**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, September 21, 2013

നടികള്‍ക്ക് എയിഡ്സ്...ആരാധകനും എയിഡ്സ്..കണ്ണുതുറക്കണം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൊച്ചിയിലെ ഫ്ലാറ്റില്‍ വിജയകരമായി ലിവിംഗ് ടുഗതര്‍ നടത്തിവരുകയായിരുന്ന കൂനാമൂച്ചിക്കാരന്‍ അച്യുതന്‍കുട്ടി, തന്‍റെ ആരാധനാ മൂര്‍ത്തികളായ താരങ്ങള്‍ക്ക് എയിഡ്സാണെന്ന വാര്‍ത്ത, ടീവിലൂടെ  കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി..-----പടിഞ്ഞാറന്‍ മസാല  സിനിമകളിലേ നടികളില്‍ എയിഡ്സ് പടരുന്നു... നടന്മാരും നടികളും നെട്ടോട്ടത്തില്‍, ടെസ്റ്റുകളില്‍ പലര്‍ക്കും എയിഡ്സ്  ഉറപ്പിച്ചു..... എയിഡ്സ്  ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍റെ  പരിപാടിയില്‍ പങ്കെടുത്ത താരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു----- കെട്ടാതെ കെട്ടുന്ന വിദ്യയുടെ സകലഗുണങ്ങളും ആവോളം ആസ്വദിച്ച് ജീവിക്കുമ്പോളാണ് ഇങ്ങനെ ഒരു വാര്‍ത്ത ഇടിത്തീപോലെ വീണത്.. അഞ്ചക്കശമ്പളവും വാഹനവും ഫ്ലാറ്റും കിട്ടിയപ്പോള്‍; ഇതു താനപ്പാ,,,, സ്വര്‍ഗ്ഗം, എന്നങ്ങു ധരിച്ചുപോയി... കല്യാണം കല്യാണം..എന്ന് അച്ഛനും അമ്മയും വിളിച്ചു പറഞ്ഞപ്പോളൊക്കെ ഇപ്പോള്‍ സമയമില്ല; ആവുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. പറഞ്ഞിട്ട് കാര്യമില്ല എന്നായപ്പോള്‍ അവരിപ്പോള്‍ വിളിയുമില്ല, പരാതിപറയലുമില്ല ..സ്വസ്ഥം.

 വലയിട്ട് വലവീശി ഒടുവില്‍ ഒരെണ്ണം വലയ്ക്കകത്തായി. ചായ, ഐസ്ക്രീം, ബിരിയാണി തുടങ്ങി ബീച്ച്, പാര്‍ക്ക്, സിനിമാതിയേറ്റര്‍ ഒടുക്കം പൊതുതീരുമാനപ്രകാരം ലിവിംഗ്-ടുഗതര്‍ ആരംഭിച്ചു.. തോന്നുമ്പോള്‍ വരാം, തോന്നുമ്പോള്‍ പോകാം, ആരോടും കണക്കുപറയേണ്ട, പിള്ളേരുവേണ്ട, എപ്പോ വേണമെങ്കിലും പിരിയാം, അടുത്ത ആളെ സെലകറ്റ് ചെയ്യാം.. അങ്ങനെ പോകുന്നു ഗുണങ്ങള്‍. നാട്ടിലിതൊക്കെ ആരറിയാന്‍...അച്ഛനും അമ്മയും; പോകാന്‍ പറ.......ആനന്ദലബ്ധിക്കിനിയെന്തുവേണം.. പരമസുഖം... കല്യാണം കഴിച്ച് ഭാര്യയേയുംകൂട്ടി ഒക്കത്ത് കൊച്ചുമായി നടക്കുന്ന സഹജീവി യൂസ്-ലെസുകള്‍ക്കിടയിലൂടെ പുശ്ചം കലര്‍ന്ന ചിരിപാസാക്കി, ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ വിലസി... സദാചാരപ്പോലിസുകാരുടെ മൂക്കടച്ച് വീശാനുള്ള ആഹ്വാനവുമായി സ്റ്റാറ്റസുകള്‍, ദിവസം മൂന്നുനേരം എന്ന കണക്കില്‍ അപ്-ലോഡ് ചെയ്തു.. ദിവസവും ലൈക്കുകളുടെ എണ്ണം കൂടിക്കൂടി വരുന്നു... ഒരു സമാന്തരലോകംതന്നെ പണിയണം. ഇപ്പോഴും പാരമ്പര്യത്തില്‍ മുറുകെപ്പിടിക്കുന്ന തെണ്ടിപ്പരിഷകള്‍ക്കിട്ടൊക്കെ ഒരു കൊട്ടു കൊടുക്കണം..... ഒപ്പം കൂട്ടിയിരിക്കുന്ന ലിവിംഗ്-ടുഗതറുകാരിക്കാണേല്‍ പരമസന്തോഷം...ആശയങ്ങള്‍ത്തമ്മില്‍ നൂറുശതമാനവും പൊരുത്തം. കല്യാണമേ മോശം;  പ്രസവിക്കുന്ന കാര്യം അതിനെക്കാള്‍ മോശം... കുട്ടിയായി ഒരു പട്ടിയെ വളര്‍ത്താം എന്നാണ് തീരുമാനം.. കാണാന്‍ ചരക്ക് കൊള്ളാം, എല്ലാ പണികളും നല്ല മെയ് വഴക്കത്തോടെ ചെയ്യും...... പൊസിഷന്‍ പറഞ്ഞുകൊടുത്താല്‍ മതി.. പോരെപൂരം.. അതുകൊണ്ട്; വീട്, ദേശം, കുടുംബക്കാര്‍ ഒന്നുംനോക്കാന്‍ നിന്നില്ല... ഫ്ലാറ്റുകിട്ടി, കട്ടിലുവാങ്ങി, പായ വിരിച്ചു, പൊറുതി തുടങ്ങി... അങ്ങനെ സുഖേ സുഖം കുട്ടന്‍പിള്ളേ എന്നരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ്...കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ ..എന്നു പറഞ്ഞപോലെ  ഇത്തരം വാര്‍ത്തകള്‍ മിന്നി മറയുന്നത്.. ടുഗതര്‍ തുടങ്ങുന്നതിനു മുന്പ് തരാതരംപോലെ കാര്യങ്ങള്‍ നടത്തിയിരുന്നതിനാല്‍ ചില പേടികള്‍ ഇല്ലാതില്ല.. ഏതൊക്കെ വണ്ടിക്ക് കൈകാണിച്ചിട്ടുണ്ടന്നോ, ഏതൊക്കെ വണ്ടി ഓടിച്ചിട്ടുണ്ടന്നോ ഒരു കണക്കുമില്ല. കൈകാണിച്ചപ്പോള്‍ നിറുത്തിയ വണ്ടികളൊക്കെ ഓടിച്ചു എന്നറിയാം... അന്നത്തെ റോള്‍-മോഡല്‍സൊക്കെയാണ് ഇന്നിപ്പോ എയിഡ്സാണേയെന്നു പറഞ്ഞുകൊണ്ട് ടീവിയ്ക്കു മുന്നിലിരുന്നു കരയുന്നത്.. കൂടെയുള്ള ടുഗതറുകാരിക്ക് ഈയിടെയായി ശകലം അകല്‍ച്ച കാണുന്നുണ്ട് പുതിയൊരെണ്ണത്തിനെ ഉടനെ നോക്കേണ്ടിവരും... ഇങ്ങനെയായാല്‍ സംഗതി കുഴയുമല്ലോ..... അതിനിടയില്‍ തൊട്ടടുത്ത ഫ്ലാറ്റിലൊക്കെ പോലിസ് കയറി നിരങ്ങിയെന്നും കേള്‍ക്കുന്നു.. ലിവിങ്ങ്-ടുഗതറുകാരാണ് ലക്ഷ്യം... ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ ലിവിംഗ്-ടുഗതറൊക്കെ പോലിസ് തപ്പിനോക്കി പോലും കള്ളും, കഞ്ചാവും, തുടങ്ങി നല്ലയിനം സീഡികളുവരെ അവിടെന്നു കിട്ടിയെന്നും കേള്‍ക്കുന്നു... അന്നു ഡ്യൂട്ടിയായതിനാല്‍ അച്യുതന്‍കുട്ടി രക്ഷപെട്ടു.. കാര്യം; ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക് ഉടുപ്പുമാറുന്നതുപോലെ ആളെ മാറ്റാനും, കൂടെക്കൂട്ടാനുമൊക്കെ വ്യക്തി സ്വാതിന്ത്ര്യമുണ്ട്, പ്രായം തികഞ്ഞാല്‍ എല്ലാക്കാര്യങ്ങളും സ്വയമങ്ങു  തീരുമാനിക്കാം.., പ്രായപൂര്‍ത്തിയായാല്‍ ഒന്നിച്ചുതാമസിക്കാം എന്നൊക്കെ നിയമമുണ്ടെങ്കിലും എങ്ങാനും പണി പാളിയാല്‍ ഒരു പൂ മോനും പിന്നെ രക്ഷയ്ക്കുണ്ടാവില്ല... പോലിസ് വരുന്നതറിഞ്ഞപ്പോള്‍ ന്യായം പ്രസംഗിച്ച പല പുലികളുമിറങ്ങി ഓടുകയായിരുന്നുപോലും... ഇപ്പോള്‍ കൂടെയുള്ള ലിവിംഗ് ടുഗതര്‍ ഇതിനു മുന്പ് ആരുടെ കൂടെയായിരുന്നുവെന്നൊന്നും അറിയില്ല.. ആകെമൊത്തം ഒരു വിറയല്‍....... എങ്ങാനും അത് ഉണ്ടായാല്‍.?////

 ഉറ ഉപയോഗിച്ചില്ല, സര്‍ക്കാര്‍ ഇടപെട്ടില്ല, ചതിവ് പറ്റിപ്പോയി.. തുടങ്ങിയ പതിവ് വിലാപങ്ങള്‍ പണികിട്ടിയ താരങ്ങള്‍ ടീവിയിലൂടെ നിരത്തുന്നു...ഉറ ഉണ്ടാക്കുന്ന മിഷ്യന്‍ത്തന്നെ അടിച്ചുമാറ്റുന്ന സര്‍ക്കാരാണ്, പിന്നെയാ ഇക്കാര്യത്തില്‍  ഇടപെടല്‍.. പെട്ടവന്‍ പെട്ടതുതന്നെ

 ബോംബയില്‍ നിന്നും എയിഡ്സുംകൊണ്ടുവന്ന്‍ കുടുബത്തില്‍ വിതരണം ചെയ്ത്, ഒടുവില്‍ നീറ്റുകക്കായില്‍ നീറി എരിഞ്ഞടങ്ങിയ ദേശക്കാരന്‍റെ  കഥയൊര്‍ത്ത്‌ അച്യുതന്‍കുട്ടിയുടെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി .. ഉണ്ടാക്കിവെച്ച ചായ, കുടിക്കാന്‍ പോലും പറ്റണില്ല ... എന്തു ചെയ്യണം.... എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം ഇന്റര്‍നെറ്റിലാണ്..... ഒടുവില്‍ നെറ്റ് തപ്പി ടെസ്റ്റുകള്‍ ഏതൊക്കെയെന്നു ഉറപ്പുവരുത്തി. ഒരുദിവസത്തെ ലീവും വിളിച്ചുപറഞ്ഞ് ആശ്പത്രിയിലെക്ക് ഓടി... വൈകുന്നേരത്തോടെ തീരുമാനമായി; അച്യുതന്‍കുട്ടിക്കും എയിഡ്സ്. ആരാധനാപത്രങ്ങളുടെ നിരയിലേക്ക് ഒടുവില്‍ ആരാധകനും എത്തപ്പെട്ടു....ഫ്ലാറ്റിനു പിറകിലൂള്ള ട്രാക്കിലൂടെ അര്‍ദ്ധരാത്രിയില്‍ കടന്നുപോയ ഏതോ ട്രെയിന്‍ അച്യുതന്‍കുട്ടിയുടെ രോഗത്തിന് ശ്വാശ്വതപരിഹാരം പറഞ്ഞുകൊടുത്തു... നിങ്ങള്‍ ഏതു സിദ്ധാന്തത്തെ സ്വീകരിക്കുന്നുവോ ഒടുവില്‍ അതു നിങ്ങളെ വിഴുങ്ങുമെന്ന തത്വം അച്ചിട്ടായി...................

 അബദ്ധത്തില്‍ പകരുന്നതിനെക്കാള്‍, കുത്തഴിഞ്ഞ ലൈംഗികതയും, മദ്യവും, മയക്കുമരുന്നുമൊക്കെയാണ്  എയിഡ്സ് എന്ന മരകരോഗത്തെ മനുഷ്യരിലേക്ക് പടര്‍ന്നുകയറാന്‍ വലിയ അളവില്‍  സഹായിക്കുന്നത്.. ‘പെട്ടാല്‍ പെട്ടതുതന്നെ’ എന്നതാണ് അവസ്ഥയെങ്കിലും പെടാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് നമ്മുടെനാടും വളരെ പിന്നിലാണുള്ളത്... സര്‍ക്കാര്‍ തലത്തിലുള്ള ബോധവല്‍ക്കരണവും പുനരധിവാസവുമൊക്കെ ഫയലുകളില്‍ ഭംഗിയായി നടക്കുന്നുണ്ടെന്നതൊഴിച്ചാല്‍, ക്വാണ്ടംനിര്‍മ്മാണ മിഷ്യനില്‍വരെ അഴിമതിനടത്തിയാണ്, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബത്ധത കാഴ്ച്ചവെയ്ക്കുന്നത്. ഗൂഗിളിന്‍റെ  കണക്കുപ്രകാരം സെക്സ് സൈറ്റ് തേടിയെത്തുന്ന ലോകത്തിലെ ആദ്യത്തെ പത്തു നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണ്..ലൌക്ന്വ(2), കല്‍ക്കത്ത( 3), പൂനെ( 5), ന്യൂഡല്‍ഹി( 6), ബംഗ്ലൂര്‍( 7), ചെന്നെ( 8), മുംബെയ്( 9)..ഇങ്ങനെയാണ് സ്ഥാനങ്ങള്‍.. ഈ മേഖലയിലുള്ള നമ്മുടെ അന്വേഷണം ലോകത്തുതന്നെ മുന്‍നിരയിലാണെന്നു വ്യക്തം ..

  നിലവില്‍ തുടരുന്ന ലൈംഗിക കച്ചവടങ്ങള്‍ക്ക് പുറമേ സമൂഹത്തില്‍ മാന്യമായ പേരോടുകൂടിനടത്തപ്പെടുന്ന  ലിവിംഗ്-ടുഗതര്‍, കൊ- ഹാബിട്ടെഷന്‍ തുടങ്ങിയ പുത്തന്‍ പരിപാടികളും ഫലത്തില്‍ എത്തിച്ചേരുക അക്കൌണ്ട് ഇല്ലാത്ത കുത്തഴിഞ്ഞ ലൈംഗികതയില്‍ തന്നെയാണ്... വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലേബലില്‍ ഇതൊക്കെ ന്യായികരിക്കപ്പെടുമെങ്കിലും.. എയിഡ്സ് പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ ഇവരുടെ ബാദ്ധ്യത ആര്‍ ഏറ്റെടുക്കും... നിയമപരമായ ഒരു ബന്ധവും ഇല്ലാത്ത കേവലം പരിചയബന്ധം മാത്രമുള്ള പങ്കാളി ഏറ്റെടുക്കുമോ.?..വിരുദ്ധ ചേരിയില്‍നില്‍ക്കുന്ന കുടുംബമോ സമൂഹമോ ഏറ്റെടുക്കുമോ.?.സര്‍ക്കാര്‍ ഏറ്റെടുക്കുമോ..?. സാമൂഹ്യപരമായും നിയമപരമായും അംഗികാരം കിട്ടാത്ത ജീവിതശൈലികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തി ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.. കുടുംബത്തിന്‍റെ പിന്‍ബലം കിട്ടിയാല്‍പ്പോലും ആ കുടുംബത്തെത്തന്നെ ഭ്രഷ്റ്റ് കല്‍പ്പിക്കുന്ന ഒരു സമൂഹമാണ് നിലവിലുള്ളത്.. ഞാന്‍ ബോള്‍ഡാണെന്ന് വ്യക്തി പറഞ്ഞാലും ഇത്തരം രോഗങ്ങള്‍ക്കിടയില്‍ അത് എത്രമാത്രം വിലപ്പോവും.. അങ്ങനെവരുമ്പോള്‍ അവര്‍ക്ക് എന്തു സംരക്ഷണമാണ് കിട്ടുക.. കിടന്നു ഉരുളുകയല്ലാതെ വ്യക്തമായ ഒരുത്തരവും നല്കാന്‍ കഴിയില്ല..കൊച്ചിയിലെ ലിവിംഗ് ടുഗതര്‍ ഫ്ലാറ്റുകളില്‍ പോലിസ് നടത്തിയെന്ന് പറയപ്പെടുന്ന രഹസ്യപരിശോധനയും  ഇതിനോട് ചേര്‍ത്തു വായിക്കണം.. ലിവിംഗ് ടുഗതര്‍ എന്നപേരില്‍ സഹശയനത്തിന് വേണ്ടിമാത്രം ഒപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ തലത്തിലെങ്കിലും ഒരു രെജിസ്ട്രേഷന്‍ എങ്കിലും ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും... ആരോഗ്യവകുപ്പിന്‍റെ ശക്തമായ  നിയന്ത്രണം ഇക്കാര്യത്തില്‍ വളരെ അത്യാവശ്യമാണ്.. ലൈംഗികത കടന്നുവരുന്ന എല്ലാ മേഖലകളിലും  വ്യക്തിസ്വാതന്ത്ര്യത്തിനെക്കാള്‍ പ്രാധാന്യം പൌരന്‍റെ ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതത്തിനായിരിക്കണം.... നിയമപരവും ആരോഗ്യപരവുമായ ശക്തമായ  ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്.. എല്ലാം പടിഞ്ഞാറോട്ട് നോക്കൂ അവിടെ അങ്ങനെയാണ്; അതുപോലെ ഇവിടെയും വേണം എന്നു പറയുമ്പോള്‍... അവിടെ ദേ, പണികിട്ടിത്തുടങ്ങി...ഇവിടെയും ഇനി അതിനായി കാത്തിരിക്കണോ..?

33 comments:

 1. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ; കുത്തഴിഞ്ഞ ജീവിതരീതി സ്വീകരിക്കുന്നവര്‍ സ്വയം ഇരന്നുവാങ്ങുന്ന ശിക്ഷയാണിത്. നമ്മുടെ സംസ്കാരവും പൈതൃകവും പണയപ്പെടുത്തി, അവ ചവച്ചുതുപ്പി, ആരാന്‍റെ 'അതാണ്' വലുത് എന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും നടക്കുന്നവര്‍ ഇത് അര്‍ഹിക്കുന്നു.
  ചില ഇടപെടലുകള്‍/നിയന്ത്രങ്ങങ്ങള്‍ അനിവാര്യവുമാകുന്നു. കണ്ണുതുറന്നു കാണേണ്ട വസ്തുത തന്നെ.
  ഈ പോസ്റ്റ്‌ ഉചിതമായി. ആശംസകള്‍.

  ReplyDelete
 2. മാഷേ നിങ്ങളിങ്ങനെ അതുമിതും എഴുതിപ്പിടിപ്പിച്ചു നമ്മളെ ഇടങ്ങേറാക്കല്ലേ

  ReplyDelete
 3. ന്യൂ ജനറേഷന്‍ വ്യഭിചാരം എന്ന് മാത്രമേ ലിവിംഗ് ടു ഗെതര്‍ എന്ന ഏര്‍പ്പാടിനെ പറയാന്‍ കഴിയൂ.. പരമ്പരാഗത വിവാഹങ്ങള്‍ പലതും പൊട്ടിപൊളിഞ്ഞു പോകുന്നു എന്ന് ചിലര്‍ വാദിക്കുന്നു എങ്കിലും അതിന്റെ തോത് വളരെ കുറവ്‌ തന്നെയാണ്. കയ്യില്‍ നിറയെ പണം ഉള്ളപ്പോ അഴിഞ്ഞാടാന്‍ കണ്ടെത്തിയ ഒരു രീതി മാത്രമാണ് ഇത്..
  നല്ലൊരു വിമര്‍ശനം

  ReplyDelete
 4. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ; കുത്തഴിഞ്ഞ ജീവിതരീതി സ്വീകരിക്കുന്നവര്‍ സ്വയം ഇരന്നുവാങ്ങുന്ന ശിക്ഷയാണിത്.
  this is it....
  Achuthan netti mamaa :D

  ReplyDelete
 5. ഹയ്യോ കുഴഞ്ഞല്ലോ ഏതു ടെസ്റ്റുകള്‍ആണ് നടത്തേണ്ടത് ആരെങ്കിലും പ്ലീസ്

  ReplyDelete
 6. വിഷ്ണുപ്രസാദ്September 21, 2013 at 10:29 AM

  ആനുകാലിക പ്രസക്തിയുള്ള ലേഖനം അഭിനനന്ദനങ്ങള്‍ മാഷേ

  ReplyDelete
 7. ഹ, പണി പാള്യോ..

  ReplyDelete
 8. അങ്ങനെ അല്ലല്ലോ -- അവസാനം മരണത്തിന്ടെ വക്കത് എത്തുമ്പോ ആരെങ്ങിലും സർകാർ ആസ് പത്രിയിൽ കൊണ്ടിടും /// പിന്നെ ബാകിയുല്ലവ്ണ്ടേ ചിലവിൽ -- റ്റാക്സ് കൊടുക്കുന്ന പവപെട്ടവണ്ടേ ചിലവിൽ അവൻ ജീവിക്കും

  ReplyDelete
 9. ഒരൊറ്റ നിമിഷം മതി ജീവിതം മാറി മാറിയാല്‍ ,ചെറിയ പിള്ളേരല്ല തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ 'ചില പണികള്‍ നല്ലതാണു :)

  ReplyDelete
 10. യദുകൃഷ്ണന്‍September 21, 2013 at 11:30 AM

  ലിവിംഗ് ടുഗതര്‍ എന്ന ന്യൂ ജനറേഷന്‍ വ്യഭിചാരത്തെ വെള്ളപൂശി യുവതി യുവാക്കളെ വഴി പിഴപ്പിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും സിനിമാക്കാരും മുഖ്യ പങ്കു വഹിക്കുന്നുണ്ട്...എയിഡ്സ് പോലുള്ള മാരക രോഗങ്ങള്‍ പകര്‍ത്താനുള്ള ന്യൂ ജനറേഷന്‍ വഴി എണ്ണത്തില്‍ കവിഞ്ഞ് ഇതെന്താണ്....ഇതുപോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ കൂട്ടത്തില്‍ ഉള്ള പങ്കാളി പൊടിയും തട്ടി സ്ഥലം വിടും ..പിന്നെ സമൂഹത്തിനാണ് ഇതിന്‍റെ ബാധ്യത വഹിക്കേണ്ടിവരിക..എല്ലാ മാതാപിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്....സമൂഹത്തെ മുഴുവന്‍ പിഴപ്പിക്കാന്‍ ചുണ്ടും ചുമപ്പിച്ചു ഇറങ്ങുന്ന കൂതറകളെ ഒറ്റപ്പെടുത്തെണ്ട സമയം കഴിഞ്ഞു

  ReplyDelete
 11. ശരത്ചന്ദ്രSeptember 21, 2013 at 2:01 PM

  ഞാനും ഒരു ലിവിംഗ് ടുഗതരോക്കെ പ്ലാന്‍ ചെയ്തതാ ഇനിയിപ്പോ വേണ്ടല്ലേ

  ReplyDelete
  Replies
  1. Haa!!!!! angane nirasanavathe...rangath iragu.... chilappol biriyani
   koduthalo.?//yeth?/...nalla life long validitty ulla aa sammaaname!!

   Delete
 12. നന്നായിരിക്കുന്നു...

  ReplyDelete
 13. aanukaalika prasaktham...nalla avatharanam...congrats..!

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. Generation Gap (Y)

  ReplyDelete
 16. പടിഞ്ഞാറോട്ട് നോക്കൂ...ലവിടെ പണികിട്ടികൊണ്ടിരിക്കുന്നു ..നല്ല അസ്സല്‍ പണികള്‍ !
  ബാക്കി നമുക്കും വാങ്ങാന്‍ .....സൗജന്യമായി !!

  നല്ല എഴുത്ത്
  അസ്രൂസാശംസകള്‍ :)

  ReplyDelete
 17. ജ്യോതിസ്September 21, 2013 at 2:39 PM

  നിങ്ങള്‍ ഏതു സിദ്ധാന്തത്തെ സ്വികരിക്കുന്നുവോ അത് നിങ്ങളെ വിഴുങ്ങിയിരിക്കും............ കൊള്ളാം നല്ല പഞ്ച്...

  ReplyDelete
 18. ലിവിംഗ് ടുഗെദർ ,കൊ ഹാബിടെഷൻ എന്ന പരിപാടിയെ പിന്തുണക്കുന്നില്ല.പക്ഷെ അങ്ങിനെ ജീവിക്കുവാൻ തീരുമാനിച്ചവരെ പോലീസുകാർ എന്ത് വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്യുക എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം.പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സ്വ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ എർപെടുന്നത് ക്രിമിനൽ കുറ്റമാണോ?വിവാഹിതർ ആയവർ ആണ് ഇങ്ങിനെ ചെയ്യുന്നതെങ്കിൽ അവരുടെ പങ്കാളിക്ക് വിവാഹ മോചനത്തിന് കേസ് കൊടുക്കാം എന്നല്ലാതെ ഇത് ചെയ്തവരെ ജയിലിൽ ഇടുവാൻ വകുപ്പില്ല എന്നു മനസിലാകുന്നു.ലൈങ്കിക തൊഴിലാളികളുമായി പോലും പൊതു സ്ഥലത്ത് വെച്ചല്ലാതെ, പൊതു ശല്യം ഇല്ലാത്ത വിധത്തിൽ ശാരിരിക ബന്ധത്തിൽ എർപെട്ടാലും ക്രിമിനൽ കുറ്റം അല്ല.വ്യഭിചാരക്കുറ്റം ചുമത്തി കേസുടുത്തു അകത്തിട്ടു നാറ്റിക്കാം എന്നല്ലാതെ കോടതിയിൽ എത്തിയാൽ ഇത്തരം കേസുകൾ തള്ളിപ്പോവുന്നത് വെറുതെയല്ല.സ്വന്തം ഇഷ്ട പ്രകാരം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാതെ ജീവിക്കുന്നവരെ പോലീസുകാർ മണപ്പിച്ചു പിന്നാലെ ചെല്ലുന്നത് എന്തിനു?പോണ്‍ സിനിമ അഭിനയിക്കുന്നവർക്ക് എയിഡ്സ് വന്നു എന്നതും ലിവിംഗ് ടുഗെദർ നയിക്കുന്നവരുടെ ജീവിതവും തമ്മിൽ എന്തിനു കൂട്ടി കുഴക്കുന്നു?ഭാര്യയെ പറ്റിച്ചു കള്ള വെടി വെക്കുന്നവരുടെയും ഭർത്താവിനെ ഉറക്കി കാമുകന് വാതിൽ തുറന്നു കൊടുക്കുന്നവരുടെയും ഇടയിൽ യാതൊരു കെട്ടുപാടുകളും ഇല്ലാതെ ജീവിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നതല്ലേ നല്ലത്?വിവാഹം എന്ന കരാറിൽ എർപെടാതെ ഒന്നിച്ചു ജീവിക്കുന്നതിനു ഇവിടെ നിയമ തടസം ഇല്ലാത്തിടത്തോളം കാലം,അങ്ങിനെ ജീവിക്കുന്നവരെ ആക്ഷേപിക്കുന്നത് ശരിയാണോ?സദാചാരം എന്നുള്ളത് മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി ആത്മരതി അടയുക എന്നതാണോ അർഥം?

  ReplyDelete
 19. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

  ReplyDelete
 20. അവസരോചിതമായ ലേഖനം. അവസാനം അവർ സമ്മാനം പങ്കിടുന്നു,, ഇതുകൊണ്ട് നന്നാവുമോ? സമ്മാനം ഈ ലിങ്കിൽ പോയാൽ കാണാം. http://mini-kathakal.blogspot.in/2011/08/blog-post.html

  ReplyDelete
 21. ലിവിംഗ് ടുഗതര്‍ ഇല്ലത്തയിടങ്ങളില്‍ എവിടെയും എയിഡ്സ് ഇല്ല എന്ന് ഉറപ്പാണല്ലോ അല്ലെ ?

  ReplyDelete
 22. എല്ലാം പടിഞ്ഞാറോട്ട് നോക്കൂ അവിടെ അങ്ങനെയാണ്; അതുപോലെ ഇവിടെയും വേണം എന്നു പറയുമ്പോള്‍... അവിടെ ദേ, പണികിട്ടിത്തുടങ്ങി...ഇവിടെയും ഇനി അതിനായി കാത്തിരിക്കണോ..?

  ReplyDelete
 23. ഈ വിഷയത്തിൽ എനിക്ക് പറയാനുള്ള അഭിപ്രായം വരെ ഈ ലേഖനം കവർന്നെടുത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല ..വളരെ ഇഷ്ടമായി ഈ ലേഖനം .. പറയേണ്ടത് തന്നെയാണ് ഈ പറഞ്ഞതെല്ലാം .. ഒന്നും കുറക്കാനില്ല , ഇനിയും ഈ വിഷയത്തിൽ കൂടുതൽ പറയാനേ ഉള്ളൂ .. അഭിനന്ദനങ്ങൾ തുളസീ ഈ അനിവാര്യ വിമർശനത്തിനും അഭിപ്രായത്തിനും ..

  ReplyDelete
 24. അല്ല മാഷെ നമ്മക്കെപോഴാ സദാചാരം വന്നെ ? കേരളത്തില്‍ പത്തും പതിനാറും കെട്ടിയ എത്ര പൂര്‍വികരുണ്ടായിരുന്നു നമ്മക്ക് , സംബന്ധം ..കന്യവേധം (അതിനായി ഒരു ജാതി )..പിന്നെ അറിഞ്ഞും പറഞ്ഞുമുള്ള വെടി വഴിപാടുകള്‍ നാലും കെട്ടി നാല്പതും കെട്ടി കെട്ടിയോളുടെ മേന്സേസ് നില്കാതത്തിന്റെ പേരും പറഞ്ഞു പിന്നേം പണി ...ആയിരുന്നില്ലേ നമ്മുടെ മുന്‍തലമുറ ..എന്നിട്ടിപ്പോ .........ഞാനൊന്നിനേം ന്യയീകരിക്കുന്നതല്ല പുതു തലമുറയോടും പടിഞ്ഞാരിനോടുമുള്ള കലിപ്പ് കണ്ടിട്ട് പറഞ്ഞതാ നമ്മള്‍ നേടിയ സംസ്കാരം നല്ലത് തന്നെ അത് സംരക്ഷിക്കേണ്ടവരും നമ്മള്‍ തന്നെയാണ് തുളസി തുടരട്ടെ ...ആശംസകള്‍

  ReplyDelete
 25. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലേബലില്‍ കോടതികളിൽ ഇതൊക്കെ ന്യായികരിക്കപ്പെടുമെങ്കിലും ലിവിംഗ്-ടുഗതര്‍ എന്ന ആശയത്തോട് വ്യക്തിപരമായി യോജിക്കാനാവില്ല. വിവാഹം-- സംരക്ഷണം നല്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് . ഏതു മത-ജാതി വിശ്വാസിയാനെങ്കിലും മനസിന്‌ ഇഷട്ടപെട്ട ആളിനെ വിവാഹം കഴിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് കൂടുതൽ ഉചിതമായത്. ലിവിംഗ്-ടുഗതറി നൊക്കെ ഇറങ്ങി തിരിക്കുന്നവർ അതിന്റെ വരും വരായ്കകളും ഏറ്റെടുക്കാനുള്ള മനസുണ്ടെങ്കിൽ മാത്രം ഇറങ്ങുക .

  ReplyDelete