**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, March 11, 2017

ചുംബനസമരത്തില്‍ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
  കൊച്ചിയിലെ ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍;;; വിദ്യാധരന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പെണ്‍കുട്ടി ആ സത്യം വെളിപ്പെടുത്തിയത്. ഇന്റെര്‍വ്യൂവിന്‍റെ പ്രസക്തഭാഗങ്ങള്‍.....
*എന്തുകൊണ്ടാണ് ചുംബനം തന്നെ സമരമുറയായി സ്വീകരിച്ചത് ..പൂക്കള്‍ കൈമാറിയും, ചിത്രംവരച്ചും, പ്രതിഷേധയോഗംകൂടിയും പ്രതികരിക്കാമല്ലോ
*ഒരു വെറൈറ്റിയ്ക്ക് വേണ്ടിയാണ്.. പിന്നെ, നിന്‍റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണന്ന്‍  ഷേക്‌സ്പിയറും പറഞ്ഞിട്ടുണ്ടല്ലോ.. പ്രണയത്തിന്‍റെ  പ്രപഞ്ചഭാഷയാണല്ലോ ചുംബനം.. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്..
*ഓ അതുശരി; കൊച്ചിയിലെ ചുംബനം എങ്ങനെയിരുന്നു..
*ഒന്നുംപറയേണ്ട എന്‍റെ സാറേ; പ്രണയഭാഷ, വീഞ്ഞിനെക്കാള്‍ ലഹരി എന്തെക്കെ പ്രതിക്ഷകള്‍ ആയിരുന്നു പക്ഷെ...............
*പക്ഷെ....
*എന്നെ ചുംബിച്ചവന്‍റെ  വായ്‌ നാറ്റമുണ്ടല്ലോ; അത് കേട്ടറിവിനെക്കാള്‍ ഭയങ്കരമായിരുന്നു,,  ആലിംഗനം ചെയ്തവന്‍റെ വിയര്‍പ്പ് നാറ്റം സഹിക്കാവുന്നതിന്‍റെ അപ്പുറമായിരുന്നു.. പല്ലും തേയ്ക്കില്ല, വായും കഴുകില്ല, കുളിയുമില്ല... നാറികള്‍.... മണത്തിട്ട് പണ്ടാരമടങ്ങിപ്പോയി. ഹോ
*അപ്പൊ ഇനി ഈ പരിപാടി ഉപേക്ഷിച്ചു എന്നാണോ...
*അതേ... നിങ്ങളൊന്നു നോക്കിക്കേ ചുംബനസമരത്തെ പിന്തുണച്ചുകൊണ്ട് എത്ര സ്ത്രീകളാണ് ടീവിയില്‍  പ്രസംഗിച്ചത്... സിനിമാ നടികളും, എഴുത്തുകാരികളും, വനിതാരാഷ്ട്രിയക്കാരുമെല്ലാം ചാനലിലിരുന്നു പ്രസംഗിച്ചു.. എന്നാ സമരത്തില്‍ ഇവര്‍ ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നോ എത്ര സിനിമാനടന്മാരാണ് അനുകൂലിച്ച് ചാനലില്‍ പ്രസംഗിച്ചത്.. ജോയ് മാത്യൂ, ടോവിനോ, പ്രിത്വിരാജ്, വിനായകന്‍... ഇവരില്‍ ഒരെണ്ണമെങ്കിലും സമരത്തിനുവന്നോ,, ഒരുത്തനും വന്നില്ല.. ഇവരെയൊക്കെ ചുംബിക്കാമെന്നു കരുതിയാണ് ഞാന്‍ പോയത്.. ചെന്നപ്പോളല്ലേ,, അലക്കുംകുളിയുമില്ലാത്ത കുറെ അലവലാതികള്‍..... സമരത്തില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്നു ചോദിച്ചു; അതെന്ന്‍ പറഞ്ഞുതീരും മുന്‍പ് ചുംബനം വന്നൂ.. ഹോ എന്‍റെ ഭഗവാനേ .. പ്രസക്ത ഭാഗങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം തുടരും

  സത്യത്തില്‍ മറൈന്‍ഡ്രൈവിലെ ശിവസേനക്കാരുടെ ചൂരല്‍ പ്രകടനത്തില്‍ കേരളത്തിലെ പ്രണയവ്യവസായം വേരറ്റുപോകുമോയെന്ന് ഭയന്നിരിക്കുകയായിരുന്നു.. കുടയുടെ മറപറ്റി ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രികരിച്ച് പൂത്തുതളിര്‍ക്കുന്ന പ്രണയവ്യവസായം സമൂഹത്തിനു വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന കാര്യത്തില്‍ കമിതാക്കളുടെ മാതാപിതാക്കള്‍ക്ക് മാത്രമേ സംശയം ഉണ്ടാകൂ.. സാമൂഹ്യ പുരോഗതിയ്ക്കും യുവതിയുവാക്കളുടെ മാനസികവളര്‍ച്ചയ്ക്കും ഇമ്മാതിരിയുള്ള കുടപിടുത്തങ്ങള്‍ വളരെ അത്യവശ്യമാണെന്ന കാര്യത്തില്‍ ഇവരുടെ തന്തയ്ക്കും തള്ളയ്ക്കും ഒഴികെ ആര്‍ക്കും തര്‍ക്കവുമില്ല... പ്രണയം  തടയാന്‍ ചെന്ന ശിവസേനക്കാരെ തടയാതിരുന്ന പോലീസുകാരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാരും മാതൃക കാണിച്ചിരിക്കുന്നു.. അങ്ങനെ മൊത്തത്തില്‍ പ്രണയവിഷയത്തില്‍ ഭയങ്കര ആശങ്കകള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ അവതരിച്ചത്.. പണ്ടൊരു ചുംബനമേള നടത്തി ഓടിയവഴിക്ക് പുല്ലുമുളയ്ക്കാതെ പോയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് മനസ്സിലാക്കി  അനുകൂലസാഹചര്യം നല്ലോണം മുതലാക്കി ഒന്നാംതരം ലിപ്പ് ലോക്ക് ചുംബനങ്ങള്‍ത്തന്നെ നടത്തിക്കളഞ്ഞു കേരളത്തിന്‍റെ അഭിമാനതാരങ്ങള്‍.. എല്ലാവര്ക്കും ചുംബിക്കാനുള്ള സ്ത്രീപോരാളികള്‍ കുറവായിരുന്നതിനാല്‍ ചുംബിക്കാന്‍ പങ്കാളിയെ കിട്ടാത്തവര്‍  വീണുകിട്ടിയ ഹോട്ട് സീനുകള്‍ മൊബൈലില്‍ പകര്‍ത്തി ആത്മനിര്‍വൃതിയടഞ്ഞു..

 ഏതായാലും ഇമ്മാതിരിയുള്ള പ്രതിഷേധങ്ങളിലൂടെയാണ് ഇനി കേരളം വളരേണ്ടത്.. ആരെങ്കിലുംചെയ്യുന്ന അക്രമങ്ങളെ ആഭാസത്തരങ്ങള്‍ക്കൊണ്ടു തന്നെ നേരിടണം.. മേളയിലെ സ്ത്രീ പങ്കാളിത്തം കൂട്ടാനുള്ള ബോധവല്‍ക്കരണം പഞ്ചായത്തുതലത്തില്‍ നടത്തി അടുത്ത ചുംബനസമരം ഉഷാറാക്കണം .. ചാനലില്‍ പോയിരുന്നു ചുംബനത്തേയും മറൈന്‍ഡ്രൈവ് പ്രണയത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന നമ്മുടെ മാന്യ സ്ത്രീസുഹൃത്തുക്കള്‍ ഇത്തരം പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍നിന്നുകൊണ്ട് ചുംബനങ്ങള്‍ കൈമാറുന്നത് സ്ത്രീകളെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ നല്ലതാണ്..
   
 പോലിസ് സംരക്ഷണത്തില്‍ നടത്തുന്ന ഇത്തരം ചുംബനസമരങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം... വസ്ത്രാധാരണത്തിനെതിരെ ആരെങ്കിലും പറഞ്ഞാല്‍  തുണിയില്ലാതെ നടന്ന് പ്രതിഷേധിക്കണം. സംഭോഗത്തെ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ പരസ്യസംഭോഗം നടത്തി പ്രതിഷേധിക്കണം... ഇത്ര കൊട്ടിഘോഷിച്ചു നടത്തിയിട്ടും പരിപാടിയില്‍ സ്ത്രീ പങ്കാളിത്തം തുലോം കുറവായിരുന്നത് പരിപാടിയുടെ പൊലിമയെ അല്പം ബാധിച്ചുവെങ്കിലും പങ്കെടുത്തവര്‍ അതിന്‍റെ വിടവ് നികത്തി തകര്‍ത്താടിയാതിനാല്‍ സംഗതി വന്‍വിജയമായിരുന്നുവെന്നു വേണം പറയാന്‍.. ഇതൊക്കെ മനുഷ്യന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി വേണം കരുതാന്‍... പൊതുസ്ഥലത്ത് കെട്ടിമറഞ്ഞ്‌ ലിപ്പ് ലോക്ക് ചുംബനം നടത്തുമ്പോള്‍ അതിനെ അശ്ലീലമായോ, അതുകണ്ട് ഉദ്ദാരണം വരാനോ പാടില്ല.. വലിയൊരു സ്വാതന്ത്ര്യത്തിന്‍റെ തുടക്കമായി കണ്ട് എല്ലാവരും ഈ പരിപാടി മൊബൈലില്‍ പകര്‍ത്തി ഒരാള്‍ പത്തുപേര്‍ക്കെന്ന രീതിയില്‍ ഷെയര്‍ ചെയ്ത് ആഘോഷിക്കണം...

 പരസ്യമായി ലിപ്പ് ലോക്ക് നടത്തി കെട്ടിമറിഞ്ഞ് സദാചാരഗുണ്ടയിസത്തിനെതിരെ പ്രതിഷേധിക്കാനുള്ള സാഹചര്യം സംജാതമായ സ്ഥിതിക്ക്; സ്ത്രീയും പുരുഷനും അവരുടെ പൂര്‍ണ്ണമായ സമ്മതത്തോടു കൂടി അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ സംഭോഗം നടത്താനുള്ള സ്വാതന്ത്ര്യം കൂടി അനുവദിക്കണം.. പ്രണയജോടികള്‍ പരസ്പര സമ്മതത്തോടുകൂടി അവരുടെ വികാരവിചാരങ്ങങ്ങളും ശാരീരിക ചേതനകളും അല്‍പസമയത്തേയ്ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ വെച്ചു പ്രാവര്‍ത്തികമാക്കുന്നതില്‍ എന്താണ് തെറ്റ്.. മറ്റുള്ളവരുടെ കാഴ്ചാ സ്വാതന്ത്ര്യത്തിനു മുറിവ് പറ്റാതെ വേണമെങ്കില്‍ ഒരു കാലന്‍കുടയോ അല്ലെങ്കില്‍ ചുരിദാറിന്‍റെ ഷാളോ ഉപയോഗിച്ച് ഒരു മറവ് ഉണ്ടാക്കിയാല്‍ മതിയല്ലോ ..മറൈന്‍ഡ്രൈവിലോ ബീച്ചിലോ പാര്‍ക്കിലോ ഇണകളുടെ പ്രണയ സല്ലാപങ്ങള്‍ക്കോ പരസ്പര സമ്മതത്തോടെ നടത്തുന്ന വേഴ്ച്ചകള്‍ക്കോ തടസ്സം നില്ക്കാന്‍ ആരെയും അനുവദിക്കരുത്. ആക്കാര്യത്തില്‍  കമിതാക്കള്‍ക്ക് പോലിസ് സംരക്ഷണം ഉറപ്പുവരത്തണം..
  
 അതുപോലെ പരിഗണിക്കേണ്ട മറ്റൊരു വിഷയം...പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പ്രണയകാഴ്ചകള്‍ കണ്ട് സിംഗിളായി നടക്കുന്ന പുരുഷനോ സ്ത്രീക്കോ അവരുടെ ചേതനകള്‍ ഉണരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യമായി സ്വയംഭോഗം ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്നും  അത് സദാചാരപരിധിയില്‍ പെടുമോയെന്നതും വ്യക്തമാക്കണം.. ഇതിവിടെ പറയാന്‍ കാരണം പരസ്യമായി നടത്തിയ ആലിംഗന ചുംബനാദി സമരം കണ്ട ആവേശത്തില്‍ ആന്റിന പൊങ്ങിയ ഒരു യുവാവ് മറൈന്‍ഡ്രൈവിലെ വലിയ മരത്തിനു മുകളില്‍ വലിഞ്ഞുകയറി; ഇലകള്‍ക്ക് മറഞ്ഞിരുന്നു സ്വയംഭോഗം നടത്തിയെന്നും സ്വാതന്ത്ര്യത്തിന്‍റെ പരമോന്നതിയില്‍ നിര്‍ഗളിച്ച ജീവസന്ധാരമായ ശുക്ലകണങ്ങള്‍ നിലത്തുവീണു ചിന്നിച്ചിതറുന്നത് ശ്രദ്ധയില്‍പ്പെട്ട സമരക്കാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ആലസ്യത്തില്‍ തൂങ്ങിയാടുന്ന ലിംഗമാണ് കണ്ടതെന്നും ..ഇവിടെയിരുന്നാണോടാ  നായിന്‍റെമോനെ വാണം വിടുന്നതെന്ന ആക്രോശത്തോടെ അതുവരെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച അതേ ആള്‍ക്കൂട്ടം ആരും കാണാതെ കാമപൂരണം നടത്തിയ ആ പാവത്തെ പഞ്ഞിക്കിട്ടെന്നും സംസാരമുണ്ട്... അതുകൊണ്ട് ആര്‍ക്കും ഒരു ശല്യവും വരുത്താതെ കാമപൂരണം നടത്തുന്ന സ്വയഭോഗക്കാര്‍ക്കും പൊതുസ്ഥലങ്ങളില്‍ സദാചാരപീഡനം ഏല്‍ക്കാതെ വേണ്ടത് ചെയ്യണം...

  കഴപ്പ് തീര്‍ക്കാന്‍ അങ്ങ് കാമത്തിപുരയ്ക്ക് പോടാ എന്ന് പറയുമ്പോള്‍ ഓര്‍ക്കുക കേരളത്തില്‍ സെക്സ് റാക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം ഏതാ,,, കൊച്ചിയാണ്.. കൊച്ചി... മറൈന്‍ഡ്രൈവില്‍ കുടക്കീഴില്‍ പൂക്കുന്ന പ്രണയം റാക്കറ്റിലേക്കുള്ള വലയിട്ടുപിടുത്തമാണോയെന്നു പെണ്മക്കള്‍ ഉള്ളവര്‍ ഒന്ന്‍ ശ്രദ്ധിച്ചാല്‍ നന്ന്..
മറൈന്‍ഡ്രൈവില്‍നടന്ന ചൂരല്‍ പ്രയോഗവും തുടര്‍ന്ന്‍ നടന്ന ചുംബന മേളകളും ശ്രദ്ധിച്ചാല്‍ ചില സംശയങ്ങള്‍ സ്വാഭാവികം 
സമീപകാലത്ത് കേരളത്തിലുണ്ടായ എല്ലാ പീഡനങ്ങളെയും പിറകോട്ടു മാറ്റിക്കൊണ്ട് മറൈൻ ഡ്രൈവിലെ യുവതീയുവാക്കളുടെ കണ്ണീരാണ് ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.
സിനിമാനടിക്കു നേരെയുണ്ടായ ആക്രമണം, കൊട്ടിയൂര്‍  പീഡനത്തില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവം,പാലക്കാട്‌ വാളയാറിൽ സഹോദരിമാരായ പിഞ്ചുബാലികമാരുടെ തൂങ്ങിമരണത്തിനിടയക്കിയ പീഡനങ്ങള്‍ ,പാലക്കാടുതന്നെ പീഡനത്തെ തുടര്‍ന്ന്‍ ഇരുപതുകാരിയുടെ ആത്മഹത്യ,  വയനാട് മുട്ടില്‍ യതീംഖാനയിൽ ആറു കുട്ടികളെ നിരന്തരം ബലാൽസംഗം ചെയ്ത സംഭവം, ആലുവായില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവം. വയനാട്ടില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപകന്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ സംഭവം  എല്ലാം ഒറ്റ മറൈന്‍ഡ്രൈവ് സംഭവത്തോടെ ആവിയായിപ്പോയി...

  കേരളം ഇന്നലെവരെ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന ബാലപീഡന വിഷയം ഇപ്പോള്‍ കളത്തിനു പുറത്തായിരിക്കുന്നു.. അതിക്രൂരമായി നടന്ന  ബാലപീഡനങ്ങളിൽ സഹതാപിക്കാനോ പ്രതിഷേധിക്കാനോ എന്തിനേറെ ഒരു മെഴുകുതിരി പോലും കത്തിക്കാത്തവർ  മറൈൻ ഡ്രൈവ് സംഭവത്തിൽ പ്രകോപിതരായി ചുബനമേളയെന്ന ആഭാസം നടത്തി പൊതുജനശ്രദ്ധയെ മാറ്റി മറിച്ചിരിക്കുന്നു.. കഴിഞ്ഞ മേളയോടെ കളംവിട്ട ചുംബനക്കാര്‍ വീണ്ടും ആഭാസത്തരങ്ങളുമായി രംഗത്തുവന്നപ്പോള്‍ എല്ലാ രാഷ്ട്രിയപാര്‍ട്ടികളും  മൌനപിന്തുണയും കൊടുക്കുന്നു.. ബാലപീഡനമെന്നാ അതിഗുരുതരമായ വിഷയത്തെ കേരളിയസമൂഹത്തിന്‍റെ മനസ്സില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ഏതോ നിഗൂഡസംഘം വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത പൊറോട്ട് നാടകമാണോ ഈ മറൈന്‍ഡ്രൈവ് സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....


   കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ ദിവ്യപ്രണയങ്ങളാണ്  പൂത്തുലയുന്നതെന്ന് കൊച്ചിക്കാര്‍ക്കൊക്കെ അറിയാവുന്ന കാര്യങ്ങളാണ്.. മക്കളെ പഠിക്കാന്‍ പറഞ്ഞുവിടുമ്പോള്‍ അവരെന്താണ് പഠിക്കുന്നതെന്നു അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നേരമില്ലെങ്കില്‍ മക്കളവിടെ പ്രണയിച്ചുപഠിക്കട്ടെ. വല്ലവന്റെയും മക്കള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ നടക്കട്ടെയെന്നു കരുതി പൊതുസമൂഹം മാറിനിന്നാല്‍ മതിയാവും. പക്ഷെ  അരാഷ്ട്രീയ വാദവും, സെക്സും, ലഹരിയും അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന ഒരു ന്യൂജന്‍ ഹിപ്പിസംസ്കാരത്തെ ഡി വൈ എഫ് ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ വല്ലാതെ പിന്തുണയ്ക്കുമ്പോള്‍ ചുംബനനേതാവ് പശുപാലനടക്കമുള്ളവര്‍ ചെയ്തുകൂട്ടിയ പെണ് വാണിഭസംസ്ക്കാരവും ന്യായീകരിക്കപ്പെടുന്നുവോയെന്നു സംശയിക്കണം ... തുടര്‍ക്കഥയാവുന്ന ബാലപീഡനങ്ങള്‍ക്കെതിരെ പരസ്യമായി ഒരു പ്രതികരണവും നടത്താതിരുന്ന എം സ്വരാജിനെപോലുള്ള പുരോഗമനനേതാക്കള്‍ കൊച്ചിയില്‍ പ്രണയത്തിനു തടസ്സം നേരിട്ടുവെന്നുപറഞ്ഞ് ഓടിയെത്തി പ്രതിഷേധിക്കുമ്പോള്‍ ബാലപീഡനങ്ങളും ലൈംഗികഅതിക്രമങ്ങളെക്കാളും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം കൊച്ചിയിലെ പ്രണയമാണെന്ന് പറയാതെ പറഞ്ഞുവെക്കുന്നു.. 

ഈ ബ്ലോഗിലെ  പോസ്റ്റുകള്‍ ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക . ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പോസ്റ്റുകള്‍ അഹങ്കാരമില്ലാതെ വിനീതരായി പിറകേവരും....  

10 comments:

 1. ഒന്നാം ചുംബന സമരക്കാരുടെ തനി സ്വരൂപം ഈയ്യിടയ്ക്കു പുറത്തു വന്നു.
  കിട്ടി. മാര്ക്ക്റ്റില്‍ നല്ല വില കിട്ടി RS. 80000/-
  രണ്ടാം സമരത്തില്‍ പങ്കെടുത്തവരുടെ വില നിശ്ചയിച്ചോ..എന്തോ..

  ReplyDelete
 2. സ്വയംഭോഗത്തിനു സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹനം കൊടുക്കേണ്ടതാണ് ലൈംഗിക അതിക്രമങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സ്വയം ഭോഗത്തിന് കഴിയുമെന്നാണ് എന്റെ നിഗമനം... ശിവസേനക്കാര്‍ ചെയ്തത് മറ്റേതെങ്കിലും രാഷ്ട്രിയക്കാര്‍ ചെയ്തിരുന്നേല്‍ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു... പൊരിവെയിലത്തും കുടയുടെ മറവില്‍ കാമം തീര്‍ക്കുന്ന രീതികളോടെ അത്ര യോജിപ്പില്ല

  ReplyDelete
 3. സിജോ വി ആര്‍March 11, 2017 at 2:49 PM

  ഈ വിഷയത്തില്‍ ശിവസേനക്കാര്‍ ചെയ്തതാണ് ശരി .. മറൈന്‍ഡ്രൈവില്‍ നടക്കുന്ന പേക്കൂത്തുകളെപ്പറ്റി നിരവധി പരാതികള്‍ അധികൃതര്‍ക്ക് പ്രദേശ വാസികള്‍ കൊടുത്തതാണ് പക്ഷെ ആരും പരിഗണിച്ചില്ല .. കൊച്ചുകുട്ടികളെയും കൊണ്ട് നടക്കാന്‍ പറ്റാത്ത രീതിയാണ് അവിടുത്തെ പരിപാടികള്‍

  ReplyDelete
 4. ശിവസേന എന്ന പദമോ രാഷ്ട്രീയമോ മാറ്റി വെച്ച് ' പറയുകയാണ് എങ്കിൽ ഈ ചൂരൽ കഷായം ആവശ്യമായിരുന്നു

  അൽപം പ്രതികരണ ശേഷിയുള്ള അന്യ പിതാവോ സഹോദരനോ ആയാൽ പോലും ചൂരലിന് ആയിരിക്കില്ല ഉലക്കയ്ക്ക് ആയിരിക്കും ഇവരെ അടിക്കുക

  ചുട്ടു പൊള്ളുന്ന പകൽ 11 മണിക്ക് പോല്ലം പുതിയ മറൈൻ ഡ്രൈവിൽ തെക്ക് ഹൗസ് ബോട്ട് ആകൃതിയിലെ റെസ്റ്റോറന്റ് മുതൽ വടക്കേ അറ്റം വരെ ഓരോ ബഞ്ചിലും കാണാം ഓരോ കമിതാക്കളും മുട്ടുവരെ മറയ്ക്കുന്ന രീതിയിൽ പിടിച്ചിരിക്കുന്ന കുടകളും

  90% ശതമാനവും പ്രായപൂർത്തി ആകാത്ത സ്കൂൾ കോളേജ് പെൺകട്ടികൾ , ചുംബനം മുതൽ ഓറൽ സെക്സ് വരെ , ഇതു കാണാനായി പറ്റിയാൽ മൊബൈലിൽ എടുക്കാനുമായി ഇടക്കിടെ കഴുകൻ കണ്ണുകളുമായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കോമളൻമാർ, പുറകിൽ അൽപം അകലെയായി പണി നടക്കുന്ന ഫ്ളാറ്റിൽ നിന്നും എല്ലാം മൊബൈൽ കാമറയിൽ സൂം ചെയ്ത കണ്ടു രസിക്കുന്ന ബംഗാളികൾ

  ഇതൊന്നും വകവെക്കാതെ കമിതാക്കൾ

  അബദ്ധത്തിൽ ആ എരിയായിൽ നടന്നു എത്തുന്ന പുറംനാട്ടുകാരായ കുടുംബങ്ങൾ മക്കളെയും വലിച്ചു കൊണ്ട് വേഗം സ്ഥലം വിടുന്നത് കാണാം

  അതെ നാണം തോന്നുന്നുവെങ്കിൽ നമ്മൾ മാറി പൊക്കോണം

  പ്രണയത്തിന് ആരും എതിരല്ല പക്ഷെ അവിടെ നടക്കുന്നത് 99% വും അതല്ല
  പ്രായപൂർത്തി ആകാത്ത കൊച്ച് പെൺകുട്ടികളെ എങ്കിലും അവിടെ നിന്നും പിൻതിരിപ്പിച്ചു വിടാൻ സംവിധാനം സ്ഥിരമായി വേണ്ടതായിരുന്നു

  ഇതേ വിഷയത്തിൽ ഇ സ്ഥലത്തെ ഫോട്ടോയും വെച്ച് അധികാരികളെ കണ്ണ് തുറക്ക് എന്ന് പറഞ്ഞു വലിയൊരു ഫ്ളക്സ് ബോർഡും ഏതാനും മാസങ്ങളായി ഇവിടേക്ക് കയറുന്ന വാതുക്കൽ വെച്ചിരുന്നു വൈപ്പിനിലെ ആൺകുട്ടികളുടെ ഒരു ക്ലബ്ബ് ............ പക്ഷെ അവർ ആരും ശിവസേനക്കാർ ആയിരുന്നില്ല
  ......... എന്നിട്ടും വേണ്ടപ്പെട്ടവർ പ്രതികരിച്ചില്ല

  ഇത് പലവുരു അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് , അവർ നിയന്ത്രിച്ചിരുന്നു എങ്കിൽ അറിയപ്പെടാത്ത ശിവസേന ഇന്ന് മാധ്യമങ്ങളിൽ സ്ഥാനം പിടിക്കില്ലായിരുന്നു

  ReplyDelete
 5. kashyam chural kashyam.. adipoli

  ReplyDelete
 6. മാഷെ നിങ്ങ പൊളിച്ചടുക്കി

  ReplyDelete
 7. പറഞ്ഞതില്‍ വാസ്തവം ഉണ്ട് . പീഡന കേസുകള്‍ മുഴുവന്‍ വിസ്മൃതിയിലായി മറൈന്‍ഡ്രൈവിലെ ശിവസേന വിഷയത്തിലേക്ക് എല്ലവരുടെയും ശ്രദ്ധ തിരിഞ്ഞു,അവസരം മുതലെടുത്ത്‌ ചുംബന സമരം പോലുള്ള വികൃത പരിപാടികള്‍ അരങ്ങേറുന്നു സകലമാന രാഷ്ട്രിയ കക്ഷികളും അവിടെ പോയി കുത്തിയിരുപ്പ് നടത്തുന്നു .പ്രസംഗിക്കുന്നു.. ബാലാ പീഡന വിഷയത്തില്‍ വാ തുറക്കാതിരുന്ന പല പ്രമുഖരും വിമാനം പിടിച്ച് മറൈന്‍ഡ്രൈവില്‍ എത്തുന്നു ..എവിടെയോ, ഒരു ആസൂത്രണം മണക്കുന്നു ..തുളസി അവതരിപ്പിച്ച ആക്ഷേപഹാസ്യം ഹസ്യമല്ല അതൊരു നിഗൂഡതയുടെ ചിരിക്കെതിരെയുള്ള കരച്ചിലാണ്...

  ReplyDelete
 8. പുരോഗമന പ്രസ്ഥാനങ്ങങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടോയെന്നു സംശയിക്കണം .ജാനകിയ വിഷയങ്ങളില്‍നിന്നും മാറി കമ്പോളവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാണിക്കുന്ന അമിതാവേശം സംശയം ജനിപ്പിക്കുന്നു

  ReplyDelete
 9. നാടു നീളെ സദാചാരഗുണ്ടായിസം എന്ന് പറഞ്ഞ് കവിത ചൊല്ലുന്ന ഈ ഊളകള്‍ ഒരെണ്ണം പോലും ബാലാ പീഡനത്തിനു എതിരെ കവിത ചൊല്ലിയില്ല ഇരിപ്പ് സമരം നടത്തിയില്ല ... കുറെ വികൃതജന്മങ്ങള്‍ നടൂറോഡില്‍ കിടന്നു ചുണ്ടുകള്‍ കടിച്ച് പറിക്കുന്നത്‌ നോക്കി കയ്യടിക്കുന്ന യുവാക്കള്‍ ഈ കേരളത്തിന്‌ ഇതെന്തുപറ്റി ... തെരുവ്പട്ടികള്‍ക്ക് കാണും ഇതിനേക്കാള്‍ സദാചാരം .. ഞാന്‍ കാമശാസ്ത്രം എഴുതിയത് നടുറോഡില്‍ കിടന്നു ഒണ്ടാക്കാനല്ലായെന്നു ഇവരോട് ആര് പറയും

  ReplyDelete
 10. പരസ്യമായി നടത്തിയ ആലിംഗന ചുംബനാദി സമരം കണ്ട ആവേശത്തില്‍ ആന്റിന പൊങ്ങിയ ഒരു യുവാവ് മറൈന്‍ഡ്രൈവിലെ വലിയ മരത്തിനു മുകളില്‍ വലിഞ്ഞുകയറി; ഇലകള്‍ക്ക് മറഞ്ഞിരുന്നു സ്വയംഭോഗം നടത്തിയെന്നും സ്വാതന്ത്ര്യത്തിന്‍റെ പരമോന്നതിയില്‍ നിര്‍ഗളിച്ച ജീവസന്ധാരമായ ശുക്ലകണങ്ങള്‍ നിലത്തുവീണു ചിന്നിച്ചിതറുന്നത് ശ്രദ്ധയില്‍പ്പെട്ട സമരക്കാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ആലസ്യത്തില്‍ തൂങ്ങിയാടുന്ന ലിംഗമാണ് കണ്ടതെന്നും ..ഇവിടെയിരുന്നാണോടാ നായിന്‍റെമോനെ വാണം വിടുന്നതെന്ന ആക്രോശത്തോടെ അതുവരെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച അതേ ആള്‍ക്കൂട്ടം ആരും കാണാതെ കാമപൂരണം നടത്തിയ ആ പാവത്തെ പഞ്ഞിക്കിട്ടെന്നും സംസാരമുണ്ട്...


  wow ..wow..

  ReplyDelete