**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Thursday, July 11, 2013

ബ്രിട്ടാസ്; കൈരളിക്ക്‌ ഒരു ബാധ്യതയാകുന്നുവോ....??


 
  ബ്രിട്ടാസേ ഇതു നാണക്കേടാണ്, ഒളിച്ചോടലാണ്. പേരെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍,  ജെ.എന്‍.യു-വില്‍ നിന്നിറങ്ങിയ പാരമ്പര്യം, ബാബറി മസ്ജിദു പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തു, ഗുജറാത്തുകലാപം റിപ്പോര്‍ട്ട് ചെയ്തു, അമേരിക്ക –ഇറാക്ക് യുദ്ധം ഇറാക്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു, തുടങ്ങി അര്‍പ്പണ ബോധത്തെടെയുള്ള മാധ്യമപ്രവര്‍ത്തനം.. കൈരളിചാനലിന്‍റെ  വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തി. മികച്ച അഭിമുഖക്കാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം,കെ.വി.ഡാനിയേൽ പുരസ്കാരം, ഗോയങ്ക ഫൗണ്ടെഷന്റെ ഫെലോഷിപ്പ്.....തുടങ്ങി എന്തെല്ലാം ചാര്‍ത്തുകള്‍......പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ കൈരളിയില്‍ അവതരിപ്പിക്കുന്ന ‘JB junction എന്ന പരിപാടി കാണാനിടയായ ഒരു ഹതഭാഗ്യനായതുകൊണ്ടു പറയുകയാ...  ഇപ്പോള്‍ താങ്കളുടെ പ്രകടനംകണ്ടാല്‍ ‘പണ്ഡിറ്റ്‌’ എത്രയോ ഭേദമെന്നു തോന്നിപോകുന്നു. കാലിക പ്രസക്തിയുള്ള വിഷയാവതരണത്തില്‍  സിനിമാനടി, അവരുടെ പ്രസവം, ഭര്‍ത്താവിന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍, തത്തമ്മേ പൂച്ചപൂച്ച പരുവത്തിലുള്ള ചേഷ്ടകള്‍, കൊഞ്ചലും, കുറുകലും..പരിപാടി അസ്സലായി... താങ്കളില്‍നിന്നു  ഇതില്‍കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍ അല്ലേ..  

    കൈരളിയുടെ  തലപ്പത്തുനിന്നു ഏഷ്യാനെറ്റിലേക്കുകുടിയേറി അവിടെയാകെ ഒരു ഗതികിട്ടാപ്രേതത്തെപ്പോലെ അലഞ്ഞുതിരിഞ്ഞു ഒടുവില്‍ താങ്കള്‍ കൈരളിയില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു.. പക്ഷെ തിരിച്ചുവന്നത് പഴയ ബ്രിട്ടാസിന്‍റെ നിഴല്‍മാത്രമാണോ എന്നൊരു സംശയം... താങ്കളുടെ കഴിവിനെയും യോഗ്യതകളെയും വ്യക്തിപരമായി ചോദ്യം ചെയ്യുന്നില്ല.. അത് അംഗികരിച്ചുകൊണ്ടുതന്നെ പറയട്ടെ..... പോര, തീര്‍ത്തും നിരാശാജനകം. ഒരു ചാനലിന്‍റെ മേധാവിയെന്ന നിലയില്‍ ആ ചാനലില്‍ താങ്കള്‍ അവതരിപ്പിക്കുന്ന പരിപാടികളെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് പ്രേക്ഷകര്‍ വീക്ഷിക്കുക. ചാനലിന്‍റെ മൊത്തത്തിലുള്ള നിലവാരവും ചിന്താഗതികളും അതിന്‍റെ മേധാവി അവതരിപ്പിക്കുന്ന പരിപാടിയില്‍ നിന്നും പ്രതിക്ഷിച്ചാല്‍ അതു തെറ്റാകുമോ..? പ്രത്യേകിച്ചും താങ്കള്‍ ഒരു പ്രഗല്‍ഭനായ മാധ്യമപ്രവര്‍ത്തകനായിരിക്കുമ്പോള്‍... ഇന്ന് മലയാളത്തില്‍ നിലവിലുള്ള ചനാലുകളുടെ  തലപ്പത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകരായിട്ടുള്ള മേധാവികളെല്ലാവരും തന്നെ അവരവര്‍ കൈകാര്യംചെയ്യുന്ന പരിപാടികളിലൂടെ അവരുടെ ചാനലിന്‍റെ  അന്തസ്സ് ഒരു പരിധിവരെ കാത്തു സൂക്ഷിക്കുന്നുമുണ്ട്... അവരുടെ വീക്ഷണങ്ങളും പക്ഷങ്ങളും  എന്തുമാകട്ടെ, അവതരണരംഗത്തു കാലികപ്രസക്തി നിലനിറുത്തുന്നുണ്ടെന്നു പറയാതിരിക്കാന്‍ വയ്യ... അങ്ങനെ നോക്കുമ്പോള്‍ ബ്രിട്ടാസ് തങ്കളുടെ ഭാഗം വളരെ ശുഷ്ക്കമായി തോന്നുന്നു... സാമൂഹ്യ, രാഷ്ട്രിയ, ജനകിയ മേഖലകളില്‍ ഇപ്പോള്‍ താങ്കളുടെ ഇടപെടല്‍; ഒരു ചാനല്‍മേധാവിയെന്ന നിലയില്‍ തീരെ ദുര്‍ബലവും പരിതാപകരവുമാണ്... ചാനല്‍, കൈരളിയാകുമ്പോള്‍ ദയനീയത അതിന്‍റെ പരകോടിയില്‍ എത്തിനില്‍ക്കുകയാണെന്നു പറയേണ്ടിവരും..ഒരു ജനതയുടെ ആത്മാവിഷ്ക്കാരമായ ചാനലിനെ; ചാനല്‍ മേധാവിയിലൂടെ ചേഷ്ടകളിലൂടെ നോക്കുമ്പോള്‍ പരമദയനിയം എന്നേ പറയാന്‍ കഴിയൂ..

  കേരളംമുഴുവന്‍ പലവിധ പ്രശ്നങ്ങളാല്‍ കത്തിനില്‍ക്കുന്ന കാലാമാണിത്. വലിയ കുംഭകോണങ്ങളുടെ കഥകള്‍ ഒരോദിവസവും പുറത്തുവരുന്നു. അഴിമതിയും,കെടുകാര്യസ്ഥതയും സര്‍ക്കാരിനെ വിഴുങ്ങുന്നു... മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരില്‍ പലരും പലവിധത്തിലുള്ള ആരോപണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. സ്ത്രീവിഷയമടക്കമുള്ള ആരോപണങ്ങളില്‍ നമ്മുടെ നേതാക്കള്‍ വട്ടംച്ചുറ്റുന്നു.. ഇനി ജനങ്ങളുടെ കാര്യത്തിലാണേല്‍  നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നു.. മഴക്കെടുതികളും അവശ്യസാധനങ്ങളുടെ ക്ഷാമവും ഒരു വശത്ത്‌... പട്ടിണിയും പോഷകാഹാരക്കുറവുമൂലവും സംഭവിക്കുന്ന ശിശുമരണങ്ങള്‍ വേണ്ടത്ര പ്രാധാന്യം കിട്ടാതെ അവഗണിക്കപ്പെടുന്നു .. ജാതിമത ശക്തികള്‍ ജനാധിപത്യത്തില്‍ പിടിമുറുക്കുന്നു.. പോലീസും യുവാക്കളും തെരുവില്‍ ഏറ്റുമുട്ടുന്നു..ഇങ്ങനെ ആകെ പ്രക്ഷുബ്ധമായ ഈ സമയത്ത് ഒരു ‘ജനതയുടെ അത്മാവിഷ്ക്കര’മെന്നൊക്കെ പറഞ്ഞു നാടുനീളെ ബക്കറ്റുപിരിവ് നടത്തി പടുത്തുയര്‍ത്തിയ ഒരു ചാനലിന്‍റെ തലപ്പത്തിരുന്നു താങ്കള്‍ കാണിക്കുന്ന പരിപാടി കണ്ടാല്‍; ബ്രിട്ടസേ... ഷെയിം.. ഞാന്‍പിന്നെ എന്തോ ചെയ്യണം; എന്‍റെ വീട്ടില്‍നിന്നു അരികൊണ്ടുവന്നു വിതരണം നടത്തണോ..? എന്ന ‘കണ്ടന്‍ നായരുടെ’ ശൈലിയിലുള്ള മറുചോദ്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ജനകിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് താങ്കള്‍ നടത്തുന്ന മഹത്തായ പരിപാടിയില്‍;  സിനിമാ നടിയുടെപ്രസവവും, പാലൂട്ടലും, പിന്നെ അവരുടെ ഭര്‍ത്താവിന്‍റെ അടുക്കള പ്പണിയുമൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ ഒരു ‘ജനതയുടെ ആത്മാവിഷ്ക്കാരം’ ഇതിനുവേണ്ടിയായിരുന്നോ എന്നു സംശയിച്ചു പോകുന്നു...കണ്ണൂരിലെ പാലോറമാതയെപ്പോലുള്ള സ്ത്രീജനങ്ങള്‍ ആടുവിറ്റും, നെല്ലുവിറ്റും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്‍റെ ആത്മാവിഷ്ക്കാരമായ ചാനല്‍;  സാമൂഹ്യ ഇടപെടല്‍ അത്യാവശ്യമായ ഈ സമയത്ത് സിനിമാനടിയുടെ പ്രസവവും കൊച്ചുവളര്‍ത്തലുമൊക്കെയായി ചുരുങ്ങുന്നത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.. മിക്ക ചാനലുകളുടെയും മേധാവികള്‍ അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങളുടെ കാലിക പ്രസക്തിയിലൂടെ മുന്നിട്ടു നില്‍ക്കുമ്പോള്‍, ഇപ്പോള്‍ താങ്കള്‍ അവതരിപ്പിക്കുന്ന ‘JB junction  എന്ന പരിപാടിക്ക് എന്തു പ്രസക്തിയാണുള്ളത്...ജനപക്ഷത്തു നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന മിനിമം ഗിമിക്കുകളെങ്കിലും താങ്കള്‍ക്ക് അറിയില്ല എന്നു ധരിക്കണോ./ അതോ തിരിച്ചുവന്നപ്പോള്‍ മര്‍ഡോക്കിന്‍റെ പ്രേതം അളിഞ്ഞ രൂപത്തില്‍ താങ്കളെ വിടാതെ പിന്തുടരുന്നു എന്നു വേണോ കരുതാന്‍..
    ദാസാ, ഇതൊന്നു കണ്ടുനോക്കു; ഇതാണോ 'ഇപ്പോള്‍' നിനക്കു പറ്റിയ പണി.....
 
 തന്നെ തനാക്കിയ (അതായിരിക്കും കൂടുതല്‍ ശരി ) ചാനലിനെ മറന്നു മറ്റൊന്നിന്‍റെ പിറകെ കൂടിയപ്പോള്‍ എല്ലാവരും കരുതി; കൈരളി തകര്‍ന്നു, താങ്കളും മര്‍ഡോക്കും രക്ഷപെട്ടുവെന്ന്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്..ഗതിയില്ലാപ്രേതം പോലെ താങ്കള്‍ മര്‍ഡോക്ക് ചാനലില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതു എല്ലാവരും കണ്ടതാണ്.ഏഷ്യാനെറ്റിന്‍റെ ബിസിനസ് ഹെഡ് എന്നാണ് പറഞ്ഞതെങ്കിലും അവിടെയും സിനിമാക്കാരെ ഇന്റെര്‍വ്യൂവായിരുന്നു പ്രധാന പരിപാടിയെന്നു കാണാന്‍ കഴിയും. അനന്യ ഹനുമാനെ കെട്ടുന്നതിലും,പ്രിഥ്വി രാജ് മാധ്യമങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചുവെന്നും,,ശ്വേത ക്യാമറയ്ക്കുമുന്നില്‍ പെറ്റന്നും,,,, പോലുള്ള  ഗോസിപ്പുവാര്‍ത്തകളും ലൊട്ടിലൊടുക്ക് അഭിമുഖങ്ങളും ഒപ്പിക്കുന്ന പാപ്പരാസ്സിപണിയല്ല     യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമെന്നു  ഇനിയും താങ്കള്‍ പഠിക്കേണ്ടിയിരിക്കുന്നു... ഏഷ്യാനെറ്റില്‍ ബിസിനസ് ഹെഡായി പോയി ഒടുവില്‍ ബിസിനസ് പൊളിഞ്ഞ്, ഇളിഭ്യനായി, തിരിച്ചു വന്നപ്പോള്‍ അവിടുന്നു കൂടെക്കൂടിയ ഇക്കിളി പുരാണവും അപ്പാടെ ചുമന്നു കൊണ്ടുപോന്നുവെന്നു തോന്നുന്നു.

 ‘ഒരു ജനതയുടെ ആത്മാവിഷ്ക്കാര’മെന്നും,  ജനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ കൂടെ എന്നൊക്കെ പരസ്യം കാണിക്കുന്ന കൈരളി ചാനല്‍ ഇനിയെങ്കിലും  ഒരു ചാനല്‍ മേധാവിയെന്ന നിലയില്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന പരിപാടികളുടെ നിലവാരമൊന്നു പരിശോധിക്കുന്നത് ഗുണകരമായിരിക്കും.. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പേക്കൂത്തുകള്‍ക്ക് കേരളം സാക്ഷിയാകുമ്പോള്‍ അതിനെക്കുറിച്ചൊന്നും പറയാതെ വീണവായിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടാസ് ഈ നിലയിലാണ് പോകുന്നതെങ്കില്‍ കൈരളിക്ക്‌ അതൊരു ഭാരമാകാനാണ് സാദ്ധ്യത. സിനിമാനടികളുടെയും, മറ്റ് ഇക്കിളി മസാലകള്‍ വിറ്റു ഉപജീവനം കഴിക്കുന്നവരുടെയും മഹാത്മ്യം വിളമ്പാന്‍ ചാനല്‍മേധാവിതന്നെ നേരിട്ടിറങ്ങുന്നത് തികഞ്ഞ പാപ്പരത്തം തന്നെയാണ്.. അതിനു പറ്റിയ ആള്‍ ചാനല്‍ മേധാവിയാണെങ്കില്‍ താഴെയുള്ളവരുടെ നിലവാരം, ഹാ കഷ്ടം എന്നേ പറയാന്‍ കഴിയൂ..

 ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങള്‍ ബ്രിട്ടസ്സില്‍ നിന്നും പ്രതീക്ഷിക്കുന്നത്; ഇത്തരം മൂന്നാംകിട പരിപാടികളിലൂടെ നടത്തുന്ന മാസലച്ചിരിയല്ല.. ജാനകിയ പ്രശ്നങ്ങളെ മനസ്സിലാക്കി, ഉള്‍ക്കൊണ്ടു ജനങ്ങളൊടുത്തു പ്രവര്‍ത്തിക്കാനുള്ള പ്രബുദ്ധതയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാണിക്കുന്ന ഗിമിക്കുകളെ  ജനങ്ങളുടെ മുന്നില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമായേ കാണാന്‍ കഴിയൂ..ഒരു മികച്ച മാധ്യാമപ്രവര്‍ത്തകനാകുന്നത്  കാലവും സമയവും അറിഞ്ഞു ജനങ്ങള്‍ക്കും സമൂഹത്തിനും ഗുണകരവും അത്യാവശ്യവുമായ കാര്യങ്ങളില്‍ ചൂഴ്ന്നിറങ്ങുകയും തന്നാല്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ മികച്ച അവതരണത്തിലൂടെ സമൂഹത്തില്‍ വെളിപ്പെടുത്തുകയും ചെയ്യുയുമ്പോഴാണ്...അല്ലാതെ പേരും പെരുമയും കിട്ടാന്‍ തുടക്കത്തില്‍ അദ്ധ്വാനിക്കുകയും പിന്നീട് സ്റ്റുഡിയോയുടെ സുഖശീതളിമയില്‍ പൌഡറിട്ട് മസാലക്കഥകള്‍ വിളമ്പി ആളുകളെ വിഡ്ഢികളാക്കുമ്പോളല്ല..മരണവീട്ടില്‍ ആരെങ്കിലും ഗാനമേള നടത്തുമോ..??

 ഉന്നതരുമായുള്ള സമ്പര്‍ക്കം, നിരന്തര വിദേശയാത്രകള്‍, ദ്വിമുഖമാധ്യമ ഇടപെടലുകള്‍മാനേജ്‌മെന്റ് മികവുകള്‍- കൈരളി എം.ഡി എന്ന നിലയില്‍ സ്വായത്തമാക്കിയ ഇവയുടെയൊക്കെ ഗുണഫലം ഇനി സ്റ്റാര്‍ ഏഷ്യാനെറ്റിനു സ്വന്തം. അവര്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കും. പ്രഫഷനല്‍ ബ്രിട്ടാസിന്റെ ഗ്രാഫ് ഉയരുകയേയുള്ളൂ.” എന്നു എം.സി.എ നാസറിനെപ്പോലുള്ളവര്‍ (http://www.madhyamam.com/weekly/502) കരുതിയതുപോലെ  ബ്രിട്ടാസിന്‍റെ ഗ്രാഫ് ഉയരാത്തതിന്‍റെ കാരണവും മറ്റൊന്നല്ല... ഒന്നുമില്ലെങ്കിലും ഒരു ജനതയുടെ ആത്മാവിഷ്ക്കാരം എന്ന പരസ്യത്തിനോടെങ്കിലും ചാനല്‍ മേധാവി അല്പം നീതികാണിക്കേണ്ടേ.. ആനമുതലാളി, പാപ്പാനായില്ലെങ്കിലും; പിണ്ടംവാരാന്‍ മാത്രമായി നടക്കുമ്പോള്‍ ഒരു ധാരണപ്പിശക് തോന്നുന്നു; അതുകൊണ്ട് പറഞ്ഞു പോയതാണ്........

55 comments:

 1. പലരും പറയാന്‍ മടിച്ചത് താങ്കള്‍ പറഞ്ഞിരിക്കുന്നു..അഭിനന്ദനങ്ങള്‍

  ReplyDelete
 2. ബിന്ദുJuly 11, 2013 at 9:13 AM

  പ്രതിഭയുള്ള ഒരു മാധ്യാമപ്രവര്‍ത്തകന്‍ എന്നാ നിലയില്‍ ബ്രിട്ടാസ് ഇപ്പോള്‍ കാണിക്കുന്ന പരിപാടികള്‍ തറ തന്നെയാണ്

  ReplyDelete
  Replies
  1. എനിക്കും അതിനോട് യോജിപ്പാണ്

   Delete
 3. ബിജു മേനോന്‍ 'റണ്‍ ബേബി റണ്‍ 'സിനിമയില്‍ പറയുന്നപ്പോലെ തിന്നിട്ടു എല്ലിന്റെ ഇടയില്‍ കുത്തികഴപ്പ് അല്ലാതെ ന്തു പറയാന്‍.., എങ്ങനെയുള്ള മനുഷ്യനായിരുന്നു.

  ReplyDelete
  Replies
  1. കാത്തി പറഞ്ഞത് പോലെയാണ്കാര്യങ്ങള്‍ ഇപ്പോള്‍

   Delete
 4. കാലിക പ്രസക്തി എന്നാൽ സോളാർ വിവാദം മാത്രമാണോ .....എല്ലാ ചാനലിലും ഇത് മാത്രമല്ലേ ഉള്ളൂ .....അല്ലാതെ വിലക്കയറ്റമോ തൊഴിലില്ലയ്മയൊ ഒന്നും വിഷയം ആക്കുന്നില്ല ....മലയാളീ ഹൌസ് പോലെ ഉള്ള ചവറു പടച്ചു വിടുന്ന ശ്രീകണ്ഠൻ നായരെക്കാൾ എന്തുകൊണ്ടും ഭേദം ആണ് ബ്രിട്ടാസ് .......

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞത് ബ്രിട്ടാസ് എന്ന ചാനല്‍ മേധാവിയെക്കുറിച്ചാണ്.ബ്രിട്ടസില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പരിപാടി അല്ല പ്രതീക്ഷിക്കുന്നത്.

   Delete
 5. ശരിക്കും സരിതയുടെ സോറി ശ്വേതയുടെ പ്രസവം തന്നെയാണ് കാലിക പ്രസക്തിയുള്ളത് ...അതെന്താ ആരും മനസിലാക്കാത്തത് എന്നാ എന്‍റെ വിഷമം.

  ReplyDelete
  Replies
  1. എന്നെനിക്കു തോന്നുന്നില്ല

   Delete
 6. ബ്രിട്ടാസ് Kairaliyil thirichuvannillayirunnenkil മലയാളീ ഹൌസ് il kaanumaayirunnu!!!!!

  ReplyDelete
  Replies
  1. ചിലപ്പോള്‍ അതും ശരിയാകാം

   Delete
 7. പ്രിത്വി, അനന്യ ഈ അഭിമുഖങ്ങള്‍ മാത്രം കണ്ടാല്‍ മതിയാകും ബ്രിട്ടാസിന്റെ അധപതനം മനസ്സിലാക്കാന്‍.
  മറ്റു ചാനലുകളില്‍ കഴിവുള്ള മാധ്യമപ്രവര്‍ത്തകര്‍ തകര്ത്താടുമ്പോള്‍ കൈരളിക്ക്‌ സത്യത്തില്‍ പേരെടുത്തു പറയാന്‍ കഴിയുന്ന ഒരാള്‍ പോലും ഇല്ല എന്നത് സങ്കടം തന്നെ.

  ReplyDelete
  Replies
  1. ബ്രിട്ടാസ് കഴിവില്ലാത്ത ആള്‍ എന്ന അഭിപ്രായം എനിക്കില്ല.ഇപ്പോള്‍ അവതരിപ്പിക്കുന്ന പരിപാടിയെക്കുറിച്ച്.ഒരു ചാനല്‍ മേധാവി എന്നാരീതിയില്‍ മതിപ്പില്ല

   Delete
 8. ബ്രിട്ടാസ് പ്രതിഭയും, കഴിവും ഉള്ള ആളാണ്‌ ..
  പക്ഷെ ഈയിടെ അദ്ദേഹത്തിന് തൊട്ടതെല്ലാം പൊള്ളുന്നു.
  മാർഡോക്കിന്റെ ശാപമാവുമോ ,,,,?

  ReplyDelete
  Replies
  1. ശാപം അതാകുമോ കാരണം

   Delete
 9. ആത്മാവിഷ്കാരം!!

  ReplyDelete
  Replies
  1. എല്ലാം ഇതിലുണ്ട്.അല്ലേ

   Delete
 10. well said. it's insufferable britas.

  ReplyDelete
 11. കൈരളി ചാനല്‍ ഒരു കോംമ്പ്രമൈസ്‍് ചാനലായിട്ടാണ് നിലനിന്നു പോന്നിട്ടുള്ളത്. രാജ്യത്ത് കത്തുന്ന പ്രശ്നങ്ങളുണ്ടായാലും നേരത്തെ പ്രഖ്യാപിച്ച കോമഡി ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ യഥാവിധം മുന്നോട്ടു പോകാറുണ്ട്. അടിയന്തര അവസ്ഥക്കനുസരിച്ച് നിശ്ചിത പരിപാടികള്‍ മാറ്റിവെക്കാറില്ല. ഒരു ജനതയുടെ ആത്മാവിഷ്ക്കാരം എന്നു പറയുന്നത് നാട്ടുകാരുടെ കാശുകൊണ്ട് ആവിഷ്ക്കരിച്ചത് എന്ന അര്‍ത്ഥത്തിലാണ്. ശ്വേതയെപോലെ നടത്തുന്ന പരിപാടിയോട് വഴക്കം കാണിക്കുന്ന സ്വഭാവം, പ്രത്യേകിച്ച് സമീപകാലത്ത്, ബ്രിട്ടാസ് പ്രദര്‍ശിപ്പിക്കാറുണ്ട്. കൈരളിയില്‍ നിന്ന്, ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എന്തോ കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ലേഖകന് ഇങ്ങനെയൊക്കെ തോന്നുന്നത്. യുവാക്കളുടെ വര്‍ത്തമാനകാല ചിന്തയുമായി ബന്ധിപ്പിച്ച് ശ്വേതയുമായുള്ള സംഭാഷണത്തിന് തെല്ല് ആഴം കൊടുക്കാമായിരുന്നു. കാരണം ഒരു ശബ്ന ആസ്മിയായില്ലെങ്കിലും ശ്വേത ശ്വേതയുടെ ഒരു ഒറിജിനാലിറ്റി കാണിക്കാറുണ്ട്. അത് കപടമാണോ എന്നെങ്കിലും അറിയാമല്ലോ!

  ReplyDelete
  Replies
  1. ബോധി താങ്കള്‍ ഉദേശിച്ചത്‌ അല്ല ഞാന്‍ പറഞ്ഞത്,കൈരളി അതല്ല വിഷയം.ഒരു ചാനല്‍ എന്നാ രീതിയില്‍ കൈരളി മോശമാണെന്നൊന്നും ഞാന്‍ പറയുന്നില്ല.പക്ഷെ ഒരു ചാനല്‍ മേധാവി എന്നാനിലയില്‍ ബ്രിട്ടാസ് കാണിക്കുന്ന താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ആഴക്കുറവ് ' അതിനെക്കുറിച്ചാണ് പറഞ്ഞത്

   Delete
 12. This comment has been removed by the author.

  ReplyDelete
 13. താങ്കളുടെ ആവലാതികള്‍ പ്രസക്തമാണ്.... മൂല്യവത്താണ്... അഭിനന്ദനങ്ങള്‍,, എന്നിരുന്നാലും ഇതൊരു വിനോദപ്രദായനിയായ മാധ്യമം കൂടിയാണ്... ജോണ്‍ ബ്രിട്ടാസ് ഒരു അവതാരകനാണ്... അദ്ദേഹത്തിന്‍റ കഴിവുകള്‍ കേരള ജനതയ്ക്ക് താങ്കളെപ്പോലെതന്നെ അറിയുന്ന ഒന്നാണ്.. ബ്രിട്ടാസ് ഇന്നതേ ചെയ്യാവൂ എന്ന് നിനയ്ക്കാന്‍ എന്തവകാശം നമുക്ക്... മോഹന്‍ലാലും മമ്മൂട്ടിയും ഇന്ന വേഷമേ ചെയ്യൂ എന്ന് ശഠിക്കാറുണ്ടോ... ഇതൊക്കെ ബിസിസസ് ആണ്.. താങ്കളുടെ ഉദ്ദേശശുദ്ദി നല്ലതെന്ന് ധരിക്കുന്നു...

  ReplyDelete
  Replies
  1. മോഹന്‍ലാലും മാമൂട്ടിയും അവരുടെ വയറ്റിപ്പെഴപ്പാണ് കട്ടികുട്ടുന്നത്.ഒരു ചാനല്‍ എന്നാല്‍ അതല്ല.അതിനൊരു ലക്ഷ്യമുണ്ട്,കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ട്.അതുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ പറഞ്ഞു വെന്നുമാത്രം.

   Delete
 14. ബോധി: കൈരളിയില്‍ നിന്ന്, ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എന്തോ കൂടുതല്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ലേഖകന് ഇങ്ങനെയൊക്കെ തോന്നുന്നത്..............ബോധി സുഹൃത്തേ . ഈ കമെന്ടിനോളം വരില്ല വേറെ ഒരു കമന്റും . നമിക്കുന്നു !!!!

  ReplyDelete
  Replies
  1. ചെറിയ ഒരു ധാരണ പിശക് വന്നിട്ടുണ്ട് കിച്ചു;കൈരളി അല്ല പരമര്‍ശനവിഷയം ബ്രിട്ടാസ് ആണ്

   Delete
 15. അഭിന്ദനങ്ങള്‍ സുഹൃത്തേ....

  ReplyDelete
 16. അറിയുന്നപണി ചെയ്യട്ടെ അല്ല പിന്നെ എന്ത് പറയാ‍ൻ.പോണ വഴിക്ക് അടിക്കുക തന്നെ

  ReplyDelete
  Replies
  1. അങ്ങനേയും പറയാം പക്ഷെ നല്ല പണി നേരത്തെ ചെയ്തു കണ്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ..ഇനിയിപ്പോ നിദീഷ് പറഞ്ഞ പോലെ പോണ വഴിക്ക് പോകട്ടെ അല്ല പിന്നെ

   Delete
 17. താങ്കൾ പറഞ്ഞത് സത്യം......ഒരു ചാനൽ ഹെഡ് പറയുന്നു ശ്വേതയുടെ മുറിയില ഒളികാമെര വച്ച് നോക്കുമെന്ന് പറഞ്ഞത് സത്യമാണോ എന്നറിയാൻ ....ബ്രിടാസ് തനി മലയാളി ഹൌസ് സ്റ്റാൻഡേർഡ് സംസാരം നടത്തുന്നു.... i pity you mr britas ....u are nothing infont of presenters of other channels..

  ReplyDelete
  Replies
  1. ഞാനും യോജിക്കുന്നു ആന്റോ

   Delete
 18. കൈരളി തന്നെ ഒരു ബാധ്യതയാണ്

  ReplyDelete
  Replies
  1. അതൊരു നല്ല വിമര്‍ശനമാണോ ഷാജു

   Delete
 19. നമ്മൾ തന്നെ ആണ് ജോണ്‍ ബ്രിടസിനു വേണ്ടാത്ത വില കൊടുത്തത് ........ഞാൻ ബ്രിടാസ് നെ ഏഷ്യാനെറ്റ്‌ പരി പടികളിൽ വച്ച് ആണ് ശ്രെധിച്ചു തുടങ്ങിയത് ...എല്ലാം ഒരു സാധാരണ പത്ര പ്രവർത്തകന്റെ നിലവാരം .........നിങ്ങൾ നികേഷ് കുമാറിനെ ഒന്ന് വില ഇരുത്തു

  ReplyDelete
  Replies
  1. ശരിയാണ് ജെയിന്‍ ഞാനും താങ്കളോട് യോജിക്കുന്നു

   Delete
 20. ബാധ കൂടിയ അവസ്ഥയാണ് ഇപ്പോൾ ബ്രിട്ടാസിന്... തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്

  ReplyDelete
  Replies
  1. ശരിയാണ്.കൂടിയ ബാധയെ ഒഴിപ്പിക്കാന്‍ അങ്ങേര്‍ക്കു താല്പര്യമില്ലന്നുതോന്നുന്നു.

   Delete
 21. ബ്രിട്ടാസിന് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ, ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ, പറ്റും. പകരം നമ്മുടെ സോഷ്യൽ ലൈഫിനെ ബാധിക്കേണ്ട ആവശ്യമില്ലാത്ത ഇത്തരം അഭിമുഖങ്ങൾ ഒഴിവാക്കിക്കൂടെ?

  ReplyDelete
 22. കുളിപ്പിച്ച് കിടത്തോയല്ലോ !!!

  ReplyDelete
 23. BRITTAS ANNUM ENNUM ONNU THANNE, I NEVER FELT ANY SPARK IN HIM WHEN I READ THE LABELS ON HIM I AM REALLY SURPRISED BECAUSE HE IS AN AVERAGE OR BELOW AVERAGE JOURNALIST FOR ME NOTHING MORE THAN THAT. WE MALAYALIS REALLY LACKS GOOD VISUAL MEDIA JOURNALISTS, THESE BRITTAS, NIKESH ALL ARE MOOKKILLA RAJYATHE MURI MOOKKAN RAAJAKKANMAR. WHEN THESE PEOPLE START SPEAKING IN ENGLISH THEIR REAL METTLE COMES OUT. REALLY PATHETIC PEOPLE.

  ReplyDelete
  Replies
  1. As a malayalam channel journalist or presenter ,first requirement is Malayalam,not EnGlish Mr .Anonymous.....But at the same time they must be able to manage fairly in speaking eglish and hindi.Mr brittas even dont know to speak malayalam verywell and present his views in a strong and unique manner as a journalist...Many flatter him as an icon.but he is below an average ...look at nikesh on his intervies .he is doing very good.but i never heard him speaking enlish....as long he is a malayalam channel director ,he is good and britas is just below average in my opinion .many of the journalist in manorama and asianet are far better than Britas

   Delete
 24. Anonymous...ബ്രിട്ടാസും നികേഷും ഷാനി പ്രഭാകറും,വീണ ജോർജ് ഉം ഒക്കെ നമ്മുടെ മലയാളം ചാനലുകളിൽ മുടിചൂടമന്നന്മാരും മന്നികളും ആണെന്നതിൽ ഒരു സംശയവും വേണ്ട.ഒരാളുടെ ഇംഗ്ലീഷിൽഉള്ള പ്രാവീണ്യത്തിന്റെ ഏറ്റകുറച്ചിലുകളിലാണോ അയാളിലെ മാധ്യമ പ്രവർത്തന കഴിവിന്റെ അളവ് കോൽ?

  ReplyDelete
 25. ശ്രീകണ്ഠൻ നായരുടെ അവസ്ഥയും വളരെ പരിതാപകരമാണ്. ഒരുവിധം standard ഉണ്ടായിരുന്ന പരിപാടി ആയിരുന്നു നമ്മൾ തമ്മിൽ. ഇപ്പൊ ചാനൽ മാറി ശ്രീകണ്ഠൻ നായര് ഷോ ആയതോടെ തരംതാന്നത് പറയാതിരിക്കാൻ വയ്യ. അത് ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള പരിപാടി എന്നതിലുപരി ഒരു കോമഡി പരിപാടി ആണ്.

  ReplyDelete
 26. Kairali is the Propoganda channel for the LEFT parties of Kerala.And John Britas is their poster boy.It clearly shows his left leanings.His commitment is to the LDF.And not to the society.After all he is from the JNU-The Mecca of Left wing Intellectuals.Good article,Sir.Well done.

  ReplyDelete
 27. ആദർശത്തിന്റെയും സത്യസന്തതയുടെയും സകല അതിർ വരംബുകളും ലെഖിച്ചു കൊണ്ടിരിക്കുന്ന ചില യുവ മധ്യമ പ്രവർത്തകർ തങൾ മറ്റുള്ള്വരെക്കാൾ മിടുക്കരാണെന്ന ധാർഷ്ട്യം ചാനൽ മുതലാളിമാരുടെ അനുകൂലമയ അഭിപ്രായങൾ പറഞ് പറയിപ്പിക്കുകയും , അവ സ്രദ്ധയോടെ കേൾക്കുകയും, എതിർ അഭിപ്രായങൾ തടസ്സപ്പെദുത്തുകയും ചെയ്യുനന്നു.
  ചിലരുടെ ശരീര ഭാഷ അറപ്പും വെറുപ്പും ഉളവാക്കുന്നു എന്ന് ഇവർ അറിയുന്നില്ല

  ReplyDelete
 28. പ്രഭാവര്‍മയെക്കാള്‍ പ്രസരിപ്പും ചടുലതയുമുള്ള അവതാരകന്‍ എന്ന നിലയില്‍ ഞാന്‍ ബ്രിട്ടാസിനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് സത്യമാണ്. കൈരളിയില്‍ നിന്ന് പോയപ്പോള്‍ എന്ത് പറ്റി? എന്ന് ചിന്തിച്ചുനിന്നിരുന്നു. പിന്നെ ഏഷ്യാനെറ്റില്‍ കണ്ടപ്പോള്‍ നിറം മങ്ങി എന്ന് തോന്നി. ദാ' കൈരളിയില്‍ പുനരവതരിച്ചിട്ടും പഴയ പ്രാഭവം കാണുന്നില്ല. ഇത് ബ്രിട്ടാസിന്റെ ഒരു മോശം ഫോം എന്നേ എനിക്കു തോന്നുന്നുള്ളൂ. നമുക്ക് കാത്തിരിക്കാം... നമ്മുടെ വിലയിരുത്തലുകള്‍ക്കും ഉണ്ടാവണം ഒരു പക്വതയും നിലവാരവുമൊക്കെ... വേണ്ടേ...

  ReplyDelete
 29. അഭിപ്രായം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി നമസ്കാരം..

  ReplyDelete
 30. കുറച്ചു കൂടെ നല്ല ആളുകളെ സംവാദത്തിനു ആയി തിരഞ്ഞെടുക്കുന്നത് നല്ലത് ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു......ഉദ്ദേശിച്ചത് ( രാഷ്ട്രീയ പ്രവര്‍ത്തകര്‍ , പൊതുപ്രവര്‍ത്തകര്‍ ). അല്ലാതെ ബ്രിട്ടാസ് കഴിവില്ലാത്ത ഒരാള്‍ ആണെന്ന്‍ എനിക്ക് അഭിപ്രായം ഇല്ല.

  ReplyDelete
 31. This comment has been removed by the author.

  ReplyDelete

 32. നിങ്ങളുടെ തുറന്ന അഭിപ്രായ പ്രകടനത്തെ അഭിനനനികുന്നു...

  ReplyDelete