**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, November 2, 2013

നേതാവിന്‍റെ സ്ഥാനംമാറിയ ‘പിടുത്തം’..???



വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍

 കേരളപ്പിറവിദിനത്തില്‍ കൊല്ലത്ത് ഒരു വള്ളംകളി നടക്കുന്നു..ആറ്റില്‍ വള്ളംകളി നടക്കുമ്പോള്‍ സ്റ്റേജില്‍ ഒരു ജനപ്രതിനിധി ഒരു സിനിമാനടിയുടെ ചന്തിക്ക് പിടിക്കുന്നു. വള്ളംകളി നാട്ടുകാര്‍ക്ക് കാണാന്‍ നടത്തപ്പെടുന്നു.. ചന്തിപിടി സ്വകാര്യലാഭത്തിനു നടത്തുന്നു..മൂലധനംഇറക്കുമ്പോള്‍ ഒരു ലാഭം വേണമല്ലോ അത്രേ ചിന്തിച്ചോള്ളൂ... പക്ഷെ പ്രതികരണം ഉദേശിച്ചതുപോലെ യായില്ല. സഹകരണമേഖലയാണ് പ്രതീക്ഷിച്ചത്,, പണിപാളി. ഭരണ പ്രതിപക്ഷ സ്റ്റൈലിലാണ് മറുപടികിട്ടിയത്...ഇനി ആരോപണ, പ്രത്യാരോപണ, നിഷേധ, പ്രത്യാക്രമണ പരിപാടികള്‍ തുടങ്ങാനുള്ള സമയമാണ്... സംഭവത്തെ വിലയിരുത്തുമ്പോള്‍ പരിപാടിയില്‍ തികഞ്ഞ ആസൂത്രണമില്ലായ്മ്മ മുഴച്ചുനില്‍ക്കുന്നു .. ചാനലുകാര്‍ എല്ലാം ഒപ്പിയെടുത്തിരിക്കുന്നു..നേതാക്കളുടെ ചെയ്തികള്‍ക്ക് വേണ്ടത്ര മറവ് കൊടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടിരിക്കുന്നു. ഒരു പത്തു പോലിസുകാരെയെങ്കിലും ഉടനെ സസ്പെന്ഡ് ചെയ്യണം...സംഭവസ്ഥലത്ത് പത്തെണ്ണം തികച്ചില്ലെങ്കില്‍ അടുത്തുള്ള സ്റ്റേഷനില്‍ ഉള്ളവരായാലും മതി എണ്ണം തികയ്ക്കണം. അതാണ്‌ അതിന്‍റെ ഒരു രീതി....നേതാവിന്‍റെ കൈകളുടെ അനാവശ്യനീക്കങ്ങള്‍ ചാനലുകളില്‍ കാണുന്നു.... തോളുകളുടെ ടൈമിങ്ങില്ലാത്ത ഉരുമ്മലുകള്‍ അറുബോറാകുന്നു..എന്നിട്ടോ പ്രതിക്ഷിച്ചതൊന്നും കാണുന്നുമില്ല...മോശം മോശം ഒരു ജനപ്രതിനിധിയെന്ന രീതിയില്‍ ഒരു പ്ലാനിങ്ങുമില്ലാതെ നടത്തിയ നീക്കം മോശംതന്നെ...തെറ്റയില്‍ കെട്ടിമറിയുന്ന വീഡിയോ കണ്ടിട്ടെങ്കിലും അല്പം നിയന്ത്രണം ആവാമായിരുന്നു.. എല്ലാം കൈവിട്ടുപോയി അണ്ണാ..എന്നൊരു നിലവിളി ബാക്കി.. പുറത്തുനിന്നും മറ്റൊരു ആക്രമണമുണ്ടാവാതെ കൈകൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചതായുള്ള ഒരു മറുവാദവും കേള്‍ക്കുന്നുണ്ട്... ഏതായാലും തിരുപ്പതിയായി...
 എന്നെ പീഡിപ്പിച്ചു, അപമാനിച്ചു....
 ശരി ശരി എന്നിട്ട് ഈ സമയമിത്രയും പരാതിവല്ലതും കൊടുത്തൊ.?
അതില്ല; കൊടുക്കണോ വേണ്ടയോന്ന്‍ ആലോചിക്കുകയാണ്. അക്കാര്യത്തില്‍ അമ്മയുമായി ചര്‍ച്ച നടത്തുകയാണ്.
ഏതുകാര്യത്തില്‍..................  
കൊടുക്കണോ വേണ്ടയോ എന്നകാര്യത്തില്‍.................
നല്ലത്. അപ്പൊ, അമ്മ പരാതികൊടുക്കണ്ടാ എന്നു പറഞ്ഞാല്‍പ്പിന്നെ പരാതില്ല  അല്ലേ ..   അതെന്തൊരു പരാതിയാണ് ....
ആരാണ് താങ്കളെ പീഡിപ്പിച്ചത്?
അത് നിങ്ങള്‍ കണ്ടില്ലേ...?
ഇല്ല. ഞങ്ങള്‍ കണ്ടില്ല ..താങ്കളെയല്ലേ പീഡിപ്പിച്ചത്; അതും പൊതുപരിപാടിയില്‍, പൊതുസ്റ്റെജില്‍. എന്നിട്ടും ജനപ്രതിനിധി എന്നതിനപ്പുറം ഇപ്പോഴും ആരാണ് അപമാനിച്ചതെന്നു പറയുന്നില്ല.. കൊള്ളാം നല്ല പരാതി..
 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ സ്വമേധയകേസ് എടുക്കാവുന്ന സാഹചര്യത്തില്‍ പരിപാടിയുടെ സംഘാടകനായിരുന്ന കലക്ടറോ പോലീസോ ഈ സംഭവത്തില്‍ കേസ് എടുത്തോ..?
 ഇല്ലേയില്ല; കാരണം അവര്‍ക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയില്ല. മാത്രമല്ല ലോകം മുഴുവന്‍ അറിഞ്ഞിട്ടും അവരിതൊട്ട് അറിഞ്ഞിട്ടുപോലുമില്ല..
കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസിലായി.... പിന്നെ ആര്‍ക്കാണ് ഇതില്‍ പരാതി...ഡല്‍ഹി സംഭവത്തിനുശേഷം മാളത്തിലൊളിച്ച ഉഗ്രപ്രതികരണക്കാര്‍ പതുക്കെ തലനീട്ടിത്തുടങ്ങിയിരുക്കുന്നു..ചാനല്‍ ക്യാമറ, സ്റ്റുഡിയോ ഇവയൊക്കെകണ്ടാല്‍ പ്രതികരണം ആരംഭിക്കുകയായി... ഇനിയങ്ങോട്ട് അടിക്കും, പരത്തും, നിരത്തും,,, തുടങ്ങിയ വെളിവില്ലാത്ത വെല്ലുവിളികള്‍ ലൈംലൈറ്റില്‍ റോസ്പൌഡര്‍ പൂശിയ മുഖങ്ങളില്നിന്നും കേള്‍ക്കാം.. അമ്മയും അമ്മയുടെകാമുകന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്‍റെ മൃതശരീരം അടക്കിയിട്ടു മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. .ഒരുത്തനും ഒരു കുരുവും പൊട്ടിയില്ല..ഒരു പ്രതിഷേധവും കണ്ടില്ല. മൃതദേഹം സംസ്കരിക്കാന്‍ ഒരു ജനകീയ കുട്ടായ്മപോലും വന്നില്ല ..മൃതദേഹം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനാല്‍ പഞ്ചായത്താണ് ശവദാഹം നടത്തിയത്..പക്ഷെ ഇപ്പൊ സംഗതിമാറി സകലയെണ്ണത്തിനും പ്രതിഷേധക്കുരുപൊട്ടിയൊലിക്കുന്നു. എന്താകാര്യം ഇതില്‍ ഒരു രാഷ്ട്രിയമുണ്ട് മറുവശത്ത് സിനിമാനടിയും.. കടിച്ചുവലിക്കാന്‍ ആവശ്യംപോലെ വിഭവങ്ങള്‍..ഇനിയെന്തുവേണം..
അതില്‍ പ്രതിഷേധവും ആവശ്യമാണ്‌...  പക്ഷെ അത് സിനിമാനടിയെ പിടിക്കുമ്പോള്‍  മാത്രമാവരുത്,,
സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിപോലും കൊടുത്തിട്ടില്ല.. എന്നിട്ടും സംഗതിജോറായി കത്തുന്നു..പരാതികൊടുത്ത സമാനസംഭവങ്ങളില്‍  ഇരകള്‍  നീതിക്കായി അലയുന്നു..ആരും കണ്ടഭാവം നടിക്കുന്നില്ല...
വള്ളംകളി സംഭവത്തില്‍,അപമാനിക്കല്‍ നടന്ന് സമയമിത്രയായിട്ടും പരാതികൊടുക്കാന്‍ ഇപ്പോഴും ചര്‍ച്ചനടക്കുമ്പോള്‍ ആ പരാതിയുടെ അവസ്ഥ എന്താകുമെന്നു പറയേണ്ടതില്ല..ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം സംഭവം ചില തോന്നലുകള്‍ മാത്രമായി അവസാനിക്കും..അതിനപ്പുറം ഒന്നും സംഭവിക്കില്ല.. ഇതിനായി തീ കത്തിച്ചവനും അടുപ്പു കൂട്ടിയവനും എല്ലാം വെറും ശശിമാര്‍....
ജനപ്രതിനിധി എന്നതിന്‍റെ അലങ്കാരമായി പെണ്ണുകേസും കൊണ്ടുനടക്കുന്ന കാലമാണ്.. കയര്‍ തൊഴിലാളികള്‍ കഞ്ഞിക്കുവകയില്ലാതെ പിച്ചപ്പാത്രവുമായി നടക്കുമ്പോള്‍ ലാസ്-വെഗാസിലും, താജിക്കിസ്ഥാനും കയര്‍ പിരിച്ചു നടക്കുകയാണ് കയര്‍വകുപ്പുകാര്‍..മന്ത്രിയും വകുപ്പ് സെക്രട്ടറിയും കൂടി ടൂര്‍ നടത്തി എഴുപതുലക്ഷം പൊടിച്ചുവെന്ന കണക്കുകള്‍ പുറത്തുവന്നിട്ടും നടപടി നഹീം.. ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ പീഡനക്കേസുകളില്‍  ഉള്‍പ്പെടുകയും വീഡിയോസഹിതം തെളിവുകള്‍ പുറത്തുവന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ, താന്‍ നിരപരാധി യാണെന്നുപറഞ്ഞുകൊണ്ട് ഇളിച്ചമോന്തയുമായി ചാനലുകള്‍ത്തോറും മലമൂത്രവിസര്‍ജ്ജനം നടത്തുന്ന നേതാക്കളെ പോറ്റിവളര്‍ത്താനും ജയ്‌ വിളിക്കാനും ഒരു മടിയുമില്ലാത്ത കേരളിയര്‍ക്ക് നേതാക്കളുടെ ചന്തി പിടുത്തവും, മറ്റുപിടുത്തങ്ങളും നയനാന്ദകരമായ കാഴ്ച്ചയല്ലാതെ മറ്റൊന്നുമല്ല.. കൊച്ചുപിച്ചടക്കം എല്ലാവരും ഇതുപോലുള്ള കാഴ്ചകള്‍ ഒന്നിച്ചിരുന്നുകണ്ട് ധീരതയോടെ നയിച്ചോളൂവെന്ന മുദ്രാവാക്യവും വിളിക്കും..അതാണ്‌ കേരളം. എന്‍റെ നേതാവ് ഇത്ര പിടിച്ചാല്‍; നിന്‍റെ നേതാവ് അത്ര പിടിച്ചു എന്ന കണക്കുകള്‍ നിരത്തി പോരടിക്കാനാണ് മലയാളിക്ക് താല്പര്യം..
നാട്ടിലാകെ ഓടിനടന്ന് സര്‍വ്വാണിസദ്യവിളമ്പുന്നതുപോലെ സ്വന്തം ശരീരത്തിന്‍റെ നഗ്നതവിറ്റ് കാശാക്കി ജീവിക്കുന്നവരെ പൊതുജനമധ്യത്തില്‍ കെട്ടി എഴുന്നെള്ളിക്കുമ്പോള്‍ ചുരുങ്ങിയത് രണ്ടു കമ്പനി പോലിസെങ്കിലും വേണ്ടിവരുമെന്ന ആലോചനകുറവിനെ പരിഗണിക്കേണ്ടതാണ്..സുരക്ഷാ വീഴ്ച ഭയങ്കരമായ വിധത്തില്‍ അനുഭവപ്പെട്ടിരിക്കുന്നു...അത്രയ്ക്കും പൊതുകാര്യപ്രസക്തരും സാമൂഹ്യപരിഷ്ക്കര്‍ത്താകളുമായ വ്യക്തികളാണ് സിനിമാനടികള്‍.സാംസ്കാരികപരിപാടികള്‍ ഉല്ഘാടിക്കാന്‍ ഇവരെ കഴിഞ്ഞേ വേറെ ആളോള്ളൂ..... സമൂഹത്തിനു ഉപകാരപ്രദമായ എന്തോരം ഗുണഗണങ്ങളാണ് അവരുടെ ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നുകിട്ടുന്നത്.. അതുകൊണ്ട് കുറഞ്ഞപക്ഷം പ്രധാനമന്ത്രിക്ക് കൊടുക്കുന്ന സുരക്ഷയൊക്കെ കൊടുത്തുവേണം ഇവരെ ആനയിക്കാന്‍.... ആ ചിലവും നിര്‍ബന്ധമായും പൊതുജനം വഹിക്കേണ്ടതാണ്...തമിഴ്മക്കള്‍ ചെയ്തതുപോലെ ഇവര്‍ക്കായി അമ്പലങ്ങള്‍ പണിത് പൂജ ആരംഭിക്കേണ്ടിയിരിക്കുന്നു...എന്തിനാണ് ഈ കെട്ടി എഴുന്നള്ളത്ത്‌ ഒഴിവാക്കിക്കൂടെ ഈ പൊങ്ങച്ചസഞ്ചികളെ...
 എല്ലാംഊരിയെറിഞ്ഞ് ഇതാണ് സ്ത്രീത്വത്തിന്‍റെ മഹനിയത എന്നൊക്കെ പുലമ്പുന്നവര്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ഇങ്ങനെ ചില തോണ്ടലുകളും പ്രതിക്ഷിക്കേണ്ടിയിരിക്കുന്നു... അടച്ചു വയ്ക്കെണ്ടതെല്ലാം തുറന്നുകാണിച്ച് ഇളിച്ചമോന്തയുമായി സുരക്ഷാവലയത്തിനുള്ളില്‍ ജീവിക്കുമ്പോള്‍ ഇതൊക്കെക്കണ്ട് വലിഞ്ഞുമുറുകിയ ഞരമ്പുമായി പുറത്തിരങ്ങുന്നവന്‍ നിരപരാധികളായ സ്ത്രീകളുടെ നേര്‍ക്കാണ് കണ്ടതൊക്കെ തീര്‍ക്കുന്നതെന്ന് ഒരുവേള ചിന്തിച്ചാല്‍ നന്ന്..
എല്ലാം ആവിഷ്ക്കാരത്തിന്‍റെ ഭാഗമാണെന്നുപറഞ്ഞു കുരയ്ക്കുന്ന ചാവാലികള്‍ മണ്ണെണ്ണയില്‍ വീണ പാമ്പിനെപോലെ പുളഞ്ഞുകൊണ്ട്  പുലഭ്യം പറയാന്‍ തുടങ്ങിയിട്ടുണ്ട്.. എന്നെ ആയിരുന്നേങ്കില്‍ ഞാനങ്ങു ഒലത്തിയേനെ എന്ന രീതിയിലുള്ള ചാനല്‍പ്രസംഗം ആരംഭിച്ചുകഴിഞ്ഞു.. കാമവെറിയന്മാരാല്‍ പിച്ചിച്ചിന്തപ്പെട്ട പിഞ്ചുകുഞ്ഞിനുവേണ്ടി ഒന്നു വാ തുറക്കാന്‍ പോലുമാവാത്ത ഇത്തരത്തിലുള്ള ചെത്തലപ്പട്ടികളാണ് ചന്തി പിടിച്ചെന്നുപറഞ്ഞ് കുരയ്ക്കുന്നത്.. നമ്മുടെ പ്രിയനേതാക്കള്‍ പറയുന്നതുപോലെയാണെങ്കില്‍  ജനപ്രതിനിധിയാണ് ചെയ്തതെങ്കില്‍ അത് ജനങ്ങളുടെ വികാരമായി കാണാം.. എല്ലാവര്‍ക്കും വേണ്ടി അദേഹം ഒറ്റയ്ക്ക് അതു ചെയ്തുവെന്നു സമാധാനിക്കാം. നമിക്കുന്നു ഗുരോ,, നമിക്കുന്നു...വാത്സ്യായനശിഷ്യന്മാരായ നമ്മുടെ ജനപ്രതിനിധികള്‍ക്കും, അവര്‍ക്ക് വാട്ടംപറഞ്ഞ് നാവ് കുഴയ്ക്കുന്ന അണികള്‍ക്കും നല്ല കാലമാണ് ..ആസനത്തിലെ ആലില്‍ നമുക്ക് ഊഞ്ഞാല്‍ കെട്ടണം. സിനിമാനടിമാരെ അതിലിരുത്തി ആടിക്കണം.. അല്ലപിന്നെ...

 

30 comments:

  1. ജനപ്രതിനിധിതന്നെ, സെലിബ്രിറ്റിതന്നെ ,കേരളം തന്നെ,മാധ്യമങ്ങള്‍ തന്നെ ,വിവാദം തന്നെ......കല്ല്‌ രക്ഷപെട്ടു .

    ReplyDelete
  2. തകര്‍ത്തു മാഷേ തകര്‍ത്തു ..എല്ലാത്തിനോട്ടും കൊടുത്തു പണി...എല്ലാം കൊള്ളാം

    ReplyDelete
  3. politics is the last refuge of scoundrelz രാഷ്ട്രീയം തെണ്ടികളുടെ അവസാന ആശ്രയം

    ReplyDelete
  4. ivale okke keri pidikkunnathinu pakaram oru kilo mattirachi vanghi athil oru hole idunnatha.....

    ReplyDelete
  5. ഈ വര്ഷത്തെ സംസ്ഥാന സാഹിത്യ പുരസ്‌കാരം നേടിയ കവിത !
    എഴുതി പണ്ടാരമാടക്കിയത് : സതീഷ്‌ അവർകൾ..!

    Poem: കലികാലം.കോം

    കോണ്‍ഗ്രെസ്സുകാരായി പിറന്നോരെല്ലാം
    പെണ്ണ് പിടിയന്മാർ ആയിരുന്നു...
    പെണ്ണ് പിടുത്തത്തിൽ കേമാന്മാരായ്
    മാത്സര്യം തമ്മിൽ കടുത്തിരുന്നു ..
    എല്ലാമറിയുന്ന മുഖ്യനുണ്ടോ
    നാണം എന്നൊരു സാധനവും !

    കല്ലിന്റെ കൂർത്ത മുന തുളച്ചു
    മുഖ്യന്റെ നെഞ്ചിന്കൂടോന്നുടഞ്ഞു..
    ആ കൂട്ടിൽ സരിതയോളിച്ചു വച്ച
    ഇരുപത്തി നാല് പേജും ഉണ്ടോ..!?

    എന്ത് പറയുവാൻ നാട്ടുകാരെ..!
    കലികാല ഭൈരവൻ ചാണ്ടിയച്ചൻ
    കേരളമാകെ നശിപ്പിചീടും..
    എല്ലാം അറിയുന്ന വോട്ട് ബാങ്കും
    എല്ലാം സഹിക്കുവാൻ പാത്രമാവും..
    ഈ കൊടും ക്രൂരത ആര്ക്ക് വേണ്ടി ?
    ഒരു നാളീ മണ്ണിൽ ലയിക്കുവനായ്
    ജീവിതം ഭിക്ഷയെടുതോർ നമ്മൾ..!

    സതീഷ്‌...

    ReplyDelete
    Replies
    1. during the second term of EMS MINISTRY 1967;69 An unmarried servant woman went of ministerial bunglow (pregnant) all in tears 'she was later married to a secretary after hush up left kerala for ever .was congess behind this or was it holy hands of EMS himseif in sending her out.

      Delete
    2. thettu cheyathavar kalleriyatte.....

      Delete
  6. (വാത്സല്യം എന്നചിത്രത്തിലെ അലയും കാറ്റിൻ ഹൃദയം എന്ന പാട്ടിന്റെ പാരഡി )
    അലയും കൈയ്യിന് ചലനം
    അറിയാതവളിൽ തങ്ങി
    ഓളെ പുടവ തുമ്പിൽ
    അറിയതെവ്ട്യോ തട്ടി .........
    പീ......താം....ബരൻ കൈ തട്ടിയോ
    ശ്വേതാ മേനോനോൻ അടിച്ചാട്ടിയോ ?.........
    ഓ...ഓ............ഓ....................

    ReplyDelete
  7. വാത്സ്യായനശിഷ്യന്മാരായ നമ്മുടെ ജനപ്രതിനിധികള്ക്കും , അവര്ക്ക് വാട്ടംപറഞ്ഞ് നാവ് കുഴയ്ക്കുന്ന അണികള്ക്കും നല്ല കാലമാണ് ..ആസനത്തിലെ ആലില്‍ നമുക്ക് ഊഞ്ഞാല്‍ കെട്ടണം. സിനിമാനടിമാരെ അതിലിരുത്തി ആടിക്കണം..

    ReplyDelete
  8. ഒരു വേശ്യ സ്ത്രീയെ (ചിലര്ക്ക് അങ്ങനെ തോന്നുന്ന സ്ത്രീ ) ആര്ക്കും എവിടെ വച്ചും പീടിപ്പിക്കാം അല്ലെ ???????

    ReplyDelete
  9. .വാത്സ്യായനശിഷ്യന്മാരായ നമ്മുടെ ജനപ്രതിനിധികള്‍ക്കും, അവര്‍ക്ക് വാട്ടംപറഞ്ഞ് നാവ് കുഴയ്ക്കുന്ന അണികള്‍ക്കും നല്ല കാലമാണ് (y)

    ReplyDelete
  10. വളരെ നന്നായി പറഞ്ഞു :)

    ReplyDelete
  11. ശവം ഉള്ളിടത്ത് കഴുകന്മാർ കൂടും ---- ബൈബിൾ

    ReplyDelete
  12. നാണമില്ലാത്ത മനുഷ്യര്‍
    രോഷമില്ലാത്ത മനുഷ്യര്‍

    ReplyDelete
  13. ബസ്റ്റാന്റ് കേസുകെട്ടായാൽ പോലും അനുവാദം കൂടാതെ ശരീരത്തിൽ കൈവെച്ചാൽ വിവരം അറിയും എന്ന സാമാന്യ വിവരം പോലും ഇല്ലാത്തവന്മാരെയാണോ ജനം ജയിപിച്ചു എം പി യും കോപ്പുമൊക്കെ ആക്കുന്നത്?പൊതുസ്ഥലത്ത് ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് സ്വയം നിയന്ത്രിക്കുവാൻ കഴിയാത്ത പൊട്ടിയൊലിക്കുന്ന കാമം കൊണ്ട് നടക്കുന്ന ഇവനെ ഒക്കെ എന്ത് ചെയ്യണം

    പിന്നെ ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ തന്റെ എതിർപ്പ് പ്രകടിപ്പിച്ചാൽ ഇത്തരക്കാർ തടിയും കൊണ്ട് ഓടും എന്നിരിക്കെ ശ്വേത പരിപാടി കഴിയുന്നത് വരെ മിണ്ടാതിരുന്നതിനു പറയുന്ന ന്യായവും തൊണ്ട തൊടാതെ വിഴുങ്ങുവാൻ ബുദ്ധിമുട്ടാണ് (അവർ ഇയാൾ തോണ്ടിയതും തടവിയതും ആസ്വദിച്ചു എന്നല്ല ഉദ്ദേശിച്ചത്.തുടക്കത്തിൽ തന്നെ പ്രതികരിക്കാമായിരുന്നിട്ടും,പ്രതികരിക്കാതിരുന്നതും തെറ്റ് തന്നെ) മുള്ള് ചെന്ന് ഇലയിൽ വീണാലും ഇല ചെന്ന് മുള്ളിൽ വീണാലും കേട് സുനക്ക് തന്നെയാണെന്ന് പാവം പീതാംബരൻ സാർ ഓർത്ത്‌ കാണില്ല !

    ReplyDelete
  14. അവര്‍ക്ക് മുന്നോട്ടു പോകുവാനുള്ള വഴി ഒരുക്കുക ആയിരുന്നില്ലേ
    അദ്ദേഹം !

    ReplyDelete
  15. കലക്കി മാഷേ.......

    ReplyDelete
  16. വൃദ്ധ കാമങ്ങള്‍

    ReplyDelete
  17. മാഷേ തകര്‍ത്തു .
    പണി...എല്ലാം കൊള്ളാം

    ReplyDelete
  18. world muzhuvan delivery kanikkaam hand thottal kuzhappam


    ReplyDelete
  19. world muzhuvan delivery kanikkaam hand thottal kuzhappam

    ReplyDelete
  20. ഒരു പിഞ്ചു ബാലികയെ നരാധമന്മാർ ക്രൂരമായി പീഡിപ്പിച്ചു കൊന്നപ്പോൾ "ഈ കുരയും,ഓരിയിടലും" ഒന്നും ഇത്ര ഉച്ചത്തിൽ കേട്ടില്ലല്ലോ......................!!!!

    ReplyDelete
  21. നമ്മുടെ പ്രതിനിധിയല്ലേ പുള്ളി ............നമ്മുടെ കഴപ്പിലും വലിയ കഴപ്പ് വേണ്ടേ അങ്ങേര്‍ക്കു ...?

    ReplyDelete