**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, August 25, 2013

പറ്റിച്ചേ പറ്റിച്ചേ ബ്ലെസ്സിയണ്ണന്‍ കളിമണ്ണില്‍ പറ്റിച്ചേ......



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
ടര്‍ണീം ടര്‍ണീം ടര്‍ണീം....
ആരാണാവോ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്..............
ഹലോ മാഷേ; ഇതു ഞാനാ ഉല്‍പ്പലാക്ഷന്‍ ..ഇന്നു കൃത്യം പത്തുമണിക്ക് ക്ലബിന്‍റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. മാഷ്‌ വരണം ഒരു അത്യാവശ്യ കാര്യമുണ്ട് .. പൈസതീരുന്നു വെക്കുവാ ..ശരി ശരി
  എന്താണാവോ ഇത്ര അത്യാവശ്യകാര്യം...പുതിയ വല്ല ഗുലുമാലും ഉണ്ടായോ ആവോ.. ഇനിയിപ്പോ വയറ്റിളക്കമാണെന്നു പറഞ്ഞു മാറാനും പറ്റില്ല.....  സ്കൂള്‍ അവധിയായതിനാല്‍ പത്തുമണിക്കുതന്നെ ക്ലബിലേക്കു പുറപ്പെട്ടു.. റോഡുമുഴുവന്‍ കുളമായിക്കിടക്കുന്നതിനാല്‍ പാട വരമ്പിലൂടെയാണ് പോയത് .. എളുപ്പവഴിയാണത്. ക്ലബിന്‍റെ പിറകുവശത്ത് എത്തുകയും ചെയ്യാം. അകലേനിന്നെ ഒച്ചകേള്‍ക്കാം.. എന്തോ കാര്യമായ തര്‍ക്കം നടക്കുന്നുണ്ട്. ഇപ്പൊ അങ്ങോട്ടു പോകണമോ എന്നൊരു സംശയം.... അംഗങ്ങളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്; അധ്വാനികളും ശക്തരുമാണവര്‍.  പതിവുരീതിവെച്ചു നോക്കുമ്പോള്‍ ഉന്തുംതള്ളും കോളറിനുപിടുത്തവും നടക്കും, എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ അടിനടക്കും.... ഒരുമണിക്കൂര്‍ യോഗംവിളിച്ചാല്‍ പത്തുമിനിറ്റു ചര്‍ച്ച, പത്തുമിനിട്ട് തര്‍ക്കം, മുപ്പതുമിനിട്ട് തല്ല് അവസാനത്തെ  പത്തുമിനിറ്റ് അനുരഞ്ജനം, അതാണ്‌ കണക്ക്. ഇതിലെ അവസാന പത്തുമിനിറ്റിലെ നമുക്കു റോള്‍ ഉള്ളു. അതിന്‍ പ്രകാരം തല്ലില്‍ പരിക്കുപറ്റിയവന് നഷ്ടപരിഹാരവും, തല്ലിയവരുടെ മാപ്പുപറച്ചിലും കെട്ടിപ്പിടുത്തവുമായി പ്രശ്നംതീരും, തുടര്‍ന്ന്‍ എല്ലാവരും ഒന്നിച്ചു കുമാരേട്ടന്‍റെ  കടയില്‍പ്പോയി ചായയും വടയും കഴിച്ച് പിരിഞ്ഞു പോകും.. അതാണ്‌ പൊതുയോഗരീതി.. ഇന്നിപ്പോ എന്താകുമോ എന്തോ... പിറകുവശത്തെ ജനല്‍പ്പാളിക്കിടയിലൂടെ അകത്തെയ്ക്കൊന്നു നൂഴ്ന്നു നോക്കി ...
 ‘മാഷിങ്ങുവരട്ടെ ചോദിക്കാം ..ഒരു തീരുമാനം അറിയണമല്ലോ... വലിച്ചു കീറുകയാ വേണ്ടത്.. നിക്കട്ടെ ചോദിച്ചിട്ടു മതി.. അതേയതെ....’
 ഭഗവാനേ ഇന്ന് എല്ലാവരുംകൂടി എന്നെ കൈവയ്ക്കാന്‍ തന്നെ പ്ലാന്‍... കഴിഞ്ഞ ഓണത്തിന് നടന്ന കമ്പവലിയില്‍ കള്ളത്തരം കാണിച്ചുവെന്ന് പറഞ്ഞുനടന്ന കൂട്ടത്തല്ലില്‍ തടസ്സംപിടിക്കാന്‍ പോയപ്പോ ലക്ഷ്യമ്മാറിക്കിട്ടിയ അടിയുടെവേദന ഇപ്പോഴുമുണ്ട്.. ഇതിപ്പോ ചതിയില്‍വിളിച്ചു തല്ലനാ പ്ലാന്‍.. ഓണമിങ്ങെത്താറായി, അപ്പോഴിനി അടുത്ത തല്ലുപിടിക്കാന്‍ വിദ്യാധരനെ കിട്ടില്ല മക്കളെ..... പതുക്കെ സ്ഥലംവിട്ടേക്കാമെന്നു കരുതി തിരിഞ്ഞപ്പോഴാണ്, ഉല്‍പ്പലാക്ഷന്‍ അവന്‍റെ കോളാമ്പിപോലത്തെ  വാ തുറന്നു മുറുക്കിതുപ്പല്‍ ജനാലവഴി ചീറ്റിച്ചത്. ഭാഗ്യംകൊണ്ട് മുഖത്തു വീണില്ലന്നേയുള്ളൂ.
 ങ്ഹാ മാഷോ ..നിങ്ങളെന്തിനാ ജനാലയ്ക്കുപിറകില്‍ പതുങ്ങിനില്ക്കുന്നത്.. വാ വാ അകത്തേയ്ക്ക് വാ ഞങ്ങളുനിങ്ങളെ കാത്തിരിക്കുവായിരുന്നു........ ,,,,കുടുങ്ങി,,,,,, ഇന്നു തല്ലുകിട്ടിയതു തന്നെ....... ഓടാമെന്നു വിചാരിച്ചാല്‍ ഇവന്മ്മാര്‍ ഓടിച്ചിട്ടുപിടിക്കും. കാലുപിടിക്കലാണ് ബുദ്ധി; വേണമെങ്കിലൊന്നു കരഞ്ഞു കാണിക്കണം.. തല്ക്കാലം തടി രക്ഷപ്പെടുത്തണം, അകത്തേയ്ക്ക് ചെന്നു. എല്ലാവരും എന്നെനോക്കി നില്‍ക്കുന്നു..
‘ദൈവത്തെയോര്‍ത്തു ഒന്നും ചെയ്യരുത്. എനിക്ക് ഓടാന്‍ വയ്യ...........’   മുന്‍‌കൂര്‍ കാലുപിടുത്തം നടത്തി................
ഹാ അതിനു മാഷെന്തിനാ ഓടുന്നത്..? ഇവിടാരും ഒന്നും പറഞ്ഞില്ലല്ലോ??
അല്ല, എങ്കിലും....................
അതല്ല മാഷേ പ്രശ്നം. നമ്മുടെ ആ മറ്റേ പടം ഇറങ്ങി. ദേ,,, പോസ്റ്റര്‍; കവലയില്‍ ഒട്ടിച്ചിരുന്നത് ഞങ്ങളങ്ങു കീറി...
ഏതു പടം?
ബ്ലസ്സിയുടെ പ്രസവം..
 ഹോ അത്,,,,, നമ്മുടെ നടി പ്രസവിക്കുന്ന സിനിമ അല്ലേ... അതിനെന്താ കുഴപ്പം...?
അപ്പൊ മാഷല്ലേ ഇന്നാള് പറഞ്ഞത്; നടി സ്ക്രീനില്‍ പ്രസവിക്കുന്നത് മോശമാണെന്ന് ..ഒരു പ്രതിഷേധം നടത്തിയാലോന്ന് ആലോചിക്കാനാ മാഷിനെ വിളിച്ചത്. എന്തു പറയുന്നു.
വേണ്ട വേണ്ട. അതില്‍ നമ്മള് വിചാരിച്ച പോലല്ല കാര്യങ്ങള്‍. ആ ബ്ലസ്സി നമ്മളെ പറ്റിച്ചതാ..... വിവാദമുണ്ടാക്കി ആളെക്കൂട്ടാന്‍ അയാളിട്ട ഒരു നമ്പറാ അത്.. കല്യാണം കഴിഞ്ഞ് പ്രസവിക്കാന്‍ സമയമായ നടി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രസവിക്കുന്നു.. സുഖപ്രസവം ....അന്നു ഞാന്‍ വിചാരിച്ചത് സിനിമാസെറ്റിലായിരിക്കും പ്രസവമെന്നാ,,,, അതാകുമ്പോള്‍ തള്ളയ്ക്കുംപിള്ളയ്ക്കും കേടല്ലേ.. അതുകൊണ്ടാ ഞാന്‍ അങ്ങനെ പറഞ്ഞത്..   അപ്പൊ മാഷ്‌ കണ്ടോ,,,,,,
 ച്ചേയ്,,,,,, ഞാനോ..? സ്വന്തം ഭാര്യയുടെ പ്രസവം കണ്ടില്ലാ.. പിന്നാ വല്ല പെണ്ണുമ്പിള്ളയുടെയും പ്രസവം.................
 എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണു. പടം റിലീസായ അന്നേ ഞാന്‍ പോയി കണ്ടു... പയങ്കര പടമല്ലേ ഒന്നു കണ്ടേക്കാമെന്ന് കരുതി. ദോഷം പറയരുതല്ലോ ബ്ലസ്സിയുടെ പതിവ് മസാലകള്‍ എല്ലാം ചേര്‍ത്തു പരുവപ്പെടുത്തിയിട്ടുണ്ട്. ഒരു ആശുപത്രിപ്രസവംകൂടി അഡീഷണല്‍ ഉണ്ടെന്നുമാത്രം. മൊത്തം തുറന്നിടുമെന്നു കരുതിയാണ് പോയത്. ഊമ്പിയത് മിച്ചം. എല്ലാം തുറന്നുകാട്ടാന്‍ തയ്യാറായ ഒരു നടിയുടെ ശരിരത്തിന്‍റെ വിപണനസാദ്ധ്യതയെ  വളരെ ബുദ്ധിജീവിപരമായി ..അലക്കി വെളുപ്പിച്ച് മസാലയിട്ടുവെച്ച നല്ല നാടന്‍ ചിക്കന്‍ കറിയെന്നു പറയിപ്പിച്ച് ബ്ലസ്സി കേരളിയരെ പറ്റിച്ചു എന്നതാണ് സത്യം. പറഞ്ഞിരുന്നതുപോലെ ഇതു കണ്ടതുകൊണ്ടു കേരളത്തില്‍ ഒരു ചുക്കും സംഭവിക്കില്ല. അതുപോലെ ഇതിലെ പേറു കണ്ടതുകൊണ്ടു കേരളത്തിലെ പെണ്ണുങ്ങളുടെ പ്രസവത്തോടുള്ള മനോഭാവത്തില്‍ എന്തെങ്കിലും മാറ്റാമുണ്ടാകുമെന്നും കരുതേണ്ട...’എ’ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു കച്ചവട മസാലപ്പടം അത്രയ്ക്കെയുള്ളൂ..
 രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ താരങ്ങളും താരികളും ആടിത്തിമര്‍ത്തിട്ടും മലയാളസിനിമ, വിത്തുകളുടെ മുന്നില്‍ നടുതളര്‍ന്നു ചാവാലിപ്പശുവിനെ പ്പോലെ തളര്‍ന്നുകിടന്നപ്പോള്‍;,,, ദേ ഇങ്ങോട്ടു പോരെ അങ്കത്തിനു ഞങ്ങള്‍ റെഡിയെന്നു പറഞ്ഞുകൊണ്ട് ഷക്കീല, മറിയ, രേഷ്മാ തുടങ്ങിയ പോരാളികള്‍ വെള്ളിത്തിരയില്‍ തുണിപറിച്ചാടി...തുടര്‍ന്ന്‍ ഏതാണ്ട് രണ്ടു വര്‍ഷം ഉന്മാദത്തിന്‍റെതായിരുന്നു. അതോടുകൂടി മലയാളിയുടെ വിത്തുകാള മനോഭാവം വാടിതളര്‍ന്ന ചേമ്പിന്‍ താളുപോലെയായി... സിനിമാതിയേറ്ററിലെ കസേരകള്‍ക്ക് ഒരുപാടു നനഞ്ഞോട്ടിത്തളര്‍ന്ന കഥകള്‍ പറയാമെന്ന നിലയിലേക്ക് വന്നപ്പോള്‍ ശക്കീലയും മറിയയും രേഷ്മയുമൊക്കെ  പതുക്കെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറി. സടകൊഴിഞ്ഞസിംഹങ്ങളൊക്കെ പതുക്കെ ജരാനരബാധിച്ച തൊലികളെ പോളിഷുചെയ്തുകൊണ്ട്; സിംഹമായും ഏട്ടനായുമൊക്കെ പുറത്തിറങ്ങി. അങ്ങനെ വീണ്ടുംകുറെ നാളുകള്‍... ഇപ്പോള്‍ പതുക്കെ പഴയ മാന്ദ്യം വീണ്ടും വന്നിരിക്കുന്നു. ന്യൂ ജനറെഷനും ഓള്‍ഡ്‌ ജനറെഷനും എല്ലാമായി വര്‍ഷത്തില്‍ ഇരുനൂറിനടുപ്പിച്ചു സിനിമ പടച്ചു വിടുന്നുണ്ടെങ്കിലും, പച്ചതൊടുന്നത് പത്തില്‍ത്താഴെ മാത്രം. മലയാളികള്‍ പഴയ വിത്തുകാളയുടെ ശൌര്യം വീണ്ടെടുത്തിരിക്കുന്നു. ഓ ഇതൊക്കെ എന്ത്.? വേറെ വരട്ടെ... വെരൈറ്റി വരട്ടെ എന്ന രീതിയില്‍ മുക്രശബ്ദം കേള്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഷക്കീലയും മറിയയും രേഷ്മയുമൊക്കെ എടുത്താല്‍ പൊന്താത്ത പരുവത്തിലായി.... അപ്പോളിനി എടുത്താല്‍ പൊന്തുന്ന ആട്ടങ്ങള്‍ വേണം.. പഴയ കഥയിലെ  ഇറുകിയ ബ്ലൌസിനുള്ളില്‍കാണുന്ന കിണ്ടല്‍ മുലകളും, ആനവയറും പോര, കുത്തിയിരുന്നു അരിയാട്ടുമ്പോള്‍ കാണുന്ന കൊഴുത്ത കാലുകള്‍ പോരാ.... അങ്ങനെയാണ് ആരും ഇതുവരെയും കാണിക്കാത്ത ലൈവ് പരിപാടികള്‍ കാണിക്കാമെന്നു വച്ചത്... കലാകാരന്‍ ഒരു വിവാദ മാര്‍ക്കറ്റിംഗുകാരന്‍ കൂടിയാകണമെന്നു തെളിയിച്ചുകൊണ്ട്‌ പ്രസവം, പ്രസവം നടിയുടെ പ്രസവം എന്നൊരു ഫ്ലാഷ് വിട്ടു.......... സകല സദാചാരക്കാരും ദുരാചാരക്കാരും അതില്‍  ആഞ്ഞുകൊത്തി... ഒക്കെയും വലയിലായി... അങ്ങനെ സംഗതി ക്ലിക്ക്.
 ഇനിയിപ്പോ അവലോകനവാരമാണ്.. പ്രസവംകാണാന്‍ പോകുന്ന കൊച്ചു കുട്ടികളുടെയും കുടുംബങ്ങളുടെയും ഫോട്ടോകാണിച്ച് ആളെക്കൂട്ടും, കുറച്ചു ന്യൂജനറെഷന്‍ സ്ത്രീജനങ്ങളുടെ ‘നൈസ്, ബ്യൂട്ടിഫുള്‍’ മറുപടിയും ഒപ്പിക്കും.. അടിപൊളിയെന്നു അരയ്ക്കുതാഴെ നിക്കറിടുന്നവരുടെ അഭിപ്രായങ്ങള്‍ കാണിക്കും... രാമായണം വായിക്കുന്ന അമ്മച്ചിയെക്കൊണ്ടും പറയിപ്പിക്കും ഇപ്പോഴത്തെ പെണ്ണുങ്ങള്‍ കാണേണ്ടതാണന്നു. പടം പിന്നെയും ഓടും....അതാണ് അതാണ്‌....
 ഷക്കീലയുടെ ഹോസ്റ്റലും, കിന്നാരത്തുമ്പികളും ആരുമറിയാതെയാണ് കണ്ടത്... കണ്ട അപ്പോഴേ അവാര്‍ഡും കൊടുത്തു. പക്ഷെ അതിനു ബുദ്ധിജീവികളുടെ അംഗികാരം ഇല്ലായിരുന്നതുകൊണ്ട് വെളിച്ചത്തു പറയാന്‍ കഴിഞ്ഞില്ല.. ഊശാന്‍താടി ലൈനില്‍ പറഞ്ഞാല്‍,  ഒരു മലയാളി യുവതിയുടെ ഹോസ്റ്റല്‍ ജീവിതകഥ പച്ചയായി, വളരെ വ്യക്തമായി, ഒന്നും ഒളിപ്പിക്കാതെ തുറന്നുകാണിച്ച.. മനസിന്‍റെയും ശരീരത്തിന്‍റെയും ആഴത്തിലുള്ള തലങ്ങളെ ഉണര്‍ത്തിയ ഒരു ചിത്രമായിരുന്നു ഹോസ്റ്റല്‍.... കിന്നാരത്തുമ്പികളിലാകട്ടെ സ്നേഹം നിഷേധിക്കപ്പെട്ട ഒരു ചെറുപ്പക്കാരനും അവനു സ്വാന്തനവുമായി കടന്നുവരുന്ന തറവാടിയായ സ്ത്രീയുടെ കഥ .. ശക്തം,ഭയങ്കരം എന്നേ പറയാന്‍ കഴിയൂ... അങ്ങനെ എത്രയെത്ര മനോഹര കഥകളാണ് ബുദ്ധിജീവികളുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പിന്തള്ളപ്പെട്ടത്... എന്നാലും ശരാശരി മലയാളികള്‍ വളരെ താല്പര്യപൂര്‍വ്വം തന്നെ ആ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിരുത്തി പഠിച്ചു.. അന്നത്തെ യുവത്വം ക്ലാസ്സുകള്‍ കട്ടുചെയ്ത് അതിനു പിന്തുണ പ്രഖ്യാപിച്ചു.. ഷക്കീലയും മറിയയും പോലല്ല ബ്ലസ്സിയും ശ്വേതയുമൊക്കെ അവരൊക്കെ വമ്പന്‍  ഇന്റിലെക്ച്ചല്‍സാണ്..അതുകൊണ്ടുതന്നെ എന്തു കാണിച്ചാലും മോശം എന്നു പറയാനേ പാടില്ല...പറഞ്ഞാല്‍ പറയുന്നവന്‍ വെറും കണ്ട്രി.....അതുകൊണ്ട് ഞാനും പറയുന്നു പുതിയപടം ഭയങ്കര മൂല്യം ചിതറിത്തെറിക്കുന്ന സിനിമയാണ്...ചെല്ലപ്പനാശാരി വെളിക്കിരുന്നാല്‍ ‘തൂറാന്‍പോയിയെന്നും’ രാജാവ്‌ വെളിക്കിരുന്നാല്‍ ‘തിരിയിറക്കാന്‍ പോയെന്നും’ പറയുന്ന നാടാണ്...തിരിച്ചുപറഞ്ഞാല്‍ അവന്‍ രാജ്യദ്രോഹിയാവും...കഴിഞ്ഞ കുറേനാളുകളായി പുലിവരുന്നേ പുലി വരുന്നേയെന്നുപറഞ്ഞു വിളിച്ചുകൂവി ഒടുവില്‍ വന്നതുവെറും ചുണ്ടെലി മാത്രമായപ്പോള്‍ വായില്‍ നാക്കുള്ളവന്‍ വല്ലതും പറഞ്ഞുപോകും...അല്ലാതെ പൂച്ചയ്ക്ക് മീശവന്നാല്‍ അമ്പട്ടനെന്തു കാര്യം... 
 അഭിനയത്തിനുമപ്പുറം ഏതുതരത്തിലുള്ള ശരീരവിപണനത്തിലൂടെയും പണം സമ്പാദിക്കാനുള്ള ഒരു നടിയുടെ ഗതികേട് മുതലാക്കിയും , സിനിമാ സെലിബ്രിറ്റികളുടെ മേനിക്കുമുന്നില്‍ സദാചാരനും ദുരാചാരനും ന്യൂജനറേഷന്‍ ക്ലീഷേകളുമടങ്ങിയ കേരളിയസമൂഹം   ഒന്നിച്ചിരുന്നു മുറുക്കിതുപ്പി ആസ്വാദനം നടത്തുമെന്നും മനസ്സിലാക്കി സൃഷ്‌ടിച്ച ഒരു കച്ചവടമസാല സിനിമാ എന്നതില്‍ കവിഞ്ഞ് കളിമണ്ണ്‍ മലയാളിക്ക് ഒരു ചുക്കും സമ്മാനിക്കുന്നില്ല. പ്രസവം കാണിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ മുഖ്യാധാരയില്‍ നിന്നും അവഗണിക്കപ്പെട്ട ഷക്കീല, മറിയ, രേഷ്മ പോലുള്ള എല്ലാ അഭിനേത്രികളുടെയും പാവനസ്മരണയ്ക്ക് മുന്നില്‍ വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു..

22 comments:

  1. Good one. Me too have the same opinion.

    Vinu

    ReplyDelete
  2. ശരത്ചന്ദ്രAugust 25, 2013 at 9:46 AM

    മാഷ്‌ ഇക്കുറി നല്ല കൊട്ടും കൊണ്ടാണല്ലോ ഇറങ്ങിയിരിക്കുന്നത്

    ReplyDelete
  3. ഇരുമ്പന്‍August 25, 2013 at 9:53 AM

    കളിമണ്ണ്‍ ശരിക്കും ഒരു കച്ചവട സിനിമ മാത്രമാണ് ആവശ്യമില്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ ഒരു സിനിമ പ്രസവ സീനൊക്കെ വെറുതെ ആളെക്കുട്ടന്‍ തട്ടിക്കുട്ടിയതാണ് ഒരു വിവാദം ഉണ്ടാക്കി പരമാവധി മാര്‍ക്കറ്റ് പിടിച്ചടക്കുക എന്ന തത്വമാണിവിടെ പ്രയോഗിച്ചത്

    ReplyDelete
  4. മലയാളികൾക്ക് തടിച്ചികളോട് പൊതുവേയുള്ള ഒരു വീക്നസ് മുതലാക്കിയാണ് മ്മടെ കാവ്യ മോളും,പഴയ അനുരാധയും , ശ്രി വിദ്യാമ്മയും , ഷക്കീലയുമൊക്കെ മലയാളത്തിൽ പിടിച്ചു നിന്നത്. .അതിന്റെ ഒരു ന്യു ജെനറേഷൻ പതിപ്പാണ്‌ ശ്വേത മാഡം.ഇന്റ്യർവ്യു കൊടുക്കുന്നതിനിടയിൽ രണ്ടു ഇങ്ങ്ലീഷ്‌ വാക്കുകൾ കൂടി പൊട്ടിച്ചാൽ പിന്നെ സംഗതി കിടിലൻ ആണെന്ന് കരുതി പാവം കണ്ട്രീസ് ജയ് വിളിച്ചോളും.പണ്ട് കാമസൂത്രയുടെ പരസ്യത്തിൽ വന്നത് മുതൽ ഇന്ന് വരെ ഈ മാഡം ജീവിച്ചു പോയത് തൊലി കാണിച്ചും പിന്നെ വിവാദങ്ങൾ ചുട്ടെടുത്തും ഒക്കെ ആണ്.ഇറാനിയൻ ഓസ്ട്രേലിയൻ , ഫ്രഞ്ച് പടങ്ങൾ കോപ്പി അടിച്ചു അതിനു മുകളില ബുദ്ധിജീവി ചായം പൂശി ആളെ പറ്റിച്ചു പേരെടുത്ത ബ്ലെസ്സിയുടെ വെടി തീർന്നത് കൊണ്ടാണ് ഇപ്പോൾ ഇങ്ങിനെയൊരു ഉടായിപ്പും കൊണ്ട് ഇറങ്ങിയത്.വിവാദം ഇല്ലായിരുന്നെങ്കിൽ,ഈ പടം ഒരു പട്ടി കുഞ്ഞു പോലും കാണില്ല എന്ന കാര്യം ഈ പടം കണ്ട ഏതൊരാൾക്കും മനസിലാവും .ഒരു മാതിരി പള്ളിയിലെ അച്ഛന്റെ ഉപദേശം പോലെയുള്ള കൂതറ സാധനം.പ്രസവം അമ്മമാർക്ക് സമർപിച്ച ബ്ലെസ്സി, നടിയുടെ തടിച്ചുരുണ്ട കാലും മു---യും കു---യും കുലുക്കിയുള്ള മൂന്നു (ഒന്നല്ല മൂന്ന് ഐറ്റം ഉണ്ട്) ഡാൻസുകൾ ആര്ക്കാണ് സമർപിച്ചത് എന്നും കൂടി അറിഞ്ഞാൽ കൊള്ളാം!

    ReplyDelete
  5. ennaalum oru nirasha elleee ennu oru shamshayam......

    ReplyDelete
  6. മുതലെടുപ്പിന് നല്ല മാര്‍ക്കറ്റ....ആരെങ്കിലും വീഴാന്‍ കാത്തുനില്‍യ്ക്കാണ്. ചവിട്ടി അരച്ചു പോസ്റ്റര്‍ ആക്കാന്‍.

    ReplyDelete
  7. ഓടിക്കേറി കണ്ടവരൊക്കെ ചമ്മി എന്നതാണ് സത്യം

    ReplyDelete
  8. മാഷേ ഇക്കുറിയും തകര്‍ത്തു..വലിയ ചക്കയ മാങ്ങയ എന്നൊക്കെ പറഞ്ഞു ഓരോ ബുദ്ധിജീവികള്‍ ഇറങ്ങിക്കോളും ജനത്തിന്‍റെ കൈയ്യില്‍ ഇരിക്കുന്ന കാശ് എങ്ങനെ അടിച്ചെടുക്കാം എന്നാണ് ചിന്ത.ബ്ലാസ്സിയെ പോലുള്ള ഒരു സംവിടായകന്‍ എടുത്ത തറപ്പാടം അതാണ്‌ കളിമണ്ണ്‍...പടം പൊട്ടുമെന്ന് ഉറപ്പായപ്പോള്‍ ഓരോ വിവാദങ്ങള്‍ ഉണ്ടാക്കി ജനത്തെ പറ്റിക്കുന്നു...എന്റെയും കാശുപോയി

    ReplyDelete
  9. അയ്യോ...
    എന്നാല്‍ ഞാന്‍ കാണണില്യാ..!!

    ReplyDelete
  10. പണമിറക്കുന്നവന് അതെങ്ങിനെയെങ്കിലും മുതലാക്കണം, അത്രമാത്രം

    വിവാദമായപ്പോൾ എഴുതിയ ഒരു ഗദ്യം http://njaanumenteorublogum.blogspot.com/2012/11/blog-post_29.html

    ReplyDelete
  11. പടം നല്ലതാണു എന്ന് വേറെ ചിലര്‍ പറയുന്നു..
    ഇതിപ്പോ കാണേണ്ടി വരുമല്ലോ..

    ReplyDelete
  12. സിനിമ ഞാൻ കണ്ടിട്ടില്ല ..അത് കൊണ്ട് ആ ഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയുന്നത് ശരിയല്ല ..എന്നാലും ഈ എഴുത്ത് ഇഷ്ടായി .. സൂപ്പർ ..പറയാനുള്ളത് ഒറ്റയടിക്ക് പറഞ്ഞു . തുളസിയുടെ പോസ്റ്റുകൾ എല്ലാം നല്ല രസത്തോടെ വായിക്കാൻ പറ്റുന്നുണ്ട് . ഈ പറഞ്ഞതിനോടൊക്കെ ഞാൻ യോജിക്കുന്നു ..

    നാട്ടിൽ ബുദ്ധി ജീവികൾക്ക് വീണ്ടും മാർക്കറ്റ് കൂടി തുടങ്ങി..ഇടക്കാലത്ത് ഒന്ന് ഡിം ആയതായിരുന്നു .. അവരാണ് ഇപ്പോൾ വിവാദങ്ങളുടെ സംരക്ഷകർ ..ഈ ഒരു വിവാദം ഉണ്ടായ കാലത്ത് തന്നെ ബ്ലെസ്സിയുടെ നിലപാടുകൾ ബോധ്യമായതാണ്‌ .. ബ്ലെസ്സിയോട് കൂടുതലൊന്നും പറയാനില്ല ..ഒരു ലോഡ് പുച്ഛം മാത്രം ..

    ReplyDelete
  13. ഈ ഫുദ്ധി ജീവികൾക്കൊക്കെ എന്തും ആവാം

    ReplyDelete
  14. സുപ്പെര് മാഷെ,,,,,,,,,,,,,,,,,,,,,,,,,,, ഇതിൽ എല്ലാം ഉണ്ട് ..................

    ReplyDelete
  15. പടം ഇറങ്ങുന്നത് വരെ....

    പ്രസവം കാണിക്കുന്നൂ.....കാണിക്കുന്നൂ....ന്നായിരുന്നു ബഹളം..

    ഇറങ്ങിക്കഴിഞ്ഞപ്പോ ശരിക്ക് കാണിച്ചില്ലെന്നും!!!


    ന്താ...ല്ലേ...

    ReplyDelete
  16. സിനിമയുടെ നിലവാരം വളരെ മോശം . വിമര്‍ശനത്തിന്റെ ഭാഷയും വളരെ മോശം .

    http://nishkkalankan.blogspot.in/2013/08/blog-post_26.html

    :)

    ReplyDelete
  17. മാഷേ താങ്കളുടെ ശൈലി കടുത്തു...സ്ത്രീ ശരിരത്തിന്റെ വിപണം ലക്ഷ്യമാക്കിയ സിനിമയും...അതിലേറെ അത് ഒന്നിച്ചിരുന്നു ആസ്വദിക്കുന്ന കേരളിയനെയും ശക്തമായി അവതരിപ്പിച്ചിരിക്കുന്നു...മസാലപ്പടങ്ങള്‍ ബുദ്ധിജീവി പരിവേഷത്തോടെ ഇറക്കിയാല്‍ എല്ലാവരും കൈയ്യടിച്ചു സ്വികരിക്കും എന്നതിന്‍റെ തെളിവാണിത്

    ReplyDelete
  18. അപ്പൊ ഇനി കാണണ്ട അല്ലെ...!!! തിരുപ്പതി ആയി !!!!

    ReplyDelete
  19. പ്രസവമോ?
    അതാര്ക്ക് കാണണം?
    സ്ത്രീശരീരത്തിലെ ഓരോ സെന്ടിമീറ്റരും കണ്ടറിയാത്ത പീക്കിരിപ്പിള്ളാർ ഇന്നെവിടെയുണ്ട്?
    'ഗൂഗിളാ'ൻ അറിയാത്ത കിളവന്മാർ മാത്രം പോകും പ്രസവം കാണാൻ !

    ReplyDelete
  20. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി,നമസ്ക്കാരം.

    ReplyDelete