**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Sunday, April 28, 2013

കൊച്ചിയിലെ, മുട്ടന്‍ ചരക്കുകള്‍


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

  ഇത്, അതീവരഹസ്യമായ ഒരു യാത്രയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍  ഒന്നും പറയുന്നില്ല. പോകുന്നത് കൊച്ചിയിലേക്കാണ്. ഏതു,, നമ്മുടെ പഴയ ആ കൊച്ചിയിലേക്കല്ല; വളര്‍ന്നു വലുതായ, ബിലാലിന്‍റെ പുതിയ ഈ കൊച്ചിയിലേക്കാണ് യാത്ര. അങ്കംവെട്ടാന്‍ വാളും മൂര്‍ച്ചകൂട്ടിയുള്ള ഒരു യാത്ര ...ചേകവരായി ഇതു ആദ്യമായാണ് തട്ടില്‍ക്കയറാന്‍ പോകുന്നത്. തുണയായി കൂടിയിരിക്കുന്നത് ഉല്‍പ്പലാക്ഷനാണ്. പഞ്ചായത്തിലെ പല ചേകവന്‍മ്മാര്‍ക്കും തുണപോയ ചരിത്രം പരിശോധിച്ചാണ് ലെവനെ തുണയാക്കിയത്. ഇവിടെയിപ്പം ഇരുമ്പാണിക്ക് പകരം മുളയാണിവെച്ച് പൊന്‍കാരം പൂശുന്ന പണിയൊന്നുമില്ല, അവനവന്‍റെ കയ്യിലുള്ള ഉറുമി രാകിമിനുക്കി നിറുത്തിയാല്‍ മതി. ബാക്കിയൊക്കെ കഴിവുപോലെ ..ദേ ആളു വന്നു.... ശേഷം യാത്രകളില്‍ കാണാം......

    എടാ, സംഗതിയെല്ലാം ഓക്കെയാണല്ലോ അല്ലെ.............

പിന്നെ, എന്താ സംശയം.ഞാന്‍ ഇന്നലെകൂടി വിളിച്ചു കണ്ഫേം  ആക്കിയതാ. വൈറ്റിലയെത്തിയിട്ട് വിളിച്ചാല്‍ മതി, അവന്‍മ്മാര് വണ്ടി വിടും.

    എടാ, എന്നാലും ഒരു വിറയല്..................

മാഷോന്നു ചുമ്മാതിരി. .ഇപ്പൊ കുറച്ചു വിറയലൊക്കെ ഉണ്ടാകും; അത് ആദ്യമായതുകൊണ്ടാ.............

   ഹും. നീ അവരുടെ ഫോട്ടോ വല്ലതും കണ്ടോ ..

കണ്ടോന്നോ............... നല്ല മുട്ടന്‍ ചരക്കുകളല്ലേ..എല്ലാം. സ്റ്റാന്‍ഡെര്‍ഡ്‌ വേണോ പ്രീമിയം വേണോ എന്നു തീരുമാനിച്ചാല്‍ മതി.

   മനസ്സിലായില്ല..................

അതേ, പ്രീമിയം എന്നാല്‍ അധികം ഓടാത്ത വണ്ടി. അതില്‍  പതിനേഴു മുതല്‍ ഇരുപതുവരെയാണ് പ്രായം. ഇതിലധികവും പ്ലസ്‌ടുപിള്ളേര്‍, ഐ ടി ക്കാര്‍ തുടങ്ങിയവരാണുപോലും. സ്റ്റാന്‍ഡെര്‍ഡ്‌ എന്നാല്‍, അത്യാവശ്യം പഴക്കം കാണും; പക്ഷെ നല്ല എക്സ്പ്പീരിയന്‍സ്ഡായിരിക്കും. ഇരുപതു മുതല്‍ മുപ്പത്തിയഞ്ചുവരെ എന്നാണ് പറഞ്ഞിരിക്കുന്നത്.

   ഹും, അവന്‍മ്മാര് പറ്റിക്കുമോ.............. അല്ല, അഡ്വാന്‍സായി   അയ്യായിരം കൊടുത്തതുകൊണ്ട് ചോദിക്കുവാ.........

അതേ, മാഷേ ഇത്തരം പരിപാടികളില്‍ പണംനോക്കരുത്. .പണം എറിയണം അല്ലാതെ കാര്യം നടക്കില്ല..

ദേ, ബസു വന്നു. മാഷ്‌ ഉറങ്ങിക്കോ, വൈറ്റില എത്തുമ്പോള്‍ ഞാന്‍ വിളിച്ചോളാം..............

   മാഷേ..... എണീറ്റെ സ്ഥലമെത്തി.

   എടാ, എവിടെ നില്‍ക്കാനാ പറഞ്ഞിരിക്കുന്നത്. വൈറ്റില എത്തുമ്പോള്‍ വിളിക്കാനല്ലേ പറഞ്ഞിരിക്കുന്നത്. നീ വിളിച്ചോ................

ശോ, ഔട്ട്‌ ഓഫ് റെയിഞ്ചാ പറയുന്നത്. വരുന്നതെയുള്ളായിരിക്കും.

ഉല്‍പ്പലാക്ഷ, എനിക്ക് മൊത്തം വിറയ്ക്കുന്നു. ആകെയൊരു പരവേശം. രണ്ടിനു പോകണം.

മാഷേ നിങ്ങളു നാറ്റിക്കുമല്ലോ.. ഇതൊന്നും ചെയ്യാതെയാണോ രാവിലെ ഏറ്റുപോന്നത്.


ബസ്റ്റാന്റില്‍ കാണും..... പോയിട്ടു വാ.. ഞാനിവിടെ നിക്കാം..

എനിക്കാണേല്‍ ഇവിടെ വലിയ പരിചയമില്ല. നീ ഇവിടെത്തന്നെ കാണണം കേട്ടോ..

  കോട്ടയത്ത്‌  പേപ്പറു ശരിയാക്കാന്‍ പോകുവാണെന്നാ വീട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ നാട്ടുകാര് വല്ലവരും കാണുമോ ഉല്‍പ്പലാക്ഷ..

എന്‍റെ മാഷേ, നിങ്ങളൊന്നു അടങ്ങൂ. കൈയ്യില്‍ തുവാലയില്ലേ അതെടുത്ത് തലമറച്ചു നടന്നോ .ആരുകണ്ടാലും തിരിച്ചറിയില്ല.

 ഞാനൊന്നുകൂടി അവരെ വിളിച്ചുനോക്കട്ടെ.................

അവന്മ്മാര്‍ ഫോണ്‍ എടുക്കുന്നില്ലല്ലോ..... ഇനി പറ്റിച്ചോ..?? ഹേ, അങ്ങനെ വരാന്‍ വഴിയില്ലല്ലൊ...

ഇതൊക്കെ ഇങ്ങനെയാ............ ആദ്യം ഫോണ്‍ എടുക്കില്ല. നമ്മള്‍ ഒര്‍ജിനല്‍ തന്നെയാണോന്നു നോക്കുവായിരിക്കും.

      ഹും

    നിനക്കെവിടുന്നാ ഈ നമ്പര്‍ കിട്ടിയത്..?

അത് നമ്മുടെ ആ പേപ്പറില്ലേ, പാട്ടുകാരന്‍ചേട്ടന്‍ നടത്തുന്ന  തെക്കുവടക്ക് ഡേയിലി; അവരുടെ കയ്യീന്നാ..

 അവരാ പറഞ്ഞത് കൊച്ചിയില്‍ച്ചെന്നാല്‍, മുട്ടന്‍ ചരക്കുകള്‍ കാത്തു നില്‍ക്കുകയാണെന്ന്, ഒന്നുവിളിച്ചാല്‍ മതി ഓടിവരും പോലും. ഒരു രാത്രിയ്ക്ക് പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരേയാ...റേറ്റ്‌.

നിങ്ങള്‍ക്ക് പോണമെന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ ആ നമ്പരില്‍ വിളിച്ചത്. നിങ്ങളു തന്ന അയ്യായിരം അഡ്വാന്‍സായി അവരുടെ അക്കൌണ്ടിലേക്ക് അയച്ചിട്ടുമുണ്ട്.പിന്നെ നേരില്‍ കാണുമ്പൊള്‍ തുകയില്‍ അഡ്ജസ്റ്റ്‌ ചെയ്യാമെന്നാ പറഞ്ഞിരിക്കുന്നത്.

  ശ്ശെടാ, എന്നിട്ടിപ്പോ ഒരു വിവരവുമില്ലല്ലോ..

നമ്മളിവിടെ ഇങ്ങനെ ചുറ്റിക്കറങ്ങുന്നത് ആരെങ്കിലും കാണുമോ ഉല്‍പ്പലാക്ഷാ. എന്തോ എനിക്കൊരു പേടിതോന്നുന്നു. കാര്യം, നീ പറഞ്ഞപ്പോള്‍ നല്ല ആവേശമായിരുന്നു. ഇനിയിപ്പോ അവരെകണ്ടാല്‍ത്തന്നെ കാര്യം നടക്കുമോയെന്ന സംശയം. എല്ലാം തീര്‍ന്നു...............

എന്നാല്‍ വീട്ടിലിരുന്നാല്‍ പോരായിരുന്നോ.......?ആരും ഉന്തിക്കൊണ്ടു വന്നതോന്നുമല്ലല്ലോ.......ആണോ.............അല്ലേലും ഇതൊന്നും നിങ്ങളെ പ്പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല. കൂടെവന്ന എന്നെവേണം തൊഴിക്കാന്‍.

  എനിക്കൊരു സോഡാ കഴിക്കണം; തലകറങ്ങുന്നു.

മാഷേ, നിങ്ങളുകിടന്നു പെരളാതെ; കാണുന്നവരുസംശയിക്കും. ഒരുമാതിരി അവറാന്‍ ഏറണാകുളം കാണാന്‍പ്പോയ കളിയാ, കളിക്കുന്നത്...കുനിഞ്ഞു നടക്കാതെ നേരെനടക്ക് മാഷേ....................

  “എന്താടാ അവിടെക്കിടന്നു നട്ടംതിരിയുന്നത്.... കുറെ നേരമായല്ലോ ..ഇങ്ങോട്ട് വാ..”

എല്ലാം പൂര്‍ത്തിയായി. മാഷേ, ദേ പോലിസ്‌ വിളിക്കുന്നു..അങ്ങോട്ടു ചെല്ലാന്‍

ഭഗവാനെ ചതിച്ചു. പെട്ടതുതന്നെ, വന്നകാര്യം പറയല്ലേ, നാറും. പത്രത്തിലും വരും................

 “എന്താടാ, നിന്നുപരുങ്ങുന്നത് എന്താ പേര് ..]

പേ,,,,പേര് ഞാന്‍ ഉല്‍പ്പ്ലാക്ഷന്‍............ ഇതു വിദ്യാധരന്‍.............. മാഷാ ..

എന്താടോ താന്‍ മുഖംപൊത്തി നില്‍ക്കുന്നത്.

അതുപിന്നെ പല്ലു വേദനയാ സാറേ ഇപ്പൊ വയറ്റിളക്കവും പിടിച്ചു.. മരുന്നിനു വന്നതാ..... ബസ്സ്‌ കിട്ടിയില്ല.

ഇവിടെ ബസ്റ്റാന്റിലാണോ മരുന്നുകിട്ടുന്നത്; ഇവിടെക്കിടന്നു ചുറ്റിത്തിരിയാതെ  വേഗം സ്ഥലംവിടാന്‍ നോക്ക്

    ഉവ്വാ......................

 ഉല്‍പ്പലാക്ഷാ താനിങ്ങു വന്നേ............. എന്താ .............

  വാ,,,,,,,,,,, വേഗം വീടു പിടിക്കാം

 അയ്യോ മാഷേ, അപ്പൊ മറ്റേക്കാര്യം..?

ഒരു കാര്യവുമില്ല വേഗം സ്ഥലംവിടാം..............

  അപ്പൊ കൊടുത്തകാശ്...........?

കാശ് പോകട്ടെ, ഇനി ഇവിടെനിന്നാല്‍ മാനംപോകും

അടുത്ത ബസ്സിനുതന്നെ നാട്ടിലേക്കു തിരിച്ചു.മനസ്സില്‍ എന്തെല്ലാം പ്ലാനുമായി വന്നതാണ്. കൊച്ചിയില്‍വന്നാല്‍ നല്ല മുട്ടന്‍ ചരക്കുകളെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എല്ലാം പൈങ്കിളികളാണ് പോലും. സിനിമ, സീരിയല്‍, കോളേജ്‌, സ്കൂള്‍............ എല്ലാവരും അങ്ങനെ റെഡിയായിട്ടു നില്‍ക്കുവാണുപോലും. ഏതോ തെണ്ടികള്‍ പറഞ്ഞ കഥയും വിശ്വസിച്ചു, എവിടുന്നോ കിട്ടിയ ഒരു ഫോണ്‍ നമ്പരും പോക്കിപിടിച്ചു വന്നതാണ്. ഉല്‍പ്പലാക്ഷന്‍റെ അവതരണത്തില്‍ വീണുപോയിയെന്നതാണ് സത്യം. രാവിലത്തെ ബസ്സിനു പോയാല്‍ വൈകിട്ട് തിരിച്ചുവരാം ഹോട്ടല്‍മുറിയും മറ്റു സൗകര്യങ്ങളുമെല്ലാം റെഡിയാണ്, നമ്മളു ചുമ്മാ വാളുംരാകി ചെന്നാല്‍ മതിപോലും... സംഗതി ശരിയാണോന്നു രഹസ്യമായി, യെവനോടൊന്നു ചോദിച്ചുപോയി അതിപ്പോ ഇവിടംവരെ കൊണ്ടെത്തിച്ചു.രൂപ അയ്യായിരവും പോയികിട്ടി . ഏതായാലും തിരിച്ചു ബസ്സില്‍ കയറുമ്പോള്‍ എന്തൊരു സുഖം, മനസ്സിന് വല്ലാത്ത ആശ്വാസം.

ഉല്‍പ്പലാക്ഷന്‍റെ മുഖം, കടന്നല് കുത്തിയതുപോലെ ഇരിക്കുവാണ്

 പോട്ടെടാ നമുക്കിതൊന്നും പറഞ്ഞിട്ടില്ല...............

മാഷിന് അങ്ങനെയൊക്കെപ്പറയാം .ഞാന്‍ ഇന്നലെരാത്രി ഉറങ്ങിയിട്ടില്ല അറിയാമോ...... ഈ പകലും സ്വപ്നംകണ്ടു കിടക്കുകയായിരുന്നു.

ഞാനും അങ്ങനെതന്നെ ആയിരുന്നു. എന്നാലും വീടും കുടുംബവുമൊക്കെ ഓര്‍ക്കുമ്പോള്‍; പറ്റില്ല ഉല്‍പ്പലാക്ഷാ...ഒരു ചതിവുകാണിക്കാന്‍ മനസ്സ്‌ അനുവദിക്കുകയില്ല. പുത്തന്‍തലമുറ പറയുന്ന ആ സ്വാതന്ത്ര്യം ആസ്വാദനം നമുക്കുവേണ്ട..വ്യഭിചാരത്തിലൂടെ കിട്ടുന്ന ആ സുഖം വേണ്ട...... കുടുംബം, മക്കള്,ഭാര്യ അതാണ്‌ സുഖം. നീ ഇക്കാര്യം ആരോടും പറയേണ്ടകേട്ടോ..

 ഒരുപുണ്യവാളന് വന്നിരിക്കുന്നു. നിങ്ങള്‍ക്കു വല്ല; കാട്ടിലുംപോയി തപസ്സിരുന്നുകൂടെ... വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഇറങ്ങിയിരിക്കുന്നു,

   ഇനി അതും ആലോചിക്കാം....

 കൊച്ചിപോലുള്ള നഗരങ്ങളില്‍ സെക്സ്റാക്കറ്റുകള്‍ പിടിമുറുക്കുന്നു. പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരെ  ഒരു രാത്രിയ്ക്ക് കൊടുക്കാന്‍ തയ്യാറാണെങ്കില്‍ സ്കൂള്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ നിങ്ങളുടെമുന്നില്‍ എത്തുമെന്നു കാണിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും വെബ്സൈറ്റ്കളുമൊക്കെ തുറന്നുകാണിക്കുന്ന വാര്‍ത്തകള്‍, മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും അതിനെക്കുറിച്ച് അധികൃതരുടെ  ഭാഗത്തുനിന്ന് ഒരു വിശദീകരണവും കണ്ടില്ല. വ്യഭിചാരശാലകള്‍ അധികൃതരുടെ മൌനാനുവാദത്തോടെ നമ്മുടെ നാട്ടിലും പ്രവര്‍ത്തിക്കുന്നു; എന്നുവേണോ കരുതാന്‍.അതോ ഇതെല്ലം സര്‍ക്കുലേഷന്‍ കൂട്ടാന്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വെറും കെട്ടുകഥകള്‍ മാത്രമാണോ....?.

 സ്കൂള്‍ കുട്ടികളില്‍ത്തുടങ്ങി വീട്ടമ്മമാര്‍വരെ എത്തിനില്‍ക്കുന്നുവെന്നു പറയുന്ന  ഈ വ്യാപാരത്തില്‍ ഉല്പന്നങ്ങളെല്ലാം സ്വമനസ്സാലെ പണത്തിനു വേണ്ടി ഈ രംഗത്തേയ്ക്ക് കടന്നുവരുന്നതാണോ..അതോ ഏതെങ്കിലും ചതിക്കുഴിയില്‍പ്പെട്ടു പോകുന്നതാണോ..?? അങ്ങനെയെങ്കില്‍ ഇതിനെ നിസാരമായി തള്ളിക്കളയാന്‍ പറ്റുമോ ?? മാതാപിതാക്കളും ഭര്‍ത്താക്കന്മാരും ഈ രീതിയില്‍ പണം സമ്പാദിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുന്നതാണോ.....ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

   കാര്യങ്ങള്‍ ഈ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തില്‍ ഒരു ചുമന്നതെരുവ്‌ അനുവദിക്കുന്നതായിരിക്കും ഭംഗി. പ്രമോട്ടുചെയ്യാന്‍ ഏതെങ്കിലും ക്വാണ്ടം കമ്പനിക്കാരെ ഏല്‍പ്പിച്ചാല്‍ മതി. അതാകുമ്പോള്‍ കഴപ്പ് തീര്‍ക്കേണ്ടവനൊക്കെ പതുങ്ങിയും, ഒളിച്ചും, തലയില്‍ മുണ്ടിട്ടും നടക്കേണ്ടല്ലോ നേരെചെന്നു കാര്യംസാധിച്ചു മടങ്ങാം............. കുറഞ്ഞപക്ഷം മുലകുടിമാറാത്ത പെണ്‍കുഞ്ഞുങ്ങള്‍ക്കെങ്കിലും രക്ഷപെടാം..റോഡുവെട്ടാനും, തോടുകുഴിക്കാനും, വിമാനത്താവളം ഉണ്ടാക്കാനുമുള്ള പദ്ധതികള്‍ അവിടെ നിക്കട്ടെ.ഇവിടെയിപ്പോള്‍ അത്യാവശ്യം ഒരു ചുമന്നതെരുവാണ്. ഇങ്ങനെയൊരു  റെഡ്‌ ഇടനാഴി ഉണ്ടാക്കിയാല്‍ പുരോഗമനക്കാര്‍ പറയുന്നതുപോലെ പീഡനവും ചെറ്റപൊളിക്കലുമെല്ലാം അന്യംനിന്നു പോവുകയും ചെയ്യും. ഇത്തരം കലാകാരന്മ്മാരെയും കലാകാരികളെയും ഒരു പ്രത്യേക സ്ഥലത്ത് കുടിയിരുത്താം എന്നേ അടിയന്‍ ഉദ്യേശിച്ചോള്ളു. ഇത്തരം ചുമന്നതെരുവുകള്‍ നഗരങ്ങള്‍ കേന്ദ്രികരിച്ച്‌ ഉണ്ടാക്കുകയും പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുകയാണെങ്കില്‍ പലര്‍ക്കും അതൊരു തൊഴില്‍മാര്‍ഗമായിത്തിരുകയും ചെയ്യും.അസംഘടിതമേഖലയെ സംഘടിതമേഖലയാക്കി യൂണിയനുകള്‍ ഉണ്ടാക്കാം.മത്സരിക്കാം, മന്ത്രിയാകാം ഇപ്പോഴുള്ള കള്ളവെടി,പീഡനം,അവിഹിതം തുടങ്ങിയ പല പൊല്ലാപ്പില്‍ നിന്നും രക്ഷപെടുകയും ചെയ്യാം.

 ഈ മേഖലയിലെ  ഇപ്പോഴത്തെ റെയിറ്റായ പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം വരെയെന്നുള്ളത് കൂലിപ്പണിക്കാരെ സംബന്ധിച്ച് ഒരു വലിയതുകയാണ്. ഇതൊരു സ്വതന്ത്രവിപണിയായി തുറന്നു കൊടുത്താല്‍ ഈ റേറ്റും താഴും. പെണ്ണിനെ തുറന്നുവിടണം, മൂടി വയ്ക്കുന്നതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം അതുകൊണ്ട് എല്ലാം തുറന്നിടണം,നാടുനീളെ കന്നിമാസപ്പട്ടിപോലെ നടക്കുന്നത് എതിര്‍ക്കാന്‍ പാടില്ല.... എന്നൊക്കെ പുലയാട്ടുനടത്തുന്ന കാലത്തിനൊത്ത് പരിണാമം നടത്തുന്ന യഥാര്‍ത്ഥ  ആചാരവാദികള്‍ക്ക്, തങ്ങളുടെ കാമം കരഞ്ഞുതീര്‍ക്കാന്‍ ഇത്തരം മേഖലകള്‍ നല്ലൊരു താവളമായിരിക്കും. വളഞ്ഞ ഉത്തരത്തിനു ഒടിഞ്ഞ മോന്തായംതന്നെയാണ് ചേരുക..

 

25 comments:

 1. ബിനു ജോണ്‍April 28, 2013 at 11:05 AM

  കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ,പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു

  ReplyDelete
  Replies

  1. മദ്യ നിരോധനത്തെ പണത്തിന്റെ ടൂറിസത്തിന്റെ പേരില് എതിർക്കുന്നവർക്ക് പണമുണ്ടാക്കാൻ മറ്റൊരു വഴി

   Delete
 2. രഞ്ജിത്April 28, 2013 at 11:11 AM

  കൊച്ചി ഒരു ചുമന്ന തെരുവ്‌ ആകുന്നതില്‍ മലയാളി അഭിമാനം കൊള്ളുന്ന കാലമാണ്

  ReplyDelete
 3. രവീന്ദ്രന്‍April 28, 2013 at 11:19 AM

  കാശിനു വേണ്ടി കേരളിയ സ്ത്രീത്വം തുണിയുരിയാന്‍ തയ്യാറാക്കുന്നത് നമ്മുടെ അധോഗതിയാണ് സൂചിപ്പിക്കുന്നത്

  ReplyDelete
 4. വിശ്വന്‍ കണ്ണൂര്‍April 28, 2013 at 11:24 AM

  പറഞ്ഞതില്‍ കാര്യമില്ലാതില്ല ഒരു ചുമന്ന തെരുവ്‌ അത്യാവശ്യമാണെന്ന രീതിയില്ലാണ് പീഡനങ്ങള്‍ ഉണ്ടാകുന്നത് അതിപ്പോള്‍ കുഞ്ഞുങ്ങളിലേക്ക് എത്തി നില്‍ക്കുന്നു

  ReplyDelete
 5. കുഞ്ഞാലിക്കുട്ടിയെയോ..... ബാജിയേയോ നമുക്ക് ചുവന്ന മന്ത്രിയും ആകാം

  ReplyDelete
 6. ബലാത്സംഘം തടയാൻ വേശ്യാലയങ്ങൾക്ക് അനുവാദം കൊടുക്കണം എന്ന് പറയുന്നവർ , അവിടെ വ്യഭിചരിക്കാൻ വേണ്ട പെണ്ണുങ്ങൾ വേണമല്ലോ , അതിനായ് ഇങ്ങനെ വാദിക്കുന്നവരുടെ സ്വന്തം പെങ്ങളെ , ഭാര്യയെ ഈ പരിപ്പാടി അനുവാദം കൊടുക്കുമോ , കുറെ തെണ്ടികൾ ഇങ്ങനെയുള്ള അഭിപ്രായവുമായി വരുന്നുണ്ട് , സ്ത്രീകളുടെ മനസ്സ് അറിയാത്ത തെണ്ടികൾ എന്നേ ഇവരെ എനിക്ക് വിളിക്കാനാവൂ

  ReplyDelete
 7. ഒരു ചുമന്ന ഇടനാഴി.....അതുകൊള്ളാം.സത്യം പറഞ്ഞാല്‍ കേരളം തന്നെ ഒരു വേശ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു.കാമഭ്രാന്തന്‍മ്മാര്‍ക്ക് കുഞ്ഞുങ്ങളെ പ്പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല.ഇത്തരം പ്രതികള്‍ക്ക്‌ വധശിക്ഷതന്നെ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

  ReplyDelete
  Replies
  1. Only death penalty...but to BOTH party, is the solution.

   Delete
 8. മോഹനന്‍April 28, 2013 at 3:53 PM

  കാണുന്ന വാണിഭത്തിലെല്ലാം തലവയ്ക്കുന്ന ഒരു വിഭാഗം.വാണിഭം ചെയ്തു ജീവിക്കുന്ന മറ്റൊരു വിഭാഗം.നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്

  ReplyDelete
 9. വളഞ്ഞ ഉത്തരത്തിന് ഒടിഞ്ഞ് മോന്തായം തന്നെ

  ReplyDelete
 10. അതേ, ഓരോ പഞ്ചായത്തിലും ഓരോ ചുവന്ന തെരുവ്, സ്വവർഗ്ഗവിവാഹം നിയമം മൂലം "നിർബ്ബന്ധമാക്കൽ", പാവപ്പെട്ടവർക്ക് റേഷൻ കടകൾ വഴി വിദേശമദ്യം, സ്കുളുകളിൽ ഉച്ചക്കഞ്ഞിക്കൊപ്പം ലഹരി പദാർത്ഥങ്ങളുടെ വിതരണം,സർക്കാർ ഉടമസ്ഥതയിൽ ഒരു പോർണോചാനൽ......

  ReplyDelete
  Replies

  1. മദ്യ നിരോധനത്തെ പണത്തിന്റെ ടൂറിസത്തിന്റെ പേരില് എതിർക്കുന്നവർക്ക് പണമുണ്ടാക്കാൻ മറ്റൊരു വഴി

   Delete
 11. sthrikal prostitute engine ayi ennu kude alojikkanam vidhyadaran chilappol kudumbam pottan allel pattini mattan,oru sthriyum kadi mattan prostitute akunnilla sahacharyamanu avale mattunnathu a sahacharyam undakkathirikkan brothel alla vendathu oru nerathe food ulla vaka kanichu kodukkuvanu vendathu

  ReplyDelete
 12. Mukalil paranjathokkeye enikkum parayanulloo ... kollaam :)

  ReplyDelete
 13. മന്ത്രിസഭയില്‍ ഒരു പുതിയ വകുപ്പിനുള്ള സാധ്യത ഞാന്‍ കാണുന്നു.ഇതാകുമ്പോ കഴിവ് തെളിയിച്ച ഒട്ടേറെ നേതാക്കള്‍ക്കു മാറി മാറി മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്യാം!

  സരിത മോഹന്‍

  ReplyDelete
 14. മുംബൈയില്‍ ഇറങ്ങുന്ന പത്രങ്ങളില്‍ മിക്കവാറും പരസ്യം കാണാം...ഡീസന്റ് പ്രൊഫഷണല്‍, ഹൌസ് വൈഫ്‌ എന്നൊക്കെപ്പറഞ്ഞു...ഈ പണിയിലും ഡീസന്റ് ആള്‍കാര്‍ തന്നെ..

  ReplyDelete
 15. Prasanam athalla.western anu ellam sathyam ennu garbhapathrathilirikkunna kunjungalkkaryam.pinne bakkyullavarude karyam parayano

  ReplyDelete
 16. WHY MUSTH period for male elephant more maverick and provoking attacking manner( ANAKYU MADAM ILAKUNNATHU) . Becoz govt of kerala denied natural mating of domesticated elephants, No govt can deny the natural feelings of any creatures including human and elephants, so My opinion, better start a legal red street in kerala, to wipe out all sex attacks to girls, ladies, kids, becoz 40% divorced , so they need to satisfy their feelings, and out of married population 30% are unsatisfied sex, suppressed sex feeling of any creature, will make one unrest, hate feeling to all members of society, and jealous to well going families. Think they are also a social elements of society, nobody can deny sex with law, force, morality, but safe, legal, straight way, sex facility must be arrange in a society avoid such a society become sexual anarchy. But do not hate sex, becoz all relationship in the world is based on this activity, but there is a customised sex, it should be practiced everywhere for the safe and secure society and uplift the morality and order of family elements

  ReplyDelete
 17. ഈ പറഞ്ഞതിലും കാരൃമുൻട്

  ReplyDelete
 18. ഈ പറഞ്ഞതിലും കാരൃമുൻട്

  ReplyDelete
 19. പല വിധ പരസ്യങ്ങളും നിയന്യ്ത്രിക്കെന്റതുണ്ട് മന്ത്ര വാദം ഉറുക്ക് അറബി മന്ത്രവാദം സകല രോഗസംഹാരി ചാത്തൻ സേവ ഇൻസ്റ്റന്റ് ബിരുദം ,എലസ മാന്ത്രിക മോതിരം ധന യന്ത്രം വാസ്തു എന്നിങ്ങനെ പണം ഇരട്ടിപ്പ് ആട് മാഞ്ചിയ വീട് സമ്മാന പെരുമഴ എന്നിങ്ങനെ എത്ര എത്ര വ്യാജ അവകാസമുള്ള പരസ്യങ്ങൾ നിയന്ത്രിക്കെണ്ടതുണ്ട് ,നിരൊധിക്കെണ്ടതുണ്ട് ?

  ReplyDelete
  Replies
  1. സാധാരണക്കാരന്റെ മനസ് നല്ല വണ്ണം അറിയുന്നവരാണ് സ്വർണ കടക്കാരും ,സ്വർണ പണയ സ്വകാര്യ പണ മിടപാടുകാരും അവർ ആഭരണ ,ആഡംഭര ഉപയോഗ സംസ്കാരം വളർത്തുവാൻ വാരി കോരി കൊടുക്കും സംഭാവന ചെയ്യും സംഭാവന കിട്ടിയവരും ,സാധാരണക്കാരും എന്നെന്നും കട പ്പെട്ടിരിക്കുമല്ലോ ? സാധാരണക്കാർ എന്നെന്നും കടകെണിയിൽ അകപ്പെട്ടിരിക്കുമല്ലോ ? വൻ പൊതു മേഖല ബേങ്കുകളേ ക്കാൾ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളാണ് പാവങ്ങൾക്ക് പഥ്യം പാവങ്ങളെ പാട്ടിന്ന് നിർത്താനുള്ള എല്ലാ അടവുകളും അറിയാവുന്നവർ ആണു സ്വകാര്യ കുത്തക പണമിടപാടുകാർ ജൻ ധൻ ബേങ്ക് ,മുദ്ര മുതലായവ പാവങ്ങളിൽ ഉണ്ടാക്കിയതിനേക്കാൾ സ്വാധീനം കോശമറ്റത്തിന്നും ,ഈസാഫിന്നും ,മണപ്പുരത്തിന്നും ,മുത്തൂറ്റിന്നും ,മദ്യ മുതലാളി വള്ളോപ്പിള്ളിക്കും പാവങ്ങളെ പാട്ടിലാക്കാൻ കഴിയുന്നതിന്റെ ഗുട്ടൻസ് എന്താണു ?

   Delete