**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Monday, February 24, 2014

വിശുദ്ധനരകത്തെകുറിച്ച് മിണ്ടരുത്

       

 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
   ഇന്ത്യന്‍ബീഡി അമേരിക്കയില്‍ നിരോധിച്ചു .. അമ്മ വിഷയത്തില്‍ മദാമ്മമാരെ അടച്ചുതെറിവിളിക്കുന്ന ഭക്തജനങ്ങള്‍ക്കിട്ടു  എന്തെങ്കിലുമൊരു പണി  ഉടനെകിട്ടുമെന്ന്  കരുതിയാണിരുന്നതും. എന്നാല്‍ ബീഡിയില്‍ പണിയുമെന്ന് സ്വപ്നേപി കരുതിയതുമില്ല... ബീഡിവലിച്ചുനടക്കുന്ന തിണ്ണനിരങ്ങികളാണുപോലും കൂടുതല്‍ തെറി പറയുന്നത്; പോരാത്തതിന് പഴയ കൊണം ബീഡിക്കുമില്ല.. ഒന്നുവലിച്ചിരുന്നെടത്ത് പത്തെണ്ണം വലിച്ചാലെ ഇപ്പോള്‍ അട്ടം കാണുകയുള്ളൂ ഇതൊക്കെയാണ്  നിരോധിക്കാന്‍ കാരണമെന്ന് പറയുന്നു.... ബീഡി വലിക്കുന്നവര്‍ സമൂഹത്തിനു നല്‍ക്കുന്ന മഹത്തായ കാര്യങ്ങള്‍ വിസ്മരിക്കരുതെന്നാണ് ഈ അവസരത്തില്‍ എനിക്ക് ഒബാമയോട് പറയാനുള്ളത്... കട്ടന്‍ബീഡിയുടെ പുകയിലൂടെയാണ് ലോകത്ത് പല മാറ്റങ്ങളും ഇന്നേവരെ വന്നിരിക്കുന്നത്... ആരോഗ്യത്തിന് ഹാനികരം എന്നൊക്കെ വെറുതെ പറയുന്നതാണ്... ഇങ്ങനെ പോയാല്‍ അടുത്ത നിരോധനം പരിപ്പുവടയ്ക്കായിരിക്കുമെന്നും പറയപ്പെടുന്നു.. പരിപ്പുവടയില്‍ മിക്സ് ചെയ്തിരിക്കുന്ന കാന്താരി പലര്‍ക്കും സുഖശേധനയ്ക്ക് തടസ്സമാകുന്നുവെന്നാണ് കാരണം.. പരിപ്പു വടയ്ക്കും ബീഡിക്കും അനുകൂലമായി പ്രചരണം നടത്തുന്ന സര്‍വ്വയെണ്ണത്തിനെയും തൂക്കിയെടുക്കാന്‍ ഒബാമ ഉത്തരവിട്ടിട്ടുണ്ട്... ഇതിനെക്കുറിച്ച്‌ ഫേസ് ബുക്കില്‍ എന്തെങ്കിലും എഴുതുകയോ പടം പിടിക്കുകയോ ചെയ്താല്‍ കേസെടുക്കാനാണ് സി ഐ എ യുടെ നീക്കം..
  കസാഖിസ്ഥാനില്‍ അണ്ടര്‍വെയര്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വനിതകള്‍ രംഗത്ത്.. സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിടുന്ന എല്ലാവന്‍റെയും അണ്ടര്‍വെയര്‍ ഊരിക്കാന്‍ പോലിസ് ആലോചിക്കുന്നു/...
 കോട്ടയത്ത്‌ കോഴിമുട്ടയെന്നുകരുതി വാങ്ങി പുഴുങ്ങിയ മുട്ടപൊട്ടി പുറത്തുചാടിയത് പാമ്പിന്‍കുഞ്ഞ്... മുട്ടയിട്ട കോഴിക്കെതിരെയും പുഴുങ്ങിയവനെതിരെയും കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ .കേസെടുത്താല്‍ ഇനിമുതല്‍ കേരളത്തില്‍ മുട്ടയിടുകയില്ലെന്നു മുട്ടക്കോഴി അസോസിയേഷന്‍ പ്രസിഡന്റ് കുക്കുടം പരമാനന്ദന്‍ ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തി.
 അഞ്ചാംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാല്പത്തിരണ്ടുകാരനായ അധ്യാപകനെ സ്‌കൂളില്‍നിന്നു സസ്‌പെന്‍ഡ്‌ചെയ്ത് തെറ്റായെന്നു ഒരു വിഭാഗം ചിന്തകര്‍... ഈ അധ്യാപകന്‍ ഇതുവരെ സ്കൂളിനു നല്‍കിയ സേവനങ്ങള്‍ ആരും കാണാത്തതാതാണ് ഇപ്പോള്‍ കേസെടുക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളെ അനുസ്മരിച്ചുകൊണ്ട് ഫേസ് ബുക്ക് ചിന്തകര്‍ പ്രസ്താവനയിറക്കി.... പ്രസ്തനയിറക്കിയ ചിന്തകര്‍ക്കെതിരെ ബലാല്‍സംഗംത്തിനു കേസെടുക്കാന്‍ ശ്രമം... കഴിഞ്ഞകാല ചായക്കടകളും വായനശാലകളും സാക്ഷ്യം വഹിച്ചിരുന്ന പൊടിപൂരന്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നത് ഫേസ്ബുക്കിലാണ്... അതിനെല്ലാം കേസ് എടുക്കണമെന്ന് പറയുമ്പോള്‍ മൊത്തത്തില്‍ കണ്ഫ്യൂഷന്‍.... കാര്യമിതാണ്‌  നിങ്ങള്‍ക്ക് മട്ഗാസ്ക്കറിലെ ഓന്തുകളെക്കുറിച്ച് എഴുതാം അന്റാര്‍ട്ടിക്കയിലെ ആനകള്‍ ഇണചേരുന്നതിനെക്കുറിച്ചും എഴുതാം മാര്‍ക്കാണ്ടയില്‍ മഴ പെയ്തതിനെകുറിച്ചും വേണമെങ്കില്‍ എഴുതാം പക്ഷെ എന്‍റെ വിശുദ്ധനരകത്തെക്കുറിച്ച് ഒന്നും പറഞ്ഞുകൂട..!!!!!!
  
 സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ആരംഭത്തിന് മുന്പ് ..നിഷ്പക്ഷമെന്നു പറയുകയും എന്നാല്‍ ഒന്നാംതരം പക്ഷവാദികളുമായ നമ്മുടെ പത്രങ്ങളും ചാനലുകളും അരച്ചുരുട്ടി തരുന്ന വാര്‍ത്തകളെ വെള്ളം തൊടാതെ വിഴുങ്ങുക എന്നതായിരുന്നു  വാര്‍ത്തകള്‍ അറിയുന്നതിലെ ജനകീയ രീതി.. ശക്തമായ ബ്രെയിന്‍ വാഷിംഗ് നടത്തി തങ്ങള്‍ക്കനുകൂലമായ ഒരു പറ്റത്തെ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളും അക്കാലത്തു വിജയിച്ചിരുന്നു.. അങ്ങനെ  വാര്‍ത്തയിലെ സത്യം അറിയാന്‍ ഒന്നല്ലാതെ മറ്റൊന്ന്  ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളും മാറിനിന്നു.. ഫലമോ വാര്‍ത്തയിലെ സത്യങ്ങള്‍ പലപ്പോഴും ചാരത്തിനടിയിലെക്ക് മൂടപ്പെട്ടു... എന്നാല്‍ സോഷ്യല്‍നെറ്റുവര്‍ക്കുകളുടെ വരവോടെ പടച്ചുവിടുന വാര്‍ത്തകളെ കീറിമുറിക്കാനും, മുക്കിയ വാര്‍ത്തകളെ പൊക്കാനും ഏതൊരാള്‍ക്കും കഴിയുമെന്ന സ്ഥിതി വന്നിരിക്കുന്നു.. പക്ഷെ ഇപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നത് തങ്ങള്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാകുമെന്നാണ്....  വാര്‍ത്താ മാധ്യമരംഗത്ത് ഗെയില്‍ ട്രേഡ്വെലിന്‍റെ വിശുദ്ധനരകമെന്ന പുസ്തകം ആള്‍ദൈവസാമ്രാജ്യത്തിലെ നിഗൂഡതകളെക്കുറിച്ച് വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും നമ്മുടെ മുഖ്യധാര മാധ്യമങ്ങളെല്ലാംതന്നെ ആ വാര്‍ത്ത മുക്കുകയാണ് ഉണ്ടായത്.. മംഗളം, മാധ്യമം, മീഡിയവന്‍, ഇന്ത്യവിഷന്‍ തുടങ്ങിയവ ഒഴിച്ചു നിറുത്തിയാല്‍; മലയാളത്തിലെ പത്രമുത്തശ്ശിമാരും,അവരുടെ ചാനലുകളും, നേരും നിര്ഭയവുമൊക്കെ നാട്ടില്‍ സ്വര്‍ഗ്ഗം പണിയുന്ന തിരക്കില്‍ ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞതായി കണ്ടില്ല.. തങ്ങളുടെ വായനക്കാരും പ്രേക്ഷകരും ഈ വാര്‍ത്ത‍ അറിയരുതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.. വാര്‍ത്തയിലെ നെല്ലും പതിരും വേര്‍തിരിക്കെണ്ടതും വിശകലനം ചെയ്യേണ്ടതും വായനക്കാരാണ്... വാര്‍ത്തകള്‍ വാര്‍ത്തകളായിതന്നെ ജനങ്ങളുടെ മുന്നില്‍ എത്തിക്കുകയെന്നതാണ് മാധ്യമധര്‍മ്മം.. വിശകലനം കൂടി ഏറ്റെടുക്കുമ്പോള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നത് വെറും ‘മുക്കല്‍’ പ്രവര്‍ത്തനത്തിന് വഴിമാറും. അതാണിവിടെ കണ്ടത്. ആള്‍ദൈവങ്ങളുടെ പണത്തിനും അധികാരത്തിനും അനുയായികള്‍ക്കും മുന്നില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വരെ മുട്ടുമടക്കുന്നുവെന്നത് ദയനിയമാണ്.. നേരോടെ നിര്‍ഭയം എന്നു പരസ്യം പറയുന്ന ഏഷ്യനെറ്റാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭയം കാണിച്ചത്‌... അവര്‍ ഇന്നുവരെ അങ്ങനെ ഒരു വാര്‍ത്ത‍ അറിഞ്ഞിട്ടേയില്ല...
  
        ആള്‍ ദൈവത്തിന്‍റെ ആശ്രാമത്തെ സംബന്ധിച്ച് വിവാദവെളിപ്പെടുത്തലുകള്‍ വന്നതിനെക്കുറിച്ച് നമ്മുടെ രാഷ്ട്രിയ നേതൃത്വത്തിനും മൌനംതന്നെ............  ആള്‍ദൈവങ്ങളോട് സന്ധിയില്ലാത്ത സി പി എം പ്രതികരണം പോലും വളരെ പതുക്കെയാണ് വന്നത്.. അതും വെള്ളത്തില്‍ വരച്ച വരപോലെയായി.... മറ്റുപലരും പുസ്തകം വായിച്ചു അഭിപ്രായം പറയാമെന്ന നിലപാടിലാണ്. വായന; അത് നടക്കാത്ത കാര്യമായതിനാല്‍ അവരുടെ കാര്യം വിട്ടേക്കാം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ആത്മീയ കച്ചവടങ്ങളോട് പൂര്‍ണ്ണമായ വിധേയത്വം തന്നെ പ്രകടമാക്കിക്കൊണ്ട് പ്രസ്താവന ഇറക്കി.. ദുരൂഹമരണങ്ങളും, സാമ്പത്തിക ഇടപാടുകളും, സ്ത്രീ പീഡനങ്ങളും, മറ്റു വഴിവിട്ട തിരിമറികളുമെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ കണ്ണിലൂടെ നോക്കമെന്നാണ് അദേഹത്തിന്‍റെ ഭാഷ്യം.. അവിശുദ്ധ ഇടപാടിലൂടെ ആയിരംകോടി ഉണ്ടാക്കുന്നവന്‍; ഒരുകോടിയുടെ ജീവാകാരുണ്യം നടത്തിയാല്‍ ബ്ലാക്കെല്ലാം വൈറ്റായി എന്നു ചുരുക്കം.. കൊന്നേച്ചു ചെല്ലുന്നവനും കുമ്പസാരകൂട്ടില്‍ പത്തുസുകൃതജപമാണ് പരിഹാരം; എല്ലാ പാപവും അതോടെ മോചിക്കപ്പെടുമെന്ന ശുദ്ധമനസ്ഥിതിയെ കുറ്റം പറയാന്‍ പാടില്ല.. മുംബയിലെ ചേരികളില്‍ അത്യാവശ്യം ജീവകാരുണ്യം നടത്തിയിരുന്ന ഹാജി മസ്താനും... നായകനെന്ന പടം പിടിച്ച് അധോലോകത്തെ മികച്ച ലോകമാക്കിയ വരദരാജമുതലിയാരുമൊക്കെ വിശുദ്ധന്മാരായി വാഴ്ത്തപ്പെടെണ്ടവര്‍ തന്നെയാണെന്നു ചുരുക്കം... ഇത്തരം വാഴ്ത്തപ്പെടലുകളുടെ മറ്റൊരു മുഖമാണ് ദാവിദ് ഇബ്രാഹിം ഇപ്പോഴും ചിലരുടെ സംരക്ഷണയില്‍ കഴിയുന്നത്‌... തൊണ്ണൂറു കോടിയുടെ (കോമണ്‍വെല്‍ത്ത്) അഴിമതി നടത്തിയവന് അഞ്ചുലക്ഷം രൂപയ്ക്ക് ജാമ്യം കിട്ടുന്ന നാടാണിത്..ഇതിനപ്പുറവും പ്രതീക്ഷിക്കാം..
   
    വിവാദ പുസ്തകമായ വിശുദ്ധനരകത്തിലെ  ആദ്യവാക്യത്തില്‍ ഗെയില്‍ പറയുന്നു..
“””””””””””വികാരങ്ങളില്ലാത്ത ഒരു ശവശരീരത്തെപ്പോലെ കണ്ണാടിക്ക് മുന്നില്‍ ഞാന്‍ നിന്നു...”””””””
    എല്ലാവരും എപ്പോഴും ഇങ്ങനെ നില്‍ക്കണമെന്ന് എല്ലാ മനുഷ്യദൈവങ്ങളും  ആഗ്രഹിക്കുന്നു....തനിക്കുനേരെ ഒരു വിരലും ചൂണ്ടാന്‍ പാടില്ല... ചൂണ്ടിയാല്‍ നിങ്ങള്‍ ദൈവത്തെ ശരിക്കും കാണും...
  ഗെയിലിന്റെ പുസ്തകം ഒരു അശ്ലീലപുസ്തകമൊന്നുമല്ല. എല്ലാവരും വായിക്കേണ്ട ഒരു പുസ്തകമാണെന്നാണ് എന്‍റെ അഭിപ്രായം... അതിലെ ഏതെങ്കിലും ചില ഭാഗങ്ങള്‍ എടുത്ത് അമിതമായ വൈകാരികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതും ശരിയല്ല.. ഇന്ത്യയില്‍ എത്തപ്പെടാനുണ്ടായ സാഹചര്യവും, ആള്‍ ദൈവത്തിന്‍റെ ശിഷ്യയാകുന്നതും തുടങ്ങിയ എല്ലാ കാര്യങ്ങളും ഒരു യാത്രാവിവരണം പോലെ പറയുന്നു.. ചില അധ്യായങ്ങളില്‍ ആശ്രമങ്ങളില്‍ നടക്കുന്ന ലൈംഗികവൈകൃതങ്ങളും, തനിക്ക് വിധേയമാകേണ്ടിവന്ന ലൈംഗിക വേഴ്ചകളെക്കുറിച്ചും, ആള്‍ ദൈവത്തിന്‍റെ സാഡിസങ്ങളെക്കുറിച്ചും മറയില്ലാതെ എഴുതിയിരിക്കുന്നു.. ഇതിനിടയില്‍ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും ബ്രഹ്മചര്യം എങ്ങനെ ഒരു കെണിയാകുന്നുവെന്നും ശിഷ്യന്മാരെന്ന  അടിമകളെക്കുറിച്ചും ഗെയില്‍ എഴുതുന്നു.. “”” ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അതിനു ദൈവത്തിനു നന്ദി പറയുന്നുവെന്നും””””””””””””” പറഞ്ഞുകൊണ്ട് 229 പേജുള്ള പുസ്തകം അവസാനിക്കുന്നു..
 ഈ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ എഴുത്തുകാരിയുടെ മാത്രം അനുഭവങ്ങളാണെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.. ഇതിലെ ശരിയും തെറ്റും വായനക്കാരന് എങ്ങനെ വേണമെങ്കിലും വേര്‍തിരിച്ചെടുക്കാം.. എന്നാല്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കില്‍പ്പോലും അതില്‍ യാതൊരു നടപടിയും ഉണ്ടാകില്ലായെന്ന സര്‍ക്കാര്‍ നിലപാടാണ് രസകരം .. മാത്രമല്ല  ഈ വാര്‍ത്തയെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസ് എടുക്കാനും തീരുമാനിച്ചിരിക്കുന്നു... ഇതിനെയാണ് ഫാസിസമെന്നു പറയുന്നത്.. ശരിയായ വിശകലനങ്ങള്‍ നടത്തി വാര്‍ത്തയിലെ സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് പറ്റിക്കപ്പെടാതിരിക്കാന്‍ ഈ വാര്‍ത്തയെ പൊതുജനസമക്ഷം അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ഏറിയപങ്കും ഈ വാര്‍ത്ത‍ മുക്കുകയാണ് ചെയ്തത്.. ഇനിയും പിടിതരാത്ത e-ലോകത്തെ; ഭീഷണിയിലൂടെ വരുതിയിലാക്കാനാണ് ഭരണകൂടവും ആള്‍ദൈവങ്ങളും ചേര്‍ന്നു ശ്രമിക്കുന്നത്..  ഇതാണ് ഏറ്റവും വലിയ ഫാസിസം... നിഗൂഡവും ദുരൂഹവും സംശയം ജനിപ്പിക്കുന്നതുമായ വാര്‍ത്തകളെപ്പറ്റി ആരും ശബ്ധിക്കരുതെന്ന ഭരണകൂടനിലപാടുകള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്... എന്തോക്കെയെ ഒളിപ്പിക്കാന്‍ ഭരണകൂടവും കൂട്ടുനില്‍ക്കുന്നു..ഇത്തരം ആള്‍ ദൈവങ്ങളെ പോറ്റിവളര്‍ത്തുന്നതില്‍ ഭരണകൂടങ്ങളും വഴിവിട്ടുപ്രവര്‍ത്തിക്കുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.. എത്ര വേഗമാണ് ദുരൂഹതകള്‍ക്കും നിഗൂഡതകള്‍ക്കും സര്‍ക്കാര്‍ ക്ലീന്‍ചീട്ട് കൊടുക്കുന്നത്.. ജനങ്ങളുടെ വായ്‌ മൂടിക്കെട്ടാന്‍ എത്ര വേഗമാണ് നടപടികള്‍ വരുന്നത്.. അപമാനകരമാണിത്... സാംസ്‌കാരിക നായകന്മാര്‍ എന്ന ലേബലും തൂക്കി ഉറക്കം നടിക്കുന്നവരുടെ മേല്‍ അല്പം വെള്ളം തളിക്കേണ്ട സമയമാണിത്.. സ്നേഹവും, ക്ഷമയും, കാരുണ്യവുമൊക്കെ മൊഴിമുത്തുകളായി വാരി വിതറുമ്പോഴും വിമര്‍ശങ്ങളോടുള്ള അസഹിഷ്ണുതയുടെ നാറ്റം തന്നെയാണ് ആശ്രമ പരിസരങ്ങളില്‍നിന്നും ഉണ്ടാകുന്നത്.. ഇത്തരം അമേധ്യങ്ങളുടെ കാവല്‍ക്കാരായി ഭരണകൂടംത്തന്നെ മാറുമ്പോള്‍ ജനം ഈ അമേധ്യത്തെ ചുമക്കാനും ഈ ദുര്‍ഗന്ധം ശ്വസിക്കാനും നിര്‍ബന്ധിതമാക്കപ്പെടുന്നു..


  ആത്മീയ കേന്ദ്രങ്ങളില്‍ എന്തിനാണ് നിഗൂഡതകളുടെ പുകമറ സൃഷ്ടിക്കുന്നത്.. ചോദ്യങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും എന്തുകൊണ്ട് തെളിവുകള്‍ നിരത്തി ഉത്തരം പറഞ്ഞുകൂടാ,, എന്തുകൊണ്ടാണ് എതിര്‍പ്പിന്‍റെ സ്വരങ്ങളെ ആത്മീയമായി മയപ്പെടുത്താതെ കായികമായി നേരിടുന്നത്... തുറന്ന പുസ്തകമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് വായിക്കുവാന്‍ വരുന്നവനെ അടിച്ചോടിക്കുന്നത്.....കയ്യൂക്കും പണവും അധികാരവും ഉപയോഗിച്ച്  മുക്കിയും ഞെക്കിയും ഒതുക്കിയാലും എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും സത്യം പുറത്തുവരികതന്നെചെയ്യും.. വികാരങ്ങളില്ലാത്ത വെറും ശവശരീരങ്ങളായി എക്കാലവും നിന്നുകൊടുക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല.. 

Wednesday, February 19, 2014

വള്ളിക്കാവ് വഴി വിശുദ്ധ നരകത്തിലേക്ക് ...........


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
    ശരിയായ ക്രിയകള്‍ ചെയ്തില്ലെങ്കില്‍ ദുര്‍മരണം പ്രാപിച്ച ആത്മാക്കള്‍ ഗതിയില്ലാതെ അലയുമെന്നും, തന്‍റെ മരണത്തിനു കാരണക്കാരായവരെ പല തരത്തിലും വിടാതെ പിന്തുടരുമെന്നും ഒടുക്കം ഒരു കുളം തോണ്ടലിലോ, ഉച്ചാടനക്രിയയിലോ, കാഞ്ഞിരമരത്തിലെ ആണിയിലോ മാത്രമേ സംഭവം ഒതുങ്ങുകയുള്ളൂവെന്നും ഏറ്റുമാനൂര്‍ ശിവകുമാറും, കോട്ടയം പുഷ്പനാഥും, പി ജി തമ്പി തുടങ്ങിയ മഹാമാന്ത്രികന്മാര്‍  ഒരു ഇരുനൂറുതവണ മനുഷ്യ സമൂഹത്തെ ഉദ്ബോധിപ്പിച്ചതാണ്... ‘രക്തരാക്ഷസ്സിലും’ ‘പള്ളിവേട്ടയിലും’ ‘അമാവാസി ഒരു കാളരാത്രി’യിലുമൊക്കെ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.. എന്നിട്ടും ഇവിടെ ചിലരൊന്നും ഒന്നും പഠിച്ചിട്ടില്ല.. ആ സത്നാം സിംഗിനെ കൊന്നു കെട്ടിത്തൂക്കിയപ്പോള്‍ എല്ലാം തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി.. കാര്യം ചിതാഭസ്മമൊക്കെ ബീഹാറിലേക്ക് കൊണ്ടുപോയെങ്കിലും ടിയാന്‍റെ ആത്മാവ് വള്ളിക്കാവ് ദേവസ്ഥാനത്തുതന്നെ കറങ്ങുന്നുവെന്നുവേണം കരുതാന്‍... ശരിയായ ഉച്ചാടനക്രിയകള്‍ നടത്തി ആത്മാവിന് മോഷം  ലഭിക്കാനുള്ള നടപടികള്‍ ഇന്നുവരെ ആരും ചെയ്തിട്ടില്ല... സത്യം ഇന്നുവരെ പുറത്തു വന്നിട്ടില്ല.. ആത്മാവ് സത്യം പറയിപ്പിക്കുമെന്ന് ഭാര്‍ഗ്ഗവിനിലയത്തിലൂടെ കേരളം കണ്ടതുമാണ്.. പിന്നിട് ദേവദൂതനിലൂടെ മോഹന്‍ലാലും ഇതുതന്നെ പറഞ്ഞതാണ്...  അതുകൊണ്ട് തന്റെതടക്കം പലരുടെയും കൊലയും അതിന്‍റെ കാരണവുമൊക്കെ വെളിപ്പെടുന്നടുവരെ ആത്മാവ് ഈ പരിസരങ്ങളിലൊക്കെ കാണുമെന്നു തോന്നുന്നു... ചിലപ്പോളത് ആരിലെങ്കിലും ആവേശിച്ചു സത്യം പുറത്തുകൊണ്ടുവരാനും സാദ്ധ്യതയുണ്ട്... കവടിനിരത്തി നോക്കുമ്പോള്‍ അങ്ങനെയാണിപ്പോള്‍ കാണുന്നതും ..ചിലപ്പോള്‍ ഒരു കുളം തോണ്ടല്‍ തന്നെ പ്രതീക്ഷിക്കാം ..
  
  പ്രമുഖ ആള്‍ ദൈവമായ അമൃതാനന്ദമയിയെക്കുറിച്ചു അവരുടെ തന്നെ പ്രമുഖ ശിഷ്യയായിരുന്ന ‘ഗായത്രി ഗെയില്‍ ട്രേഡവ’ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ പുസ്തകം പുറത്തുവിടുന്നു... ജൂലിയന്‍ അസാഞ്ചിന്‍റെ വിക്കീലീക്സ് കേബിളിനെക്കാള്‍ വലിയ കേബിളാണിതെന്നു പറയപ്പെടുന്നു.. ‘വിശുദ്ധ നരകം; വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മകുറിപ്പ്’ ഇതാണ് പുസ്തകത്തിന്‍റെ പേര് .. ഇരുപത്തിയൊന്നാം വയസ്സില്‍ ആള്‍ദൈവത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി ഇരുപതുവര്‍ഷത്തെ സേവിക്കലും കഴിഞ്ഞ് നാടുപിടിച്ച ഓസ്ട്രേലിയക്കാരി ഗെയില്‍ ട്രേഡ്‌വായാണ് പുസ്തകത്തിന്‍റെ രചയിതാവ്.. തട്ടിപ്പും, വെട്ടിപ്പും, കൊലപാതകവും, ബലാല്‍സംഗവുമൊക്കെ ഇഴ പിരിഞ്ഞ ഒരു കിടിലന്‍ അധോലോക മാഫിയയുടെ പ്രവര്‍ത്തനമാണ് പോലും പുസ്തകത്തിലൂടെ വിവരിക്കുന്നത്.. ഏതായാലും ഈ പുസ്തക വിതരണത്തിലൂടെ ഗെയിലിന്‍റെ സമ്പാദ്യം കനക്കുമെന്നാണ് പുസ്തകത്തിനു ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത്...1999-തിലാണ് ഗെയില്‍ എന്ന ഗായത്രി ആശ്രമം വിടുന്നത്...കാര്യങ്ങളൊക്കെ നാളിതുവരെ പറയാതെവെച്ചത് മാനസികസംഘര്‍ഷം മൂലമാണെന്നും പറയുന്നു... വിശുദ്ധനഗരത്തില്‍വെച്ച് നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടിട്ടും നാളിതുവരെ ഒരു പരാതിയും കൊടുക്കാതെ എല്ലാം പുസ്തകത്തിലാക്കി വായനക്കാരെ കോരിത്തരിപ്പിക്കാന്‍ ശ്രമിച്ചത് ഏതായാലും നന്നായി... പട്ടിണികിടക്കുന്ന കുഞ്ഞാടുകള്‍ക്ക് അതൊരു ആശ്വാസമാകും..ദൈവത്തിന്‍റെ സ്വന്തം നാട് ഇനിമുതല്‍ വിശുദ്ധനരകം എന്നപേരില്‍ അറിയപ്പെടും..അതോടെ വിനോദസഞ്ചാരം ഉഷാറാകാനും സാദ്ധ്യതയുണ്ട്...
   പക്ഷെ ഇതുകൊണ്ടോന്നും നമ്മുടെ ഭക്തി മാര്‍ക്കറ്റില്‍ അമ്മ ദൈവത്തിന്‍റെ വിലയിടിയാന്‍ പോകുന്നില്ല.. നുമ്മടെ ഭക്തരില്‍ ഭൂരിഭാഗവും പൊത്തകമൊന്നും വായിക്കുന്ന കൂട്ടരേയല്ല... വായിക്കാന്‍ അറിയാവുന്നവര്‍ക്ക് കിട്ടാതിരിക്കാന്‍ പൊത്തകംത്തന്നെ നുമ്മ നിരോധിക്കും.. ഭക്തിപ്രസ്ഥാനമെന്നാല്‍; ആളായാലും ശരി, ദൈവമായാലും ശരി സംഗതി കോടികള്‍ മറിയുന്ന ബിസ്സിനസ്സ് സാമ്രാജ്യമാണെന്നതാണ് സത്യം... നന്നായി മാര്‍ക്കറ്റിംഗ് അറിയാവുന്നവന്‍ ക്ലച്ചുപിടിക്കും. അല്ലാത്തവനെ ഒടുക്കം നാട്ടുകാര്‍തന്നെ കൈവെയ്ക്കും... കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ആഗോള മാര്‍ക്കറ്റിംഗ് നന്നായറിയവുന്നതുകൊണ്ട് പേടിക്കാനില്ല... ഗായത്രിഗെയിലങ്ങ് ആസ്ട്രെലിയായിലിരുന്നേ ഇതൊക്കെ പറയൂ...  ഇവിടെവന്നു പറയട്ടെ; അപ്പൊ കാണാം കളി.. സത്നാം സിംഗ് പോയ വഴിയേ നമ്മള്‍ അയക്കും; അല്ലപിന്നെ;; ദൈവങ്ങളോടാ കളി.. ആശ്രമത്തില്‍ നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടതായി മുന്‍ശിഷ്യ വിവരിക്കുന്നു... എല്ലാ ആശ്രമങ്ങളെക്കുറിച്ചും പറയുന്ന ഒരു ആരോപണമാണിത്.. ലൌകികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് തികച്ചും നിര്‍കൊണന്മാരായി പച്ചവെള്ളംപോലും ചവച്ചുകുടിക്കുന്ന ആശ്രമപുരുഷന്മാര്‍ ആരെയെങ്കിലും റേപ്പ് ചെയ്യുമോ... അങ്ങനെയെങ്കില്‍ കടുക്കാവെള്ളത്തില്‍ ആരോ മായം കലര്‍ത്തിയിരിക്കണം.. ഈ റേപ്പ് എന്നതൊക്കെ   വെറും തോന്നലാകാനെ സാദ്ധ്യതയുള്ളൂ... ഭക്തി വല്ലാതെ കൂടിവരുമ്പോള്‍ നിര്‍വാണം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പലരും നമ്മേ റേപ്പ് ചെയ്യുന്നതായി തോന്നും. ഒക്കെ വെറും തോന്നലുകളായി കരുതിയാല്‍ മതി.. കൃത്യമായി സ്റ്റഡിക്ലാസ്സില്‍ കയറാതെ വല്ല ‘എ’ പടവും കണ്ടു നടന്നാല്‍ ഇതാണ് കുഴപ്പം... അല്ലാതെ വേറൊന്നുമല്ല... ആശ്രമത്തില്‍ കൊലപാതകം നടന്നുവെന്നു പറയുമ്പോള്‍ തെറ്റുധാരണയുണ്ടാകരുത്; സമാധിയാക്കി എന്നു കരുതിയാല്‍ മതി... പ്രശ്നക്കാരെ ഇങ്ങനെ നിര്‍ബന്ധസമാധിയാക്കാമെന്നാണ് ഗ്രന്ഥങ്ങള്‍ പറയുന്നത്.. ഇതൊക്കെ ഒരു പുണ്യമായി കരുതണം... കുപ്രചരണങ്ങള്‍ നടത്തുന്ന മാന്യന്മാരെ ഒരു പ്രാവശ്യമെങ്കിലും ആശ്രമത്തില്‍ കൊണ്ടുപോകണം അവിടെമാകെ പോസിറ്റിവ് എനര്‍ജികൊണ്ടു നിറഞ്ഞു നില്‍ക്കുകയാണ്... അതില്‍നിന്നും എങ്ങനെ കറന്റ് ഉണ്ടാക്കാമെന്നാണ് സ്റ്റീഫന്‍ ഹോക്കിങ്ങ് വരെ ഇപ്പോള്‍ ചിന്തിക്കുന്നത്.. മാത്രമല്ല ഈ പുസ്തകം ഇന്ത്യയിലെ ഭക്തിപ്രസ്ഥാനങ്ങല്‍ക്കെതിരെ വളര്‍ന്നുവരുന്ന ഒരു ആസ്ട്രേലിയന്‍ ഗൂഡാലോചനയുടെ ഭാഗമാണ് അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ പുസ്തകം ഉടനെ നിരോധിക്കണം.. ഇച്ചീച്ചി ഭാഗങ്ങള്‍ ഈ പുസ്തകത്തില്‍ ഒത്തിരി ഉള്ളതിനാല്‍ ഈ പുസ്തകം കുട്ടികളുടെ കൈയ്യില്‍ എത്തിപ്പെടാതെ കാര്‍ന്നോന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്...
   
https://docs.google.com/file/d/0B7W-5UC6oICWT2pSR0toZ3R4VjQ/preview?pli=1

 വളരെ സത്യസന്ധമായി ആത്മീയക്കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനത്തിനെതിരെ പുസ്തകമിറക്കി ആളാവാന്‍ നോക്കുന്നത് ദൈവം പോലും പൊറുക്കില്ല...വലിയവലിയ ആളുകളെ അപമാനിക്കുന്നത് ചിലരുടെ ഒരു സ്വഭാവമാണ്..നിത്യാനന്ദയെക്കുറിച്ചുപോലും ആളുകള്‍ എന്തൊക്കെ പറഞ്ഞിരിക്കുന്നു.. ആശ്രമത്തിനു വിദേശസഹായം കിട്ടുന്നുവെന്നാണ് ചില കൊന്തന്മാരുടെ പരാതി... വെറും കെട്ടിപ്പിടുത്തം അല്ലാതെ വേറൊരു പ്രൊഡക്റ്റും ആശ്രമത്തില്‍ ഉല്പാദിപ്പിക്കുന്നില്ല... അതിന്‍റെ കയറ്റുമതിയും ഇറക്കുമതിയുമെല്ലാം  വാറ്റുനിയമങ്ങള്‍ അനുസരിച്ചുതന്നെയാണ് നടത്തുന്നത്... തലയ്ക്കകത്തു പത്തുപൈസയുടെ മൂളപോലും ഇല്ലാത്ത കഴുതകളുടെ പോക്കറ്റില്‍ കിടക്കുന്ന പണം വെറുമൊരു കെട്ടിപ്പിടുത്തത്തിലൂടെ എന്‍റെ പോക്കറ്റില്‍ വീഴുന്നത് എന്‍റെ കുഴപ്പമാണോ.. നമ്മളിവിടെ ദിവസവും പ്രഷറിനും പ്രമേഹത്തിനും മരുന്നു കഴിക്കുമ്പോള്‍ കുറേ കിഴങ്ങന്മാര്‍ക്ക് ഞാന്‍ കെട്ടിപ്പിടിക്കുമ്പോള്‍ അസുഖംമാറുന്നുണ്ടെങ്കില്‍ അതെന്‍റെ കുഴപ്പമാണോ.. ഇനിയും അസുഖം മാറാത്തവര്‍ക്കായി കിട്ടിയ പണം കൊണ്ട് ആസ്പത്രികെട്ടി; അതൊരു കുറ്റമാണോ... ആശുപത്രിയില്‍ മെഡിസിനു പഠിക്കാന്‍ അന്‍പതുലക്ഷം മുതല്‍ കോടികളുവരെ കോഴ വേണമെന്ന് ഇവിടെല്ലാവര്‍ക്കും അറിയാം... പണിയെടുക്കുന്ന നേഴ്സുമ്മാര്‍ക്ക് നക്കാപ്പിച്ചശമ്പളമാണ് കൊടുക്കുന്നതെന്നും, സമരം ചെയ്യുന്നവരുടെ കാലു തല്ലിയൊടിക്കുമെന്നും ഇവിടെല്ലാവര്‍ക്കും അറിയാവുന്നതാണ്.. പുണ്യത്തിനു വേണ്ടിയാണെങ്കില്‍ അട്ടപ്പാടിയില്‍ എന്നേ ആശുപത്രി തുറന്നേനെ... ആശ്രമ വിരുദ്ധര്‍ നാടുനീളെ ഇതൊക്കെ പാടി നടന്നിട്ടും നോട്ടിസ് അടിച്ചുവിതരണം ചെയ്തിട്ടും ഇവിടൊരു ചുക്കും സംഭവിച്ചില്ല... ഭക്തരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെക്കാള്‍ പത്തുശതമാനമാണ് കൂടിയത്.. ദൈവമില്ലെന്നു പറയുന്ന എമ്പോക്കികളുവരെ പാതിരായ്ക്ക് ജാതകമറിയാന്‍ വരുന്നു; പിന്നെയാ ഈ പൊത്തകം.. നാട്ടിലുള്ള സകലയെണ്ണവും നുമ്മടെ കാലേല്‍ വീഴും ..അതിപ്പോ മന്ത്രിയായാലും വേണ്ടില്ല പോലിസായാലും വേണ്ടില്ല... വീഴാത്തവന്മാരെ ഒതുക്കും... പൊത്തകം ഇറക്കിയിട്ട്‌ അവളിങ്ങോട്ട് വരട്ടെ... ദൈവകോപം വരുന്നവഴി അപ്പൊ അറിയാം...
  നെല്ലിക്കാത്തളം വെയ്ക്കേണ്ട ആളുകള്‍ക്കുള്ള ഹോമം ഉടനെ ആരംഭിക്കുന്നതാണ്.. ബിസ്സിനസ്സ് എങ്ങനെ നടത്തണമെന്ന് അറിയേണ്ടവര്‍ക്ക് ഇതിലെ വരാം... നുമ്മടെ എവിടെ തൊട്ടാലും പണമാണ്.. കൂടെ കൂടുന്നവനും കുറ്റം പറയുന്നവനും പണം കിട്ടും.. ആശ്രമത്തിലെ അന്തേവാസിയാകൂ സുഖം നേടു..അല്ലെങ്കില്‍ കുറ്റം പറഞ്ഞു പുസ്തകം ഇറക്കൂ പണം നേടാം; അതാണ്‌ കളി... വേണമെങ്കില്‍ നമ്മളുമായി ഒരു ടൈയപ്പ് ഉണ്ടാക്കാന്‍ നോക്കൂ ബിസിനസ്സ് വളര്‍ത്താം... ഓതലും ജപിക്കലുമായി കൂടിയാല്‍ മതി മണ്ടന്മ്മാര്‍ ക്യൂവായി വന്നോളും... സംസ്ഥാനത്തിന്‍റെ കൈയ്യില്‍ ദിനേശുബീഡി വാങ്ങാനുള്ള കായ്‌ പോലുമില്ലാത്ത ഈ അവസ്ഥയില്‍ ഒന്നുകില്‍ സര്‍ക്കാരിനു ആള്‍ ദൈവങ്ങളുമായി സഹകരിക്കാം.. ജില്ലകള്‍ തോറും ആശ്രമങ്ങള്‍ സ്ഥാപിച്ച് പരിപാടി നടത്തുകയാണെങ്കില്‍ ജനങ്ങളെല്ലാം ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയും... ആശ്രമത്തില്‍ വലിയൊരു നേര്‍ച്ചപ്പെട്ടി സ്ഥാപിച്ചാല്‍ ഇന്‍കംടാക്സ് പിരിക്കേണ്ട ആവശ്യമേ വരില്ല..ടാക്സ് വെട്ടിക്കുന്നവനും ഇവിടെ ക്രത്യമായി തുകയിടും...അതാണ്‌ ഭക്തിബിസിനസ്സ്.. രാഷ്ട്രിയ കൊലപാതകവും അക്രമവും നടത്തുന്നവരെ ആള്‍ ദൈവങ്ങളുടെ പെഴ്സണല്‍ സ്റ്റാഫിലേക്ക് എടുക്കുകയാണെങ്കില്‍ അവരും നന്നാവും... ബലാല്‍സംഗവും പീഡനവും നടത്തേണ്ടവര്‍ക്ക് അതിനുള്ള സൌകര്യവും കിട്ടും... ഇരുപതു വര്‍ഷത്തോളം കൂടെ താമസിച്ച് എല്ലാം അറിയാവുന്നവര്‍ പറയുന്നത് തെറ്റാകാന്‍ വഴിയില്ലല്ലോ... ശിഷ്യകളുടെ ശ്രദ്ധയ്ക്ക്; എത്ര റേപ്പ് നടന്നാലും പിടിച്ചുനില്‍ക്കണം. അവസാനം പെന്‍ഷന്‍ പറ്റണകാലത്ത് ഇതുപോലെ വിശുദ്ധ നരകമെന്നോ പറുദീസാ നരകമെന്നോ പേരില്‍ പുസ്തകം ഇറക്കുക.. എഴുതുമ്പോള്‍ ശ്രദ്ധിക്കുക ഓരോ അധ്യായത്തിലും ഓരോ റേപ്പ് സീനും, കൊലപാതകശ്രമവും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.. കച്ചവടം പൊടിപൊടിക്കും...

 ആശ്രമവാക്യം;-കൊക്കെത്ര കുളം കണ്ടതാ മക്കളെ; ഇതുകൊണ്ടെന്നും ഇവിടെ ഒന്നും സംഭവിക്കില്ല... മണ്ടന്മാര്‍ ഉള്ള കാലത്തോളം കനക സിംഹാസനത്തില്‍ ഇരുന്ന് നുമ്മ കെട്ടിപ്പിടുത്തം തുടരും.. വെള്ളം കിട്ടാതെ കുഞ്ഞങ്ങള്‍ മരിക്കുമ്പോഴും; കഴുതകള്‍ പാലുകൊണ്ട് നമ്മുടെ കാലുകള്‍ കഴുകും... വിഡ്ഢികള്‍ നമുക്കായി പൂക്കള്‍ പറിക്കും; നാമതുകൊണ്ട് വൃഷ്ടി നടത്തും.... മക്കളെ;;;;; മണ്ടന്മാരേ,,,,,,,,,,,,,, പലരും നമ്മളെക്കുറിച്ച് പൊത്തകം എഴുതും;എന്നാല്‍ വായിക്കരുത്... അതിനെതിരെ നിങ്ങള്‍ ഹര്‍ത്താല്‍ നടത്തണം, പൊത്തകം കത്തിക്കണം... നാടുനീളെ എത്ര പൊത്തകങ്ങള്‍ നിരോധിക്കുന്നു.. എത്രയെത്ര ഫത്വവകള്‍ പുറപ്പെടുവിക്കുന്നു... നമുക്കും വേണ്ടേ ഒരു ഉശിരൊക്കെ; അതുകൊണ്ട് വിളിമക്കളെ ഗായത്രി ഗെയില്‍ മൂര്‍ദാബാദ്.... 

Monday, February 17, 2014

പാര്‍ലമെന്റിനെ നാറ്റിച്ച അപ്പിബിജുവും കൂട്ടരും.....

    

വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
    പുതുതലമുറയില്‍പ്പെട്ട അധ്യാപകരുടെ നിയമനത്തോടെയായിരുന്നു നിലച്ചുപോയ സാഹിത്യസമാജവും സ്കൂള്‍ പാര്‍ലമെന്റുമൊക്കെ വീണ്ടും പൊങ്ങിവന്നത്. രാഷ്ട്രനിര്‍മ്മാണത്തില്‍ കുട്ടികള്‍ക്കുള്ള പരിശീലനം സ്കൂളുകളില്‍നിന്നേ തുടങ്ങണം, കലാപരമായ കഴിവുകള്‍ പോഷിക്കപ്പെടണം ഇതൊക്കെയായിരുന്നു ന്യായങ്ങള്‍; കൊള്ളാം  ഉഗ്രന്‍ ഐഡിയ ... നടോടെ നടത്തിയ സാഹിത്യസമാജത്തില്‍ വമ്പന്‍ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.. പദ്യം ചൊല്ലലും, പാട്ടുപടാലും, പ്രസംഗവും മാത്രമല്ല ഓട്ടംതുള്ളലും അവതരിപ്പിക്കപ്പെട്ടു... തുള്ളലില്‍ മുഖ്യവിഷയം ടീച്ചേര്‍സ്തന്നെ....
‘തോളേല്‍ തൂങ്ങും ഫാഷന്‍ ബാഗില്‍...  
ചപ്പൊ ചവറോ പഴന്തുണിയോ....
എന്നാണ് ടീച്ചറുടെ ബാഗ്‌ നോക്കി തുള്ളല്‍ക്കാരന്‍ പയ്യന്‍  തുള്ളിയത്..
‘ചട്ടന്‍ മാഷുടെ തല്ലിന് വേദന.. പണ്ടേപോലെ ഫലിക്കുന്നില്ല..’ തുടങ്ങിയ പദങ്ങളും കുട്ടികള്‍ തുള്ളിത്തീര്‍ത്തു,, ന്യൂ ജനറേഷനല്ലേ ഇങ്ങനെയൊക്കെയേ തുള്ളൂ; കാര്യങ്ങള്‍ നടക്കട്ടെ; ഞാന്‍ പോണു .. നാണുമാഷ്‌ സ്ഥലം കാലിയാക്കി... നാളെ ഉച്ചകഴിഞ്ഞ് സ്കൂള്‍ പാര്‍ലമെന്‍റ് ഉണ്ടായിരിക്കും എല്ലാവരും ഒരുങ്ങിവരണമെന്ന അറിയിപ്പോടെ സാഹിത്യസമാജം സമാപിച്ചു....
 ‘ഇതൊക്കെ വേണോ സാറുമ്മാരേ..??’ എനിക്കൊരു സംശയം.
 ‘വേണം വേണം...’ പുതിയ നിയമനങ്ങള്‍ ഒന്നിച്ചാണത് പറഞ്ഞത് ...
 ‘നമ്മള്‍ കുറോക്കൂടി ഫോര്‍വേഡാകണം മാഷേ...’. പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല..ഇനിയൊക്കെ കണ്ടറിയാം
 ഓരോ ക്ലാസ്സില്‍ നിന്നും അഞ്ചുപേര്‍ വീതമുള്ള മെമ്പര്‍മ്മാരാണ് കുട്ടി  പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുക.. അവര്‍ക്ക് ഒരാഴ്ച പരിശീലനവും ഉണ്ടായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍ന്റു നടപടികളുടെ വീഡിയോ കുട്ടികളെ കാണിച്ചാണ് പരിശീലനം നടത്തിയത്.. ഭരണപക്ഷവും പ്രതിപക്ഷവും സ്പീക്കറും എല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിലെ പോലെതന്നെ....... നമ്മുടെ ഭരണസംവിധാനങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് കണ്ടറിയാനുള്ള അവസരമെന്നാണ് ആശംസാപ്രസംഗികന്‍ പറഞ്ഞത്.. ഞാനും ഇതുവരെ ഇതൊന്നും നേരില്‍ കണ്ടിട്ടില്ല; അതുകൊണ്ട് ഇത്തവണ ഇതൊന്നു കാണണം.. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ട് പരിപാടിയുടെ പ്രായോജകരായ ന്യൂജനറേഷന്‍ സാറുമാരും മുന്‍നിരയിലൂണ്ട്.. പരിപാടി തുടങ്ങി.... അധ്യാപകര്‍ വാച്ച് ആന്‍ഡ്‌ ഗാര്‍ഡ് മാരായി സ്കൂള്‍ ഓഡിറ്റോറിയത്തിന്‍റെ വശങ്ങളില്‍ സ്ഥാനം പിടിച്ചു.. കുട്ടികളിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി പന്മാസലകളും പാക്കുകളുമൊക്കെ ഉപേക്ഷിക്കാനും ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാല്‍ അധ്യാപരുടെ അടുത്ത് പറയാനും സ്കൂള്‍ പാര്‍ലമെന്റ്റ് തീരുമാനമെടുക്കുന്നു... കാണികളായ കുട്ടികള്‍ കൈയ്യടിച്ചു പാസാക്കുന്നു.. സ്കൂള്‍ പരിസരവും ചുമരുകളും വൃത്തികേടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും കുട്ടികളുടെ പാര്‍ലമെണ്ടു ശുപാര്‍ശ ചെയ്തു... തുടര്‍ന്ന്‍ ചോദ്യോത്തരവേള ആരംഭിച്ചു.. പരിപാടി ഇങ്ങനെ സുഗമമായി പുരോഗമിക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തെ സുഗുണന്‍ ഒരു അടിയന്തരപ്രമേയവുമായി മുന്നോട്ട് വന്നത്.. ആണുങ്ങളുടെ മൂത്രപ്പുരയുടെ ഭിത്തിയില്‍, 10 A –യില്‍ പഠിക്കുന്ന ജാനമ്മയുടെ പേര് എഴുതിവെച്ചതില്‍; 10 B  യിലെ ലീഡര്‍ ഭാസ്ക്കരന് പങ്കുണ്ടെന്നായിരുന്നു ആരോപണം. അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്ത് ഭാസ്ക്കരന്‍ അടിയന്തരമായി രാജിവെയ്പ്പിക്കണമെന്നാണ് ആവശ്യം.. ആരോപണം കേട്ട  എല്ലാവരും ഞെട്ടി... ജാനമ്മ കരഞ്ഞുകൊണ്ട്‌ ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തുപോകുന്നു.... അധ്യാപികമാര്‍ അനുഗമിക്കുന്നു.. ആരോപണം ഉന്നയിച്ച സുഗുണനെ  വാച്ച് ആന്‍ഡ്‌ ഗാര്‍ഡ്  തസ്തകയിലുള്ള അധ്യാപകര്‍ ചൂരല്‍ വീശി ഇരുത്തി... ആരോപണത്തിനു പ്രത്യാരോപണം ഉടനെ വന്നു...9 C യിലെ നാന്‍സിക്ക് പ്രേമ ലേഖനം കൊടുത്തത് ഈ സുഗുണനാണെന്ന് ഒരുത്തന്‍ വിളിച്ചു പറയുന്നു.. മൂത്രപ്പുരയുടെ ഭിത്തിയില്‍ പേരെഴുതിയവരുടെയും പെണ്‍കുട്ടികള്‍ക്ക് പ്രേമലേഖനം കൊടുത്തവരുടേയും പേരുകള്‍ ഓരോന്നായി പുറത്തുവരുന്നു.. ഇതിനിടയില്‍ ഏതോ ഒരുത്തന്‍ പ്രശ്നത്തില്‍ റൂളിങ്ങു നല്‍കിയ 9D-യിലെ  സ്പീക്കര്‍ക്കിട്ടു തല്ലി...... സംഗതി പിടുത്തം വിട്ടുവെന്ന കണ്ട വാച്ച് ആന്‍ഡ്‌ ഗാര്‍ഡ്  ചൂരല്‍ ചാര്‍ജ് തന്നെ നടത്തിയാണ് പ്രശ്നക്കാരെ ഒതുക്കിയത്. അതിനിടയില്‍ തല്ലുകിട്ടിയ ഏതോ വേന്ദ്രന്‍ ന്യൂജനറേഷന്‍ സാറും ടീച്ചറും തമ്മിലുള്ള പവിത്ര പ്രേമത്തിന്‍റെ കാര്യവും വിളിച്ചുപറയണതു കേട്ടു... കൂടുതല്‍ ആരോപണങ്ങള്‍ വരുന്നതിനു മുന്പ് ഹെഡ്മാഷ്‌ അറ്റന്‍ഷന്‍ വിളിച്ചു.. ദേശിയഗാനം ആലപിച്ച് സ്കൂള്‍ വിടുകയും ചെയ്തു... തിങ്കളാഴ്ച രാവിലെയാണ് അടുത്ത പരിപാടി നടന്നത്.. പ്രതിനിധികള്‍ക്ക് ചൂരലുകൊണ്ട് മര്‍ദനമേറ്റതിനെ തുടര്‍ന്നു പ്രാദേശിക രാഷ്ട്രിയക്കാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ സമരവും പ്രഖ്യാപിച്ചു ..അങ്ങനെ സ്കൂളില്‍ ആദ്യത്തെ സമരവും നടന്നു.. ഇപ്പം എങ്ങനെയുണ്ട് എന്ന ചോദ്യമാണ് സംഘാടകരായ സാറുമ്മാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്..അട്ടയെ പിടിച്ചുമെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ..
 സ്കൂള്‍ പാര്‍ലമെന്ന്റ്  ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളനംപോലെയാ ക്കികളയാമെന്ന് കുട്ടികള്‍ വിചാരിച്ചാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല. നാളത്തെ ചക്രം തിരിക്കെണ്ടവരാണല്ലോ കുട്ടികള്‍... അതിനുള്ള പരിശീലനം   നിലവിലുള്ള  രീതിയില്‍ തന്നെയാണ് പുരോഗമിക്കേണ്ടത്... അതുകൊണ്ട് കുട്ടികളെയാരെയും ഈ വിഷയത്തില്‍ ശിക്ഷിക്കേണ്ടതില്ലായെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.. നൂറുകോടിയില്‍ പരം  ജനങ്ങളുടെ പ്രതിനിധികളായി പാര്‍ലമെന്റില്‍ എത്തുന്നവര്‍ തനി ചന്തകളായി വിലസുമ്പോള്‍ കുട്ടികളോട് മാത്രം എങ്ങനെ നന്നാവാന്‍ പറയാന്‍ കഴിയും...
 പെപ്പര്‍ സ്പ്രേ പ്രയോഗം ,കത്തിവീശാല്‍ ,നാടന്‍ തല്ല് തുടങ്ങിയവയെല്ലമാണ് ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നമ്മുടെ പാര്‍ലമെന്റില്‍ അരങ്ങേറുന്നത്.. ഇതിലൊന്നും തിളങ്ങാന്‍ കഴിയാത്തവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടോണം... നമ്മുടെ പാര്‍ലമെന്റില്‍  ജനാധിപത്യം കത്തി വീശിയപ്പോള്‍ പരിക്കുപറ്റിയവരേ ആശുപത്രിയിലാക്കേണ്ടിവന്നു...  പതിനാറു ജനാപ്രതിനിധികളെയാണ്  ജനാധിപത്യംമൂത്ത് ഭ്രാന്തായപ്പോള്‍   സസ്പെന്ഡ് ചെയ്യേണ്ടിവന്നത്.. വിഷകുപ്പിയുമായാണ് ചില ഭ്രാന്തന്മാര്‍ സഭയിലേക്കെത്തിയത്. പക്ഷെ അതിലൊരുത്തനും ഒരു തുള്ളിവിഷംപോലും കഴിക്കില്ലായെന്നത് വേറൊരു സത്യം..വേണമെങ്കില്‍ കോളനിറച്ച് വിഷമാണെന്നും പറഞ്ഞ് നമ്മള്‍ക്ക് ആശ തരും..... ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ മാന്യത..
  ഭരണസൌകര്യത്തിനും വികസനത്തിനും വേണ്ടി ജനസംഖ്യയും വിസ്തൃതിയും കൂടുതലുള്ള ഒരു സംസ്ഥാനത്തെ രണ്ടാക്കുന്നതില്‍ എന്താണ് കുഴപ്പം. ആന്ധ്രാ വിഭജനത്തിന്‍റെ പേരില്‍ പാര്‍ലമെന്റില്‍ കാട്ടിക്കൂട്ടിയ ഈ അഴിഞ്ഞാട്ട വിക്രിയകള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ മുഖത്തേറ്റ നാണക്കേടാണെന്നതില്‍ തര്‍ക്കമില്ല.. സഭയില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച കോണ്ഗ്രസ് എംപി എന്‍ രാജഗോപാല്‍ ആന്ധ്രയിലെ വന്‍ വ്യവസായിയും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ വന്ന ലാന്‍കൊ ഗ്രൂപ്പിന്‍റെ ഉടമയാണ്.. മുന്നൂറു കോടിക്ക് മുകളിലാണ് ഇങ്ങേരുടെ വെളിപ്പെടുത്തിയ സമ്പാദ്യം. ഒരു വിഭജനം നടന്നാല്‍ ഹൈദരാബാദിലും തെലുങ്കാനമേഖലയിലുമുള്ള തന്‍റെ ബിസിനസ്സ് സാമ്രാജ്യത്തില്‍ വിള്ളല്‍ വീഴുമെന്ന ഭയമാണ് ടിയാന്‍റെ തുള്ളലിന് പിന്നില്‍ അല്ലാതെ ജനങ്ങളുടെ കഞ്ഞികുടിമുട്ടുമെന്ന  വിഷയങ്ങളൊന്നും ഈ വിഭജനത്തില്‍  പറയുവാന്‍ കഴിയില്ല..

  ഇത്രയും ബഹളവും ആക്രമണങ്ങളും പാര്‍ലമെന്റില്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നിയമ നടപടിയും കൈക്കൊണ്ടിട്ടില്ലായെന്നതാണ് അതിലേറെ വിചിത്രം.. കത്തിയും, കുരുമുളക് സ്പ്രേയുമായിമൊക്കെയായി അതിവ സുരക്ഷമേഖലയായ പാര്‍ലമെന്റിലെക്ക്  കടന്നുവരാന്‍ കഴിയുമെങ്കില്‍, ഇതുപോലുള്ള വട്ടന്മാര്‍ വിചാരിച്ചാല്‍ നാളെ പാര്‍ലമെന്റില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് വ്യക്തം.. പഴയ പാര്‍ലമെന്‍ന്റ് ആക്രമണത്തിന് ശേഷം ഏര്‍പ്പെടുത്തിയ വന്‍സുരക്ഷയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്‌... വടിവാള്‍ വാസുവും, അപ്പിബിജുവുമൊക്കെ അഴിഞ്ഞാട്ടം നടത്തുന്ന നമ്മുടെ ജനാധിപത്യത്തിന്‍റെ അവസ്ഥ പരിതാപകരം തന്നെ... ഈ പെറുക്കികളെയാണല്ലോ നമ്മള്‍ വയറുവരിഞ്ഞുടുത്ത് തീറ്റിപോറ്റുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.. ഓരോ ദിവസത്തെയും സഭ കൂടുന്നതിനായി ദിവസവും ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ ജനപ്രതിനിധികളെന്ന പേരും തൂക്കി പാര്‍ലമെന്റില്‍ കടന്നുകൂടുന്ന വമ്പന്‍ വ്യവസായികള്‍ തങ്ങളുടെ ബിസ്സിനസ് സാമ്രാജ്യങ്ങള്‍ സംരക്ഷിക്കാന്‍ കാട്ടിക്കൊട്ടുന്ന വിക്രിയകളുടെ നഷ്ടങ്ങള്‍ ചുമക്കേണ്ടത്‌ ജനങ്ങളാണ്... പാര്‍ട്ടികള്‍ മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാര്‍ഥികളെ കണ്ണുമടച്ച് തിരഞ്ഞെടുക്കുന്നതിന് മുന്പ് ഒന്നു കണ്ണു തുറന്നു നോക്കുന്നത് നല്ലതാണ് അല്ലെങ്കില്‍ പല അപ്പിബിജുമാരും നമ്മുടെ ചിലവില്‍ പാര്‍ലമെന്റില്‍ അപ്പിയിട്ട് ജനാധിപത്യത്തെ നാറ്റിക്കും... സഭയില്‍  നടക്കുന്ന വിലകുറഞ്ഞ ചന്ത പ്രകടനങ്ങള്‍ കാണുമ്പൊള്‍ ഇതാണ് മഹത്തായ ജനാധിപത്യമെന്നു എങ്ങനെ പറയാന്‍ കഴിയും..

Saturday, February 15, 2014

ഡല്‍ഹിയില്‍ പേപ്പട്ടിയാക്രമണം;ആം ആദ്മികള്‍ക്ക് കടിയേറ്റൂ....


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   1947-ല്‍ പൂര്‍ത്തിയായ സ്വാതന്ത്ര്യസമരം കഴിഞ്ഞതില്‍ പിന്നെ മാറ്റത്തിനുവേണ്ടിയുള്ള കാര്യമായൊരു രാഷ്ട്രിയസമരം ഇന്ത്യയില്‍ നടന്നിട്ടുണ്ടോയെന്നു സംശയമാണ്..നാല്പത്തിയേഴില്‍  ഗാന്ധിജിയുടെ നേതൃത്വത്തില്‍ വെള്ളക്കാരെ പുറത്താക്കിയെങ്കിലും ... അവരു പോയ ഉടനെതന്നെ ഗാന്ധിശിഷ്യര്‍ അധികാരത്തിന്‍റെ പിറകെ പോയി.... മറ്റൊരുകൂട്ടര്‍ ഗാന്ധിജിയെതന്നെ ഇല്ലായ്മ ചെയ്തു.. ഗാന്ധി എന്നത് നാല്‍ക്കവലകളില്‍ മഞ്ഞുംമഴയും കൊണ്ട്, കാക്കയും തൂറി നില്‍ക്കുന്ന പ്രതിമകളിലെക്ക് മാറിയപ്പോള്‍ ഗാന്ധിയുടെ പേരും പറഞ്ഞ് പുതിയ കുറേ ഇത്തിള്‍ക്കണ്ണികള്‍ രാഷ്ട്രപിതാവിന്‍റെ തഴമ്പും കാണിച്ച്  ജനങ്ങളെപ്പറ്റിച്ചു സുഖമായി ജീവിക്കുന്നു.. സത്യത്തില്‍ ഇന്ത്യ അന്നേ മറ്റൊരു അടിമത്തത്തിലേക്ക് പോയിരുന്നു.. വെള്ളക്കാര്‍ പോയി പകരം കൊള്ളക്കാര്‍ വന്നു അതാണ്‌ ആകെ കിട്ടിയ ഒരുമാറ്റം.. ഗാന്ധിജിക്ക് മറ്റൊരു പകരക്കാരന്‍ ഇല്ലാത്തതിനാല്‍ സ്ഥിതി പണ്ടാത്തെതിനെക്കാള്‍ രൂഷമായി എന്നതാണ് സത്യം... മതം ജാതി വര്‍ഗ്ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ്; തന്ത്രം അതിനെക്കാള്‍ മനോഹരമായി നടപ്പിലാക്കി; അഴിമതിയില്‍ മുങ്ങി, ഖജനാവുകൊള്ളയടിച്ച് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്ന ബനാനറിപബ്ലിക്  ശൈലി  അതിവിപുലമായി നടപ്പിലാക്കിയാണ് രാഷ്ട്രിയക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കുന്നത്.. ചുരുക്കത്തില്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തിയെഴുവര്‍ഷം കഴിയുമ്പോള്‍ അഴിമതിയടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രിയക്കാരുടെ മൌലികാവകാശമായി മാറിയിരിക്കുന്നു... അഴിമതി നടത്താനുള്ള അവകാശം രാഷ്ട്രിയക്കാരുടെ മൌലികാവകാശമാണെന്ന ധാരണ ജനങ്ങളുടെ ഇടയില്‍ പടര്‍ത്തുന്നത്തില്‍ എല്ലാ കക്ഷികളും മത്സരിച്ചുകൊണ്ടിരുന്നു.. ഈ അവസരത്തിലാണ് അരവിന്ദ് കേജരിവാളും കൂട്ടരും നാടിനെയോന്നു വൃത്തിയാക്കമെന്നു കരുതി രംഗത്തുവരുന്നത്... അഴിമതിരഹിത ഭരണമെന്ന ആശയം ആം ആദ്മി മുന്നോട്ട് വച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം.. രാഷ്ട്രിയമെന്നാല്‍ അഴിമതിയാണെന്നും, അഴിമതി രാഷ്ട്രിയക്കാരന്‍റെ മൌലികാവകാശമാണെന്നുമുള്ള വാദത്തില്‍ കൊണ്ഗ്രസ്സും ബിജെപിയും മറ്റുരാഷ്ട്രിയകക്ഷികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍  മറുഭാഗത്ത് ഭരണത്തില്‍ നിന്നും അഴിമതി തുടച്ചുനീക്കണമെന്ന ആവശ്യവുമായി കേജരിവാളിന്‍റെ നേതൃത്വത്തില്‍ ആം അദ്മിപാര്‍ട്ടിയും നിലകൊള്ളുന്നു. ഇക്കാര്യത്തില്‍ വെറും ആം ആദ്മികളായ നമ്മള്‍ ആരുടെ പക്ഷത്തുനില്‍ക്കണം എന്നതാണ് വിഷയം... അഴിമതി നിരോധന ലോക്പാല്‍ ബില്‍ അവതരിപ്പിച്ച കേജരിവാളിനെ കൊണ്ഗ്രസ്സും ബിജെപിയും ഒന്നിച്ചെതിര്‍ക്കുന്നു.. സര്‍ക്കാരിനെ താഴെയിറക്കുന്നു.. കേജരിവാള്‍ സര്‍ക്കാര്‍ നിലംപോത്തിയതില്‍  ഈ രാഷ്ട്രിയകക്ഷികള്‍ ഒരുമിച്ചു പടക്കംപൊട്ടിച്ച് ആഹ്ലാദിക്കുന്നു, സത്യത്തില്‍ ഇവര്‍ ആരെയാണ് കൊഞ്ഞനം കുത്തുന്നത്... ചരിത്രം ഉണ്ടാക്കുന്ന മണ്ടന്മാര്‍ ഇതിനെ ഡല്‍ഹി സ്വാതന്ത്ര്യസമരവിജയമെന്ന് വിശേഷിപ്പിക്കാനും സാധ്യതയുണ്ട്..
  
 അഴിമതി തങ്ങളുടെ മൌലികാവകാശമാണെന്ന ധാരണയില്‍ ജനങ്ങളെ കൊള്ളയടിക്കുകയും, രാജ്യം വന്‍കിടമുതലാളിമാര്‍ക്ക് അടിയറ വയ്ക്കുകയും ചെയ്തിരുന്ന പതിവ് ഭരിക്കലില്‍ നിന്നും വ്യതിചലിച്ച് രാഷ്ട്രിയരംഗത്തെ അഴിമതിയും കൊള്ളയും അവസാനിപ്പിക്കുമെന്ന മുദ്രാവാക്യത്തില്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത കറുത്ത കുതിരകളായ ആം ആദ്മികള്‍ ഇന്ത്യ മുഴുവന്‍ പടരാന്‍ ഇടയായാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രിയം നിയന്ത്രിക്കുന്ന വെട്ടുകിളികള്‍ക്ക് കൂട്ടത്തോടെ വംശനാശം സംഭവിക്കാന്‍ ഇടയുണ്ട്..അംബാനിയെപ്പോലുള്ള സാധു മുതലാളിമാരുടെ നിലനില്പുതന്നെ വെള്ളത്തിലാകും.. നിലനില്പ് അപകടത്തിലായ വെട്ടുകിളി രാഷ്ട്രിയപാര്‍ട്ടികളുടെ കൂട്ടായ്മയാണ് കേജരിവാളിനെതിരെ ഡല്‍ഹിയില്‍ കണ്ടത്.. അഴിമതിയുടെ  കാര്യത്തില്‍ കൊണ്ഗ്രസ്സും ബിജെപിയും ഒരേ തൂവല്‍പക്ഷികളെണെന്നു ഈ സംഭവത്തിലൂടെ അവര്‍ ഏറ്റുപറഞ്ഞിരിക്കുന്നു.. അഴിമതി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ അവകാശം എടുത്തുകളയാന്‍ സമ്മതിക്കില്ലായെന്നു അവര്‍ ഒരൊറ്റ ശ്വാസത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നു... വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടികളാണ്‌ ഇവരെന്ന് ഓര്‍ക്കണം..എങ്ങനെയുണ്ട് കുമ്മിയടി..?

 പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വഴിവക്കുകളിലും നാല്‍ക്കവലകളിലും സ്വന്തം മുഖത്തിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്... റോഡ്‌ ഷോകള്‍ സംഘടിപ്പിച്ച് വരവറിയിക്കുന്നു.. കൂലി എഴുത്തുകാരെ ആശ്രയത്തില്‍ സ്വന്തം മഹാത്മ്യം അച്ചടിപ്പിച്ചു വിതരണം ചെയ്യിക്കുന്നു.. മാധ്യമങ്ങള്‍ത്തോറും പട്ടിണി പാവങ്ങളുടെ പടം കാണിച്ചുകൊണ്ട് ഇന്ത്യാ നിര്‍മ്മാണം നടത്തുന്നു.. മറ്റൊരാള്‍ പണ്ടു നടത്തിയ കലാപത്തിന്‍റെയും കൂട്ടക്കുരുതിയുടെയും ചോരക്കറകള്‍ കഴുകിക്കളയാന്‍ നാട്ടുകാര്‍ക്ക് ചായ വിതരണം നടത്തുന്നു.. കോടികളുടെ ധൂര്‍ത്താണ് ഈ മാന്യദേഹങ്ങള്‍ തങ്ങളുടെ ഇമേജ് കൊഴുപ്പിക്കാന്‍നടത്തുന്നത്..ഈ പണമൊക്കെ എവിടുന്നു കിട്ടുന്നു..?? അംബാനിയെപ്പോലുള്ള മുതലാളിമാരുടെ കഞ്ഞിവിതരണത്തില്‍ ആശ്രയിച്ച് അവരുടെ പടിവാതുക്കല്‍ കാത്തുകിടക്കുന്ന തെരുവുപട്ടികളെപ്പോലുള്ള രാഷ്ട്രിയപ്പാര്‍ട്ടികളെ ഇനിയും നമ്മള്‍ വിശ്വസിക്കുന്നത് ആത്മഹത്യാപരമാണ്.. മുലകുടി മാറാത്തവാനും, ഇന്ത്യയെ അറിയാത്തവനും, ചോരകുടിക്കുന്നവനുമൊക്കെ ചര്‍മ്മം മിനുക്കാന്‍ ഉപയോഗിക്കുന്ന കോടികള്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള പണമാണ്.. ഇവരെപ്പോലുള്ള ജനങ്ങളുടെ ചോരകുടിച്ചു വണ്ണം വയ്ക്കുന്ന അട്ടകളെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് കേജരിവാള്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്..അതിന്‍റെ ഗുണഭോക്താക്കള്‍ ജനങ്ങളാണ്..


 പിഞ്ഞിക്കീറിയ ഉടുപ്പും, അറ്റം എത്താത്ത മുണ്ടുമൊക്കെ ആദര്‍ശ രാഷ്ട്രിയത്തിന്‍റെ ലക്ഷണമെന്ന വ്യാജേനെ കള്ളന്മാര്‍ക്കും, കൂട്ടിക്കൊടുപ്പുകര്‍ക്കും, വേശ്യകള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാനും മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഓഫിസുകളിലും കിടപ്പറകളിലും കറങ്ങിനടക്കാനുള്ള അവകാശമല്ല ജനാധിപത്യം.. രാഷ്ട്രപിതാവിന്‍റെ കുടുംബപ്പേരിനെ വാലറ്റമാക്കി അടിച്ചെടുത്ത് ജനങ്ങളില്‍ തെറ്റുധാരണഉണ്ടാക്കുന്ന ഊമ്പിയ കുടുംബാധിപത്യവും, ആര്‍ഷഭാരതം പ്രസംഗിച്ചു മതകലഹങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ ചോരകുടിച്ച് ഉന്മാദം പ്രകടിപ്പിക്കുന്നതുമല്ല ജനാധിപത്യം..മൈക്ക് കിട്ടിയാല്‍ മണിക്കൂറുകളോളം പെരുംനുണകള്‍ തട്ടിവിട്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നതുമല്ല ജനാധിപത്യഭരണം.. പട്ടിണിയിലായ ജനങ്ങള്‍ക്ക് ആഹാരവും അടിസ്ഥാന സൌകര്യങ്ങളും എത്തിക്കുന്നതാണ് ജനാധിപത്യത്തിലെ രാഷ്ട്രിയം..ആ തത്വത്തില്‍ നിന്നുകൊണ്ടുള്ള നല്ലൊരു തുടക്കമാണ് കേജരിവാള്‍ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ കുറിച്ചത്.. അഴിമതിയ്ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചതാണ് രാജ്യം കേജരിവാളില്‍ കണ്ട ഏറ്റവും വലിയ സവിശേഷത.... ഇത്രയും കാലം ഈ രാജ്യം മാറിമാറി ഭരിച്ചിട്ടും അഴിമതിയ്ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത ഇന്ത്യയിലെ രാഷ്ട്രിയകക്ഷികള്‍ അഴിമതി തങ്ങളുടെ മൌലികാവകാശമാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു..  അതിനെതിരെ പോരാടുന്ന അരവിന്ദ് കേജരിവാള്‍ ഒരു പ്രതികമാണ് അഴിമതി ഇഷ്ടപ്പെടാത്ത ഇന്ത്യന്‍ ജനതയുടെ പ്രതീകം .. ജനാധിപത്യത്തിന്‍റെ തേര് തെളിക്കാനുള്ള അവകാശം നമ്മള്‍ ആര്‍ക്കാണ് കൊടുക്കേണ്ടത്..?? അഴിമതി നിരോധന നിയമം നടപ്പിലാക്കാന്‍ യക്നിക്കുന്ന കേജരിവളിനൊ... അതോ കുത്തകമുതലാളിമാരുടെ അമേധ്യം ഭക്ഷിച്ചുകൊണ്ട് അവന്‍റെ വീട്ടുപടിക്കല്‍ കാവല്‍കിടക്കുന്ന പലതന്തയ്ക്ക് പിറന്ന സ്വഭാവം കാണിക്കുന്ന ഇന്ത്യന്‍ രാഷ്ട്രിയത്തിലെ കോമാളികള്‍ക്കോ...???

Thursday, February 13, 2014

പോലിസ് അടുത്തുണ്ട്;ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുക...


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
   ദേശിയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം  നടത്തിയവരെ തല്ലിയോടികുന്നതിനിടയില്‍ വടകര സി ഐ യുടെ നേതൃത്വത്തില്‍ ഒരു പറ്റം പോലീസുകാര്‍ അറുപത്തിനാല് വയസ്സുള്ള നാരായണന്‍ നായരുടെ ജനനേന്ദ്രിയം തകര്‍ക്കുന്നത്തിന്‍റെ ഫോട്ടോയാണ് പത്രത്തിന്‍റെ മുന്‍പേജില്‍ കിടക്കുന്നത്.. അബദ്ധത്തിലെ അറിയാതയോ അല്ല മനപ്പൂര്‍വം തന്നെയാണ് ഈ നികൃഷ്ടക്രീയ നടത്തുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു..ഇത്തരത്തില്‍ ജനനേന്ദ്രിയം തകര്‍ത്തുകൊണ്ട് സമരക്കാരെ നേരിടുന്ന വിദ്യ കേരളാപ്പോലിസിന്‍റെ ജനമൈത്രിയുടെ ഭാഗമാണോയെന്നു പുതിയ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളെ ടുക്കാന്‍ ഉപകരിക്കും... ഈ അടുത്ത കാലത്തായി പുരുഷജനനേന്ദ്രിയങ്ങളോട് കേരളാപോലീസിനു വല്ലാത്ത വെറുപ്പാണെന്നു തോന്നുന്നു... അതോ പോലീസിന്‍റെ നിയന്ത്രണം ഏതെങ്കിലും ഷണ്ഡന്‍മ്മാരുടെ കയ്യികളിലാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.. ഇത്തരത്തില്‍ വരിയുടയ്ക്കലിനു നേതൃത്വം കൊടുക്കുന്നവരെ അത് ചെയ്യിക്കാനുള്ള മാനസികാവസ്ഥയെന്താണെന്ന് അടിയന്തരമായി പരിശോധിക്കേണ്ടിയിരിക്കുന്നു..ഇതിനൊരറുതി വരുത്തിയില്ലെങ്കില്‍ പോലിസിനാല്‍ ഷണ്ഡനാക്കപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടും... വര്‍ഗ്ഗീസ് ,രാജന്‍, സമ്പത്ത് തുടങ്ങിയവരെയൊക്കെ പോലിസ് നീതിനടത്തി കൊലപ്പെടുത്തിയത് പൊതുജനങ്ങള്‍ കാണാതെയായിരുന്നു... അതുമാറി ഇപ്പോള്‍ തെരുവില്‍വെച്ചുതന്നെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ജനങ്ങള്‍ക്ക് നേരെ നടത്താന്‍ പോലിസ് ധൈര്യപ്പെടുന്നു... ഇത് വേലിതന്നെ വിളവ് തിന്നാന്‍ തുടങ്ങുന്നതിന്‍റെ ആദ്യലക്ഷണമാണ്.. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരത്ത് ഒരു യുവാവിന്‍റെ ജനനേന്ദ്രിയം പോലിസ് പരസ്യമായി തകര്‍ക്കുന്ന ദ്രെശ്യങ്ങള്‍ കേരളം കണ്ടതാണ്... അതിന്മേല്‍ എന്തു നടപടിയെടുത്തുവെന്നു ആരും ചോദിക്കരുത്...അതിനു മറുപടിയായി നൂറുനൂറു രാഷ്ട്രിയകാരണങ്ങള്‍ നിരത്തും. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങള്‍ പലതും കക്ഷിരാഷ്ട്രിയത്തിന്‍റെ മറവില്‍ ലഘുവായി തള്ളിക്കളയുമ്പോള്‍ ഇതേ സംഭവങ്ങള്‍ പിന്നിടും ആവര്‍ത്തിക്കപ്പെന്നു... ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങല്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരണം...
   അടുത്ത കാലത്തായി കേരളപോലീസില്‍ ചില പ്രാകൃതമാറ്റങ്ങള്‍ പ്രകടമാണ്...ഉരുട്ടികൊലപാതകങ്ങള്‍ തിരിച്ചു വന്നിരിക്കുന്നു... മൂന്നാംമുറകള്‍ വ്യാപകമാവുന്നു.. പോലീസുകാര്‍ മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍വെച്ച് സ്ത്രീകളെ കയറിപ്പിടിക്കുന്നു..ശബരിമല ഡ്യൂട്ടിക്കിടയില്‍ പോലിസ് അസോസിയേഷന്‍ നേതാവുതന്നെ സഹപ്രവര്‍ത്തകനെ പീഡിപ്പിക്കുന്നു.. സ്ത്രീ പീഡനക്കേസുകളില്‍ പോലിസ് പിടികൂടുന്ന പ്രതികളാരും ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു.. സമരമുഖങ്ങളില്‍ പ്രതിഷേധക്കാരുടെ ജനനേന്ദ്രിയങ്ങള്‍ തകര്‍ക്കപ്പെടുന്നു.. പോലീസിലെ കൈക്കൂലിയും സ്വജനപക്ഷപാതവും രാഷ്ട്രിയയിടപെടലുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു.. ജനമൈത്രിപോലീസും മറ്റു പലവിധ മുഖം മിനുക്കലുക്കല്‍ പരിപാടികളും നടത്തുന്നുണ്ടെങ്കിലും, പൊതുജനങ്ങളോടുള്ള പോലിസ് ഇടപെടലില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല... ഏതെങ്കിലും രാഷ്ട്രിയക്കാരന്‍റെ അകമ്പടിയിലാതെ സാധരണക്കാര്‍ക്ക് പോലിസ് സ്റ്റെഷനുകളിലെക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.. നിക്ഷ്പക്ഷ നീതിനിര്‍വഹണം ഇപ്പോള്‍ സാരോപദേശകഥകളിലേ കാണാന്‍ കഴിയൂ. സ്റ്റേഷനില്‍ വരുന്ന സാധാരണക്കാരെല്ലാം  അന്താരാഷ്ട്ര ക്രിമിനലുകളാണെന്ന രീതിയില്ലുള്ള പെരുമാറ്റമാണ് നമ്മുടെ പോലീസിന്‍റെ മുഖമുദ്ര.. എന്നാല്‍ വിഐപി ക്രിമിനലുകളെ കാണുമ്പൊള്‍ വേണമെങ്കില്‍ അവരുടെ കാലും തിരുമ്മിക്കൊടുക്കും.. ജനനേന്ദ്രിയം തകര്‍ക്കപ്പെടേണ്ട നിരവധി ക്രിമനലുകള്‍ പോലിസ് എസ്കോര്‍ട്ടോടെ ചുറ്റിത്തിരിയുമ്പോഴാണ്‌ സാധാരണക്കാര്‍ക്കു നേരെയുള്ള ഈ പ്രകടനം.... തിരുവനന്തപുരത്ത് കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ പോലിസ് മൌനം പാലിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് അടുത്തകാലത്താണ്... ഇങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്.. അഭ്യന്തരവകുപ്പ് ഭരിക്കുന്ന മന്ത്രി ഇതൊക്കെ അറിഞ്ഞേ മതിയാകൂ... ഗ്രൂപ്പുകളിയും പകിടകളിയുമൊക്കെ നടത്തി സമയംകളയുമ്പോള്‍ പ്രജകള്‍ പലരും ജനനേന്ദ്രിയങ്ങള്‍ തകര്‍ന്ന്‍ ആശുപത്രികളിലാണെന്ന് അദേഹം മനസിലാക്കണം...
  
  കേരളത്തില്‍ പോലിസ് മാറിയെ മതിയാകൂ..ഇത്തരത്തില്‍ സമൂഹമദ്ധ്യത്തില്‍ ക്രൂരതകള്‍ ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരേ ശിക്ഷണ നടപടികള്‍ക്കും ചികല്സകള്‍ക്കും വിധേയരാക്കേണ്ടതാണ്... മാനസികനില തെറ്റിയ പോലീസുകാരെ പൊതുജനങ്ങളിലേക്ക് ഇറക്കി വിടുകയല്ല വേണ്ടത്; ചികല്സിക്കുകയാണ് ചെയ്യേണ്ടത്... പുതിയ പോലിസ് അക്കാഡമികള്‍ക്കൊപ്പം തളംതെറ്റിയവരെ ചികല്സിക്കാനുള്ള ആശുപത്രികളും തുടങ്ങണം... പ്രാകൃതവന്ധ്യംകരണമേഖലകളില്‍ അതായത് കാള, പന്നി, പട്ടി തുടങ്ങിയ മൃഗവിഭാഗങ്ങളില്‍ വരിയുടയ്ക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരെ പോലിസ് സേനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം.. അല്ലെങ്കില്‍ ഇത്തരക്കാര്‍ ഏതെങ്കിലും ദുര്‍ബലനിമിഷത്തില്‍ മനുഷ്യനിലേക്കും തിരിയാന്‍ സാധ്യതയുണ്ട്... തനിക്കില്ലാത്തത് മറ്റുള്ളവര്‍ക്കും വേണ്ടയെന്ന മാനസിക വിഭ്രാന്തിയില്‍ നിന്നും ഇത്തരം വരിയുടയ്ക്കല്‍ വൈകൃതങ്ങള്‍ പിറവിയെടുക്കാം.. അതുകൊണ്ട് ലൈംഗിക ആരോഗ്യത്തില്‍ ഫിറ്റല്ലാത്തവരെയും ജനങ്ങള്‍ക്കിടയിലെക്ക് അയക്കാതെ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.. പുരുഷ ലൈംഗിക അവയവത്തിനോടുള്ള അമിതമായ വിരോധവും, സ്ത്രീകളുടെ അരക്കെട്ടിനോടുള്ള അമിതാവേശവും പോലിസിങ്ങില്‍ പറഞ്ഞിട്ടുള്ള കാര്യമല്ല... അതുകൊണ്ട് അത്തരം ഭാഗങ്ങള്‍ കേന്ദ്രികരിച്ച് പ്രത്യേകതാല്പര്യം കാണിക്കുന്നവരെ എത്രയും വേഗം സേനയില്‍നിന്നും പുറത്താക്കുകയാണ് വേണ്ടത്.. അല്ലെങ്കില്‍ മാന്യമായ ജനസേവനം നടത്തുന്ന പോലീസുകാരുടെപോലും ആത്മാഭിമാനം നഷ്ടമാകും.. അതല്ല; കാര്യങ്ങള്‍ ഈ രീതിയില്‍ത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ്‌ പോലിസ്സേനയും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍, ജനങ്ങള്‍; പ്രത്യേകിച്ചും സമര പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ലൈംഗികാവയവങ്ങളുടെ സംരക്ഷണത്തിനായി പാഡുകള്‍ അഥവ  സംരക്ഷണ കവചം ധരിക്കേണ്ടിവരും. അതിനായി ഒരു ബോധവല്‍ക്കരണം ആവാം......... നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ കൊടുക്കാം...  ‘-----സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ലൈംഗികാവയവങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിന് പോലീസും സര്‍ക്കാരും ഉത്തരവാദികള ല്ലായിരിക്കും---‘ എന്നൊരു ബാനര്‍ എല്ലാ സമരമുഖങ്ങളിലും ഉയര്‍ത്തികാണിക്കണം; എന്നിട്ടേ പോലിസിങ്ങ് ആരംഭിക്കാവൂ..സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പാഡുകള്‍ ധരിച്ചിരിക്കണമെന്നൊരു നിയമവും ഉണ്ടാക്കാം.. കേരളം സമരങ്ങളുടെ നാടാകുമ്പോള്‍ പാഡുവിതരണം ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ഏല്പ്പിക്കുയാണെങ്കില്‍ സര്‍ക്കാരിനത് ഒരു വരുമാനമാവുകയും ചെയ്യും.. സംരക്ഷണ കവചങ്ങള്‍ക്ക് സബ്സീടി ഏര്‍പ്പെടുത്തിയാല്‍ അടുത്ത ഇലക്ഷന് പറയാന്‍ ഒരു വികസന പദ്ധതി കൂടിയാകും.. അതിനുള്ള സബ്സീടി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയാല്‍ അതും ഉപകാരമായിരിക്കും..

   ജനസംഖ്യ നിയന്ത്രണത്തിനായി പണ്ടൊരു നേതാവ് നടപ്പിലാക്കിയ നിര്‍ബന്ധ വന്ധ്യംകരണത്തിന്‍റെ ഭാഗമായി തുടരുന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമാണോ പോലിസിനെ ഉപയോഗിച്ചുള്ള ഈ ജനനേന്ദ്രിയം തകര്‍ക്കല്‍ പരിപാടിയിലൂടെ സര്‍ക്കാര്‍ ഉദ്യേശിക്കുന്നതെന്നും വ്യക്തമാക്കണം... അതോ ഹെല്‍മറ്റു കമ്പനികളുടെ വില്പനകൂട്ടാന്‍ ഇടയ്ക്കിടെ നിയമം ശക്തമാക്കുന്നതുപോലെ ഈ ജനനേന്ദ്രിയമുടയ്ക്കലില്‍ ഏതെങ്കിലും പാഡുകമ്പനികള്‍ പണമിറക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. ഏറെ താമസിയാതെ ... “””------സമരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന വിവാഹം കഴിക്കാത്ത യുവജനങ്ങള്‍ ജാഗ്രതെ;, ഒരു പക്ഷെ ഈ സമരം നിങ്ങളുടെ വൈവാഹിക ജീവിതത്തെ തന്നെ ബാധിച്ചേക്കാം അതുകൊണ്ട് ലൈംഗിക അവയവങ്ങളുടെ സുരക്ഷയ്ക്ക് പാഡുകള്‍ ഉപയോഗിക്കൂ ജീവിതം ആസ്വദിക്കൂ----..” എന്ന ബോര്‍ഡുകളും പരസ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടെണ്ട... ഏതായാലും ഈ രൂപത്തിലുള്ള പ്രാകൃത സംഭവങ്ങള്‍ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ വിഭാഗത്തില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് അത്യന്തം ആശങ്കാജനകമാണ്..... ഏതെങ്കിലും രാഷ്ട്രിയ ലാഭങ്ങള്‍ക്കുവേണ്ടി  ഇത്തരം സംഭവങ്ങള്‍ വളരെ ലഘുവായിക്കണ്ട്  തള്ളിക്കളയുകയെന്നത് ജനാധിപത്യഭരണ സംവിധാനത്തിനു ഭൂഷണമല്ല.. ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് തെരുവുകളില്‍ ജനങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ തകര്‍ത്ത ചോരച്ചാലുകള്‍ ഒഴുകുമ്പോള്‍ ഓര്‍ക്കുക അതൊരു ശുഭാലക്ഷണമല്ല.....

Wednesday, February 12, 2014

ഈ ഉണ്ടന്‍പൊരി കഴിക്കൂ;വോട്ട് ചെയ്യൂ


 വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
  മികച്ച അധ്യാപകനുള്ള പ്രസിഡന്റിന്‍റെ സ്വര്‍ണ്ണമെഡല്‍ നേടിയ ചാക്കോ മാഷ്‌ ഇന്നും താമസിക്കുന്നത് രണ്ടുമുറിയും അടുക്കളയും തിണ്ണയും മാത്രമുള്ള കൂരയിലാണ്... ഗാന്ധിസാഹിത്യവും, ലളിതജീവിതവും ആട്ടിന്‍പാലുംമാത്രം കുടിച്ചു ജീവിച്ചിട്ടും, മാതൃക അദ്ധ്യാപകനായിട്ടും മക്കളൊന്നും ഗുണം പിടിച്ചില്ല..എല്ലാം പഠിത്തം കഴിഞ്ഞ് തേരപാര നടക്കുന്നു. ഇന്റെര്‍വ്യൂകളില്‍ ഒരു റെക്കമെന്റ്റ് നടത്താന്‍ പോലും മാഷ്‌ തയ്യാറല്ല..എല്ലാം നേര്‍വഴി മാത്രം.... എന്നാല്‍ വി.ആര്‍.എസ് എടുത്ത് രാഷ്ട്രിയത്തിലേക്ക് ഇറങ്ങിയ തൊമ്മിസാറിനു വെച്ചടിവെച്ചു കയറ്റമാണ്. വാര്‍ഡ്‌ മെമ്പറായി തുടങ്ങി ഇപ്പോള്‍ എന്തോ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനംവരെ എത്തിയിരിക്കുന്നു.. അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി യാകുമെന്നും കേള്‍ക്കുന്നു.. ഒരുനില വീടു ഇരുനില മാളികയായി... പത്തേക്കര്‍ തോട്ടം വാങ്ങി. മകളെ നൂറു പവനും കാറും കൊടുത്ത് കെട്ടിച്ചു. മക്കളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എല്ലാം കര്‍ത്താവിന്‍റെ കൃപ എന്നാണ് മൂപ്പരുടെ വാദം.. മലയോര ഹൈവേയ്ക്കും, പാലം, കലുങ്ക്,പാറമട എന്നിവയ്ക്കൊക്കെ ലക്ഷങ്ങളാണ് കമ്മിഷന്‍ വാങ്ങിയതെന്ന് ചുമ്മാ പറയുന്നതാണെന്നാണ് സില്‍ബന്ധികള്‍ പറയുന്നത്... വെറും എല്‍ പി സ്കൂള്‍ വാധ്യാര്‍ക്ക് കര്‍ത്താവ് ഇമ്മാതിരി കൃപയാണ് നല്‍കുന്നത്.. എന്നാല്‍ അതേ സ്കൂളിലെ ഹെഡ്മാഷും മാതൃക അധ്യാപകനുമായി വിരമിച്ച ചാക്കോമാഷ്‌ ഇന്നും അന്നത്തെപ്പോലെ തേങ്ങാവീണ് പൊട്ടിയ ഓട് മാറ്റാനായി ദിവസവും പണിക്കാരെ അന്വേഷിക്കുന്നു .. പൂട്ടിയാല്‍ മാത്രം പോര,,, നിലമറിഞ്ഞു പൂട്ടാന്‍ പഠിക്കണം..എന്നാലേ നല്ല വിളവെടുക്കാന്‍ കഴിയൂ... വെറും ചായക്കടയില്‍ ചായ അടിച്ചുകൊണ്ടിരുന്ന മോഡിസാര്‍ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു.. ഭഗവാന്‍റെ കൃപ.. രാഷ്ട്രിയത്തില്‍ പൂട്ടാന്‍ പഠിച്ചാല്‍ എവിടെവരെ എത്താമെന്ന് അമര്‍ന്നിരുന്ന് പഠിക്കണം..... മോഡിസാറിന്‍റെ സംശുദ്ധ രാഷ്ട്രിയവും, പ്രാജാക്ഷേമ തല്പരതയും, സര്‍വോപരി എല്ലാ ഇന്ത്യാക്കാരെയും ഏകോദരസഹോദരന്മാരായി കാണാനുള്ള കഴിവും കണ്ട് നിരവധി പ്രമുഖര്‍ക്കാണ് മനംമാറ്റം വന്നിരിക്കുന്നത്..,കേരളത്തിലെ ഈഴവഗുരുവിനുപോലും മനംമാറ്റം വന്നുകഴിഞ്ഞു.. ശംഖുമുഖത്തു നടന്ന കായല്‍ സമ്മേളനത്തിലാണ് അങ്ങേര്‍ക്ക് മോഡിയെ ശരിക്കും മനസിലായത്..
 1912 ല്‍ കൊച്ചി മഹാരാജാവിന്‍റെ ഷഷ്ടിപൂര്‍ത്തിആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വള്ളത്തേല്‍ എത്തിയ ദളിതരെ സവര്‍ണ്ണനേതാക്കള്‍ കരയ്ക്കിറങ്ങാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ വള്ളത്തിലിരുന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സവര്‍ണ്ണരുടെ അയിത്തനിലപാടുകള്‍ക്കെതിരെ  അന്നുതന്നെ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി സംഘടന രൂപികരിക്കുകയും ,കായല്‍ സമ്മേളനം നടത്തുകയും ചെയ്തു... ആ സംഘടനയുടെ സമ്മേളനം ഇപ്രാവശ്യം ഉല്ഘാടനം ചെയ്യാനാണ് മോഡിസാര്‍ ശംഖുമുഖത്തു വന്നത്.. ദളിതരുടെ ഉന്നമനത്തിനായി നല്ലവണ്ണം യക്നിക്കുന്ന നേതാവാണ്‌ മോഡിസാര്‍. അതറിയണമെങ്കില്‍ നര്‍മ്മദ പദ്ധതിയ്ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ദളിതരെയൊന്നുകണ്ടാല്‍ മതി... അതിപ്പോഴാണ് ഗുരുസ്വാമിക്ക്‌ മനസിലായത്.. അതാണ്‌ മോഡി മാജിക്.. സത്യത്തില്‍ ഇപ്പോഴാണ് ഞാന്‍ പലതും തിരിച്ചറിഞ്ഞതെന്നാണ് സ്വയം പ്രഖ്യാപിത ഈഴവഗുരുവിന്‍റെ സാക്ഷ്യം... അതുപോലെ പലര്‍ക്കും ഇപ്പോള്‍ പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.... സിനിമ മേഖലയിലാണ് കൂടുതല്‍ മനംമാറ്റം നടന്നിരിക്കുന്നത്. മോഡിയുടെ പട്ടംപറത്തലുകണ്ടാണ്‌ സല്‍മാന്‍ഖാന് മനംമാറ്റം ഉണ്ടായത്... മോഡിയാണ് അടുത്ത പ്രധാനമന്ത്രിയെന്നദേഹം പ്രഖ്യാപിച്ചുകളഞ്ഞു.. ഇപ്പോഴിതാ മോഡിയോടുള്ള ഭക്തിബഹുമാനം മൂത്ത് മേഘ്ന പട്ടേലെന്ന സിനിമാനടി സ്വയം നഗ്നയായാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. തുറന്നു കാണിക്കേണ്ട ഭാഗങ്ങള്‍ താമരപ്പൂക്കള്‍ കൊണ്ട് മറച്ചിരിക്കുന്നതാണ് ഇക്കാര്യത്തില്‍ പറയാനുള്ള ഒരേയൊരു ന്യൂനത...  മാറിടം പ്ലക്കാര്‍ഡുകൊണ്ട് മറച്ച് മറ്റൊരു പോസിങ്ങും നടത്തിക്കളഞ്ഞു.. ബിജെപി യും മോഡിയും മേഘ്ന പട്ടേലിനെ തള്ളിപ്പറഞ്ഞെങ്കിലും പൊതുജനങ്ങള്‍ അവരെ ഏറ്റെടുത്തുകഴിഞ്ഞു.. ഇങ്ങനെ എല്ലാം തുറന്നുകാണിക്കാനുള്ള ധൈര്യം എത്ര പേര്‍ക്കുണ്ട്... രാഷ്ട്രിയത്തില്‍ എല്ലാം തുറന്നുകാണിക്കാനുള്ള ധൈര്യമാണ് വേണ്ടത്... അല്ലാതെ കരിക്കുകുടിക്കാനും പാലു കുടിക്കാനും ഒളിച്ചും പാത്തും നടക്കുന്നത് വെറും മോശം.. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു എം പി ആക്കാനുള്ള എല്ലാ യോഗ്യതകളും ആ ശരീരത്തില്‍ കാണുന്നുണ്ട്.  ബി ജെ പി സീറ്റ് കൊടുത്തില്ലേല്‍ ആരെങ്കില്‍ പരിഗണിക്കണം.. രാജ്യസേവനത്തിനു പറ്റിയ ബോഡി ലാങ്ങ്വേജാണ്.. പിന്തുണ പ്രഖ്യാപിക്കുന്നതും തുറന്നു കാണിക്കുന്നതുമെല്ലാം അവനവന്‍റെ സ്വന്തം ഇഷ്ടപ്രകരമായതുകൊണ്ട് അതില്‍ തെറ്റ് പറയാന്‍ കഴിയില്ല.. ഏതായാലും ഈ രീതിയില്‍ പ്രചരണം നടത്തുന്നത് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രവചനം.. നിലവില്‍ രാഷ്ട്രിയത്തിലുള്ള നേതാക്കള്‍ ഇങ്ങനെ തുറന്നു കാണിക്കാന്‍ പോയാല്‍ പരമബോറായിരിക്കും.. ജനങ്ങളുടെ ചോര കുടിച്ചുവീര്‍ത്ത വയറും മറ്റുഭാഗങ്ങളുമൊക്കെ തുറന്നു കാണുകയാണെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രിയം സുമോഗുസ്തക്കരെക്കൊണ്ട് നിറയും.. ജനസേവനം സമ്മാനിച്ച കൊഴുത്ത ഉടലുകള്‍ പട്ടിണിക്കോലങ്ങളായ ജനങ്ങള്‍ക്ക് പിടിക്കണമെന്നില്ല.. പകരം ഈ രീതിയില്‍ 36-24-36 ഷേപ്പുള്ള നടികള്‍ പ്രചാരണത്തിനിരങ്ങുകയാണെങ്കില്‍  വോട്ട് പെട്ടിയില്‍ വീഴും..


  കാര്യം എന്തൊക്കെ പറഞ്ഞാലും മേഘ്ന പട്ടേലിന്‍റെ നല്ല കാലം തെളിഞ്ഞുവെന്നുവേണം കരുതാന്‍ ..അത്യാവശ്യം തുറന്നു കാണിക്കുന്ന പലര്‍ക്കും പാര്‍ട്ടിക്കാര്‍ സീറ്റ് കൊടുക്കുന്ന കാലമാണിത്. ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകത്തില്‍വരെ ഈ പ്രവണത  എത്തിനില്‍ക്കുന്നു.. അതാകുമ്പോള്‍ രാഷ്ട്രിയപ്രശ്നങ്ങളോന്നും ചര്‍ച്ച ചെയ്യേണ്ട... നാടുനീളെനടന്നു മോഹന വാഗ്ദാനങ്ങള്‍ കൊടുക്കേണ്ട...... ഈ രീതിയില്‍ നാലഞ്ചു റോഡ്‌ ഷോ നടത്തിയാല്‍ മതി.. നല്ലൊരു ശതമാനം വോട്ടുകള്‍ പെട്ടിയില്‍ വീഴും.. മേഘ്നപട്ടേല്‍  ഈ രീതിയില്‍ മോഡിക്ക് പിന്തുണകൊടുത്ത സ്ഥിതിയ്ക്ക് രാഹൂല്‍ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്ന നടിമാരും തങ്ങളുടെ നിലപാട് വ്യക്തമാക്കണം.. മേഘ്ന ചില ഭാഗങ്ങള്‍ താമരയും പ്ലക്കാര്‍ഡും ഉപയോഗിച്ച് മറച്ചെങ്കില്‍ അതും ഉപേക്ഷിച്ച് പ്രദര്‍ശനം നടത്തണമെന്നാണ് ഈ നാടിന്‍റെ സമഗ്രമായ ഉദ്ധാരണം ആഗ്രഹിക്കുന്ന ഞങ്ങള്‍ക്ക് പറയാനുള്ളത്.. സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇത്തരത്തിലുള്ള  റോഡ്‌ ഷോകള്‍ സംഘടിപ്പിക്കണം.. ജനങ്ങള്‍ക്ക് നല്ല ഉദ്ധാരണം ഉണ്ടാകാന്‍ ഇതു വളരെ സഹായകമാണ്.. അതിന്‍റെ അളവറിയാന്‍   ജനങ്ങള്‍ക്കിടയിലെക്ക് ഇറങ്ങിച്ചെല്ലാനും മടിക്കരുത്.. എഴുപതു കഴിഞ്ഞ രാഷ്ട്രിയതാപ്പാനകളുടെ പിച്ചുംപേയും കേള്‍ക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഞരമ്പുകളിലെ രക്തം തിളയ്ക്കാന്‍ ഇത്തരം പ്രചരണമാണ് നല്ലത്.. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നടികളെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആയിരിക്കണം വോട്ടു കൊടുക്കേണ്ടത്.. മാത്രമല്ല ഇത്തരത്തില്‍ സ്വയം പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വരുന്ന തരുണിമണികളെ പാര്‍ട്ടിഓഫീസുകള്‍തോറും കണ്‍സല്‍ട്ടന്റുകളായി നിയമിക്കുയാണെങ്കില്‍ ലിംഗവിശപ്പ് മൂത്ത ഓഫീസ് ഭാരവാഹികള്‍ക്ക് അതൊരു ആശ്വാസമാകും...കണ്‍സല്‍ട്ടന്റുകള്‍ക്കാകുമ്പോള്‍ വിയര്‍പ്പോഹരി കൊടുത്താല്‍ മതിയാകും.. തൂപ്പുജോലി ചെയ്തുജീവിക്കുന്ന സാധുസ്ത്രീകള്‍ കൊലചെയ്തു കുളത്തിലെറിയപ്പെടാതിരിക്കാനെങ്കിലും അത് ഉപകരിക്കും.. 

Tuesday, February 11, 2014

ആ പേപ്പട്ടികളെ വെടിവെച്ചുകൊല്ലൂ............

       

    വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
 ലവലേശം ചെറിച്ചില്‍ ഉണ്ടാകില്ലെന്ന വാഗ്ദാനത്തെത്തുടര്‍ന്നാണ് നടപ്പുവിലയുടെ ഇരട്ടിവിലകൊടുത്ത് കഴിഞ്ഞവര്‍ഷം കൃഷിഭവനില്‍നിന്നും ചേനവിത്തുകള്‍ വാങ്ങിയത്.. നൂറുകിലോ തൂങ്ങുന്ന ചേനയും മനസ്സില്‍ കണ്ടുകൊണ്ടാണ് ഒരു വിത്തും കുഴിച്ചുവെച്ചത്; എന്നാല്‍ വിളവെടുപ്പില്‍ കിട്ടിയത് ഏറിയാല്‍ പത്തുകിലോ; അധികവും അഞ്ചുകിലോ അതാണ്‌ കിട്ടിയതൂക്കം.  അപ്പോഴേ ഒരു ചൊറിച്ചില്‍ തോന്നിയതാണ്.. ഒരെണ്ണം ചെത്തിപ്പുഴുങ്ങിയതോടെ എല്ലാം പൂര്‍ത്തിയായി... ഇനി ചൊറിയാന്‍ ഒരു സ്ഥലവും ബാക്കിയില്ല. ചൊറിച്ചില്‍ മാറാന്‍ വെളിച്ചെണ്ണ നല്ലതാണെന്ന അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന്‍ ദേഹമാസകലം വെളിച്ചെണ്ണതേച്ചിരുപ്പാണ്. നാക്കിന്‍റെയും,`തൊണ്ടയുടെയും ചൊറിച്ചില്‍ മാറാന്‍ അല്പം എണ്ണ കുടിക്കുകയും ചെയ്തു. ഏതായാലും ചെറിയ റിസള്‍ട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്...അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളിപോലെ ചേനയോടടുക്കുമ്പോള്‍ ചൊറിച്ചിലും അറിയാം..

 ‘നിങ്ങളിതുവരെ കുളിച്ചില്ലേ മനുഷ്യാ,,,, ജാഥ ഇപ്പൊഴിങ്ങെത്തും ഹാരാര്‍പ്പണം നടത്താനുള്ളതാ.. താമസിച്ചാല്‍ വല്ല അവളുമാരും കേറിമാലയിടും, അല്ലേല്‍ത്തന്നെ എല്ലാത്തിനും അസൂയയാ,, പത്രത്തില്‍ പടം വരാനുള്ള ചാന്‍സ് നിങ്ങളായിട്ടു കളയുമെന്നാണ് തോന്നുന്നത്..’
   ഭാര്യക്ക് ഇന്നൊരു മാലയിടല്‍ ചടങ്ങുണ്ട്. ഓള്‍ കേരളാ വനിതാമുന്നേറ്റയാത്ര കൃത്യം അഞ്ചുമണിക്ക് കവലയിലെത്തും. ഇത്തവണ മാലയിടാനുള്ള ചാന്‍സ് ഭാര്യക്കാണ് .വനിതാസംരക്ഷണ സമിതിയുടെ സെക്രട്ടറിയെന്ന നിലയില്‍ കിട്ടിയ ചാന്‍സാണ്.... മാല കോര്‍ക്കാന്‍ അഞ്ഞൂറിന്‍റെ ഒറ്റനോട്ട് പലചരക്കുകടയില്‍ കൊടുത്ത് ചില്ലറയാക്കി അഞ്ച്, പത്ത് നോട്ടുകളാക്കിനേരത്തെ എത്തിച്ചിരുന്നു ..ഫാക്ടംഫോസ് വാങ്ങിയ ചാക്കിന്‍റെ നൂലില്‍ അതെല്ലാം കോര്‍ത്തു മാലയാക്കി ..   ഹാരം കൃത്യമായി കഴുത്തില്‍ ഇടാനും തുടര്‍ന്നു ജാഥാ ക്യാപ്റ്റനെ കെട്ടിപ്പിടിക്കാനും കൈകൂപ്പി പൊതുജനത്തിനു നേരെ ചിരിക്കാനും പരിശീലനം നടത്തി ഒരു പരുവമായതുകൊണ്ട് ഈ മാലയിടല്‍ ചടങ്ങെങ്ങാനും മിസ്സായാല്‍ നമ്മുടെ കാര്യം കട്ടപ്പുകയാണ്.. അതുകൊണ്ട് ഇനി വേഗം ഒരു കുളി, അതിനു ശേഷം യോഗസ്ഥലത്തെയ്ക്ക്...

 പറഞ്ഞ സമയത്ത് തന്നെ മുന്നേറ്റയാത്ര കവലയിലെത്തി. മൈക്ക് അനൌന്‍സ്മെന്റാണ് മുന്നില്‍.... ഇതാ വരുന്നു ഞ്ടാന്സി റാണി, ഇതാ വരുന്നു ആനിബസന്റ് തുടങ്ങിയ വിശേഷണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അനൌസ്മെന്റ് നടത്തുന്നത് തത്തമംഗലം കുട്ടപ്പനും പാര്‍ട്ടിയുമാണ്. കവലയില്‍ പന്തല്‍ കെട്ടിയതും മൈക്ക് ഓപ്പറേറ്റ് ചെയ്യുന്നതും ‘ശശിസ്വരം’ ലൈറ്റ് ആന്‍ഡ്‌ സൗണ്ട് കമ്പനി നടത്തുന്ന കുഞ്ഞാപ്പുവും കൂട്ടരുമാണ്.. മുന്നേറ്റയാത്ര സ്വീകരണത്തിന് പടക്കം പൊട്ടിച്ചത് പടക്കവാസുവാണ്..ജാഥ അംഗങ്ങള്‍ക്ക് നാരങ്ങവെള്ളവും സോഡയും വിതരണം ചെയ്തത് പെട്ടിക്കടക്കാരന്‍ മാധവനാണ്... ചുരുക്കത്തില്‍ സ്കൂള്‍ കുട്ടികളുടെ അരങ്ങേറ്റം രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അവസ്ഥയാണ് മുന്നേറ്റത്തില്‍ കണ്ടത്... ചുറ്റിലും കരുത്തരായആണുങ്ങളുടെ സംരക്ഷണയില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റയാത്ര... പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന സ്ത്രീകളെല്ലാം അവരവരുടെ ഭര്‍ത്താക്കന്മാരുടെ സംരക്ഷണയിലാണ് എത്തിയിരിക്കുന്നത്... അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീകളെ ചരക്കുകളാക്കി ആസ്വദിക്കുന്ന ഒലിപ്പിര് സംഘങ്ങള്‍ കയ്യാലമാട്ടയിലും ഉപ്പുപെട്ടിപ്പുറത്തും കാലാട്ടി ഇരിക്കുന്നു...ഇക്കുറി കേരളം രക്ഷപെടും. സംശയംവേണ്ട..................

 ഗംഭീരം പ്രസംഗമാണ് നടന്നത്..സകല ആണുങ്ങളെയും തെറിവിളിച്ചു.. എല്ലാ ഭരണപക്ഷവും പറയുന്നതുപോലെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രശ്നങ്ങള്‍ക്ക് കാരണം പ്രതിപക്ഷമാണ് പോലും അതുകൊണ്ട് അവരെ അടുത്ത തിരഞ്ഞെടുപ്പില്‍ തറപറ്റിക്കണം.അല്ലാതെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് നഹി നഹി....... ജാഥ നേതാവ് മരമാക്രി സ്റ്റേജില്‍ പൂതനാമോക്ഷം ആടുന്നു... ഇവളെ എന്‍റെ കൈയ്യില്‍ കിട്ടിയാല്‍ നാലാംമാസം പെറീപ്പിക്കുമെന്ന് ആരോ അഭിപ്രായം പറഞ്ഞു...എന്തിനു നാല് പറ്റുമെങ്കില്‍ പിറ്റേദിവസം പെറീപ്പിക്കണം എന്നാ കൊച്ചുംനോക്കി വീട്ടില്‍ ഇരുന്നോളും,,, ഉപ്പുപെട്ടി ചര്‍ച്ച ഇങ്ങനെ പോകുന്നു. രണ്ടുമണിക്കൂര്‍ നേരത്തെ പ്രസംഗം കഴിഞ്ഞു. നേതാവിന് കഴിക്കാനുള്ള ബിരിയാണിയും കുടിക്കാനുള്ള ചുക്കുവെള്ളവും നേരത്തെ എത്തിച്ചിട്ടുണ്ട്... മുന്നേറ്റയാത്രയെ പറഞ്ഞുവിട്ടിട്ടാണ് വീട്ടിലെത്തിയത്... ടീവി തുറന്നപ്പോള്‍ അടുത്ത വാര്‍ത്തയെത്തി.. മന്ത്രിയുടെ പിഎ യും കൂട്ടുകാരനും കൂടി പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നശേഷം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തിയിരിക്കുന്നു..ഡല്‍ഹി സംഭവത്തിനും സൌമ്യ കൊലപാതകത്തിനും ശേഷം അതിനോട് കിടപിടിക്കുന്ന സംഭവം.. കവലയില്‍ പൂതനാമോക്ഷം ആടിയ വനിതാ മുന്നേറ്റക്കാരിയുടെ ഒരഭിപ്രായവും ഈ കാര്യത്തില്‍ കണ്ടില്ല.. എന്തേ ഇവളുടെയൊക്കെ നാക്ക് ഇറങ്ങിപ്പോയോ.. ഈ കൊലപാതകത്തിനെതിരെ കേരളത്തിലെ സ്ത്രീ സംഘടനകളുടെ നിലപാട് എന്താണ്.. ഒരു വശത്തു ലോഡ്ജുകള്‍ കേന്ദ്രികരിച്ചുകൊണ്ട്‌ പെണ്‍വാണിഭം നടക്കുന്നു.. മറുവശത്ത്മന്ത്രിയുടെ പി എ യുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രികരിച്ചുകൊണ്ട് ബലാല്‍സംഗംവും കൊലപാതകവും നടത്തുന്നു.. ഇതിനിടയിലാണ് നാടു നീളെ കുറേ അലവലാതികള്‍ സ്ത്രീമുന്നേറ്റമെന്നും പറഞ്ഞ്ചെണ്ടകൊട്ടി പ്രകടനം നടത്തുന്നത്. ഈ കൊലപാതകം നടത്തിയ പാര്‍ട്ടിപട്ടികള്‍ക്ക് തങ്ങളുടെ കുത്തിക്കഴപ്പ് തീര്‍ക്കാന്‍ മൈക്ക് കെട്ടി പ്രകടനം നടത്തുന്ന മുറ്റുകേറിയ അലവലാതികളുടെ അടുത്തു പോയ്ക്കൂടെ..... എന്തിനു തൂപ്പുജോലി ചെയ്തു ജീവിക്കുന്ന ഒരു സാധുസ്ത്രീയെ കൊലപ്പെടുത്തി... മന്ത്രിയുടെ ശിങ്കിടികളായതുകൊണ്ട് പോലീസ്അന്വേഷണം വഴിപാടാകും. ബലാല്‍സംഗം ഏതോ അദൃശ്യശക്തി നടത്തിയതായി റിപ്പോര്‍ട്ടും വരും.. ആ സ്ത്രീ സ്വയം ചാക്കില്‍കയറി കുളത്തില്‍ ചാടിയതായി അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്യും.. പൊതുജനം ഈ വാര്‍ത്ത‍ അപ്പാടെ വിശ്വസിക്കണം.. ഇപ്പോള്‍ പ്രതികളെന്ന് പറയപ്പെടുന്നവര്‍ നിരപരാധികളും സാധുക്കളുമായി മാറും, അടുത്ത തിരഞ്ഞെടുപ്പില്‍ കപട ആരോപണത്തില്‍ ക്രൂശിക്കപ്പെട്ട പാവങ്ങളെന്ന ലേബലില്‍ ഈ പട്ടികളെ സ്ഥാനാര്‍ഥികളാക്കും.. അമ്മയേയും പെങ്ങളെയും വരെ കൂട്ടിക്കൊടുക്കുന്ന നെറികെട്ട രാഷ്ട്രിയ ചെറ്റകള്‍ ഈ പട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കും.. ആടിനെയും പട്ടിയേയും തിരിച്ചറിയാന്‍ കഴിയാത്ത ജനം അവരെ ജയിപ്പിക്കും.. അവര്‍ മന്ത്രിയാകും.. നമ്മളെ ഭരിക്കും....പെണ്ണുപിടിയനും ബലാല്‍സംഗവീരന്മാര്‍ക്കും ജനാധിപത്യന്‍റെ കാവല്‍പ്പുരയിലെക്ക് കച്ചീട്ടുകൊടുത്തു വിടുന്ന വിഡ്ഢികളായ പൊതുജനത്തിന്  കുളത്തിലെറിയപ്പെടുന്ന ചാക്കുകളില്‍ കാണപ്പെടുന്ന പെണ്‍ശരീരങ്ങള്‍ ഒരോര്‍മ്മപ്പെടുത്തലാണ്. നാളെ നിങ്ങളുടെ പെണ്‍മക്കള്‍ക്കാകാം ഈ വിധി... നമ്മുടെ പെണ്‍മക്കളുടെ മനം പോകാതിരിക്കണമെങ്കില്‍ അവര്‍ ചാക്കില്‍ക്കെട്ടി കുളങ്ങളില്‍ എറിയപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം ഹീനക്രിത്യങ്ങള്‍ക്കെതിരെ രാഷ്ട്രിയം മറന്ന് നമ്മള്‍ പ്രതികരിച്ചേ മതിയാകൂ.. ഇത്തരം പട്ടികള്‍ക്ക് വേണ്ടി ഏതെങ്കിലും മൃഗസ്നേഹി കുരയ്ക്കാന്‍ വന്നാല്‍ അവനെ ആദ്യം ചങ്ങലയ്ക്കിടണം... മുന്നേറ്റയാത്ര പിന്നേറ്റ യാത്ര എന്നൊക്കെ പാടി ..ഒരു പണിയും ചെയ്യാതെ മേലനങ്ങാതെ കുടുംബത്തേയും മക്കളേയും നോക്കാതെ നാടുനീളെ കറങ്ങിനടക്കുന്ന കൊടിച്ചിപട്ടികളെ നമ്മുടെ രാഷ്ട്രിയസാമൂഹ്യ മേഖലകളില്‍ നിന്നും അടിച്ചു പുറത്താക്കണം.. സ്ത്രീജനങ്ങളെ കാണുമ്പൊള്‍ വായില്‍ വെള്ളംനിറയുന്ന അമ്പലക്കാളകളെ അധികാര രാഷ്ട്രിയത്തില്‍ നിന്നും ആട്ടി ഓടിക്കണം... അവന്‍റെയൊക്കെ പീഡനയന്ത്രങ്ങള്‍ നിര്‍വീര്യമാക്കപ്പെടണം..അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഒരു കാലത്തും നിലയ്ക്കുകയില്ല.. ശക്തമായ ജനകീയ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ മുന്നേറ്റയാത്രകള്‍ നടുത്തുന്ന ഒരു വിഭാഗം ബിരിയാണി കഴിച്ചു ദേഹവണ്ണം കൂട്ടുമ്പോള്‍  അന്നന്നത്തെ അന്നംതേടുന്ന സാധു സ്ത്രീകള്‍ക്ക് ചാക്കില്‍ക്കെട്ടി കുളത്തില്‍ എറിയപ്പെടാനായിരിക്കും വിധി.......................

Saturday, February 8, 2014

CBI നിരാഹാരം സമ്പൂര്‍ണ്ണവിജയം;സര്‍ക്കാരിന്‍റെ തെറാപ്പി ഫലിച്ചു.


  വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍ 
  ചീറ്റി ഊറ്റി എന്നൊക്കെ ചുമ്മാ പറഞ്ഞാല്‍ പോരാ...ആദ്യം കാര്യങ്ങള്‍ പഠിക്കണം,,, അതിനു സെന്‍സ് ഉണ്ടാകണം സെന്സബിളിറ്റി ഉണ്ടാകണം. ഇതൊന്നും ഇല്ലേല്‍ മിനിമം ഒരു ദിവസത്തെ പണിക്കൂലിയെങ്കിലും അറിയണം. ഇന്നത്തെക്കാലത്ത് ഒരു നിരാഹാരം സംഘടിപ്പിക്കണമെങ്കില്‍ എത്ര ചിലവ് വരും... കോടികള്‍ പിരിച്ചെടുത്ത്‌ നിരാഹാരം സംഘടിപ്പിക്കുന്നവരുവരെ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ തത്രപ്പാട് പെടുകയാണ്... അതിനിടെ സമരവിരുദ്ധരുടെ ആക്രമണം വേറെ,,,, അവര്‍ക്ക് അഞ്ചുലക്ഷവും നാനോക്കാറും കൊടുക്കാനായി നില്‍ക്കുന്ന കുത്തക ബൂര്‍ഷ്വാകള്‍ വേറെ... അങ്ങനെ എന്തെല്ലാം.... കിടപ്പ് മുതല്‍ എണിറ്റു പോക്കുവരെ കൃത്യമായ വരവ് ചിലവ് കണക്കുകള്‍ എഴുതി വച്ചാലെ കാര്യം നടക്കുകയുള്ളൂ.... തുടങ്ങിയാല്‍പ്പിന്നെ എപ്പോ ചര്‍ച്ചനടക്കും എന്നതാണ് അറിയേണ്ടത്... ഒരു രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ എങ്ങനെയും തീര്‍ക്കണം. പണ്ടത്തെപോലെ ടോര്ച്ചിനുള്ളില്‍ ഏത്തപ്പഴം കയറ്റിയുള്ള പരിപാടിയൊന്നും നടക്കില്ല. ചുറ്റിലും ചാനലുകാരാണ്... ഇതിനിടയില്‍ ആരെങ്കിലും കനിവുതോന്നി അഞ്ചുലക്ഷം പ്രഖ്യാപിച്ചാല്‍ ഭാഗ്യം... പൊതുവേ കേരളത്തിലെ നിരാഹാരങ്ങളൊന്നും തടിയെപ്പിടിക്കുന്ന അവസ്ഥവരെ നീണ്ട ചരിത്രമില്ല... ആദ്യത്തെ ഒന്നുരണ്ടു ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം ചര്‍ച്ച...... ചര്‍ച്ചയില്‍ എങ്ങും തൊടാതെയുള്ള കുറെ വാക്കുകള്‍ കേള്‍ക്കാം... അന്വേഷണം നടത്തും, അനുഭാവപൂര്‍വ്വം പരിഗണിക്കും, ഉറപ്പു കൊടുത്തു,,, തുടങ്ങിയ വാക്കുകളാണ് പൊതുവേ പ്രയോഗിക്കുന്നത്... പിന്നെ നാരങ്ങാവെള്ളം കൊടുക്കലും കുടിക്കലുമാണ്. മാധ്യമങ്ങള്‍ അത് നന്നായി പകര്‍ത്തും; ശേഷം പായും ചുരുട്ടി മടങ്ങിപ്പോക്ക് ഇങ്ങനെയാണ് പരിപാടിക്രമം...വെറും സമരമോ വളയല്‍ സമരമോ ആണെങ്കില്‍ ഭക്ഷണം കഴിച്ചശേക്ഷം വീട്ടില്‍ പോകാം എന്നൊരു അറിയിപ്പും ഉണ്ടാകും.... ‘ഞമ്മക്കും ചുകം, അവര്‍ക്കും ചുകം, കണ്ടുനില്‍ക്കുന്നവര്‍ക്കും ചുകം അങ്ങനെ ശങ്ങതി മംഗളം’... പക്ഷെ ഇത്തവണ കാര്യങ്ങള്‍ക്കൊരു മാറ്റം പ്രതീക്ഷിച്ചതാണ് അതും ചീറ്റി...
 തത്വത്തില്‍ അംഗികരിച്ചതുകൊണ്ട് ടിപി രമയുടെ നിരാഹാരം നിറുത്തി. തത്വത്തില്‍ അംഗികരിക്കാത്തതുകൊണ്ട് ഇറോം ശര്‍മ്മിള ഇപ്പോഴും നിരാഹാരം തുടരുന്നു... അതാണ്‌ മലയാളിക്ക് വിവരമുണ്ട് വിവരമുണ്ട് എന്നു മലയാളിതന്നെ പറയുന്നത്. ടിപി വധക്കേസിലെ മുഴുവന്‍ ഗൂഡാലോചനയും ഇത്തവണ പുറത്തുവരുമെന്നാണ് കേരളം കരുതിയത്‌. പക്ഷെ ഒന്നും പുറത്തുവരുന്ന ലക്ഷണമില്ല .. ഇതിലിപ്പോള്‍ തെളിയാന്‍ ഒന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം,, എങ്കിലും ചില പേരുകളെക്കെ പത്രത്തില്‍ അച്ചടിച്ചുവരണമെന്ന നിര്‍ബന്ധബുദ്ധിയാണ് സമരത്തില്‍ എത്തിച്ചത് .. അങ്ങനെ അച്ചടിക്കാന്‍ പറ്റുമോ..? അങ്ങനെ തുടങ്ങിയാല്‍ രാഷ്ട്രിയം എന്നുന്നുണ്ടോ.. നാളെമുതല്‍ ഇവിടെ രാഷ്ട്രിയ കൊലപാതകമെന്ന ഇനം തന്നെ നിന്നുപോയെന്നു വരും... ഇനി അതിന്‍റെ പേരില്‍ കേരളം മുഴുവന്‍ കത്തിയാല്‍ ആ ചാരവും പുകയുമടിച്ചു ലോകംതന്നെ നശിക്കില്ലേ.. ഇതിനൊക്കെ ഏറ്റവും നല്ല പരിഹാരം; തത്വത്തില്‍ നല്‍കുന്ന ഉറപ്പുരാഷ്ട്രിയം അംഗികരികുകയെന്നതാണ്.. സോളാര്‍ സമരം മുതല്‍ ഇങ്ങോട്ടുള്ള സകല സമരങ്ങളും തത്വത്തില്‍ അംഗികരിച്ചാണ് അവസാനിപ്പിച്ചത്... സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണം തത്വത്തില്‍ അംഗികരിച്ചാണ് സോളാര്‍ സമരം നിറുത്തിയത്.. ‘ഈ വഴിതടയല്‍  എന്തിനാടെ കുരുപ്പകളെ’.. എന്ന ഒറ്റ ചോദ്യത്തെ തത്വത്തില്‍ അംഗികരിച്ചാണ് വഴിതടയല്‍ സമരം നിറുത്തിയത്.. എന്തിനധികം ഡല്‍ഹിയിലെ കൊടുംതണുപ്പില്‍, കേരളത്തിലെ മണല്‍മാഫിയകള്‍ക്കെതിരെ ജെസീറ നടത്തിയ സമരംപോലും അന്വേഷണമെന്ന വെറും തത്വത്തില്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.. എന്നിട്ടു ഇവിടെ എന്തെങ്കിലും സംഭവിച്ചോ... കാര്യങ്ങളെല്ലാം പഴയപടി നടക്കുന്നു. അതാണ് നമ്മക്കും ചുകം, അവര്‍ക്കും ചുകം, കണ്ടു നിക്കുന്നവര്‍ക്കും ചുകമെന്ന പഴമൊഴിയില്‍ പറയുന്നത്...
 ഈ ‘തത്വത്തില്‍ അംഗികാരം’ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവമാണ്. ഒരുതരം ഹിപ്നോട്ടിക് ചികല്‍സപോലെയാണത് ... ഇതില്‍ രോഗിയും ചികല്സകനും തമ്മിലുള്ള വിശ്വാസമാണ് പ്രധാനം.. നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുകയാണെന്ന് ചികല്സകന്‍ പറഞ്ഞാല്‍ രോഗി വിശ്വസിക്കണം...നിങ്ങള്‍ ഇപ്പോള്‍ നീന്തുകയാണ് എന്നു ചികല്സകന്‍ പറഞ്ഞാല്‍ രോഗി അപ്പോള്‍ കൈകാലിട്ടടിക്കാന്‍ തുടങ്ങണം.. എന്നാലെ ചികല്‍സ ഫലിക്കൂ..ഇവിടെ ആവശ്യങ്ങള്‍ തത്വത്തില്‍ അംഗികരിച്ചുവെന്നു പറഞ്ഞാല്‍ ആവശ്യങ്ങള്‍ നടന്നുകിട്ടിയതായി വിശ്വസിക്കണം.. എന്നാലെ ചികല്‍സ ഫലിക്കൂ.. ഈ തെറാപ്പി ഉപയോഗിച്ചാണ് സര്‍ക്കാര്‍ രമയുടെ നിരാഹാരം നിറുത്തിയത്,,, മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താന്‍ രണ്ടുദിവസം പട്ടിണി കിടക്കുന്നതും ചികത്സയുടെ ഭാഗമാണ്... വിശപ്പ് കൂടുമ്പോള്‍ എന്തു ഉറപ്പു കൊടുത്താലും വേഗം സ്വീകരിക്കപ്പെടും... അടുത്തുതന്നെ അടുപ്പുകൂട്ടി പൊറോട്ടയും ചിക്കന്‍കറിയും ഉണ്ടാക്കി അതിന്‍റെ മണം അടിപ്പിച്ചാല്‍ വേഗം തീരുമാനമാകും... ഇനി ചികല്സയിലേക്ക് വരാം..
ആദ്യം രോഗിയോട് ചികല്സകന്‍: താങ്കള്‍ ഉറങ്ങുകയാണ്
രോഗി:  ഉവ്വ്..............
  താങ്കള്‍ക്ക് എന്താണ് വേണ്ടത്.................
    സിബിഐ അന്വേഷണത്തിന് ഉത്തരവിടണം..
     ഇതാ തത്വത്തില്‍ ഉത്തരവിട്ടിരിക്കുന്നു..സിബിഐ ഇപ്പൊവരും കാറിന്‍റെ ഒച്ച കേള്‍ക്കുന്നില്ലേ..................
        ഉവ്വ്................
  ഇതാ ഇപ്പോള്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണ്... ഇതാ താങ്കള്‍ പറയുന്നവരെയൊക്കെ സിബിഐ പിടിച്ചുകഴിഞ്ഞു. അവരൊക്കെ ഈ കേസില്‍ പ്രതിയാകും. അവരെയൊക്കെ നാളെ തൂക്കാന്‍ വിധിക്കും .... സന്തോഷമായില്ലേ
    സന്തോഷമായി......................
      എങ്കില്‍ എണിറ്റു വീട്ടില്‍ പൊയ്ക്കോളൂ...
ഇതാണീ തത്വത്തില്‍ ഉള്ള ഹിപ്നോട്ടിക് തെറാപ്പി... സോളാര്‍ സമരം, വഴിതടയല്‍ സമരം, ജയില്‍ പടിക്കല്‍ സമരം, ജെസീറ സമരം തുടങ്ങിയവയൊക്കെ ഈ രീതിയില്‍ തത്വത്തില്‍ അംഗികരിക്കുന്ന ഹിപ്നോ തെറാപ്പി പ്രകാരം  പരിഹരിച്ചതാണ്.. രമയുടെ കാര്യത്തിലും ഈ ചികല്‍സ ഫലിച്ചുവെന്നുവേണം കരുതാന്‍... ഈ സര്‍ക്കാര്‍ ഹിപ്നോതെറാപ്പിയില്‍ ഒരുപാട് മുന്നേറ്റം നടത്തിയിട്ടുണ്ട്.. അതിന്‍റെ ഭാഗമായാണ് ദാരിദ്രം ഒരു മാനസികാവസ്ഥയാണെന്നു പ്രഫസര്‍ ലംബോധരന്‍ പരസ്യമായി പറഞ്ഞത്.. കാര്യം മനസിലാവാത്ത കുറേ കൂറകള്‍ അണ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ഒച്ചയുണ്ടാക്കി... കാര്യം മനസിലാക്കിയവരൊക്കെ എന്‍റെ പിഴ എന്‍റെ പിഴ എന്നുപറഞ്ഞു നെഞ്ചത്തടിച്ചു.. ഇറോംശാര്മ്മിളയെപ്പോലുള്ള ചുരുക്കം ചിലരുടെ കാര്യത്തിലെ ഈ രീതിയിലുള്ള തെറാപ്പികള്‍  ഫലിക്കാതിരുന്നിട്ടുള്ളൂ..മാറിമാറി വന്ന പല സര്‍ക്കാരുകളും അവരുടെ ആവശ്യങ്ങള്‍ തത്വത്തില്‍ അംഗികരിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ് പക്ഷെ തന്‍റെ ആവശ്യങ്ങള്‍ നടത്തിക്കാണിക്കണം എന്നതാണ് അവരുടെ നിലപാട്... അതാണ്‌ ലക്ഷ്യം നേടാനുള്ള സമരം.. അതുകൊണ്ടെന്താ മൂക്കില്‍ കുഴലുമിട്ടു ഇപ്പോഴും കിടക്കുന്നു..ഇവിടെ നമുക്കതിനോന്നും നേരമില്ല...
 ആര്‍ എം പി എന്നൊരു മഹാപ്രസ്ഥാനമാണ് രമയുടെ സമരം തയ്യാറാക്കിയത്...വന്‍ജനപിന്തുണയുള്ള പ്രസ്ഥാനമാണത്. ഒഞ്ചിയം എന്ന രാജ്യത്തെ ഭരണപ്പാര്ട്ടിയാണത്.. പിറവിക്ക് ശേഷം വല്ലാതെ വളര്‍ന്ന് വളര്‍ന്ന് ഇന്ത്യയൊട്ടുക്കും വേരുള്ള പാര്‍ട്ടി.... ആം ആദ്മി പര്ട്ടിപോലും അതിന്‍റെ മുന്നില്‍ ഒന്നുമല്ല... വാസ്തവത്തില്‍ ഒരു വ്യക്തിയോടുള്ള വ്യക്തിപരമായ അടുപ്പത്തിലും, ചില താല്‍ക്കാലിക രാഷ്ട്രിയ വിരോധങ്ങളിലും ഊരിത്തിരിഞ്ഞ ചെറിയൊരു ആള്‍ക്കൂട്ടം എന്നതില്‍ കവിഞ്ഞ് ആര്‍ എം പി എന്നത് ഒന്നുമല്ലെന്ന് ഇവിടുത്തെ രാഷ്ട്രിയക്കാര്‍ക്ക് നന്നായി അറിയാം ... ഇന്നല്ലെങ്കില്‍ നാളെ അതും എം ആര്‍ മുരളിയാകും. അതുകൊണ്ട് ഇപ്പോള്‍, പറ്റുന്നപോലെ വെള്ളം കലക്കുക, മീന്‍ പിടിക്കുക അല്ലെങ്കില്‍ എപ്പോഴേ സിബിഐ അന്വേഷണം വന്നേനെ.....

  വീടുംകൂടും അടച്ച് തിരുവനന്തപുരത്തുവന്ന്‍ നിരാഹാരത്തിന് കൂട്ടുകിടക്കാന്‍ എത്ര ആര്‍ എം പി കാര്‍ ഉണ്ടാകുമെന്നതല്ല പ്രശ്നം. കയ്യിലെ കായ് തീരുമ്പോള്‍ വന്നവരെല്ലാം മടങ്ങും; അല്ലേല്‍ ബക്കറ്റ് പിരിവിനിറങ്ങണം...അക്കാര്യത്തില്‍ ചിലര്‍ പേറ്റന്റ് എടുത്തതിനാല്‍ അതും നടപ്പില്ല. അല്ലെങ്കില്‍ പരിപാടി വല്ല ഇവന്റ് മാനെജുമെന്റ്റുകാരെയും ഏല്‍പ്പിക്കണം അതിനും ഫണ്ടുവേണം.. തല്ക്കാലം കരാറില്‍ പറഞ്ഞദിവസങ്ങളില്‍ നിരാഹാരം; അതുകഴിഞ്ഞ് തത്വത്തില്‍ ഉറപ്പുവാങ്ങുക... പരിപാടി ശുഭം.. ഇനിയിപ്പോ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരാഴ്ചകൂടി നിരാഹാരം പ്രതീക്ഷിക്കാം... കൊല്ലപ്പെട്ട ഭര്‍ത്താവിനോടുള്ള സ്നേഹമായിരുന്നു ഈ നിരാഹാരത്തിന് പിന്നിലെങ്കില്‍, ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള യഥാര്ത്ഥ ആഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഈ നിരാഹാരം ഇങ്ങനെ തീരില്ലായിരുന്നു... തുടക്കത്തില്‍ എന്താണ് പറഞ്ഞത് ആ ആവശ്യം നേടിയെടുക്കുവോളം നിരാഹാരം തുടര്‍ന്നേനെ എങ്കില്‍ കേരളം മുഴുവന്‍ രമയോടൊപ്പം നിന്നേനെ...ഇതിപ്പോ പാവകളികാരന്‍റെ വിരലുകള്‍ക്ക് അനക്കം നിന്നപ്പോള്‍ പാവയും നിന്നു.. ടിപിയുടെ കൊലപാതകത്തെ എങ്ങനെ വില്പനച്ചരക്കാക്കാമെന്ന രാഷ്ട്രിയപാര്‍ട്ടികളുടെ നിലപാടുകള്‍ക്കൊപ്പം ടിപിയുടെ വിധവയും കൂടുന്നത്  അപമാനകരമാണ്. അന്വേഷണം പ്രഖ്യപിക്കേണ്ടാവര്‍ തന്നെ നിരാഹരപന്തലില്‍ കുമ്മിയടി നടത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്...ഇത്തരം നിരാഹാര നാടകങ്ങളുടെ പിന്നിലുള്ള സാമ്പത്തികവും രാഷ്ട്രിയവുമായ മുന്നൊരുക്കങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാവും.. ടിപി വധക്കേസ് മാത്രമല്ല എല്ലാ രാഷ്ട്രിയകൊലപാതകങ്ങളുടെയും പിന്നിലുള്ള ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം.. പക്ഷെ ഇക്കാര്യത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പോലും ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണതില്‍ താല്പര്യം... ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് നിരാഹാരസമരമെങ്കില്‍ ഒന്നുകില്‍ ആവശ്യങ്ങള്‍ സാധിച്ചുകിട്ടണം അല്ലെങ്കില്‍ നിരാഹാരം തുടരണം.. മറ്റു പലതുമാണ് ലക്ഷ്യമെങ്കില്‍ ടോര്‍ച്ചിലെ ഏത്തപ്പഴമെന്ന തത്വത്തില്‍ നിരാഹാരം കിടക്കും; ബിരിയാണിയുടെ മണമെന്ന ഉറപ്പില്‍ നിരാഹാരം തീരും....ഇറോം ഷാര്‍മ്മിള എവിടെ കിടക്കുന്നു ഒഞ്ചിയം എവിടെ കിടക്കുന്നു.. 

Thursday, February 6, 2014

ഇതിലുംഭേദം ഗോവിന്ദചാമിയെ കുളിപ്പിക്കുന്നതാണ്.


വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

   ദാസാ;, എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നു പറഞ്ഞപ്പോള്‍ ഇത്രേം നിരീച്ചില്ല... സമയത്തിന്‍റെ പൂര്ത്തികരണത്തില്‍ എല്ലാം സംഭവിക്കുമെന്നാണല്ലോ പ്രമാണം... ഇത്രേംകാലം സ്ത്രീശാക്തികരണമെന്നൊക്കെ പറഞ്ഞിട്ട് ഒരു പട്ടിപോലും തിരിഞ്ഞുനോക്കിയിട്ടില്ല; എന്നാലിപ്പോള്‍ സ്ത്രീകളുടെ സമയമാണ്.... കേരളത്തെ നിയന്ത്രിക്കുന്ന സമരങ്ങളൊക്കെ ഇപ്പോള്‍ സ്ത്രീകളുടെ കയ്യിലാണ്.. ഒരുവശത്ത് സ്ത്രീകളുടെ മുന്നേറ്റമായ ഒരു വന്‍യാത്ര വടക്കുനിന്നു ആരംഭിച്ചുകഴിഞ്ഞു.യാത്ര കടന്നുപോകുന്ന വഴികളില്‍ സ്ത്രീകളുടെ വന്‍മുന്നേറ്റമാണ് ദ്രെശ്യമാകുന്നത്.. സ്ത്രീ പീഡനങ്ങള്‍ നിലച്ചുകഴിഞ്ഞു... പീഡകരെല്ലാം പിടിയിലായിക്കഴിഞ്ഞു.. ഇനി ശിക്ഷ നടപ്പാക്കിയാല്‍ മാത്രം മതി.. വിതുരകേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടതാണ് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞശേഷംവന്ന ആദ്യ സംഭവം.ഇനിയെത്ര വരാന്‍ കിടക്കുന്നു...എല്ലാ കേസുകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.. ഇനിയിപ്പോ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഗോവിന്ദചാമിയെ വെറുതെവിട്ടെന്നും കേള്‍ക്കാം...അതാണ്‌ നമ്മുടെ മുന്നേറ്റയാത്ര. നാടും നഗരവും ഇളക്കി മറിച്ചുകൊണ്ടാണ് അത് തെക്കോട്ടു നീങ്ങുന്നത്. ഈ മുന്നേറ്റയാത്രയില്‍ത്തട്ടി പല പ്രമുഖര്‍ക്കും പരിക്കുപറ്റുന്നതായാണ് വിവരം. അവസാനം ആരെയൊക്കെ തെക്കോട്ട് എടുക്കേണ്ടിവരുമെന്നു നോക്കിയിരുന്നു കാണാം... എന്നാല്‍ ഈ പരിപാടികളെല്ലാം ആണുങ്ങള്‍ കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്നു നടത്തുന്ന സ്പോണ്‍സേര്‍ട് പരിപാടിയാണെന്നും, ഈ സമരങ്ങളില്‍ സ്ത്രീകള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും ദോഷദൃക്കുകള്‍ പറഞ്ഞുപരത്തുന്നുണ്ട്... പച്ചവെള്ളം പോലും ചവച്ചിറക്കുന്ന മലയാളികള്‍ അതു വിശ്വസിക്കില്ലായെന്നു ഉറപ്പാണ്‌... കാരണം അത്ര നിഷ്കളങ്കമാണ് സ്ത്രീകള്‍ നയിക്കുന്ന സമരങ്ങളുടെ ഉദേശ്യം..

  മാസക്കണക്കില്‍ നോക്കിയാല്‍ ഇതു കന്നിമാസമല്ലെങ്കിലും മൊത്തത്തില്‍ ചില അനുകൂലങ്ങളാണ് കാണുന്നത്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല... സ്ത്രീജനങ്ങള്‍ സമൂഹത്തിന്‍റെ മധ്യഭാഗത്തേയ്ക്ക് ഇറങ്ങിവന്ന് മുന്നേറ്റ യാത്രകള്‍ നടത്തുന്നതും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതുമായ കാഴ്ചയാണ് ഈ വര്‍ഷാരംഭത്തില്‍ത്തന്നെ കാണുന്നത്... വടക്കുനിന്നു പുറപ്പെട്ട  മുന്നേറ്റയാത്ര   കാസര്‍ഗോഡും കണ്ണൂരും സ്ത്രീമുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് വയനാട്ടില്‍ എത്തിനില്‍ക്കുന്നു... കണ്ണൂരില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിനോട് പോയി തൂങ്ങി ചാവാനാണ് വനിതാ ജാഥാ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.. വളരെ നല്ല സംസാരം... പ്രതിപക്ഷനേതാവ് തൂങ്ങിച്ചാവണം പക്ഷെ സൂര്യനെല്ലിക്കേസിലെ നേതാവ് ബഹു,,മാന്യന്‍ എന്തരോ എന്തോ..... മുന്നേറ്റം  വയനാട്ടില്‍ എത്തിയപ്പോള്‍ അത് കോടതിയ്ക്ക് നേരെയായി.. കോടതിനിര്‍ദേശം പാലിച്ച് മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെട്ട പോലിസ് ഓഫീസറോട്, ഞങ്ങളോട് കളിച്ചാല്‍ തന്‍റെ തൊപ്പി തെറുപ്പിക്കുമെന്നാണ് വനിതാനേതാവിന്‍റെ പരസ്യഭീഷണി.. ഇനിയും പതിനൊന്നു ജില്ലകള്‍ കൂടി കടന്ന് ഈ സ്ത്രീമുന്നേറ്റയാത്ര തിരുവനന്തപുരത്തു എത്തുമ്പോള്‍ ഏറെക്കുറെ കേരളത്തിലെ സ്ത്രീമുന്നേറ്റം പൂര്‍ത്തിയാകും; ആരുടെയൊക്കെ തൊപ്പിതെറിക്കും, ആരൊക്കെ തൂങ്ങി ചാകേണ്ടിവരും, ആരുടെയൊക്കെ തന്തയ്ക്ക് വിളിക്കും എന്നൊക്കെ കാത്തിരുന്നുകാണാം..പുരഷന്മാരെ അപേക്ഷിച്ച് മാന്യതയുള്ള പെരുമാറ്റം എന്നൊക്കെ ധരിച്ചത് വെറുതെയായി... അല്ല അറിയഞ്ഞിട്ടു ചോദിക്കുവാ;  ജാഥ ക്യാപ്ടന്‍ വഴിനീളെ പൂരപ്പാട്ടുപാടി നിയമസംവിധാനങ്ങളടക്കം സകലരെയും തെറിവിളിക്കുന്നതാണോ നിങ്ങ ഉദേശിക്കുന്ന സ്ത്രീമുന്നേറ്റം...????


 ഇതുമാത്രമോ..!!! സ്ത്രീകളുടെ നേതൃത്വത്തില്‍ കിടിലന്‍ സമരങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്... ഒന്നു; ടിപിയുടെ വിധവ രമ നടത്തുന്ന നിരാഹാരസമരം.. രണ്ടു; കൊടിസുനി കിര്‍മ്മണി ടീമിന്‍റെ കുടുബവനിതകള്‍ നടത്തുന്ന സമരം..രണ്ടു സമരങ്ങളും സ്പോണ്‍സേര്‍ഡ് സമരങ്ങള്‍ മാത്രമാണെന്ന് ഏതു കൊച്ചുകുഞ്ഞിനുമറിയാം...

 ടിപിവധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപെട്ടു രമ നടത്തുന്ന സമരം ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ നടത്തുന്ന സമരമെന്ന രീതിയില്‍ പ്രസക്തമെങ്കിലും... സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇറക്കേണ്ടവര്‍ അതുചെയ്യാതെ സമരപ്പന്തലില്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍; അന്വേഷണം വേണ്ടവര്‍തന്നെ ഏതോ മൂഡസ്വര്‍ഗ്ഗത്തിലിരുന്നു ഗിമിക്കുകള്‍ ആസ്വദിക്കുമ്പോള്‍ ഈ സമരം എന്തിനുവേണ്ടിയെന്ന സംശയം ഉയരുന്നു.. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കേണ്ട സര്‍ക്കാര്‍ അതിനു തയ്യാറാകാതെ രമയുടെ സമരത്തെ പിന്താങ്ങുന്നുവെന്നു പറയുന്നത്തിന്‍റെ ലോജിക് എന്താണ്... ഇതു രമയെ അപമാനിക്കുന്നതിനു തുല്യമാണ്... എന്തുകൊണ്ട് രമയ്ക്കിത് മനസിലാവുന്നില്ല...അതിനാല്‍തന്നെ  ഈ സമരം എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് എന്നതില്‍ സംശയമില്ല... രമയും അതിനു കൂട്ടുനില്‍ക്കുന്നു എന്നത് തികച്ചും അപലപനീയമാണ്...

  രണ്ടാമത്തെ സമരം തിരുവനന്തപുരം ജയില്‍പടിക്കല്‍ നടത്തിവന്ന മെഗാഷോയാണ്... ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്  പ്രതികളുടെ കുടുംബാംഗങ്ങള്‍ നടത്തിവന്ന സമരമാണത്,,ഈ പരിപാടിയും സ്പോണ്‍സേര്‍ഡ് സമരമാണെന്ന് പറയപ്പെടുന്നു.. ഏതായാലും അന്വേഷണമെന്ന ഉറപ്പ് കിട്ടിയതിനാല്‍ ആ സമരം വിജയകരമായി അവസാനിച്ചു...ഒരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഗംഭീരമായ മനുഷ്യാവകാശം ഉണ്ടെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.. അവരെ ആനയും അമ്പാരിയും നിരത്തി വേണം ജയിലിലേക്ക് സ്വീകരിക്കാന്‍... മാനസികഉല്ലാസത്തിനുവേണ്ട ഇന്റര്‍നെറ്റും മൊബൈലും എല്ലാം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്... ശാരീരിക ക്ഷമതയ്ക്ക് വേണ്ടി എല്ലാ ദിവസവും ബിരിയാണി അടക്കമുള്ള ഭക്ഷണവും കൊടുക്കണം... പുറത്തിറങ്ങിയാല്‍ അവര്‍ക്കു വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടതാണ്... അതുകൊണ്ട് അവരുടെ തടികേടാവുന്ന ഒരു പരിപാടിയും ജയിലില്‍ ഉണ്ടാവാന്‍ പാടില്ല.. അങ്ങനെ സംഭവിച്ചാല്‍ അവരുടെ കുടുംബത്തെ ആരു നോക്കും...അതുകൊണ്ട്  സൌജന്യറേഷന്‍ കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.. ഗോവിന്ദ ചാമിയടക്കമുള്ള പ്രമുഖര്‍ക്ക് ബിരിയാണി വിളമ്പുമ്പോള്‍ കിര്‍മാണിക്കും കൊടിയോടും ഈ സര്‍ക്കാര്‍ വിവേചനം കാണിക്കാനേ പാടില്ല.. ഒന്നോര്‍ത്താല്‍ സരിതയും, ശാലുവും, സലിംരാജുമൊക്കെ ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കിയപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പ് തന്ന മഹാന്മാരാണ് കൊടിയും കിര്‍മ്മാണിയുമൊക്കെ അതുകൊണ്ട് അവരോടുള്ള കടപ്പാട് സര്‍ക്കാര്‍ വിസ്മരിക്കരുത്.. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇങ്ങനെയൊരു നിരാഹാരനാടകം വിജയകരമായി കളിക്കുമ്പോള്‍ അതിനുള്ള മാര്‍ഷല്‍ ആട്സ് നടത്തിയവരെ മറക്കുന്നത് ശരിയാണോ... പ്രതികളുടെ ഭാര്യം അമ്മേം നടത്തിവന്ന സമരം വളരെ ശരിയാണ്...സുനിയും മനോജുമൊക്കെ നല്ല കൊലാകാരന്മാര്‍ ആയതിനാല്‍ കേസിന്‍റെ സ്വഭാവം പരിഗണിച്ച് പ്രതികളെ ഏതെങ്കിലും റിസോട്ടിലെക്ക് മാറ്റാനുള്ള നടപടിയാണ് ഉടനെവേണ്ടത്.. കഴിയുമെങ്കില്‍ മികച്ച സേവനത്തിനയുള്ള അവാര്‍ഡിനു അടുത്തതവണ ഇവരുടെ പേരുകളും പരിഗണിക്കണം.. കൊല്ലപ്പെടുന്നവന്‍റെ വേദനയുടെ ഒരംശം പോലും സ്വന്തം ദേഹത്തുതാങ്ങാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് കൊലയാളികളെന്ന സത്യം കുടുംബക്കാര്‍ക്കെങ്കിലും മനസിലായിരിക്കുന്നു...

വടക്കുനിന്നു വിട്ടിട്ടുള്ള സ്ത്രീ മുന്നേറ്റയാത്ര തിരുവനന്തപുരം പിടിക്കുമ്പോഴെയ്ക്കും  സമരങ്ങളൊക്കെയൊന്നു ഉഷാറാക്കണം. നിരാഹാരം കിടക്കുന്നവരും സമരം കിടക്കുന്നവരും എണിറ്റുപോകാതിരിക്കാന്‍ ബന്ധപ്പെട്ട സ്പോണ്സര്‍മാര്‍ നിതാന്തജാഗ്രത പുലര്‍ത്തെണ്ടതാണ്.. അവസാനം എല്ലാത്തിന്റെയും കൊട്ടിക്കലാശം പുത്തരിക്കണ്ടം മൈതാനത്തെയ്ക്ക് മാറ്റണം... ഈ രീതിയിലാണെങ്കില്‍ സ്ത്രീ സംവരണം തൊണ്ണൂറുശതമാനമാക്കിയാല്‍ എന്തു സംഭവിക്കുമെന്ന് നേരിട്ടുകാണാം... തൊപ്പിതെറുപ്പീരും തൂങ്ങിച്ചാവലും തല്ലിക്കൊല്ലലും, നിരാഹാരവും കൊലവിളിയുമൊക്കെ കഴിയുമ്പോള്‍ നേരം പാതിരാവാകും.. പിന്നെയാണ് പച്ചയായ ശക്തികരണം നടക്കുന്നത്; അതിങ്ങനെയാണ്  പരിപാടികഴിഞ്ഞാല്‍ വീട്ടില്‍പ്പോകാന്‍ ലൈറ്റുമായി കൂട്ടുവന്നിട്ടുള്ള അപ്പനും ആങ്ങളയും ഭര്‍ത്താവുമെല്ലാം പറഞ്ഞുറപ്പിച്ച സ്ഥാനാങ്ങളില്‍ നിന്നും മാറിയേക്കരുത്... മുന്നേറ്റവും തെറിവിളിയുമെല്ലാം വെട്ടത്തുമാത്രം ഇരുട്ടായാല്‍ മുന്നിലും പിന്നിലും ആളുവേണം...ചെമ്മീന്‍ തുള്ളിയാല്‍ മുട്ടുവരെ അതുകഴിഞ്ഞലോ.............. 
   
    ആസനത്തിലെവാലില്‍ കൊടിയുംചുറ്റി മുന്നേറ്റയാത്രയും പിന്നൊക്കയാത്രയുമൊക്കെയായി  തെക്കുവടക്ക് സര്‍വീസ് നടത്തി  തൊപ്പിതെറുപ്പിക്കാനും, തൂങ്ങിചാവാനുമൊക്കെ പറയുമ്പോള്‍ വിതുര പെണ്‍വാണിഭക്കേസിലെ പ്രതികളെല്ലാം മാന്യന്മാരായി പുറത്തിറങ്ങി.. സൂര്യനെല്ലിപെണ്‍കുട്ടിയുടെ അവസ്ഥ എന്തായി...അതിലെ പ്രതികളെല്ലാം എങ്ങനെ മഹാന്മാരായി??? മഹിളകള്‍ ഇത്തരത്തില്‍ മുന്നേറ്റയാത്ര നടത്തുന്നതിലും  നല്ലത് ഗോവിന്ദചാമിയെ എണ്ണതേച്ചുകുളിപ്പിക്കാന്‍ പോകുന്നതാണ്....