കളുടെ വീര്‍ത്ത വയറിനോട് തീരെ താല്പര്യം ഇല്ല...പാലും തേനും ഒഴുക്കുന്നവര്‍ ആരായാലും അവര്‍ക്ക് സ്വാഗതം...

  ReplyDelete
 13. പ്രതിപക്ഷം സമരം നിർത്തി വീട്ടിൽ പോയത് കൊണ്ട് ഇവിടെ പലർക്കും കിടക്ക പൊറുതിയില്ല.അന്വേഷണം പൂർത്തിയായി കോടതിയിൽ വിധി കാത്തു കിടക്കുന്ന കേസിൽ സർക്കാരിൽ നിന്നും വലിയ ഒരു തേങ്ങ കിട്ടുമെന്ന ഒത്തുതീർപ്പിൽ പ്രതിപക്ഷ നേതാക്കൾ സമരം നിർത്തിയെന്നു വിശ്വസിക്കുവാൻ പ്രയാസമാണ്.പിന്നെ പായും തലയിണയും എടുത്തു സേക്രട്ടരിയേട്ടിൽ തൂറാൻ പോയതിനെ വിമർശിക്കുന്നവർ തന്നെ പ്രതിപക്ഷം സ്വന്തം വീട്ടിൽ തൂറിയാലും വിമർശിക്കും.രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നതിനു മുൻപ്,ഒരു ബദൽ ആശയം കൂടി മുന്നോട്ടു വെക്കുവാനുള്ള ബാധ്യത വിമർശിക്കുന്നവർക്ക് ഉണ്ട്.രാഷ്ട്രീയക്കാരെ മൊത്തം അറബി കടലിൽ കൊണ്ട് തള്ളിയാൽ,പകരം വരുന്ന ഹസാരെ അണ്ണനും കൂട്ടരും പാലും തേനും ഒഴുക്കി ഇവിടം ഒരു സ്വർഗം ആക്കുമായിരിക്കും!  ReplyDelete
  Replies
  1. Priya suhruthe.... Thankal ippol kidakkunna pottakulathil kidannirunna oru thavala aayirunnu njanum... Rastriyam enna pottakulathil thazhe kidakkunna thavalakaloodu ithaanu lokam njangal parayunnathu aanu shari ennu urakke parayunna nethakkanmaaraanu namukku ullathu ennu orkkuka. orikkal enkilum aa pottakulathinte purathu vannittu vishalamaaya lokam kandittu swathathramaayi chindikkan sramikko priyakootukaara....

   Delete
 14. അരാഷ്ട്രീയ വാദമാണെന്ന് തോന്നുന്നില്ല, ഇത് തികച്ചും ആത്മരോഷം മാത്രമാണ്... ഓരോ മലയാളിയുടേയും ആത്മരോഷം, പ്രത്യേകിച്ച് ഭീരുക്കളായ മദ്ധ്യവർഗ്ഗത്തിന്റെ...

  ReplyDelete
 15. ഹഹ
  നമ്മടെ “മുല്ലപ്പൂ”വിപ്ലവം!

  ReplyDelete
 16. nammal manassilakkenda chindikkanda kure karyangal ithil paranjittundu, andhanmar ayaa rashtriya kattalanmarum paavam vivaram illatha enthu kettalum thullan matram ariyavunna anikalum (followers) thirichu chindikkan samayamayi....

  ReplyDelete
 17. ലോകത്തിലെ ഏറ്റവും വലിയ ഉള്ളി ഉത്പാദക രാജ്യമായ ഇന്ത്യയില്‍ ഉള്ളി വിലക്കയറ്റത്തിനു കാരണം രൂപയുടെ മൂല്യശോഷണമാണെന്നെഴുന്നള്ളിക്കുന്ന "അസ്ഥാന" സാമ്പത്തിക വിദഗ്ദനോടൊരു ചോദ്യം ഈ മൂല്യ ശോഷണം എങ്ങിനെ ഉണ്ടായി? ഉദാരവത്കരണവും ആഗോള വത്കരണവും ഈ നാട്ടില്‍ ഓഴുക്കുമെന്നു കൊട്ടിഘോഴിച്ച പാലും തേനും എവിടെ?

  ReplyDelete
 18. നമ്മുടെ കേരള മക്കളും ഒട്ടും പിന്നിലല്ല,ഈ വയറന്‍ നേതാക്കളെ കണ്ടു അവരുടെ മനസ്സും മാറിത്തുടങ്ങി,ഒരു പണിക്കും പോകാതെ എങ്ങിനെ ജീവിക്കാം എന്ന കണ്ടുപിടുത്തം നടത്തുകയാണ് ,പള പള തിളങ്ങുന്ന ഷര്‍ട്ടും ഒരു ആന വയറുമാണ് അവര്‍ക്കു വേണ്ടത്,പുറം നാട്ടുകാര്‍ വന്ന് കാശും ഒപ്പം ആരോഗ്യവും സംബാദിക്കുന്നു,

  ReplyDelete
 19. വിമര്ഷിക്കുക്ക എന്നത് വളരെ എളുപ്പമാണ്

  ReplyDelete
 20. നല്ല പോസ്റ്റ്‌........ അഭിനന്ദനങ്ങള്‍............

  ReplyDelete
 21. വിമര്‍ശനത്തെയും..വിമര്‍ശിക്കുന്നവരെയും..വിമര്‍ശിക്കാം.....

  ReplyDelete
 22. സംഗതി കലക്കീട്ടോ... ഇന്നത്തെ ഈ നെറികെട്ട രാഷ്ട്രീയ ആഭാസങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ ചിലപ്പോള്‍ നെഗറ്റീവ് വോട്ടുകള്‍ ചെയ്യാന്‍ സമ്മതിദായകന് അവസരം കൊടുത്താല്‍ സാധിക്കുമായിരിക്കും....

  ഒരിക്കല്‍ വോട്ട് കിട്ടി ജയിച്ചു പോയവന്‍ ഭരണ കസേരയില്‍ കയറിയിരുന്നു പാവപ്പെട്ട ജനത്തിനെതിരെ തെമ്മാടിത്തം കാട്ടിയാല്‍ പിന്നെ അവന് ജീവിതത്തില്‍ ആ കസേരയില്‍ ഇരിക്കാനുള്ള അവസരം ഉണ്ടാകാത്ത നിലയില്‍ വേണം തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍...

  ReplyDelete
 23. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞാല്‍ ഉടനെ വന്നു അരാഷ്ട്രീയ വാദം, രാഷ്ട്രീയകാര്‍ക്ക് ഒന്നും ചെയ്യാനറിയാത്തത്‌ കൊണ്ടാണല്ലോ അരാഷ്ട്രീയ വാദവും, ആരാഷ്ട്രീയകാരും ഉണ്ടാവുന്നത്. നമ്മുടെ നാടൊന്നും നന്നാവാന് പോണില്ല, അതിനൊട്ടു രാഷ്ട്രീയക്കാര്‍ സമ്മതിക്കുകയുമില്ല.

  ReplyDelete
 24. അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും വിദ്യാധരന്റെ നന്ദി നമസ്ക്കാരം

  ReplyDelete

 25. ധാർമിക രോഷം മനസിലാക്കാം ,ഭാഷ മാന്യമാകുന്നതിനാൽ പ്രതികരണത്തിലുണ്ടാക്കിയേക്കാവുന്ന ഫലം കൂടുതലമാകാനെ സാധ്യതയുള്ളൂ ബാർ ഈ തരം ഒരു സമരവും ഹർത്താലും നടത്താതിന്റെ കാരണം മനസിലാകുന്നില്ല പാവം മുതലാളിമാരും മദ്യപന്മാരും കഷ്ടപ്പെടുന്നത് ആരും കാണത്തതിനാലാണൊ

  ReplyDelete