**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, September 5, 2013

മടിയിലിരുത്തി പൂജചെയ്യും ബാപ്പുസ്വാമി....... 

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  മാഷേ ഞാനൊരുകാര്യം പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കുമോ......

അതെന്താ രമണി,,,, നീ അങ്ങനെ പറഞ്ഞത്. നീ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നില്ലേ .. പറഞ്ഞോളൂ..കേള്‍ക്കട്ടെ എന്താണ് കാര്യം..

അടുത്തയാഴ്ച രണ്ടുദിവസം അവധിയല്ലേ; അപ്പൊ നമുക്കൊരു സ്ഥലംവരെ പോയാലോ .. എനിക്കൊരു വഴിപാട് കഴിക്കാനാ....

  എവിടാ സ്ഥലം...............

നമുക്ക് ആ പങ്കജാശ്രമത്തിലെ സ്വാമികുക്കുടാനന്ദയെ ഒന്നുകാണാന്‍ പോകാം.. എനിക്കവിടെ രണ്ടു വഴിപാടുകഴിക്കാനുണ്ട്. സ്വാമിജിയേ ഒന്നു തൊഴുകയും ചെയ്യാം.. നമ്മുടെ എല്ലാ പ്രശ്നങ്ങളും സ്വാമിജിയോട് പറഞ്ഞാല്‍ മതി; അങ്ങേര് പരിഹാരം നിര്‍ദേശിക്കും...... അച്ചിട്ടാ.....

അങ്ങേര് പറഞ്ഞിട്ടാണോടി  നീ എന്നെ കെട്ടിയത്...എന്നാ എനിക്കും അങ്ങേരെയൊന്നു കാണണം.. അവനല്ലേ പരിഹാരം ഉണ്ടാക്കുന്ന സ്വാമി... എടീ അയാള് ഒന്നാംതരം പറ്റീരു സ്വാമിയാ അറിയാമോ? ..അപസ്മാരം ഇളകുമ്പോള്‍ പറയുന്ന പിച്ചുംപേയുമാ...... വെളിപ്പെടുത്തലായി ഭക്തരു പറയുന്നത്.. അവനെയൊക്കെ വിശ്വസിക്കുന്ന നിന്നെയൊക്കെവേണം തൊഴിക്കാന്‍. ദേണ്ടെ,,, ഇപ്പൊ പീഡനക്കേസിലും പ്രതിയാണെന്ന നാട്ടുകാര്‍ പറയുന്നത്. പരിഹാരം കാണാന്‍ വന്ന ഭക്തയെ മടിയിലിരുത്തി പീഡിപ്പിച്ചുപോലും..

ഞാന്‍ ഇതൊന്നും വിശ്വസിക്കില്ല. അതൊക്കെ ശത്രുക്കള്‍ പറയുന്നതാ.. നിങ്ങളുടെ ശമ്പളം നാലുമാസം മുടങ്ങിയപ്പോള്‍ ഞാന്‍ രണ്ടു ആലിംഗന പുഷ്പാഞ്ജലി നേര്‍ന്നിരുന്നു .. പിറ്റേയാഴ്ച്ച ശമ്പളംകിട്ടി അറിയാമോ..

 നീ, നേര്‍ന്നല്ലേയൊള്ളു; ആലിംഗനപുഷ്പാഞ്ജലി നടത്തിയൊന്നുമില്ലല്ലോ അല്ലേ   .... ഇല്ല ..      ഭാഗ്യം ...അങ്ങനെ ആലിംഗനപുഷ്പാഞ്ജലി നടത്തിയവരാ ഇപ്പൊ കേസിനു പോയിരിക്കുന്നത്..അതുകൊണ്ട് ചോദിച്ചതാ.. ഡി.ഇ ഓഫീസിലെ പ്യൂണ്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ കസേരയ്ക്കും രൂപ എണ്ണിക്കൊടുത്തിട്ടാ ശമ്പളബില്ല് പാസായത്. അല്ലാതെ നീ പറഞ്ഞ കുക്കുടന്‍ ചാരം ഓതിത്തന്നതു കൊണ്ടൊന്നുമല്ല...

അപ്പൊപിന്നെ മച്ചിയായി നിന്ന പശു പ്രസവിച്ചതോ.? ..സ്വാമി ഓതിത്തന്ന വെള്ളം കൊടുത്തിട്ടാ അറിയാമോ..

 അങ്ങനെ വെള്ളംകുടിച്ചാല്‍ പശുപ്രസവിക്കുന്ന വിദ്യയെക്കുറിച്ച് എനിക്കറിയില്ല.. അതു കുക്കുടനോടുതന്നെ ചോദിക്കേണ്ടിവരും... നാണുവാശാന്‍റെ വിത്തുമൂരി പശുവിനെ നന്നായിയൊന്നു പെരുമാറിയതിന്‍റെ ഫലമാണന്നാ എനിക്കുതോന്നുന്നത്.. ഇനി കുക്കുടന്‍ പെരുമാറിയോന്ന് അറിയില്ല.. ഏതായാലും പശു പ്രസവിച്ച മൂരിക്കുട്ടിക്ക് ആ കുക്കുടന്‍റെ ഒരു സാമ്യവുമില്ല. നാണുവാശാന്‍റെ മൂരിയുടെ അതേ ശ്ചായയുണ്ടുതാനും. ഒരു കാര്യംചെയ്യാം...... നമുക്കൊരു ഡി.എന്‍.എ ടെസ്റ്റിന് അപേക്ഷിക്കാം. മൂരിക്കുട്ടി കുക്കുടന്‍റെതാണെന്ന് തെളിഞ്ഞാല്‍ പുഷ്പാഞ്ജലിയൊ, കോഴിവെട്ടോ എന്തുവേണമെങ്കിലും നടത്താം ..

 പിന്നെ നമ്മുടെ റാംദേവ് സ്വാമി പറഞ്ഞിരിക്കുന്നത് സന്യാസികള്‍ സ്ത്രീകളുമായി അകലം പാലിക്കണമെന്നാ..... അതുപോലെ സ്ത്രീകളും സന്യാസിമാരുമായി നിശ്ചിത അകലം പാലിക്കണമെന്നാ എനിക്ക് പറയാനുള്ളത്... തപസ്സ്; ഇളക്കിയാലും, സ്വയം ഇളകിയാലും കുറ്റം സ്ത്രീകള്‍ക്കെ വരുകയുള്ളൂ..അതാണ്‌ പ്രമാണം.

 പഴയ സൈക്കിള്‍മെക്കാനിക്കായാ മൂന്നാംക്ലാസുകാരന്‍  സ്വാമി ആത്മീയക്കച്ചവടം നടത്തിനടത്തി ഇപ്പൊ; ഭക്തകളെ പീഡിപ്പിച്ചതിനു അഴിയെണ്ണുകയാണ് അറിയാല്ലോ.. ഈ കുക്കുടാനന്ദയെക്കുറിച്ചും ചിലതൊക്കെ കേള്‍ക്കുന്നുണ്ട്.. അതുകൊണ്ട് നീയും മകളും അങ്ങേരുടെ അടുത്ത് പൂജയ്ക്ക് പോകുന്നതിനോട് താല്പര്യമില്ല ... ഈ പ്രായത്തില്‍ ഇനീം ഒരു പീഡനം കൂടി വേണോ രമണീ...

 സ്വാമി, തന്നെ പീഡിപ്പിച്ചെന്നു സ്വാമിയുടെ ഭക്തയും ബലാല്‍സംഗത്തിനു ഇരയുമായ പെണ്‍കുട്ടി പറയുന്നു.. പെണ്‍കുട്ടിക്ക് മാനസിക രോഗമാണെന്ന് സ്വാമിയുടെ കുടുംബം... പ്രായാധിക്യത്താല്‍ തനിക്ക് പീഡിപ്പിക്കാനുള്ള ശേഷി ഇല്ലെന്നു സ്വാമി .. സ്വാമിക്ക് അക്കാര്യത്തില്‍ നല്ല ശേഷിയുണ്ടെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.. അങ്ങനെ ഭക്തരുടെ മനസ്സൂനിറയ്ക്കാന്‍ ഇറങ്ങിയ സ്വാമി മറ്റുപലതും നിറയ്ക്കാന്‍ തുടങ്ങിയെന്ന കുറ്റത്തിന് അഴിയെണ്ണുന്നു..

 എന്തിനാണ് ആളുകളിങ്ങനെ മനുഷ്യദൈവങ്ങളുടെ മടിയിലിരിക്കാനും, ഉമ്മവാങ്ങാനും, ഭസ്മം വാങ്ങാനും, വെള്ളം കുടിക്കാനും, ചരട് ഓതിക്കനും പരക്കംപായുന്നത്... ഒറ്റ കാര്യമേയുള്ളൂ സ്വസ്ഥതയില്ല... ആശ്വാസം,,, അതു തേടിയാണ് ഈ ഓട്ടം.. ധനസമ്പാദനം, ശത്രുദോഷപരിഹാരം, രോഗശമനം, സമ്പല്‍സമൃദ്ധി ഇവയൊക്കെയാണ് തേടുന്നതില്‍ മുഖ്യം.. എന്നാല്‍ ഇതില്‍ ഒന്നുപോലും ഈ മനുഷ്യദൈവങ്ങള്‍ക്ക് തരാന്‍ കഴിയില്ലായെന്നതാണ് സത്യം. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ നമ്മളിങ്ങനെ ഡോളറിനു വിലകൂടിയേ, രൂപ താഴെപ്പോയെ  എന്നുപറഞ്ഞു കരയേണ്ടായിരുന്നു... ആരും പട്ടിണികിടക്കേണ്ടിവരികില്ലായിരുന്നു.. ഒറ്റ രോഗികളും ഇല്ലാതെ ആശുപത്രികള്‍ പൂട്ടിപ്പോകുമായിരുന്നു.. അതിര്‍ത്തിയില്‍ തോക്കിനും പട്ടാളക്കാരനും പകരം ഇവരെ ഇരുത്തിയാല്‍ മതിയായിരുന്നു..എല്ലാം ഇവര്‍ നോക്കുമായിരുന്നു..ഇതു വല്ലതും സംഭവിച്ചോ..?ഒന്നും നടക്കുകയില്ല. അത്യാവശ്യം മാജിക്കും, നാക്കിന്‍റെ പച്ചയുംകൊണ്ട് ആള്‍ക്കാരെപ്പറ്റിച്ചാണ് പല മനുഷ്യദൈവങ്ങളും വിലസുന്നത്.. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ എല്ലാം വെറും കുമ്പിടികള്‍ മാത്രം.. അനുഗ്രഹപ്രഭാക്ഷണങ്ങള്‍ ചൊരിഞ്ഞു ചൊറിഞ്ഞ് അവസാനം ഭക്തരുടെതുണിയഴിച്ച് ചൊറിയാന്‍ തുടങ്ങുമ്പോളാണ് പല മനുഷ്യദൈവങ്ങളും പിടിക്കപ്പെടുന്നത്... ദര്‍ശനം കൊടുക്കുമ്പോള്‍ ആണുങ്ങളാണെങ്കില്‍ അവരുടെ കീശയിലെക്കും പെണ്ണുങ്ങളാണെങ്കില്‍ അവരുടെ മാറിലേയ്ക്കുമാണ് പല മനുഷ്യദൈവങ്ങളുടെയും കണ്ണ്... ദിവസേനെയെന്നോണം മനുഷ്യദൈവങ്ങളുടെ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടും പിന്നെയും ഭക്തര്‍ കെണിയില്‍ വീഴുന്നു... തങ്ങള്‍ ചെയ്യുന്ന സമൂഹ്യസേവനങ്ങള്‍ പൊക്കിപ്പിടിച്ചാണ് ഇത്തരക്കാരുടെ നില്‍പ്പുതന്നെ... ആതുര സേവനത്തിനും സാമൂഹ്യസേവനത്തിനും എന്തിനാണ് മനുഷ്യദൈവമെന്ന തട്ടിപ്പിന്‍റെ ആവരണം ധരിക്കുന്നത്..?അല്ലാതെതന്നെ അതു ചെയ്യാമല്ലോ?

എന്തുകൊണ്ടാണ് ആളുകളിങ്ങനെ ഇവരുടെ കെണിയില്‍വീഴുന്നത്... സ്വയം തിരിച്ചറിയാന്‍ കഴിയുന്നില്ലായെന്നതാണ് പ്രധാനകാരണം...തങ്ങള്‍ അന്വേഷിക്കുന്ന ദൈവം തങ്ങളുടെയുള്ളില്‍ത്തന്നെയാണെന്നു മനസിലാക്കാന്‍ കഴിയുന്നില്ല... ഭഗവാനേ അന്വേഷിച്ചെത്തുന്നവരുടെ മുന്നില്‍ത്തന്നെ “തത്വമസി - അതു നീയാണ് - നിന്നിലാണ് ഞാന്‍ വസിക്കുന്നത് എന്നു വെണ്ടക്ക അക്ഷരത്തില്‍ എഴുതിവെച്ചിട്ടും ഒന്നും മനസിലാക്കുന്നില്ല. മാസങ്ങള്‍ നീണ്ട വ്രതമനുഷ്ടിച്ച് ഭഗവാന്‍റെ അടുത്തെത്തുന്ന ഓരോ ഭക്തനും കിട്ടുന്ന ഏറ്റവും വലിയ തിരിച്ചറിവാണ്  ‘തത്ത്വമസി’ എന്ന ബോധനം .. പലപ്പോഴും കാണിക്കയുമര്‍പ്പിച്ചു പ്രസാദവുംവാങ്ങി മടങ്ങുമ്പോഴും തിരിച്ചറിവ് മാത്രം കിട്ടുന്നില്ല.. അതുകൊണ്ടാണ് തന്നിലുള്ള ദൈവത്തെ കാണാതെ ലൊട്ടുലൊടുക്ക് വിദ്യകളുമായിനടന്ന് ആളെപ്പറ്റിക്കുന്ന വ്യാജദൈവങ്ങളുടെ കെണിയില്‍ വീഴുന്നതും.. അവസാനം പണികിട്ടുന്നതും.. സ്വന്തം വീടിന്‍റെ ഉമ്മറത്ത്‌ കിട്ടുന്ന ഏകാന്തതയില്‍ കണ്ണടച്ചിരുന്നൊരു ധ്യാനം നടത്തിയാല്‍ തന്നിലേക്കുതന്നെ ഒന്നു തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞാല്‍... അത്യാവശ്യം ശാന്തി അങ്ങനെകിട്ടും.. ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ ഇതിഹാസമെഴുതിയ പഴയമനുഷ്യനോട് മുനിമാര്‍ പറഞ്ഞ ആ മന്ത്രം ഉരുവിട്ടാല്‍ മതി. ‘..ആമരം ഈമരം...’ ഈ മന്ത്രം തുടര്‍ച്ചയായി ചൊല്ലുക. പതുക്കെ സംഗതി ക്ലീനാ യിക്കോളും.. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളനുസരിച്ചു മന്ത്രങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്..

 തന്നിലുള്ള ദൈവത്തെ തിരിച്ചറിയാന്‍ കഴിയാതെ ജാലവിദ്യക്കാരായ മനുഷ്യദൈവങ്ങളുടെ പിറകെപോയാല്‍ പോക്കറ്റിനു ശോഷണവും, ഭക്തരുടെ ശരീരഭാഗങ്ങളില്‍ മാനഹാനി വരത്തക്കവണ്ണം പ്രത്യേകപൂജയും നടക്കാന്‍ സാദ്ധ്യതയുണ്ട്. പിന്നീട് വിലപിച്ചിട്ട് കാര്യമില്ല .. അതുകൊണ്ടുതന്നെ പോക്കറ്റില്‍ കൈയ്യിട്ടും, ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുമുള്ള പൂജകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. സ്ത്രീഭക്തകള്‍ ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.  ദിവ്യഗര്‍ഭം പോലുള്ള വല്ലതും സംഭവിച്ചാല്‍ തനിക്കതിനു ശേക്ഷിയില്ലായെന്നുപറഞ്ഞുകൊണ്ട് ദൈവങ്ങള്‍ കൈകഴുകും; അതുകൊണ്ട് ഭക്തകള്‍ പ്രത്യേകം ശ്രദ്ധിക്കണം... ആലിംഗനപൂജകളും, മടിയിലിരുന്നുമുള്ള പൂജകള്‍ പരമാവധി സ്വന്തം ഭര്‍ത്താക്കന്മാരേ കൊണ്ടുതന്നെ ചെയ്യിക്കുക.. ഫലസിദ്ധി ഉണ്ടാകും.. നിലവില്‍ ഭര്‍ത്താക്കന്‍മാരോ ഇതുപോലുള്ള ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ ഉത്തരവാദിത്വമുള്ളവരോവായി ആരുമില്ലാത്ത ഭക്തകള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാതെ സംയമനം പാലിക്കുക.. കാരണം മനുഷ്യദൈവങ്ങള്‍ പ്രതിയാകുമ്പോള്‍ ...വാദിതന്നെ ഒടുവില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്... ആശാരാം ബാപ്പുമാര്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ശേഷിയില്ലായെന്നു പറഞ്ഞു കയ്യോഴിഞ്ഞാല്‍... ഏറ്റെടുക്കാന്‍ ആളില്ലാതെ ഒടുവില്‍ അലയേണ്ടി വരും.. ഓരോരുത്തരും അവനവനിലുള്ള ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയാനായി ആദ്യം ശ്രമിക്കുക.. അതു ചുറ്റും വ്യാപിപ്പിക്കുക...അങ്ങനെവരുമ്പോള്‍ കപട ദൈവങ്ങളെ തിരിച്ചറിഞ്ഞ് മാറിനില്‍ക്കാന്‍ കഴിയും.. ----തത്വമസി------ അതായിരിക്കട്ടെ ലക്ഷ്യം..

31 comments:

 1. എത്രയൊക്കെ അനുഭവങ്ങളും പ്രതികരണങ്ങളും ഉണ്ടായാലും ആളുകള്‍ ഇനിയും ഇതിന്റെയൊക്കെ പുറകെ പോകും.. കഷ്ടം ..

  അവനവനിലുള്ള ദൈവത്തെ തിരിച്ചറിയൂ.. പക്ഷെ അത് വിറ്റ്‌ കാശാക്കരുത്..

  ReplyDelete
  Replies
  1. അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം

   Delete
 2. കൊള്ളാം
  പക്ഷെ “ഞാന്‍ ഇതൊന്നും വിശ്വസിക്കില്ല. അതൊക്കെ ശത്രുക്കള്‍ പറയുന്നതാ..” ആ രീതിയിലാണ് വിശ്വാസം

  ReplyDelete
  Replies
  1. ഹി ഹി അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല അല്ലേ

   Delete
 3. ഈ വിഷയത്തിൽ എത്രയേറെ ഉദാഹരണങ്ങൾ ഉണ്ടായിട്ടും ജനങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല . അവര് പിന്നെയും പുത്യ ദൈവങ്ങളുടെ പിന്നാലെ പോകും . സന്തോഷ്‌ മാധവൻ , ഭദ്രാനന്ദ സ്വാമികൾ , പിന്നെ വേറെ ഏതോ ഒരു പെണ്‍ ദൈവം ഉണ്ടായിരുന്നല്ലോ ഈ അടുത്ത് ആത്മഹത്യ ചെയ്തില്ലേ ..ആ ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും ആളുകള് ഇപ്പോഴും ഇവരുടെ പിന്നാലെ ശരണം വിളിച്ചു ഓടാൻ തയ്യാറാകുന്നു എങ്കിൽ ആൾ ദൈവങ്ങളെ പറഞ്ഞിട്ട് മാത്രം കാര്യമില്ല . ഇനി ഇവരെയൊക്കെ ജയിലിൽ കൊണ്ട് പോയിട്ട് തന്നെ എന്ത് കാര്യം ..പുല്ലു പോലെ ഇറങ്ങി പോരുകയും ചെയ്യും ..ഇവനെയൊന്നും ബോംബ്‌ എറിയാനോ കൊല്ലാനോ ഒരു തീവ്ര വാദ സംഘടനക്കു പോലും ആകുന്നുമില്ല . ചാകുന്നതും കൊല്ലുന്നതും ജയിലിൽ കിടക്കുന്നതും സാധാരണക്കാരൻ .. അത്രേ ഉള്ളൂ സംഗതി ..

  ആട് മാഞ്ചിയം , എവറസ്റ്റ് , ഹിമാലയ അത് പോലെയുള്ള പണം ഇരട്ടിപ്പ് ടീമുകളുടെ വലയിൽ വീഴുന്നവർ , മണി ചെയിൻ പരിപാടിക്ക് പോകുന്നവർ , കല്യാണം കഴിക്കാം എന്ന് കാമുകൻ വാക്കാലെ പറയുമ്പോഴേക്കും സ്വന്തം ശരീരം കാമുകന് ആദ്യമേ സമർപ്പിക്കുന്ന പെണ്‍ കുട്ടികൾ , സിനിമാ സീരിയലിൽ അഭിനയിക്കാൻ ചാൻസ് കിട്ടാൻ വേണ്ടി വിട്ടു വീഴ്ചകൾക്ക് തയ്യാറാകുന്ന പെണ്‍കുട്ടികൾ etc ഇവരൊക്കെ ഒരു ഗണത്തിൽ പെടുന്നവരാണ്. എത്രയേറെ അനുഭവങ്ങളും ദുരന്തങ്ങളും ഉണ്ടായാലും ഈ വർഗം പഠിക്കില്ല ..

  ആശാ റാം ബാപ്പുവിനെ പോലുള്ളവർ ഇനിയും ഒരുപാടുണ്ട് സമൂഹത്തിൽ .. വലിയ ദൈവങ്ങൾ ഒരിക്കലും ഒരു കുറ്റത്തിനും ജയിലിൽ ഒരു ദിവസത്തേക്കെങ്കിലും പോകില്ല എന്നിരിക്കെ ഇത്തരം ചെറിയ ദൈവങ്ങൾ താല്ക്കാലികമായെങ്കിലും ജയിൽ പടി ചവിട്ടി കണ്ടാൽ അത് നമ്മുടെ ഭാഗ്യാമായി കാണാം ..

  നല്ല ലേഖനം തുളസീ ..ആശംസകളോടെ ...

  ReplyDelete
  Replies
  1. പ്രവീ ഞാനും യോജിക്കുന്നു

   Delete
 4. തത്വമസി അതായിരിക്കട്ടെ ലക്ഷ്യം ..സ്വയം ഒരു തിരിച്ചറിവ്..അല്ലെങ്കില്‍ ഇനിയും ഇങ്ങനെ പറ്റിക്കപ്പെടും

  ReplyDelete
 5. എന്തൊക്കെ പറഞ്ഞാലും ,എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ പിന്നെയും മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നു...പേരു കിട്ടാനും അണികളെ കിട്ടാനും പ്രതിശ്ചായ ഉണ്ടാക്കാനും നമ്മുടെ രാഷ്ട്രിയ നേതാക്കളും സിനിമാ താരങ്ങളും ഉന്നത സ്ഥാനിയരായാ വ്യക്തികളും ഒരു ഉളുപ്പും കൂടാതെ ഇത്തരം ദൈവങ്ങളുടെ കാലു കഴുകി വെള്ളം കുടിക്കുന്നു...അതു കാണുന്ന സാധരണ ജനവും ഓടിക്കൂടുന്നു...മതവും പുണ്യ ഗ്രന്ഥങ്ങളും ദൈവങ്ങളും എല്ലാം ഈ മനുഷ്യ ദൈവങ്ങള്‍ ആണെന്ന മിഥ്യാധാരണ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കുന്നു...ഇതു കാണുമ്പൊള്‍ ചിലപ്പോഴെങ്കിലും തോന്നുന്നു...മതങ്ങളും ദൈവങ്ങളും വെറും പറ്റിരുകാരാണെന്ന്

  ReplyDelete
  Replies
  1. പറഞ്ഞിട്ട് കാര്യമില്ല

   Delete
 6. മാഷേ സംഗതി കലക്കി മടിയാസനം നടത്തുന്നവരേയും ,ഭസ്മം എടുക്കുന്നവരേയും ,ഉമ്മക്കൊലുസുമാരെയും അടിച്ചു പുറത്തുചാടിചാടിച്ച് ചാണകവെള്ളം തളിച്ചു ശുധിയാക്കേണ്ട കാലം അതിക്രമിച്ചു...ആരതിനു നേതൃത്വം കൊടുക്കും എന്നതാണ് പ്രശ്നം.

  ReplyDelete
  Replies
  1. ആരെങ്കിലും നേതൃത്വം കൊടുക്കാന്‍ ഇറങ്ങിയാല്‍ ഇപ്പോഴെത്തെ സ്ഥിതിയില്‍ കാര്യം പോക്കാണ്

   Delete
 7. സ്വയം മനസ്സിനെ നിയന്ത്രിക്കാനും സങ്കടങ്ങളും വിഷമങ്ങളും പരഞ്ഞുതീര്ക്കാ നും അറിയാത്തവരാണ് ഇത്തരം ആള്‍ ദൈവങ്ങളെ ആശ്രയിക്കാന്‍ പോകുന്നത്. മനസമാധാനം, കുടുംബത്തിലെ സന്തോഷം, ജീവിതത്തെ കുറിച്ചുള്ള വേവലാതികള്‍ എന്നിവ കുടുംബത്തില്‍ തന്നെ വെച്ച് പറഞ്ഞും അറിഞ്ഞും തീര്ക്കീ ണ്ടാതാണ്. അതിനു പകരം ഇതിനൊക്കെ ഇതുപോലുള്ള കപടന്മാരെ ആശ്രയിക്കുമ്പോള്‍ ജീവിതത്തിന്റെ താളം നേരെ ആകുകയല്ല; മറിച്ച് തെറ്റുകയാണ് ചെയ്യുക.

  ReplyDelete
  Replies
  1. ആരത് മനസിലാക്കുന്നു

   Delete
 8. vivaram vekanam adiyam. ippolum bharatham vidya abhasathil avasanathethil ninum 2nd placea

  kariyam nammalum modernayi, pinne prathikarikam

  ReplyDelete
 9. രവികുമാര്‍September 6, 2013 at 3:16 PM

  ഓരോ ദിവസവും ഓരോ വ്യജന്മ്മാര്‍ പിടിക്കപ്പെട്ടാലും..ജനം ഒന്നും പഠിക്കുന്നില്ല..പിന്നെയും പിറകെ പോകും അവന്‍ പിടിച്ചു പീഡിപ്പിക്കുകയും ചെയ്യും

  ReplyDelete
  Replies
  1. അതേയതെ എത്ര പീഡിപ്പിച്ചാലും നൊ പ്രോബ്

   Delete
 10. ഓരോരോ സ്വാമികള്‍ ,ഓരോന്നിന്റെ വില കളയാന്‍ ഓരോരുത്തരു ഇറങ്ങും.മനുഷ്യനെ ചിരിപ്പിക്കാന്‍.

  ReplyDelete
  Replies
  1. വില കൂടത്തെയുള്ളൂ

   Delete
 11. ഈസാമികള്‍ അല്ലേ

  ReplyDelete
  Replies
  1. ഹായി കൂട്ടുകാരെ അറിഞ്ഞില്ലേ....ലോകത്തിന്‍റെ അമ്മ (ഹമ്മോ..)മാതാ അമൃതാനന്ദമയി ദേവി ലോകസമാദാനം ഊട്ടി ഉറപ്പിക്കാന്‍ ഒരു വിദേശ പര്യടനം നടത്തുന്നു പോലും .ആ അമ്മ പോകുന്ന സമാധാനം തീരെ ഇല്ലാത്ത രാജ്യങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയണ്ടേ..Filand,helsinki,switzland,munich,london,holland,germany..and us also...ലോകത്തിലെ ഏറ്റവും സമാദാനം കുറഞ്ഞ സ്ഥലങ്ങള്‍ തന്നെ അല്ലെഹ് ..ഹ് ..ഹ് .
   അപ്പോളെ ലോകത്തിലെ ഏറ്റവും സമധാനം കൂടിയ സ്തലങ്ങള്‍ Egypt,libiya,palasthin..പിന്നെ നമ്മുടെ Muzzaffarnager ഒക്കെ ആയിരിക്കും അല്ലെ .. അല്ല ചോദിച്ചുപോവാ...

   Delete
 12. ഇവിടെ സ്വാമിമാരു മാത്രമാണോ.., ''അമ്മ''മാരെക്കുറിച്ചു ആരും ഒന്നും പറഞ്ഞു കണ്ടുമില്ല... കേട്ടുമില്ല....അതെങ്ങനെയാ അത്തരം ആള്‍ക്കാരുടെ ഫോട്ടോ വീട്ടില്‍ വച്ച് പൂജിക്കുന്നവര്‍ പറയാന്‍ ഒന്ന് മടിക്കും.......ക(കാ)ഷ്ടം...... എന്നല്ലാതെ ഇതിലെന്തു പറയാന്‍......, സ്വാമി ആയാലും സ്വാമിനി ആയാലും അവരു തുപ്പിക്കൊടുക്കുന്നത് നിവേദ്യമെന്നു കരുതുന്നവര്‍ ഉള്ളിടത്തോളം ഇതിനു അരുതി ഉണ്ടാവില്ല....., അതെങ്ങനെയാ നമ്മുടെ ഭരണാധികാരികള്‍ വരെ കാലു നക്കാന്‍ നടക്കുമ്പോള്‍ നമ്മള്‍ പാവം സാധാരണക്കാരന്റെ കാര്യം എന്ത് പറയാന്‍..; അവരു പോയിപ്പോകും.............

  ReplyDelete
  Replies
  1. ഇവിടെ സ്വാമിമാരു മാത്രമാണോ.., ''അമ്മ''മാരെക്കുറിച്ചു ആരും ഒന്നും പറഞ്ഞു കണ്ടുമില്ല... കേട്ടുമില്ല...

   ഇതിന്നു തുളസിയുടെ മറുപടി കണ്ടില്ല

   വളരെ നല്ല പോസ്റ്റ്‌

   Delete
 13. ഇനി കുറച്ചു നാൾ കഴിയുമ്പോൾ സർവകലാശാലകൾ സന്യാസം കോഴ്സ് തുടങ്ങുമായിരിക്കും. അത് പഠിച്ച് വിജയിച്ചാൽ ഉടനേ തന്നെ സ്വാമിയായി പ്രവർത്തനം തുടങ്ങാം! അല്ല, അങ്ങനെയൊക്കെയാണ് ഈ നാട്ടിൽ കണ്ടു വരുന്നതേ!

  ReplyDelete
 14. വിദ്യാ സമ്പനരുടെ നാടലേ

  ReplyDelete
 15. ഹായി കൂട്ടുകാരെ അറിഞ്ഞില്ലേ....ലോകത്തിന്‍റെ അമ്മ (ഹമ്മോ..) ലോകസമാദാനം ഊട്ടി ഉറപ്പിക്കാന്‍ ഒരു വിദേശ പര്യടനം നടത്തുന്നു പോലും .ആ അമ്മ പോകുന്ന സമാധാനം തീരെ ഇല്ലാത്ത രാജ്യങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയണ്ടേ..Filand,helsinki,switzland,munich,london,holland,germany..and us also...ലോകത്തിലെ ഏറ്റവും സമാദാനം കുറഞ്ഞ സ്ഥലങ്ങള്‍ തന്നെ അല്ലെഹ് ..ഹ് ..ഹ് .
  അപ്പോളെ ലോകത്തിലെ ഏറ്റവും സമധാനം കൂടിയ സ്തലങ്ങള്‍ Egypt,libiya,palasthin..പിന്നെ നമ്മുടെ Muzzaffarnager ഒക്കെ ആയിരിക്കും അല്ലെ .. അല്ല ചോദിച്ചുപോവാ...

  ReplyDelete
 16. ഹായി കൂട്ടുകാരെ അറിഞ്ഞില്ലേ....ലോകത്തിന്‍റെ അമ്മ (ഹമ്മോ..) ലോകസമാദാനം ഊട്ടി ഉറപ്പിക്കാന്‍ ഒരു വിദേശ പര്യടനം നടത്തുന്നു പോലും .ആ അമ്മ പോകുന്ന സമാധാനം തീരെ ഇല്ലാത്ത രാജ്യങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയണ്ടേ..Filand,helsinki,switzland,munich,london,holland,germany..and us also...ലോകത്തിലെ ഏറ്റവും സമാദാനം കുറഞ്ഞ സ്ഥലങ്ങള്‍ തന്നെ അല്ലെഹ് ..ഹ് ..ഹ് .
  അപ്പോളെ ലോകത്തിലെ ഏറ്റവും സമധാനം കൂടിയ സ്തലങ്ങള്‍ Egypt,libiya,palasthin..പിന്നെ നമ്മുടെ Muzzaffarnager ഒക്കെ ആയിരിക്കും അല്ലെ .. അല്ല ചോദിച്ചുപോവാ...

  ReplyDelete
 17. ഹായി കൂട്ടുകാരെ അറിഞ്ഞില്ലേ....ലോകത്തിന്‍റെ അമ്മ (ഹമ്മോ..)മാതാ അമൃതാനന്ദമയി ദേവി ലോകസമാദാനം ഊട്ടി ഉറപ്പിക്കാന്‍ ഒരു വിദേശ പര്യടനം നടത്തുന്നു പോലും .ആ അമ്മ പോകുന്ന സമാധാനം തീരെ ഇല്ലാത്ത രാജ്യങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയണ്ടേ..Filand,helsinki,switzland,munich,london,holland,germany..and us also...ലോകത്തിലെ ഏറ്റവും സമാദാനം കുറഞ്ഞ സ്ഥലങ്ങള്‍ തന്നെ അല്ലെഹ് ..ഹ് ..ഹ് .
  അപ്പോളെ ലോകത്തിലെ ഏറ്റവും സമധാനം കൂടിയ സ്തലങ്ങള്‍ Egypt,libiya,palasthin..പിന്നെ നമ്മുടെ Muzzaffarnager ഒക്കെ ആയിരിക്കും അല്ലെ .. അല്ല ചോദിച്ചുപോവാ...

  ReplyDelete