**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Friday, October 31, 2014

കൊച്ചിയിലെ ചുംബനം അവതാളചുംബനം.....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   കൊച്ചി മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്താനിരുന്ന ചുംബന മേള നാട്ടുകാരായിട്ടും പോലീസായിട്ടും കുളമാക്കുന്ന ലക്ഷണമാണ് കാണുന്നത്.. കേരളത്തിന്‍റെ സാംസ്‌കാരികരംഗത്ത് വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് നടത്തുന്ന ഈ മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചു കഴിഞ്ഞു... എന്നാ ഒരു പോസ്റ്ററെങ്കിലും ഒട്ടിക്കാമെന്ന് വിചാരിച്ചപ്പോള്‍ നാട്ടുകാര് അതും വലിച്ചുകീറി...  പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ചുംബനം നടക്കുമോ... ഇനിയിപ്പോ എന്തോ ചെയ്യും... നിങ്ങള്‍ തളരരുത് ചുംബനക്കാരെ   ചുംബനം നടത്താന്‍ മറൈന്‍ഡ്രൈവ് തന്നെ വേണമെന്നില്ല നടുറോഡിലും ബസ്റ്റാന്റിലും ഹോട്ടലിലും എല്ലായിടത്തും നടത്താം... വിവരദോഷികളുടെ അടിയെ മാത്രം പേടിച്ചാല്‍ മതി.... ചുംബനം നടക്കട്ടെ... നാട് രക്ഷപെടട്ടെ..
  മറൈന്‍ഡ്രൈവിലെ മേളയ്ക്ക് കേരളം മുഴുവന്‍ നോട്ടിസുണ്ടെങ്കിലും ഏറിയാല്‍ പത്തു അല്ലെങ്കില്‍ പതിനഞ്ചു ചുംബനക്കാരെയാണ് പ്രതീക്ഷിക്കുന്നത്.. സംഘാടകരുടെ എണ്ണം കണ്ടാലറിയാം പൊതുജനപങ്കാളിത്തം...  ചുംബിക്കാന്‍ അറിയതതുകൊണ്ടാല്ല ആളു വരാത്തത്... ഉളുപ്പ് എന്നൊരു സാധനം അധികമാളുകള്‍ക്കുമുള്ളതു കൊണ്ടാണ്...      പക്ഷെ ചുംബനം കാണാനെത്തുന്നവരുടെയും അത് തടയാന്‍ വരുന്നവരുടെയും തിരക്ക് തൃശൂര്‍പ്പൂരത്തെക്കാളും കൂടുത ലായിരിക്കുമെന്നാണ് പോലിസ് പറയുന്നത്.. സോ;;;;;;; നഗരം ജനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും ..ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെടും... ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് മേളയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത്... അല്ലാതെ ചുംബനം ക്രിമിനല്‍ കുറ്റമായാതുകൊണ്ടല്ല..
 ചുംബനം പലതരമുണ്ട്; കമിതാക്കള്‍ തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, അമ്മയും കുഞ്ഞും തമ്മില്‍, മാതാപിതാക്കളും കുട്ടികളും തമ്മില്‍, സ്വവര്‍ഗ്ഗഭോഗികള്‍ തമ്മില്‍ ഇങ്ങനെ പോകുന്നു...ഇതില്‍ ഏതു തരമാണ് മറൈന്‍ഡ്രൈവില്‍ നടത്തപ്പെടുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കാത്തതിനാല്‍ ചെറിയൊരു ഒരു ആശയകുഴപ്പം നിലവിലുണ്ട്... കാണാന്‍ വരുന്നവര്‍ക്കും,,, ജോഡിയില്ലാതെ വരുന്നവര്‍ക്കും  ചുംബിക്കാന്‍ അവസരമുണ്ടോയെന്നും വ്യക്തമല്ല.... പരിപാടിയുടെ ഒരു പോക്കുവെച്ചു നോക്കിയാല്‍ കോഴിക്കോട്ടെ ചാനല്‍ കാണിച്ച ചുംബനംതന്നെയായിരിക്കും നടക്കുക... അതിനാണ് മാര്‍ക്കറ്റ്... കോഴിക്കോട്ടെ ഡൌന്‍ടൌന്‍ ഹോട്ടലില്‍ നടന്നുവെന്നു പറയപ്പെടുന്ന അനാശാസ്യചുംബനം ജയ്ഹിന്ദ് ചാനല്‍ ഒളിച്ചുപിടിച്ചു നാട്ടുകാര്‍ക്ക് കൊടുത്തു... ഈ അനാശാസ്യചുംബനത്തില്‍ മനംനൊന്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലില്‍ അക്രമം അവതരിപ്പിക്കുന്നു... അതു ലൈവായി ലോകം കാണുന്നു... ഇങ്ങനെ അനാശാസ്യത്തിനെതിരെ വളരെ ആശാസ്യവും മാന്യവുമായി പ്രതികരിച്ചതിന്‍റെ തുടര്‍നീക്കമാണ് മറൈന്‍ഡ്രൈവിലെ ചുംബനമേളയില്‍ എത്തിനില്‍ക്കുന്നത്‌.. യുവമോര്‍ച്ചക്കാര്‍ തടഞ്ഞ ചുംബനത്തെ മറൈന്‍ഡ്രൈവില്‍ പുനരാവിഷ്കരിക്കുകവഴി  പരസ്യമായി പൊതുസ്ഥലങ്ങളില്‍ ചുംബിക്കാനുള്ള പൌരന്‍റെ അവകാശം ഉയര്‍ത്തികാട്ടുമെന്നാണ് സംഘാടകരുടെ വാദം... കന്നിമാസപ്പട്ടികള്‍ പൊതുസ്ഥലങ്ങളില്‍ ഇണചേരുന്നതിനുള്ള സ്വാതന്ത്ര്യം പണ്ടേ നേടിയെടുത്ത സ്ഥിതിക്ക് മനുഷ്യനും ആവാമെന്നാണ് വാദം....
  കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന  അക്രമവും, ചാനല്‍ കാണിച്ച ചിത്രങ്ങളും സൂഷ്മമായി പരിശോധിച്ചാല്‍; ഏതോ മാന്യദേഹത്തോട് ഹോട്ടലിലെ പഴയപറ്റുകാശ് തിരിച്ചുചോദിച്ചതിലുള്ള പ്രതികാരം തീര്‍ത്തതാണ് ഈ എക്സ്ക്ലൂസിവെന്നു മനസിലാക്കാം... അക്രമികള്‍ക്കെതിരെ പോലിസ് കേസും എടുത്തു... എക്സ്ക്ലൂസിവില്‍ കണ്ട ചുംബനക്കാര്‍ മുങ്ങുകയും ചെയ്തു... അവര്‍ക്കില്ലാത്ത സൂക്കേടാണ് മറ്റുചിലര്‍ക്കുണ്ടായത്... ഒളിച്ചും പാത്തും ഇതുവരെ നടത്തിയതൊക്കെ ഈവകുപ്പില്‍ പരസ്യമായി ചെയ്യാന്‍ പറ്റുമോ എന്നൊരു ട്രയല്‍ അത്രേ ഉള്ളു... അക്രമത്തെ ചുംബനം കൊണ്ടുനേരിടാതെ അക്രമികള്‍ക്ക് പൂക്കള്‍ കൊടുത്തുകൊണ്ട് നേരിടുന്നതായിരിക്കും കൂടുതല്‍ മനോഹരം..
  
  ചുംബനം മനോഹരമായ ഒരു വികാര പ്രകടനമാണെന്നതില്‍ തര്‍ക്കമില്ല... സന്തോഷത്തിന്‍റെയും, സംതൃപ്തിയുടെയും, അനുഗ്രഹത്തിന്‍റെയും ,കരുണയുടെയും, ദുഃഖത്തിന്റെയുമെല്ലാം ബഹിര്സ്പുരണമായി അത് പ്രകടിപ്പിക്കാം.. ഉള്ളില്‍ നിറയുന്ന വികാരങ്ങളുടെ മനോഹരാവിഷ്ക്കാരമായ ചുംബനത്തെ കേവലം നാട്ടുകാരെ കാണിക്കാനുള്ള ചെഷ്ടയായി മാറ്റുമ്പോള്‍ അത്ര സുഖം പോരാ... എന്‍റെ സ്വാതന്ത്ര്യം മുഴുവന്‍ എല്ലാക്കാര്യത്തിലും നാട്ടുകാരെ കാണിച്ച് ഉറപ്പുവരുത്തിയെതീരുമെന്ന് ശാട്യം പിടിക്കാതിരിക്കുന്നതാണ് ബുദ്ധി... പ്രണയാതുരമായ അല്ലെങ്കില്‍ ലൈംഗിക ഉന്മാദം ജനിപ്പിക്കുന്ന ചുംബനങ്ങള്‍ക്ക് മാത്രമാണ് നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ അപ്രഖ്യാപിത വിലക്കുള്ളത് അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതുപോലുള്ള സ്നേഹവാത്സല്യചുംബനങ്ങള്‍ക്ക് എവിടെയും ഒരു എതിര്‍പ്പും ഉണ്ടാകുന്നില്ല... മതിഭ്രമം ബാധിച്ച പ്രണയജോടികള്‍ക്കും, മൃഗതുല്യമായ കാമചേഷ്ടകള്‍ കാണിക്കുന്നവര്‍ക്കും പൊതുസ്ഥലങ്ങളില്‍ ചുംബനം നടത്തി അര്‍മ്മാധിക്കണമെന്നു പറഞ്ഞാല്‍ ആ  രീതി ഇവിടെ ഇതുവരെ പ്രചാരത്തില്‍ ആയിട്ടില്ല.. മാത്രമല്ല ചുംബനമേള നടത്തിപ്പുകാരുടെ ആകാരവും സ്വരവും ശ്രദ്ധിച്ചാല്‍ ഇവിടെ നടത്തുന്ന പരിപാടി ഒരു നൈസര്‍ഗികപ്രതികരണമല്ല.. പ്രതികാരഭാവമാണ് പ്രകടമാക്കുന്നത്.. ചാനല്‍   ദൃശ്യങ്ങളാണ് പുനരാവിഷ്കരിക്കുന്നതെങ്കില്‍ അത്തരം ചുംബനങ്ങള്‍ക്ക് സ്വാഭാവികത ഉണ്ടാകില്ലായെന്നുമാത്രമല്ല ചോരപൊടിയാനും സാദ്ധ്യതയുണ്ട്.. അതുകണ്ട് ആരെങ്കിലും തലകറങ്ങി വീണാല്‍ ആരു സമാധാനം പറയും... കന്നിമാസശുനകന്മാരെപ്പൊലെ വഴിനീളെ ചുംബിച്ചുകൊണ്ട്; ചുംബിക്കാനുള്ള അവകാശം സ്ഥാപിക്കാന്‍ ഇതു പാരിസൊന്നുമല്ല.. അതുപോലെ ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ ഇവിടം വെള്ളരിക്കാപ്പട്ടണവുമല്ല.. നിര്‍മ്മലവും പവിത്രവുമായ സ്നേപരിലാളനയുടെ പ്രതിഫലനമെന്ന രീതിയില്‍ ഇവിടെ ചുംബനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്.... ആരും അതിനെതിരെ ഒച്ച വയ്ക്കാറില്ല... ഒരു ഹോട്ടലും പൊളിക്കാറുമില്ല... പക്ഷെ ഡൌന്‍ ടൌന്‍ രീതിയില്‍ ഇണകള്‍ തമ്മിലുള്ള പ്രേമപരവേശം കൊണ്ടോ... താല്‍ക്കാലിക ആശ്വാസത്തിനുള്ള പ്രതിവിധിയായോ അന്യോന്യം ആസക്തികള്‍ കൈമാറുന്ന ചുംബനങ്ങള്‍ അല്പം മറവില്‍ നടത്തുന്നതല്ലേ യുക്തി.. നിങ്ങളുടെ സീല്‍ക്കരങ്ങളും പരാക്രമങ്ങളും മറ്റുള്ളവരുടെ ഉള്ളില്‍ തീ കോരിയിടാന്‍ പകത്തിലാവാണോ.. പരസ്യചുംബനമേള സംഘടിപ്പിച്ചതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊരു ഗുണവുമില്ല.. ശല്യം അനവധിയാണുതാനും... സംഘാടകര്‍ക്ക് വേണമെങ്കില്‍ ഒരു കമ്മിറ്റി ഓഫിസ് തുറന്നു ചുംബിക്കാന്‍ മുട്ടി നില്‍ക്കുന്നവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യട്ടെ... ആര്‍ക്കൊക്കെയാണോ ചുംബിക്കേണ്ടത് അവരുടെ വീട്ടില്‍ ചെന്നു വീട്ടുകാരുടെ സാന്നിധ്യത്തില്‍ പരിപാടി നടത്തട്ടെ... സ്വന്തം വീടും വീട്ടുകാരും ഉള്ളപ്പോള്‍ സദാചാരക്കാരെയും പേടിക്കേണ്ട... വീട്ടിന്നുതുടങ്ങിയിട്ട് റോഡിലേക്കിറങ്ങാം അതാണ്‌ അതിന്‍റെ ശരി...
  
  ഇഷ്ടപ്പെട്ടവര് തമ്മില്‍ ചുംബിക്കുന്നുവെന്നുപറയുമ്പോള്‍ ഇന്നു ഒരാളോട് ഇഷ്ടം കൂടുന്നു.. ചുംബിക്കുന്നു.. നാളെ വേറൊരാളോട് ഇഷ്ടം കൂടുന്നു ചുംബനം നടക്കുന്നു... ഇങ്ങനെ ഇഷ്ടപ്പെടുന്നവരെല്ലാം അവര്‍ക്ക് തോന്നുമ്പോള്‍ തോന്നിയ സ്ഥലത്തുവെച്ചു ചുംബിക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി വലിയ കഷ്ടത്തിലാകും... നിലവില്‍ ചുംബിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഇപ്പോള്‍തന്നെ ഇവിടെ ധാരാളമുണ്ട്.. അതുകൂടാതെ പൊതുസ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലുമൊക്കെ സ്ഥലകാലബോധമില്ലാതെ  ചുംബിക്കണമെന്നു വാശിപിടിച്ചാല്‍ തെരുവുപട്ടികളും മനുഷ്യനും തമ്മില്‍ എന്തു വിത്യാസം..

ചുംബനവാദികളുടെ സാമൂഹ്യനിലവാരത്തിലേക്ക് ഇവിടുത്തെ മഹാഭൂരിപക്ഷവും എത്താത്ത കാലത്തോളും ചില ചുംബനങ്ങള്‍ നമുക്ക് ഗോപ്യമായിത്തന്നെ നടത്താം.. ആളെ കാണിക്കാന്‍ ചുംബനം നടത്തി പല്ലിന്‍റെ എണ്ണം കുറയ്ക്കാനും, എല്ലിന്‍റെ എണ്ണം കൂട്ടാനും ശ്രമിക്കുന്നത് മഹാവിഡ്ഢിത്തമാണ്... അടച്ചിട്ട മുറിയില്‍ ആണുംപെണ്ണും ഒന്നിച്ചിരുന്നാല്‍ അനാശാസ്യം ആരോപിച്ച് വാതില്‍ ചവിട്ടിപ്പൊളിക്കുന്ന നാട്ടില്‍ പരസ്യമായി ചുണ്ടുകള്‍ കൂട്ടിമുട്ടിച്ചുകൊണ്ട്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോയാല്‍ ഇന്നത്തെ ഒരിതുവെച്ചു പറഞ്ഞാല്‍ അനിസ്പ്രെ പോലിരിക്കും തരി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍... അതുകൊണ്ട് ചുംബനമേളകള്‍  ഉപേക്ഷിക്കാം പകരം വിവിധ ചുംബനങ്ങളുടെ സാമൂഹ്യപ്രസക്തി മനസ്സിലാക്കാന്‍ നമുക്കൊരു ചുംബനദിനം ആചരിക്കാം..... അമ്മയും കുഞ്ഞും തമ്മിലുള്ള   സ്നേഹചുംബനമാകട്ടെ അതിന്‍റെ ലോഗോ.....

Monday, October 27, 2014

തരൂര് പിടിച്ച ആ എലി ആരാണ്.? ഏതാണ് ??

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍        
    നാട്ടിലാകെ പനിയും മഞ്ഞപിത്തവും പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പരിസരശുചീകരണത്തിനു ചെറിയൊരു സേവനവാരമാകാമെന്നുള്ള തീരുമാനത്തിലാണ്  വായനശാലയിലൊരു  പൊതുയോഗംവിളിച്ചത്. നാട്ടുകാരെ മുഴുവന്‍  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ശുചീകരണയജ്ഞമാണ്‌ ഉദേശിച്ചത്‌... പോരാത്തതിന് പ്രധാനമന്ത്രിയുടെ ആഹ്വാനവുമുണ്ട്.... നല്ല കാര്യമല്ലേ; നാട് കുറച്ചെങ്കിലും ശുചിയായാല്‍ അത്രയുമായല്ലോയെന്നു കരുതി.. എന്നാല്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലാന്നു മാത്രമല്ല സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി കാര്യങ്ങള്‍... കാരണം മറ്റൊന്നുമല്ല ശുചികരണം എന്നതിപ്പോള്‍ ഒരു രാഷ്ട്രിയപാര്‍ട്ടിയുടെ ഹിഡന്‍ അജണ്ടയാണ് പോലും.. എന്താപ്പാ ഇതിനൊക്കെ പറയുക.... സ്വന്തം പരിസരങ്ങളിലെ ചപ്പുചവറുകള്‍ അടിച്ചുവാരി കളയുന്നതില്‍ രാഷ്ട്രീയം കലര്‍ത്തി എതിര്‍ക്കുന്നത് മഹാവിഡ്ഢിത്തമല്ലേ...
  ‘മാഷേ അത് നടക്കത്തില്ല നമുക്ക് വേണേല്‍ റോഡിലെ കുഴി അടയ്ക്കാം...’
 ഇതില്‍ എന്താണ് കുഴപ്പം. കണ്ടില്ലേ നാട്ടില്‍ മുഴുവന്‍ പനി പടരുന്നു... മാലിന്യ സംസ്കരണം അത്യാവശ്യമല്ലേ....
 ‘പക്ഷെ മാഷേ അതു മറ്റെവര്‍ക്ക് രാഷ്ട്രിയ ലാഭം ഉണ്ടാക്കും അതുകൊണ്ട് ഞങ്ങള്‍ ഇതില്‍ പങ്കെടുക്കില്ല.’.
‘എങ്കില്‍ നിയൊക്കെ പോയി വേറെപണിനോക്കടാ ഞങ്ങള്‍ പരിപാടി നടത്തും’ എന്ന് മറ്റൊരു വിഭാഗം.....
 അങ്ങനെ യോഗത്തില്‍നിന്നും ഒരു വിഭാഗം ഇറങ്ങിപ്പോയി.. മറുവിഭാഗം കുട്ടയും തൂമ്പയുമായി അപ്പോഴേ റെഡി..
എല്ലാവര്‍ഷവും എല്ലാവരുംകൂടി ഒരുമിച്ചു നടത്തുന്ന ശുചീകരണ പരിപാടി പ്രധാനമന്ത്രിയുടെ ആഹ്വാനമുള്ളതുകൊണ്ട് കുറേപേര്‍ക്ക് അരോചകമാകുന്നു.  ഇതാണ് നമ്മുടെ നാട്... ചാകാന്‍ കിടന്നാലുംശരി രാഷ്ട്രീയംനോക്കി മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്തുവെന്നു വിചാരിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും.. രാഷ്ട്രീയപ്രബുദ്ധത കൂടിയാല്‍ ഭ്രാന്താകുമെന്നതിന്‍റെ നേര്‍കാഴ്ച...
     തിരുവനന്തപുരം എം പി ശശിതരൂര്‍ തന്‍റെ മണ്ഡലത്തിലെ അഴുക്കുകോരാന്‍ നേതൃത്വംകൊടുത്തതില്‍ ഭയങ്കര പ്രതിക്ഷേധമാണ് പലയിടത്തും അരങ്ങേറുന്നത്... പ്രധാനമന്ത്രി മോഡിയുടെ; സ്വച്ച് ഭാരത് പദ്ധതിയില്‍ പങ്കാളിയായിയെന്നതാണ് തരൂരില്‍ ആരോപിക്കപ്പെടുന്ന കുറ്റം.. രാഷ്ട്രപിതാവിന്‍റെ ആശയത്തോട് നീതിപുലര്‍ത്തിക്കൊണ്ട് രാഷ്ട്രം നടത്തുന്ന ശുചികരണയജ്ഞത്തില്‍ പങ്കാളിയാകണമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യാക്കാരോട് ആവശ്യപ്പെട്ടാല്‍ അതൊരു അപാകതയാണോ..??. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരു ജനപ്രധിനിധി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്താല്‍ അതൊരു കുറ്റമാണോ..??  മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, തരൂര്‍ ഒരു പാര്‍ലമെന്റ് അംഗവും... അടുത്ത അഞ്ചുവര്‍ഷത്തെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനവശ്യമായ  തീരുമാനങ്ങള്‍ പ്രധാമന്ത്രിയെടുത്താല്‍ അതിനെ പിന്തുണയ്ക്കാനുള്ള ഉത്തരവാധിത്വം എല്ലാവര്‍ക്കുമുണ്ട്... വിരുദ്ധരാഷ്ട്രിയത്തിന്‍റെ പേരു പറഞ്ഞ് എല്ലാ തീരുമാനങ്ങളെയും കണ്ണടച്ചെ തിര്‍ത്താല്‍ എങ്ങനെ സുഗമമായ ഭരണം സാധ്യമാകും..? രാഷ്ട്രനിര്‍മ്മിതിക്കും ജനസേവനത്തിനും വേണ്ടിയാണ് നമ്മള്‍ ജനങ്ങള്‍ ജനപ്രതികളെ തിരഞ്ഞെടുക്കുന്നത് അല്ലാതെ തറ രാഷ്ട്രിയം കളിക്കാനല്ല... അക്കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ചിലനേരങ്ങളില്‍ സുബോധംവന്നാല്‍ അതിനെയെന്തിന് എതിര്‍ക്കണം  ... തരൂരിന്‍റെ തീരുമാനത്തില്‍ രാഷ്ട്രീയലാഭം ആരോപിക്കുമ്പോള്‍.. എന്തുകൊണ്ടാണ് ബാക്കിയെല്ലാ കേരളഎംപിമാരും മാലിന്യനിര്‍മ്മാര്‍ജന വിഷയത്തില്‍ പാവകണക്കെ ഇരിക്കുന്നത്.... ക്ലീന്‍ഭാരത് എന്ന മനോഹര സ്വപ്നത്തെ പിന്തുണയ്ക്കുന്നതില്‍നിന്ന് എന്തുകൊണ്ടാണ് നമ്മുടെ എം പി  മാര്‍  മാറിനില്‍ക്കുന്നത്.. ഇന്ത്യന്‍ പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ ഈ ചലഞ്ചിന്‍റെ   ഗുണഭോക്താക്കള്‍ സാധരണജനമാണന്നിരിക്കെ എന്തുകൊണ്ട് അതില് നിന്നും നമ്മുടെ മാന്യ എം പി മാര്‍ വിട്ടുനില്‍ക്കുന്നു അതാണ്‌ ജനത്തിനു അറിയേണ്ടത്... ഒരു തരൂരെങ്കിലും അതിനെ പിന്തുണച്ചതില്‍ സന്തോഷം... ജനോപകാരപ്രദമായ വിഷയങ്ങളില്‍ രാഷ്ട്രിയംമറന്ന് ഒന്നിച്ചാല്‍ മാത്രമേ ഇവിടെ എന്തെങ്കിലും നടക്കൂ..
   നാടും നഗരവും മാലിന്യത്താല്‍ ചീഞ്ഞുനാറുമ്പോള്‍ അതിനെതിരെ അധരവ്യായാമം നടത്തിയിട്ടെന്തുകാര്യം... ചൂലെടുത്ത് മുന്നോട്ടിറങ്ങനുള്ള ആര്‍ജവമാണ് ജനപ്രതിനിധികള്‍ കാണിക്കേണ്ടത്... ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന എംപി മാരും, എം എല്‍ എ മാരും, സിനിമാക്കാരും, സാമൂഹ്യസാംസ്കാരിക നേതാക്കന്മാരും ചുരുക്കം ചില മണിക്കൂറുകള്‍ ശുചിത്വഭാരതം പരിപടിക്കുവേണ്ടി മാറ്റിവെച്ചാല്‍ ഇവിടെ വലിയമാറ്റം നടക്കുമെന്നുറപ്പാണ്... വീണ്ടുമൊരു വിളപ്പില്‍ശാലയും,ഞെളിയന്‍പറമ്പും ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രിയംമറന്ന് ഒന്നാകാന്‍ കഴിയണം..  പരിസ ശുചീകരണംപോലുള്ള നല്ല കാര്യങ്ങളില്‍ എന്തിനാണ് രാഷ്ട്രിയം കലര്‍ത്തുന്നത്... മോഡിയുടെ സ്വച്ച്ഭാരത്‌ ബി ജെ പി യുടെ ആശയമാണെന്ന് പരാതിപറയുന്നവര്‍  മറ്റൊരുപേരില്‍ ശുചീകരണപരിപാടി നടത്തട്ടെ... എന്തുപേരായാലും ചവറുകള്‍ മാറണം അത്രമാത്രം... ആലപ്പുഴയില്‍ തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തില്‍ മാലിന്യനിവാരണ യജ്ഞം നടത്തി ഫലംകണ്ടു.. അവരത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു... നല്ല കാര്യം.... ഇതേ മാതൃക എല്ലാ നേതാക്കളും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുടരട്ടെ...

        സ്വച്ച് ഭാരത് ഉത്ഘാടനത്തില്‍ പ്രധാനമന്ത്രി ചൂലെടുത്ത് ചുമ്മാ അഭിനയിച്ചുവെന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍,, അദേഹം ഡല്‍ഹിയിലെ തെരുവുവൃത്തിയാക്കാന്‍ പോയില്ലായെന്നുള്ള വരട്ടു വാദങ്ങളല്ല പറയേണ്ടത്... ഒരു നല്ലപദ്ധതിയുടെ തുടക്കം അദേഹം നടത്തിയെന്നു കരുതിയാല്‍ മതി... ഇനി അതിനെ ഏറ്റെടുക്കേണ്ടത് ഓരോ ഇന്ത്യാക്കാരനുമാണ്... സ്വന്തം വീടുംപരിസരവും ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കാനുള്ള ആഹ്വാനത്തെ പരിഹസിക്കാതെ പങ്കാളിയാകൂ... മോഡി ബിജെപിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പറയുമ്പോള്‍;;;;  മോഡി ബി ജെ പിയുടെ പ്രധാനമന്ത്രിയാണ് അതുകൊണ്ട് ഇനിമുതല്‍  കേന്ദ്രഫണ്ടുകളോന്നും വേണ്ടയെന്നു ഇതരസംസ്ഥാനസര്‍ക്കാരുകള്‍ പറയുമോ... മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തരുന്ന ആനുകൂല്യങ്ങളോന്നും വേണ്ടയെന്നു ഇതര രാഷ്ട്രിയപ്രതിനിധികള്‍ തീരുമാനിക്കുമോ... ഇല്ലല്ലോ .. രാജ്യം വൃത്തിയാക്കുന്നതില്‍ പങ്കാളികളാകാന്‍ അദേഹം ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നു .. നമ്മുടെനാടിനും നമുക്കും അതുവളരെ ആവശ്യമാണെന്നതിനാല്‍ ഈ ശുചികരണ യജ്ഞത്തില്‍ പങ്കാളിയാകാന്‍ മടിക്കേണ്ട കാര്യവുമില്ല... ഗാന്ധിജിയുടെ ആശയമെന്നതിനാല്‍ തരൂരിന്‍റെ പാര്‍ട്ടിയും ഇതിനു പിന്തുണകൊടുക്കേണ്ടതാണ്... അല്ലെങ്കില്‍ അവരും തുടങ്ങട്ടെ സ്വന്തം നിലയ്ക്ക് ശുചീകരണയജ്ഞം... ഇതിനൊന്നും കഴിയാതെ കൈയ്യില്‍ അഴുക്കുപുരുളുന്ന ഒരു പരിപാടിക്കും ഞങ്ങളില്ല ഇനി അഥവ ആരെങ്കിലും അങ്ങനെചെയ്താല്‍ ഞങ്ങളതിനെ വിമര്‍ശിക്കും എന്നാതാണോ നിലപാട്... തരൂര്‍ മാത്രമല്ല എല്ലാ എം പി മാരും ശുചീകരണപരിപാടിയില്‍ പങ്കാളികള്‍ ആകേണ്ടതാണ്... ഓരോ എം പി യും അവരവരുടെ മണ്ഡലത്തിലെ മാലിന്യങ്ങള്‍ നീക്കി  ക്ലീന്‍ ഇന്ത്യ പരിപാടിക്ക് നേതൃത്വം കൊടുക്കട്ടെ.... അല്പം മാലിന്യമെങ്കിലും ഈ പരിപാടിയിലൂടെ  മാറിക്കിട്ടിയാല്‍ അതൊരു നേട്ടമല്ലേ...
  പാര്‍ലമെന്റില്‍ പോയിരുന്നു ഉറങ്ങാനും സമയാസമയങ്ങളില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും മാത്രം എം പി യാകാതെ അല്പം ശുചീകരണമൊക്കെ നടത്തുന്നതില്‍ ഒരു തെറ്റുമില്ല... ഇനിയിപ്പോ പാര്‍ട്ടിയും ആദര്‍ശവും നോക്കി മാത്രമേ ശുചീകരണം നടത്തുവെങ്കില്‍ അതുമാവാം... തോമസ്‌ ഐസക്ക് എം എല്‍ എ യുടെ നേതൃത്വത്തിലുള്ള പരിപാടി എല്ലാ സി പി എം കാരനും ഏറ്റെടുക്കട്ടെ... മോഡിക്ക് പിന്തുണ കൊടുത്തുകൊണ്ട് എല്ലാ ബിജെപി ക്കാരനും സ്വച്ച് ഭാരത്‌  പദ്ധതി വിജയിപ്പിക്കട്ടെ... തരൂരിനെപ്പോലുള്ളവര്‍ക്ക്  മനക്ക്ലേശം ഉണ്ടാക്കാതിരിക്കാന്‍ സോണിയാഗാന്ധിയും തുടങ്ങട്ടെ ശുചീകരണ പരിപാടി... ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇങ്ങനെയുള്ള ശുചീകരണ പദ്ധതികള്‍ ഏറ്റെടുത്തുനടത്താന്‍ തുടങ്ങിയാല്‍; എപ്പോ നമ്മുടെ നാട് വൃത്തിയായിയെന്നു ചോദിച്ചാല്‍ മതി... തന്‍റെതല്ലാത്ത കാരണത്താല്‍ സ്വച്ച്ഭാരതെന്ന സ്വപ്നപദ്ധതിക്ക് തന്നാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി ഇതൊരു സംഭവമാക്കിക്കൊടുത്ത തരൂരിന് ഒരു ബിഗ്‌ സല്യൂട്ട്.... മാലിന്യത്തിന് രാഷ്ട്രീയമില്ല ദുര്‍ഗന്ധം മാത്രമേയുള്ളൂവെന്ന് മനസ്സിലായവര്‍ ശുചീകരണം നടത്താന്‍ മുന്നോട്ടിറങ്ങും...,ഗന്ധങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍ മാലിന്യത്തില്‍ത്തന്നെ കിടക്കവിരിക്കും...


Wednesday, October 22, 2014

സുനില്‍കുമാറിന് ദയാവധം ആവശ്യമാണോ...??


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ കൊലക്കയര്‍ ഉറപ്പാണെന്ന് കണ്ടാല്‍ അയ്യോ എന്നെ കൊല്ലല്ലേ എനിക്ക് ഭാര്യയും മക്കളുമുണ്ടേ അല്ലെങ്കില്‍ വയസ്സായ അച്ഛനും അമ്മയുമുണ്ടേ വെറുതെവിടണേയെന്നു മേലധികാരത്തിങ്കലേക്ക് ദയാഹര്‍ജികള്‍ നല്‍കാറുണ്ട്... പത്തുപ്രാവശ്യം തൂക്കിലിടെണ്ട ചിലതെല്ലാം ഇത്തരം ഹരജികളുടെ ബലത്തില്‍ രക്ഷപെട്ടു പോരാറുമുണ്ട്... ഇവിടെ  ഇരയുടെ നീതി സ്വാഹാ എന്നത് വേറെകാര്യം... ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌.... അതാണ്‌ നമ്മള്‍ ലക്ഷ്യം വെയ്ക്കുന്ന കിണാശ്ശേരി... അതുകൊണ്ട് ആയിരം  കുറ്റവാളികള്‍  രക്ഷപെട്ടാലും നമുക്കതിനെ കുറ്റം പറയാന്‍ കഴിയില്ല.. കുറ്റവാളികള്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ നിരപരാധികളാണ് അതുകൊണ്ട് കൊല്ലരുതേ ശിക്ഷിക്കരുതെന്നു ആര്‍ത്തലച്ചുപറയുമ്പോള്‍ ഇതാ ഇവിടൊരു മനുഷ്യന്‍ കോടതിയോട് പറയുന്നു;;; ഞങ്ങളെ കൊന്നുകൊള്ളുക; നീതിതേടി അലഞ്ഞ് ഞങ്ങള്‍ മടുത്തു അതുകൊണ്ട് ഞങ്ങള്‍ക്ക് ദയാവധം തരൂ... അതിലൊരു അസ്വഭാവികതയുണ്ട് ,നിസ്സഹായതയുടെ ധ്വനിയുണ്ട്, എല്ലാറ്റിലും ഉപരിയായി നീതിപീഠത്തോടുള്ള ഒരു സാധാരണ പൌരന്‍റെ പുശ്ചം കലര്‍ന്ന പരിഹാസമുണ്ട്... വ്യവസ്ഥിതിയോടുള്ള പ്രതികാരവുമുണ്ട്.

  നീതി കിട്ടാനാണ്‌ ഏതൊരാളും കോടതിയെ സമീപിക്കുന്നത്. നീതി കിട്ടുമെന്നുള്ള വിശ്വാസത്തില്‍ കേസ് നടത്തി ജീവിതംതന്നെ കോഞ്ഞാട്ടയാകുമ്പോള്‍ ഞങ്ങളെയൊന്നു കൊന്നുതരൂവെന്നു അധികാരസ്ഥാനത്തോട് ഒരു പൌരന്‍ പറയുമ്പോള്‍; മികച്ചതെന്നു നമ്മള്‍ പറയുന്ന നമ്മുടെ വ്യവസ്ഥിതിക്ക് ഇതില്‍പ്പരം എന്തു നാണക്കേടാണുള്ളത്..  മഹത്തായ നമ്മുടെ നിയമവ്യവസ്ഥയുടെ അഴുകിദ്രവിച്ച ദുര്‍ഗന്ധം വമിപ്പിക്കുന്ന മറ്റൊരു വശമാണ് ഇവിടെ കാണുന്നത്,, മീണലൂര്‍ സ്വദേശി സുനില്‍കുമാറാണ്, ഇങ്ങനെയാണ് തന്‍റെ കേസ് പോകുന്നതെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരണമെന്ന് മനുഷ്യാവകാശകമ്മിഷനോട് ആവശ്യപ്പെട്ടത്,, 2007 തുടങ്ങിയ വസ്തുസംബന്ധിയായ  കേസാണ് ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നത്.. നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍വെച്ചു നോക്കുമ്പോള്‍ ഇതൊരു ചെറിയ കാലയളവാണെങ്കിലും സുനില്‍കുമാറിനെ സംബന്ധിച്ച് ഇതൊരു വലിയകാലമാണ്, കാരണം അയാള്‍ക്ക് കോടതികള്‍ത്തോറും കയറിയിറങ്ങാനുള്ള ആരോഗ്യസ്ഥിതിയില്ല,രോഗിയാണ്‌, അംഗവൈകല്യമുള്ള ആളാണ്‌... ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ എന്താണ് നമ്മുടെ നിയമങ്ങള്‍ക്ക് ചെയ്യാനുള്ളത്,,, അര്‍ഹിക്കുന്ന നീതി അല്പം നേരത്തെയാക്കിയാല്‍ എന്താണ്കുഴപ്പം...  പ്രായമായ അമ്മയും, വിധവയായ സഹോദരിയും മകനും അടങ്ങുന്ന കുടുംബം... അംഗപരിമിതികളുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടാത്തോളം നല്ലൊരു ചുമട് ഇപ്പോഴേ ചുമക്കുന്നുണ്ട്.. അക്കൂട്ടത്തില്‍ നമ്മുടെ വ്യവസ്ഥിതിയും അദേഹത്തോട് കരുണ കാട്ടുന്നില്ലായെന്നത് ദയനിയംതന്നെ. ഒരു കോടതിയില്‍ നിന്നും അനുകൂല വിധിവരുമ്പോള്‍ അടുത്ത കോടതി അത് സ്റ്റേ ചെയ്യും.. ഇപ്പോള്‍ കേസ് ഹൈക്കോടതിയുടെ വെയിടിംഗ് ലിസ്റ്റിലാണുള്ളത്.. ...എട്ടു വര്‍ഷമായി നടക്കുന്ന വ്യവഹാരത്തില്‍ എന്നാണ് അയാള്‍ക്ക് നീതി കിട്ടുക..??? തന്‍റെ പരിമിതികള്‍ പലതവണ അറിയിച്ചിട്ടും ആരും തന്‍റെ സങ്കടം കേള്‍ക്കുന്നില്ലായെന്ന്‍ അദേഹം പറയുന്നു... അസ്ഥികള്‍പൊട്ടുന്ന അസുഖവും അംഗവൈകല്യവുമുള്ള സുനില്‍കുമാര്‍ മനുഷ്യാവകാശകമ്മിഷന്‍ സിറ്റിംഗ് നടത്തുന്ന സ്ഥലത്തേയ്ക്ക് ഇഴഞ്ഞാണ് വന്നത്... കേസ് തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കും കുടുംബത്തിനും ദയാവധം തരൂവെന്ന യാചനയ്ക്ക് മുന്നില്‍ കമ്മിഷനും മുഖംതാഴ്ത്തി.. മുന്‍സീഫ് വ്യവഹരങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് കഴിയില്ലെന്ന ഉത്തരവും വാങ്ങി ഇഴഞ്ഞു നീങ്ങാനെ ഇവിടെയും സുനില്‍കുമാറിനു കഴിഞ്ഞൊള്ളൂ.   വൈകിക്കിട്ടുന്ന നീതി; നീതിനിഷേധത്തിന് തുല്യമെന്ന് പറഞ്ഞും പഠിപ്പിച്ചും നമ്മള്‍ കാലം കഴിക്കുമ്പോള്‍ എന്താണ് കളത്തിലെ അവസ്ഥയെന്ന് സുനില്‍കുമാറിന്‍റെ അവസ്ഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
  സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇഴയുന്ന നിയമം മറ്റു ചിലരുടെ കാര്യത്തില്‍ റോക്കറ്റിനേക്കാള്‍ വേഗത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കാണുമ്പോഴാണ് നിയമത്തിന്‍റെ മുന്‍പില്‍ എല്ലാവരും തുല്യരാണ് തുല്യരാണ് എന്നതിന്‍റെ തമാശ ഉയര്‍ന്നു വരുന്നത്.. അനധികൃതമായി കോടിക്കണക്കിനുരൂപയുടെ സ്വത്തു സമ്പാദിച്ചകുറ്റത്തിന്  കോടതിശിക്ഷിച്ച ഒരു ക്രിമനിനല് പണവും സ്വാധിനവും ഉപയോഗിച്ച് പുല്ലുപോലെ പുറത്തുവരുന്നു.. അവിടെ പ്രായവും, സ്ത്രീയെന്നുള്ള പരിഗണനയും, ശാരീരിക അവശതകളും,  രോഗവുമൊക്കെ വളരെ പ്രസക്തമായ ലൊ പോയന്റുകളാകുന്നു... ജയിലറകള്‍ വിശ്രമത്തിനുള്ള മണിയറകളാകുന്നു... ഇവിടെ സ്വന്തമായി നടക്കാന്‍ പോലുമാകാത്ത ഇഴഞ്ഞു നീങ്ങുന്ന നിസ്സാഹയനായ ഒരു മനുഷ്യന്‍റെ കാര്യത്തില്‍ ഒരു പരിഗണനയും പ്രസക്തമല്ല.. അതെന്തേ..?? നിയമം ഒരു ചിലന്തി വലയാണെന്നും ചെറുജീവികള്‍ മാത്രമേ അതില്‍ കുടുങ്ങുവെന്നും വല്യ സ്രാവുകള്‍ക്ക് ആ വല പ്രശ്നമാകില്ലെന്നും ആരോ എവിടെയോ പറഞ്ഞതില്‍ അല്പം കാര്യമില്ലേ എന്നൊരു തോന്നല്‍...
  രോഗശമനത്തിന് മന്ത്രവാദചികല്‍സനടത്തി യുവതിയെ പീഡിപ്പിച്ചു കൊന്നകേസില്‍ പ്രതിയായ രാഷ്ട്രീയ നേതാവിനെ അറസ്റ്റുചെയ്ത പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു... കുളിമുറിയില്‍വരെ ആദര്‍ശം പറയുന്ന ഇമ്മണിവലിയ നേതാവിനെ വൈദ്യുതി  മോഷ്ടിച്ച കുറ്റത്തിന് പിഴയടപ്പിച്ചപ്പോള്‍ വകുപ്പ് മേധാവിക്ക് കസേരതെറിക്കല്‍ ഭീഷണി ഉയരുന്നു... എന്താപ്പാ ഇത്;; അപ്പൊ ഈ നിയമവും വകുപ്പുമൊക്കെ ആര്‍ക്കാണ് ബാധകം..? ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് മാത്രം ബാധകമാണോ ഇതൊക്കെ..?? നുമ്മ ഭരിച്ചാല്‍ നുമ്മക്ക് കൊല്ലാം, കക്കാം എന്നാണോ തിയറി...??  സുനില്‍കുമാറിനെ പോലുള്ള സാധാരണക്കാര്‍ ആരോടാണ് പ്രതികരിക്കേണ്ടത്.. ആരെയാണ് സ്ഥലംമാറ്റേണ്ടത്... പ്രതിഷേധിക്കാനും പ്രതികരിക്കാനും കഴിവില്ലാത്തവര്‍ക്ക് ദയാവധമെങ്കിലും അനുവദിക്കണം... നമ്മുടെ ഈ നാറിയ വ്യവസ്ഥിയില്‍ നിന്നും രക്ഷപെടാന്‍ മറ്റൊരു വഴിയും ഇല്ലാത്തവര്‍ക്ക് സ്വയം ഇല്ലതാകാനുള്ള അവകാശം കൊടുത്തേതീരൂ.. 

 സംരക്ഷണവും നീതിയും നടപ്പാക്കി കൊടുക്കേണ്ടവരുടെ മുഖത്തുനോക്കി എന്നെയൊന്നു കൊന്നുതരൂവെന്നു ഒരു മനുഷ്യന്‍ പറയേണ്ട സാഹചര്യമുണ്ടായാല്‍ അതില്പരം ലജ്ജാവഹം വേറെയെന്തുണ്ട്.. എല്ലാം പൂട്ടിക്കെട്ടി ചെരയ്ക്കാന്‍ പോയ്ക്കൂടെ;;;;;??  കള്ളനും, ചതിയനും, കൊലപാതകിയും, ബലാല്‍സംഗവീരനുമൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുമ്പോള്‍ ചെയ്തകുറ്റം എന്താണെന്നുപോലും അറിയാതെ പതിനായിരങ്ങള്‍ നമ്മുടെ ജയിലറകളില്‍ നരകിച്ചു ജീവിതം തീര്‍ക്കുന്നു... നീതികിട്ടാന്‍ കാലങ്ങളായി കോടതിവരാന്തകള്‍ നിരങ്ങി ജീവിതം തീര്‍ക്കുന്ന വേറൊരു കൂട്ടര്‍..... ഇവരുടെയൊന്നും കുടുംബത്തെപ്പറ്റിയോ മനുഷ്യാവകാശത്തെപറ്റിയൊ പറയാന്‍ ആര്‍ക്കും നാവില്ല.. എന്നേ തല്ലിക്കൊല്ലേണ്ട ഗോവിന്ദചാമിക്ക്‌ വരെ മനുഷ്യാവകാശത്തള്ളല്‍ ഉണ്ടാകാതിരിക്കാന്‍ ബിരിയാണി കൊടുക്കുന്ന  കാലമാണ്... നിരപരാധികളെ കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി സുനില്‍കുമാറിന്‍റെ കാര്യത്തില്‍ ഇടപെടുമെന്ന് വെറുതെ ആശിക്കാം..
 അഭിസാരികയുടെ നഗ്നമേനിയുടെ ക്ലിപ്പുകണ്ടവരെ പിടിക്കാന്‍ ഭരണകൂടവും പോലീസും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.. ഇത്തരം പുലയാടിമക്കളുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ മിനക്കിട്ടിറങ്ങുമ്പോള്‍  നിസ്സാഹയനായി ഇഴഞ്ഞുനീങ്ങുന്നവന്‍റെ അവശതകള്‍ കാണാന്‍ സര്‍ക്കാരുമില്ല നിയമവുമില്ല...  നാടുനീളെ കട്ടുമുടിച്ച് ജയിലില്‍ കിടന്നവള്‍ക്കുവേണ്ടി ചാകാന്‍ വിഡ്ഢി കുശ്മ്മാണ്ടങ്ങള്‍ ഇഷ്ടംപോലെ... അര്‍ഹിക്കുന്നവനു വേണ്ടി ശബ്ധമുയര്‍ത്താന്‍ ആരുമില്ല... അധികാരം, പണം, മേനിയഴക് തുടങ്ങിയവ ഭരണം നടത്തുമ്പോള്‍ ഇഴഞ്ഞുനീങ്ങുന്നവന് ദയാവധം തന്നെയാണ് നീതി......

  

Saturday, October 18, 2014

വാട്സപ്പിലെ ഊര്‍ജം തരുന്ന ക്ലിപ്പുകള്‍..


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍      
  രണ്ടു ദിവസമായി ക്ലിപ്പ് വാങ്ങിയവര്‍ക്കും കണ്ടവര്‍ക്കുമെല്ലാം പോലിസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു തുടങ്ങിയെന്ന് കേട്ടു... നാട്ടില്‍ എവിടെയും ചര്‍ച്ചാവിഷയം ക്ലിപ്പുകളുതന്നെ... വക്കീലിനെയും കൂട്ടി ട്ടേഷനിലെക്ക് ചെല്ലാനാണ് നോട്ടിസ്.. നാട്ടിലുള്ള സകല വക്കീലന്മാര്‍ക്കും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു... കുഞ്ഞുകുട്ടിപ്പാരാധിനങ്ങളെല്ലാം ക്ലിപ്പുകള്‍ കണ്ടുപോലും.. സ്കൂളില്‍ച്ചെന്നാല്‍ അവിടെയും ക്ലിപ്പുകള്‍ തന്നെ വിഷയം... ഫോണ്‍ വിളികള്‍ അധികവും ക്ലിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തന്നെ.... ‘അളിയോ’ എന്ന വിളികേട്ടാല്‍ സൂക്ഷിക്കുക അത് ക്ലിപ്പിനുള്ള വിളിയാണ്... വല്ല ഗീതയും വായിച്ചു വീട്ടിലിരിക്കാമെന്ന് കരുതി രണ്ടുദിവസം ലീവ് എടുത്തതാണ്; ദേ വരുന്നു രാവിലെതന്നെ ഫോണ്‍... ഹെലോ വെച്ചതേയുള്ളൂ, മറുതലയ്ക്കല്‍ ചോദ്യംവന്നു..
 അളിയോ കിട്ടിയോ....
 ആരാണന്നു ശബ്ദംകേട്ടിട്ടു മനസ്സിലായില്ല. ഏതെങ്കിലും അലവലാതി  ക്ലിപ്പിനുവേണ്ടി വിളിക്കുന്നതായിരിക്കും. വെറുതെ പുലിവാല് പിടിക്കെണ്ടാല്ലോയെന്നു കരുതി...
   ഇല്ല കിട്ടിയില്ല ആരാ,,,,,,,,,,,,,,,,
അളിയോ ഞാന്‍ പ്രഭാകരനാ മറ്റേതു അയച്ചിട്ടുണ്ട്, കിട്ടിയോന്നറിയാനാ,,,

 ഹേയ്, എനിക്കൊന്നും കിട്ടിയില്ല,,,
 ഇന്നലെ അയച്ചതാണല്ലോ കിട്ടാതെ വരില്ലല്ലോ ഒന്നു നോക്കിക്കേ,,,

നീ അയച്ചത് വേറെ വല്ലവര്‍ക്കുമായിരിക്കും, എനിക്ക് കിട്ടിയില്ല. പ്രഭാകരാ,,, ഇനിയിപ്പോ അയക്കേണ്ട പോലിസ് അന്വേഷിക്കുന്നുണ്ട്  അതുകൊണ്ട് നീ അതുവല്ല മെമ്മറികാര്‍ഡിലും സൂക്ഷിച്ചു വെച്ചാല്‍മതി നാട്ടില്‍ വരുമ്പോള്‍ കാണാമല്ലോ.. രമണി അറിയുകയും വേണ്ട ...

എന്തോന്നാ അളിയാ പറയുന്നത്... നിങ്ങള് ചോദിച്ച  ഇരുപതിനായിരം രൂപ അയച്ചിട്ടുണ്ട് അത് കിട്ടിയോന്നാ ചോദിച്ചെ,,

ഹോ അതാണോ, ഞാന്‍ വിചാരിച്ചു...............
എന്തോന്നു വിചാരിച്ചു;
 കിട്ടിയോന്നു ചോദിച്ചപ്പോള്‍ മറ്റേത് ആയിരിക്കുമെന്ന്,,,,,,,,,,,
എന്തോന്നു മറ്റേതു,,,,,,,,,,,,,,,,,
ഒന്നുമില്ല പിന്നെ വിളിക്കാം ആരോ പുറത്തു വന്നിട്ടുണ്ട്....
ഫോണ്‍ കട്ടാക്കി രക്ഷപെട്ടു..ദുബായിലുള്ള അളിയനോട് കുറച്ചു പൈസ ചോദിച്ചിരുന്നു..അത് അയച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞതാണ് ടിയാന്‍...

 കുറച്ചു ദിവസമായി ലോകംമുഴുവന്‍ പരക്കെ വ്യാപിക്കുന്ന മലയാളി മൊഴിയാണ് ‘അളിയാ കിട്ടിയോടാ,,,’ എന്നത്.. മുറിഞ്ഞിരുന്ന പല ബന്ധങ്ങളും ഈ അളിയാ വിളിയില്‍ വിളക്കിച്ചെര്‍ക്കപ്പെട്ടുപോലും.
ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം കിട്ടിയെന്നും കിട്ടിയവര്‍ക്കെല്ലാം പണി ഉറപ്പായെന്നും പത്രക്കാര്‍ പറയുന്നു .കിട്ടാത്തവര്‍ക്കും കാണാത്തവര്‍ക്കും തങ്ങളാല്‍ ആവുംവിധം പത്രക്കാര്‍ കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നുമുണ്ട്‌.. ഒരു സ്ത്രീയുടെ നഗ്നതയാണ് ഈ ‘അളിയാ കിട്ടിയോ’ വിളിയുടെ പിന്നിലുള്ള അലുവാകഷണം.. നാടുനീളെ പാപിയെന്ന ബാനര്‍ ഒട്ടിച്ചിട്ടുണ്ടെങ്കിലും പാപിയുടെ തുണിയില്ലാത്ത പടം കാണാനുള്ള ഭക്തരുടെ  തിരക്ക്; ഭഗവാനേ തൊഴാന്‍ പോലും കാണത്തില്ല,, ഒരു സ്ത്രീയുടെ നഗ്നതയെ പ്രബുദ്ധരായ മലയാളികള്‍ ഒന്നടങ്കം ആഘോഷമാക്കി ആസ്വദിക്കുന്നു... അക്കാര്യത്തില്‍ എല്ലാവരും അളിയന്മാരായിരിക്കുന്നു... രഹസ്യമായുള്ള ആസ്വാദനങ്ങള്‍ക്കടന്ന്‍ പരസ്യമായ ലേലം വിളികള്‍ നടക്കുന്നു... മലയാളിയുടെ ലൈംഗികദാഹത്തെക്കുറിച്ചറിയാന്‍ പുതിയ മാപിനികളോന്നും വേണ്ട ഒരു വാട്സപ്പ്‌ മാത്രം മതിയാകും... ഒരു സ്ത്രീയുടെ നഗ്നവീഡിയോയ്ക്ക് പിന്നാലെ അളിയനും മച്ചമ്പിയുമൊക്കെ പരക്കംപായുമ്പോള്‍ നമ്മുടെയൊക്കെ ലൈംഗിക പക്വതയുടെ നിലവാരം എവിടെയാണെന്ന് നോക്കിയാല്‍ കൊള്ളാം...
   സ്ത്രീയെ ജീന്‍സ് ഊരിക്കാനും, സാരി ഉടുപ്പിക്കാനും, പര്‍ദ്ദ ഇടിപ്പിക്കാനും വെമ്പല്‍ കൊള്ളുമ്പോള്‍; എങ്ങാനും ഏതെങ്കിലും ഗണികവനിത സാരിയഴിച്ചുവെന്ന വാര്‍ത്തയറിഞ്ഞാല്‍ സദാചാരബോധം തലയ്ക്കുപിടിച്ച മലയാള പുരുഷുകള്‍ക്ക് അപ്പൊ മദംപൊട്ടുന്നു. മദമിങ്ങനെ പൊട്ടി ഒലിക്കുമ്പോള്‍  കുലവസ്ത്രമായ മുണ്ടുടുത്ത് നടക്കാന്‍ പറ്റുമോയെന്നാണ് അറിയേണ്ടത്... ഉള്ളില്‍ ഉരുണ്ടുകൂടുന്ന പ്രഷര്‍ തടുക്കാന്‍ മുണ്ടിനു കഴിയുമോ..? മിക്കവാറും പാന്റ്സ് തന്നെ ധരിക്കേണ്ടിവരും... ആരെങ്കിലും സാരി അഴിച്ചാല്‍ അളിയനും മച്ചമ്പിയുമൊക്കെ മണം പിടിച്ചു നടക്കുന്നത് നാച്ചുറല്‍ ഫിനോമിനയാണെന്നു പോലീസിനു മനസിലായില്ലയെന്നു തോന്നുന്നു.. അവര്‍ എല്ലാവര്‍ക്കും കാര്‍ഡ് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.... ഇനിയിപ്പോ ഒരു മാര്‍ഗ്ഗമേയുള്ളൂ നിങ്ങള്‍ നിരപരാധിയാണെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക,,, അദേഹം ഇടപെട്ട് കേസില്‍ നിന്നും ഒഴിവാക്കും... ഏതെങ്കിലും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍   ക്ലിപ്പ് കണ്ടിട്ടുണ്ടെങ്കില്‍ അവരുടെ റാങ്ക് ലിസ്റ്റിന്‍റെ  ഒരു കോപ്പി കൂടി അയച്ചു കൊടുത്താല്‍  മാനുഷിക പരിഗണനയിലൂടെ വേഗം തീരുമാനം ഉണ്ടാകും... അത്രയ്ക്ക് കരുണാമയനാണ് അവിടുന്ന്‍.. പോലിസിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പോലിസെടുത്ത കേസിലെ പ്രതികള്‍ നിരപരാധികളാണെന്നു മനസ്സിലായത് മുഖ്യമന്ത്രിക്കാണ്... അപ്പൊ ഒരു സി ഐ യ്ക്ക് ഗുരുതരപരിക്കും മറ്റു പോലീസുകാര്‍ക്കും പരിക്കും സമ്മാനിച്ച ബോംബ് എറിഞ്ഞതു ആരാണാവോ. ഇനിയിപ്പോ പോലിസ് കണ്ടെത്തിയ പ്രതികള്‍ നിരപരാധികളാണെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ എന്തു നടപടിയെടുത്തുവെന്നും അറിഞ്ഞാല്‍ കൊള്ളാം. നിരപരാധികളെ കണ്ടെത്തുന്നപണി  പോലീസില്‍നിന്നും മുഖ്യമന്ത്രി ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിയ്ക്ക് ക്ലിപ്പുകേസും അദേഹം ഏറ്റെടുക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്... നടിച്ചവരും, ക്യാമറമാനും, ഡയരക്ടറുമെല്ലാം ക്ലീനായി നടക്കുമ്പോള്‍ ക്ലിപ്പ് കണ്ടുവെന്ന കാര്യത്തില്‍ ജനം എങ്ങനെ കുറ്റവാളിയാകും... അശ്ലീല വീഡിയോയില്‍ അഭിനയിച്ചതിനും, അതിന്‍റെ നിര്‍മ്മാണത്തിനുമെതിരെയാണ് ആദ്യം കേസ് എടുക്കേണ്ടത്.. അതിനുശേഷമാണ് കണ്ടവര്‍ക്കുള്ള ശിക്ഷ പറയേണ്ടത്... അതുകൊണ്ട് അഭിനേത്രിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുത്ത് ഈ പ്രശ്നം തീര്‍ക്കണമെന്നാണു പറയാനുള്ളത്... അഭിനേതാക്കളെയും, ഷൂട്ടിംഗ് കാരെയും, നിര്‍മ്മാതാവിനേയും ആദ്യം പിടിക്കണമെന്ന് വല്ല പൊതുതാല്പര്യവും വന്നാല്‍പ്പിന്നെ അതുപുലിവാലാകും,,, മാത്രമല്ല  കളികണ്ട കാണികളെ പിടിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ ഏതാണ്ട് പകുതി വോട്ടര്‍മ്മാരും അകത്താവും.  എല്ലാത്തിനെയും പിടിച്ച് അകത്തിട്ടാല്‍ അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ പച്ചതൊടുമെന്ന് വിചാരിക്കേണ്ട ...
 ക്ലിപ്പ്; കാണാനും കാണിക്കാനും ഉണ്ടാക്കിയതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല... കണ്ടശേഷം പെട്ടിപൂട്ടേണ്ട ആരോ അത് നാട്ടുകാരെ കാണിച്ചുവെന്നതാണ് സത്യം... സാധാരണക്കാരെ സംബന്ധിച്ചടത്തോളം ഷക്കീലയും മറിയയുമൊക്കെ കളംവിട്ടതിനുശേഷംവന്ന നികത്താനാവാത്ത വിടവിലേക്ക് ഒരു ചെറിയ ആശ്വാസമായിരുന്നു ക്ലിപ്പുകള്‍... അറ്റമില്ലാതെ നീണ്ടു കിടക്കുന്ന നൂറായിരം പ്രശ്നങ്ങള്‍ക്ക് നടുവിലേക്ക് ഈ ക്ലിപ്പുകള്‍ പുതിയൊരു പ്രശ്നമക്കാതെ ഒതുക്കിത്തിര്‍ക്കേണ്ട ചുമതല തല്ക്കാലം സര്‍ക്കാരിനാണ്. കണ്ട ആരും ഇതുവരെ ഗോവിന്ദചാമിയാകാത്ത സാഹചര്യത്തില്‍ എല്ലാവരും നിരപരാധികളാണെന്നു ബോധ്യപ്പെടണം. ഈ ക്ലിപ്പുമൂലം ആര്‍ക്കെങ്കിലും സര്‍ക്കാര്‍ജോലി കിട്ടാതെവരുന്ന സാഹചര്യം ഉണ്ടായാല്‍ അതൊരു മനുഷ്യാവകാശലംഘനമായി കാണുകയും, മാനുഷികപരിഗണനയുടെ പേരില്‍ ക്ലിപ്പ് വാങ്ങിയവരെയും കൊടുത്തവരേയും കണ്ടവരേയും കേസില്‍നിന്നും ഒഴിവാക്കി നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. ഈ കളിയില്‍ പങ്കെടുക്കണമെന്നോ,,, കളിക്കാരെ പരിചയപ്പെടണമെന്നോ പറയുന്നില്ല,,, കളിപ്പിക്കണം എന്നും പറയുന്നില്ല,,, . കോച്ചോ, റഫറിയോ ആക്കണമെന്നും പറയുന്നില്ല... തല്ക്കാലം ഗാലറിയിലൊ വാട്സ്അപ്പിലോ ഇരുന്നു കളി കാണാനുള്ള അവകാശമെങ്കിലും പാവം ജനത്തിനു നല്‍കണം... കാരണം ഇതില്‍ അഭിനയിച്ചിരിക്കുന്ന അഭിനേതാക്കള്‍ പലരും പൊതുജനത്തിന്‍റെ പണം പറ്റുന്നവരാണ്... സോ;; പ്രോഡ്യൂസേഴ്സ് ആ സിനിമായോന്നു കണ്ടതില്‍ ഇല്ലീഗലായി ഒന്നും പറയാന്‍ കഴിയില്ല....


Tuesday, October 14, 2014

സരിത ചാനലില്‍; മലയാളിക്ക് കുരുപൊട്ടി..?


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  അങ്ങനെ ആ ഞായറാഴ്ച രാത്രി ഒന്‍പതുമണിക്കുവേണ്ടി കേരളം ആകാംക്ഷയോടെ കാത്തിരുന്നു.. ഇതാ ഒന്‍പതുമണിക്ക് വലിയ പൊട്ടിത്തെറിയെന്ന രീതിയില്‍ എരിവും പുളിയുമായി ചാനലിലും ഇന്റര്‍നെറ്റിലുമായി അറിയിപ്പുകള്‍ തുരുതുരെ വന്നുകൊണ്ടിരുന്നതിനാല്‍ അലാറം വെച്ചു കാത്തിരിക്കേണ്ട ആവശ്യമൊന്നും വന്നില്ല.. കുളി, ജപം, ആത്താഴം ഇവയെല്ലാം നേരത്തെയാക്കി ജനം കാത്തിരുന്നു.. ആ കുപ്പിയില്‍ നിന്നും എന്തു വിക്കിയായിരിക്കും ലീക്കാകുന്നതെന്നറിയാന്‍.  കറണ്ട് പോയാല്‍ പരിപാടികാണുന്നത് മുടങ്ങരുതെന്നുകരുതി നാട്ടുകാര്‍ ഷേയറിട്ടു ജനറേറ്റര്‍ വരെ സംഘടിപ്പിച്ചു കാത്തിരുന്നു.. ഒടുവില്‍ ആ ഒന്‍പത് മണി വന്നെത്തി.. സരിത പങ്കെടുക്കുന്ന  ഹ്യൂമറസ് ടോക് ഷോ ഏഷ്യാനെറ്റ് പ്ലസില്‍ ഗംഭീരമായി അരങ്ങേറി.. ഇതു വെറുമൊരു സമയംകൊല്ലി പരിപാടി മാത്രമാണെന്നും ചാനലിനു ഈ പരിപാടിയുമായി യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്നും ആദ്യമേ എഴുതി കാണിച്ചിരുന്നു... അവതാരകന്‍ കിഷോറിന്‍റെ ചോദ്യങ്ങള്‍ക്ക് ഹ്യൂമറസായിത്തന്നെ ഉത്തരങ്ങള്‍ നല്‍കി പരിപാടി തീര്‍ന്നു... ഏതോ വലിയ ഉലക്ക കാത്തിരുന്ന മലയാളികള്‍ പരിപാടി കഴിഞ്ഞപ്പോള്‍ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ ടിവി ക്കു മുന്നില്‍ നിന്നും എണിറ്റുപോയി... എന്തെല്ലാം പ്രതീക്ഷകളായിരുന്നു.. ശശിയായതു മിച്ചം. പ്രതീക്ഷിച്ചതൊന്നും കിട്ടാത്തതിന്‍റെ പ്രതികാരമായി ഏതോ പ്രമുഖന്‍ വാട്സ് അപ്പില്‍ ഏതോ വീഡിയോ ക്ലിപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നും ആ ക്ലിപ്പുകള്‍ എബോളപോലെ പടര്‍ത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്നുമാണ് പുതിയവാര്‍ത്ത...  ഷോ യില്‍ പങ്കെടുത്തതിന് സരിതയേയും ഷോ നടത്തിയതിനു ഏഷ്യാനെറ്റിനേയും നമ്മുടെ സദാചാരക്കാര്‍ കഠിനമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്.. മാധ്യമ ചെറ്റത്തരം എന്നാണ് കഠിനവിമര്‍ശനം.. ഈ പറയുന്ന എല്ലാ ഏഭ്യന്മാരും കണ്ണില്‍ എണ്ണയൊഴിച്ചു കുത്തിയിരുന്ന് ആ  പരിപാടി തീരുവോളം കണ്ടിരുന്നുവെന്ന് വ്യക്തം.. അത്രയേ ചാനലും ഉദേശിച്ചോള്ളൂ.. പരിപാടിക്ക് നല്ല റേറ്റിംഗ് കിട്ടിയതിനാല്‍ ചാനലിനും സ്പോണ്സര്‍മാര്‍ക്കും സന്തോഷം ചാനലില്‍ നന്നായി തിളങ്ങാന്‍ സാധിച്ചതില്‍ സരിതയ്ക്കും സന്തോഷം... എന്താണ് ഈ പരിപാടിയെ ഇത്രെയേറെ തെറിവിളിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഘടകം.. ചീത്ത വിളിക്കുന്ന എല്ലാവനും ഈ പരിപാടി കണ്ടുവെന്നുള്ള കാര്യം ഉറപ്പാണ്‌.. പരിപാടിയില്‍ മോശമായി ഒന്നുമില്ല. മാസങ്ങളോളം മലയാളിയെയും മലയാള മാധ്യമങ്ങളെയും ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയിരുന്ന ഒരു സ്ത്രീ പങ്കെടുക്കുന്ന പരിപാടിയില്‍ അവര്‍; അവതാരകന്‍റെ നര്‍മ്മത്തില്‍ പൊതിഞ്ഞ ചോദ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ കൃത്യമായി മറുപടി നല്‍കുന്നു.. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നാട്ടിലെ സദാചാര മുതലാളിമാര്‍ക്കോ കാണാനോ കേള്‍ക്കാനോ പാടില്ലാത്തതൊന്നും ആ  പരിപാടിയില്‍ ഉണ്ടായിരുന്നില്ല ... എന്നിട്ടും എന്തേ ഈ കുരുപൊട്ടല്‍... അവിഹിതവും, വഞ്ചനയും, ആത്മഹത്യയും,കൊലയും, കള്ളുകുടിയും, ഒളിച്ചോട്ടവും കുടുംബസദസ്സുകളില്‍ സീരിയലുകളായി യാതൊരു നിയന്ത്രണവുമില്ലാതെ നിറഞ്ഞോടുമ്പോള്‍കാണാത്ത എന്തു കുഴപ്പാമാണ് വെറുമൊരു വിനോദപരിപാടിയായ ഈ ഷോ യില്‍ ഉണ്ടായത്.. സരിതയുടെ പേരില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രചരിക്കുന്ന വീഡിയോ, പട്ടിണി കിടക്കുന്നവനു ബിരിയാണി കിട്ടിയ സന്തോഷത്തോടെ ഇതേ മലയാളി ഏറ്റെടുത്ത് ആസ്വദിക്കുന്നു....പ്രചരിപ്പിക്കുന്നു.... സിഡ്നി ഷെല്‍ഡന്‍ പറഞ്ഞപോലെ സ്വയംഭോഗത്തിന്‍റെ രാവുകള്‍ നിങ്ങള്‍ക്കായി തന്ന സ്വപ്നസുന്ദരിയെ കല്ലെറിയാതെ അവളോട്‌ നന്ദി പറയുവിന്‍..
  
  കൈയ്യിലിരിക്കുന്ന പണം ഇരട്ടിയാക്കാനുള്ള അത്യവേശത്താല്‍ വക തിരിവില്ലാതെയും, കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെയും, മോഹന വാഗ്ദാനങ്ങള്‍ അപ്പാടെ വിഴുങ്ങിയും പണംമിറക്കിയ  ചിലര്‍ പിണമായ കേസില്‍  പോലിസ് അന്വേഷണം നടന്നു  അറസ്റ്റും നടന്നു... പ്രതികള്‍ അധികവും പുരുഷ കേസരികള്‍ പേരിനു മാത്രം സ്ത്രീകള്‍... അതിന്‍റെ കേസുകള്‍ കോടതിയില്‍ നടക്കുന്നു.. അധികം കേസുകളും ഒത്തുതീരുന്നു.. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുപോലെ മറ്റൊരു  സോളാര്‍ തട്ടിപ്പ്.. ഇത്തരം തട്ടിപ്പുകളും അറസ്റ്റും ജയിലുമെല്ലാം മലയാളി ആട്- തേക്ക്- മാഞ്ചിയത്തില്‍  തുടങ്ങി കാലങ്ങളായി കാണുന്നു... കാണുന്ന നേര്‍ച്ചപ്പെട്ടിയിലോക്കെ കൈ കടത്തുമ്പോള്‍ അതില്‍നിന്നും വല്ലതും തിരിഞ്ഞു കൊത്തുമോയെന്നു നോക്കേണ്ടത് പണമിടുന്നവന്‍ തന്നെയാണ്... നാടുഭരിക്കാന്‍ തിരഞ്ഞെടുത്തയച്ച നമ്മുടെ ജനപ്രതിനിധികള്‍; തങ്ങള്‍ ചെയ്ത വഴിവിട്ട സഹായങ്ങള്‍ക്ക് പ്രതിഫലമായി കൂടെകിടപ്പും കൂട്ടിക്കൊടുപ്പും നടത്തിയെന്ന നാറുന്ന കഥകളും തട്ടിപ്പിനു മേമ്പൊടിയായി പുറത്തു വന്നിരുന്നു... എല്ലാം മാന്യരായ പുരുഷ കേസരികള്‍ തന്നെ.. തട്ടിപ്പില്‍ പങ്കാളികളെന്നു സംശയിക്കുന്നവരുടെ കൂട്ടത്തിലും, വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തവരിലും മന്ത്രിമാര്‍,  എംപി മാര്‍, എം എല്‍ എ മാര്‍, പോലീസുകാര്‍, പ്രാദേശിക രാഷ്ട്രിയ നേതാക്കള്‍ തുടങ്ങിയ എല്ലാ തരക്കാരും ഉള്‍പ്പെട്ടിരിക്കുന്നു.. ഇവരെല്ലാം മുന്നേപോലെതന്നെ ഇന്നും മാന്യന്മാരായി നടക്കുന്നു... ഇവരുടെ പൊതു പരിപാടികളില്‍ ആരും സദാചാരം പറഞ്ഞു ബഹളം വയ്ക്കാറില്ല, ഇവരെയാരും എടാ പോടാന്ന് വിളിക്കാറില്ല,, ബലാല്‍സംഗവീരന്‍ എന്നു വിളിക്കാറുമില്ല. ഈ ദിവ്യന്മാരെല്ലാം നമുക്കിപ്പോഴും സാറുമ്മാരാണ്.. ആരോപണ വിധെയാനായ എം പി വീണ്ടും മത്സരിച്ച് എം പി യായി .. ഒരു എം എല്‍ എ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന പരസ്യ പ്രസ്താവന വന്നിട്ടും അതിന്‍റെ കേസും കാര്യങ്ങളും അപ്രത്യക്ഷമായി... ഒരു തട്ടിപ്പുകേസ്സില്‍ ഉള്‍പ്പെട്ട സകല പുരുഷന്മാരും മാന്യന്മാരും അതില്‍ ഉള്‍പ്പെട്ട സ്ത്രീയെ മാത്രം കുറ്റക്കാരിയെന്നും വിളിക്കുന്നതെങ്ങനെ... കോടതി ശിക്ഷിക്കാത്ത കാലത്തോളും എല്ലാവരും നിരപരാധികള്‍ത്തന്നെ ...  സദാചാരവും സംശുദ്ധതയും പുരുഷന് ബാധകമല്ലേ.?? തട്ടിപ്പുകാരി എന്നു മുദ്രകുത്തപ്പെട്ട സ്ത്രീ എന്തുചെയ്യണമെന്നാണ് സദാചാരക്കാര്‍ പറയുന്നത്..? വീട്ടുതടങ്കലില്‍ കഴിയണോ..? ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാതെ രാഷ്ട്രിയത്തില്‍ ഇറങ്ങു നിങ്ങളെ ഞങ്ങള്‍ മന്ത്രിയക്കമെന്നാണോ പറയുന്നത്..... ചാനലിലും സിനിമയിലുമൊക്കെ അഭിനയിച്ച് പ്രതിഫലം വാങ്ങി ശിഷ്ടകാലം ജീവിക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര വേവലാതി... ഹിതകരമാല്ലയെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആ പരിപാടി കാണാതിരുന്നാല്‍ പോരെ,? ,ആരും പ്രസ്തുത പരിപാടി കാണരുതെന്ന് ബോധാവല്കരിക്കണം നടത്തിയാല്‍ പോരെ..? .അതൊന്നും ചെയ്യാതെ പരിപാടി മുക്കുമുട്ടെ ആസ്വദിച്ചശേഷം കല്ലേറ് നടത്തുന്നത് എന്തിന്,.?
 തന്നേയും തന്‍റെ ശരീരത്തെയും എന്നും ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഞരമ്പു സദാചാരക്കര്‍ക്കെതിരെ അതേ നാണയത്തില്‍ ഏതെങ്കിലും ഒരു ഒരു സ്ത്രീ പ്രതികരിച്ചാല്‍ അതു ഭയങ്കരകുറ്റം.. കൂടെക്കിടന്നും, പാലുകാച്ചിയും, കൂട്ടിക്കൊടുത്തും, മൃദുലഭാഗങ്ങളുടെ ഭംഗിവര്‍ണ്ണിച്ചും നടന്ന പുരുഷകേസരികള്‍ ചെയ്യുന്നതെല്ലാം ശരി.. ഒരു  സദാചാരക്കാരനും അതൊരു പ്രശ്നമല്ല.. ഇത്തരത്തിലുള്ള നാറിയ നേതാക്കളുടെ കോണകം തിരുമ്മാന്‍ നടക്കുന്ന എഭ്യന്മാരാണ് ... ഈ സ്ത്രീ പാപിനിയാണെന്നു പറഞ്ഞു കല്ലേറ് നടത്തുന്നത്... നല്ല ഒന്നാംതരം തിരക്കഥയുടെ ബലത്തില്‍ വലിയ ബിസ്സിനസ് മഗ്നറ്റുകളെന്നു വിശേപ്പിക്കുന്ന ഷൈലോക്കുമാരുടെ കീശയില്‍ കയ്യിട്ടു പണംവാരിയും, ..പെണ്ണിന്‍റെ മേനിയഴകന്‍റെ പിറകെ ഒലിപ്പിച്ചു നടക്കുന്ന പരനാറികളായ രാഷ്ട്രിയക്കാരെ എണ്ണതേപ്പിച്ചും ആരെങ്കിലും കാശുണ്ടാക്കിയാല്‍ അതവരുടെ മിടുക്കാണെന്നു പറയാന്‍ കഴിയൂ.. വെടിപ്പുരകള്‍ അന്വേഷിച്ചു നടക്കുന്ന ഇത്തരം കോഴികളെ സ്വന്തം പ്രതിനിധികളായി വീണ്ടുംവീണ്ടും വിജയിപ്പിച്ചുവിടുന്ന ഉളുപ്പില്ലാത്തവര്‍ക്ക് എങ്ങനെ ഒരു സ്ത്രീയെ കുറ്റം വിധിക്കാനാവും.. ആദ്യം നീ നിന്‍റെ നേതാവിന്‍റെ മടിക്കുത്തിനു പിടിക്കുക എന്നിട്ടാവാം സാരി അഴിക്കല്‍. മാതാഹരികളുടെ മുന്‍പില്‍ കൌപിനം അഴിച്ചുവെയ്ക്കുന്ന വെള്ളത്തുണിയില്‍ പൊതിഞ്ഞ മാംസപിണ്ടങ്ങളുടെ വിജ്രംഭിച്ച ലിംഗത്തിനെതിരെയാണ് സദാചാരത്തിന്‍റെ കല്ലുകള്‍ ആദ്യം എറിയേണ്ടത്..ഒരു സ്ത്രീയുടെ നഗ്നശരീരത്തിന്‍റെ വീഡീയോദ്രശ്യങ്ങള്‍ ആവോളം ആസ്വദിച്ച് സ്വയംഭോഗ മനസ്സുമായി വിഹരിക്കുന്ന മൂല്യ വര്‍ധനക്കാര്‍ സദാചാരത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനുമുന്പ് സ്വയം ഒന്നാലോചിക്കുക... നേതാവിന് കിട്ടിയപോലെ ഒരവസരം നിനക്ക് കിട്ടിയാല്‍ എന്തു ചെയ്യും.. വാസവദത്തയ്ക്ക് സന്മാര്‍ഗ്ഗം പറഞ്ഞുകൊടുത്ത ഭിക്ഷുവായി മാറുമോ.?. അതോ,,,, പട്ടിണികിടക്കുന്ന സിംഹമാകുമോ.? തരം കിട്ടിയാല്‍ സ്ത്രീയെ ആവോളം ആസ്വദിക്കുകയും കാര്യം കഴിഞ്ഞാല്‍ കുറ്റം വിധിക്കുകയും ചെയ്യുന്നതിലെ ശരികേടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടക്കട്ടെ... ഒരു സ്ത്രീ ചാനലിലും സിനിമയിലും പൊതുപരിപാടികളിലും പങ്കെടുത്തതില്‍ മൂല്യച്യൂതിയും സദാചാരലംഘനവുംമൊക്കെ കണ്ടുപിടിക്കുന്ന അതേ എഭ്യന്മാര്‍ തന്നെയാണ് അവരുടെ നഗ്നചിത്രങ്ങള്‍ കണ്ടു ആവോളം ആത്മരതി നടത്തുന്നതും.....നാടുഭരിക്കുന്ന തമ്പുരാക്കന്മാര്‍ വരെ ഒശ്ചാനിച്ചുനില്‍ക്കുന്ന ശ്രീകോവില്‍ പ്രജകള്‍ക്ക് എങ്ങനെ അശുദ്ധമാകും... ഒന്നേ കാരണമുള്ളൂ കിട്ടാത്ത മുന്തിരിപുളിക്കും..


Saturday, October 11, 2014

ബിലാവല്‍ തമിഴ്സിനിമയ്ക്ക് പഠിക്കുന്നു.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 കാണാന്‍ നല്ല മൊഞ്ചുള്ള ചെക്കനാണ് ; പക്ഷെ ചെറുപ്രായത്തില്‍ത്തന്നെ വട്ടായിപ്പോയാലെന്തു ചെയ്യാന്‍കഴിയും. ഇനി ഒരു വഴിയേയുള്ളു സംഗതി അധികം വയലന്റാകുന്നതിനുമുമ്പ് ചങ്ങലയ്ക്കിടുക. നിറുത്താതെ വീണ്ടും വിഡ്ഢിത്വം പറയുകയാണെങ്കില്‍ ഒന്നുകില്‍ എന്തെങ്കിലും മയക്കുമരുന്നു കൊടുത്തുമയക്കുക, അല്ലേല്‍ വായില്‍ നല്ല കോറത്തുണി തിരുകികയറ്റുക.. ആരാണ് മൊതലെന്നല്ലേ;  ഇമ്മടെ ബിലാവലാണ് താരം.. എന്നുവെച്ചാല്‍ നമ്മുടെ അയല്‍ക്കാരന്‍ ബിലാവല്‍ ഭൂട്ടോ. ആ ചെക്കന് എന്തെങ്കിലും ഉടനെ വേണ്ടിവരും. നടക്കാത്ത സ്വപ്നങ്ങള്‍ മലോകരോട് വലിയവായില്‍ വിളിച്ചുകൂവുകയെന്നത് സ്ഥിരം പരിപാടിയായാല്‍ സൂക്ഷിക്കണം സംഗതി ഭ്രാന്തിലേക്ക് മാറാം.  ‘കാശ്മീര്‍ പിടിച്ചെടുക്കും’ എന്നായിരുന്നു ആദ്യത്തെ ഗീര്‍വാണം, അതേതാണ്ട് അടക്കമായി.. ഇനിയിപ്പോ ‘ഞങ്ങള്‍ പലസ്തീന്‍കാരല്ല ശക്തിയായി തിരിച്ചടിക്കുമെന്നാണു’ പുതിയ വാണം.. അല്ലപ്പാ ഇങ്ങ പലസ്തീന്‍കാരാണന്നു ഇവിടിപ്പോ ആരാ പറഞ്ഞേ..?? ഇന്ത്യക്കാര്‍ പറഞ്ഞോ,,?? കേരളക്കാര്‍ പറഞ്ഞോ,,ഇല്ലല്ലോ ? നിങ്ങള്‍ക്ക് സ്വയം അങ്ങനെ തോന്നിയാല്‍ നമ്മളിപ്പോ എന്താ ചെയ്യുക..? എന്തേ ഈ ബിലാല്‍ ഇപ്പൊളിത്ര ചൂടാകാന്‍ കാരണം... അങ്ങേരുടെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പിപ്പിള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തുപോലും. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ത്തന്നെ എന്നാണല്ലോ പ്രമാണം. ഈ പ്രമാണത്തില്‍ ബിലാവലും വിശ്വസിക്കുന്നു. ഇന്ത്യന്‍ ഹാക്കര്‍മ്മരാണ് അത് ചെയ്തതുപോലും... മേജര്‍ മഹാദേവന്‍റെ ആക്കൌണ്ട് ഏതോ സര്‍ക്കാര്‍ സൈറ്റാണെന്നുകരുതി കഴിഞ്ഞദിവസം പാക്‌ സൈബര്‍ വാരിയര്‍ എന്നൊരു കൂട്ടര്‍ ഹാക്ക് ചെയ്തിരുന്നു... പിറ്റേ ദിവസംതന്നെ പാക്‌ റെയില്‍വേയുടെ സൈറ്റും ഹക്കായി പോലും.. ഞമ്മളാണ് അത് ചെയ്തതെന്ന് മഹാദേവന്‍സ് ഫാന്‍സ്‌ പറഞ്ഞിരുന്നു... ശരിയാണോന്നു അറിയില്ല എങ്കിലും സംഗതി ഹക്കായി എന്നത് സത്യമാണ്... ഇനിയിപ്പോ ഹാക്ക് യുദ്ധം തന്നെയായിരിക്കും കാണേണ്ടി വരിക... നമ്മുടെ റെയില്‍വേയുടെയും, കെ.എസ്.ആര്‍.ടി. സി യുടെയും വെബ് ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ള ഏതെങ്കിലും പാക്‌ ഹാക്കര്‍മ്മാരുണ്ടെങ്കില്‍ വെല്ലുവിളിക്കുന്നു... ഒന്നു ഹാക്ക് ചെയ്യ് കാണട്ടെ മിടുക്ക്. ഇതൊക്കെ മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് നമ്മുടെ ഇമ്മാതിരി സൈറ്റെല്ലാം  ‘ഈ സേവനം താങ്കള്‍ക്ക് ലഭ്യമല്ല’ എന്ന മെസേജ് കാണിക്കാന്‍ വേണ്ടി മാത്രം വര്‍ക്ക് ചെയ്യുന്നത്...
  കേരളഅയല്‍പക്കമായ  മാഹിയിലൂടെ പോയിട്ടുള്ളവര്‍ക്കറിയാം അല്പനേരം അവിടെ ചിലവഴിച്ചാല്‍ ചില വിശേഷകാഴ്ചകള്‍ കാണാന്‍ കഴിയും.. കുറഞ്ഞ വിലയ്ക്ക് വാട്ടിസടിച്ച് കോണ്‍തെറ്റിയ പല സൈസു പാമ്പുകളെ അവിടെ നിര്‍ല്ലോഭം കാണാന്‍ കഴിയും.. മാഹിപ്പാലത്തിന്‍റെ കൈവരിയില്‍ പിടിച്ചുനിന്നുകൊണ്ട് മാഹിപുഴയേയും കടലിനേയും തെറി വിളിക്കുന്ന ചിലര്‍, റോഡുവക്കില്‍  കിറിയില്‍ പട്ടി മുള്ളിക്കിടക്കുന്ന ചിലര്‍ പട്ടികളെ വെല്ലുവിളിക്കുന്നു, ഫുട്ട്പത്തില്‍ ഇഴഞ്ഞുനടക്കുന്ന ചിലര്‍ കാല്‍നടയാത്രക്കാരെ വെല്ലുവിളിക്കുന്നു, ഇതിനൊന്നുമാകാതെ ഏതെങ്കിലും മൂലയില്‍ ഒടിഞ്ഞുമടങ്ങിക്കിടന്നുകൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും വെല്ലുവിളിക്കുന്നു വേറെചിലര്‍,,,,, അക്കൂട്ടത്തിലെക്കിതാ പാക്കിസ്ഥാനില്‍ നിന്നും വേറൊരു ഇനംകൂടി;  ബിലാവില്‍ ഭൂട്ടോ,,, ആളു ബഹുകേമനാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെയും ഏകമകന്‍ സര്‍വ്വോപരി പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ ചെയര്‍മാന്‍..പ്രായം ഇരുപത്തിയാറ് വയസ്സ്; ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ക്രൈസ്റ്റ്ചര്ച്ച് കോളേജില്‍ നിന്നാണ് മെട്രിക്കുലേഷന്‍ പാസയതെന്നു പറയപ്പെടുന്നു.. പക്ഷെ നാട്ടിലെ പഴയ തൂത്തുവാരി കോളേജില്‍ പഠിച്ചതിന്‍റെ സ്റ്റാണ്ടേര്‍ട് പോലും കാണുന്നില്ല... മൊത്തത്തില്‍ ഒരു രാഹുല്‍ ബിംസി ലൈന്‍... ചുമ്മാ കേറിയങ്ങ്; പിടിക്കും, തിരിക്കും, അടിക്കും എന്നൊക്കെയാണ് പ്രസംഗിക്കുന്നത്... ഒരു കോളേജ് യൂണിയന്‍ ചെയര്‍മാനാകാനുള്ള യോഗ്യതയൊക്കെയുണ്ട് അത്രമാത്രം.. ചെറിയ പ്രായത്തിന്‍റെ വിവരക്കേട് ഉണ്ടാകുമെങ്കിലും ഇത്രയങ്ങു മന്ദബുദ്ധിയാകാമോ ബേനസീറിന്‍റെ മകന്‍..
  രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ഒരു രാജ്യം മറ്റൊരു രാജ്യത്തിനു മുന്നില്‍ ആദ്യമായി ആയുധംവെച്ചു കീഴടങ്ങുന്നത്; ഈ ചെക്കന്‍റെ കൂട്ടര്‍ ഇന്ത്യയുടെ മുന്നിലാണ് അതെന്തേ ചെക്കന്‍ മറന്നുപോയോ... അന്നുകിട്ടിയ തല്ലിന്‍റെ ചൂട് തീര്‍ന്നെന്നു തോന്നുന്നു... അപ്പന്‍ വേണ്ട വേണ്ടായെന്നു വയ്ക്കുംതോറും മകന്‍ മേടിച്ചേ പോവുകയുള്ളൂവെന്നു വാശി പിടിച്ചാല്‍ എങ്ങനാ.. ഗ്രൌണ്ടില്‍ നാക്കുകൊണ്ട് ചെറ്റത്തരം വിളിച്ചുപറഞ്ഞ് ഒടുക്കം ബജിയുടെ തല്ലുവാങ്ങിപ്പൊട്ടിക്കരഞ്ഞ ശ്രീ ശാന്തനാണോ മകനേ നിന്‍റെ ഗുരു... ഇക്കാലമത്രെയും ചെറുതും വലുതുമായ നിരവധി അടിപിടികള്‍ നടന്നതിലൊക്കെയും കണക്കിന് തല്ലുവാങ്ങി തിരിച്ചുപോയ ചരിത്രമാണ്‌ മകനെ നിന്‍റെ മുത്തച്ഛന്‍മാര്‍ക്ക് പറയാനുള്ളത്... വീട്ടിന്നു ഇറങ്ങുന്നതിനു മുന്പ് ആരോടെങ്കിലും ചോദിക്കാമായിരുന്നു സ്വന്തം മടിശീലയില്‍   എന്തുണ്ടന്നു.. എറിഞ്ഞാല്‍ പൊട്ടാത്ത പഴയ പടക്കങ്ങളും കാക്കയെ വെടി വയ്ക്കുന്ന തോക്കുകളുമായി ഇന്ത്യയെ നേരിടാന്‍ വരുന്ന ചെക്കാ മടങ്ങിപ്പോ;;;;;; പോയി വീട്ടില്‍ ചെന്നു ചപ്പാത്തി പരത്താന്‍ പഠിക്കൂ..  വെറുതെ ഇരിക്കുമ്പോള്‍ ഇന്ത്യയുടെ ആയുധബലത്തിന്‍റെ കണക്കുകള്‍ വായിച്ചു പഠിക്കുക.....  ഈസമയത്ത് പാക്‌ രാഷ്ട്രിയത്തില്‍ വല്യ ഗതിയൊന്നുമില്ലാതെ ഉഴലുന്ന പി പി പി യെ ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ ഒന്നു ഉഷാറാക്കുക; ഇതാണ് ചെക്കന്‍റെ മനസ്സിലിരിപ്പ്... എന്നാലും പാക്കിസ്ഥാനിലെ ഒരു പ്രധാനപാര്‍ട്ടിയുടെ ചെയര്‍മാന്‍ ഇതുപോലെ പക്വതയില്ലാതെ വിടുവായത്തം പറയുമ്പോള്‍ കഷ്ടമെന്നേ പറയാനുള്ളൂ.. വെല്ലുവിളികള്‍ നടത്തി അന്തരീക്ഷം വഷളാക്കുന്നതില്‍നിന്നും  ഇഷ്ടന്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു.. വള്ളി ട്രൌസറുമിട്ടു ഗോട്ടി കളിക്കേണ്ട പ്രായത്തില്‍ ഒരു മുന്‍നിര പാര്‍ട്ടിയുടെ ചെയര്‍മാര്‍ സ്ഥാനത്ത് ഇമ്മാതിരി വിവരദോഷികളെ അവരോധിച്ചാല്‍ നാട്ടുകാര്‍ക്കും, അയല്പക്കക്കാര്‍ക്കും  കിടക്കപ്പോരുതിയുണ്ടാവില്ല... കണ്ണില്‍ കാണുന്ന സകലതിനെയും വെല്ലുവിളിക്കുക, കിട്ടുന്ന തല്ലൊക്കെ മേടിക്കുക , അതിനുപുറമേ വഴിയേപോകുന്ന അടി ഇരന്നു വാങ്ങിക്കുകയും ചെയ്യുന്ന പഴയ കോമാളി കഥാപാത്രങ്ങള്‍ക്ക് ബിലാവല്‍ ജീവന്‍ കൊടുക്കുകയാണെന്നു തോന്നുന്നു.. ഏതായാലും കാണാന്‍ നല്ല മൊഞ്ചുള്ള സ്ഥിതിക്ക് വല്ല സിനിമയിലോ മറ്റോ അരകൈ നോക്കാമായിരുന്നില്ലേ.. മനസ്സിലെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ നല്ലമാര്‍ഗ്ഗം സിനിമയാണ്. ധാരാളം ആരാധകരെയും കിട്ടും.. കുറേ രജനിമോഡല്‍  പടങ്ങളില്‍ അഭിനയിക്കുക.. നായകനായി ബിലാല്‍; എതിര്‍ഭാഗത്ത് ഇന്ത്യന്‍ പട്ടാളവും,,ഇന്ത്യന്‍ പട്ടാളത്തിന്‍റെ വെടിയുണ്ടകള്‍ കൈകൊണ്ടുപിടിച്ച് മാലകോര്‍ത്ത് കഴുത്തിലിടുക.. ഷെല്ലുകള്‍ നെഞ്ചുകൊണ്ട് തടഞ്ഞിട്ട് പൊട്ടിച്ചിരിക്കുക,  യുദ്ധവിമാനങ്ങള്‍ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുക ..തുടങ്ങിയ ഗിമിക്കുകള്‍ അഭ്രപാളികളില്‍ നടത്തുകയാണെങ്കില്‍ ഇതില്‍ കൂടുതല്‍ ആരാധകരെ കിട്ടും... വെയിലത്തുകിടന്നു ഇങ്ങനെ തൊള്ളകീറുന്നതിലും ഭേദം അതാണ്... സിനിമയില്‍  ക്ലച്ചുപിടിച്ചാല്‍ പതിയെ പതിയെ രാഷ്ട്രിയത്തിലേക്ക് കടന്നാല്‍ കസേര ഉറപ്പാക്കാം... ഇതിനെക്കുറിച്ച്‌ പഠിക്കണമെന്നുണ്ടെങ്കില്‍ ഒരാഴ്ച അവധിയെടുത്ത് തമിഴ്നാട്ടിലേക്ക് പോയാല്‍ മതി..
 മോനെ ബിലാവലെ നിന്‍റെ ചെറുപ്പകാലം അമ്മ പറഞ്ഞത്  ഓര്‍മ്മയില്‍ വരുന്നു...  മോന്‍റെ കിടന്നുമുള്ളലോക്കെ മാറിയോ,എത്രയെത്രെ ബഡ്ഷീറ്റുകളാണ് നീ ഓരോ രാത്രിയും മുള്ളിനനച്ചിരുന്നത്‌, ഉറക്കത്തില്‍ സ്വപ്നം കണ്ടു നിലവിളിക്കുന്ന നിന്‍റെ സ്വഭാവം മാറിയോ, നട്ടപ്പാതിരയ്ക്ക് കിടക്കപ്പായയില്‍ നിന്നും എണിറ്റു നടക്കുകയും അയല്‍ക്കാരെ ചീത്ത വിളിക്കുകയും ചെയ്യുന്ന നിന്‍റെ പഴയ ആ അസുഖം ഇനിയും മാറിയില്ലേ. മൂത്രത്തില്‍ കുതിര്‍ത്ത അരിപൊടിച്ച് നിനക്ക് ഉണ്ടയുണ്ടാക്കി തന്നിട്ടും നിന്‍റെ രോഗം മാറിയില്ലേ,, എന്താണ് നിനക്ക് പറ്റിയത് ഏതെങ്കിലും റാലിക്ക് പോയപ്പോള്‍ പോലീസിന്റെ തല്ല്  തലമണ്ടയ്ക്ക് കിട്ടിയോ, അതോ എതിര്‍ പാര്‍ട്ടിക്കാരുടെ കല്ലേറില്‍ നിന്‍റെ ഉച്ചിയുടെ ബോള്‍ട്ട് ഇളകിയോ,, കാശ്മീര്‍ പിടിക്കും തിരിച്ചടിക്കും എന്നൊക്കെ ആളുകളുടെ മദ്ധ്യേ വിളിച്ചുപറയുമ്പോള്‍ നിന്‍റെ അഴിഞ്ഞുവീണ കൌപീനം മുറുക്കിയുടുത്തു ഓടാന്‍ റെഡിയായിക്കോ.. തീയ്യിലെക്ക് സ്വയം ചാടി ചാവുന്ന ഇയാംപാറ്റയാകാതെ തലകൊണ്ട് ചിന്തിക്കുന്ന മനുഷ്യനാകൂ മകനെ .
  ബിലാവലിന് ദേശസ്നേഹം വല്ലാതെ സ്ഖലിക്കുകയാണെങ്കില്‍ 1947,1965,1971,1999 കാലങ്ങളില്‍ മോന്‍റെ മുത്തച്ഛന്മാര്‍ ഇന്ത്യയുടെ കൈയ്യില്‍ നിന്നും ചൊള്ളൂകൊടുത്ത് ചുളമേടിച്ച സംഭവങ്ങള്‍ തലമൂത്ത ആരോടെങ്കിലും ചോദിച്ചാല്‍മതി.. വെറുതെ പിച്ചും പേയും പറഞ്ഞ് ഒടുവില്‍ ചന്തിക്ക് നല്ല പെടമേടിച്ച് നിക്കറില്‍തൂറി തിരിഞ്ഞോടാന്‍ നില്‍ക്കാതെ അവിടെ സ്വന്തം നാട്ടില്‍ എന്തെങ്കിലുമൊക്കെ കാണിച്ച് കഴിവ് തെളിയിക്കുക.. കണ്ടില്ലേ നാട്ടുകാരി മലാല യൂസഫ്‌ നോബല്‍ സമ്മാനമാണ് മേടിച്ചിരിക്കുന്നത്.. മോന്‍ അത്രയൊന്നും മേടിച്ചില്ലെങ്കിലും രണ്ടു കുപ്പിഗ്ലാസ്സെങ്കിലും സമ്മാനമായി മേടിക്കെണ്ടേ.. അമ്മയുടെ പേരിനെ നാറ്റിക്കരുത് പ്ലീസ്..

   

Wednesday, October 8, 2014

മോഹന്‍ലാലിനെതിരെ പവനായി ആക്രമണം...


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   നമ്മുടെ മോഹന്‍ലാലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിപ്പ് വന്നിരിക്കുന്നു . പാക് പതാക പറത്തി ടീം സൈബര്‍ വാരിയെര്സ് എന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു. ‘സര്‍ക്കാര്‍ വെബ്സൈറ്റ് തകര്‍ക്കലാണ് ഞങ്ങളുടെ ലക്ഷ്യം.. മനുഷത്വത്തിനെതിരെ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ ഒരിക്കലും മറക്കില്ല. കാശ്മീരീല്‍ പതിനായിരങ്ങളാണ് മരിച്ചത്....’ഇങ്ങനെ പോകുന്നു ഹാക്കര്‍മ്മാര്‍ ലാലിന് കൊടുത്ത കുറ്റപത്രം.. പാവങ്ങള്‍ ഈ ഹാക്കര്‍മ്മാര്‍ ഇത്രയ്ക്ക് വിവരമില്ലാത്തവരാണോ.. ആട്ടുംകാട്ടവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാത്ത  ഇവരൊക്കെ ഹാക്കര്‍മാരുടെ പേര് നശിപ്പിക്കും ഉറപ്പാണ്‌... ഒരുകാര്യം ഉറപ്പായി ഇവന്മാര്‍ക്കൊന്നും പത്തുനയാ പൈസയുടെ ജനറല്‍നോളജില്ല.. സര്‍ക്കാര്‍ വെബ്സൈറ്റാണ് പോലും തകര്‍ത്തത്.. കാശ്മീരില്‍ പതിനായിരങ്ങള്‍ മരിക്കാന്‍ പാകത്തില്‍ ലാല്‍ എന്തോ ചെയ്തുപോലും... കീര്‍ത്തിചക്ര, കണ്ടഹാര്‍ തുടങ്ങിയ ഒന്നുരണ്ടു സിനിമയില്‍ കളിത്തോക്കും പിടിച്ചു നാലു ഉണ്ടയില്ലാവെടി പൊട്ടിച്ചെന്നല്ലാതെ  അദേഹം കാശ്മീരിനെതിരെ ഒന്നും ചെയ്തിട്ടില്ല.. പൊട്ടിയ വെടിയെല്ലാം ഒര്‍ജിനലാണന്നാണ് പഹയന്മാര്‍ കരുതിയിരിക്കുന്നത്. അതൊക്കെ വെറും ഉണ്ടയില്ലാവെടിയാണെന്ന് അവന്മ്മാരെ എങ്ങനെ വിശ്വസിപ്പിക്കും.  എഴുത്തും വായനയും തീരെയില്ലാത്ത ടീമാണ്.. ഏതായാലും ലാലേട്ടന്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. മൂപ്പര്‍ ഇന്ത്യന്‍സേനയിലെ എന്തോ ഭയങ്കര സേനാമേധാവിയാണെന്നാണ്  പാക്ഹാക്കര്‍മാര്‍ക്ക് തോന്നിയിട്ടുള്ളത്. വെറുതെ വേഷംകെട്ടിയാതുകൊണ്ട്  അവസാനം ലെവന്മ്മാര്‍ പിറകെകൂടാനുള്ള സാദ്ധ്യത കാണുന്നുണ്ട്.. ഞാന്‍ ഒര്‍ജിനലല്ല ഡ്യൂപ്പാണെന്നു ഏതെങ്കിലും പാക് പത്രത്തിലൂടെ ഒരു പരസ്യം കൊടുക്കുകയേ ഇനി രക്ഷയുള്ളു.. പട്ടാളവേഷത്തില്‍ കാണാകുണാന്നു പറഞ്ഞു ഫാന്‍സിനെ ഹാരം കൊള്ളിക്കുന്ന എല്ലാ തരങ്ങളും ഇനിമുതല്‍ സ്വന്തം വെബും ഹബ്ബും സൂക്ഷിച്ചാല്‍ കൊള്ളാം.. കളി കാര്യമായാല്‍ സിനിമ ടയലോഗ് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. അതിനു ഒര്‍ജിനല്‍ സൈനികനാവണം, അവന്‍റെ പരിശീലനവും, സാഹസികതയും, അര്‍പ്പണ ബോധവും, ധൈര്യവും വേണം അതൊന്നും നമുക്കില്ലാത്ത സ്ഥിതിയ്ക്ക് വെബില്‍ പട്ടാളഫോട്ടോ ഇട്ടിട്ടുണ്ടെങ്കില്‍ വേഗം ഡിലീറ്റ് ചെയ്യുന്നതാണ്‌ ബുദ്ധി..

 കുറേ മുന്പ് നമ്മുടെയൊരു  എക്സ് സിനിമാമന്ത്രി കോപ്പിയടികാരെ പിടിക്കാന്‍ കണ്ടുപിടിച്ച ജാദു എന്നൊരു സോഫ്റ്റ്‌വെയര്‍ റാവല്‍പിണ്ടിയിലിരുന്നാരോ നട്ടപാതിരയ്ക്ക് മലയാളസിനിമ കാണുന്നതായി കണ്ടെത്തിയിരുന്നു.. സംഗതി സത്യമാണെന്നു മാത്രമല്ല കണ്ടത് മുഴുവന്‍ ലാല്‍ പടങ്ങളായിരുന്നുവെന്നും ഇപ്പൊ ബോധ്യമയിരിക്കുന്നു.. മിക്കവാറും കീര്‍ത്തിചക്രയും, കണ്ടഹാറും പത്തു പ്രാവശ്യമെങ്കിലും  കണ്ടിരിക്കണം...അതാണ്‌ ലാലിനോട് ഇത്ര കലിപ്പ്. സിനിമയില്‍ കാണുന്നതെല്ലാം സത്യമാണെന്ന്  പാവങ്ങള്‍ വിശ്വസിച്ചുകാണും... അതിലെ മേജര്‍ മഹാദേവനാണ് സകല പ്രശ്നങ്ങള്‍ക്കും കാരണക്കാരനെന്നും കരുതിയിട്ടുണ്ടാവണം.. മഹാദേവനെ അന്നേ നോട്ടമിട്ടിരിക്കാം.. പക്ഷേ; ലാലിന്‍റെ ക്രെഡിറ്റ്കാര്‍ഡും, ബാങ്ക് അക്കൌണ്ടും ചോര്‍ത്തും എന്നും പറഞ്ഞിട്ടുള്ളതിനാല്‍ ലോക്പാലും, കൂതറയും ഇറങ്ങിയ ശേഷമാണ് ആളെ മനസ്സിലായതെന്നു തോന്നുന്നു... ഏതായാലും പട്ടാളവേഷമിട്ടഫോട്ടോ സൈറ്റിലിട്ടു ലൈക് മേടിക്കുമ്പോള്‍ ഇങ്ങനെ ഒരു പണി ഓര്‍ത്തുകാണില്ല.. ഇനിയങ്ങോട്ട് മമ്മുക്ക അടക്കമുള്ള കേസരികള്‍ ഇതൊക്കെ അറിഞ്ഞാല്‍ കൊള്ളാം.. പട്ടാളവും, നായര്‍സാബും ലെവന്മാര്‍ കണ്ടമട്ടില്ല; കണ്ടിരുന്നേല്‍ എന്നേ പണി കിട്ടിയേനെ..
  ഒരര്‍ഥത്തില്‍ ഭരതസര്‍ക്കാര്‍ ഇനിയിപ്പോ ലാലിന് ഒരു ബ്രിഗേഡിയര്‍ പദവിയെങ്കിലും കൊടുക്കണം; കാരണം ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വന്ന ഒരാക്രമണമാണ് അദേഹം തന്‍റെ സ്വന്തം സൈറ്റുകൊണ്ട് തടുത്തത്.. തകര്‍ത്തത് ഏതോ സര്‍ക്കാര്‍ സൈറ്റാണെന്നാണ് ഫൂള്‍സ് ഇപ്പോഴും കരുതിയിരിക്കുന്നത്... യുദ്ധം നടക്കുമ്പോള്‍ ശത്രുക്കളെ കബളിപ്പിക്കാന്‍ വ്യാജസ്പോട്ടുകള്‍ ഉണ്ടാക്കിവെയ്ക്കുമെന്നു കേട്ടിട്ടുണ്ട്... ശത്രുക്കള്‍ വിവരമില്ലാത്ത വിഡ്ഢികളാവുമ്പോള്‍ ഏതാണ് വ്യാജന്‍ ഏതാണ് ഒര്‍ജിനല്‍ എന്നൊന്നും നോക്കില്ല ഏതെങ്കിലുംമൊക്കെ പൊയ്ക്കോലങ്ങള്‍ക്കെതിരെ പടവെട്ടിക്കൊള്ളും.. സൊ, ഈ ഹാക്കര്‍മ്മാരെ ജനം പേടിക്കേണ്ടകാര്യമില്ല... അതിര്‍ത്തിയില്‍ വീണ്ടും പടക്കമേറുതുടങ്ങിയതായാണ് വിവരം..ഈ പ്രാവശ്യത്തെ ബാക്രീതിനു വാഗ അതിര്‍ത്തില്‍ പാക്സൈന്യം ഇന്ത്യയുടെ മധുരപലഹാരം സ്വീകരിച്ചില്ലായെന്നും വാര്‍ത്തയുണ്ട്.. കാരണം ഇപ്പോഴാണ് മനസ്സിലായത് അവരിപ്പോള്‍ കേണല്‍ മഹാദേവന്‍റെ വെബ് സൈറ്റ് തകര്‍ത്തതിന്‍റെ ആഹ്ലാദത്തിലാണ്..ബ്ലഡിഫൂള്‍സ്..
  ഏതായാലും സിനിമയേത് സൈന്യമേത് എന്നൊന്നും  തിരിച്ചറിയാന്‍കഴിയാത്ത ഹാക്കര്‍ന്മാരാണ് പടനയിക്കാന്‍ ഇറങ്ങിയിരിക്കുന്നത് അതുകൊണ്ട് പറ്റുമെങ്കില്‍ സിനിമാക്കാരേല്ലാവരും ഓരോ വെബ്സൈറ്റുണ്ടാക്കി അതില്‍  തങ്ങളഭിനയിച്ച പട്ടാളസിനിമകളുടെ  വിവരണവും, കിടിലന്‍ വീഡിയോകളും, ഫോട്ടോയും അപ്പ്‌ലോഡ് ചെയ്യണം.. കേണല്‍ മഹാദേവന്‍, ബ്രിഗേഡിയര്‍ നിജലിംഗപ്പ , കേണല്‍ മഹാലിംഗം, ലാന്‍സ് നായിക് ദാസപ്പന്‍, സുബൈദര്‍ നാണു, മേജര്‍ കോരപ്പന്‍  എന്നിങ്ങനെ വലിയ പേരുകളും, ഏകെ 47 പിടിച്ചുനില്‍ക്കുന്ന ഫുള്‍സൈസ് കളര്‍ ഫോട്ടോകളും പോസ്റ്റ്‌ ചെയ്യണം.. കൈയ്യില്‍ പൂത്തപണം ധാരാളമുള്ള ഘടികള്‍ പറ്റുമെങ്കില്‍ അതിര്‍ത്തിയിലുടനീളം ഇവരുടെയൊക്കെ സൈനികവേഷത്തിലുള്ള നല്ല മുട്ടന്‍ പടങ്ങള്‍ സ്ഥാപിക്കണം. അതിലെ എഴുത്തൊക്കെ മലയാളത്തിലെഴുതിയാല്‍ മതി.. അതിര്‍ത്തികടന്നു ജനത്തിനു നേരെവരുന്ന സകല വെടികളും ഈ പടങ്ങള്‍ക്കുനേരെ പൊയ്ക്കോളുമെന്നുറപ്പാണ്‌ .. ഹാക്കര്‍മ്മാരൊക്കെ മഹാദേവന്‍റെയും മഹാലിംഗത്തിന്‍റെയും നാണപ്പന്‍റെയും വെബ്സൈറ്റ് തേടി പോവുകയും ചെയ്യും... അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് അല്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാനുള്ള സമയവും കിട്ടും...

  അപ്പോഴേ പറഞ്ഞതാ കേണലാകാനൊന്നും പോവേണ്ട; വല്ല മണ്ണാറത്തൊടി ജയകൃഷ്ണനോ, ഡോക്ടര്‍ സണ്ണിയോ, സേതുമാധവനോ, തൈപറമ്പില്‍ അശോകനോ ഒക്കെ ആയാല്‍മതിയെന്ന്........ കേക്കണ്ടേ..... ഇനിയിപ്പോ അനുഭവിച്ചോ...

Sunday, October 5, 2014

ന്യൂയോര്‍ക്ക് ടൈംസ് നമ്മള്‍ പൂട്ടിക്കും...

  

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍        
  ന്യൂയോര്‍ക്ക് ടൈംസില്‍വന്ന മംഗള്‍യാന്‍ കാര്‍ട്ടൂണിനെതിരെ നമ്മള്‍ മലയാളികള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുക്യാണ്,,, അമേരിക്കയും, പാശ്ചാത്യശക്തികളും എന്തിനേറെ ലോകംമുഴുവന്‍ ആശങ്കയോടെയാണ് ഈ സംഭവത്തെ  ഉറ്റുനോക്കുന്നത്.. സൈന്യത്തോട് സജ്ജമായിരിക്കാന്‍ ഒബാമ പറഞ്ഞിട്ടുണ്ട് പോലും.. സമാധാനചര്‍ച്ചയ്ക്ക് യു എന്‍ ഇടപെടാനും സാദ്ധ്യത കാണുന്നു. എലൈറ്റ് സ്പെയിസ് ക്ലബിന്‍റെ വാതിലില്‍ ഇന്ത്യക്കാരന്‍ കന്നുകാലിയുമായിച്ചെന്നു  മുട്ടുന്നരീതിയില്‍ ന്യുയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.. വംശീയധിക്ഷേപവും, ഇന്ത്യന്‍സ് വെറും കണ്ട്രീസാണെന്നുമാണ് കാര്‍ട്ടൂണ്‍ അര്‍ഥമാക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.. പ്രതിഷേധം ഇങ്ങനെപോയാല്‍ മിക്കവാറും അമേരിക്ക ഈ വിഷയത്തില്‍ മാപ്പ് പറയാനാണ് സാദ്ധ്യത... ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഫേസ്ബുക്ക് പേജുമുഴുവന്‍ മലയാളികള്‍ ദേശസ്നേഹംകൊണ്ട് കൈയ്യടക്കിയിരിക്കുന്നു... എവിടെ നോക്കിയാലും മലയാളത്തില്‍ ദേശസ്നേഹം തുളുമ്പുന്ന വാക്കുകള്‍.. ഇന്ത്യ എന്നാല്‍ കേരളംപോലെ തോന്നിക്കുന്ന രീതിയിലാണ് അവിടെ കാര്യങ്ങള്‍.  വേറെ ഭാഷക്കാരൊന്നും ദേശസ്നേഹത്തില്‍ പങ്കെടുക്കുന്നതായി കാണുന്നില്ല. ഒണ്‍ലി മലയാളം.. നാടുനീളെ ഇംഗ്ലീഷ് മീഡിയം വന്നതിന്‍റെ ഗുണമാണിത്.. സായ്പ്പ് എന്തു ചെയ്താലും അപ്പൊ നമ്മള്‍ വിവരമറിയും.. ദേഷ്യം തോന്നിയാല്‍  ഇവിടെക്കിടന്നു തൊടല് പൊട്ടിക്കും, മുണ്ടുപൊക്കി കാണിക്കും, കൂവും അങ്ങനെ പലതും നമ്മള്‍ ചെയ്യും.. ഇതെല്ലാം കഴിഞ്ഞ് വല്ലതും തരണേയെന്നു കരഞ്ഞുകൊണ്ട്‌ അങ്ങോട്ടു ചെല്ലുകയും ചെയ്യും.. പേജ് പൂട്ടിക്കണമെന്നാണ് ആഹ്വാനം. അതിനു മുന്പ് പൂട്ടിരുകരുടെ അക്കൌണ്ട്തന്നെ  പൂട്ടുമോയെന്നു കണ്ടറിയണം. നമ്മുടെ നാടിന്‍റെ സംസ്കാരവും സ്വഭാവ സവിഷേതകളും നിറഞ്ഞു നില്‍ക്കുന്ന പ്രതികരണങ്ങളാണ് പത്രത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ അധികവും വന്നിരിക്കുന്നത്... കടലാസുകൊണ്ട് ചന്തി തുടയ്ക്കുന്നവന്‍ എന്നുവരെ വെളിപ്പെടുത്തിയിട്ടുണ്ട്. സായിപ്പിന്‍റെ തന്തയ്ക്ക് വിളിച്ച്  നമ്മുടെ ദേശസ്നേഹം വെളിപ്പെടുത്താന്‍ പറ്റിയ സമയമാണ് അതുകൊണ്ട് ആരും ഉപേക്ഷ വിചാരിക്കരുത്...  കമന്റുകളോന്നും ഡിലീറ്റ് ചെയ്യാതെയും പ്രതിഷേധക്കാരെ ബ്ലോക്കാതെയും പത്രം അതിന്‍റെ മാന്യത കാണിച്ചിട്ടുണ്ട്... അതുനോക്കി ആരാണ് കേമന്‍ എന്നു നമുക്ക് സ്വയം തീരുമാനിക്കാം...
  കാര്‍ട്ടൂണിന്‍റെ വ്യാകരണാര്‍ഥം പറയുന്നതില്‍ വലിയ പുതുമയൊന്നുമില്ല. കാര്‍ട്ടൂണില്‍ വംശീയത ഉണ്ടെന്നു പറഞ്ഞാല്‍ വംശീയമെന്നത് നമുക്ക് സ്ഥിരം പരിപാടിയാണ്. അതിനു അമേരിക്കവരെയൊന്നും പോകേണ്ട... ദളിതന്‍ കയറിയ സ്ഥലം ചാണകം അടിച്ചു കഴുകുന്ന നാടാണിത്..മതം മാറി കല്യാണം കഴിച്ചാല്‍ രണ്ടിനെയും കൊല്ലുന്നത് അഭിമാനമായി കരുതുന്ന നാട്,,, രോഗം മാറാന്‍ ബ്രാഹ്മണന്‍റെ എച്ചിലില്‍ക്കിടന്നു ഉരുളുന്ന നാട് ... കാര്‍ട്ടൂണില്‍ വംശീയത പറഞ്ഞാലും അമേരിക്കയില്‍  മലയാളികളാരും ഈ വംശീയത പറഞ്ഞുകണ്ടില്ല ... എപ്പോ വിസവരുമെന്ന് കാത്തിരിക്കുന്ന ആരും ഇതുമൂലം യാത്ര ഒഴിവാക്കുകയുമില്ല.  ഇനി കന്നുകാലിയുടെ കാര്യം പറഞ്ഞാല്‍  കാലിയെ ദൈവമായി കരുതുന്ന നാടാണ് ഇന്ത്യ.. മനുഷ്യനെ കൊന്നാലും കാലിയെ കൊല്ലരുതെന്ന് പറയുന്ന ഏകരാജ്യം.. കാലിദൈവത്തെ പിടിച്ചിരിക്കുന്ന കാര്‍ട്ടൂണില്‍ എന്താണ് കുഴപ്പം.. കാര്‍ട്ടൂണിലെ വേഷം നോക്കിയാല്‍ ഭൂരിഭാഗം ഇന്ത്യക്കാരുടെയും വേഷവും ഇതൊക്കെ തന്നെയാണ്... മംഗള്‍യാന്‍ ചൊവ്വയിലെത്തിയ ശേഷം ഇന്ത്യക്കാരന്‍, സായ്പ്പിന്‍റെ  എലൈറ്റ് ക്ലബൊരു തൊഴുത്താക്കാന്‍ തീരുമാനിച്ചുവെന്നു കരുതിയാല്‍ പ്രശ്നം തീര്‍ന്നു.. എടാ സായ്പ്പേ നിന്‍റെ കോട്ടും ,സ്യൂട്ടും ,സാങ്കേതിക വദ്യയുമൊന്നും ഞങ്ങള്‍ക്കിനി ആവശ്യമില്ല. നിന്‍റെ ക്ലബില്‍ ഞാന്‍ എന്‍റെ കന്നുകാലിയെ കെട്ടുമെന്ന ഇന്ത്യാക്കാരന്‍റെ വെല്ലുവിളിയാണ് ഈ കാര്‍ട്ടൂണില്‍ കാണുന്നതെന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം... 
  ജപ്പാനും ചൈനയുമൊക്കെ തോറ്റ കേസാണ് നമ്മള്‍ ജയിച്ചത്‌. സായ്പ്പിന് മാത്രമല്ല മിക്ക രാജ്യങ്ങള്‍ക്കും നമ്മളോട് അസൂയ കാണും.. സായ്പ്പിന്‍റെ  മോന്തയ്ക്കാണ് നമ്മള്‍ തൊഴിച്ചിരിക്കുന്നതിന്‍റെ തെളിവാണ് ഈ കാര്‍ട്ടൂണ്‍. അവന്‍റെ കൃമികടിയങ്ങനെ അവന്‍ തീര്‍ത്തുവെന്നേയുള്ളൂ.. എന്തിനാണ് ഈ ചീളു കേസില്‍ വെറുതെ നമ്മള്‍ മാനം കളയുന്നത്.. ഇവിടെ നാട്ടില്‍ അമേരിക്കന്‍ പതാകകൊണ്ട് കോണകമടിച്ചു നടക്കുന്നു. ഏതെങ്കിലും സായ്പ്പ് ചോദിയ്ക്കാന്‍ വന്നോ? അമേരിക്കന്‍ പ്രസിഡണ്ടുമാരെ  പട്ടിയായും, കുരങ്ങായും, കഴുതയായുമൊക്കെ നമ്മള്‍ ഫോട്ടോഷോപ്പ് നടത്തി രസിച്ചപ്പോഴും അവരാരും മിണ്ടാന്‍ വന്നില്ല.. പിന്നെ എന്തിനീ ബഹളം .. മാത്രമല്ല മംഗള്‍യാന്‍റെ  വിക്ഷേപണ ഘട്ടങ്ങളില്‍ പലപ്പോഴും നമ്മള്‍ നാസയുടെ സഹായം സ്വീകരിച്ചിട്ടുമുണ്ട്.. അന്യരാജ്യക്കാരന്‍റെ ഫേസ്ബുക്ക് പേജില്‍ അവനു മനസിലാകാത്ത  മലയാളത്തില്‍ തെറിയെഴുതി സ്വയം നാറുന്ന ഈ പരിപാടിയാണോ രാജ്യസ്നേഹം.. ഇതു രാജ്യ സ്നേഹമല്ല സാംസ്കാരിക ജീര്‍ണ്ണതയാണ് കാണിക്കുന്നത്..

  ഏതായാലും മലയാളികള്‍; മലയാളപത്രമൊന്നും വായിച്ചില്ലെങ്കിലും സ്ഥിരമായി ന്യുയോര്‍ക്ക് ടൈംസ് വായിക്കുന്നവരാണെന്നു സായിപ്പിന് മനസ്സിലായിക്കാണും.. ഇനി കൊച്ചിയിലോ തിരുവനന്തപുരത്തൊ പുതിയ എഡിഷന്‍ തുടങ്ങാനുള്ള  സാദ്ധ്യതയുണ്ട്. ജോലിക്ക് ആളെ ആവശ്യമുണ്ടൊന്നൊരു ബോര്‍ഡ് തൂക്കിയാല്‍  ഈ പ്രതികരണക്കാരായിരിക്കും സ്യൂട്ടും കോട്ടുമിട്ട് ആദ്യം ഇന്റെര്‍വ്യൂവിനു ചെല്ലുക; അതു വേറെകാര്യം..
 കാര്‍ട്ടൂണ്‍ വിമര്‍ശങ്ങളെ തെറികൊണ്ട് നേരിടുകയെന്ന രീതി മംഗള്‍യാന്‍ ചൊവ്വായി ചൊവ്വയില്‍ ഇറങ്ങിയിട്ടും നമ്മുടെ ചൊവ്വദോഷം തീര്‍ന്നില്ലായെന്നതിന്‍റെ തെളിവാണ്.. സ്വന്തം പേജില്‍ വന്ന മലയാളത്തിലുള്ള ഓരോ കമന്റും ഇംഗ്ലീഷിലാക്കാന്‍ പത്രം ദ്വിഭാഷികളെ വെച്ചിട്ടുണ്ടന്നു പറയുന്നു.. എല്ലാ കമന്റുകള്‍ക്കും മറുപടി അയക്കാനാണ് തീരുമാനം.. എന്നാല്‍;  മാപ്പില്‍ കുറഞ്ഞതൊന്നും നമുക്കാവശ്യമില്ല. അതും ഒബാമ തന്നെ പറയണം. ആറ്റുനോറ്റ് വിട്ട ഒരു മംഗള്‍യാനാണ്; അതിനെയാണ് കുറ്റം പറഞ്ഞിരിക്കുന്നത്.. വിടരുത്.. ആദ്യ പടിയായി പത്രത്തിന്‍റെ പേജ് പൂട്ടിക്കണം,അതുകഴിഞ്ഞ് എലൈറ്റ് സ്പെയിസ് ക്ലബിനെ നമുക്കൊരു തൊഴുത്താക്കി മാറ്റണം.. നമ്മുടെ എല്ലാ കാലികളെയും അവിടെ കുറ്റിയടിച്ചുകെട്ടണം. ക്ലബിലിരുന്നു ബീഡി വലിച്ച സായിപ്പുമാരെ  കറവക്കാരായി  നിയമിക്കണം എങ്കിലേ ഇവറ്റുകള്‍ പഠിക്കൂ........ അല്ലാ,,,,, അങ്ങനെ വല്ലതും നടക്കുമോ.?. പ്രധാനമന്ത്രിയടക്കമുള്ളവര്‍ പോയി കാലുകഴുകി വെള്ളംകുടിച്ചിട്ടാണ്‌ എന്തെങ്കിലും നക്കാപ്പിച്ച സായിപ്പ് തരുന്നത്.. കാലുപിടിക്കാന്‍ പോയി വന്നിട്ട് ഒരേമ്പക്കം വിട്ടതേയുള്ളൂ.. അപ്പോഴാ അവന്മാരുടെ ഒരു രാജ്യസ്നേഹം.. മംഗള്‍യാന്‍ കുറച്ചുകാലം കൂടി ചൊവ്വയില്‍ നിന്നോട്ടെ.. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണോ.. പക്ഷെ പട്ടി ആനയെ പേടിച്ചേ പറ്റു..

 ദൈവത്തിന്‍റെ നാട്ടിലെല്ലാം തനി കൂതറകള്‍ കയറൂരി നടക്കുകയാണെന്ന് ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. കായല് കാണാനും, വള്ളംതുഴയാനും വരാനിരുന്നവര്‍ വേറെ വല്ല വഴിക്കും പോകട്ടെ. ഇങ്ങനെതന്നെ വേണം ദേശസ്നേഹം പ്രകടിപ്പിക്കാന്‍..

Friday, October 3, 2014

ജീന്‍സിനകത്തെയ്ക്കൊരു നോട്ടം


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജില്‍ ശുചിത്വ കേരളം പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിക്കവേ കേരള ഗന്ധര്‍വന്‍ യേശുദാസ്; സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും, ജീന്‍സിട്ടാല്‍ അതിനപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും അരുളപ്പാട് നടത്തിയത് വന്‍ വിവാദമായിരിക്കുകയാണ്.. സ്ത്രീസമൂഹം ഒന്നടങ്കവും ചില കുലംകുത്തി പുരുഷന്മാരും ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നു.. പണ്ടൊരു മഹര്‍ഷി വര്യന്‍ ജീന്‍സിട്ടാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം താഴെ വീണുപോമെന്നു പ്രസ്താവിക്കുകയുണ്ടായി. അക്കാലത്ത് അതിനു വന്‍വരവേല്പ്പ് തന്നെ ലഭിച്ചു... അന്നു ജീന്‍സിട്ട ഒരു പെണ്‍കുട്ടിയാണ് ആദ്യം കൂവിയത്. ഇന്നിപ്പോള്‍ ജീന്‍സിട്ട പെണ്ണുങ്ങളും ഒപ്പം സാരിക്കാരും ദാസേട്ടനെതിരെ കൂവിക്കൊണ്ടിരിക്കുന്നു..  റഷിവര്യന്‍റെ പ്രസ്താവനയ്ക്ക് ശേഷം കേരളത്തിലെ റോഡുകളിലും മറ്റു സ്ഥലങ്ങളിലുമൊക്കെ നിരവധി യൂട്രസ്സുകള്‍ വീണുകിടക്കുന്നതായി വാര്‍ത്തവന്നിരുന്നു... ജീന്‍സ് ഇട്ടതുകൊണ്ട് നിരവധി ഗര്‍ഭങ്ങള്‍ അലസിയതായും കുടുംബങ്ങള്‍ ശിഥില മായാതായും ചാനലുകളില്‍ നിരന്തരം വര്യന്‍ പറഞ്ഞിരുന്നു... എന്നാല്‍ ഇതുകേട്ട ഒരു സ്ത്രീയും ജീന്‍സ് ഊരിയില്ല. ഇങ്ങനെപോയാല്‍ സംഗതി കൂടുതല്‍ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് മനസ്സിലായ ദാസേട്ടന്‍ ഈ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്തിരിക്കുന്നത്... ഒന്നാം കക്ഷിക്ക് യൂട്രസ് താഴെവീണു പോകുന്നതാണ് വിഷയമെങ്കില്‍, ദാസേട്ടനെ സംബന്ധിച്ച് ജീന്‍സിട്ട പെണ്ണുങ്ങളെ കാണുമ്പൊള്‍ അതിനപ്പുറം എന്താണുള്ളതെന്നു അറിയാനുള്ള ത്വര ഉണ്ടാവുകയാണ് ചെയ്യുന്നത് .. ഈ പ്രായത്തില്‍ ഇമ്മാതിരി ത്വര ഉണ്ടാകുന്നത് അപകടമാണ്... ഈ വിഷയത്തില്‍ ഭാര്യമാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഭര്‍ത്താവിനു ജീന്‍സിട്ട പെണ്ണുങ്ങളുടെ ജീന്‍സിനകത്ത്‌ കയറാനുള്ള മോഹം ഉണ്ടായാല്‍ ശ്രദ്ധിക്കുക... ഒന്നുകില്‍ പെണ്ണുങ്ങളുടെ തല്ലുകൊണ്ട് ചാകും; അല്ലെങ്കില്‍ ശിഷ്ടകാലം ജയിലില്‍ ഉണ്ടതിന്നു ജീവിക്കാം... ഏതായാലും വലിയൊരു മഴയ്ക്ക് ശേഷം നനഞ്ഞിരുന്ന പടക്കങ്ങള്‍ ചൂടായ അവസ്ഥയാണിപ്പോള്‍. തറയില്‍വീഴുന്ന യൂട്രസിനു ശേഷമുണ്ടായ നിശബ്ധത മാറിയിരിക്കുന്നു... താനും തന്‍റെകൂട്ടുകാരും ലെസ്ബിയനാണെന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു തറവാടി പറഞ്ഞതേയുള്ളൂവെങ്കിലും വിഷയം വേണ്ടത്ര കത്തിയില്ല. ആരും മൈന്‍ഡ് ചെയ്തില്ല.. ഒരു ചാനലിലും ഒരു ചര്‍ച്ചയും നടന്നില്ല. എന്നാല്‍ ഇവിടിപ്പോള്‍ ദാസേട്ടന്‍ ഗോള്‍ അടിച്ചിരിക്കുന്നു...ഉറങ്ങിക്കിടന്ന പുലികളെല്ലാം എഴുന്നേറ്റു കഴിഞ്ഞു...  നന്ദി ദാസേട്ടാ..
  സത്യത്തില്‍ ദാസേട്ടനെ അറിയാവുന്ന ആരും ഇതൊരു വിഷയമായി എടുക്കില്ല... മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ഗന്ധര്‍വരീതി ഇതാദ്യമൊന്നുമല്ല.... ലക്ഷക്കണക്കിന്‌ പാട്ടുകള്‍ പാടിയിട്ടുണ്ട് എന്നുവെച്ച് വിവരവും ബോധവും ഉണ്ടാകണമെന്ന് നമ്മള്‍ വാശി പിടിക്കാന്‍ പാടില്ല... പ്രായത്തോടും ശീലത്തോടുമുള്ള പരിഗണന വെച്ചു നമുക്കീ സംഭവം തള്ളിക്കളയാവുന്നതേയുള്ളൂ.. ഏതെങ്കിലും ഉല്‍ഘാടനത്തിനു വിളിച്ചാല്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞ് ഉള്ള കായും വാങ്ങി പോവുകയല്ലാതെ അതിനപ്പുറം ഒന്നുമില്ലന്നു കരുതിയാല്‍ മതി.. ഏതെങ്കിലും ജീന്‍സ് കടയുടെ  ഉത്ഘാടനത്തിനു നിങ്ങളദേഹത്തെ വിളിച്ചു നോക്കൂ... സാരിയെ അദേഹം നിശ്ചയമായും തെറി വിളിച്ചിരിക്കും... കാറ്റൊന്നു വീശിയാല്‍ പുക്കിള്‍ച്ചുഴിയും, മാറിടവും പുറത്ത്, ഒരു യാത്രയ്ക്ക് പോയാല്‍ എന്തൊരു പൊല്ലാപ്പ്, ബസ്സില്‍ തൂങ്ങി നില്ക്കാന്‍ എന്തൊരു വിഷമം .അതുകൊണ്ട് .സ്ത്രീകള്‍ക്ക് ധരിക്കാന്‍ ഏറ്റവും നല്ല വസ്ത്രം ജീന്‍സ് തന്നെയാണെന്നു പറഞ്ഞുകൊണ്ട് ഉത്ഘാടനം വെടിപ്പാക്കിത്തരും. കുറച്ചു കാലം മുന്പ് ഏതോ ചാനലിന്‍റെ നേരെ ചൊവ്വയില്‍; റിയാലിറ്റി ഷോകളെ ക്രൂരമായി വിമര്‍ശിച്ച ആള്‍ പിന്നെ പൊങ്ങിയത് ഐഡിയ സിങ്ങറിന്‍റെ ഫൈനലില്‍ സമ്മാനം കൊടുക്കാനാണ്... റിയാലിറ്റി ഷോകള്‍ സംഗിതത്തിനു നല്‍കുന്ന സംഭാവനകളെക്കുറിച്ച് മലയാളി ആ നാവില്‍ നിന്നുവീണ്ടും കേട്ടു.. മലയാളഗാനം പാടി സമ്മാനം നേടിയ മലയാളി കുട്ടിയോട്; കുട്ടി അമേരിക്കയില്‍ ജനിക്കേണ്ടിയിരുന്നു എന്നുവരെ പറഞ്ഞു കളഞ്ഞു.. അമേരിക്കയില്‍ ജീവിക്കുന്ന ടിയാന്‍റെ പാട്ടുകള്‍ സായിപ്പല്ല മലയാളിയാണ് കേള്‍ക്കുന്നതെന്ന് മറന്നുപോയി.. ഇവിടുത്തെ ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും റേഡിയോ കേള്‍ക്കുന്ന സാധരണ മലയാളിയാണ് ഇങ്ങേരെ ഗന്ധര്‍വനാക്കിയതൊന്നും മറന്നുപോയി. പണ്ടൊരു സണ്ടേസപ്ലിമെന്റില്‍ ഇനി ഞാന്‍ താടിയും മുടിയും കറുപ്പിക്കില്ലായെന്നു വെച്ചുകാച്ചിയിട്ടു ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ദേ വീണ്ടും എല്ലാം കറുത്തിരിക്കുന്നു... ഇതിപ്പോ ഏതോ ജീന്‍സുകാരി പെങ്കൊച്ച് ഏതോ വേളയില്‍ എന്തോ പൂശു കൊടുത്തോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു.. ഇങ്ങനെ വാക്കും ചാക്കും മാറ്റിമാറ്റി പറയണ ആളുടെ വാക്കിന് അത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്... പ്രിയ വനിതകളെ  അഭിപ്രായസ്വാതന്ത്ര്യം ഉള്ള കാലത്തോളം ജീന്‍സിനകത്ത്‌ നോക്കുന്നവരും യൂട്രസ് തപ്പി നടക്കുന്നവരും നിങ്ങള്‍ക്ക് പിറകെ ഉമിനീര്‍ ഇറക്കി നടക്കുന്നുണ്ടാകും... ഇവരുടെയൊക്കെ കരണക്കുറ്റി പുകയ്ക്കാനുള്ള വഴികള്‍ പഠിക്കു അതേ ഇതിനൊക്കെ പരിഹാരമുള്ളൂ..
  അനേകം മനോഹരഗാനങ്ങള്‍ പാടിയതുകൊണ്ട് ആ പട്ടുകാരനില്‍ നിന്നും പുറപ്പെടുന്ന ഭാഷണങ്ങള്‍ മധുരകരമാവണമെന്നില്ല.. കാശുവാങ്ങി പാട്ടു പാടുക എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും പ്രതീക്ഷിക്കുകയും വേണ്ട.. സ്ത്രീശരീരത്തെ നോക്കി വെള്ളമിറക്കുന്ന പഞ്ചാരനായകന്മാര്‍ക്ക് വേണ്ടി പാടിയപ്പോള്‍ കാണാത്ത സദാചാരം ഇപ്പോള്‍ വന്നതിനു പിന്നില്‍ കറുപ്പിച്ചിട്ടും കറുപ്പിച്ചിട്ടും നരയ്ക്കുന്നതിന്‍റെ അസൂയ മാത്രമാണ്.. പാടുന്ന പാട്ടുകളിലെ മനോഹാരിതയ്ക്കപ്പുറം  മൊഴിയുന്ന വാക്കുകള്‍ പലതും ചൊറിച്ചില്‍ ഉണ്ടാക്കുന്നവയാണന്നതിനുള്ള തെളിവാണ് ഈ സംഭവം.. യൂട്രസ് താഴെവീഴുമെന്നു പറഞ്ഞ ദിവ്യന് പറ്റിയ ഒരു പിന്‍ഗാമിയെ കിട്ടി യെന്നു കരുതി ആശ്വസിക്കാം...

 ഏതു വസ്ത്രവും മാന്യമായി ധരിച്ചാല്‍ മനോഹരം തന്നെയാണ്.. ജീന്‍സിനും സാരിക്കുമെല്ലാം ഇതു ബാധകമാണ്.. ഇങ്ങനെ നോക്കിയാല്‍ പുക്കിളും മാര്‍വിടവും ചുമലുമെല്ലാം കേവലം ചുറ്റിവെപ്പിലൂടെ മറയ്ക്കുന്ന സാരി എങ്ങനെ മാന്യവസ്ത്രമെന്നു പറയും.. ശരീരഭാഗങ്ങളെ മുഴുവന്‍ മറയ്ക്കുന്ന ജീന്‍സ് അതിനെക്കാള്‍ ഭേദം തന്നെ... എന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ ജീന്‍സിനകത്തെയ്ക്ക് നീങ്ങുകയാണെങ്കില്‍; ജീന്‍സിനല്ല പ്രശ്നം, പ്രശ്നം നിങ്ങളുടെ കണ്ണുകള്‍ക്കാണ് അത് ചൂഴ്ന്നുകളയാനുള്ള ധൈര്യമാണ് ദാസേട്ട നിങ്ങള്‍ കാണിക്കേണ്ടത്.. ദാസേട്ട നിങ്ങളുടെ ആലാപനം‌ മനോഹരമാണ്, ദിവസത്തില്‍ ഒരിക്കലെങ്കിലും മലയാളി അത് കേള്‍ക്കുന്നു. അതിന്‍റെ ബഹുമാനവും ഞങ്ങള്‍ നിങ്ങളോട് കാണിക്കുന്നുമുണ്ട്..എന്നുവെച്ച് 'രതിസുഖസാരമായി ദേവിനിന്നെ വാര്‍ത്തൊരാ ദൈവം കലാകാരന്‍' എന്നാ പഴയ ചൊക്കാടാ സാഹിത്യത്തോട് അത്ര മതിപ്പില്ല...


 പിന്കുറിപ്പ് ;ഏഷ്യാഡില്‍ ഇന്ത്യന്‍ സ്ത്രീകള്‍ ബനിയനും നിക്കറുമിട്ടു മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ മലയാളിയുടെ നോട്ടം എങ്ങോട്ട്???...അവരെ നമുക്ക് സാരി ഉടുപ്പിച്ചാലോ,,,,,,,, വസ്ത്രമല്ല പ്രശ്നം; കണ്ണാണ് പ്രശ്നം ചുഴുന്നുകള,, 

Thursday, October 2, 2014

മഞ്ജു അംബാസിഡറായാല്‍ ഇവിടെ ആര്‍ക്കെന്തു കോപ്പാ,,,,,വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
 ആശിച്ചുമോഹിച്ചുസ്നേഹിച്ചു നട്ടുവളര്‍ത്തിയ റബര്‍ മരത്തില്‍നിന്നും അരിക്കാശുപോലും കിട്ടാത്ത അവസ്ഥയില്‍ അതുമുറിച്ച് ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോളാണ് ജൈവകൃഷിയെപ്പറ്റി ആരോ പറഞ്ഞത്... പറമ്പ്, മുറ്റം, തിണ്ണ, ടെറസ് എന്തിനധികം കട്ടിലിനടിയില്‍പ്പോലും ഈ ജൈവകൃഷി ചെയ്യാമത്രെ. ജൈവകൃഷി തുടങ്ങിയാല്‍പ്പിന്നെ ഒരിക്കലും നിറുത്തില്ലപോലും അത്രയ്ക്ക് ലാഭമാണ്.. അംബാനി ടാറ്റാ തുടങ്ങിയവരെല്ലാം ജൈവ കഷിയില്‍ നിന്നാണുപോലും തുടക്കംകുറിച്ചത്. ഒരു മൂട്ടില്‍നിന്നും ഒരു കിണ്ടല്‍ ചേന,ഒരു വാഴയില്‍ പത്തുകുല തുടങ്ങി എല്ലാം ഭയങ്കര ലാഭമാണ്... സ്വന്തമായുള്ള സ്ഥലത്തില്‍  ഒരിഞ്ചുപോലും തരിശായിടാതെ  കൃഷിചെയ്തിട്ടും വലിയ സാമ്പത്തികമെച്ചമൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല... വീട്ടിലേക്കാവശ്യമായ പച്ചക്കറികളുംമറ്റും മുട്ടില്ലാതെ ഒപ്പിച്ചു പോകാമെന്നുമാത്രം.. ഇത്രയും അറിഞ്ഞതുവെച്ച് ഇനിയിപ്പോ ജൈവകൃഷി തുടങ്ങിക്കളയാം.. പറമ്പില്‍ സ്ഥലമില്ലാത്ത സ്ഥിതിക്ക് ടെറസില്‍ത്തന്നെ തുടങ്ങാം. വിശദവിവരങ്ങള്‍  ആരോട് ചോദിക്കണമെന്നു ശങ്കിച്ചുനില്‍ക്കുമ്പോഴാണ് നമ്മുടെ മഞ്ജു വാര്യരാണ് ജൈവകൃഷിയുടെ അംബാസഡര്‍ എന്നറിയുന്നത്.. ഉടനെ നമ്പറെടുത്തു വിളിച്ചു,,, മാഡം ജൈവകൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കണം;;; ടെറസ്സാണെങ്കില്‍ ചീനി, വാഴ, ചേന, ചെമ്പ്, കാച്ചില്‍, പയറ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യാമത്രേ .. വീട്ടില്‍ സാധനംവാങ്ങുന്ന കൂടും, ഓക്ക വാങ്ങുന്ന ചാക്കുമൊക്കെ; ചാണകപ്പൊടി, അറക്കപ്പൊടി, കുമായപ്പൊടി, മണ്ണ്‍ തുടങ്ങിയവ  മിക്സ് ചെയ്ത് നിറച്ച് കൃഷി തുടങ്ങാമെന്നും പറഞ്ഞുതന്നു.. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടനെതന്നെ മഞ്ജു സ്വന്തമായി നട്ടുനനച്ചു വളര്‍ത്തുന്ന പച്ചക്കറിത്തോട്ടത്തിലേക്ക് ചെല്ലാനും പറഞ്ഞു.. ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുപാടു വിവരങ്ങള്‍ പകര്‍ന്നുകിട്ടി. പിറ്റേ ദിവസംതന്നെ കൃഷിയിറക്കി. ഇപ്പൊ ടെറസ് മുഴുവന്‍ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും അങ്ങനെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്... എന്‍റെ കൃഷിയുടെ എല്ലാ ക്രഡിറ്റും അംബാസിഡറായ മഞ്ജുവിനു കൊടുക്കുന്നു..
  എന്നാല്‍ വിധിവൈപരിത്യമെന്നല്ലാതെ എന്തുപറയാന്‍ എന്‍റെ ഇഷ്ട നാടന്‍ സലിംകുമാര്‍ ചോദിക്കുന്നു; മഞ്ജുവിനെ ജൈവകൃഷിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയത് എന്തടിസ്ഥാനത്തിലാണെന്നു... ഇതേ പോലൊരു ചോദ്യം പണ്ടാരോ ചോദിച്ചിരുന്നു;  ശാലുമേനോനെ സെന്‍സര്‍ ബോര്‍ഡ് അംഗമാക്കിയത് എന്തടിസ്ഥാനത്തിലാണെന്നു... ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട് ഉത്തരം മാത്രം വന്നിട്ടില്ല... അപ്പോഴാണ്‌ അതുപോലെ മറ്റൊരു ചോദ്യം വന്നിരിക്കുന്നത്... തിന്നാന്‍മാത്രം അരിയും പച്ചക്കറികളും കാണുന്ന സിനിമക്കാര്‍ക്കിടയില്‍ സ്വയം കൃഷിക്കാരനായും കൃഷിക്കുവേണ്ടി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള ഒരു കര്‍ഷകനടന്‍ എന്ന രീതിയില്‍ അദേഹം ചോദിച്ച ചോദ്യത്തിന് പ്രസക്തി ഉണ്ട്... നമ്മുടെ നാട്ടില്‍ കൊല്ലംതോറും ഒരു കര്‍ഷക ‘ശ്രീ’ യെ തിരഞ്ഞെടുത്ത് ചിങ്ങം ഒന്നിന് കെട്ടിയെഴുന്നോള്ളിച്ചു നടത്താറുണ്ട്‌ . അക്കൂട്ടത്തില്‍പ്പോലും കൃഷിയുടെ അംബാസിഡറാക്കാന്‍ യോഗ്യതയുള്ളവര്‍ ആരുമില്ലെയെന്ന ചോദ്യം കര്‍ഷകര്‍ക്കിടയിലും ഉയരുന്നുണ്ട്.. എന്നാല്‍ ‘മഴക്കാലത്ത്‌ മഴ ഉണ്ടാകുമെന്ന് കരുതി, കുട്ടികാലത്ത് കുട്ടികള്‍ ഉണ്ടാകില്ലാ’യെന്ന വിഖ്യാത നടന്‍ സന്തോഷ്‌ പണ്ഡിറ്റ് സാറിന്‍റെ വചനമാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്.. കൃഷി വികസിപ്പിക്കാന്‍ കര്‍ഷകര്‍ മാത്രം നോക്കിയാല്‍ പോരാ,, കിളയ്ക്കാനും, വിതയ്ക്കാനും, കൊയ്യാനും, ചൊറിയാനും, വെള്ളംകോരാനും കര്‍ഷകന്‍. കൃഷിയെപ്പറ്റി പറയാന്‍ സിനിമാക്കാരും രാഷ്ട്രിയക്കാരും. അതില്‍ത്തന്നെ  ചില കാര്യങ്ങള്‍ സിനിമാക്കാര്‍ത്തന്നെ ചെയ്യണം; എന്നാലെ ആളുകള്‍ക്ക് ബോധാവല്‍ക്കരണം ഉണ്ടാകൂ.. മലബാര്‍ ഗോള്‍ഡ്‌ന്‍റെ പരസ്യത്തില്‍ സ്വര്‍ണ്ണ പണിക്കാരനല്ല പോസ് ചെയ്യുന്നത്... വൈകിട്ടത്തെ പരിപാടിയില്‍ കള്ളുകുടിയുംകൂടി  ഉള്‍പ്പെടുത്താന്‍പറഞ്ഞത് ഏതെങ്കിലും ബാര്‍ മുതലാളിയല്ല , സുഡാന്‍ ടൈ കലര്‍ന്ന മുളകുപൊടി ചേര്‍ത്തു പാചകം ചെയ്യാന്‍ പറഞ്ഞത് ഏതെങ്കിലും പാചകക്കാരനല്ല ഇതൊക്കെ നമ്മുടെ സിനിമാ അംബാസിഡര്‍മാര്‍  പറഞ്ഞതാണ്... ആളെ പറ്റിക്കാനും, ആളെ കൂട്ടാനും സിനിമയും ഗ്ലാമറും നല്ല മാര്‍ഗ്ഗമാണെന്നു സാരം... കുട്ടനാട്ടില്‍ നൂറേക്കര്‍ കൃഷിയിറക്കുന്ന കുട്ടപ്പന്‍ ചേട്ടനെ കൃഷിയുടെ അംബാസിഡറാക്കിയാല്‍ ഒരുത്തനും തിരിഞ്ഞുനോക്കില്ല... എന്നാല്‍ കണ്ണുകാണാത്ത മമ്മുക്ക കൂളിംഗ് ഗ്ലാസ്സും വെച്ചു നട്ടുച്ചയ്ക്ക് പാടത്തു പൂട്ടാനിറങ്ങിയാല്‍ കേരളം മുഴുവന്‍ അത് വാര്‍ത്തയാകും. വരമ്പിത്തിരിക്കുന്ന ചെറുപ്പക്കാരെല്ലാം ചേറ്റിലിറങ്ങും.. എന്തിനധികം പറയുന്നു, പൊക്കാളി കൃഷിക്കുവേണ്ടി നിലം ഉഴുതും ഡോക്യുമെന്‍ററി പിടിച്ചും സലിം സാറിന്‍റെ കൈയ്യിലെ കാശു പോയതല്ലാതെ ആരെങ്കിലും ഇവിടെ പൊക്കാളികൃഷി തുടങ്ങിയോ... ആദാമിന്‍റെ മകന്‍ അബുവില്‍ നല്ലൊരു സന്ദേശം നല്‍കി; അവസാനം ഒരു മരവും നട്ടു മനുഷ്യമനസ്സുകളില്‍ ചേക്കേറിയെങ്കിലും അതനുകരിച്ച്  കേരളത്തില്‍ എവിടെയെങ്കിലും ഒരു മരംപോലും ആരും നാട്ടതായി അറിവില്ല.. എന്നാല്‍ സിനിമയില്‍ വനം പിടിപ്പിക്കുന്ന മമ്മുക്ക മരം നടാന്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാരെല്ലാം കൊണ്ടുപിടിച്ചു മരം നടുന്നു... എന്താകാര്യം സെലിബ്രിറ്റി ഇമേജ്...ഗ്ലാമറ്,,,, നമുക്കത് ഇല്ല മച്ചൂ,,,,,,,,,,,, കിട്ടുന്നസമയത്ത് പച്ചക്കറിനട്ടും പറമ്പുകിളച്ചും മണ്ണിനെ സ്നേഹിക്കുന്ന നമ്മളെക്കണ്ടു ഒരുത്തനും ഇവിടെ പച്ചക്കറി നടുന്നില്ല... ഏതോ സിനിമയില്‍ പച്ചക്കറി നട്ടുവെന്ന ഒറ്റ കാര്യത്തില്‍ ജൈവകൃഷിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായി മഞ്ജുവാര്യര്‍ വന്നപ്പോള്‍ കേരളിയര്‍ മുഴുവന്‍ പച്ചക്കറിനടാന്‍ ഇറങ്ങുമെന്നാണ് മന്ത്രി പറയുന്നത്.. മന്ത്രിയല്ലേ പറയുന്നത് നമുക്കതങ്ങ് വിശ്വസിക്കാം..


  ഇതിനൊക്കെ കാരണം ഒന്നേയുള്ളൂ; സിനിമയും, ഗ്ലാമറും നല്ല ജനശ്രദ്ധ കിട്ടുന്ന ഉപാധികളാണ്. അതിലൂടെ ഏതെങ്കിലും ദരിദ്രവാസി നാലു വാഴ നട്ടാല്‍ അത്രയുമായിയെന്ന എളിയ സന്ദേശമാണ് സര്‍ക്കാര്‍ ഈ സംഭവത്തിലൂടെ നല്‍കുന്നത്.. പാടത്തു കൃഷിയിറക്കിയും, സ്വന്തമായി വനം പിടിപ്പിച്ചും, ജൈവകൃഷിയില്‍ നൂറുമേനി വിളിയിച്ചും മണ്ണിനെ പൊന്നാക്കുന്ന ആളുകള്‍ നാട്ടില്‍ ധാരളമുണ്ടെങ്കിലും അവരൊക്കെ യാഥാര്‍ത്ഥ്യത്തിന്‍റെ പകല്‍ വെളിച്ചത്തില്‍ ജീവിക്കുന്നവാരാണ്. അവരുടെ ചിരിക്ക് ഗ്ലാമറിന്‍റെ തിളക്കം ഉണ്ടാകില്ല. അവരുടെ ചര്‍മ്മത്തിന്  ചെറു നാരങ്ങയുടെയോ തേനിന്‍റെയൊ നനുനപ്പ് ഉണ്ടാവില്ല. ചോക്ലേറ്റിന്‍റെ നിറം ഉണ്ടാകില്ല. അയ്യായിരം രൂപ കൈയ്യില്‍ കിട്ടിയാല്‍ അവരാരും വജ്രം വാങ്ങാന്‍ ഓടാറുമില്ല.. കോള്‍ഗേറ്റ് പരസ്യത്തിലെ ചിരിക്കും, പല്ലു കൊഴിഞ്ഞ കിളവനായാലും പൌരഷത്തിന്‍റെ പരസ്യമാകാനുമൊക്കെ സിനിമാക്കാര്‍ക്കെ കഴിയൂ,,നമ്മുടെ സ്വപ്ന ങ്കല്‍പ്പത്തിലെ വേഷങ്ങള്‍ക്ക് പലപ്പോഴും ജീവന്‍ നല്‍കുന്നത് ഈ സിനിമാസ്റ്റാറുകളായതുകൊണ്ട് അഭിനയം സത്യമാണെന്ന് ധരിച്ച് നമ്മളവരെ ആരാധിക്കുന്നു.. അവരുടെ വാക്കുകള്‍ കേട്ട് വിത്തുവിതയ്ക്കാനും കൊയ്യാനും ഇറങ്ങുന്നു . അഭിനയത്തിനു യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഉണ്ടാവില്ലായെങ്കിലും, അഭിനയത്തിലൂടെ ആളുകളുടെ മനസ്സിനെ കൃഷിയിറക്കാന്‍ പാകത്തില്‍ ഉഴുതുമറിക്കാന്‍ കഴിഞ്ഞാല്‍ ആ താരാരാധനയിലൂടെ ആരാധകരെക്കൊണ്ട് ചില്ലറ പണികള്‍ ചെയ്യിക്കുക. അതുമാത്രമാണ് ഇമ്മാതിരി അംബാസിഡര്‍ പണികൊണ്ടു ഉദേശിക്കുന്നത്. അത് നല്ലതുതന്നെ. മഞ്ജുവിന്‍റെ വാക്കുകേട്ട് ആരെങ്കിലും നാലു വാഴ വെച്ചാല്‍, മമ്മൂട്ടിയെക്കണ്ട് ആരെങ്കിലും രണ്ടു മരം നട്ടാല്‍ അത് നാടിനൊരു മുതല്‍ക്കൂട്ടാകട്ടെ.. ഈവക കാര്യങ്ങളില്‍  അംബാസിഡര്‍ എന്നാല്‍ അറിയാത്ത കാര്യത്തെക്കുറിച്ച് ചുമ്മാ വള വള അടിക്കുന്നവര്‍ എന്നു കരുതിയാല്‍ മതി സലിം കുമാറേ.. കൃഷിയെ സ്നേഹിക്കുന്ന താങ്കളെ ആരും അംബാസിഡറാക്കിയില്ലെങ്കിലും കര്‍ഷകരുടെ മനസില്‍ നിങ്ങള്‍ ‘ബെന്‍സാണ് ബെന്‍സ്,,, കൂട്ടത്തില്‍ അംബാസിഡര്‍മാരെ നിയമിക്കുന്ന മന്ത്രിമാരോട് ഒരുകാര്യം പറയട്ടെ; അഭിനയവും, ഗ്ലാമറും, സിനിമയും ജനത്തെ സ്വാധിനിക്കുമെന്ന ന്യായം പറഞ്ഞ് നാളെ ഷക്കീലയെ  കേരളസ്ത്രീത്വത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കരുതേ,,,