**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, July 19, 2013

നിത്യമേനോന്‍ കൊക്പ്പിറ്റില്‍ കയറി. ലോകം ആശങ്കയില്‍.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  കൊക്പ്പിറ്റില്‍ എലികേറി,, പാമ്പുകേറി, പാറ്റാകേറി, പഴുതാരകേറി എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ നിത്യകേറി എന്നാദ്യം കേള്‍ക്കുവാണ്... നമ്മുടെ ഉറുമിനടി നിത്യാമേനോന്‍ കൊക്പ്പിറ്റില്‍ കയറി, പൈലറ്റിനു പണിയുംപോയി.. വലിയ പൈലറ്റ്‌ വിളിച്ചുകയറ്റി പ്രത്യേകം ക്ഷണിതാക്കള്‍ക്ക് മാത്രം ഇരിക്കാവുന്ന നിരീക്ഷണസീറ്റിലിരുത്തി ആകാശകാഴ്ചകള്‍ കാണിച്ചുവെന്നതാണ് കുറ്റം.അഭ്രപാളികളില്‍ കാണുന്ന സ്വപ്നസുന്ദരിയെ അടുത്തിരുത്താന്‍ കഴിയുന്നതിലുള്ള ആത്മനിര്‍വൃതിയാകാം പൈലറ്റിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചത്. നിലവില്‍ ഡി.ജി.സി.എ നിര്‍ദ്ദേശിക്കുന്ന നിരീക്ഷകര്‍ക്കും, പരിശോധകര്‍ക്കും മാത്രമാണ് ഈ സീറ്റിലിരുന്ന് യാത്രചെയ്യാന്‍ അനുവാദമുള്ളത്.  തത്സമയം വിമാനംപറത്തിയ രണ്ടു പൈലറ്റുമാരും, ലാണ്ടിങ്ങിനു ശേഷം സസ്പ്പെന്ഷനിലായി.. സസ്പെന്‍ഷന്‍ ചായകുടിക്കുന്ന സമയത്തേക്ക് മാത്രമാണെങ്കിലും, ഇങ്ങനെയൊക്കെ എയര്‍ ഇന്ത്യയില്‍ നടക്കുന്നത് നാടോടെയാണ്. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പോലും നിത്യയുടെ ഈ വിദ്യകണ്ടുപിടിച്ചു റിപ്പോര്‍ട്ട്‌ ചെയ്തത്. ലെവന്‍ ആരായാലും തീര്‍ച്ചയായും ഒരു മലയാളിയാണെന്നു ഉറപ്പിക്കാം. രെന്ജിനിയോടുള്ള കലിപ്പ് ഇവിടെ തീര്‍ത്തുവെന്നുകരുതാം.

  സാധാരണഗതിയില്‍ ഇത്തരം സസ്പെന്‍ഷന്‍ പരിപാടികളൊന്നും എയറിന്ത്യയില്‍ നടക്കാറില്ല. ഒരു ഇന്ക്രിമെന്റ്കൂടി വെച്ചുകൊടുക്കാറാണ് പതിവ്. കൊക്പ്പിറ്റില്‍ പൈലറ്റില്ലാതെ വിമാനം പറന്നതും, ക്യാബിന്‍ ക്രൂ വിമാനം പറത്തിയതും, പറത്തുന്നതിനിടയില്‍ പൈലറ്റും എയര്‍ ഹോസ്റ്റസും തമ്മില്‍ തല്ലുകൂടുന്നതും,കൊച്ചിയില്‍ ഇറക്കേണ്ട വിമാനം കൊയിലാണ്ടിയില്‍ ഇറക്കി യാത്രക്കാരെ വഴിയാധാരമാക്കുന്നതുമൊക്കെയാണ് നമ്മുടെ ഒരു കസ്റ്റമര്‍ സര്‍വിസ് ലൈന്‍. ആരെങ്കിലും തിരിച്ചു പറഞ്ഞാല്‍ അവന്‍ അകത്താവും. പൈലറ്റുമാരാണ് എയറിന്ത്യയുടെ രാജാക്കന്മ്മാര്‍; എവിടെ ഇറക്കണം, എപ്പോ പൊങ്ങണം, ആരൊക്കെ കയറണം, ഇവിടെയൊക്കെ കയറ്റണം എന്നൊക്കെ ആവരായിരുന്നു ഇതുവരെ തീരുമാനിച്ചിരുന്നത്. അതിന്‍ പ്രകാരമാണ് നിത്യമേനോനെ കൊക്പ്പിറ്റില്‍ കയറ്റിയത്. അല്ലാതെ പൈലറ്റിനു നിയമം അറിയാത്തതുകൊണ്ടൊന്നുമല്ല.

  കാര്യങ്ങളുടെ കിടപ്പുവെച്ച് നോക്കുമ്പോള്‍ ആ പൈലറ്റുകളുവല്ല തമിഴ് അണ്ണാച്ചികളുമാകാനാണ് സാദ്ധ്യത. അവര്‍ക്കാകുമ്പോള്‍ സിനിമാക്കാര്‍ ദൈവങ്ങളാണ്, പ്രത്യേകിച്ചും നടിമാര്‍ക്ക് അമ്പലങ്ങള്‍ പണിത് ആരാധിക്കുന്ന നാടാണ്. ദൈവങ്ങള്‍ക്ക് എവിടെയും കയറിച്ചെല്ലമല്ലോ...നടി കയറിയതു കണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പിറകെ പോയിക്കാണും, തത്തിച്ചു പുറത്തു ചാടിച്ചിരിക്കും. അതിന്‍റെ കലിപ്പ് അങ്ങേര് തീര്‍ത്തു. അല്ലപിന്നെ....

 നിത്യ ഇരിക്കുക മാത്രമേ ചെയ്തൊള്ളോ, അതോ പറത്തിയോ എന്നുള്ളതാണ് ഇനി അറിയേണ്ടത്..നടിയായതുകൊണ്ട്‌ സിസി ടിവി ദ്രെശ്യങ്ങള്‍ മാഞ്ഞുപോകാനും സാധ്യതയുണ്ട്. ഏതായാലും കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചകള്‍ക്ക് പലുംവെള്ളത്തില്‍ പണികൊടുത്ത എയര്‍ ഇന്‍ഡ്യയെ അനുമോദിക്കുന്നു.ഒരു മലയാളി, വിമാനമന്ത്രിയായ വിവരം അറിയാത്ത പൈലറ്റുമാര്‍ ജാഗ്രതെ...നിത്യയല്ല ഇനി സരിതയായാലും കൊക്ക്, പിറ്റിനു പുറത്തായിരിക്കണം ഇടപാടുകള്‍. നമുക്ക് ഈ ‘സ്ത്രീവിഷയം’ അത്ര ഇഷ്ടമല്ലാത്തതിനാല്‍..കൊക്ക് പിറ്റില്‍ കയറിയാലും ഇറങ്ങിയാലും നമ്മള് പണികൊടുക്കും...

 കൊക്പ്പിറ്റ് പണികള്‍ ഉഷാറായി നടത്തുന്ന കൂട്ടത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ഭാഗത്തും അലറച്ചില്ലറ അറ്റകുറ്റപ്പണികളും നടത്തണമെന്ന് ഒരു അപേക്ഷയുണ്ട്.എയറിന്ത്യ എക്സ്പ്രസ്സ്‌ പോലുള്ള കന്നുകാലിക്ലാസ് വണ്ടികളുടെ ഇരിപ്പിടമെങ്കിലും ഒന്നു നന്നാക്കിയാല്‍ ഉപകാരമായിരിക്കും. പത്തുകാശു ലാഭിക്കാന്‍ മാത്രമല്ല വേറെ ഗതിയില്ലാത്തതുകൊണ്ടുമാണ് മൂത്രംപോലും പോവാത്ത പരുവത്തിലുള്ള കന്നുകാലിക്ലാസ്സില്‍ മൂന്നരമണിക്കൂര്‍ കുത്തിയിരുന്നു സഞ്ചരിക്കുന്നത്. ആ സീറ്റെങ്കിലുമൊന്നു ശരിയാക്കിത്തരണം.. സ്ര്കൂപോയേടത്തൊക്കെ ബബിള്‍ഗം തിരുകിയും, കീറിയതൊക്കെ സലെടേപ്പുവെച്ച് ഒട്ടിച്ചും, തുന്നിക്കൂട്ടിയും വയ്ക്കുന്ന പരിപാടിയൊന്നു മാറ്റണം. കാര്യം കന്നുകാലിക്ലാസ്സാണെങ്കിലും അതിനും  അതിന്‍റെയൊരു ഗമയൊക്കെ വേണ്ടേ . ഒന്നുമില്ലെങ്കിലും നമ്മളും അത്തറും ദീര്ഹവും കൊണ്ടുവരണ ഗള്‍ഫുകാരല്ലേ.. രണ്ടുവര്‍ഷം മൂട്ടകടി കൊണ്ടാലാണ് ഒരുമാസം നാട്ടില്‍ പോകാന്‍ കഴിയുന്നത്‌.. ഇട്ടോണ്ട് പോരുന്ന പുത്തന്‍ ജീന്‍സിന്‍റെ ചന്തിയില്‍ ബബിള്‍ഗവും ഒട്ടിച്ചു നാട്ടിലേക്കുചെല്ലുന്നത് ഒരു നാണക്കേടല്ലേ... അതുകൊണ്ടാ...വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരിക്കുന്നത് ഈ വിമാനയാത്രയില്ലേ........ അതൊരു മഹാസംഭവമാണെന്നാ... നമുക്കല്ലേ അറിയൂ; കവലേന്നു ടൌണിലേക്ക് ട്രിപ്പ്‌ അടിക്കുന്ന ജീപ്പുയാത്രയേക്കാള്‍ കഷ്ടമാണിയാത്രയെന്ന്......

27 comments:

  1. അത് ശരിയാണ് മാഷേ ഈ കന്നുകാലി ക്ല്സ്സിന്റെ അവസ്ഥ വളരെ പരിതാപകരമാണ്

    ReplyDelete
    Replies
    1. ആരും അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

      Delete
  2. അതേ പോലെ, എമെർജൻസി എക്സിറ്റിന്റെ അടുത്തൂള്ള സീറ്റ് പിന്നോട്ട് നിവർത്താനുള്ള സംവിധാനവും ഗവർണ്മെന്റ് ഉടനെ നടപ്പിലാക്കണം :)

    ReplyDelete
    Replies
    1. ഹ ഹ ഒരു നിവേദനം കൊടുക്കണം അല്ലേ

      Delete
  3. അതിഥി ദേവോ ഭവ: എന്ന് പൈലറ്റ് വിചാരിച്ചുകാണും

    ReplyDelete
  4. Replies
    1. അങ്ങനെ ആയിരിക്കുമോ ..

      Delete
  5. നടിയുടെ കയറ്റവും യാത്രക്കാരുടെ ഇറക്കവും

    ReplyDelete
  6. കൊട്ടിയൂര് മാഷ് നിത്യയെ കുറിച്ച് പറഞ്ഞു കൊട്ടിയതോക്കെയും എയര്‍ ഇന്ത്യക്കാണല്ലോ.... :).

    ReplyDelete
    Replies
    1. കണ്ടതിനെക്കുറിച്ചു പറഞ്ഞതാണ് ആര്‍ഷ

      Delete
  7. Enthu paranjittentha "chankaran veendum thengummel thanne..."

    ReplyDelete
  8. Enthu paranjittentha "chankaran veendum thengummel thanne..."

    ReplyDelete
    Replies
    1. എന്നാലും ഒന്നു പറഞ്ഞു നോക്കാം എങ്ങാനും തെങ്ങേന്നു ഇറങ്ങിയാലോ

      Delete
  9. ഇതിപ്പോ ഇതിനുമുന്‍പ് ആരൊക്കെ പറത്തി കാണും ? ആര്‍ക്കറിയാം...പുതിയ കഥ തുടങ്ങുന്നു.

    ReplyDelete
  10. ചേട്ടാ ഞാന്‍ ഒന്നു വിമാനം പറത്തീക്കോട്ടേ..!!! തീര്‍ന്നില്ലെ.. പൈലറ്റ് ഫ്ലാറ്റ്..!!

    ReplyDelete
    Replies
    1. കാലങ്ങള്‍ക്ക് ശേഷമണല്ലോ കാണുന്നത് സുഖമല്ലേ

      Delete
  11. പണ്ടൊരു വിമാനം കൊണ്ട് തിരുവനന്തപുരത്ത് ഇറക്കി ഒരു പാവം യാത്രക്കാരൻ കുട്ടിയേയും കൊണ്ട് പൈലെട്ടിനോട് സംസാരിച്ച കുറ്റത്തിന് കൊക്ക്പീറ്റിൽ കേരിയെന്നും അത് വിമാനം റാഞ്ചാൻ ശ്രമിച്ചെന്ന് പറഞ്ഞു അടിയന്തിര സന്ദേശം കൊടുത്ത കഥ . ഇതും ഒരു കോക്ക് പീറ്റ് തന്നെ അല്ലെ സന്ദേശം എന്തെ പോവഞ്ഞേ

    നല്ല കാര്യം ഇത് പോസ്റ്റ്‌ ചെയ്തത്

    ReplyDelete
  12. ഒന്ന് ഉറപ്പ് . കോക്ക് പിറ്റിൽ കയറിയത് നടന്മാർ ആരെങ്കിലും ആയിരുന്നു എങ്കിൽ യാത്രക്കാർ ആരും പരാതി നൽകില്ലാരുന്നു .

    ReplyDelete
    Replies
    1. ഹ ഹ യാത്രക്കാര്‍ക്കിട്ടു പിന്നെയും പണി

      Delete
  13. kanakkoor.. "കോക്ക് പിറ്റിൽ കയറിയത് നടന്മാrudey" that is happening every day.

    ReplyDelete
  14. നിത്യയുടെ പേരില്‍ എയര്‍ ഇന്ത്യക്ക് ഒരു തേങ്ങ ............. നന്നായി തുളസീ

    ReplyDelete
  15. സത്യയിട്ടും നിത്യ കൊതികൊണ്ട കയറിയത്.
    അത് കണ്ട ഏതോ ഒരുവന്‍ ഒറ്റി.
    ഒറ്റിയവന്‍ മലയാളി.

    ReplyDelete